a journey to see the snow, first time in snow In Devabhumi Himachal

Поделиться
HTML-код
  • Опубликовано: 18 окт 2024
  • the reaction of a boy who wanted to see the snow for a very long time and finally when he sees it. the expression and happiness he showed on face. the excitement and the joy of it he cherishes in memory. എനിക്കുവേണ്ടി പെയ്‌ത മഞ്ഞ്, കാലം തെറ്റി, നേരം തെറ്റി!
    നാലാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആലിപ്പഴം പെയുന്നതാണ് ഞാൻ കണ്ട ഒരു വിസ്മയം പിന്നെ വളർന്നു വലുതായപ്പോൾ മഞ്ഞ് കാണണമെന്നായി. അങ്ങനെ ഞാൻ മഞ്ഞു കാണാൻ നടത്തിയ ഒരു യാത്രയെ കുറിച്ച് പറയാം നിങ്ങളോട്. കുളു മണാലി മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഡൽഹിയിൽ നിന്നും ട്രെയിൻ കയറി ചെന്ന് പെട്ടതോ എന്റെ സ്വപനങ്ങളിലെ നാട്ടിലും.
    രാത്രി ട്രെയിൻ കയറി നേരെ പോയത് ഭക്രാ നങ്ക്ൽ അണക്കെട്ടിനടുത്തുകൂടേ ഉന യിൽ എത്തി അന്ന് അവിടെ തങ്ങി അവിടെ വെച്ച് മഞ്ഞു കാണാനുള്ള എന്റെ യാത്രയുടെ പ്ലാനിങ് നടത്തി പകൽ അവിടെയും എവിടെയും എല്ലാം കറങ്ങി നടന്നു ഭക്രാ നങ്ക്ൽ അണക്കെട്ടിനടുത്തു ഉള്ള ഇടങ്ങളിലെല്ലാം ചുറ്റി നടന്നു. പച്ചപ്പ്‌ വന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു മഞ്ഞുകാലം കഴിഞ്ഞപിറകേ ആയതുകൊണ്ട്. കേരളത്തെ നമ്മൾ ഗോഡ്സ്' ഓൺ കൺട്രി എന്ന് വിളിക്കുമ്പോൾ അവർ ഹിമാചലിനെ വിളിക്കുന്നത് ദേവ ഭൂമി എന്നാണ്. എന്തായാലും എന്റെ ആഗ്രഹം അവിടെ വെച്ച് കൊടുമുടി കയറി. എനിക്ക് മഞ്ഞു കാണണം കണ്ടിട്ടേ ഞാൻ പോകു. കുറ്റം പറയരുതല്ലോ എന്റെ ആഗ്രഹം കേട്ടഎല്ലാവരും പറഞ്ഞു പാവം പയ്യൻ അവനു മഞ്ഞു കാണാൻ കഴിയില്ല, കാരണം ഞാൻ മഞ്ഞു കണാൻ മലകയറിയതു മഞ്ഞുകാലം കഴിഞ്ഞാണ്. നിരാശയുടെ പടുകുഴിയിൽ വീഴാൻ ഇടയുണ്ടായിരുന്നു പക്ഷെ എനിക്കുമഞ്ഞു കണ്ടേ മതിയാവുകയുള്ളു. എന്റെ മനസിന്റെ അടങ്ങാത്ത ആഗ്രഹം ആയിരുന്നു അത്‌.
    മഞ്ഞുതേടിയുള്ള എന്റെ യാത്രയുടെ രണ്ടാം ദിവസം ഞാൻ ഗഗൽ എന്ന പട്ടണത്തിൽ എത്തി അവിടെ കാംഗ്ര എയർ പോർട്ട് നു സമീപം അന്ന് ചിലവഴിച്ചു, ദൂരങ്ങളിൽ മഞ്ഞുറഞ്ഞ മലകൾ കണ്ടപ്പോൾ എന്റെ ഉള്ളിലും മഞ്ഞുപെയ്തു.പക്ഷേത് അധികം നീണ്ടുനിന്നല്ല കാരണം അത് എനിക്ക് എത്താവുന്നതിലും അപ്പുറത്തു ആയിരുന്നു. എങ്കിലും അന്ന് അവിടെ ചിലവഴിച്ചപ്പോൾ എന്റെ ശരീരംമാത്രമേ അവിടെ നിന്നുള്ളൂ മനസുമുഴുവൻ മഞ്ഞിലാരുന്നു. അന്ന് ഉറങ്ങാൻ കിടന്നപ്പോൾ ദൂരെയുള്ള മഞ്ഞുമലകളിലേക്കായിരുന്നു എന്റെ നോട്ടം മുഴുവൻ. തണുത്തു മരച്ച അ രാത്രി എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
    മൂന്നാം ദിവസം രാവിലെ യാത്ര തുടങ്ങി ധർമശാലയിലേക്കു! ടീവി യിൽ ഒത്തിരികണ്ടിട്ടുണ്ടു മഞ്ഞുപുതച്ച മലകളുടെ താഴ്വാരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം. അന്ന് ഞാൻ കണ്ടു ആരവങ്ങൾ ഇല്ലാത്ത അ സ്റ്റേഡിയം പക്ഷെ എന്റെ മനസിൽ ആരവങ്ങൾ ആയിരുന്നു കാരണം ഞാൻ മഞ്ഞിനുഅടുത്തു എത്തിയിരിക്കുന്നു. അങ്ങോട്ടുള്ള യാത്ര അവിസ്മരണീയം ആയിരുന്നു. പത്താന്കോട്ട് - ജോഗിംദ്രനഗർ റെയിൽപാത കടന്നു പോകുന്ന ചരിത്രപ്രസിദ്ധമായ കാൻഗ്ര നഗരത്തിലൂടെയുള്ള യാത്ര. ഭൂമി ഉറഞ്ഞുതുള്ളിയിട്ടും തകർത്തു കളയാനാവാത്ത കോട്ടകളും മനുഷ്യരും. നദിയുടെ ദിശമാറി മലകളും താഴ്വാരങ്ങളും മാറി പക്ഷെ ഇപ്പോഴും സൗന്തര്യം കളയാതെ അ നാട് അവിടെത്തന്നെ നിന്നു. അന്ന് ധർമശാലയിൽ ഞാനും, മഴയും മഞ്ഞും മാത്രമേയുള്ളു എന്ന് തോന്നി.അവിടെ നിന്ന് നേരെ തിബത്തൻ ആളുകൾ താമസിക്കുന്ന സ്ഥലത്തേക്കാണുപോയതു. ദാൽ lake സമീപത്തു തിബറ്റൻ ജനത ഇന്ത്യക്കു നന്ദിപറഞ്ഞു എഴുതിയിരിക്കുന്ന ചുവരെഴുത്തുകൾ കണ്ടു, ചരിത്രം അതിൽ ഉറങ്ങിയിരുന്നു. Macleod Ganj ലെ കാഴ്ചകൾ കണ്ണിനുകുളിരുപകരുന്നതായിരുന്നു. ഉയർന്നു പൊങ്ങി നിൽക്കുന്ന പൈൻ മരങ്ങൾ ചുറ്റിലും, ഒരു നിമിഷം ഇത് മഞ്ഞുകാലം ആയിരുന്നെകിൽ എന്ന് ആശിച്ചുപോയി. വിടർന്നു നിൽക്കുന്ന ചുമന്ന പുഷ്പങ്ങളാൽ താഴ്വരം അകെ നിറഞ്ഞിരുന്നു. ദെലായി ലാമയുടെ ടെംപിൾ എത്തിയപ്പോൾ യോദ്ധ സിനിമയിൽ കണ്ടസ്ഥലങ്ങളും എല്ലാം ഓർമ്മയിൽ വന്നു. അവിടെ ഒരു വല്യമ്മച്ചി എന്നെ കൂട്ടികൊണ്ടുപോയി എല്ലാം പറഞ്ഞുതന്നു. അവരുടെ പ്രാത്ഥനാരീതിയും അവിടുത്തെ ചരിത്രവും. തുടർന്ന് പെയ്തുകൊണ്ടിരുന്ന മഴയിൽ ഞാൻ തെരുവീഥിയിലൂടെ നടന്നപ്പോൾ കമ്പിളി കുപ്പായം നെയ്യുന്ന ഒരു അമ്മച്ചിയെ കണ്ടുമുട്ടി അവർ എനിക്ക് വേണ്ടി ഒരു കുഞ്ഞു തൊപ്പി നെയ്‌തുതന്നു. പിന്നെ അവിടെനിന്നു നമ്മള ചുടാൻ മോമോ വാങ്ങി കഴിച്ചു യാത്ര തുടർന്നു St . John in the Wilderness പള്ളിയിൽ പോയി, സ്‌മാശ്ങ്ങളുടെ താഴ്വരം. അവിടെ പഴയകാല സായിപ്പും മതംമായും നിത്യതയിൽ വിശ്രമിക്കുന്ന ഇടങ്ങൾ, ഇവിടുത്തോടു സ്നേഹം തോന്നിയ്യ്കൊണ്ടു മരിച്ചു ഇമണ്ണോടു ചേർന്നവർ. പൈൻമര കാടിനുള്ളിലൂടെ തിരികെയെ ഇറങ്ങിയപ്പോൾ സത്യം പറയാല്ലോ പോരാൻ തോന്നിയില്ല. പക്ഷെ എനിക്കുവേണ്ടി കാത്തിരിക്കുന്ന മഞ്ഞിനെ കുറിച്ചോർത്തപ്പോൾ പോരാതിരിക്കാനും തോന്നിയില്ല.
    നാലാം ദിവസം എനിക്കായ് മഞ്ഞ് പെയ്തപ്പോൾ
    മഞ്ഞ് കണ്ടേ പോകു എന്നവാശി എന്നെ നിരുസാഹപ്പെടുത്തിയ എല്ലാവരെയും അമ്പരപ്പിച്ചു, നാട്ടുകാർ പറഞ്ഞു മഞ്ഞ് തീർന്നു പോയെന്നു. ഇനി പെയില്ലന്നു, നഷ്ടബോധം ആയിരുന്നു മൻസുമുഴുവൻ എങ്കിലും രാവിലെ Bir - Biling ലേക്ക് യാത്രപോയി, 82 KM നാട്ടിലുടെയും കൂടുതൽ കാട്ടിലൂടെയും യാത്ര. Bir നിന്ന് ചുരം കയറി തുടങ്ങിയപ്പോൾ തന്നെ ആളുകൾ പറഞ്ഞു മഞ്ഞ് ഇല്ല വെറുതെ പോകണ്ടായെന്നു. പക്ഷെ അദൂരം അത്രയും ഞാൻ പ്രാത്ഥിക്കുകയായിരുന്നു ദൈവമേ എനിക്കായ് ഒരു അൽപ്പം മഞ്ഞ് ! പൈൻ മര കാട്ടിലൂടെ യുള്ള യാത്ര ഉയർന്ന മലകൾ ഒരുവശത്തു മറുവശത്തു് അഗാധമായ കൊക്ക അത്ഒരു യാത്രാ തന്നെയായിരുന്നു. Biling നോട് അടുത്തപ്പോൾ ആണ് എന്തോ ഒന്ന് വണ്ടിയിൽ വീഴുന്ന ശബ്ദം കേട്ടത്! ആകാംഷയോടെ പുറത്തേക്കു കൈ ഇട്ടപ്പോൾ അരിപ്പൊടി പുട്ടിനു നനച്ചപോലെ മഞ്ഞ് പെയ്യുന്നു.........
    ദൈവം എൻ്റെ പ്രാത്ഥന കേട്ടിരിക്കുന്നു... കൂടെ യുള്ള നാട്ടുകാരുടെ കണ്ണിൽ അത്ഭുതം.

Комментарии • 1

  • @lijoak1
    @lijoak1  3 года назад +3

    എനിക്കറിയാം ദൈവം അത് എനിക്കായ് പെയ്യിച്ചതാണ് തീർച്ച. അങ്ങനെ കാലം തെറ്റിച്ചു നേരം തെറ്റിച്ചു ദൈവം എനിക്കായ് അത് ചെയ്തുതന്നു. പിന്നെ നടക്കുയായിരുന്നോ, ഓടുകയായിരുന്നോ? അറിയില്ല മഞ്ഞിൽ കളിച്ചും എന്തൊക്കൊയോ ആദ്യമായി കണ്ട മഞ്ഞ് എനിക്ക് എല്ലാം എല്ലാം ആയിരുന്നു. അവിടെ നിന്നും പറന്നു പറന്നു താഴെ താഴ്വാരത്തിലേക്ക്. (Biling is the second highest paragliding spot in the world) മനസ് മുഴുവൻ ചെറുപ്പത്തിൽ കേട്ട Whirlpool പരസ്യവാചകം ആയിരുന്നു ice ice baby. എൻ്റെ മനസിനെ മഞ്ഞിൽ അലയാൻ വിട്ടിട്ടു ഞാൻ തിരികെ പൊന്നു. ഞാൻ എൻ്റെ സന്തോഷം കൂട്ടുകാരെ വിളിച്ചറിയിക്കുമ്പോൾ എനിക്ക് ചിലതു നഷ്ടമാകുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല, കാലം എനിക്ക് വേണ്ടി കരുതി വെച്ചത് . മഞ്ഞ് മലയുടെ മുലകളിരുന്നുള്ള അ ചായ കുടിയും ഒരിക്കലൂം മറക്കാൻ കഴിയില്ല. പിന്നെ കണ്ട ഒരു കാഴ്ചയും മുന്നിലെ ഒരു മഞ്ഞ് മാലയാണ് പ്രഭാത വെളിച്ചത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത് എന്നാൽ ഇടിമിന്നൽ ഒന്ന് വന്നപ്പോൾ അതിനു പുറകിലെ വലിയ മറ്റു മലകൾ ഇരുളിന്റെ മറനീക്കി പുറത്തു വന്നതും വട്ടമിട്ടു പറക്കുന്ന കഴുകനും ചെമ്മരി ആടുകളുടെ താഴ്വാരങ്ങളും.
    തിരികെയുള്ള യാത്ര ശോകം ആയിരുന്നു മനസു മുഴുവൻ മഞ്ഞിലായിരുന്നു ശരീരം മാത്രം പഞ്ചാബ് വഴി തിരികെ ഡൽഹിയിലേക്ക് മറക്കാനാകാത്ത ഒരുപിടി ഓർമ്മകളും അനുഭവങ്ങളും വാരികെട്ടി തിരികെ വരുമ്പോൾ ഒരു സങ്കടം ബാക്കി ആയി കൈയിൽ ഫോട്ടോ പിടിക്കുന്ന സാധനം കൊണ്ടുപോയില്ലലോ എന്നുള്ളത് മാത്രം,
    ഇത് എങ്ങനെ നിർത്തണം എന്ന് എനിക്ക് അറിയില്ല, ഇനിയും പോകുമോ എന്ന് ചോദിച്ചാൽ പോകും മായിരിക്കും ഇനിയും മഞ്ഞ് കാണുമോ എന്ന് ചോദിച്ചാൽ കാണുമായിരിക്കും ! എന്നാൽ എൻ്റെ ആദ്യ മഞ്ഞേ നിന്നെ ഞാൻ മറക്കില്ല മരിച്ചാലും...
    പ്രണയമാണ് യാത്രയോട് പിന്നെ മഞ്ഞിനോട് പിന്നെ .......
    ..
    ..
    ...
    ....
    ........
    ..............
    ....................
    ..........................
    ................................
    ......................................
    ..............................................
    ......................................................
    ............................................................
    ....................................................................
    .........................................................................
    പിന്നെ ?
    .........
    ...............
    .....................
    .........................
    ...............................
    ......................................
    .............................................
    ....................................................
    ........................................................
    .............................................................
    ......................................................................
    .............................................................................
    ....................................................................................
    .........................................................................................
    .............................................................................................
    ...................................................................................................
    പിന്നെയും യാത്രയോട് !