വടക്കുംകൂർ രാജരാജ വർമ്മ

Поделиться
HTML-код
  • Опубликовано: 30 июл 2021
  • വടക്കുംകൂർ രാജരാജവർമ
    ഒരു സംസ്കൃത - മലയാള ഭാഷാ പണ്ഡിതനായിരുന്നു വടക്കുംകൂർ രാജരാജവർമ (27 നവംബർ 1891 - 28 ഫെബ്രുവരി 1970). സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയിൽ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതി. മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്‌, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി എഴോളം മഹാകാവ്യങ്ങൾ രചിച്ചു.
    വൈക്കം വഴുതനക്കാട്ടു കൊട്ടാരത്തിൽ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തിൽ തോട്ടുപുറത്ത്‌ ഇല്ലത്തെ പുരുഷോത്തമൻ അച്യുതൻ നമ്പൂതിരിയുടെയും പുത്രനായി വൈക്കത്ത് ജനിച്ചു. പത്താമത്തെ വയസിൽ മാതാവ് അന്തരിച്ചു. മാതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ്‌ പിന്നീടദ്ദേഹത്തെ വളർത്തിയത്‌. വൈക്കം ഗവൺമെന്റ് സ്കൂളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്‌. പഴയ മട്ടിലുള്ള സംസ്കൃത പഠനം നടത്തി. തിരുവിതാംകൂർ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ പണ്ഡിതനായിരുന്നു. കൊച്ചി ഭാഷാ പരിഷ്ക്കരണ കമ്മിറ്റിയിൽ പണ്ഡിതനായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. ഉമാകേരളം" മുന്നാംസർഗ്ഗം സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. "കന്യാകുമാരീസ്തവം" എന്നൊരു സംസ്കൃത സ്തോത്രകാവ്യവും ശാർദൂലവിക്രീഡിതത്തിൽ രചിച്ചു. വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളിൽ എറ്റവും കൂടുതൽ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും "കൃഷ്ണഗാഥാ"വ്യാഖ്യാനമാണ്‌. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും പരിശോധിച്ച്‌ വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത്‌ ചേർത്ത്‌ ശുദ്ധപാഠം തയ്യാറാക്കിയാണ് വടക്കുംകൂർ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. അദ്ദേഹത്തിന്റെ പ്രധാന നിരൂപണം "ഭാരത നിരൂപണ"മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ഈ കൃതി ഇതുവരെ അച്ചടിച്ചിട്ടില്ല.
    മഹാകാവ്യങ്ങൾ
    രഘുവീരവിജയം
    ഉത്തരഭാരതം
    രാഘവാഭ്യുദയം
    ഉത്തരഭാരതം
    ഖണ്ഡകാവ്യങ്ങൾ
    ലഘുമഞ്ജരി
    ദ്രൌണീപ്രഭാവം
    മഹച്ചരമം (ഉള്ളൂരിന്റെ ചരമത്തെ അനുശോചിച്ചെഴുതിയത്)
    "ഗൌരീലഹരീസ്തോത്രം
    വ്യാഖ്യാനങ്ങൾ
    അന്യോക്തിമുക്താലത
    ശൈലീപ്രദീപം (നിഘണ്ടു)
    കൃഷ്ണഗാഥ
    ജീവചരിത്രങ്ങൾ
    ശ്രീ കാളിദാസൻ
    മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി
    ജഗദ്ഗുരു ശങ്കരാചാര്യർ
    ക്ഷേമേന്ദ്രൻ
    ശ്രീ വാല്മീകി
    ഉള്ളൂർ മഹാകവി
    മഹാകവി രാമപാണിവാദൻ
    സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങൾ
    സാഹിതീസർവസ്വം
    കേരളീയ സംസ്കൃത സാഹിത്യ ചരിത്രം
    കേരള സാഹിത്യ ചരിത്രം: ചർച്ചയും പൂരണവും (2ഭാഗം)
    സാഹിത്യശാസ്ത്രം
    സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം)
    സംസ്കൃതസാഹിത്യം
    സാഹിത്യഹൃദയം
    സാഹിത്യകൌസ്തുഭം
    സാഹിത്യനിധി
    കൈരളീ മാഹാത്മ്യം
    സാഹിത്യവും പുരുഷാർഥവും
    ഭാഷാചമ്പു
    മഹാഭാരതനിരൂപണം
    പുരസ്കാരങ്ങൾ
    സാഹിത്യ രത്നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകൻ തുടങ്ങിയ ബഹുമതികൾ ലഭിച്ചിരുന്നു.
    Thanks To:
    ( brahmasree harigovivindan namboothiri nagampoozhi mana saraswathi devi temple thanthri
    rajendra varma raja
    nirmmal varma raja
    manohara varma raja
    shanthakumari raja
    raju vilakath koovappadi)
    Title song credit: kalamandalam Babu Namboothiri perumballi illam
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 212

  • @tmadhavamenon8890
    @tmadhavamenon8890 3 года назад +7

    വളരെ നന്ദി. ശ്രീ വടക്കുംകൂർ രാജ രാജ വർമ്മ പഴയ പരമ്പരയിലെ ഒരു മഹാ പണ്ഡിതൻ ആയിരുന്നു. പ്രശസ്തി ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്‌ഷ്യം - വിദ്യ, പഠനം, എഴുത്തു, എന്നിവ സരസ്വതീസേവയായിരുന്നു അദ്ദേഹത്തിന്. "പൃഥ്‌വി വിശാലം; കാലം അനന്തം; എവിടെയെങ്കിലും ഒരിടത്ത്, എന്നെങ്കിലും ഒരു നാൾ,ആരെങ്കിലും ഒരാൾ, അദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിച്ചു അവയുടെ മൂല്യം മനസ്സിലാക്കിയാൽ അദ്ദേഹം കൃതാർഥൻ ആയി", എന്ന് ശ്രീ ഹർഷൻ എന്നപോലെ വിശ്വസിച്ചിരുന്ന ഒരു പണ്ഡിതൻ ആയിരുന്നു. "മാ ഖലാഹ് ഖേലത്തു" എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ പ്രകൃതം. ഇക്കാലത്ത്, കട്ടെടുത്ത വിദ്യകൊണ്ട് ബിരുദം സമ്പാദിക്കുന്ന അധ്യാപകന്മാർ ഭരിക്കുന്ന വിദ്യാസ്ഥാപനങ്ങളിൽ നിന്ന് വരുന്ന കാലന്മാർക്കു അദ്ദേഹത്തിന്റെ കൃതികൾ രുചിക്കുകയില്ല. അതിനെ കുറിച്ച് ഖേദിച്ചു കാര്യവും ഇല്ല. എന്നെങ്കിലും ഒരു കാലം വരും - പാണ്ഡിത്യം അതിന്റെതായ മാഹാത്മ്യം പൊതുജനങ്ങളുടെ സർവ സ്വം ആയി മാറും. അന്ന് അദീഹത്തിന്നു അർഹമായ ആദരം ലഭിക്കും.

  • @sasikk1275
    @sasikk1275 3 года назад +8

    വടക്കുംകൂർ രാജരാജവർമ്മ രാജക്ക് .... പ്രണാമം...
    സ്വന്തം പേരിനോടൊപ്പം വൈക്കം എന്ന സ്ഥലനാമം surname ആയി ചേത്തിട്ടുള്ള പല മഹാന്മാരേക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും വൈക്കത്തിന്റെ മണ്ണിൽ ഇങ്ങനെ ഒരു മഹാ പണ്ഡിത ശ്രേഷ്ഠൻ ജീവിച്ചിരുന്നുവെന്ന് ഭാവി തലമുറക്ക് ഓർക്കാൻ കഴിയുന്നില്ല എന്നത് തികച്ചും ദുഃഖകരമാണ്.. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് അന്വർത്ഥമാകുന്നു... നമ്മുടെ പാഠപുസ്തകങ്ങളിലൊന്നും സ്ഥാനം പിടിക്കാൻ കഴിയാതിരുന്ന ഇദ്ദേഹത്തിന്റെ രചനകൾ പുതിയ തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയും മഹാകവിയുടെ ജീവചരിത്രവും ജന്മഗൃഹവും വളരെ മനോഹരമായി ഞങ്ങളിൽ എത്തിച്ചു തന്ന ദീപുവിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു..
    മഹാകവിയുടെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു....
    ഒരിക്കൽ കൂടി ആ മഹാനുഭാവന്റെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു...

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you🙏

    • @nandakumarankartha
      @nandakumarankartha 3 года назад +2

      തിരുവിതാംകൂർ സർക്കാരിൽ ക്യൂറേറ്റർ ആയിരുന്ന വടക്കുംകൂർ എന്റെ തറവാടായ മീനച്ചിൽ ഞാവക്കാട്ടു കുമ്പാ നിമ oത്തിൽ വന്ന് വിശിഷ്ടങ്ങളായ അമൂല്യ താളിയോല ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗവേഷണ തൽപ്പരനായിരുന്നു വടക്കും കൂർ .
      നല്ല വിവരണം. വിജ്ഞാന പ്രദം
      പുതുതലമുറക്ക് പുതിയ അറിവുകൾ
      കെ. നന്ദകുമാരൻ കർത്താ
      വൈക്കം.

  • @ezhumattoorrajarajavarma795
    @ezhumattoorrajarajavarma795 2 года назад +2

    നന്നായിരിക്കുന്നു .അഭിനന്ദനങ്ങള്‍ .പുണ്യാത്മാവിനു പ്രണാമം

  • @varmaraja
    @varmaraja 3 года назад +15

    മഹാകവി വടക്കുംകൂറിനെ കുറിച്ച് ഇത്രയും മനോഹരമായി ഒരു ഡോക്യുമെൻ്ററി ഇതാദ്യം ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Thank you sir ❤️

    • @shyamalaharidas3231
      @shyamalaharidas3231 2 года назад +1

      അഭിനന്ദനങ്ങൾ. ഇതെല്ലാം നേരിട്ട് കാണാൻ തോന്നുന്നു

  • @kalavarma399
    @kalavarma399 3 года назад +2

    വളരെ ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആയിരുന്നു 👏👏👏💐💐💐🙏ശാന്തചേച്ചിയുടെ വിവരണം ഗംഭീരമായിരുന്നു 👌💐👍🙏

  • @zakariyaafseera333
    @zakariyaafseera333 2 года назад +5

    അങ്ങയുടെ ഇത്തരം വീഡിയോകൾ എല്ലാവരിലും എത്തണം..മലയാളക്കര അറിയണം ലോകം അറിയണം ഈ മഹാപണ്ഡിതനെ ❤️ഈ മഹാ പണ്ഡിതനെ പോലുള്ള എത്രയോ മാഹാന്മാർ ഉണ്ടായിരുന്നു ആണ്ടുകൾക്ക് മുൻപ് അവരെയൊക്കെ അറിയാതെ പോകുന്നു ഇപ്പോഴത്ത തലമുറ 😥ദീപു ചേട്ടാ സല്യൂട്ട് ചെയുന്നു ഒരുപാട് ഒരുപാട് ഇതുപോലുള്ള വീഡിയോ ജനങ്ങളിൽ എത്തിച്ചതിനു..അങ്ങയുടെ വീഡിയോ കാണാനും കേൾക്കാനും തന്നെ എന്തൊരു മധുരമാണ് ❤️❤️❤️

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you.
      അതിനുള്ള ഒരു എളിയ ശ്രമം ആണ് 🙏

    • @zakariyaafseera333
      @zakariyaafseera333 2 года назад +1

      @@Dipuviswanathan ❤️❤️❤️😘😘😘🙏🙏

  • @omanasreenivasan325
    @omanasreenivasan325 3 года назад +6

    ചരിത്രം നിറഞ്ഞു നിൽക്കുന്ന വീഡിയോ. ശാന്തയുടെ വിവരണങ്ങൾ നന്നായിട്ടുണ്ട്. പണ്ഡിത ശ്രേഷ്ഠനും മഹാകവിയും കവി തിലകപട്ട ജേതാവുമായ വടക്കുംകൂറിന് പ്രണാമം🙏🙏

  • @Vimalkumar74771
    @Vimalkumar74771 2 года назад +1

    വളരെ അടൂത്ത സമയത്ത് കാണുവാൻ തുടങ്ങി ഇപ്പോൾ സ്തിരം പ്രേഷകനായ ഈയുള്ളവൻ..

  • @arunrv2187
    @arunrv2187 3 года назад +6

    നമ്മുടെ വൈക്കത്തിന്റെ അറിയപ്പെടാതെ പോയ ചരിത്രം, സാഹിത്യ പാരമ്പര്യം ഇത്ര വിശദമായി വിവരിച്ചിരിക്കുന്നു......അതിമനോഹരം..സഹോദരാ......Great Initiative 💖✨🙏

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Thank you arun🙏🙏❤️

    • @vikramanr6763
      @vikramanr6763 2 года назад

      കേൾക്കാനും അറിയാനും ആഹ്രഹിച്ചത് അറിഞ്ഞതുപോലെ യായി. നന്ദി.

  • @chandrasekharanks3212
    @chandrasekharanks3212 2 года назад +5

    ഈ മഹാകവിയുടെ ജീവചരിത്രത്തെയും സാഹിത്യ കൃതികളെയും കുറിച്ച് ഇത്ര സംക്ഷിപ്തമായി അവതരിപ്പിച്ചതിനു താങ്കൾക്ക് നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു.,🙏

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 2 года назад +1

    വളരെ വിഞ്ജാനപ്രദമായ വിവരങ്ങൾ നൾകിയതിനഭിനന്ദനങ്ങൾ

  • @sankaranthottupurath9660
    @sankaranthottupurath9660 2 года назад +1

    ഞാൻ തോട്ടുപുറത്തെ അംഗമാണ്. ഇദ്ദേഹത്തിനെ പറ്റി അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു..
    നന്ദി.

  • @VINODBNAIR
    @VINODBNAIR 3 года назад +4

    വളരെ നല്ല വിശദീകരണവും കാഴ്ച്ചകളും അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ....

  • @rajeshpurushan8425
    @rajeshpurushan8425 3 года назад +5

    നന്നായിട്ടുണ്ട്♥️♥️

  • @vinodvarma5051
    @vinodvarma5051 3 года назад +2

    വളരെ നന്നായി; കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @balagopalakurup7173
    @balagopalakurup7173 3 года назад +3

    Extremely informative and useful video. Thank you.

  • @anoojasreenivas
    @anoojasreenivas 3 года назад +1

    ഒരുപാടു ഇഷ്ടപ്പെട്ട വീഡിയോ. വന്നു കണ്ട പോലെ മനസിലായി. Shanta aunty വളരെ ഭംഗിയായി എല്ലാം explain ചെയ്തു

  • @dr.aryadevip6126
    @dr.aryadevip6126 3 года назад +1

    വളരെ ഇൻഫർമേ റ്റീ വായിരുന്ന് Super

  • @syams7437
    @syams7437 2 года назад +1

    Super thanks 🙏

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 3 года назад +2

    V nice effort

  • @rajishvarma3607
    @rajishvarma3607 3 года назад +2

    വളരെ നന്നായിരിക്കുന്നു 👌👌👌

  • @sureshvarma761
    @sureshvarma761 3 года назад +4

    ശാന്തച്ചേച്ചി Presentation Soopper

  • @muralikrishnan8537
    @muralikrishnan8537 2 года назад +1

    great.great.thirumeni

  • @YouarewithSethu
    @YouarewithSethu 3 года назад +9

    Congratulations Dipu, wonderful video...
    30 വർഷം വഴുതനകാട്ടു കൊട്ടാരത്തിന്റെ അയൽ വാസി ആയിരുന്നെകിലും അദ്ദേഹത്തെ കുറിച്ച് വിശധമായി മനസിലാക്കാൻ സാധിച്ചതു ഇപ്പൊഴാണു .

  • @sreevidyavarma2417
    @sreevidyavarma2417 3 года назад +2

    നല്ല അറിവുകൾ .വളരെ നല്ല വിവരണം .. ശാന്ത ചേച്ചി🙏🙏🙏🙏🙏

  • @srk8360
    @srk8360 3 года назад +3

    Excellent... 👌👌🙏💐💐
    💞

  • @nalansworld1208
    @nalansworld1208 3 года назад +2

    ബാബുവേട്ടൻ്റെ പാട്ടുകൂടിയായപ്പോൾ അടിപൊളി !

  • @shantharavindran5329
    @shantharavindran5329 3 года назад +2

    Worthy video.

  • @venugopalankrishna65
    @venugopalankrishna65 3 года назад +4

    Very good presentation...Santha ji.
    ചരി്ത്രപ്രാധാന്യമുള്ള കൊട്ടാരം.
    A very rare place to stay blessed and healthy in a serene atmosphere...I Just love it.
    Thank you.

    • @rajendranm9457
      @rajendranm9457 3 года назад

      Thank you Venu for your nice words. We would like to take you both to our temple once the Covid vanishes.

    • @santharajendran305
      @santharajendran305 3 года назад

      🙏🙏

  • @freez300
    @freez300 2 года назад +1

    Wonderful experience

  • @abhisheksobil7240
    @abhisheksobil7240 3 года назад +1

    Nannaayitund elaavareyum bhagavan anugrahikatte 🙏 Om

  • @padmakumari9425
    @padmakumari9425 3 года назад +4

    ഈ കൊട്ടാരത്തിലെ കാര്യസ്ഥൻ ആയിരുന്ന പപ്പൻ പിള്ളച്ചേട്ടനോടൊപ്പം ഞാനും കൂട്ടുകാരിയുംപഠിക്കണ കാലത്ത് ഒരുപാടു തവണ ഈ കൊട്ടാരത്തിൽ പോവുകയും രാജാവിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്: അവിടുത്തെ പാൽപായസം കൂട്ടിയുള്ള സദ്യ കഴിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

    • @santharajendran305
      @santharajendran305 3 года назад +1

      പപ്പൻ പിള്ളയെ എന്നും ഞങ്ങൾ സ്‌നേഹപൂർവ്വം ഓർമ്മിക്കുന്നു

    • @santharajendran305
      @santharajendran305 3 года назад +1

      🙏🙏

    • @padmakumari9425
      @padmakumari9425 3 года назад

      Thamk You Santha Madam

  • @ShruthiLayaDeeptham
    @ShruthiLayaDeeptham 3 года назад +1

    വളരെ നന്നായിട്ടുണ്ട്.. അമ്മായി ,ഇതിലും നല്ലവണ്ണം കാര്യങ്ങൾ explain ചെയ്യാൻകഴിയില്ല! ! വളരെ സന്തോഷം! 🙏🙏

  • @Beenas-vlogs
    @Beenas-vlogs 2 года назад +1

    Very thanks for posting this informative video. 🙏🙏🙏🙏🙏

  • @dasappannair1152
    @dasappannair1152 2 года назад +1

    Sirji, Thanks for giving information on Vadakumkur Rajaraja Varma.

  • @minibalachandran5498
    @minibalachandran5498 3 года назад +1

    Hare Krishna Guruvayurappa
    Om Aim Saraswatiye Namah
    Sri mookambikaye Namah 🙏🙏🙏
    Pranaam Guruve 🙏🙏🙏

  • @rajeshpurushan8425
    @rajeshpurushan8425 3 года назад +3

    മഹാകവി രാജരാജ വർമയെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻

  • @AaGaLovelyTales
    @AaGaLovelyTales 3 года назад +3

    What an elegant tale of The History of The great legend of Malayalam literature
    Beautiful

  • @satyanair1278
    @satyanair1278 3 года назад +3

    3 sinful souls disliked this wonderful video about a great contributor to Sahiti Keralam. Seems to be from a particular sect

    • @rajendranm9457
      @rajendranm9457 3 года назад +2

      May be that they pressed the wrong key through sheer carelessness. Who in the world can dislike perhaps the most pious mahakavi in the world?

  • @sreemund
    @sreemund 3 года назад +3

    very nicely presented
    Sreedharan.mundanat

    • @rajendranm9457
      @rajendranm9457 3 года назад

      Thank you Sreedharetta.. Very nice that you could find time to go through the long video.

    • @santharajendran305
      @santharajendran305 3 года назад

      🙏🙏

  • @sanjayeasycutz7195
    @sanjayeasycutz7195 2 года назад +1

    Nalla Presentation Deepu Sir

  • @premakumarim4355
    @premakumarim4355 2 года назад +1

    Nalukettum parisaravum bhangiyayi avatharippichittundu prakruthy bhagi ellam ellam avatharanavum Super🙏🙏🙏

  • @vijayalakshmicg5686
    @vijayalakshmicg5686 3 года назад +2

    വളരെ വളരെ മനോഹരം, നല്ല അറിവുകൾ 👌🙏🏻🙏🏻🙏🏻

  • @ajithkumarn3201
    @ajithkumarn3201 3 года назад +1

    Very good vedeo good information good presentation waiting for next vedeo 👌👌👌

  • @brindalovely
    @brindalovely 3 года назад +1

    Thank you for sharing this story. Great explanation Santha Aunty!

  • @Vishnu_05393
    @Vishnu_05393 3 года назад +3

    Super 😀👍👍
    ഇപ്പോഴത്തെ വടക്കുംകൂർ കൊട്ടാരത്തിലെ വലിയ തമ്പുരാനും വലിയ തമ്പുരാട്ടിയും ആരാണ്?
    വടക്കുംകൂർ രാജവംശത്തിലെ തമ്പുരാക്കൻമാരുടെയും തമ്പുരാട്ടിമാരുടെയും നാളുകൾ വച്ചാണോ? ഉദ: വടക്കുംകൂർ ചിത്തിര നാൾ വലിയ തമ്പുരാൻ ഇദ്ദേഹത്തിൻ്റെ ജനനം മരണം ഭരണം എന്നാണ് ?
    പക്ഷേ തെക്കുംകൂർ രാജ വംശത്തിൽ നാളുകൾ വച്ചാണ്.
    വടക്കുംകൂർ വഴുതനക്കാട്ട കൊട്ടാരത്തിൽ അത്തം നാൾ രാജ രാജവർമ്മ (1891-1970)

  • @jayapradeep7530
    @jayapradeep7530 3 года назад +1

    Very good information,thank u 🙏

  • @snNair-gh1sr
    @snNair-gh1sr 2 года назад +1

    greatly indebted to you for making such a wonderful documentary about the Raja whose glorious contributions to the Malayalam and Sanskritam literatures need to be scripted in golden letters.
    It's so unfortunate that the Raja's contributions haven't got recognised deservingly.
    Thanks for the extraordinary revelations; posterity will remain indebted.

  • @bhaskarannair1663
    @bhaskarannair1663 2 года назад +1

    Dipu, Thanks for making this informative video. Many things are unknown to the present generation. Done a great service to the legendary poet. Thank you once again.

  • @dev-nm1yr
    @dev-nm1yr 3 года назад +1

    Anugrahikkate......mashe

  • @nimmisreedharan6931
    @nimmisreedharan6931 3 года назад +3

    നല്ലൊരു അധ്യായം
    എന്തെല്ലാം അറിവുകൾ 🙏

  • @ranjimech3
    @ranjimech3 2 года назад +1

    Amazing

  • @dipuparameswaran
    @dipuparameswaran 3 года назад +1

    Super.. Good information 👌👌

  • @unninair6452
    @unninair6452 2 года назад +1

    Well maintained places and surrounding
    Thanks
    Language institute.must take initiative
    For publishing his u published books

  • @maryisaac3528
    @maryisaac3528 2 года назад +1

    I like your documentaries.it is nice to see the history of kerala.my home is in vaikom.i didnt know that vaikam is rich in heritage sites.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you madom. Vaikom has a lot of historical monuments And has a unique place in history..

  • @Vishnu-bx6of
    @Vishnu-bx6of 3 года назад +1

    3:17 Beautiful..

  • @anaswararajesh4165
    @anaswararajesh4165 3 года назад +3

    All can know more about the legend of literature 🥰
    Thank you ❤️

  • @kgodavarma2238
    @kgodavarma2238 2 года назад +1

    🙏

  • @sreejithms1579
    @sreejithms1579 Год назад

    vaikathappaaaa

  • @remadevipc9321
    @remadevipc9321 2 года назад +1

    👍❤️🌹

  • @premakumarim4355
    @premakumarim4355 2 года назад +2

    🙏🙏💐💐❤️

  • @vishnuvarkala1
    @vishnuvarkala1 2 года назад +1

    🙏🏻

  • @sindhukn2535
    @sindhukn2535 3 года назад +3

    I have heard about Vadakumkoor Raja Raja Varma and his contributions to the Malayalam and Sanskrit literature, but not much descriptively. Thank you.

  • @ravisanker9533
    @ravisanker9533 2 года назад +1

    Namasthe...to day i got chance to see you in this video.....so great...i admire your presentation....

  • @nalansworld1208
    @nalansworld1208 3 года назад +1

    നല്ല അവതരണം !

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you🙏

    • @vijayantn3152
      @vijayantn3152 2 года назад

      @@Dipuviswanathan കുഞ്ഞി. ക്കുട്ടൻ തമ്പു രാൻ വടക്കുംവിക്കുന്നു

  • @jabbarnazimuddin4968
    @jabbarnazimuddin4968 3 года назад +1

    Beautiful presentation. Very informative. Congratulations

  • @pradeep8566
    @pradeep8566 3 года назад +1

    🙏🙏🙏

  • @reghukumarpn6008
    @reghukumarpn6008 3 года назад +1

    समीचीनम् उद्यमम् सर्वेषु कार्येषु परामर्शितं चेत् वैशिष्ट्यम् अस्ति। നന്നായി തിരുമേനി ഈ വലിയ അറിവുകൾ നൽകി യതിന് നന്നായി ട്ടുണ്ട്ട്ടോ

  • @krishnansaroj4942
    @krishnansaroj4942 3 года назад +2

    🙏🥇🏆👌

  • @josevarghese5878
    @josevarghese5878 2 года назад +1

    GOOD DOCUMENTRY

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 3 года назад +2

    വളരെ നന്നായി explain cheythittund.eniku ellam Puthiya arivanu.santhedathi.ഇതിൽ കൂടുതൽ എങ്ങനെ explain ചെയ്യാനാണ്.

    • @rajendranm9457
      @rajendranm9457 3 года назад

      നമുക്ക് ഒരു ദിവസം പോകണ്ടേ?

    • @santharajendran305
      @santharajendran305 3 года назад

      Thank you Raji🙏

  • @ganeshmurthi1445
    @ganeshmurthi1445 2 года назад +1

    എല്ലാവർക്കും കൊട്ടാരവും വീടും എനിക്ക് വീടും ഇല്ല സ്ഥലവും ഇല്ല യാത്ര പറയുമ്പോൾ ഭഗവാൻ അനുഗ്രഹം ശംഭോ മഹാദേവ

  • @radamaniamma749
    @radamaniamma749 2 года назад +1

    ഇതൊന്നും ഇനിയും പ്രസിദ്ധീകരിക്കാൻ കഴിവുള്ളവർ ആരുമില്ലെന്നൊ- ഇത്രയും മഹദ് കൃതികൾ നഷ്ടപ്പെടാതെ കാത്തിരുന്നെങ്കിൽ -

    • @Dipuviswanathan
      @Dipuviswanathan  2 года назад

      അതിനുള്ള ശ്രമം നടക്കുന്നുണ്ട്🙏🙏

  • @airavatham878
    @airavatham878 2 года назад +2

    Old kerala building architecture beauty is lost by new structures

  • @RaviVarma-cf7zp
    @RaviVarma-cf7zp 3 года назад +2

    If his Narayaneeyam Vyakhyananm
    Can be reprinted Ican help you by giving an old copy

  • @mukundvarma
    @mukundvarma 3 года назад +4

    വീഡിയോ സഹിതമുള്ള വിവരണം നന്നായിരിക്കുന്നു. ഇതെല്ലാം അതിൻ്റെ തനിമ നഷ്ടപ്പെടാതെ അതേപടി നിലനിർത്തിയിട്ടുണ്ടല്ലൊ? ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും, നശിച്ചുപോയിട്ടുണ്ട് കേരളത്തിൽ. ഇതെല്ലാം അതേപടി നിലനിർത്തിയിരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. അമ്പലവും വളരെ നന്നായി മെയിൻടെയിൻ ചെയ്യുന്നുണ്ടല്ലൊ? പഴമ ഒപ്പി എടുത്തുകൊണ്ടുള്ള നല്ലൊരു ചിത്രീകരണമാണെന്നതിൽ സംശയമില്ല.

    • @santharajendran305
      @santharajendran305 3 года назад

      Thank യൂ മുകുന്ദമ്മാവ🙏

    • @rajendranm9457
      @rajendranm9457 3 года назад

      Thank you Mukundammama. We actually want to.take you to the temple and show how we could maintain it. It is our duty to see that temples survive as monuments of of our heritages and traditions.

  • @parvathyjayapradeep1927
    @parvathyjayapradeep1927 3 года назад +3

    ഞാൻ ഒത്തിരി അന്വേഷിച്ചിരുന്നു Sir തമ്പുരാന്റെ ചരിത്രം ഒരുപാട് നന്ദി .... വഴുതനക്കാട് കൊട്ടാരത്തിൽ സന്ദർശകരെ അനുവദിക്കുന്നുണ്ടോ ?

    • @Dipuviswanathan
      @Dipuviswanathan  3 года назад

      ഒന്നു ചോദിച്ചിട്ട് പറയാട്ടോ.
      thank you

    • @rajendranm9457
      @rajendranm9457 3 года назад

      After informing either me or Shantha if you come , please come. You are welcome.

    • @parvathyjayapradeep1927
      @parvathyjayapradeep1927 3 года назад

      @@rajendranm9457 Thank you Sir Can you give me a contact no: pls

    • @santharajendran305
      @santharajendran305 3 года назад

      അറിയിച്ചാൽ സൗകര്യപ്പെടുത്താം.നിങ്ങളുടെ e mail id തന്നാൽ no അറിയിക്കാം

  • @vvraja9349
    @vvraja9349 3 года назад +3

    വടക്കുംകൂർ രാജരാജവർമ്മ രാജാ എന്നാണ് പേര്. അങ്ങയുടെ വീഡിയോയിൽ അവസാനത്തെ രാജാ വിട്ടു പോയിട്ടുണ്ട്.
    പിന്നെ " ചർച്ചയും , പൂരണവും " എന്നാണ് പുരാണം എന്നല്ല

    • @Dipuviswanathan
      @Dipuviswanathan  3 года назад

      ക്ഷമിക്കണം reference എടുത്തപ്പോൾ വന്ന ഒരു mistake ആണ്.ഞാൻ description ൽ തിരുത്തൽ കൊടുക്കാം🙏

  • @thethirdeye1554
    @thethirdeye1554 Год назад +1

    അവിചാരിതമായി ഈ വീഡിയോ കാണാൻ സാധിച്ചു.
    എൻ്റെ അമ്മുമ്മ പറഞ്ഞു കേട്ട ഒരു കുടുംബ ചരിത്രം ഉണ്ട്. അമ്മൂമ്മയുടെ മുത് മുത്തച്ഛൻ മാർ വടക്കും കൂർ രാജാവിൻ്റെ പട നായകൻ അറുന്നു എന്ന്.
    തറവാട്ടിൽ പണ്ട് 8 കെട്ട് അരുന്നു, ഒരു കുഴി കളരി ഉണ്ടാരുന്നു കണ്ട ഓർമ എനിക്ക് ഉണ്ട്.
    തറവാട് പേര് കൊക്കേറിൽ എന്ന് ആണ്.
    ഈ കെട്ട് പഴകിയ കഥകൾക്ക് എന്ത് എന്ത് എങ്കിലും ചരിത്ര ബന്ധം ഉണ്ടോ എന്ന് അറിയാൻ ഒരു ആഗ്രഹം.
    ആരെങ്കിലും അറിയുന്ന വർ പറഞ്ഞു തന്നാൽ ഉപകാരം ആയി
    May I have your contact numbers

  • @gilbertlionel607
    @gilbertlionel607 2 года назад +1

    Why this Audio books to internet. Pls give this knowledge to the world 🌎🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      അവർ ശ്രമിക്കുന്നുണ്ട്🙏

  • @sathyanarayanak7506
    @sathyanarayanak7506 2 года назад +1

    please provide information in english also as i am kannadiga

  • @neethuraveendran7147
    @neethuraveendran7147 3 года назад +1

    Dipu chetta onum parayan illa 🙏🏻
    Orupadu santhosham 🥰
    Thank you❤️❤️

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Thank you neethu🙏🙏❤️

    • @neethuraveendran7147
      @neethuraveendran7147 3 года назад +1

      Dipu chetta ..katta waitng anu chottanikara temple video kanuvan☺️

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      തീർച്ച ആയും ചെയ്യാട്ടോ അധികം വൈകില്ല 👍👍👍

    • @neethuraveendran7147
      @neethuraveendran7147 3 года назад +1

      💃🏻💃🏻💃🏻💃🏻 i am so happyyy🥰🥰
      ❤️

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      🙏🙏🙏

  • @DKMKartha108
    @DKMKartha108 3 года назад +2

    Here is an article by SRee Raju Vilavath -- മഹാകവി വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജ - ഒരനുസ്മരണം.
    രാജു വിളാവത്ത്‌ കൂവ്വപ്പടി. ar-ar.facebook.com/261572107373164/posts/370297959833911/

  • @abhisheksobil7240
    @abhisheksobil7240 3 года назад +1

    Namaskaram ente peru Abhishek ammayude veed vaikathanu avide varumbhol Saraswati ambhalathil thozaan varum avide ippol appoppanum ammoommayum und namaskaram 🙏🍎🍊

  • @mjayakrishnan5
    @mjayakrishnan5 2 года назад +1

    വളരെ നന്ദി. നാരായണീയവ്യാഖ്യാനവും
    മഹാഭാരതപ്റവേശികയും
    കിട്ടാനുണ്ടോ?

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഞാൻ ഒന്നു ചോദിച്ചിട്ട് പറയാം👍
      Thank you

  • @mahadevanr6704
    @mahadevanr6704 2 года назад +1

    ഇതിനെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് മനോഹരം.

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 3 года назад +1

    From where to puchase his books

    • @rajendranm9457
      @rajendranm9457 3 года назад +1

      Books are hard to get. We had a few copies of some books even in 1980. When, people came there to borrow books for a few days , they were given in good spirit. By the time we learnt that those who lend books are fools , it was too late . Tragical losses of monumental books!
      Those borrowers were smart . They never returned any of them.

    • @dr.bindumuralidharan4933
      @dr.bindumuralidharan4933 3 года назад

      Ok thank u
      What i meant was the new edition

  • @vishnukpillai6446
    @vishnukpillai6446 3 года назад +2

    Informative. ഇതിന്റെ source പറയാമോ. കേരള ചരിത്രത്തിൽ നല്ല താല്പര്യമുണ്ട്.

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Reference കുറെ ഒക്കെ ഗൂഗിളിൽ കിട്ടും.പിന്നെ കുറെ books ഉണ്ട്.എല്ലാം available അല്ല

  • @AnilKumar-zo4hs
    @AnilKumar-zo4hs 3 года назад +1

    Vadakkamkoor vazhuthanakkad palace and ezhuthupura malika location evidaya

  • @RaviVarma-cf7zp
    @RaviVarma-cf7zp 3 года назад +1

    Bimbaleesa Prasasthi
    By Melpathur
    Bimbaleesan Sanscrit name of
    Vsdakkimcore

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 года назад +1

      Bimbaleesa Prasasthi
      Bimbaleesan Ancient name of
      Vadakkumkur
      By Melpathur Narayana Bhsttayhiri

    • @santharajendran305
      @santharajendran305 3 года назад

      ഈ പുസ്തകം കൈ വശമുണ്ടോ?
      മേൽപ്പത്തൂർ കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ടെന്നും അപ്പോൾ രചന നടത്തിയതാണെന്നും കേട്ടിട്ടുണ്ട്

  • @meerabenpm4708
    @meerabenpm4708 Год назад +1

    വൈക്കത്ത് എവിടെയാണ് വടക്കുംകൂർ കൊട്ടാരം ?

    • @Dipuviswanathan
      @Dipuviswanathan  Год назад

      തെക്കേനടയിൽ നിന്നും ഒരു കിലോമീറ്റർ വരുമ്പോൾ ആണ്

  • @arunkumarnairnairnarayanan1109
    @arunkumarnairnairnarayanan1109 2 года назад +1

    ,

  • @RaviVarma-cf7zp
    @RaviVarma-cf7zp 3 года назад +2

    Naarayaneeyam Must be reprinted

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 года назад

      I have written my mobile Id

    • @santharajendran305
      @santharajendran305 3 года назад

      Re print ചെയ്യുന്ന കാര്യം ആലോചിക്കാം🙏🙏

  • @vvraja9349
    @vvraja9349 3 года назад +2

    പിന്നെ അദ്ദേഹം ബ്രഹ്മചാരിയായിരുന്നില്ല. പേരാമ്പ്രയിൽ നിന്ന് വിവാഹം കഴിച്ചിരുന്നു പക്ഷേ ആ ബന്ധം അധികകാലം ഉണ്ടായില്ല

    • @Dipuviswanathan
      @Dipuviswanathan  3 года назад

      ആ വിഷയം പരാമർശിച്ചില്ല എന്നേയുള്ളൂ

    • @manikuttyajay8230
      @manikuttyajay8230 2 года назад +1

      പ്രണാമം. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഭൂരിഭാഗം ആളുകൾക്കും ഇതെല്ലാം പുതിയ അറിവുകളാണ്

  • @vks9289
    @vks9289 Год назад +1

    വടക്കം കുർ രാജാവിന്റെ അസ്‌ഥാനം കടുത്തുരുത്തി ആയിരുന്നു ആരു ആ രാജാവിന്റെ കഥ പറഞ്ഞിട്ട് ഇല്ല ഞാൻ ഇതിന് പറ്റി പഠിച്ചു ഒരു പുസ്തകം ഇറക്കുന്നത് ആയിരിക്കും wait and see

  • @raghupanamukkil
    @raghupanamukkil 2 года назад +1

    🙏🙏