ഒട്ടകങ്ങൾ വരി വരി വരിയായ്.. | A Tribute to Peer Muhammad | Sameer Binsi | Ottakangal Vari Variyaay

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നാല്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിലെ HMV സ്റ്റുഡിയോവിൽ
    'ലൈലാ മജ്നു' എന്ന ആൽബത്തിൻ്റെ വർക്ക് നടക്കുകയാണ്. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ എഞ്ചിനീയർ പറയുകയാണ് .
    ഡിസ്കിൽ ഒരു ലേശം സ്പേയ്സ് കൂടി ബാക്കിയുണ്ടെന്ന്.
    നിമിഷങ്ങൾക്കുള്ളിൽ റെക്കോർഡിംഗ് തീർക്കുകയും വേണം.
    എന്ത് ചെയ്യും? ഉടൻ പി.ടി ക്ക എന്ന പി.ടി അബ്ദുറഹ്മാൻ കുറച്ച് വരികൾ എഴുതുന്നു. അപ്പോൾ തന്നെ AT ഉമ്മർക്ക ഈണം നൽകുന്നു. പീർക്കയും ശൈലജച്ചേച്ചിയും പാടുന്നു.
    ആ പാട്ട് ഹിറ്റാകുന്നു!
    ഈ ചരിത്രം കേട്ടതോടെ
    ഈ പാട്ടിനൊപ്പം എൻ്റെ കൂടെയുണ്ടായിരുന്ന കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി. പി.ടി എന്ന ദാർശനിക സുഭഗതയുള്ള കവിയെ കൂടുതൽ അനുഭവിച്ചു. ആ പാട്ട് എഴുതിയ സമയത്തെ പി.ടി യെ ഞാൻ കണ്ടു!
    'ലൈലാ മജ്നു' എന്നതാണല്ലോ ആൽബത്തിൻ്റെ പേര്. പ്രണയത്തിൻ്റെ അനശ്വരപ്രതീകമായി ആളുകൾ കേട്ടും പറഞ്ഞും കൊണ്ടിരിക്കുന്ന കഥയിൽ നിന്നുണ്ടായ പേര്! ബാക്കിയുള്ള സ്പേയ്സിലേക്ക് പാട്ടെഴുതാനിരിക്കുമ്പോഴും മൂപ്പർ 'ലൈലാമജ്നു'വിൽ ത.......ന്നെയാണ്! ആ മസ്തിൽ!
    നിസാമിയുടെ പ്രണയകാവ്യമായ 'ലൈലാമജ്നു' യഥാർഥത്തിൽ സൂഫീ ദാർശനികതയുടെ കമ്പളം പുതച്ച കാവ്യമാണെന്നും അത് ഉറപൊട്ടിയേടം തന്നെയാണ് മുത്ത്നബിമുറ്റമായ അറേബ്യ എന്നും പി.ടി ക്കറിയാം. ഖൈസുബ്നു മുലവ്വയുടെ അറബ് പുരാവൃത്തമാണല്ലോ നിസാമി ഗഞ്ജവിയുടെ പേർഷ്യൻ ഗൂഢാർഥ പ്രണയകാവ്യമായത്.
    അതാണ്
    "നിസാമിക്ക് കവിതകൾ ഉറവിട്ടതിവിടം"!
    ആ ഇരിപ്പിൽ പി.ടി യുടെ കിളികൾ പിന്നെയും ചിറകടിച്ചു പറന്നു.
    'കിളി പോയി' എന്നും സുന്ദരമായി പറയാം.
    നിസാമിയിലൂടെ... പേർഷ്യയിലൂടെ... മസ്നവിയിലൂടെ ആ കിളി റൂമിയിലെത്തി.
    ജലാലുദ്ദീൻ റൂമിയുടെ സൂഫീകാവ്യമായ മസ്നവിയുടെ (മഥ്നവി എന്നാണ് ശരിക്കെഴുതേണ്ടത്) യുടെ ദാർശനികപ്രഭവവും മുത്തുനബിമുറ്റം തന്നെ!
    റൂമിയെ പ്രഭവത്തിൽ നിന്ന് പറിച്ചെടുത്ത് അത്യാഖ്യാനം ചെയ്യുന്ന കാലത്തെ കണ്ടറിഞ്ഞ്, "മഥ്നവിക്കുറവയാം അറബിക്കെട്ടിവിടം"
    എന്നെഴുതി വെച്ചു പി.ടി. !
    'കിളി പിന്നെയും പറന്ന്' പേർഷ്യയിൽ നിന്നും അഫ്ഘാൻ വഴി ഇന്ത്യയിലേക്ക്. അവിടെയുണ്ട് ഇന്ത്യയുടെ തത്ത!
    സിത്താർ രൂപകൽപന ചെയ്ത സൂഫീകവി അമീർ ഖുസ്റു!
    നോക്കൂ...
    പേർഷ്യയിലെ ഷെഹ്താറും ഇന്ത്യയിലെ രുദ്രവീണയും ഒന്നിച്ചു ചേർത്ത് ഇവിടെ അദ്ദേഹം രൂപകൽപന ചെയ്ത സിത്താറിൻ്റെ ഊർവ്വരമായ പൊരുൾവഴിയും
    ശൈഖ് ഹസ്റത്ത് നിസാമുദ്ദീനിലൂടെ എത്തിച്ചേരുന്നത് അങ്ങകലെ ആ ഊഷരമണൽക്കെട്ടിൽതന്നെ!
    "കലയുടെ സിത്താറുകൾ മുഴങ്ങിയതിവിടം"!
    ഇതെഴുതാൻ പി.ടി അല്ലാതാര്!
    അങ്ങനെ, അഞ്ച് മിനുട്ട് ലൈലാമജ്നുവിൻ്റെ ആന്തരികത്തിൽ മസ്തിലായ പി.ടി,
    മ(ക്ക)(ദീന)ദ്രാസ്സിലിരുന്ന് 'ഇവിടം..ഇവിടം'എന്ന് മരുഭൂമിയെ രുചിപ്പിച്ചു.
    ചലച്ചിത്ര- മാപ്പിളപ്പാട്ട് മേഖലകളിൽ പല വർണ്ണങ്ങളിലുള്ള ഈണം നമ്മെ കേൾപ്പിച്ച എ.ടി ഉമ്മർക്ക ആ വരികളെ നിമിഷനേരം കൊണ്ട് കോപ്പയിലാക്കി. "ആ കണ്ഠത്തിൽ ഒരു പൂങ്കുയിൽ ഉണ്ട്' എന്ന് മഹാകവി വൈലോപ്പിള്ളി വിശേഷിപ്പിച്ച പീർക്കയും അക്കാലത്തെ പ്രസിദ്ധ ഗായിക ഷൈലജച്ചേച്ചിയും ആ കോപ്പയെടുത്ത്
    നമ്മെ കുടിപ്പിച്ചു!
    രണ്ട് അനുപല്ലവികളെ മെർജ് ചെയ്ത്, സാവധാനം കുടിച്ചു നോക്കിയതാണ്.
    വാക്കുകൾക്കിടയിൽ
    ഇരട്ടിപ്പോടെ വരുന്ന ക, ച, s, ത, പ എന്നീ അക്ഷരങ്ങൾ നാദമില്ലാത്തതും, അതിനാൽ ശ്രുതിയെ മൂളി നിർത്തൽ സാധ്യമല്ലാത്തവയുമാണെന്നത് മലയാളഭാഷയും, സംഗീതവും ഒരു പോലെ അറിയുന്നവർ പണ്ടേ കൈമാറിയറിയുന്ന രഹസ്യമാണ്!
    എന്നിട്ടും ടെംപോ കുറച്ച് പാടിയത്, മേൽപ്പറഞ്ഞ ആ 'ഇടങ്ങളി'ലൊക്കെ ഒന്നുപോയി അർഥസഞ്ചാരം നടത്തി വരാനാണ്.
    ഇന്നലെ 16 th Nov. 2021 മുതൽ നമ്മെ വിട്ട് പിരിയാത്ത പീർക്കക്ക് വേണ്ടി...
    ബിൻസി
    Vocal: Sameer Binsi
    Backing score: Akbar Green
    Studio: Green Concepts
    Dop & cuts : sameer fotofocus
    Special thanks to:
    Ameen Yasir
    Original Credits:
    Lyrics: P T Abdurahman
    Music: A T Ummer
    Vocal : Peer Muhammed & Shailaja
    --------
  • ВидеоклипыВидеоклипы

Комментарии • 236

  • @SameerBinsiMajboor
    @SameerBinsiMajboor  4 месяца назад +1

    സുഹൃത്തുക്കളെ.. ഇതിലെ വരിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പലയിടങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. അതിനോടുള്ള പ്രതികരണം ഞാൻ എഫ്ബിയിൽ/ ഫെയ്സ്ബുക്കിൽ ഇട്ടിട്ടുണ്ട്. അതിനാൽ ആ വീഡിയോ കിട്ടിയപാടെ ഉടൻ ഇവിടെ ഓടി വന്ന് കമന്റ് ചെയ്യുന്നവർ അതുകൂടി ശ്രദ്ധിച്ച ശേഷം വരിക. ❤
    ഇനി ഇതാ ഈ പാട്ടിന്റെ ഒറിജിനൽ. ഒറിജിനലിനെ ആരും തിരുത്തില്ലല്ലോ.
    ruclips.net/video/X8-5pmeje1c/видео.htmlsi=QGgAruvg483Zpm80
    Binsi

  • @fidhaashiq6838
    @fidhaashiq6838 2 года назад +100

    Binsi sir ❣️ എന്റെ sociology ടീച്ചർ ആയിരുന്നു . You are a fabulous guide 🥰we lucky to have a teacher like you.... You are my favorite teacher forever 😍

  • @siddiqptb
    @siddiqptb 2 года назад +71

    നിങ്ങൾ പാടുന്ന ഏത്‌ പാട്ടുകൾക്കും നിങ്ങൾ കൊടുക്കുന്നൊരു ഊർജ്ജമുണ്ട്‌.. അത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തതാണു..

  • @DrShaneebCH
    @DrShaneebCH 2 года назад +25

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു. പാട്ടിന്റെ റൂഹ് മനസ്സിനെ വല്ലാതെ പിടിച്ചു ഉലക്കുന്നു..
    ബിൻസിക്കാ ഇശ്ഖിന്റെ മുത്തങ്ങൾ.❤️❤️💚💜❤️❤️...

  • @കാലത്തിന്റെകവി

    എന്തൊക്കെയോ എഴുതണമെന്നുണ്ട്.
    ഇനിയെന്തെഴുതാൻ..❤️
    ഇനിയുമേറെ പാടണം
    പഴയ കവിതകൾ, ഗാനങ്ങൾ, വരികൾ ..,
    ആർഥഗർഭമായി കേൾക്കാൻ കഴിയുന്ന തരത്തിൽ, മെല്ലെ മെല്ലെ, പ്രാർഥന ഉരുവിടുന്നത് പോലെയിങ്ങനെ..💗

  • @shamilvakkaloor3183
    @shamilvakkaloor3183 2 года назад +34

    പീർ മുഹമ്മദ്‌ ക
    അള്ളാഹു പൊറുത്തു കൊടുക്കട്ടെ...
    ആമീൻ 🤲

  • @faisalkm2298
    @faisalkm2298 2 года назад +14

    ബിൻസി സാർ നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ ചരിത്രം തങ്ക ലിപികളിൽ രേഖപെടുത്തും

  • @salihafizhafiz3793
    @salihafizhafiz3793 2 года назад +31

    ബിൻ സിക്കയിൽ നിന്ന് പഴയ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാത്തിനും പുതിയ ഉണർവുകൾ സമ്മാനിക്കുന്നു

  • @misabdr9391
    @misabdr9391 2 года назад +3

    എത്ര അർത്ഥവത്തായ വരികൾ... അതിനോട് ചേർന്ന് നിൽക്കുന്ന അവതരണവും... സ്നേഹം ബിൻസിക്ക ❤❤❤

  • @palapuzha
    @palapuzha 2 года назад +2

    കുട്ടികാലത്തു കേൾക്കാൻ തുടങ്ങിയത് ആണ് ഈ പാട്ട് ഇത്ര ആസ്വദിച്ചു ഈ പാട്ട് കേൾക്കുന്നത് ഇപ്പോഴാണ് ഒന്നല്ല എത്രതവണ കേട്ടു എന്ന് ഒരു പിടിയും ഇല്ല വേറെ ലെവൽ

  • @ashiqashi-sv9wb
    @ashiqashi-sv9wb Год назад +1

    Happy teachers day sir you are my favorite teacher. നിങ്ങളുടെ ക്ലാസ്സ്‌ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു 🥰

  • @sulaimanka6417
    @sulaimanka6417 4 месяца назад

    സൂപ്പർ. എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല... അത്രക്കും സൂപ്പർ❤❤❤❤❤

  • @fathimathhisanasaid1649
    @fathimathhisanasaid1649 2 года назад +5

    ഇഷ്ടപ്പെട്ട പഴയ പാട്ടുകൾക്ക് ഒരു പുതുജീവൻ 😍😍😍❤️❤️👍👍👍

  • @laktrackmkthangal119
    @laktrackmkthangal119 2 года назад +2

    ഈ പാട്ട് മുമ്പ് ഒരു പാട് തവണ കേട്ടിട്ടുണ്ട് എന്നാൽ താങ്കളുടെ ആലാപന ശൈലിയിലൂടെ ഒരു പാട് ദൂരം സഞ്ചരിക്കാനായി..... Alhamdulillah

  • @Gamingwithjaizz
    @Gamingwithjaizz 2 года назад +4

    താങ്കളുടെ ജന്മനിയോഗം താങ്കൾ മനോഹരമായി നിർവ്വഹിക്കുന്നു. പാടുക റൂഹ് അതിന്റെ ഉടമസ്ഥന്റെ അടുക്കൽ എത്തും വരെയും. അല്ലാഹു തൗഫീഖ് നൽകട്ടെ ♥️

  • @SAEED_M_
    @SAEED_M_ 7 месяцев назад +1

    "തുടുത്തസിക്കൂ മരത്തിൻ്റെ കണികളും" wrong ആണെന്നാണ് എൻ്റെ അറിവ്.
    ശെരിക്കും "തുടുത്ത zaitun മരത്തിൻ്റെ കനികളും" എന്നാണ് lyrics ഞാൻ വായിച്ചത്.

    • @SameerBinsiMajboor
      @SameerBinsiMajboor  6 месяцев назад

      അങ്ങനെയാണ് പലരും പാടിവന്നിരുന്നത് പ്രമുഖർ അടക്കം. ഈയിടെ ഒരു വീഡിയോയിൽ താങ്കൾ പറഞ്ഞ പോലെയാണ് അത് എന്ന് ഒരാൾ ചില തെളിവുകൾ അടക്കം പരാമർശിച്ചത് കണ്ടു. എനിക്കും അത് ശരിയായി തോന്നി🌹

  • @mohammedshabeerj4916
    @mohammedshabeerj4916 2 года назад +7

    ഈ പാട്ടിന്റെ സന്ദർഭവും ചരിത്രവും വായിച്ചു.. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം.. ❤️

  • @illyasmm8739
    @illyasmm8739 2 года назад +7

    സമീർ ഭായ്
    നിങ്ങൾ ഈ കാലത്തിന്റെ
    പാട്ടുകാരനാണ്...
    പാടുകയാണ്
    നിങ്ങളുടെ ദഹവത്ത്‌
    തുടരുക..... ❤

  • @muhammedkakkidi6373
    @muhammedkakkidi6373 3 месяца назад +1

    തുടുത്തസിക്കു 2:45 എന്നല്ല തുടുത്ത സൈത്തൂൻ (zaittoon) എന്നാണ്

  • @yoonustdy2119
    @yoonustdy2119 2 года назад +1

    ഇന്നലെ(21/11/21) കോഴിക്കോട് വെച്ച് നിങ്ങളുടെ പരിപാടി നേരിട്ട് കണ്ടു ഹൊ ഒരു വല്ലാത്ത ഫീൽ... ❤️❤️❤️

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 года назад +16

    എത്ര മനോഹരമായി ട്ടാ ണാ മഹാരഥർ ഈ പാട്ടിനെ നമുക്ക് തന്നു പോയത് ❤️

  • @haneefaktni6915
    @haneefaktni6915 7 месяцев назад

    അള്ളാഹ് പഴയ കാലം ഓർമ്മ വരുന്നു 12വയസ്സ് ആയിരുന്ന സമയത്താ ണ് ആദ്യമായി ഈ പാട്ട് കേട്ടത്
    പുവത്താണീ യിൽ റൈഞ്ചിന്റെ മത്സരത്തിൽ നിന്ന് ആകുട്ടി ക്കാലം എന്തൊരു സന്തോഷ മുള്ള കാലം അങ്ങേ അറ്റത്തെ സ്നേഹ മുള്ള കാലം ഒരുമയുള്ള കാലം കന്നു പൂട്ടിന്റെയും കൊയ്തിന്റെയും കാലം വീടുകൾ ക്കിടയിൽ മതിലില്ലാത്ത കാലം സന്തോഷതിന്റെ ആ കാലം ഇനി യും തിരിച്ചു വരുമോ

  • @lantern2426
    @lantern2426 2 года назад +4

    പോകുന്ന പാതകളിൽ നമ്മളും കണ്ട് മുട്ടാറുണ്ട് ഒരേ മൗനത്തിന്റെ അകമ്പടിയോടെ, ചിലപ്പോൾ ഒരനുനിമിഷം മുഖാമുഖം നോക്കാറുമുണ്ട് __ ഒരു നിമിഷത്തിൽ അങ്ങനെ വരികയും പോവുകയും ചെയ്യുന്ന തിരമാലകൾ എത്രയോ,,,
    തീരത്തായ് ഇനിയും നമ്മൾ അങ്ങനെ കണ്ട് മുട്ടാം__ ഒരു വാക്ക് പോലും ഉരിയാടാതെ, ഒരുപക്ഷെ ഒരു ചെറുപുഞ്ചിരിയുടെ പരിചയം പോലും ഇല്ലാതെ, വീണ്ടും അതേ മൗനം.. ഓർമകളെ തിരകളാക്കി...

  • @nissarv.m6492
    @nissarv.m6492 Год назад +1

    കേട്ടു കൊണ്ടേയിരിക്കുന്നു..
    മതിവരുന്നില്ല... ഇഷ്‌ഖ് ❤️❤️❤️

  • @ikkru100
    @ikkru100 2 года назад +2

    കേൾക്കുമ്പോൾ കണ്ണു നിറയുന്നു.... ഹൗ ബല്ലാത്ത ജാതി.❤️❤️❤️

  • @shabeerali7525
    @shabeerali7525 2 года назад +3

    പറയാൻ വാക്കുകളില്ല...അതിമനോഹരം...👌👌💝

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +1

    Description കൂടി വായിച്ചപ്പോഴാണ് ഈ പാട്ടൊക്കെ ഇങ്ങനെയാണ് ഇതിന് വേറെയും ആസ്വാദനതലം ഉണ്ടെന്ന് മനസ്സിലായത്..
    ബിൻസി💙💙

  • @razakbullet3425
    @razakbullet3425 2 года назад +2

    മാഷാഅല്ലാഹ്.......എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല.

  • @Aynu2020
    @Aynu2020 2 года назад +1

    Mashaallaah..👍 sir..spr..sir nte life full variety aan.എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കും എല്ലാം.👍👍👍

  • @arafathrm
    @arafathrm 2 года назад +4

    ബിൻസി ഭായ് , അതിമനോഹരം❤️❤️❤️

  • @muhammedswalih8461
    @muhammedswalih8461 2 года назад +2

    ഹൃദയത്തോട് ചേർത്തെഴുതിയ വരികളോട് ചേർന്ന് നിന്നൊരു പേര്. പീർ മുഹമ്മദ്
    Binsi sir-Ishq

  • @mohammedrashid5910
    @mohammedrashid5910 2 года назад +2

    Maşallah.... Ellarodum sneham mathram
    Sameer binsi❣️

  • @truthseeker4813
    @truthseeker4813 2 года назад +3

    Super Song...Super Lyric and Composition...God Bless you...

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 года назад +5

    സൂപ്പർ സാറ് തകർത്തു 😘😘😘😍😍🥰

  • @siraj457
    @siraj457 2 года назад +5

    Masha Allah... superb

  • @jawadpazhedath6035
    @jawadpazhedath6035 2 года назад +4

    Loved ♥️
    Peer ka ! Will be in hearts forever !

  • @introspection6083
    @introspection6083 2 года назад +4

    Melodious! Love from Karnataka

  • @shamseershaan
    @shamseershaan 2 года назад +4

    നന്നായിട്ടുണ്ട് 👍🏼

  • @noushadkalody
    @noushadkalody 2 года назад +1

    അള്ളാഹു ഖൈർ ചെയ്യട്ടെ.... അനുഗ്രഹിക്കട്ടെ...... ❤❤

  • @ansark83
    @ansark83 2 года назад +2

    My favorite singer ❤️🙏😍

  • @manikandan417
    @manikandan417 2 года назад

    ഈ പാട്ട് കേൾക്കുമ്പോൾ, അതിലെ വർണ്ണനകൾ ശ്രദ്ദിക്കുമ്പോൾ ചിരിയാണ് വരുന്നത്. വർണ്ണിക്കാൻ പറ്റിയ കാര്യങ്ങൾ തന്നെ 😊

    • @abdullathachamparambath4412
      @abdullathachamparambath4412 2 года назад +1

      ഈ പാട്ട് കേട്ടാൽ ചിരി വരുന്ന എന്തു തമാശ ആണ് ഉള്ളത് ഒന്ന് പറയു 🙄ഞാൻ കൂടി ഒന്ന് ചിരിക്കട്ടെ

    • @VISmedia-I4u
      @VISmedia-I4u 2 года назад

      @@abdullathachamparambath4412 അതെന്നെ

  • @vpmsameer
    @vpmsameer Год назад +1

    , amazing feeling💞💞🤲🤲🤲

  • @Butterflys-su9ic
    @Butterflys-su9ic 2 года назад +3

    What a feel.... ❤.....❤.....❤.....

  • @mohamedshafeeqkk5777
    @mohamedshafeeqkk5777 2 года назад +1

    enthu ezhuthanam ennu ariyunnilla ...really outstanding

  • @abdulsalam8482
    @abdulsalam8482 Год назад +1

    Super Song Feeling Very well 🥰🥰🥰🥰

  • @haneefaadiyattil5021
    @haneefaadiyattil5021 2 года назад +2

    😥🤲👌💯🤔🥰🤝🙏..THANKS BAHRAIN 🇧🇭

  • @favask6874
    @favask6874 2 года назад +6

    പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം.. എന്ന വരി കൂടെ പാടിയിരുന്നെങ്കിൽ..

  • @muneerthirurkad3104
    @muneerthirurkad3104 4 месяца назад

    വരി തെറ്റാതെ പാടു.. എന്നിട്ട് ഫീൽ കൊടുക്ക് മോനേ 😊😊 തുടത്ത സൈത്തൂൻ ആണ്..‼️

    • @SameerBinsiMajboor
      @SameerBinsiMajboor  4 месяца назад

      No.
      ഇതാണ് ഒറിജിനൽ :
      ruclips.net/video/X8-5pmeje1c/видео.htmlsi=QGgAruvg483Zpm80

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 года назад +5

    Maasha allah 🤩😍😍🥰🥰

    • @sabnamk1300
      @sabnamk1300 2 года назад +1

      എത്ര തവണ കേട്ടു എന്നറിയില്ല....

  • @shafiinsatnet853
    @shafiinsatnet853 2 года назад +2

    What a feel .....,🥰🥰🥰🥰🥰🥰

  • @001siddy
    @001siddy 2 года назад +2

    മനോഹരം ❤️

  • @anuchacko377
    @anuchacko377 2 года назад +1

    Wow 😍😍It's superb dear, What a feel 💐💐💐

  • @hibaskhaan
    @hibaskhaan 4 месяца назад

    Mashaallah

  • @noufalwayanad11
    @noufalwayanad11 2 года назад

    കട്ട ഫീലിങ്ങ് ഒരു രക്ഷയും ഇല്ല

  • @sinanvp5559
    @sinanvp5559 2 года назад +2

    😍😍💞💞 അടിപൊളി 🥳🥳

  • @niyaframapuram7961
    @niyaframapuram7961 Год назад

    ഇഷ്ട്ടം ❣️

  • @faisalm3868
    @faisalm3868 2 года назад +2

    Masha Allah 💖 Very Beautiful

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 года назад +1

    മനോഹരം

  • @arahmanillath1
    @arahmanillath1 2 года назад +2

    Wow.... Masha Allah... Super

  • @siyasworks4022
    @siyasworks4022 2 года назад

    Masha Allah
    Where are you for a long time

  • @gafoormpgafoor8329
    @gafoormpgafoor8329 2 года назад +2

    മാഷാ അല്ലാഹ് 🤲

  • @harismolur7947
    @harismolur7947 2 года назад

    Adipoli ilkka... 😘 😘..

  • @Aayisha1237
    @Aayisha1237 2 года назад

    Amezing

  • @ashiquevk9325
    @ashiquevk9325 2 года назад +3

    ❤️

  • @shuhaibrahman5653
    @shuhaibrahman5653 10 месяцев назад

    Superb.. 🔥🔥🔥🔥🔥🔥

  • @afsalliwa4820
    @afsalliwa4820 4 месяца назад

    Masha Allah
    തുടത്തിസിക്കൂ മരത്തിൻ്റെ കനികളും എന്നത് തെറ്റാണ്
    തുടുത്ത zithoon മരത്തിൻ്റെ കനികളും
    എന്നാണ്

    • @SameerBinsiMajboor
      @SameerBinsiMajboor  4 месяца назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ അത് ഈ അടുത്ത കാലത്ത് ഒരാൾ വെളിപ്പെടുത്തുകയായിരുന്നു. അതുതന്നെ അയാളുടെ കയ്യിൽ A.V യുടെ കാലത്തുണ്ടായിരുന്ന ഒരാളുടെ ടെക്സ്റ്റ് കയ്യിലുള്ളതുകൊണ്ടാണ് അത് മനസ്സിലാക്കാൻ ആയത്. അദ്ദേഹത്തിന് തന്നെയും അതുകൊണ്ടാണ് അത് മനസ്സിലാക്കാൻ ആയിട്ടുണ്ടാവുക. കാരണം കാസറ്റിൽ നിന്ന് ആ വരി വ്യക്തമാവുകയേ ഇല്ല. കണ്ണൂർ ഷരീഫ്ക്ക അടക്കമുള്ള പല പിൽക്കാല ഗായകരും ആ തെറ്റിൽ തന്നെ പാടിയതുകൊണ്ടാണ് പല അന്വേഷണങ്ങൾക്കും ശേഷം ഞാൻ ഇങ്ങനെ പാടിയത്. മാത്രമല്ല ഗവേഷകനായ ഫൈസൽ എളേറ്റിൽ ഈ പാട്ട്യുടെ കയ്യെഴുത്തിൽ തന്നെ കണ്ടിട്ടുണ്ട് എന്നു പറയുന്നു. ലൈലാ മജ്നൂ എന്ന സമാഹാരം ആണ് അത്. അതിൽ തുടുത്ത സിക്കുമരം എന്നു തന്നെയാണ് ഉള്ളത് എന്ന് അദ്ദേഹം പറയുന്നു. പീട്ടിയുടെ കയ്യെഴുത്ത് കണ്ടിട്ടുണ്ടെങ്കിൽ ഏത് കയ്യൊഴുത്തിനേക്കാളും അതിനാണല്ലോ പ്രാമാണികത

    • @SameerBinsiMajboor
      @SameerBinsiMajboor  4 месяца назад +1

      പക്ഷേ ഇനിയും ഇതിൽ തർക്കങ്ങൾ ഉണ്ട് എന്ന് പറയാതെ വയ്യ. കാരണം രചയിതാവായ പിടി അബ്ദുറഹ്മാന്റെ ലൈലാ മജ്നു എന്ന സമാഹാരത്തിൽ ഈ പാട്ട് പിടിയുടെ കയ്യെഴുത്തായി തന്നെ ഗവേഷകൻ ഫൈസൽ എളേറ്റിൽ കണ്ടിട്ടുണ്ട് എന്നു പറയുന്നു. അതിൽ സിക്കുമരം എന്നു തന്നെയാണ് എഴുതിയിട്ടുള്ളത്. പിടിയുടേത് നേരിട്ടു കണ്ടിട്ടുണ്ടെങ്കിൽ അതാണല്ലോ കൂടുതൽ പ്രമാണം

    • @SameerBinsiMajboor
      @SameerBinsiMajboor  4 месяца назад

      Alla

    • @SameerBinsiMajboor
      @SameerBinsiMajboor  4 месяца назад

      ഒറിജിനൽ ശൈലജ ചേച്ചിയും peerkkayum🩷. സിക്കൂ ruclips.net/video/X8-5pmeje1c/видео.html&ab_channel=VinodKumarHaridasMenonvkhm&fbclid=IwZXh0bgNhZW0CMTEAAR1SlxoB_9vyUj6O0HO3ZHoA02hD2TTJW2YGQzQP0Nh45pxndOy9yO0StoI_aem_AdA3i4tV1UTJxt3qymCr4cXWkMar47aZosuWn1-9feBxQt6NfXVMDNNHcj1HG47VdnqPrPY3Ih5pF5AeCokiR5tS

  • @sajidkcm
    @sajidkcm 2 года назад +1

    Ohh vallatha feel..❤️❤️❤️

  • @ourownmedia1236
    @ourownmedia1236 2 года назад

    വല്ലാത്തൊരു ഫീലിങ്.....

  • @greengardenmkm
    @greengardenmkm 2 года назад +1

    Great 👍 and wonderful ❤️

  • @yoonusaleempalakkal8583
    @yoonusaleempalakkal8583 2 года назад +1

    മാഷാഅല്ലാഹ്‌, ❤❤❤❤

  • @bushrac.k8788
    @bushrac.k8788 2 года назад +1

    Sooper

  • @rameesrinkuvlogs7091
    @rameesrinkuvlogs7091 2 года назад +2

    ഇന്ന് കോഴിക്കോട് ബീച്ച്

  • @habeebrahman9354
    @habeebrahman9354 2 года назад +1

    ماشاءالله ❤️

  • @soudarashi
    @soudarashi 2 года назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 bayankara ishtam

  • @anshadali2690
    @anshadali2690 2 года назад

    വരികളിൽ പേരിലില്ലെങ്കിലും പാട്ട് കൊള്ളാം

  • @jazthas3178
    @jazthas3178 2 года назад +2

    Nice 😍😍

  • @rastharafdha2165
    @rastharafdha2165 2 года назад +1

    ബിൻസിക്ക ❤❤

  • @jaliyyavlog2910
    @jaliyyavlog2910 2 года назад +1

    Varikal🥰🥰🥰😍😍😘😘😘😘😘

  • @ckvjank5590
    @ckvjank5590 Год назад

    Amazing

  • @afsakk
    @afsakk 2 года назад +1

    Masha allah nalla song❤️

  • @kottakkalmurali7094
    @kottakkalmurali7094 2 года назад +1

    Great

  • @SainuVP
    @SainuVP 2 года назад +1

    ما شاء الله

  • @monumuthu1205
    @monumuthu1205 2 года назад

    സൂപ്പർ 💚💚💚

  • @ghaazi5774
    @ghaazi5774 Год назад

    Outstanding

  • @spsainu3647
    @spsainu3647 2 года назад +1

    എന്തൊരു മനോഹരം ,,,അഭിനന്ദനങ്ങൾ

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад

    🌹🌹🌹🌹🌹

  • @marvelassociates7497
    @marvelassociates7497 Год назад

    👍👍❤❤❤

  • @shahlathasni8832
    @shahlathasni8832 2 года назад

    Masha Allah super

  • @farhana__2841
    @farhana__2841 2 года назад

    ❤️❤️

  • @metube99
    @metube99 2 года назад

    സിക്കൂ മരങ്ങൾ enthan ?

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    ❤️❤️❤️❤️❤️

  • @shafeequekarumbil784
    @shafeequekarumbil784 2 года назад +1

    ഇശ്ഖ് 💙

  • @jaisalpokkat7740
    @jaisalpokkat7740 2 года назад

    👍🥰👍 അടിപൊളി

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 3 месяца назад

    ബിൻസി പറഞ്ഞത് തന്നെയാണ് പീറിക്കാടെ കൂടെ പാട്ട് പാടിയ കണ്ണൂർ മമ്മാലിയും പറഞ്ഞത്

  • @Dxbmadam
    @Dxbmadam 2 года назад +1

    Amazing maaaannnn

  • @ZAKIRHUSSAIN-un5ix
    @ZAKIRHUSSAIN-un5ix 2 года назад +1

    Suuuuuper👍👍👍👍

  • @abdulkhadarthaivalappu2965
    @abdulkhadarthaivalappu2965 2 года назад +1

    Nice

  • @color6242
    @color6242 2 года назад

    🥰

  • @mohammedmubashir5021
    @mohammedmubashir5021 Год назад

    😍

  • @ahamedsageer594
    @ahamedsageer594 2 года назад +1

    ഈ പാട്ടിന്റെ ചരിത്രം ആദ്യം നിങ്ങളിൽ നിന്ന് കേട്ടു. പിന്നീട് ഫൈസൽ എളേറ്റിലിൽ നിന്നും ബാക്കി കേട്ടു.
    ഈ വരികൾ എഴുതുമ്പോൾ PT അബ്ദു റഹ്‌മാൻ സൗദി അറേബ്യ കണ്ടിരുന്നില്ലത്രേ. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് PT ആദ്യമായി ഗൾഫിൽ പോകുന്നത്. അതും ഖത്തറിൽ......
    രണ്ടും ചേർത്തു വെച്ചപ്പോൾ അത്ഭുതം തോന്നി. മനസ്സിൽ മക്കയും മദീനയും - ഇഷ്ഖുള്ളയാൾക്ക് - മാത്രം സാധ്യമാകുന്ന ഒരു അസാധ്യ രചന. അതിന്റെ ആത്മാവ് ചോരാതെ ബിൻസി അവതരിപ്പിച്ചിരിക്കുന്നു.
    ഒപ്പം ചേർത്തു പറയേണ്ട ഒന്നുണ്ട്. ഈ പാട്ട് പാടിയ അധികമാളുകളും ഇതിന്റെ ആത്മാവിനും സാഹിത്യ സമ്പുഷ്ടതക്കും ഒരു പ്രാധാന്യവും നൽകാതെയാണ് ്് പാടിയിട്ടുള്ളത്.