ഇന്ദ്രസരോവർ ദേവഭൂമി ഹിമാലയം 2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പുതിയ തീരത്തേക്കുള്ള മറ്റൊരു യാത്ര . യാത്രകൾ പകരുന്ന വിശദീകരിക്കാൻ കഴിയാത്ത സന്തോഷത്തിൽ മുഴുകി ഇരിക്കവേ പുതിയ കാഴ്ചകൾ കണ്മുന്നിലേക്ക് ഓടിയെത്തി. കടും പച്ച കുന്നുകൾക്ക് ഇടയിലൂടെ മേഘങ്ങളെ മുട്ടിയുരുമ്മുന്ന പാതയിലൂടെ ആ യാത്ര ആരംഭിച്ചു. സസ്യജാലങ്ങൾ ആർത്തുല്ലസിച്ച് വളരുന്ന കാടിനും അഗാധമായ താഴ്വരയ്ക്കും ഇടയിലുള്ള ചുരം പാതയിലൂടെയാണ് യാത്ര. അനേകമടി താഴ്ചയിൽ പടർന്നുകിടക്കുന്ന താഴ്വരയും ഗ്രാമങ്ങളും. അവയ്ക്ക്മേൽ മൂടൽമഞ്ഞിന്റെ പുതപ്പ് വീണുകിടക്കുന്നു. ഹിമാലയത്തിൻ്റെ വർണ്ണ വൈവിധ്യത്തിലേക്കുള്ള ജാലകമാണ് ദേവ്‌റിയതാൾ. സമുദ്ര നിരപ്പിൽ നിന്നും 6500 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഗ്രാമമാണ് സാരി അവിടെ നിന്നും വീണ്ടും 4 കിമി ട്രെക്കിങ്ങ് നടത്തിയാലാണ് ദേവരിയതാൾ എന്ന മനോഹര തടാകത്തിലേക്ക് എത്താൻ കഴിയുക
    സാരി ഗ്രാമത്തിൽ നിന്നുംരാവിലെ 8 മണിയോടെയാണ് ട്രെക്കിങ്ങ് ആരംഭിച്ചത്. പർവതങ്ങളുടെ പശ്ചാത്തലത്തിൽ വരച്ച മനോഹരമായ ചിത്രം പോലെയൊരു ഗ്രാമം. താഴ്വാരങ്ങൾക്കിടയിൽ മരംകൊണ്ടുള്ള വീടുകളും സമൃദ്ധിയുടെ അനുഗ്രങ്ങൾ ചൊരിയുന്ന കൃഷിയിടങ്ങളും. ഗോതമ്പും ചോളവും ബാർലിയുമെല്ലാം വിളയുന്ന ഓരോ ഉഴവുചാലിലും ഫലഭൂയിഷ്ഠതയുടെ നിശ്വാസങ്ങൾ പ്രകടമാണ്. മുകളിലേക്ക് പോവുംതോറും താഴെ ഗ്രാമത്തിൻ്റെ കാഴ്ച കൂടുതൽ മനോഹരമായി തീർന്നു. ആദ്യത്തെ ഒരു കിലോമീറ്റർ പിന്നിട്ടാൽ പിന്നെ വനത്തിലൂടെയാണ് യാത്ര. ചുറ്റും തഴച്ചുവളരുന്ന മരങ്ങളിൽ പക്ഷികളുടെ ധാരാളിത്തം. കാടിൻ്റെ നിഴലുകൾക്കും ഗന്ധത്തിനും ശബ്ദവീചികൾക്കുമിടയിൽ കുരുങ്ങി കിടക്കുകയാണ് പാത. നിങ്ങൾ ഒരു പ്രകൃതി സ്‌നേഹി ആണെങ്കിൽ, പക്ഷികളെയും കാടിനെയും ഇഷ്ടപ്പെടുന്നെങ്കിൽ, ഉയരങ്ങളോട് ഭ്രമമുള്ളവനാണെങ്കിൽ ഈ പാത ഒരിക്കലും നിരാശപ്പെടുത്തില്ല, തീർച്ച. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ പൂർണ്ണമായും മഞ്ഞിനടിയിലായിരിക്കും ഇവിടം. വഴിയിൽ ഒന്ന് രണ്ടു ഭക്ഷണശാലകൾ മാത്രമേ കണ്ടുള്ളു. പക്ഷെ തടാകത്തിനു സമീപത്തേക്കു എത്തുന്നതോടെ ഭക്ഷണശാലകളും, ലോഡ്ജുകളും, ട്രേക്കേഴ്സിന് വേണ്ടിയുള്ള ക്യാമ്പുകളും ധാരാളം കാണാം.
    യാത്രകളുടെ പുസ്തകം വാങ്ങാം : യാത്ര ലഹരി(malayalam)
    a.co/d/7e0jjaH
    Flakes of India(English) A book of Travel
    a.co/d/9SNwKhF

Комментарии • 246