കുമരകത്തേക്കുള്ള ബോട്ട് യാത്ര ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല..

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • കുമരകത്തേക്കുള്ള ബോട്ട് യാത്ര ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല.. #kumarakom #boating #kottayam #alappuzha #kumarakombird #kilikoodu #tharavadu #toddy #fishfry #karimeen #karimeenpollichathu
    കുമരകം
    അറബിക്കടൽപിൻ‌വാങ്ങിയശേഷം രൂപമെടുത്ത വൈക്കം, കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പമാണ്‌ കുമരകവും ഉണ്ടായത്. എന്നാൽ ആദ്യകാലത്ത് ഈ പ്രദേശം ചതുപ്പ് നിലങ്ങൾ മാത്രമായിരുന്നു. എ.ജി. ബേക്കർ എന്ന സായിപ്പാണ്‌ ആധുനിക കുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുൻപ് ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വേമ്പനാട്ടു കായലിനടിയിലുമായിരുന്നു. 1847 ലാണ്‌ അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവിൽ നിന്നും വെമ്പനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേർന്നുള്ള 500 ഏക്കർ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. (ആധാരം-11 ആവണി -1022) അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവു തരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തായി തെങ്ങുകൾ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തിൽ നിന്ന് മണ്ണിനെ തടയാനുമായി കണ്ടൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. തോടുകൾ കീറി 500 ഏക്കർ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.
    പിൽക്കാലത്ത് നിരവധി സ്വദേശികൾ ബേക്കറുടെ പാത പിന്തുടർന്നു. മറ്റു ചിലരാകട്ടെ കായലിൽ സ്വദേശീയമായ രീതിയിൽ കായൽ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു (Reclamation). ചാലയിൽ ഇരവി കേശവ പണിക്കർ എന്ന ദീർഘദർശിയായ കൃഷിക്കാരനാണ്‌ കായൽ നികത്തലിന്റെ പിതാവ്.
    കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
    കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.
    Popular Resorts in Kumarakom
    • തറവാട് ഹെറിറ്റേജ് ഹോം
    • താജ് കുമരകം റിസോർട്ട് ആൻഡ് സ്പാ
    • നിരാമയ റിട്രീറ്റ് ബാക് വാട്ട്സ്
    • കുമരകം ലേക്ക് റിസോർട്ട്
    • അവേദ കുമരകം
    • ദി സൂറി റിസോർട്ട്
    • ഇല്ലിക്കളം ലെയിക് സൈഡ് കോട്ടേജ്

Комментарии • 14