സ്വാശ്രയ വിദ്യാഭ്യാസ സമരത്തിൻറെ ലക്ഷ്യം സിപിഎം നേടിയോ? | Pushpan | Koothuparamba Firing | CPM

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൂത്തുപറമ്പ് വെടിവെപ്പിലെ ജിവിച്ചിരുന്ന രക്തസാക്ഷി പുഷ്പനും മരണമടയുമ്പോൾ അന്ന് സി.പി.എമ്മും പോഷകസംഘടനകളും നടത്തിയ സ്വാശ്രയ വിദ്യാഭ്യാസ സമരങ്ങളിലെ മുദ്രാവാക്യങ്ങൾക്ക് എന്ത് സംഭവിച്ചു? സ്വാശ്രയ വിദ്യാഭ്യാസത്തിലെ സിപിഎമ്മിൻറെ ഇപ്പോഴത്തെ നിലപാട് എന്താണ്?
    #koothuparambafiring #pushpan #cpm #educationalpolicy #selffinancingcolleges #sfi #explainer #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 26

  • @dileepdivakaran9147
    @dileepdivakaran9147 23 часа назад +18

    പാർട്ടി നയം മാറ്റി.... സ്വന്തമായി സ്വാശ്രയ കോളേജുകൾ വരെ തുടങ്ങി..... അന്നത്തെ ബദ്ദശത്രുവായ MV രാഘവൻ അവസാനം പാർട്ടി പതാക പുതച്ച് ഈ ലോകത്തോട് വിട പറഞ്ഞു.... പുഷ്പന് മാത്രം നഷ്ടം.... അയാളൊരു ബലിയാടായിരുന്നു.... പാർട്ടിക്ക് വളരാൻ വേണ്ടി ബലിയാടായ ഒരു ഹത ഭാഗ്യൻ.......

  • @BabuJacob-rl5uc
    @BabuJacob-rl5uc День назад +13

    പിണുവിന്റെ മകൾ പഠിച്ചത് എവിടെയാ??

  • @Kks15888
    @Kks15888 5 часов назад +3

    ആർക്ക് പോയി... പുഷ്പൻ.... നേതാക്കൾ അവരുടെ മക്കളെ വിദേശത്തേക്ക് അയച്ചു പഠിപ്പിച്ചു...
    അടിമകൾ എപ്പോഴും ഇപ്പോഴും ഒരേ പോലെ.....

  • @Sajeevsekhar85
    @Sajeevsekhar85 День назад +5

    CPM!!! A bunch of hypocrites

  • @Ghoshin_Koshy
    @Ghoshin_Koshy День назад +3

    പാർട്ടിക്കു വേണ്ടി എന്ത് ആശയത്തെ എതിർത്തോ, ആരെ എതിർത്തോ, അതെല്ലാം മാറിമറിയുന്നതും കണ്ട ശേഷമാണ് പുഷ്പൻ ഇന്ന് യാത്രയാകുന്നത്. സ്വാശ്രയ കോളേജുകൾ ആണെങ്കിലും വ്യക്തിപരമായി എതിർത്ത എം വി രാഘവനോടുള്ള പകയാണെങ്കിലും എല്ലാമെല്ലാം മാറിമറിഞ്ഞിരിക്കുന്നു.
    സ്വാശ്രയ വിദ്യാഭ്യാസ നയത്തെ എതിർത്ത് സിപിഎം ഇന്ന് ചർച്ച ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തെ കുറിച്ചാണ്.
    ബദൽരേഖയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം ചേർന്ന എംവി രാഘവനെ പാഠം പഠിപ്പിക്കുക എന്നതും ഒരു ലക്ഷ്യമായിരുന്നു. പ്രതിഷേധ സമരം കല്ലേറിലും വെടിവയ്പ്പിലുമെല്ലാം എത്താൻ കാരണവും ഈ അന്ധമായ പ്രതികാരം തന്നെയായിരുന്നു. പാർട്ടി പറഞ്ഞാൽ കയ്യും കാലും വെട്ടുമെന്ന് അൻവറിനോടുള്ള ഭീഷണി മുദ്രാവാക്യം ആദ്യം പ്രയോഗിച്ചത് എം വി രാഘവനോടാണ്. അത്തരമൊരു പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ഇന്ന് അൻവറോടുള്ള പ്രതികാരവും ജ്വലിക്കുന്നത്. അന്ന് രാഷ്ട്രീയ ചർച്ചയുടെ ബദൽ രേഖയാണെങ്കിൽ ഇന്ന് അത് സ്വർണക്കടത്തിന്റെ വീതംവെപ്പാണ് എന്ന് മാത്രം.
    ഒന്നോർക്കുക കാലം മാറിയപ്പോൾ അതേ എംവി രാഘവനെ സിപിഎം ചേർത്തുപിടിച്ചു. മരിച്ചപ്പോൾ ആ ശരീരത്തിൽ ചെങ്കൊടി പുതയ്ക്കാൻ മത്സരിച്ചു. അപ്പോഴും യാതൊരു എതിർപ്പും ആരോടും പറയാതെ പുഷ്പൻ നെഞ്ചുപൊട്ടി തളർന്നു കിടന്നു.
    തൻറെ പാർട്ടിക്കാരോടുള്ള തന്റെ നിശബ്ദ വിപ്ലവമായി.
    Ghoshin Koshy

  • @sureshgopal1420
    @sureshgopal1420 7 часов назад +2

    സ്വാശ്രയ വിരുദ്ധ സമരത്തിന് അന്ന് ആഹ്വാനം ചെയ്ത നേതാക്കന്മാരുടെ മക്കളെല്ലാം പഠിച്ചത് എവിടെയാണെന്ന് പരിശോധിച്ചാൽ തന്നെ ആ സമരത്തിന്റെ നിരർത്ഥകത ആർക്കും മനസ്സിലാവും
    ഒടുവിൽ ഈ നേതാക്കൾ തന്നെ ആ പാവം പുഷ്പന്റെ മൃതശരീരത്തിൽ രക്ത പതാക പുതപ്പിക്കുന്നു
    ഇതിലും വലിയ അശ്ലീലത വേറെ എന്താണുള്ളത്

  • @nissarpa1259
    @nissarpa1259 6 часов назад +1

    സിപിഎം നേതാക്കന്മാരുടെ ലക്ഷ്യം നേടിയല്ലോ, എല്ലാവരുടെയും മക്കൾ സ്വാശ്രയ college ൽ തന്നെയാണ് പഠിക്കുന്നത്, അതും വിദേശത്ത് 🤣

  • @sajeevkumar535
    @sajeevkumar535 28 минут назад

    സ്വന്തം സമര സേനനികളെ മറക്കാൻ ഇത് കോൺഗ്രസ് അല്ല..എക്കാലത്തും ഇടതുപക്ഷം ഇവരോടപ്പം ഉണ്ടായിരുന്നു..

  • @binumolashokkumar6028
    @binumolashokkumar6028 15 часов назад +2

    ഹോ ഇപ്പോൾ എന്ത് സി പി എം സ്നേഹം

  • @sajeevkumar535
    @sajeevkumar535 33 минуты назад

    ഇന്ത്യയിൽ കേരളത്തിലെ സർവകലാശാലകൾ മുന്നിട്ട് നിൽക്കുന്നത് അന്ന് ഇടതുപക്ഷം ചോരയും നീരും കൊടുത്തു അതിനെ സംരക്ഷിച്ചത് കൊണ്ടാണ്..ഫോർത്ത് വിദേശ സർവകലാശാലകളെയും അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും കുറിച്ചു ഒരു ആർട്ടിക്കിൾ ചെയ്യുന്നുണ്ടല്ലോ..എന്നിട്ടും സംശയമാണോ..

  • @sajeevkumar535
    @sajeevkumar535 36 минут назад

    അന്ന് ഇടതു പക്ഷ സംഘടനകൾ സമരം ചെയ്തത് കൊണ്ടാണ് ഇന്ന് മറ്റു സംസ്ഥാനങ്ങളിലെ പോലെ നാലു മുളവടിയും ഓലക്കീറും കൊണ്ടു ആർക്കും യൂണിവേഴ്‌സിറ്റികൾ തുടങ്ങുവാൻ കേരളത്തിൽ കഴിയാത്തത്. ഇന്ന് ആ സമരത്തിന്റെ ഗൗരവം ആർക്കും മനസിലാകില്ല..ഇനി സർക്കാർ സഹകരണ മേഖലയിൽ സർവകലാശാലകൾ തുടങ്ങുന്നത് ആലോചിക്കേണ്ടത് ആണ്..വിദേശ സർവകലാശാലകൾ വരുന്നത് ലാഭകൊതി കൊണ്ട് മാത്രം ആയിരിക്കും. അന്നത്തെ സമരനായകർക്ക് ലാൽസലാം.

  • @divyaarun2499
    @divyaarun2499 10 часов назад

    Computer kku athire samaram nadathiyavar athinu computer upayogikkunnu..new technology upayogikkunnu..no..athu thettanu athu ningal upayogikkaruthu..😂😂

  • @voiceoftruth5557
    @voiceoftruth5557 8 часов назад

    സ്വാശ്രയ കോളജുകൾക്കെതിരെ നടന്ന സമരത്തിൻ്റെ ഫലമായാണോ കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായത്..
    അല്ലേയല്ല...‼️
    ആ സമരത്തിൽ മനോരമയുടെ പങ്കെന്തായിരുന്നു..❓ അക്കഥ ദിഫോർത്ത് ന്യൂസിൽ വിസ്തരിച്ചെഴുതിയിട്ടുണ്ട് കെ ബാലകൃഷ്ണൻ. ഒരു കൊല്ലം മുമ്പേ...
    അന്ന് ദേശാഭിമാനി ലേഖകനായിരുന്ന കെ ബാലകൃഷ്ണൻ വിവരിച്ച സംഭവം ചുരുക്കിപ്പറയാം.
    യുഡിഎഫ് സർക്കാരിൻ്റെ സ്വാശ്രയ നയത്തിൻ്റെ മറവിൽ പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ ഉടസ്ഥതയിലുള്ള സ്ഥലത്ത് ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ശ്രമമാരംഭിച്ചു. ആശുപത്രിയും മെഡിക്കൽ കോളജും സഹകരണമേഖലയിലോ സ്വകാര്യ ഉടമസ്ഥതയിലോ എന്ന ചോദ്യമുയർന്നു. മുഖ്യമന്ത്രിയോ സഹകരണ മന്ത്രിയോ വ്യക്തമായി മറുപടി പറഞ്ഞില്ല.
    മെഡിക്കൽ കോളജ് സർക്കാർ ഉടമസ്ഥതയിലാകണം എന്ന നിലപാട് സിപിഎം സ്വീകരിച്ചു. വാർത്തയും വിവാദവും കത്തിക്കയറുമ്പോൾ കെ ബാലകൃഷ്ണന് ഒരു രേഖ ലഭിച്ചു. കൈമാറിയത് മക്തബ് സായാഹ്നപത്രത്തിൻ്റെ ഒരു പാർട്ണറായിരുന്ന ബെന്നി.
    രേഖ ഇതായിരുന്നു: പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറിയത് എം വി രാഘവൻ പ്രസിഡൻ്റായി ഉണ്ടാക്കിയ ഒരു കടലാസ് സഹകരണ സംഘത്തിന്.
    ആശുപത്രി തുടങ്ങാൻ പോകുന്നത് കെ കരുണാകരൻ പ്രസിഡൻ്റും എം വി രാഘവൻ വൈസ് പ്രസിഡൻ്റുമായിരുന്ന അക്കാദമി ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനം.
    “അനന്തരാവകാശികൾക്ക് അഞ്ഞൂറുകോടിയുടെ സാമ്രാജ്യം ഉണ്ടാക്കാനിറങ്ങിപ്പുറപ്പെട്ട അമ്മാവന് ഒടുവിൽ ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു” എന്ന മമ്മുട്ടിയുടെ "ദ കിംഗ്" എന്ന സിനിമയിലെ രഞ്ജിപണിക്കർ ഡയലോഗിൻ്റെ പ്രചോദനം ഒരുപക്ഷേ, ഈ സ്ഥാപനമായിരിക്കണം.
    വിലപ്പെട്ട തെളിവ് കൈയിൽ കിട്ടിയതോടെ ദേശാഭിമാനി ആഞ്ഞടിച്ചു. വാർത്ത പുറത്തുവന്നതോടെ കെ ബാലകൃഷ്ണനെ ബന്ധപ്പെട്ടത് മനോരമ കണ്ണൂർ ബ്യൂറോയിലെ ബോബി എബ്രഹാമും ഹരികൃഷ്ണനും. മക്തബ് ഉടമ ബെന്നി കൈമാറിയ രേഖയുടെ ബാക്കി വിശദാംശങ്ങൾ അവരാണ് കെ ബാലകൃഷ്ണന് കൈമാറിയത്.
    അക്കാദമി ഓഫ് മെഡിക്കൽ സയൻസിൻ്റെ പ്രമോട്ടർമാർ, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, നിയമാവലി തുടങ്ങി സകല വിവരങ്ങളും തനിക്ക് കൈമാറിയത് മനോരമയിലെ ബോബി എബ്രഹാമും ഹരികൃഷ്ണനുമാണെന്ന് കെ ബാലകൃഷ്ണൻ സാക്ഷ്യപ്പെടുത്തിയത് 2023 നവംബറിൽ.
    ഇരുവരുടെയും നിഷേധക്കുറിപ്പ് ഇതേവരെ വന്നിട്ടില്ല. എന്നുവെച്ചാൽ പരിയാരം മെഡിക്കൽ കോളജിൻ്റെ ഉടമസ്ഥതയെ സംബന്ധിച്ചുണ്ടായ വലിയ ജനകീയപ്രക്ഷോഭത്തിന് നിർണായകമായ ഇന്ധനം പകർന്നത് മനോരമാ ലേഖകരായിരുന്നു എന്ന് അവരും സമ്മതിച്ചതാണ്.
    ഈ ചരിത്രം സൗകര്യപൂർവം മറച്ചുവെയ്ക്കാനാണ് യുഡിഎഫ് സർക്കാരിൻ്റെ സ്വാശ്രയനയത്തിനെതിരെയാണ് കൂത്തുപറമ്പ് സമരവും വെടിവെപ്പുമൊക്കെ ഉണ്ടായത് എന്നൊരു ഓളത്തിൽ മനോരമ തള്ളിവിടുന്നത്.
    ⭕ പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ പേരിൽ സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി എം വി രാഘവൻ പ്രസിഡൻ്റായ ഒരു തട്ടിപ്പ് സഹകരണസംഘത്തിൻ്റെ പേരിലേയ്ക്ക് മാറ്റി അവിടെ കെ കരുണാകരൻ്റെയും എം വി രാഘവൻ്റെയും സംഘത്തിൻ്റെയും സ്വകാര്യ ഉടമസ്ഥതയിൽ ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ അധികാരം വഴിവിട്ടു പ്രയോഗിക്കുന്നതിന് എതിരെയായിരുന്നു കൂത്തുപറമ്പ് സമരം. 🔥✊🏾
    ⭕ പരിയാരം മെഡിക്കൽ കോളജ് ഇന്ന് സർക്കാർ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതായിരുന്നു കൂത്തുപറമ്പ് പ്രക്ഷോഭത്തിന്റെ ആവശ്യവും. 🔥✊🏾
    കണ്ണൂരിലെ എകെജി ആശുപത്രി സഹകരണ മേഖലയിൽ ആരംഭിച്ചത് ബുദ്ധിമോശമായിപ്പോയി എന്ന ചിന്തയിലാവണം, പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ ഉടമസ്ഥതയിലാകണം എന്ന് കെ കരുണാകരനും എം വി രാഘവനും തീരുമാനിച്ചത്.
    സംസ്ഥാന ഭരണത്തിൽ നിന്ന് ജനം പുറത്താക്കിയാലും ഒരു മെഡിക്കൽ കോളജും ആശുപത്രിയും സ്വന്തം കക്ഷത്തിരിക്കുമല്ലോ. അഞ്ചു സഖാക്കളുടെയും സ. പുഷ്പൻ്റെയും പ്രാണത്യാഗത്തിൽ ആ സ്വപ്നമാണ് വെണ്ണീറായിപ്പോയത്.
    🌹 പരിയാരം മെഡിക്കൽ കോളജ് ഇന്ന് സർക്കാർ ഉടമസ്ഥതയിലാണ്. 2016 ലെ പിണറായി സർക്കാരാണ് അത് യാഥാർത്ഥ്യമാക്കിയത്.
    🌹 ഏതു ലക്ഷ്യത്തിനുവേണ്ടിയാണോ താൻ സമരഭൂമിയിലേയ്ക്കിറങ്ങിയത്, ആ ലക്ഷ്യം ഒരു എൽഡിഎഫ് സർക്കാർ പൂർത്തീകരിക്കുന്നത് കണ്ണു നിറയെ കണ്ട സംതൃപ്തിയിൽത്തന്നെയാണ് സ. പുഷ്പൻ ജീവിച്ചതും വിട പറഞ്ഞതും.. ‼️
    ~ KG Biju
    ധീര വിപ്ലവകാരിക്കു അന്ത്യാഭിവാദ്യങ്ങൾ.. ✊🏼✊🏿

  • @nivniv2418
    @nivniv2418 19 часов назад

    party marannath kond aanallo pothu vidyabhyasa yanjanm enna mission undakkiyathum... nattile sarkar vidhyalayngalum.. collegukalum mikachathaakkan prayathnikkunnathum..

  • @jithinchemben7136
    @jithinchemben7136 11 часов назад

    Ellarum pushpane parayunu .. pushpan ipo new generation anu parayuna peru ..
    Rajeevan , madhu, Roshan, Babu, shibulal anu yathartha hero epozhum orkuna perukal

  • @Jithin888
    @Jithin888 Час назад

    സമരം നടത്തിയതും കുറ്റം ഇപ്പോൾ നടത്താത്തതും കുറ്റം

  • @likhisuryan7201
    @likhisuryan7201 10 часов назад +1

    The man blaring out on this video haven't even bothered for Pushpan all these 30 yrs hence, he doesn't have any moral obligation to speak against DYFI and CPIM. The party has faced many such torture in the hands of RSS and Congress but none of the so called media has guts to speak the truth against Congress or BJP.
    It's the CPIM who took care if Pushpan for 30 yrs. He will continue to be close to the heart of all those who value socialism.

    • @Boogey_M4N
      @Boogey_M4N 9 часов назад

      You are a victim of purported facts. You are a classic text book example how a fascist ideology can indoctrinate human conscious level.
      The war against MV Raghavan since 1986 has turned into its climax in 1994. DYFI had committed a heinous crime by staging war against a represented person which in turn is considered as War against Nation.
      How brazen you could justify that act. What in return Communist received.. A bunch of hapless victims turned martyrs. Pushpan was among them.
      Whatever change MV Raghavan stated starting from having alliances with IUML, privatising educational institutions have become an agenda of Pinarayi Govt.

  • @Prabhans
    @Prabhans Час назад

    പരിയാരം സർക്കാർ മെഡിക്കൽ കോളേജ് കെ കരുണാകരനും എംവി രാഘവനും ചേർന്ന് തങ്ങളുടെ അധീനതിയിലുള്ള സ്വകാര്യ ട്രസ്റ്റിന് കീഴിലാക്കി സ്വന്തമാക്കാൻ നടത്തി വന്ന കുൽസിത ശ്രമങ്ങൾക്ക് എതിരെ ഡിവൈഎഫ്ഐ നേതൃത്വം നൽകിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കൂത്തുപറമ്പിലെത്തിയ എംവി രാഘവനെതീരെ അന്ന് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
    അന്ന് കൂത്തുപറമ്പിൽ നടന്നത് സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഉള്ള സമരം ആയിരുന്നില്ല.
    ആ സമയം കേരളമാകെ എസ്എഫ്ഐ നേതൃത്വത്തിൽ അതികഠിനമായ സമരങ്ങൾ നടന്നിരുന്നു എന്നത് വാസ്തവം തന്നെ.
    അന്നത്തെ വെടിവയ്പ്പ് കെ സുധാകരന്റെ നേതൃത്വത്തിൽ നടന്ന ഒരു ഗൂഡാലോചനയുടെ ബാക്കിപത്രമാണ് . 🙏

  • @SreejithaSreekumaran
    @SreejithaSreekumaran 11 часов назад

    Party Bali mrugam

  • @AbinBaby28
    @AbinBaby28 4 часа назад

    Chee pee ai yem 😂😂

  • @ajilbabu13
    @ajilbabu13 Час назад

    😂😂😂

  • @Visualstoryteller24
    @Visualstoryteller24 14 часов назад

    100%👍🏾👍🏾👍🏾