അതി മനോഹരമായ ഖുർആൻ പാരായണവും അർത്ഥവും /

Поделиться
HTML-код
  • Опубликовано: 22 авг 2024
  • part 2
    • അതി മനോഹരമായ ഖുർആൻ പാര...
    മനസ്സിനെ ശാന്തമാക്കാൻ മനം കവരുന്ന ഖുർആൻ പാരായണവും അർത്ഥവും.
    #Qur'an #ഖുർആൻട്രാൻസ്ലേഷൻ
    വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍ പരിശോധിച്ചാല്‍ മിക്ക സൂറത്തുകള്‍ക്കും
    അതിന്‍റെതായ ചില പ്രത്യേകതകള്‍ കാണുവാന്‍ കഴിയും. പക്ഷെ, എല്ലാം എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖുര്‍ആനെ സംബന്ധിച്ച അറിവും ആസ്വദനവും അനുസരിച്ച് ഓരോരുത്തനും അതു മനസ്സിലാക്കുവാന്‍ സാധിക്കുമെന്നു മാത്രം. എന്നാല്‍, ഈ അദ്ധ്യായത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെതായ ചില പ്രത്യേകതകള്‍ പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും കണ്ടറിയുവാന്‍ സാധിക്കുന്നു. വിഷയത്തിന്‍റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനരസംപരൊയണഭംഗി, ശ്രവണസുഖം, അത്യാകര്‍ഷകമായ പ്രതിപാദനരീതി ആദിയായ വശങ്ങളില്‍ സൂഃ റഹ്മാന്‍റെ സവിശേഷത പ്രസിദ്ധമാണ്. പാരായണവേളയിലും, ശ്രവണവേളയിലു രോമാഞ്ചം ഉണ്ടാക്കുന്നതും, ഹൃദയത്തിനു നടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെനടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെ മുപ്പത്തിഒന്നു പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഇതിലെ ഒരു സൂക്തം (فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ) അതു കേള്‍ക്കുമ്പോള്‍ സംഗീതരസവും, നീട്ടി ഓതുമ്പോള്‍ ഗാനമധുരവും അനുഭവപ്പെടുന്നു. അതേ അവസരത്തില്‍, അതിലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്‍റെ അര്‍ത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തനേയും ചിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം അര്‍പ്പിച്ചു മുപ്പത്തിഒന്നുവട്ടം നന്ദി രേഖപ്പെടുത്തുവാന്‍ അതവനെ നിര്‍ബന്ധിക്കുന്നതു കാണാം. عروس القرآن (ഖുര്‍ആനിലെ നവവധു) എന്നൊരു ബഹുമതിപ്പേര്‍ ഈ അദ്ധ്യായത്തിനു പറയപ്പെടാറുള്ളതിനു കാരണം ഇതില്‍നിന്നെല്ലാം ഊഹിക്കാമല്ലോ.
    അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടനാമത്തില്‍ ‘അല്ലാഹു’ എന്ന തിരുനാമത്തെക്കുഴിച്ചാല്‍ ഏറ്റവും മഹത്തായ ഒരു നാമവിശേഷണമത്രെ ‘അര്‍-റഹ്മാന്‍ (الرحمن)’. കാരുണ്യത്തിന്‍റെ പാരമ്യമുള്ളവന്‍, അഥവാ പരമകാരുണികന്‍എന്നര്‍ത്ഥം. മറ്റൊരു വിശേഷണം കൂടാതെ, ‘അല്ലാഹു’ എന്ന നാമം പോലെ ഈ നാമവും സ്വതന്ത്രമായിത്തന്നെ പലേടത്തും ഖുര്‍ആനില്‍ അവനു ഉപയോഗിക്കപ്പെട്ടു കാണാം. ഈ രണ്ടു നാമങ്ങളും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാമങ്ങളായോ വിശേഷണങ്ങളായോ ഉപയോഗിക്കപ്പെടാറില്ല. (*)
    അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ അതിമഹത്തായ മൂന്നു ഉദാഹരണങ്ങള്‍ ഈ വചനങ്ങളില്‍ അല്ലാഹു എടുത്തുകാട്ടുന്നു: (1) ഖുര്‍ആന്‍ പഠിപ്പിച്ചത്. (2) മനുഷ്യനെ സൃഷ്ടിച്ചത്. (3) അവനു വിവരണം പഠിപ്പിച്ചത്. അഥവാ മനസ്സിലുള്ള ആശയങ്ങളും വിചാരവികാരങ്ങളും സംസാരം മുഖേന അന്യരെ വ്യക്തമായി അറിയിക്കുവാനുള്ള കഴിവു നല്‍കിയത്. ഇവക്ക് ഇവക്കുപുറമെ തുടര്‍ന്നുള്ള വചനങ്ങളില്‍ മറ്റു പല അനുഗ്രഹങ്ങളെക്കുറിച്ചുംപ്രസ്താവിക്കുന്നുമുണ്ട്. എന്നാല്‍, സ്വാഭാവികമായി നോക്കുമ്പോള്‍, മനുഷ്യനെ സൃഷ്ടിച്ചതു ഒന്നാമതായും, വിവരണത്തിനു കഴിവു നല്‍കിയതു രണ്ടാമതായും, ഖുര്‍ആന്‍ പഠിപ്പിച്ചതു അവസാനത്തേതായും പറയേണ്ടതായിരുന്നുവെന്നു തോന്നിയേക്കാം. പക്ഷേ, മറ്റു ചില വസ്തുക്കള്‍ ആലോചിക്കേണ്ടതുണ്ട്. മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടസൃഷ്ടിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ലാഭനഷ്ടങ്ങളായി യാതൊന്നും പരിഗണിക്കപ്പെടുവാനുണ്ടായിയിരിക്കയില്ല. എനി, അവന്‍ സൃഷ്ടിക്കപ്പെടുകയും, അതേസമയത്തു ഇതരജീവികളെപ്പോലെ അവനും ഒരു മൂകജീവിയായിത്തീരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അവയെപ്പോലെ അവനും ജീവിതലക്ഷ്യമായി ഒന്നും ഉണ്ടായിരിക്കയില്ല.മനുഷ്യന്‍ സൃഷ്ടിക്കപ്പെടുകയും ഇതരസൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത പ്രകൃതിവിശേഷങ്ങളാല്‍ അവന്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തിട്ടുള്ള സ്ഥിതിക്കു അവന്‍റെ മരണംവരെയുള്ള ഭൗതികജീവിതം സമാധാനകരവും അതിനുശേഷമുള്ള അറ്റമില്ലാത്ത പരലോകജീവിതം വിജയകരവും ആയിത്തീരുകയാണ് അവന്‍റെ ഏറ്റവും വലിയ ആവശ്യം. അതിലപ്പുറം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഊഹിക്കുവാന്‍പോലുമില്ല. ഈ ജീവിതലക്‌ഷ്യം സാക്ഷാല്‍കൃതമാകുവാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമേതാണെന്നു മനുഷ്യനു അവന്‍റെ സൃഷ്ടിയും പ്രകൃതിയും പ്രദാനംചെയ്ത സൃഷ്ടാവില്‍നിന്നുതന്നെ ലഭിക്കേണ്ടിയിരിക്കുന്നു. ആ മാര്‍ഗ്ഗമത്രെ വിശുദ്ധ ഖുര്‍ആന്‍ വഴി അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനു പ്രദാനം ചെയ്തിരിക്കുന്നത്. ഈ നിലക്കു ഖുര്‍ആനാകുന്ന മറ്റുള്ളവയെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നുവെന്നു വ്യക്തമാണല്ലോ.
    FOLLOW US ON
    ▶️website : www.nermozhi.com
    ▶️facebook : www. nermozhi
    ▶️youtube : / nermozhi ​
    ▶️Instagram : nermozhi
    ▶️telegram : t.me/nermozhi

Комментарии • 35

  • @jasminnizar6670
    @jasminnizar6670 Месяц назад +12

    അൽഹംദുലില്ലാഹ് 🕋👌ഏറെ മനോഹരം 👍👌മലയാളം Subtitle ഉൾപ്പെടെ നന്നായി നൽകിയ Nice video

  • @barishabeevi-jx6gc
    @barishabeevi-jx6gc Месяц назад +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @mayanpav9428
    @mayanpav9428 Месяц назад +4

    Maashah allah

  • @jasminnizar6670
    @jasminnizar6670 Месяц назад +3

    🕋🕋👍👍Masha Allah Thabarakk Allah 👍🕋🕋No words to demonstrate such type of beautiful recitation 👍👌👍👌👍👌👍👌👍👌👍👌

  • @user-nv6jv6uw9p
    @user-nv6jv6uw9p Месяц назад +7

    മാഷാഅല്ലാഹ് 👍👍👍👍👍👍

  • @Ayshamajeed-bl7yl
    @Ayshamajeed-bl7yl Месяц назад +2

    MashaAllah

  • @Zellaofficial98
    @Zellaofficial98 Месяц назад +2

    Allah is great👍👍👍👍👍👍👍👍

  • @saidsaidali3191
    @saidsaidali3191 Месяц назад +3

    MashaAllah👍🏻❤ ThabaarakaAllah ❤️❤️❤️SubhanAllah ❤❤❤

  • @rashidpt43
    @rashidpt43 Месяц назад +3

    Masha Allah ❤❤❤

  • @shahanasnas
    @shahanasnas Месяц назад +2

    Alhamdhulillah ❤

  • @muhammedsiraj3542
    @muhammedsiraj3542 Месяц назад +3

    Alhamdulillha mashaallha

  • @Ayshamajeed-bl7yl
    @Ayshamajeed-bl7yl Месяц назад +2

    ❤❤❤❤❤

  • @mohammedshahil489
    @mohammedshahil489 Месяц назад +2

    👍🏻♥️

  • @abdullatheeflatheef774
    @abdullatheeflatheef774 Месяц назад +3

    Very god

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +2

    അല്ലാഹുവിന്റെ കഴിവിനെ വാനോളം വാഴ്ത്തി പറയുന്നു ചിന്തിക്കുക അല്ലാഹുവിനെ തോൽപ്പിക്കാൻ ലോകത്തിൽ ആർക്കും പറ്റില്ല allah greatest

  • @nadeerarafeeque3504
    @nadeerarafeeque3504 Месяц назад +2

    ❤❤❤

  • @SainabaJaleeel
    @SainabaJaleeel Месяц назад +2

    ❤❤

  • @fathimacv9586
    @fathimacv9586 Месяц назад +3

    മാഷാ അള്ള🤲🤲

  • @Zellaofficial98
    @Zellaofficial98 Месяц назад +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ayyoobcp399
    @ayyoobcp399 Месяц назад +2

    😢😢😢

  • @AbdulKareem-vi4ym
    @AbdulKareem-vi4ym Месяц назад +2

    😂