കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണാ ഭക്ത വാത്സലാ ഈ ലോകത്തെ സകല ചരാചരങ്ങളെയും കാത്തു പരിപാലിക്കണേ ഭഗവാനെ 🙏🙏 നാരായണാ ഓം നമോ ഭഗവതേ വാസുദേവായ 🙏 സർവം കൃഷാർപ്പണമാസ്തു 🙏🙏🙏നീയേ ശരണം ന്റെ കണ്ണാ ബാലഗോപാല കാത്തുകൊള്ളണമേ 🙏
കണ്ണന്റ ഭക്തരുടെ കൂടെ എപ്പോഴും ഉണ്ട് നമ്മുടെ നിഴലായി, നമ്മുടെ ആശ്വാസമായി, തണലായി എല്ലാം എല്ലാമായ പൊന്നുണ്ണി കണ്ണൻ... ഹരേ കൃഷ്ണാ 🙏 രാധേ രാധേ ശ്യാം❤️ സർവ്വം കൃഷ്ണാർപ്പണം ❤️
കൃഷ്ണാ ഭഗവാനേ കൂടെ ഉണ്ടാകണേ . ഭഗവാന്റെ അനുഗ്രഹത്തിന്റെ അനുഭവ o. ധാരാളം ഉണ്ട് എന്നിക്ക് . ഭാഗവതം പഠിക്കുന്ന എനിക്ക് ഭഗവാൻ കൂടെ ഉണ്ടായ അനുഭവങ്ങൾ ഉണ്ട്. രാധേ ശ്യാം🙏🙏🙏🙏🙏
എന്റെ ജീവിതത്തിൽ എനിക്ക് ഗൂരുവായൂർ നിന്നും ഉണ്ടായ ഒരു അനുഭവം ആണ്.. ഞാനും കുടുംബവും കൂടി ദർശനത്തിനു എത്തിയത് ആയിരുന്നു അപ്പോ എന്റെ സഹോദരനും ബന്ധുവും എല്ലാം കുളിക്കാൻ വേണ്ടി കുളത്തിൽ ഇറങ്ങി അത് കഴിഞ്ഞ് അവർ കയറി ഞങ്ങൾ തൊഴാൻ ആയി തിരിഞ്ഞപ്പോൾ മോളെ കാണുന്നില്ല രണ്ട് വയസ് മാത്രം എല്ലാടത്തും നോക്കി പെട്ടുന്നു കൂടെ ഉണ്ടായിരുന്ന ഒരാൾ നോക്കിയപ്പോൾ കുളത്തിൽ മോൾ ഞാൻ നിലവിളിച്ചു നോക്കുമ്പോൾ ആരോ മോളെ ഉയർത്തി പിടിച്ചിരിക്കുന്നത് പോലെ ആണ് സഹോദരൻ അപ്പോ തന്നെ ചാടി മോളെ എടുത്ത് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്റെ മോൾ ഉണ്ണിക്കണ്ണന്റെ കൈയ്യിൽ ആയിരുന്നു എന്റെ മോൾ 🙏🥰...
മയത്തിൽ തള്ളാൻ പറ്റിയതല്ലെടോ അവിടുന്ന് കിട്ടുന്ന അനുഭവങ്ങൾ. എന്റെ പിറന്നാളിന് തൊഴാൻ പോയിട്ട്, അവിടുന്ന് ചോറുണ്ണാതെ മടങ്ങാൻ തുടങ്ങവേ, ഞാനൊരിക്കലും പോലും കണ്ടിട്ടില്ലാത്ത ഒരു ജീവനക്കാരൻ എന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയിഊട്ടുപുരയിൽ 7 8 ആൾകാർക്കൊപ്പം ഇരുത്തി നല്ല തളിർത്തുമ്പിലയിൽ പായസമുൾപ്പെടെ സദ്യ തന്നു. ഊണ് കഴിഞ്ഞു ഞാൻ ആ ജീവനക്കാരനെ അവിടൊക്കെ അന്വേഷിച്ചു. Iñഉ വരെ കണ്ടിട്ടില്ല അദ്ദേഹത്തെ.
എന്റെ കണ്ണാ...💖 എന്റെ 18 ആം വയസ്സിൽ കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹം കാരണം പത്ര വിതരണത്തിൽ നിന്ന് കിട്ടിയ ചെറിയ തുക മാറ്റിവെച്ചു ഓച്ചിറയിൽ (🏡) നിന്ന് ഞാൻ ഒറ്റയ്ക്ക് ഗുരുവായൂരിലെക്ക് യാത്ര തിരിച്ചു. നിർമാല്യം കാണുക എന്നതായിരുന്നു ലക്ഷ്യം. അന്ന് വ്യാഴാഴ്ച ദിവസമായിരുന്നു പൊതുവെ നല്ല തിരക്ക്. ആദ്യമായി കണ്ണനെ കണ്ട സന്തോഷത്തിൽ ഒരുപാട് തവണ അവിടെ നിന്ന് കണ്ണനെ മതിയാകുവോളം കണ്ടു തൊഴുതു 🙏🏻. ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ നേരം പ്രസാദം വാങ്ങുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായി വരുന്നതുകൊണ്ട് എവിടെയാണ് എന്താണ് ഒന്നും അറിയില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി വടക്കേനടയിൽ രസീത് എഴുതി പടിഞ്ഞാറേ നടയിൽ പോയി പ്രസാദം വാങ്ങണമെന്ന്. അങ്ങനെ നല്ല തിരക്കിൽ q നിന്ന് പായസത്തിന് രസീത് എഴുതി പടിഞ്ഞാറെ നടയിൽ നിന്ന് അത് വാങ്ങി. അപ്പോഴാണ് എല്ലാരും വെണ്ണ വാങ്ങുന്നത് കണ്ടത്. എനിക്ക് അപ്പോൾ വെണ്ണ വേണം. വീണ്ടും ഞാൻ വടക്കേ നടയിൽ പോയി q നിന്ന് വെണ്ണ വാങ്ങാൻ വന്നു. അതുമായി പടിഞ്ഞാറെ നടയിൽ പ്രസാദ വിതരണ കൗണ്ടറിൽ എത്തിയപ്പോൾ എല്ലാരുടെയും കയ്യിൽ കദളിപ്പഴം ഇരിക്കുന്നത് കണ്ടു. അതും വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ വീണ്ടും ആ q വിൽ നിൽക്കാൻ എനിക്ക് മടിയായി. അടുത്ത തവണ വരുമ്പോൾ കദളിപ്പഴം വാങ്ങാമെന്ന് ഞാൻ മനസ്സിൽ കരുതി. അങ്ങനെ വെണ്ണ വാങ്ങാൻ കൗണ്ടറിൽ രസീത് കൊടുത്തപ്പോൾ ആ ചേട്ടൻ ഒരു വാഴയിലയിൽ 4കദളിപ്പഴവും വെണ്ണയും വെച്ചിട്ട് പറഞ്ഞു ദാ സ്വാമി ഇത് കൊണ്ട് പോകാൻ. ഒരു നിമിഷത്തേക്ക് ഞാൻ ഞെട്ടി പോയി. കദളിപ്പഴത്തിന് ഞാൻ രസീതും എഴുതിയില്ല കദളിപഴത്തിന്റെ കാര്യം ഞാൻ ആ ചേട്ടനോടും പറഞ്ഞതുമില്ല. പിന്നെ അത് എന്തിന് തന്നു? ഒരിക്കലും മറക്കാത്ത ഓർമകളുമായി എന്നും മനസ്സിൽ സൂക്ഷിക്കുന്നു. എന്റെ കണ്ണാ...... 💖🌹
എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം... 8th ൽ പഠിക്കുമ്പോൾ ചോറ്റാനിക്കര അമ്പലത്തിൽ പോകുമ്പോൾ, നല്ല തിരക്ക് ആയിരുന്നു അന്ന്, പോകുംവഴി മുല്ലപ്പൂകടകൾ ഉണ്ടായിരുന്നു, എനിക്ക് മുല്ലപ്പൂ വാങ്ങണം എന്ന് ഉണ്ടായിരുന്നു, എല്ലാവരും വാങ്ങി തലയിൽ ചൂടുന്നു, എന്നാൽ ഞാൻ ആഗ്രഹിച്ചത് ദേവിയുടെ നടയിൽ വക്കാൻ ആണ്, അച്ഛനോട് വാങ്ങാൻ പറയാൻ നോക്കിയപ്പോഴേക്കും അച്ഛൻ അങ്ങ് മേലെ എത്തിയിരുന്നു, അങ്ങനെ ആഗ്രഹം ഉള്ളിൽ വച്ച് മേലെ എത്തി, നല്ല തിരക്ക് ആയിരുന്നു, ക്യു നിൽക്കുന്ന ന്റെ അടുത്തേക്ക് ഒരു ചേച്ചികുട്ടി വന്നു, നല്ല വെളുത്ത, നീളൻ മുടിയുള്ള, ചുവന്ന പട്ടുപാവാട ഇട്ട ഒരു സുന്ദരി ചേച്ചികുട്ടി, എന്റെ മുന്നിലോട്ട് ഒരു ഇല നീട്ടികൊണ്ട് ഇത് നടയിൽ വക്കാമോ എന്ന് പറഞ്ഞു, ഞാൻ നോക്കുമ്പോൾ അതിൽ താമര പൂവ്, എനിക്ക് ഒത്തിരി സന്തോഷം ആയി, മുല്ലപ്പൂ ആഗ്രഹിച്ചു, കിട്ടിയത് ദേവി ഇരിക്കുന്ന താമരപൂവ്, അച്ഛനെ കാണിക്കാൻ അവരുടെ അടുത്തേക്ക് തിരിഞ്ഞ ഞാൻ ആ ചേച്ചിയേ കാട്ടികൊടുക്കാൻ നോക്കുമ്പോൾ അങ്ങനെ ഒരാളെ ഞാൻ പിന്നെ കണ്ടില്ല, അവരും കണ്ടില്ല, അതുകഴിഞ്ഞു നടയിൽ ചെന്ന് പൂവ് വച്ച് ദേവിയെ നോക്കുമ്പോൾ അവിടെ ഒരു മിന്നായം മാത്രം, ഞാൻ അത് അച്ഛനോടും അമ്മയോടും പറഞ്ഞു, അവര് പറഞ്ഞത് എനിക്ക് തോന്നിയത് ആകും എന്നാ, പിന്നീട് അമ്മ വീട്ടിൽ പോയപ്പോ ന്റെ അമ്മമ്മയോട് ഞാൻ ഈ കാര്യം ഒക്കെ പറഞ്ഞു അപ്പോ അമ്മമ്മ പറയുവാ നേരിട്ട് അമ്മ മോൾക്ക് രൂപം കാണിച്ചു തന്നു, പിന്നെ എന്തിനാ വിഗ്രഹം കാണുന്നത്, അതുകൊണ്ട് ആണ് മോൾക്ക് നടയിൽ നിന്നപ്പോൾ ഒന്നും കാണാൻ കഴിയാഞ്ഞത് എന്ന്.. എല്ലാവരും സ്വയം പൂവ് ചൂടുമ്പോൾ ന്റെ മോൾ ദേവിക്ക് പൂ ചൂടാൻ വാങ്ങി കൊടുക്കാൻ കാണിച്ച മനസ്സ് ദേവി കണ്ടു, അതുകൊണ്ട് ദേവി തന്നെ മോളുടെ കൈ കൊണ്ട് പൂവ് സ്വീകരിച്ചത് ആണ് എന്ന് പറഞ്ഞു, അപ്പോഴാണ് ഞാൻ കരഞ്ഞുപോയത്..... 🙏 മറ്റുള്ളവർക്ക് ഇതൊരു കഥ ആകാം, ന്നാൽ നിക്ക് ഇത് അത്ഭുതമാർന്ന ഒരു നിമിഷം ആണ് ❤🙏🙏🙏
എന്റെ പേര് വിജയം. ഞാനൊരു തികഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ്. എനിക്കുണ്ടായ ഒരു അനുഭവമാണ് ഞാനിവിടെവിവരിക്കുന്നത്. ഏകദേശം കൊറോണ കാലഘട്ടത്തിനു മുമ്പ് ഞാനും എന്റെ ഭർത്താവും ഗുരുവായൂരിൽ തൊഴാൻ എത്തി. തൊഴുതു കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം എനിക്ക് എന്തോ ഭഗവാന്റെ നിവേദ്യം ആയ പാൽപ്പായസം കഴിക്കുവാൻ ആയി വല്ലാത്ത ആഗ്രഹം തോന്നി. കൗണ്ടറിൽ അന്വേഷിച്ചപ്പോൾ പാൽപ്പായസം വിതരണം അവസാനിച്ചു എന്ന് അറിഞ്ഞു. വലിയ സങ്കടമായി എനിക്ക്. എന്തായാലും അടുത്ത തവണ വരുമ്പോൾ പാൽപ്പായസം ചീട്ട് ആക്കിയിട്ട് തൊഴുവെന്ന് തീരുമാനിച്ചു. അങ്ങനെ ഇച്ഛാഭംഗത്തോടെ മടങ്ങുമ്പോൾ എതിരെ നിന്ന് ഏകദേശം 35 36 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കയ്യിൽ ഒരു ഡപ്പാ പാത്രവുമായി വരുന്നു. ഞങ്ങൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഇത് ഭഗവാന്റെ പാൽപ്പായസം ആണ് ഇന്ന് ഞാൻ മടങ്ങി വീട്ടിലേക്ക് പോകുന്നില്ല അതുകൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇത് എടുക്കാം എന്ന് പറഞ്ഞു സത്യത്തിൽ ഞാൻ വിശ്വസിക്കാനാവാതെ ആ പാത്രം വാങ്ങി. ഞാനെന്ത് ആഗ്രഹിച്ചോ അത് ഭഗവാൻ എനിക്ക് തന്നു. ഇന്നും ഞാൻ ഭഗവാന്റെ കാരുണ്യത്തിൽ വിശ്വസിച്ച്ജീവിക്കുന്നു.
എനിക്കും ഗുരുവായൂർ അമ്പലത്തിൽ വെച് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ ആദ്യം ആയിട്ട് ഗുരുവായൂർ വരുന്നത് കുഞ്ഞിന്റെ ചോറൂണ് നടത്താൻ ആണ്.. ഞാൻ പണ്ടുതൊട്ടെ ഭാഗവാനോട് പറയുമായിരുന്നു ഞാൻ ആദ്യമായിട്ടു ഗുരുവായൂർ അമ്പലത്തിൽ വരുമ്പോ അതെനിക് മറക്കാൻ ആവാത്ത ഒരു അനുഭവം ആക്കണേ എന്ന്... അന്ന് എന്റെ മോളു കുറഞ്ഞത് ഒരു 6 hrs എങ്കിലും അമ്പലത്തിന്റെ ഉള്ളിൽ oru vazhakum illand kalichu nadannu.. Prayam ആയ 'അമ്മ മാര് അവിടേം ഇവിടേം okke ഇരിക്കുമ്പോ അവരുടെ അടുത്തു പോയി ഇരിക്കുക avarod ചിരിച്ചു കാണിച്ചു അവിടുന്നും ഇവിടുന്നും okke പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും kond കൊടുക്കുക sherikkum paranjal ഉണ്ണിക്കണ്ണനെ പോലെ തോന്നി ഞങ്ങൾക്.. പിന്നെ enik valland ആഗ്രഹം ആയിരുന്നു അവിടുത്തെ പാൽപായസം കുടിക്കാൻ pakshe receipt okke edukkan ഞങ്ങൾ thirakku karanam മറന്നു പിന്നീട് പോയി receipt എടുക്കുക എന്നുള്ളത് അത്രയ്ക് പാടായിരുന്നു അത്രമാത്രം തിരക്കും ആയിരുന്നു അപ്പോ njan അടുത്ത തവണ വരുമ്പോ ആട്ടെ എന്ന് മനസ്സിൽ പറഞ്ഞു husband um പറഞ്ഞു സാരമില്ല അടുത്ത തവണ ആവട്ടെ എന്ന് എന്നാലും മനസ്സിൽ oru വിശമം തോന്നി.. ഞങ്ങള് പോകാൻ നേരം ആയപ്പോ എവിടുന്നോ ഒരു ചേട്ടൻ ഓടി വന്നു എന്റെ nere receipt neettiyitt പറഞ്ഞു 3 ltr പാൽ പായസവും അതിനു വേണ്ടി ഉള്ള jar um ഒക്കെ receipt adichittund molu onnu വാങ്ങിയേക്കാമോ എനിക്ക് കുറച്ചു തിരക്കുണ്ട് പോണം എന്ന് ഞാൻ ശെരിക്കും shock aayi husband ine നോക്കി പെട്ടെന്ന് aah ചേട്ടൻ പോവുകയും ചെയ്തു oru താങ്ക്സ് polum parayan പറ്റിയില്ല തിരിഞ്ഞു നോക്കിട്ട് aalem അവിടെ kandilla.. Sherikkum കരയണോ chirikkano എന്ന് vare ariyatha oru nimisham aayi poi ath... Eppo ith പറയുമ്പോളും enik goosebumps varum❤.. ഹരേ കൃഷ്ണ
എനിക്കും നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. ❤. കാൽമുട്ട് നീര് വന്ന് നടക്കാൻ വയ്യഞ്ഞിട്ടും ഗുരുവായൂർ പോകാൻ തീരുമാനിച്ചത് മുടക്കിയില്ല. രാത്രി വേദന കൊണ്ട് പുളഞ്ഞു ഞാൻ കരഞ്ഞപ്പോൾ ഞാൻ തടവിതരാമെന്ന് പറഞ്ഞു മോൻ തടവിയത് മാത്രം ഓർമ്മയുണ്ട്. ഉറങ്ങി അ പ്പോൾ തന്നെ. രാവിലെ അമ്പലത്തിൽ തൊഴുതു വീട്ടിലേക്ക് മടങ്ങും വഴി യാണ് ഓർത്തത് എനിക്ക് കാലു വേദന ആയിരുന്നല്ലോ. ഇന്ന് ഞാൻ അത് മറന്നല്ലോ എന്ന്. റൂം കിട്ടാത്തതിനാൽ ഭർത്താവും മകനും ഭാര്യയും ഒരു റൂമിൽ ആയിരുന്നു കിടന്നത്.3 bed കൂട്ടിയിട്ട്. മോനേ നീ തടവിതന്നില്ലെ എന്ന് പറഞ്ഞപ്പോൾ അവരാരും അറിഞ്ഞതെ ഇല്ല സംഭവം.തടവിതന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ anennu ഞാൻ വിശ്വസിക്കുന്നു. ഒരുപാട് പേരോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം. എൻ്റെ കൃഷ്ണാ ❤❤❤❤❤
മനുഷ്യ സൃഷ്ടികളായ മതങ്ങളെയും ദൈവ സങ്കൽപ്പങ്ങളേയും പുരോഗമന ചിന്താഗതികളുള്ള രാജ്യങ്ങൾ കയ്യൊഴിഞ്ഞിരിക്കുകയാണ്. മതങ്ങളും ദൈവങ്ങളും വെറും കെട്ടുകഥകൾ മാത്രമാണെന്ന് മനസ്സിലാക്കേണ്ട ഇക്കാലത്തും ഇത്തരം കഥകളും പറഞ്ഞുകൊണ്ടുവരുന്നവരെ സമ്മതിക്കണം.
എനിക്കും എന്റെ കുടുംബത്തിനും ഗുരുവായൂരപ്പൻ ഇങ്ങനെ ഒരു അനുഭവം നൽകിയിട്ടുണ്ട് സാമ്പത്തികത്തിൽ വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത് എന്നാലും ഗുരുവായൂരപ്പനെ കണ്ടാൽ അതെല്ലാം മറക്കും എന്ന് വിശ്വാസത്തിൽ ഞങ്ങൾ നാലുപേരും കൂടി ഗുരുവായൂർ തൊഴാൻ പോയി പൂജ നടക്കുന്ന സമയമായതിനാൽ ഒത്തിരി നേരം നിന്ന് തൊഴാൻ പറ്റി ഉള്ളൊരിക്കൽ പ്രയാസങ്ങളും സങ്കടവും എല്ലാം ഗുരുവായൂരപ്പനും മുന്നിൽ പറഞ്ഞു അമ്പലത്തിൽ നിന്ന് ഇറങ്ങി ഒരു ലോട്ടറി എടുത്തു പൈസ ഇല്ലാതെ തിരിച്ചുപോകാൻ വണ്ടിക്കൂലിക്ക് മാത്രമായി മാറ്റിവെച്ച് ബാക്കി പൈസ ലോട്ടറി എടുത്തു രണ്ടുദിവസം കഴിഞ്ഞിട്ടും ലോട്ടറിയുടെ കാര്യം മറന്നു പോയി രണ്ടുദിവസം കഴിഞ്ഞു ബാഗ് എടുത്തു നോക്കിയപ്പോൾ ലോട്ടറി ഒത്തു നോക്കി ഗുരുവായൂരപ്പൻ അനുഗ്രഹം പോലെ അറുപതിനായിരം രൂപ ലോട്ടറി അടിച്ചു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നത് ഗുരുവായൂരപ്പൻ അനുഗ്രഹിച്ച് തന്നെയാണെന്നാണ് എന്റെ ഗുരുവായൂരപ്പാ ഇനിയും കാത്തോളണേ എന്നെ എന്റെ കുടുംബത്തെയും
എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.എൻ്റെ വീടിൻ്റെ മുകളിൽ പുതുക്കി പണിയുന്ന സമയം. എൻ്റെ bedroom മുകളിലാണ്. . അതിൻ്റെ അടുത്ത മുറിയിൽ താഴേക്കുള്ള steps കൈവരി പൊളിച്ചു പണിയാണ്. എൻ്റെ മോൻ അന്ന് ചെറിയ കുട്ടിയാണ്. ഞാനും മോനും കൂടി കട്ടിലിൽ കിടക്കുകയായിരുന്നു .അറിയാതെ ഞാൻ ഉറങ്ങിപ്പോയി. നല്ല ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് ഓടി. അവിടെ മോൻ പൊളിച്ചിട്ട ഭാഗത്ത് താഴേക്ക് നോക്കി നിൽക്കുന്നു. പെട്ടെന്ന് തന്നെ അവനെ എടുത്ത് മുറിയിലേക്കു പോയി. എന്നെ അൽഭുത പെടുത്തിയ കാര്യം നല്ല ഉറക്കത്തിലായിരുന്ന ഞാൻ എങ്ങനെയാണ് മോൻ നിന്ന സ്ഥലത്ത് correct ആയി ഓടിയെത്തിയത് എന്ന്. പിന്നെ ഒന്നു പറയട്ടെ. ഞാൻ ഒരു കൃഷ്ണ ഭക്തയാണ്. പൊളിച്ചിട്ട ഭാഗത്തിൻ്റെ സൈഡിൽ കൃഷ്ണ വിഗ്രഹം അലങ്കരിച്ചു വച്ച് എന്നും വിളക്ക് കത്തിച്ച് നാമം ജപിക്കുമയിരുന്നൂ. വീടിൻ്റെ പണി നടക്കുന്നത് കൊണ്ടു തൽക്കാലത്തേക്ക് അവിടെ തന്നെ ഒതുക്കി മാറ്റിവച്ചു. ഉറക്കത്തിൽ എന്നെ വിളിച്ച് മോൻ നിൽക്കുനിടത്തേക്ക് ഓടിച്ചത് ഭഗവാൻ്റെ ശക്തിയാണ്.അത് മാത്രമല്ല പിന്നീടും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഭഗവാൻ്റെ കരുതൽ ഇപ്പോഴും എനിക്കുണ്ട്. എന്നാലും ഏറ്റവും ഹൃദയ സ്പർശിയായ , എന്നെ ഞെട്ടിക്കുന്ന അനുഭവം അതാണ്.
എനിക്ക് ഉണ്ടായിരുന്നു പല അനുഭവങ്ങൾ അതിൽ ഏറ്റവും വലിയ ഒന്നാണ് ഞാൻ പറയുന്നത് എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി പഠിക്കുന്നത് കൊണ്ട് കുട്ടികളെ പറ്റി ചിന്തിച്ചില്ല എന്നാലും മനസ്സിൽ പേടി ഉണ്ടായിരുന്നു late ആക്കിയാൽ പിന്നെ നമ്മൾ ആഗ്രഹിച്ച സമയത്ത് ഭഗവാൻ തരില്ല എന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെ ഞാനും ഏട്ടനും കൂടെ ഗുരുവായൂർ പോയി ക്ലാസ്സ് കഴിഞ്ഞു കുട്ടികൾ നോക്കാൻ തീരുമാനിച്ചു പ്രാർത്ഥിക്കാൻ ആണ് പോയത് അന്ന് തിരക്ക് കാരണം ഭഗവാനെ കാണാൻ കഴിഞ്ഞില്ല എന്നാലും നമ്മളെ കാണാൻ എന്ന് പോലെ ശീവേലി എഴുന്നള്ളി. അന്ന് 3 ആന ആയിരുന്നു ഉണ്ടായിരുന്നത് ഞാൻ ഭഗവാന്റെ വിഗ്രഹത്തോട് നോക്കി പറഞ്ഞു ഭഗവാനെ ഞങ്ങളെ പരീക്ഷിക്കരുതേ മറ്റുള്ളവരെയൊക്കെ പോലെ ജീവിതം ആഘോഷിക്കാൻ വേണ്ടി കുഞ്ഞിനെ വേണ്ടെന്ന് വച്ചവരല്ല ഒരു ലക്ഷ്യം സാധിക്കാനായിരുന്നു ഇനി ഒരു കുഞ്ഞിനെ തരാൻ നീ എന്നെ അനുഗ്രഹിക്കണേ എന്ന് പറഞ്ഞപ്പോ ആ ആന എന്നെ നോക്കി എന്റെ സംസാരം കേട്ടതെന്ന പോലെ പിന്നെ ഞാൻ പറഞ്ഞു എന്നെ പരീക്ഷിക്കരുതേ ഒരു കുഞ്ഞിനെ എനിക്ക് നീ വൈകാതെ തരില്ലേ എന്റെ മനസിന്റെ ടെൻഷൻ പേടി മാറ്റി തരണേ എന്ന്. അപ്പോഴും ആ ആന എന്നെ നോക്കി പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്ത വിധം പൊട്ടി കരഞ്ഞു പോയി ഏട്ടൻ ചോദിച്ചപ്പോ കാര്യം പറഞ്ഞു നമുക്ക് ഒരു കുഞ്ഞിനെ വൈകാതെ ഭഗവാൻ തരും എന്നോട് പറഞ്ഞത് പോലെ തോന്നി അന്നത്തെ പോലെ ഞാൻ ഒരിക്കലും കരഞ്ഞിട്ടുണ്ടാവില്ല എന്തെന്നില്ലാതെ കണ്ണ് നിറയുകയിരുന്നു. പറഞ്ഞത് പോലെ തന്നെ എനിക്ക് വിശേഷം ആയി നവംബർ ആയിരുന്നു നമ്മൾ പോയത് ഡിസംബർ എനിക്ക് വിശേഷം ആയി. ജനുവരിയിൽ കാണിച്ചപ്പോൾ 1 1/2 മാസം pregnant ആയിരുന്നു 😊 ഇപ്പോ ഓഗസ്റ്റിൽ എനിക്ക് ഒരു മോളു ജനിച്ചു 🥰 🙏ഹരേ കൃഷ്ണ 🙏🙏🙏
ഗുരുവായൂർ എത്താൻ കൊതിച്ചു നടന്നപ്പോൾ പോകാൻ ഒരു വഴിയും ഇല്ലാത്ത നേർത്തു കണ്ണൻ നേരിട്ടു വിളിച്ചു കൊണ്ട് പോയ ആ നിമിഷം മറക്കാൻ ആവില്ല. ഒരിക്കലും പ്രതീക്ഷിക്കാതെ ഞാൻ ആ നടയിലെത്തി. അന്ന് ഗുരുവായൂർ ഉത്സവം ആയിരുന്നു . എല്ലാംകൊണ്ടും ഭഗവാൻ എനിക് ഒരുക്കി വെച്ച ദിവസമായിരുന്നു കണ്ണനെ തിരക്കില്ലാത്ത കാണാൻ സാധിച്ചു. അന്ന് ഗുരുവായൂർ തിരക്കും കുറവായിരുന്നു. ഗുരുവായൂർ ചുറ്റുവിളക് കത്തിച്ചു . ഭഗവാൻ എനിക്കൊരു ഉണ്ണിക്കണ്ണനെയും തന്നു 🙏എല്ലാം കൊണ്ടും അന്ന് എനിക്കായി മാറ്റിവെച്ച ദിവസം പോലെ തോന്നി. സർവ്വം കൃഷ്ണാർപ്പണംസ്തു 🙏രാധേ രാധേ
ഇത് പോലെ ഒരു അനുഭവം എൻ്റെ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. ഞ്ങ്ങൾ പഴനിയിൽ ഭഗവാനെ കാണാൻ പോയപ്പോൾ നല്ല തിരക്കായിരുന്നു.വലിയ ക്യൂവ് ഉണ്ടായിരുന്നു. ഞങൾ ക്യു കേറി.കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ കൂട്ടം തെറ്റി പോയി.നല്ല രാത്രി ആയിരുന്നു.ഞാനും അമ്മയും അച്ഛനും ചേച്ചിമാരും ഒരുമിച്ച് അമ്മമ്മയും അമ്മാവനും ഭാര്യയും 1 വയസുള്ള മകനും വേറെ ഇബ്ദേയോ ആയി പോയി. തങ്കതേരു വരുന്ന ടൈം ആയി നല്ല ജനപ്രവാഹം.അവസാനം announcement നടത്തുന്ന സ്ഥലത്ത് ചെന്ന് പറയാം എന്ന തീരുമാനിച്ചു.അപോഴേകും അകലെ നിന്ന് ഒരു മിന്നായം പോലെ അമ്മ്മ്മയും ബാകി ഉള്ളവരും വരുന്നു.കൂടെ ഒരു കാവി മുണ്ടും കാവി പുതപും പിന്നെ ഒരു വടിയും പിടിച്ച് ഒരാൾ മുൻപിലും ആയി നടന്നു വരുന്നു.njngalde അടുത്ത് എത്തി അയാള് പറയുവാ "ഇതല്ലേ ningal തിരക്കി നടന്നവർ " ഞ്ങ്ങൾ അൽഭുത പ്പെട്ട് പോയി..പിന്നെ ഒരു പുഞ്ചിരിയോടെ അദ്ദേഹം പോയി... പിറ്റെ ദിവസം njngal നിർമാല്യം തൊഴുത് കഴിഞ്ഞ പുറത്ത് ഇരിക്കുന്ന സമയത്ത്... അയാള് ഞ്ങ്ങളെ തിരക്കി വന്നു..."എല്ലാർക്കും സുഖമല്ലേ "ചോയിച്ച്...എൻ്റെ അമ്മമ്മ കാലിൽ വീണ് തൊഴുത്...എന്നിട്ട് അയാള് പുഞ്ഞിരിയോടെ പോയി...എൻ്റെ അമ്മമ്മ പറയുവാ അത് മുരുഗൻ വേഷം മാറി വന്നതാ എന്ന..❤❤ 10 വർഷം മുന്നേ നടന്ന കാര്യം ആണ് എന്നാലും ഇപ്പോഴും ആ രൂപം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു....❤❤
ഏകദേശം 55വർഷങ്ങൾക്ക് മുൻപുള്ള അനുഭവം ആണ്. ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു. പഴയതായിരുന്നു അമ്പലം.ചുറ്റുവിളക്ക് കത്തിക്കുവാൻ ഞാനും കൂടി. വീട്ടിൽ വന്ന് കിടന്നുറങ്ങി. അപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. ഭഗവാൻ വന്ന് പറയുന്നു. എന്ത് വിഷമമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. ഇന്നും ഞാൻ അതു തന്നെ തുടരുന്നു. ജീവിതം സന്തോഷകരമായി പോകുന്നു. സമയം കിട്ടുമ്പോൾ പോയി തൊഴാറുണ്ട്.എല്ലാം ഭഗവാന്റെ അനുഗ്രഹം ❤
എനിക്കും ഉണ്ടായി നല്ലൊരു അനുഭവം. ആദ്യമായി ഞാൻ വിഷു ദിനത്തിൽ അമ്പലത്തിൽ പുലർച്ചെ തൊഴാൻ പോയി. ആദ്യമായാണ് അങ്ങനെയുള്ള ഒരു ദിവസവും പുലർച്ചയും ഞാൻ തൊഴാൻ പോകുന്നത്. നല്ല തിരക്കായതിനാൽ ഉള്ളിൽ കയറി തൊഴാൻ സാധിച്ചില്ല. പുറത്ത് തിരക്കിലും പെട്ട് ഭഗവാനെ ഒന്ന് കാണാൻ സാധിക്കാതെ തൊഴുതു. ഇത്രയും തിരക്കിനിടയിൽ ഒരു പ്രായമുള്ള ഏകദേശം 65 70 ഓളം പ്രായമുള്ള ഒരു ആൾ വന്ന് എനിക്കും എന്റെ ഭർത്താവിനും പ്രസാദം തന്നു. ഞങ്ങൾ അത് സന്തോഷത്തോടെ വാങ്ങിക്കുകയും ചെയ്തു. വാങ്ങിക്കുമ്പോൾ ഒന്നും തോന്നിയില്ലെങ്കിലും അതിനുശേഷം ഇത്രയും തിരക്കിനിടയിൽ വേറെ ആർക്കും ഇത് കൊടുക്കുന്നതും കണ്ടില്ല അദ്ദേഹത്തെയും അവിടെയെങ്ങും കാണാൻ സാധിച്ചില്ല. പിന്നീട് തിരക്ക് മാറി ഞങ്ങൾ ഉള്ളിലേക്ക് കടന്നു അമ്പലത്തിൽ ചുറ്റും പ്രാർത്ഥിച്ചു. ആ പ്രസാദം അവിലും നാളികേരം വിളയിച്ച പ്രസാദം ഞാൻ കഴിച്ച സമയത്താണ് എനിക്ക് ഒരു അനുഭൂതി തോന്നിയത് ആരായിരിക്കും അവിടെ എങ്ങും വേറെ കാണുന്നില്ല എന്റെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി.അതേ മാസത്തിൽ തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷവാർത്ത അറിയാൻ സാധിച്ചു. അതൊരു മകനായിരിക്കുമെന്ന് എന്റെ ഉള്ളിന്റെ ഉള്ളിൽ അറിയാതെ തന്നെ എന്നും മന്ത്രിച്ചുകൊണ്ടേയിരുന്നു. പിറന്നപ്പോൾ ആരോഗ്യവാനായ ഒരു ആൺകുഞ്ഞ് ആയിരുന്നു എനിക്ക് ഭഗവാൻ സമ്മാനിച്ചത്.
എനിക്ക് മറക്കാൻ പറ്റാത്തവിധം ഒരനുഭവമുണ്ട് ഞങ്ങൾ കുടുംബമായിട്ട് രാവിലെ ഗുരുവായൂർ ഭഗവാനേതെഴാൻവന്നപ്പോഏകദേശം നടയടയ്ക്കാൻ സമയമായി വലിയ ക്യൂ കഴിഞ്ഞ് കുറച്ച് ആളുകൾ മാത്രം അവിടെയുള്ളു. ഞാനും അച്ഛനു കൂടി ഇനി 2 ,3 മണിക്കൂർ കഴിഞ്ഞേ ഭഗവാൻ ദർശ്ശിക്കാൻ കഴിയു എന്ന് സെക്യൂരിറ്റി പറഞ്ഞതു കേട്ട് ഭഗവാനേനിന്നെകാണാൻ വന്നിട്ട് ഇനിയും താമസമോ എൻറെ കയ്യിൽ മേളുംമുണ്ട്.ഭഗവാ നേ എനിക്ക് കാണാൻ സാധിച്ചെങ്കിൽ എന്നു വിചാരിച്ച് നിന്നപ്പേൾതന്നെ ഒരു സെക്യൂരിറ്റിക്കാരൻ വേഗംവാഭഗവാനെകാണണംമെങ്കിൽ എന്നു വിളിച്ചു പറഞ്ഞു. ഞാൻ ഉടനെ തന്നെഅച്ചനെയും എല്ലാവരെയും വിളിച്ചു വാ.അപ്പോൾ പറയുവ എല്ലാ വരെയും വിളിച്ചു നിന്നാ ൽ ഭഗവാനെ കാണാൻ പറ്റില്ല യെന്ന് വേഗംവാ..എന്നു പറഞ്ഞ് ഞങ്ങൾ അകത്തുകേറിയപുറകെതന്നെ മുൻ വശത്ത് ഗോപുരവാതലടഞ്ഞു ഹരേകൃഷ്ണാ🙏🙏 അച്ഛൻ നും അമ്മയും ചേട്ടൻന്മ രും ചേച്ചിയും അനിയനും എല്ലാ വരു ശരിക്കും നടയ്ക്കൽ നിന്ന് തെഴാനും സാധിച്ചു. തെഴുത് അകത്തിരിന്നപ്പോൾ ആരോ ഒരാൾ ഭഗവത്ഗീതയുടെ ഒരുബുക്കുംതന്നു കൈ പുസ്തകം എല്ലാ വരും പൈസാകെടുത്തു വാങ്ങയപായസം എനിക്ക് ഒരമ്മതന്നു 🙏 ഹരേ കൃഷ്ണാ,🙏, ശരിക്കും എനിക്ക് വിശൃസിക്കാൻ പറ്റാത്ത ഒരനുഭവം ശരിക്കും ഞാൻ നേരത്തെ സ്പനത്തിൽദർശ്ശിച്ചിരിന്നു അ ബലം കുഞ്ഞ്ംബലംഭഗാൻറ്അടുക്കൽ കുഞ്ഞുന്നാളിൽ കുറെയേറെതവണ പോയെങ്കിലും ഇത്ആദൃനുഭവം, പതിനാലുകെല്ലത്തിനു മുൻപ് നടന്ന അനുഭവംമാണ്. ഇപ്പോൾ എൻറെ അച്ചൻഇല്ല😢 അമ്മയും സഹോദരങ്ങളും ഉണ്ട് ഞങ്ങൾ ആശാരി വിശൃകർമ്മരാണ് എൻറെ സഹോദര ൻറ് കല്ലൃണം നടക്കാനുണ്ട് ഭഗവാൻ റ് അനു ഗൃഹം കെണ്ട്അതും അതും നടത്തി തരും ഹേര.....കൃഷ്ണാ. ....
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിൽ ഉം നമ്മൾ കണ്ണന്റെ അടുത്തു ആ മണ്ണിൽ കാല് കുത്തിയാൽ അതോടെ നമ്മുടെ എല്ലാ വിഷമവും മാറും ആരൊക്കെ നമ്മളെ ഒറ്റപ്പെടുത്തിയാലും തളർത്തിയാലും അപമാനിച്ചാലും കരയിച്ചാലും ഒറ്റപ്പെടുത്തിയാലും നമ്മളെ ചേർത്ത് പിടിക്കാൻ ഭഗവാൻ അവിടെ ഉണ്ട്
അത് കൊള്ളാം... അപ്പൊ എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ ആളുടെ അടുത്ത് ചെന്ന് കാലിൽ പിടിക്കണം. കൂടാതെ കൈകൂലിയും (വഴിപാട് എന്ന് പറയും )കൊടുക്കണം. ഇതിപ്പോ നിങ്ങളുടെ ഭാഗവാനും ഇവിടുത്തെ കൈക്കൂലികാരായ ഗവണ്മെന്റ് ഉദ്യോഗസ്ഥരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ... മനുഷ്യരെ അന്യോന്നം വേർതിരിക്കുന്ന മനുഷ്യ സൃഷ്ടികളായ മതങ്ങളും മത സൃഷ്ട്ടികളായ ദൈവങ്ങളും ഇല്ലാത്ത ഒരു ലോകം സമീപ കാലങ്ങളിൽ പ്രതീക്ഷിക്കാം...
അമ്പലപ്പുഴ കണ്ണന്റെ നടയിൽ വെച്ച് എന്റെ ജീവിതത്തിൽ എനിക്കുണ്ടായൊരു അനുഭവം. ഒരു ദിവസം ഞാനും എന്റ മക്കളും കണ്ണനെ കാണാൻ ആൾക്കൂട്ടത്തിൽ തിക്കിലും തിരക്കിലും പെട്ടു. എന്റ കണ്ണനെ ഒരുനോക്ക് കാണാനുളള്ള പ്രാർത്ഥന വേളയിൽ പെട്ടന്ന് എന്റ കയ്യിൽ പിടിച്ചു ഒരാൾ എന്നെ ഭഗവാന്റെ ശ്രീകോവിലിന്റ നടയിലേക്ക് എന്നെ കൊണ്ടുപോകുന്ന ആൾ നല്ല തേജസ്സും ഐശോര്യവും ഉള്ള ഒരു കൊച്ചു പയ്യൻ ആൾ കുട്ടത്തിന്റ മുൻനിരയിൽ എന്നെ കയ്യിപിടിച്ചു ഭഗവാന്റെ അടുത്ത് കൊണ്ട് വിട്ടു ഞാൻ ഭഗവാനെ കണ്ണ് നിറയെ കണ്ടു തൊഴുതു ശേഷം ഞാൻ തിരിഞ്ഞു നോക്കി എന്നെ കൊണ്ടുവിട്ട ആൾ അവിടെയൊക്കെ ഞാൻ തിരഞ്ഞു അവിടെയൊന്നും കണ്ടില്ല അപ്പോൾ എനിക്ക് മനസിലായി എന്റ ഭഗവാൻ തന്നെയാ എനിക്ക് ഈ ജന്മത്തിൽ കിട്ടാവുന്നതിലുംവെച്ച് ഏറ്റവും വലിയ അനുഗ്രഹം ഭഗവാനെ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
1 വർഷം മുൻപ് ഞാനും എൻ്റെ ഫാമിലിയും ചേച്ചിയുടെ ഫാമിലിയും ഗുരുവായൂരിൽ പോയി .അവിടെ ക്യൂ നിന്നു് ഗുരുവായൂരപ്പനെ കണ്ടു കഴിഞ്ഞ് ' ഞാൻ ചന്ദനം വാങ്ങി ഒരു ഭാഗത്ത് നിന്നു തിരക്ക് മാറട്ടെ എന്നു കരുതി ഇരുന്നപ്പോൾ എൻ്റെ അടുത്തുവന്നു ഒരു തേജസായ ഒരു മുത്തശി എന്നോട് ചന്ദനം ചോദിച്ചു ഞാൻ കൊടുത്തു അത് കഴിഞ്ഞ് ഞാൻ ആ മുത്തശിയെ നോക്കിയപ്പോൾ കണ്ടില്ല. എനിക്ക് വല്ലാത്ത സങ്കടം തോന്നി ഒന്നുകൂടി കണ്ടില്ലല്ലോ എന്ന്. കണ്ണാ ഇനിയും ഞാൻ വരും നിൻ്റെ അരികിൽ❤
ന്റെ കണ്ണാ 🙏🏻🙏🏻മനസ്സറിഞ്ഞു വിളിച്ചാൽ കണ്ണൻ കേൾക്കും. ഒരുപാട് പരീക്ഷണങ്ങൾ തന്നിട്ട് ഒടുവിൽ നമുക്ക് ഇരട്ടിയായി സന്തോഷം തരും. അനുഭവ കഥകൾ കേൾക്കുമ്പോൾ കണ്ണാ ആ തിരുനടയിൽ എത്താൻ ഒരുപാടു കൊതിച്ചുപോവുന്നു 🙏🏻🙏🏻🙏🏻
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
എല്ലാ മാസവും കണ്ണനെ കാണാൻ ഗുരുവായൂർ വരാറുണ്ട്...ഭഗവാൻ ഒരുപാട് അനുഭവങ്ങൾ തന്നിട്ടുണ്ട്... ഒരിക്കൽ കണ്ണനെ കാണാൻ ചെന്നപ്പോൾ തിരക്കായിരുന്നു..ചെന്ന ഉടനെ വരിയിൽ കയറി നിന്നു..കയറി കഴിഞ്ഞപ്പോൾ ഓർത്തു..ഭഗവാന് സമർപ്പിക്കാൻ ഒന്നും കൊണ്ടുവന്നില്ലല്ലോ എന്ന്.. ആകെ സങ്കടം ആയി..തിരിച്ചിറങ്ങാനും പറ്റുന്നില്ല...അങ്ങനെ ഞാൻ കരഞ്ഞിരിപ്പായി..അങ്ങനെ കണ്ണനോട് സങ്കടം പറഞ്ഞിരുന്ന എന്റെ കയ്യിൽ എങ്ങനെയോ മഞ്ചാടി മണി കിട്ടി.. ആ കിട്ടിയ മഞ്ചാടി ഞാൻ കണ്ണന് സമർപ്പിച്ചു..🙏ഒന്നും പറയാതെ എല്ലാം അറിയുന്നവൻ കണ്ണൻ..ഹരേ..കൃഷ്ണാ🙏🥰
16 വർഷം മുൻപ് എന്റെ മൂത്തമകന് ചോറ് കൊടുക്കാൻ ഞങ്ങൾ കുടുംബമായി പോയിരുന്നു.. അകത്തു കയറി ചോറൂണ് കഴിഞ്ഞു നോക്കുമ്പോൾ കൂടെ വന്ന അമ്മയെ കാണുന്നില്ല.. അന്ന് മൊബൈൽ ഫോണൊന്നും ഇത് പോലെ പോപ്പുലർ അല്ല.അവിടം മുഴുവൻ നോക്കി. ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കണ്ണാ അമ്മയെ കാണിച്ച് തരണേ... കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണ് തുറന്ന് നോക്കിയതും അമ്മ തൊട്ടു മുന്നിൽ നടന്നു പോകുന്നു ഞങ്ങളെയും തിരഞ്ഞു... അന്ന് അനുഭവിച്ച energy ഇന്നും ഉണ്ട് മനസ്സിൽ 🙏🏻
ഇന്ന് അഷ്ടമി രോഹിണി..,.. ഈ ദിവസം തന്നെ ഞാനീ ചാനൽ കാണാനും ഇതു കേൾക്കാനും ഇടയായത് എന്ത് കൊണ്ടെന്നു അറിയില്ല... ഓരോ നിമിഷവും നിന്റെ നാമം നിറകണ്ണുകളോടെ സ്മരിക്കുന്ന എന്നെ നീ കാണാതെ പോകരുതേ ഭഗവാനെ...😢😢😢🙏🙏🙏🙏
എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം. അന്ന് നല്ല തിരക്ക് ഉണ്ടായിരുന്നു വയ്യാത്ത മോനെയും കൊണ്ട് Q നിൽക്കണല്ലോ എന്ന് ഓർത്തു വിഷമിച്ചു ശീവേലി കഴിഞ്ഞു നട തുറക്കാൻ സമയമായി ഒന്ന് രണ്ടു പേർ പറഞ്ഞു ഇതിലെ കേറ്റില്ല പോയി വരിയിൽ നില്കാൻ. അപ്പോഴാണ് എന്റെ കൂടെ വരൂ എന്ന് പറഞ്ഞു ഒരാൾ വിളിച്ചത് നട തുറന്നു ആദ്യം കേറി തൊഴുതിയത് ഞങ്ങൾ ആയിരുന്നു 🙏🙏ഒരുപാടു നേരം തൊഴാൻ പറ്റി ഇടയ്ക്ക് മോനെ ഫിക്സ് വരാറുണ്ട്. അങ്ങനെ ഇനി വരാതിരിക്കട്ടെ എന്നാണ് ഞാൻ ആദ്യം പ്രാർത്ഥിച്ചത് ഇനി ഫിക്സ് വരാതിരുന്നാൽ അടുത്ത വർഷം ഇതേ സമയം വന്നു തൊഴാം എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് കൃഷ്ണ കാത്തോളണേ 🙏🙏
ഗുരുവായൂർ വച്ച് എനിക്കൊരു അനുഭവമുണ്ടായി. ദീപാരാധന തൊഴണമെന്ന് ആഗ്രഹിച്ചാണ് വൈകുന്നേരം ഞാൻ ക്ഷേത്രത്തിൽ പോയത്. പക്ഷേ അതിനും മുൻപേ തന്നെ തൊഴാൻ പറ്റി. നാലമ്പലത്തിനകത്ത് ഏറെ നേരമിരുന്നശേഷം പുറത്തിറങ്ങി എന്റെ ഭർത്താവിന് തുലാഭാരം നടത്തി. പിന്നെ മൂന്നു തവണ പ്രദക്ഷിണം വയ്ക്കാമെന്നു കരുതി. ഓരോ പ്രാവശ്യം പ്രദക്ഷിണം വയ്ക്കുമ്പോഴും ദീപാരാധന കാണാൻ പറ്റിയില്ലല്ലോ എന്നായിരുന്നു സങ്കടം. രണ്ടാമത്തെ പ്രദക്ഷിണം വച്ച് കൊടിമരത്തിനു മുന്നിലെത്തിയപ്പോൾ കൃത്യം ദീപാരാധന കഴിഞ്ഞ് നട തുറന്നു. ഞാൻ നിൽക്കുന്നിടത്തു നിന്ന് ഒന്നും കാണില്ല. മനസ്സിൽ ദീപാരാധന ഒരു നോക്കെങ്കിലുമൊന്ന് കാണണമെന്ന് കലശലായ ആഗ്രഹമുണ്ട്. എങ്കിലും ‘ഈ പ്രാവശ്യമല്ലെങ്കിൽ അടുത്ത പ്രാവശ്യം മതി. അവിടത്തെ ഇഷ്ടം പോലെ’ എന്ന് ഭഗവാനോടു പറഞ്ഞാശ്വസിച്ചു. പെട്ടെന്ന് ഇടതുവശത്ത് നിന്നും ആരോ എന്നെ കയ്യിൽ തൊട്ടുവിളിച്ചു. ഞാൻ നോക്കുമ്പോ അയ്യപ്പൻമാർ ഉടുക്കുന്ന തരം കറുത്ത മുണ്ടുടുത്ത ഒരു മനുഷ്യൻ. പക്ഷേ അയ്യപ്പനല്ല, കാരണം കഴുത്തിൽ മാലയൊന്നുമില്ല. മേൽമുണ്ടില്ല. നല്ല വെളുത്ത നിറം. ഒറ്റനോട്ടത്തിൽ മലയാളിയാണെന്നു പറയില്ല, ഒരു വടക്കേ ഇന്ത്യൻ ഛായ. ആ മനുഷ്യൻ എന്റെ ഇടത്തെ കയ്യിൽ പിടിച്ചിട്ട് “ഇവിടെ നിൽക്കൂ, കാണാം” എന്നു പറഞ്ഞ് അദ്ദേഹം നിന്ന സ്ഥലത്തു നിന്ന് ചെറുതായി പുറകോട്ടു മാറി എന്നെ ആ സ്ഥലത്ത് നിർത്തി. കൃത്യം ആ സ്ഥലത്തു നിന്ന് നോക്കിയപ്പോ ഒരു മിന്നായം പോലെ അകത്ത് ദീപാരാധന. വെറും നിമിഷങ്ങൾക്കുള്ളിൽ വലതുവശത്തു നിന്നും അത്ര നേരം ഇല്ലാത്തതുപോലെ ജനം തിക്കിത്തിരക്കി വന്ന് എന്നെ അവിടെ നിന്നും തള്ളിനീക്കി. ഇടത്തേക്കു മാറിയതും നന്ദി പറയാനായി ഞാനാ മനുഷ്യനെ തിരഞ്ഞു. പക്ഷേ എനിക്ക് അങ്ങനെയൊരാളെ കാണാൻ പറ്റിയില്ല.
എനിക്കും ഉണ്ടായിട്ടുണ്ട് ഗുരുവായൂരിൽ നിന്ന് അനുഭവങ്ങൾ. അവിടെ ചെല്ലുമ്പോൾ അറിയാതെ കണ്ണ് നിറയും കരയണ്ട എന്ന് വിചാരിച്ചാലും കരഞ് വീഴും.ഗുരുവായൂരിൽ മാമ്പഴങ്ങൾ ഉണ്ടായി നിൽക്കുന്ന കാലം എനിക്ക് oru മാമ്പഴം വേണമെന്ന് വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് തിരഞ്ഞു എനിക്ക് കിട്ടിയില്ല. ഞൻ അവസാനം കണ്ണനോട് പറഞ്ഞു. കണ്ണാ നിന്റെ മുറ്റത്തുണ്ടായി നിൽക്കുന്ന ഒരുമാമ്പഴം എനിക്ക് കഴിക്കണം എന്നുണ്ട് എനിക്ക് വേണമെന്നുണ്ട് എന്ന് ഞാൻ പ്രാർത്ഥിച്ചതും എന്റെ കണ്മുന്നിലേക്ക് 2 മാമ്പഴം മരത്തിൽ നിന്നും വീണു വിശ്വസിക്കാൻ പറ്റില്ല. ഇതുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതൊരു നിസാര കാര്യം ആയേക്കാം. പക്ഷെ എനിക്ക് ഇത് ഒരു വിശ്വാസത്തിന്റെ പുണ്യമാണ്.അതുപോലെ ഞാൻ പനി പിടിച്ചു ഗുരുവായൂർ ഒരിക്കൽ പോയി. തൊഴാൻ കഴിയും എന്ന് വിചാരിച്ചില്ല. കണ്ണനെ പ്രാർത്ഥിച്, ആ കുളത്തിലെ വെള്ളം കൊണ്ട് ഞാൻ മുഖം കഴുകി... അല്പസമയത്തിന് ശേഷം എന്റെ പനി അകന്നു. ഇത് ഈ അടുത്ത് നടന്നതാണ്.
ഭഗവാനെ കൃഷ്ണാ എന്ത് അത്ഭുതം കാട്ടിയാലും ഭഗവാനെ വിശ്വസിക്കാതിരിക്കാൻ പറ്റാത്തവണ്ണം നമ്മുടെ മനസ്സ് പിടിച്ച് ഉലയ്ക്കുന്ന അനുഭവമാണ് ഞാൻ തൊട്ടറിഞ്ഞതാണ് എൻ്റെ കണ്ണൻ്റെ അത്ഭുതങ്ങൾ❤
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
മനസ്സും മെയ്യും ഉരുകിയാണ് ഞാൻ ഇപ്പൊ നിക്കുന്നത്🥺. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ് മരണംവരെ അത് അങ്ങനെതന്നെ ആയിരിക്കും. എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യം വിളിക്കുന്നത് മുപ്പത്തിമുക്കോടി ദൈവങ്ങളെ എന്നാണ്🙏🏻. ഇപ്പോഴും വിളിക്കുന്നുണ്ട്. എന്നാൽ എന്റെ ഒരു സങ്കടം മാത്രം ഇന്നും മാറാതെ നിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആ സങ്കടം എന്റെ ഊണും ഉറക്കവും നഷ്ട്ടപെടുത്തും. എനിക്ക് നല്ല പ്രധീക്ഷ ഉണ്ട് ഞാൻ ഉണരുമ്പോഴും ഉറങ്ങുമ്പോഴും വിളിക്കുന്ന ദൈവങ്ങൾ ഒരുനാൾ എന്റെ വിളി കേൾക്കും 💯😢. ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഉറക്കം വരാതെ ഫോണിൽ നോക്കി കിടന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ശെരിക്കും ഓരോ അനുഭവങ്ങളും എന്റെ കണ്ണുകൾ നനയിപ്പിച്ചു. കമന്റ്കൾ വായിച്ചപ്പോ ആ നടയിൽ വന്ന് കണ്ണനെ കാണാൻ ഒരു കൊതി ഉണ്ട് അത് എനിക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ 🙌🏻. ഹരേ രാമ 🙏🏻ഹരേ കൃഷ്ണ 🙏🏻
88 years old my mother had covid and she was unconscious, at the same time her sodium was very low. Kottayam medical college send her home, doctors said can’t do anything but I took her to private hospital and prayed to Krishna that I wanted to see my mum conscious 😢you don’t believe the next day she open her eyes 😊 she is doing well now Hare Krishna 🙏🙏
എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയനിധിയാണ് എന്റെ കണ്ണനെ കാണു ആ നാമം എനിക്ക് ചേല്ലാനു പറ്റുന്നതും എന്റെ ജീവിതത്തി ഏറ്റവും വലിയ ഭാഗ്യമാണ് ഹരേ കൃഷ്ണ ഗുരുവായൂരാപ്പ 🙏🙏🙏🙏🙏
എന്റെ ഭാഗവാനോട് ഇത്രയധികം ഇഷ്ട്ടം കൂടിയത്. ലേർണിങ് ടെസ്റ്റ് നു ഗുരുവായൂർ വന്നപ്പോൾ ആധാർ കാർഡ് ചെറിയ mistake കാരണം njan അവിടെ വെച്ചു കുറെ വിഷമിച്ചു. ഇനി ഭഗവാൻ തീരുമാനിക്കട്ടെ എന്ന് വിഷമിച്ചു ഭഗവാനെ തൊഴാൻ പോകുമ്പോൾ ആദ്യമായാണ് തുളസിമാല വേടിച്ചു കല്ല് തൂണിൽ നിൽക്കുന്ന guruvayurappanu ചാർത്തി തിരിച്ചു ഓഫീസ് എത്തിയതും എല്ലാം സെരിയായി. പിന്നെ പിന്നെ എനിക്ക് ഭഗവാൻ മാല ചാർത്തുക എന്നത് ഒരവേശമായി ഞാൻ വീട്ടിൽ നിന്നോ ചുറ്റുവട്ടത് നിന്നോ തുളസി പറിച്ചു കെട്ടി ചാർത്താൻ വരാറുണ്ട്. ഒരിക്കൽ മാല ചാർത്താൻ വന്നപ്പോൾ ഭഗവാന്റെ കഴുത്തിൽ മാല നിറഞ്ഞു കിടക്കുന്നു എന്റെ മാല ഇടാൻ പറ്റുമോ എന്നാ ആശങ്ക കൂടെ അമ്മായിഅമ്മയും ഉണ്ടായിരുന്നു. ആ നിമിഷം എല്ലാം മാലകളും കീഴ്യ്ക്കു വീഴുകയും എനിക്ക് മാല ചാർത്താൻ വേണ്ടി നിൽക്കുന്ന ഫീൽ ഉണ്ടായി. അമ്മ പറയുകയും ചെയിതു. അവിടെ നിന്ന് മനസിലായി ഗുരുവായൂർ എത്തിയാൽ മതി ഭഗവാൻ എല്ലായിടത്തും ഉണ്ട് എന്ന്. 2023 ഭഗവാൻ പിറന്നാൾ ദിനം ഞാൻ മാല ചാർത്താൻ പോയി എന്റെ മാല ഇടാൻ ഞാൻ എന്ത് ചെയ്യും എന്ന് നിൽക്കുമ്പോൾ എന്റെ മുന്നിൽ നിറുത്തി ആ മാലകൾ എല്ലാം keezhekku ഇട്ടു.എന്റെ മാല ചാർത്താൻ ഭഗവാൻ നിന്ന് തരുന്നത് പോലെ തോന്നി.എനിക്ക് സന്തോഷം സങ്കടം വന്നു കരഞ്ഞു 😢😢എല്ലാം ഭഗവാൻ മയം
ഓരോരുത്തർക്കും ഭഗവാൻ ഓരോ അനുഭവങ്ങൾ നൽകുന്നു..... കേൾക്കുമ്പോ കണ്ണനോടുള്ള ഇഷ്ടം കൂടുന്നു...... എന്നും കണ്ണനെ കാണാനുള്ള ഭാഗ്യം തരണെന്നു ഞാൻ പ്രാർത്ഥിക്കുന്നു... ന്റെ പൊന്നുണ്ണികണ്ണനെ 🙏😘
എന്റെ ചേച്ചിയുടെ അനുഭവം പറയാം ഭഗവാനെ തൊഴുത് ഭക്ഷണം കഴിക്കാൻ നല്ല വരി ആയിരുന്നു ചേച്ചിക്കാണെങ്കിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു ആരും വരിയിൽ നിർത്തുന്നില്ല എവിടെ നിന്നോ ഒരു കുട്ടി ചേച്ചിയുടെ കൈ പിടിച്ച് ഹാളിന്റെ മുൻപി കൊണ്ടുപോയി നിർത്തി കടന്നോളാൻ പറഞ്ഞു കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല അൽഭുതം തന്നെ എന്റെ കൃഷ്ണാ🙏🙏🙏🥰🥰
എനിക്കും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാം കണ്ണന്റെ മായാ ലീലകൾ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
കണ്ണാ ഭഗവാനെ കൂടെ ഉണ്ടാവണേ എപ്പോഴും 🙏🏻🙏🏻🙏🏻ആകെ ഉണ്ടായിരുന്ന ഒരു കൃഷ്ണ വിഗ്രഹം കുട്ടി താഴെ ഇട്ട് പൊട്ടിച്ചു കളഞ്ഞു പെട്ടെന്ന് വാങ്ങാനും കഴിയുന്നില്ല കണ്ണാ 🙏🏻🙏🏻മനസ്സിൽ ആ രൂപം എപ്പോഴും തെളിയണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ എന്നും ആ അനുഗ്രഹം അനുഭവിക്കാൻ ഇടവരണേ❤❤❤🙏🙏🌷🌷🌷 അനുഭവങ്ങൾ ഉണ്ടാകുന്നത് കൃഷ്ണന് ഭക്തനിൽ പ്രീതി ഉണ്ടാവുമ്പോഴാണല്ലോ അതിനുള്ള ഭാഗ്യം തരണേ .ഈ അനുഭവങ്ങൾ കേൾക്കാനിടവരുത്തിയതും കൃഷ്ണ കൃപ🌷🌷🙏🙏🙏
When I was eight years old , in 1962, my father had a severe attack of chicken pox-- he was groaning in pain- I.prayed in front of Gruvayoorappa's photo to give relief to father's illness- In the evening I heard my father telling my mother that he was feeling a lot better-- Thank you Krishna !
കൃഷ്ണാ.... അനുഭവം കേൾക്കുമ്പോ കണ്ണുനിറയുകയാണ്... എനിക്കും ചെറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഒരു വേള ഗുരുവായൂർ അമ്പലനട വഴി വേറൊരു സ്ഥലത്തേക്ക് ആണ് പോകേണ്ടത്.. എന്നാലും വണ്ടി നിർത്തി പുറത്തു നിന്ന് തൊഴാം.. എന്ന് കരുതി quoe വിൽ നിൽക്കാതെ തൊഴുതു പോകാൻ നിൽക്കവേ.. ഒരു ലേഡി ഞങ്ങളുടെ കൂടേ ഒരു രണ്ടുമൂന്നു വയസു പ്രായ മുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു... അവർ പ്രസാദം ആയി കിട്ടിയ രണ്ടു പഴം ഈ കുട്ടിയുടെ കൈയിൽ ചിരിച്ചുകൊണ്ട് കൊടുക്കുന്നു... ശരിക്കും എനിക്ക് കണ്ണ് നിറഞ്ഞുപോയി... എനിക്ക് തോന്നി അത് ഗുരുവായൂരപ്പൻ തന്നെ തന്നതാണ്... ഭഗവാന്റെ പ്രസാദം ഒന്നും കിട്ടിയില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു ഞാൻ... ആ പഴം എല്ലാവരും കൂടി വീതിച്ചു കഴിച്ചു... മനസ് നിറഞ്ഞു... നമ്മുടെ മനസ് മനസിലാക്കുന്നവനാണ് കണ്ണൻ... ആ മണ്ണിൽ കാല് കുത്തിയാൽ വരെ ധന്യ മായി.. ഞങ്ങൾ വീട്ടിൽ എല്ലാവരുമായി ഭഗവാനെ തൊഴാൻ ഇരിക്കുകയാണ്... എല്ലാ സാഹചര്യങ്ങളും കണ്ണൻ ഒരുക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് 🙏🙏കൃഷ്ണാ
ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഇന്ന് ജീവിക്കുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം..... എങ്കിലും ഓരോ പരീക്ഷണ ങ്ങൾ തരുന്നുണ്ട്... എല്ലാം നേരിടാനുള്ള ശക്തി തരണേ ഭഗവാനെ.... കൃഷ്ണ..... ഗുരുവായൂരപ്പാ 🙏🙏
എന്റെ കൃഷ്ണാ എറിക്ക് ഗുരുവായൂരിൽ വന്ന് കണ്ണനെ കാണാൻ തിടുക്കമായി എല്ലാ മാസവും വന്ന് തൊഴാറുണ്ട് ഈ കൃഷ്ണാനുഭവങ്ങൾ കൂടി കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എന്റെ കൃഷ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ ഓം നമോ ഭഗവതേ വാസുദേവായ🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
എന്റെ കൃഷ്ണാനുഭവം ❤ ഒരുപാട് കൃഷ്ണനുഭവങ്ങൾ ഭഗവാൻ തന്നിട്ടുണ്ട് മറ്റുള്ളവർക്ക് അത് കേൾക്കുമ്പോൾ ഇതൊക്കെയാണോ കൃഷ്ണാനുഭവങ്ങൾ എന്ന് തോന്നുന്നു പക്ഷേ എനിക്ക് അതൊക്കെ വളരെ വലിയ കൃഷ്ണനുഭവങ്ങൾ തന്നെയാണ് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഞാൻ കൃഷ്ണന്റെ കാര്യങ്ങൾ പറയുമ്പോൾ ഞാൻ കൃഷ്ണന്റെ ആളാണെന്ന് പറഞ്ഞു എപ്പോഴും എന്നെ കളിയാക്കും അല്ലെങ്കിൽ തർക്കിക്കും എന്നോട് നിന്റെ പ്രശ്നം അങ്ങനെ ചെയ്യുമോ കൃഷ്ണൻ വന്ന് ഇങ്ങനെ ചെയ്യോ എന്നൊക്കെ ചോദിച്ച് തർക്കിക്കും പക്ഷേ എനിക്ക് കൃഷ്ണൻ തന്ന ഭക്തി അവർക്കും കൂടി കൊടുക്കണേ ഭഗവാനെ എന്ന് ഞാൻ പറയുന്നുള്ളൂ
🎉 എന്റെ അനുഭവം. അനിയത്തിയെ തുലാഭാരം ചെയ്യാൻ പോകാൻ പണമല്ലാതെ വിഷമിച്ചപ്പോൾ പണം കിട്ടി. അമ്മമ്മ 1000 തന്നു പക്ഷെ 20 വർഷം മുന്നെ . 4 ആൾക്കാർ പോകാൻ വരവ് ചെലവ് 1000 പോര. പക്ഷെ 2 ആൾക്കാർ വന്ന് ചായയുടെയും ചോറിന്റെയും ഒന്നിച്ച് വന്ന് cash hotelൽ കൊടുത്തു. അത് ഒരു അനുഭവമായിരുന്നു. നേരത്തെ കൊടുത്തെങ്കിലും അച്ഛനോട് അവർ വാങ്ങിയില്ല. അങ്ങനെ പോയിതു വന്നു.അതിശയം കൃഷ്ണാ ഗുരുവായുരപ്പാ .......
ഗുരുവായൂരപ്പനെ ഭക്തിപൂർവ്വം തെഴുമടങ്ങുന്ന ഏതൊരു ഭക്തനും ഭഗവാന്റെ ഇന്ദ്രജാലങ്ങളിലൂടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നു 🙏 ... ഹരേ 🙏കൃഷ്ണ 🙏ഹരേ 🙏കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ 🙏ഹരേ 🙏ഹരേ. 🙏❤️❤️❤️❤️❤️❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാവണേ എന്റെ മക്കൾക്കായി ആയുരാരോഗ്യം ഐശ്വര്യം കൊടുക്കണേ ഭഗവാനെ അങ്ങയുടെ സന്നിധിയിൽ എനിക്ക് കൂടെ വരാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ.... ആദ്യം ആയി ഞാനും അമ്മയും ഗുരുവായൂർ പോയപ്പോ അമ്മക്ക് അനുഭവം ഉണ്ടായി.... ക്യു നിന്ന് ഭഗവാന്റെ തിരുമുന്നിൽ എത്തി അമ്മ തൊഴുമ്പോ പിന്നിൽ നിന്ന് ഒരു കൊച്ചു പയ്യൻ അമ്മയെ തെള്ളി അമ്മ മുന്നോട്ട് വീഴാൻ പോയി... അവൻ ചിരിച്ചോണ്ട് ഓടി പോയി... അമ്മ തൊഴുത്തപ്പോ വിഗ്രഹത്തിൽ കണ്ണന്റെ കള്ളചിരി അമ്മ കണ്ടു ന്നു 🙏🙏🙏🙏
Ente Krishna Ente Guruvayoorappa 🙏 When you step into Guruvayoor temple it is feeling it is a devotion. Whether you are good or bad you have one experience which will enlighten you to another world. Radhe Krishna Radhe Radhe ❤
ഹരേ കൃഷ്ണാ 🙏 രണ്ടുപേരും പറഞ്ഞത് കേട്ടപ്പോ കണ്ണുനിറഞ്ഞുപോയി... ഭഗവാനെ.... അവിടുത്തെ ലീലാവിലാസങ്ങൾ.... എന്റെ കണ്ണാ... സ്വപ്നത്തിലെങ്കിലും ആ തൃപ്പാദം ഒന്ന് പുൽകാൻ കഴിഞ്ഞിരുന്നുവെങ്കിൽ.... ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു കണ്ണാ... അവിടുത്തെ ദർശനത്തിനായി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
🙏🙏ഹരേ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏എന്റെ കണ്ണാ മനസ് അറിഞ്ഞു വിളിച്ചാൽ നമ്മുടെ കൂടെ ഉണ്ടാവും അത് ഉറപ്പായ കാര്യം തന്നെ കണ്ണാ 🙏🙏🙏🌹🌹🌹🌹🌹നാരായണ നാരായണ നാരായണ 🙏🙏🌹🌹🌹🌹❤️❤️❤️🙏🙏
ഉള്ളുരുകി വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാൻ 🙏🏻🙏🏻🙏🏻 ഭഗവാന്റെ സന്നിധിയിൽ എനിക്ക് കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണ ഞാൻ ജീവിക്കുന്നത് ഭഗവാന്റെ അനുഗ്രഹത്തിലാണ് 🙏🏻🙏🏻🙏🏻
നിക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അമ്മയുടെ അമ്മ വീട്ടിലെ പൂജാമുറി യിൽ വെച്ച് ആരാധിച്ചു പോരുന്ന ഒരു കൃഷ്ണ ഫോട്ടോ കാലപ്പഴക്കം കാരണം ഞാൻ വീടിന്റെ താഴത്തെ തോടിൽ ഒഴിവാക്കി അതിന്റെ ശേഷം ഒരു പാട് അർത്ഥങ്ങൾ ഉണ്ടായി പിന്നെ 4വർഷതതിനുശേഷം വീട്ടിൽ ഒരു പ്രശ്നം വച്ച് നോക്കിയപ്പോൾ ഇളയ സന്തതികൾ ആരോ കൃഷ്ണ ചൈതന്യം കുടികൊള്ളുന്ന ഒരു വസ്തു ജലത്തിൽ ഉപേക്ഷിച്ചു ന് തെളിഞ്ഞു 😅 എൻറെ ഭാഗ്യത്തിന് പെങ്ങൾ കുട്ടി പൂജാമുറി നന്ന് ഇറങ്ങാത്ത ജൻമം ആയോട് അതിന്റെ തലയിൽ വച്ചു കൊടുത്തു 😂 കൃഷ്ണ ഗുരുവായൂരപ്പാ 😢
കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണാ ഭക്ത വാത്സലാ ഈ ലോകത്തെ സകല ചരാചരങ്ങളെയും കാത്തു പരിപാലിക്കണേ ഭഗവാനെ 🙏🙏 നാരായണാ ഓം നമോ ഭഗവതേ വാസുദേവായ 🙏 സർവം കൃഷാർപ്പണമാസ്തു 🙏🙏🙏നീയേ ശരണം ന്റെ കണ്ണാ ബാലഗോപാല കാത്തുകൊള്ളണമേ 🙏
ന്റേകണ്ണാകാത്തകൊള്ളണേ🙏🙏🙏
കണ്ണന്റ ഭക്തരുടെ കൂടെ എപ്പോഴും ഉണ്ട് നമ്മുടെ നിഴലായി, നമ്മുടെ ആശ്വാസമായി, തണലായി എല്ലാം എല്ലാമായ പൊന്നുണ്ണി കണ്ണൻ... ഹരേ കൃഷ്ണാ 🙏
രാധേ രാധേ ശ്യാം❤️
സർവ്വം കൃഷ്ണാർപ്പണം ❤️
ഭഗവാനെ കാത്തോളണേ 🙏🙏🙏... സൂപ്പർ വീഡിയോ
കൃഷ്ണാ ഭഗവാനേ കൂടെ ഉണ്ടാകണേ . ഭഗവാന്റെ അനുഗ്രഹത്തിന്റെ അനുഭവ o. ധാരാളം ഉണ്ട് എന്നിക്ക് . ഭാഗവതം പഠിക്കുന്ന എനിക്ക് ഭഗവാൻ കൂടെ ഉണ്ടായ അനുഭവങ്ങൾ ഉണ്ട്. രാധേ ശ്യാം🙏🙏🙏🙏🙏
Hare Krishna Radhe radhe
എന്റെ ജീവിതത്തിൽ എനിക്ക് ഗൂരുവായൂർ നിന്നും ഉണ്ടായ ഒരു അനുഭവം ആണ്.. ഞാനും കുടുംബവും കൂടി ദർശനത്തിനു എത്തിയത് ആയിരുന്നു അപ്പോ എന്റെ സഹോദരനും ബന്ധുവും എല്ലാം കുളിക്കാൻ വേണ്ടി കുളത്തിൽ ഇറങ്ങി അത് കഴിഞ്ഞ് അവർ കയറി ഞങ്ങൾ തൊഴാൻ ആയി തിരിഞ്ഞപ്പോൾ മോളെ കാണുന്നില്ല രണ്ട് വയസ് മാത്രം എല്ലാടത്തും നോക്കി പെട്ടുന്നു കൂടെ ഉണ്ടായിരുന്ന ഒരാൾ നോക്കിയപ്പോൾ കുളത്തിൽ മോൾ ഞാൻ നിലവിളിച്ചു നോക്കുമ്പോൾ ആരോ മോളെ ഉയർത്തി പിടിച്ചിരിക്കുന്നത് പോലെ ആണ് സഹോദരൻ അപ്പോ തന്നെ ചാടി മോളെ എടുത്ത് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്റെ മോൾ ഉണ്ണിക്കണ്ണന്റെ കൈയ്യിൽ ആയിരുന്നു എന്റെ മോൾ 🙏🥰...
ഒന്ന് മയത്തിൽ തള്ള് 😜എന്റെ പൊന്നോ..2വയസുള്ള മകളെ മറന്നുപോകുക 🤣നിങ്ങളൊന്നും ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത് 😄😄😄
മയത്തിൽ തള്ളാൻ പറ്റിയതല്ലെടോ അവിടുന്ന് കിട്ടുന്ന അനുഭവങ്ങൾ. എന്റെ പിറന്നാളിന് തൊഴാൻ പോയിട്ട്, അവിടുന്ന് ചോറുണ്ണാതെ മടങ്ങാൻ തുടങ്ങവേ, ഞാനൊരിക്കലും പോലും കണ്ടിട്ടില്ലാത്ത ഒരു ജീവനക്കാരൻ എന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയിഊട്ടുപുരയിൽ 7 8 ആൾകാർക്കൊപ്പം ഇരുത്തി നല്ല തളിർത്തുമ്പിലയിൽ പായസമുൾപ്പെടെ സദ്യ തന്നു. ഊണ് കഴിഞ്ഞു ഞാൻ ആ ജീവനക്കാരനെ അവിടൊക്കെ അന്വേഷിച്ചു. Iñഉ വരെ കണ്ടിട്ടില്ല അദ്ദേഹത്തെ.
@@JayasreeBabu-cp3pp അയാൾ ചിലപ്പോ വേറെ ഹോട്ടലിൽ ഫുഡ് കഴിക്കാൻ പോയിക്കാണും ഇവറേ 😄
@@sree3113വിശ്വാസം ഇല്ലാത്ത ഒരു ടാഷ് മക്കളും കമാന്റ് ഇടണ്ട
❤
എന്റെ കണ്ണാ...💖
എന്റെ 18 ആം വയസ്സിൽ കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹം കാരണം പത്ര വിതരണത്തിൽ നിന്ന് കിട്ടിയ ചെറിയ തുക മാറ്റിവെച്ചു ഓച്ചിറയിൽ (🏡) നിന്ന് ഞാൻ ഒറ്റയ്ക്ക് ഗുരുവായൂരിലെക്ക് യാത്ര തിരിച്ചു.
നിർമാല്യം കാണുക എന്നതായിരുന്നു ലക്ഷ്യം. അന്ന് വ്യാഴാഴ്ച ദിവസമായിരുന്നു പൊതുവെ നല്ല തിരക്ക്. ആദ്യമായി കണ്ണനെ കണ്ട സന്തോഷത്തിൽ ഒരുപാട് തവണ അവിടെ നിന്ന് കണ്ണനെ മതിയാകുവോളം കണ്ടു തൊഴുതു 🙏🏻.
ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ നേരം പ്രസാദം വാങ്ങുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായി വരുന്നതുകൊണ്ട് എവിടെയാണ് എന്താണ് ഒന്നും അറിയില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി വടക്കേനടയിൽ രസീത് എഴുതി പടിഞ്ഞാറേ നടയിൽ പോയി പ്രസാദം വാങ്ങണമെന്ന്. അങ്ങനെ നല്ല തിരക്കിൽ q നിന്ന് പായസത്തിന് രസീത് എഴുതി പടിഞ്ഞാറെ നടയിൽ നിന്ന് അത് വാങ്ങി. അപ്പോഴാണ് എല്ലാരും വെണ്ണ വാങ്ങുന്നത് കണ്ടത്. എനിക്ക് അപ്പോൾ വെണ്ണ വേണം. വീണ്ടും ഞാൻ വടക്കേ നടയിൽ പോയി q നിന്ന് വെണ്ണ വാങ്ങാൻ വന്നു. അതുമായി പടിഞ്ഞാറെ നടയിൽ പ്രസാദ വിതരണ കൗണ്ടറിൽ എത്തിയപ്പോൾ എല്ലാരുടെയും കയ്യിൽ കദളിപ്പഴം ഇരിക്കുന്നത് കണ്ടു. അതും വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ വീണ്ടും ആ q വിൽ നിൽക്കാൻ എനിക്ക് മടിയായി. അടുത്ത തവണ വരുമ്പോൾ കദളിപ്പഴം വാങ്ങാമെന്ന് ഞാൻ മനസ്സിൽ കരുതി. അങ്ങനെ വെണ്ണ വാങ്ങാൻ കൗണ്ടറിൽ രസീത് കൊടുത്തപ്പോൾ ആ ചേട്ടൻ ഒരു വാഴയിലയിൽ 4കദളിപ്പഴവും വെണ്ണയും വെച്ചിട്ട് പറഞ്ഞു ദാ സ്വാമി ഇത് കൊണ്ട് പോകാൻ. ഒരു നിമിഷത്തേക്ക് ഞാൻ ഞെട്ടി പോയി. കദളിപ്പഴത്തിന് ഞാൻ രസീതും എഴുതിയില്ല കദളിപഴത്തിന്റെ കാര്യം ഞാൻ ആ ചേട്ടനോടും പറഞ്ഞതുമില്ല. പിന്നെ അത് എന്തിന് തന്നു? ഒരിക്കലും മറക്കാത്ത ഓർമകളുമായി എന്നും മനസ്സിൽ സൂക്ഷിക്കുന്നു.
എന്റെ കണ്ണാ...... 💖🌹
❤
എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം...
8th ൽ പഠിക്കുമ്പോൾ ചോറ്റാനിക്കര അമ്പലത്തിൽ പോകുമ്പോൾ, നല്ല തിരക്ക് ആയിരുന്നു അന്ന്, പോകുംവഴി മുല്ലപ്പൂകടകൾ ഉണ്ടായിരുന്നു, എനിക്ക് മുല്ലപ്പൂ വാങ്ങണം എന്ന് ഉണ്ടായിരുന്നു, എല്ലാവരും വാങ്ങി തലയിൽ ചൂടുന്നു, എന്നാൽ ഞാൻ ആഗ്രഹിച്ചത് ദേവിയുടെ നടയിൽ വക്കാൻ ആണ്, അച്ഛനോട് വാങ്ങാൻ പറയാൻ നോക്കിയപ്പോഴേക്കും അച്ഛൻ അങ്ങ് മേലെ എത്തിയിരുന്നു, അങ്ങനെ ആഗ്രഹം ഉള്ളിൽ വച്ച് മേലെ എത്തി, നല്ല തിരക്ക് ആയിരുന്നു, ക്യു നിൽക്കുന്ന ന്റെ അടുത്തേക്ക് ഒരു ചേച്ചികുട്ടി വന്നു, നല്ല വെളുത്ത, നീളൻ മുടിയുള്ള, ചുവന്ന പട്ടുപാവാട ഇട്ട ഒരു സുന്ദരി ചേച്ചികുട്ടി, എന്റെ മുന്നിലോട്ട് ഒരു ഇല നീട്ടികൊണ്ട് ഇത് നടയിൽ വക്കാമോ എന്ന് പറഞ്ഞു, ഞാൻ നോക്കുമ്പോൾ അതിൽ താമര പൂവ്, എനിക്ക് ഒത്തിരി സന്തോഷം ആയി, മുല്ലപ്പൂ ആഗ്രഹിച്ചു, കിട്ടിയത് ദേവി ഇരിക്കുന്ന താമരപൂവ്, അച്ഛനെ കാണിക്കാൻ അവരുടെ അടുത്തേക്ക് തിരിഞ്ഞ ഞാൻ ആ ചേച്ചിയേ കാട്ടികൊടുക്കാൻ നോക്കുമ്പോൾ അങ്ങനെ ഒരാളെ ഞാൻ പിന്നെ കണ്ടില്ല, അവരും കണ്ടില്ല, അതുകഴിഞ്ഞു നടയിൽ ചെന്ന് പൂവ് വച്ച് ദേവിയെ നോക്കുമ്പോൾ അവിടെ ഒരു മിന്നായം മാത്രം, ഞാൻ അത് അച്ഛനോടും അമ്മയോടും പറഞ്ഞു, അവര് പറഞ്ഞത് എനിക്ക് തോന്നിയത് ആകും എന്നാ, പിന്നീട് അമ്മ വീട്ടിൽ പോയപ്പോ ന്റെ അമ്മമ്മയോട് ഞാൻ ഈ കാര്യം ഒക്കെ പറഞ്ഞു അപ്പോ അമ്മമ്മ പറയുവാ നേരിട്ട് അമ്മ മോൾക്ക് രൂപം കാണിച്ചു തന്നു, പിന്നെ എന്തിനാ വിഗ്രഹം കാണുന്നത്, അതുകൊണ്ട് ആണ് മോൾക്ക് നടയിൽ നിന്നപ്പോൾ ഒന്നും കാണാൻ കഴിയാഞ്ഞത് എന്ന്..
എല്ലാവരും സ്വയം പൂവ് ചൂടുമ്പോൾ ന്റെ മോൾ ദേവിക്ക് പൂ ചൂടാൻ വാങ്ങി കൊടുക്കാൻ കാണിച്ച മനസ്സ് ദേവി കണ്ടു, അതുകൊണ്ട് ദേവി തന്നെ മോളുടെ കൈ കൊണ്ട് പൂവ് സ്വീകരിച്ചത് ആണ് എന്ന് പറഞ്ഞു, അപ്പോഴാണ് ഞാൻ കരഞ്ഞുപോയത്..... 🙏
മറ്റുള്ളവർക്ക് ഇതൊരു കഥ ആകാം, ന്നാൽ നിക്ക് ഇത് അത്ഭുതമാർന്ന ഒരു നിമിഷം ആണ് ❤🙏🙏🙏
❤
@@edwinanil3408 🥰
❤
@@suryasudheesh8325 🥰
❤
എന്റെ പേര് വിജയം. ഞാനൊരു തികഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ്. എനിക്കുണ്ടായ ഒരു അനുഭവമാണ് ഞാനിവിടെവിവരിക്കുന്നത്. ഏകദേശം കൊറോണ കാലഘട്ടത്തിനു മുമ്പ് ഞാനും എന്റെ ഭർത്താവും ഗുരുവായൂരിൽ തൊഴാൻ എത്തി. തൊഴുതു കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം എനിക്ക് എന്തോ ഭഗവാന്റെ നിവേദ്യം ആയ പാൽപ്പായസം കഴിക്കുവാൻ ആയി വല്ലാത്ത ആഗ്രഹം തോന്നി. കൗണ്ടറിൽ അന്വേഷിച്ചപ്പോൾ പാൽപ്പായസം വിതരണം അവസാനിച്ചു എന്ന് അറിഞ്ഞു. വലിയ സങ്കടമായി എനിക്ക്. എന്തായാലും അടുത്ത തവണ വരുമ്പോൾ പാൽപ്പായസം ചീട്ട് ആക്കിയിട്ട് തൊഴുവെന്ന് തീരുമാനിച്ചു. അങ്ങനെ ഇച്ഛാഭംഗത്തോടെ മടങ്ങുമ്പോൾ എതിരെ നിന്ന് ഏകദേശം 35 36 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കയ്യിൽ ഒരു ഡപ്പാ പാത്രവുമായി വരുന്നു. ഞങ്ങൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഇത് ഭഗവാന്റെ പാൽപ്പായസം ആണ് ഇന്ന് ഞാൻ മടങ്ങി വീട്ടിലേക്ക് പോകുന്നില്ല അതുകൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇത് എടുക്കാം എന്ന് പറഞ്ഞു സത്യത്തിൽ ഞാൻ വിശ്വസിക്കാനാവാതെ ആ പാത്രം വാങ്ങി. ഞാനെന്ത് ആഗ്രഹിച്ചോ അത് ഭഗവാൻ എനിക്ക് തന്നു. ഇന്നും ഞാൻ ഭഗവാന്റെ കാരുണ്യത്തിൽ വിശ്വസിച്ച്ജീവിക്കുന്നു.
എനിക്കും ഗുരുവായൂർ അമ്പലത്തിൽ വെച് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ ആദ്യം ആയിട്ട് ഗുരുവായൂർ വരുന്നത് കുഞ്ഞിന്റെ ചോറൂണ് നടത്താൻ ആണ്.. ഞാൻ പണ്ടുതൊട്ടെ ഭാഗവാനോട് പറയുമായിരുന്നു ഞാൻ ആദ്യമായിട്ടു ഗുരുവായൂർ അമ്പലത്തിൽ വരുമ്പോ അതെനിക് മറക്കാൻ ആവാത്ത ഒരു അനുഭവം ആക്കണേ എന്ന്... അന്ന് എന്റെ മോളു കുറഞ്ഞത് ഒരു 6 hrs എങ്കിലും അമ്പലത്തിന്റെ ഉള്ളിൽ oru vazhakum illand kalichu nadannu.. Prayam ആയ 'അമ്മ മാര് അവിടേം ഇവിടേം okke ഇരിക്കുമ്പോ അവരുടെ അടുത്തു പോയി ഇരിക്കുക avarod ചിരിച്ചു കാണിച്ചു അവിടുന്നും ഇവിടുന്നും okke പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും kond കൊടുക്കുക sherikkum paranjal ഉണ്ണിക്കണ്ണനെ പോലെ തോന്നി ഞങ്ങൾക്.. പിന്നെ enik valland ആഗ്രഹം ആയിരുന്നു അവിടുത്തെ പാൽപായസം കുടിക്കാൻ pakshe receipt okke edukkan ഞങ്ങൾ thirakku karanam മറന്നു പിന്നീട് പോയി receipt എടുക്കുക എന്നുള്ളത് അത്രയ്ക് പാടായിരുന്നു അത്രമാത്രം തിരക്കും ആയിരുന്നു അപ്പോ njan അടുത്ത തവണ വരുമ്പോ ആട്ടെ എന്ന് മനസ്സിൽ പറഞ്ഞു husband um പറഞ്ഞു സാരമില്ല അടുത്ത തവണ ആവട്ടെ എന്ന് എന്നാലും മനസ്സിൽ oru വിശമം തോന്നി.. ഞങ്ങള് പോകാൻ നേരം ആയപ്പോ എവിടുന്നോ ഒരു ചേട്ടൻ ഓടി വന്നു എന്റെ nere receipt neettiyitt പറഞ്ഞു 3 ltr പാൽ പായസവും അതിനു വേണ്ടി ഉള്ള jar um ഒക്കെ receipt adichittund molu onnu വാങ്ങിയേക്കാമോ എനിക്ക് കുറച്ചു തിരക്കുണ്ട് പോണം എന്ന് ഞാൻ ശെരിക്കും shock aayi husband ine നോക്കി പെട്ടെന്ന് aah ചേട്ടൻ പോവുകയും ചെയ്തു oru താങ്ക്സ് polum parayan പറ്റിയില്ല തിരിഞ്ഞു നോക്കിട്ട് aalem അവിടെ kandilla.. Sherikkum കരയണോ chirikkano എന്ന് vare ariyatha oru nimisham aayi poi ath... Eppo ith പറയുമ്പോളും enik goosebumps varum❤.. ഹരേ കൃഷ്ണ
എനിക്കും നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. ❤. കാൽമുട്ട് നീര് വന്ന് നടക്കാൻ വയ്യഞ്ഞിട്ടും ഗുരുവായൂർ പോകാൻ തീരുമാനിച്ചത് മുടക്കിയില്ല. രാത്രി വേദന കൊണ്ട് പുളഞ്ഞു ഞാൻ കരഞ്ഞപ്പോൾ ഞാൻ തടവിതരാമെന്ന് പറഞ്ഞു മോൻ തടവിയത് മാത്രം ഓർമ്മയുണ്ട്. ഉറങ്ങി അ പ്പോൾ തന്നെ. രാവിലെ അമ്പലത്തിൽ തൊഴുതു വീട്ടിലേക്ക് മടങ്ങും വഴി യാണ് ഓർത്തത് എനിക്ക് കാലു വേദന ആയിരുന്നല്ലോ. ഇന്ന് ഞാൻ അത് മറന്നല്ലോ എന്ന്. റൂം കിട്ടാത്തതിനാൽ ഭർത്താവും മകനും ഭാര്യയും ഒരു റൂമിൽ ആയിരുന്നു കിടന്നത്.3 bed കൂട്ടിയിട്ട്. മോനേ നീ തടവിതന്നില്ലെ എന്ന് പറഞ്ഞപ്പോൾ അവരാരും അറിഞ്ഞതെ ഇല്ല സംഭവം.തടവിതന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ anennu ഞാൻ വിശ്വസിക്കുന്നു. ഒരുപാട് പേരോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം. എൻ്റെ കൃഷ്ണാ ❤❤❤❤❤
മനുഷ്യ സൃഷ്ടികളായ മതങ്ങളെയും ദൈവ സങ്കൽപ്പങ്ങളേയും പുരോഗമന ചിന്താഗതികളുള്ള രാജ്യങ്ങൾ കയ്യൊഴിഞ്ഞിരിക്കുകയാണ്.
മതങ്ങളും ദൈവങ്ങളും വെറും കെട്ടുകഥകൾ മാത്രമാണെന്ന് മനസ്സിലാക്കേണ്ട ഇക്കാലത്തും ഇത്തരം കഥകളും പറഞ്ഞുകൊണ്ടുവരുന്നവരെ സമ്മതിക്കണം.
3:43
Yu
എനിക്കും എന്റെ കുടുംബത്തിനും ഗുരുവായൂരപ്പൻ ഇങ്ങനെ ഒരു അനുഭവം നൽകിയിട്ടുണ്ട് സാമ്പത്തികത്തിൽ വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത് എന്നാലും ഗുരുവായൂരപ്പനെ കണ്ടാൽ അതെല്ലാം മറക്കും എന്ന് വിശ്വാസത്തിൽ ഞങ്ങൾ നാലുപേരും കൂടി ഗുരുവായൂർ തൊഴാൻ പോയി പൂജ നടക്കുന്ന സമയമായതിനാൽ ഒത്തിരി നേരം നിന്ന് തൊഴാൻ പറ്റി ഉള്ളൊരിക്കൽ പ്രയാസങ്ങളും സങ്കടവും എല്ലാം ഗുരുവായൂരപ്പനും മുന്നിൽ പറഞ്ഞു അമ്പലത്തിൽ നിന്ന് ഇറങ്ങി ഒരു ലോട്ടറി എടുത്തു പൈസ ഇല്ലാതെ തിരിച്ചുപോകാൻ വണ്ടിക്കൂലിക്ക് മാത്രമായി മാറ്റിവെച്ച് ബാക്കി പൈസ ലോട്ടറി എടുത്തു രണ്ടുദിവസം കഴിഞ്ഞിട്ടും ലോട്ടറിയുടെ കാര്യം മറന്നു പോയി രണ്ടുദിവസം കഴിഞ്ഞു ബാഗ് എടുത്തു നോക്കിയപ്പോൾ ലോട്ടറി ഒത്തു നോക്കി ഗുരുവായൂരപ്പൻ അനുഗ്രഹം പോലെ അറുപതിനായിരം രൂപ ലോട്ടറി അടിച്ചു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നത് ഗുരുവായൂരപ്പൻ അനുഗ്രഹിച്ച് തന്നെയാണെന്നാണ് എന്റെ ഗുരുവായൂരപ്പാ ഇനിയും കാത്തോളണേ എന്നെ എന്റെ കുടുംബത്തെയും
എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.എൻ്റെ വീടിൻ്റെ മുകളിൽ പുതുക്കി പണിയുന്ന സമയം. എൻ്റെ bedroom മുകളിലാണ്. . അതിൻ്റെ അടുത്ത മുറിയിൽ താഴേക്കുള്ള steps കൈവരി പൊളിച്ചു പണിയാണ്. എൻ്റെ മോൻ അന്ന് ചെറിയ കുട്ടിയാണ്. ഞാനും മോനും കൂടി കട്ടിലിൽ കിടക്കുകയായിരുന്നു .അറിയാതെ ഞാൻ ഉറങ്ങിപ്പോയി. നല്ല ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് ഓടി. അവിടെ മോൻ പൊളിച്ചിട്ട ഭാഗത്ത് താഴേക്ക് നോക്കി നിൽക്കുന്നു. പെട്ടെന്ന് തന്നെ അവനെ എടുത്ത് മുറിയിലേക്കു പോയി. എന്നെ അൽഭുത പെടുത്തിയ കാര്യം നല്ല ഉറക്കത്തിലായിരുന്ന ഞാൻ എങ്ങനെയാണ് മോൻ നിന്ന സ്ഥലത്ത് correct ആയി ഓടിയെത്തിയത് എന്ന്. പിന്നെ ഒന്നു പറയട്ടെ. ഞാൻ ഒരു കൃഷ്ണ ഭക്തയാണ്. പൊളിച്ചിട്ട ഭാഗത്തിൻ്റെ സൈഡിൽ കൃഷ്ണ വിഗ്രഹം അലങ്കരിച്ചു വച്ച് എന്നും വിളക്ക് കത്തിച്ച് നാമം ജപിക്കുമയിരുന്നൂ. വീടിൻ്റെ പണി നടക്കുന്നത് കൊണ്ടു തൽക്കാലത്തേക്ക് അവിടെ തന്നെ ഒതുക്കി മാറ്റിവച്ചു. ഉറക്കത്തിൽ എന്നെ വിളിച്ച് മോൻ നിൽക്കുനിടത്തേക്ക് ഓടിച്ചത് ഭഗവാൻ്റെ ശക്തിയാണ്.അത് മാത്രമല്ല പിന്നീടും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഭഗവാൻ്റെ കരുതൽ ഇപ്പോഴും എനിക്കുണ്ട്. എന്നാലും ഏറ്റവും ഹൃദയ സ്പർശിയായ , എന്നെ ഞെട്ടിക്കുന്ന അനുഭവം അതാണ്.
എനിക്ക് ഉണ്ടായിരുന്നു പല അനുഭവങ്ങൾ അതിൽ ഏറ്റവും വലിയ ഒന്നാണ് ഞാൻ പറയുന്നത് എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി പഠിക്കുന്നത് കൊണ്ട് കുട്ടികളെ പറ്റി ചിന്തിച്ചില്ല എന്നാലും മനസ്സിൽ പേടി ഉണ്ടായിരുന്നു late ആക്കിയാൽ പിന്നെ നമ്മൾ ആഗ്രഹിച്ച സമയത്ത് ഭഗവാൻ തരില്ല എന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെ ഞാനും ഏട്ടനും കൂടെ ഗുരുവായൂർ പോയി ക്ലാസ്സ് കഴിഞ്ഞു കുട്ടികൾ നോക്കാൻ തീരുമാനിച്ചു പ്രാർത്ഥിക്കാൻ ആണ് പോയത് അന്ന് തിരക്ക് കാരണം ഭഗവാനെ കാണാൻ കഴിഞ്ഞില്ല എന്നാലും നമ്മളെ കാണാൻ എന്ന് പോലെ ശീവേലി എഴുന്നള്ളി. അന്ന് 3 ആന ആയിരുന്നു ഉണ്ടായിരുന്നത് ഞാൻ ഭഗവാന്റെ വിഗ്രഹത്തോട് നോക്കി പറഞ്ഞു ഭഗവാനെ ഞങ്ങളെ പരീക്ഷിക്കരുതേ മറ്റുള്ളവരെയൊക്കെ പോലെ ജീവിതം ആഘോഷിക്കാൻ വേണ്ടി കുഞ്ഞിനെ വേണ്ടെന്ന് വച്ചവരല്ല ഒരു ലക്ഷ്യം സാധിക്കാനായിരുന്നു ഇനി ഒരു കുഞ്ഞിനെ തരാൻ നീ എന്നെ അനുഗ്രഹിക്കണേ എന്ന് പറഞ്ഞപ്പോ ആ ആന എന്നെ നോക്കി എന്റെ സംസാരം കേട്ടതെന്ന പോലെ പിന്നെ ഞാൻ പറഞ്ഞു എന്നെ പരീക്ഷിക്കരുതേ ഒരു കുഞ്ഞിനെ എനിക്ക് നീ വൈകാതെ തരില്ലേ എന്റെ മനസിന്റെ ടെൻഷൻ പേടി മാറ്റി തരണേ എന്ന്. അപ്പോഴും ആ ആന എന്നെ നോക്കി പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്ത വിധം പൊട്ടി കരഞ്ഞു പോയി ഏട്ടൻ ചോദിച്ചപ്പോ കാര്യം പറഞ്ഞു നമുക്ക് ഒരു കുഞ്ഞിനെ വൈകാതെ ഭഗവാൻ തരും എന്നോട് പറഞ്ഞത് പോലെ തോന്നി അന്നത്തെ പോലെ ഞാൻ ഒരിക്കലും കരഞ്ഞിട്ടുണ്ടാവില്ല എന്തെന്നില്ലാതെ കണ്ണ് നിറയുകയിരുന്നു. പറഞ്ഞത് പോലെ തന്നെ എനിക്ക് വിശേഷം ആയി നവംബർ ആയിരുന്നു നമ്മൾ പോയത് ഡിസംബർ എനിക്ക് വിശേഷം ആയി. ജനുവരിയിൽ കാണിച്ചപ്പോൾ 1 1/2 മാസം pregnant ആയിരുന്നു 😊 ഇപ്പോ ഓഗസ്റ്റിൽ എനിക്ക് ഒരു മോളു ജനിച്ചു 🥰 🙏ഹരേ കൃഷ്ണ 🙏🙏🙏
ഗുരുവായൂർ എത്താൻ കൊതിച്ചു നടന്നപ്പോൾ പോകാൻ ഒരു വഴിയും ഇല്ലാത്ത നേർത്തു കണ്ണൻ നേരിട്ടു വിളിച്ചു കൊണ്ട് പോയ ആ നിമിഷം മറക്കാൻ ആവില്ല. ഒരിക്കലും പ്രതീക്ഷിക്കാതെ ഞാൻ ആ നടയിലെത്തി. അന്ന് ഗുരുവായൂർ ഉത്സവം ആയിരുന്നു . എല്ലാംകൊണ്ടും ഭഗവാൻ എനിക് ഒരുക്കി വെച്ച ദിവസമായിരുന്നു കണ്ണനെ തിരക്കില്ലാത്ത കാണാൻ സാധിച്ചു. അന്ന് ഗുരുവായൂർ തിരക്കും കുറവായിരുന്നു. ഗുരുവായൂർ ചുറ്റുവിളക് കത്തിച്ചു . ഭഗവാൻ എനിക്കൊരു ഉണ്ണിക്കണ്ണനെയും തന്നു 🙏എല്ലാം കൊണ്ടും അന്ന് എനിക്കായി മാറ്റിവെച്ച ദിവസം പോലെ തോന്നി. സർവ്വം കൃഷ്ണാർപ്പണംസ്തു 🙏രാധേ രാധേ
ഇത് പോലെ ഒരു അനുഭവം എൻ്റെ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. ഞ്ങ്ങൾ പഴനിയിൽ ഭഗവാനെ കാണാൻ പോയപ്പോൾ നല്ല തിരക്കായിരുന്നു.വലിയ ക്യൂവ് ഉണ്ടായിരുന്നു. ഞങൾ ക്യു കേറി.കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ കൂട്ടം തെറ്റി പോയി.നല്ല രാത്രി ആയിരുന്നു.ഞാനും അമ്മയും അച്ഛനും ചേച്ചിമാരും ഒരുമിച്ച് അമ്മമ്മയും അമ്മാവനും ഭാര്യയും 1 വയസുള്ള മകനും വേറെ ഇബ്ദേയോ ആയി പോയി. തങ്കതേരു വരുന്ന ടൈം ആയി നല്ല ജനപ്രവാഹം.അവസാനം announcement നടത്തുന്ന സ്ഥലത്ത് ചെന്ന് പറയാം എന്ന തീരുമാനിച്ചു.അപോഴേകും അകലെ നിന്ന് ഒരു മിന്നായം പോലെ അമ്മ്മ്മയും ബാകി ഉള്ളവരും വരുന്നു.കൂടെ ഒരു കാവി മുണ്ടും കാവി പുതപും പിന്നെ ഒരു വടിയും പിടിച്ച് ഒരാൾ മുൻപിലും ആയി നടന്നു വരുന്നു.njngalde അടുത്ത് എത്തി അയാള് പറയുവാ "ഇതല്ലേ ningal തിരക്കി നടന്നവർ " ഞ്ങ്ങൾ അൽഭുത പ്പെട്ട് പോയി..പിന്നെ ഒരു പുഞ്ചിരിയോടെ അദ്ദേഹം പോയി... പിറ്റെ ദിവസം njngal നിർമാല്യം തൊഴുത് കഴിഞ്ഞ പുറത്ത് ഇരിക്കുന്ന സമയത്ത്... അയാള് ഞ്ങ്ങളെ തിരക്കി വന്നു..."എല്ലാർക്കും സുഖമല്ലേ "ചോയിച്ച്...എൻ്റെ അമ്മമ്മ കാലിൽ വീണ് തൊഴുത്...എന്നിട്ട് അയാള് പുഞ്ഞിരിയോടെ പോയി...എൻ്റെ അമ്മമ്മ പറയുവാ അത് മുരുഗൻ വേഷം മാറി വന്നതാ എന്ന..❤❤
10 വർഷം മുന്നേ നടന്ന കാര്യം ആണ് എന്നാലും ഇപ്പോഴും ആ രൂപം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു....❤❤
അവിടെ ജോലി ചെയ്യുന്നവർ ആണ് ഭാഗ്യവാൻമാർ
അമ്പലത്തിൽ ഉള്ളിൽ ജോലി ചെയുന്ന ഓരോരുത്തരോടും എനിക്ക് ഭയങ്കര അസൂയ തോന്നാറുണ്ട്..... എത്ര ഭാഗ്യവാൻമാർ ആണ് അവർ
ഏകദേശം 55വർഷങ്ങൾക്ക് മുൻപുള്ള അനുഭവം ആണ്. ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു. പഴയതായിരുന്നു അമ്പലം.ചുറ്റുവിളക്ക് കത്തിക്കുവാൻ ഞാനും കൂടി. വീട്ടിൽ വന്ന് കിടന്നുറങ്ങി. അപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. ഭഗവാൻ വന്ന് പറയുന്നു. എന്ത് വിഷമമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. ഇന്നും ഞാൻ അതു തന്നെ തുടരുന്നു. ജീവിതം സന്തോഷകരമായി പോകുന്നു. സമയം കിട്ടുമ്പോൾ പോയി തൊഴാറുണ്ട്.എല്ലാം ഭഗവാന്റെ അനുഗ്രഹം ❤
😳
land ഫോണിൽ ആണോ വിളിച്ചോണ്ടിരുന്നത്?
പഴയ കാലവായതുകൊണ്ടാ ചോദിച്ചത്... 😃
ബാലരമ യാണോ കളിക്കുടുക്ക ആണോ
ഗുരുവായൂർ എന്നാലോചിക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയാറാണ്. ഗുരുവായൂർ എത്തുമ്പോൾ മനസും
എനിക്കും ഉണ്ടായി നല്ലൊരു അനുഭവം. ആദ്യമായി ഞാൻ വിഷു ദിനത്തിൽ അമ്പലത്തിൽ പുലർച്ചെ തൊഴാൻ പോയി. ആദ്യമായാണ് അങ്ങനെയുള്ള ഒരു ദിവസവും പുലർച്ചയും ഞാൻ തൊഴാൻ പോകുന്നത്. നല്ല തിരക്കായതിനാൽ ഉള്ളിൽ കയറി തൊഴാൻ സാധിച്ചില്ല. പുറത്ത് തിരക്കിലും പെട്ട് ഭഗവാനെ ഒന്ന് കാണാൻ സാധിക്കാതെ തൊഴുതു. ഇത്രയും തിരക്കിനിടയിൽ ഒരു പ്രായമുള്ള ഏകദേശം 65 70 ഓളം പ്രായമുള്ള ഒരു ആൾ വന്ന് എനിക്കും എന്റെ ഭർത്താവിനും പ്രസാദം തന്നു. ഞങ്ങൾ അത് സന്തോഷത്തോടെ വാങ്ങിക്കുകയും ചെയ്തു. വാങ്ങിക്കുമ്പോൾ ഒന്നും തോന്നിയില്ലെങ്കിലും അതിനുശേഷം ഇത്രയും തിരക്കിനിടയിൽ വേറെ ആർക്കും ഇത് കൊടുക്കുന്നതും കണ്ടില്ല അദ്ദേഹത്തെയും അവിടെയെങ്ങും കാണാൻ സാധിച്ചില്ല. പിന്നീട് തിരക്ക് മാറി ഞങ്ങൾ ഉള്ളിലേക്ക് കടന്നു അമ്പലത്തിൽ ചുറ്റും പ്രാർത്ഥിച്ചു. ആ പ്രസാദം അവിലും നാളികേരം വിളയിച്ച പ്രസാദം ഞാൻ കഴിച്ച സമയത്താണ് എനിക്ക് ഒരു അനുഭൂതി തോന്നിയത് ആരായിരിക്കും അവിടെ എങ്ങും വേറെ കാണുന്നില്ല എന്റെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി.അതേ മാസത്തിൽ തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷവാർത്ത അറിയാൻ സാധിച്ചു. അതൊരു മകനായിരിക്കുമെന്ന് എന്റെ ഉള്ളിന്റെ ഉള്ളിൽ അറിയാതെ തന്നെ എന്നും മന്ത്രിച്ചുകൊണ്ടേയിരുന്നു. പിറന്നപ്പോൾ ആരോഗ്യവാനായ ഒരു ആൺകുഞ്ഞ് ആയിരുന്നു എനിക്ക് ഭഗവാൻ സമ്മാനിച്ചത്.
എല്ലാം ഗുരുവായൂരപ്പന്റെ ലീലകൾ . ഉള്ളുരുകി വിളിച്ചാൽ ഒരിക്കലും കൈവിടില്ല കണ്ണൻ കൂടെ ഉണ്ടാകും എന്നും എപ്പോഴും🙏 ഹരേ ഗുരുവായൂരപ്പാ ശരണം🙏🕉️🙏
Correct 💯💯💯💯
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
L
🙏🙏🙏🙏
🕉️🙏🙏🙏
എനിക്ക് മറക്കാൻ പറ്റാത്തവിധം ഒരനുഭവമുണ്ട് ഞങ്ങൾ കുടുംബമായിട്ട് രാവിലെ ഗുരുവായൂർ ഭഗവാനേതെഴാൻവന്നപ്പോഏകദേശം നടയടയ്ക്കാൻ സമയമായി വലിയ ക്യൂ കഴിഞ്ഞ് കുറച്ച് ആളുകൾ മാത്രം അവിടെയുള്ളു. ഞാനും അച്ഛനു കൂടി ഇനി 2 ,3 മണിക്കൂർ കഴിഞ്ഞേ ഭഗവാൻ ദർശ്ശിക്കാൻ കഴിയു എന്ന് സെക്യൂരിറ്റി
പറഞ്ഞതു കേട്ട് ഭഗവാനേനിന്നെകാണാൻ വന്നിട്ട് ഇനിയും താമസമോ
എൻറെ കയ്യിൽ മേളുംമുണ്ട്.ഭഗവാ നേ എനിക്ക് കാണാൻ സാധിച്ചെങ്കിൽ എന്നു വിചാരിച്ച് നിന്നപ്പേൾതന്നെ
ഒരു സെക്യൂരിറ്റിക്കാരൻ വേഗംവാഭഗവാനെകാണണംമെങ്കിൽ എന്നു വിളിച്ചു പറഞ്ഞു. ഞാൻ ഉടനെ തന്നെഅച്ചനെയും എല്ലാവരെയും വിളിച്ചു വാ.അപ്പോൾ പറയുവ എല്ലാ വരെയും വിളിച്ചു നിന്നാ ൽ ഭഗവാനെ കാണാൻ പറ്റില്ല യെന്ന് വേഗംവാ..എന്നു പറഞ്ഞ് ഞങ്ങൾ അകത്തുകേറിയപുറകെതന്നെ മുൻ വശത്ത് ഗോപുരവാതലടഞ്ഞു ഹരേകൃഷ്ണാ🙏🙏 അച്ഛൻ നും അമ്മയും ചേട്ടൻന്മ രും ചേച്ചിയും അനിയനും എല്ലാ വരു ശരിക്കും നടയ്ക്കൽ നിന്ന് തെഴാനും സാധിച്ചു. തെഴുത് അകത്തിരിന്നപ്പോൾ ആരോ ഒരാൾ ഭഗവത്ഗീതയുടെ ഒരുബുക്കുംതന്നു കൈ പുസ്തകം എല്ലാ വരും പൈസാകെടുത്തു വാങ്ങയപായസം എനിക്ക് ഒരമ്മതന്നു 🙏 ഹരേ കൃഷ്ണാ,🙏, ശരിക്കും എനിക്ക് വിശൃസിക്കാൻ പറ്റാത്ത ഒരനുഭവം ശരിക്കും ഞാൻ നേരത്തെ സ്പനത്തിൽദർശ്ശിച്ചിരിന്നു അ ബലം കുഞ്ഞ്ംബലംഭഗാൻറ്അടുക്കൽ കുഞ്ഞുന്നാളിൽ കുറെയേറെതവണ പോയെങ്കിലും ഇത്ആദൃനുഭവം, പതിനാലുകെല്ലത്തിനു മുൻപ് നടന്ന അനുഭവംമാണ്. ഇപ്പോൾ എൻറെ അച്ചൻഇല്ല😢 അമ്മയും സഹോദരങ്ങളും ഉണ്ട് ഞങ്ങൾ ആശാരി വിശൃകർമ്മരാണ് എൻറെ സഹോദര ൻറ് കല്ലൃണം നടക്കാനുണ്ട് ഭഗവാൻ റ് അനു ഗൃഹം കെണ്ട്അതും അതും നടത്തി തരും ഹേര.....കൃഷ്ണാ. ....
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിൽ ഉം നമ്മൾ കണ്ണന്റെ അടുത്തു ആ മണ്ണിൽ കാല് കുത്തിയാൽ അതോടെ നമ്മുടെ എല്ലാ വിഷമവും മാറും ആരൊക്കെ നമ്മളെ ഒറ്റപ്പെടുത്തിയാലും തളർത്തിയാലും അപമാനിച്ചാലും കരയിച്ചാലും ഒറ്റപ്പെടുത്തിയാലും നമ്മളെ ചേർത്ത് പിടിക്കാൻ ഭഗവാൻ അവിടെ ഉണ്ട്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
അത് കൊള്ളാം... അപ്പൊ എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ ആളുടെ അടുത്ത് ചെന്ന് കാലിൽ പിടിക്കണം. കൂടാതെ കൈകൂലിയും (വഴിപാട് എന്ന് പറയും )കൊടുക്കണം.
ഇതിപ്പോ നിങ്ങളുടെ ഭാഗവാനും ഇവിടുത്തെ കൈക്കൂലികാരായ ഗവണ്മെന്റ് ഉദ്യോഗസ്ഥരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ...
മനുഷ്യരെ അന്യോന്നം വേർതിരിക്കുന്ന മനുഷ്യ സൃഷ്ടികളായ മതങ്ങളും മത സൃഷ്ട്ടികളായ ദൈവങ്ങളും ഇല്ലാത്ത ഒരു ലോകം സമീപ കാലങ്ങളിൽ പ്രതീക്ഷിക്കാം...
അമ്പലപ്പുഴ കണ്ണന്റെ നടയിൽ വെച്ച് എന്റെ ജീവിതത്തിൽ എനിക്കുണ്ടായൊരു അനുഭവം. ഒരു ദിവസം ഞാനും എന്റ മക്കളും കണ്ണനെ കാണാൻ ആൾക്കൂട്ടത്തിൽ തിക്കിലും തിരക്കിലും പെട്ടു. എന്റ കണ്ണനെ ഒരുനോക്ക് കാണാനുളള്ള പ്രാർത്ഥന വേളയിൽ പെട്ടന്ന് എന്റ കയ്യിൽ പിടിച്ചു ഒരാൾ എന്നെ ഭഗവാന്റെ ശ്രീകോവിലിന്റ നടയിലേക്ക് എന്നെ കൊണ്ടുപോകുന്ന ആൾ നല്ല തേജസ്സും ഐശോര്യവും ഉള്ള ഒരു കൊച്ചു പയ്യൻ ആൾ കുട്ടത്തിന്റ മുൻനിരയിൽ എന്നെ കയ്യിപിടിച്ചു ഭഗവാന്റെ അടുത്ത് കൊണ്ട് വിട്ടു ഞാൻ ഭഗവാനെ കണ്ണ് നിറയെ കണ്ടു തൊഴുതു ശേഷം ഞാൻ തിരിഞ്ഞു നോക്കി എന്നെ കൊണ്ടുവിട്ട ആൾ അവിടെയൊക്കെ ഞാൻ തിരഞ്ഞു അവിടെയൊന്നും കണ്ടില്ല
അപ്പോൾ എനിക്ക് മനസിലായി എന്റ ഭഗവാൻ തന്നെയാ എനിക്ക് ഈ ജന്മത്തിൽ കിട്ടാവുന്നതിലുംവെച്ച് ഏറ്റവും വലിയ അനുഗ്രഹം ഭഗവാനെ ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏
1 വർഷം മുൻപ് ഞാനും എൻ്റെ ഫാമിലിയും ചേച്ചിയുടെ ഫാമിലിയും ഗുരുവായൂരിൽ പോയി .അവിടെ ക്യൂ നിന്നു് ഗുരുവായൂരപ്പനെ കണ്ടു കഴിഞ്ഞ് ' ഞാൻ ചന്ദനം വാങ്ങി ഒരു ഭാഗത്ത് നിന്നു തിരക്ക് മാറട്ടെ എന്നു കരുതി ഇരുന്നപ്പോൾ എൻ്റെ അടുത്തുവന്നു ഒരു തേജസായ ഒരു മുത്തശി എന്നോട് ചന്ദനം ചോദിച്ചു ഞാൻ കൊടുത്തു അത് കഴിഞ്ഞ് ഞാൻ ആ മുത്തശിയെ നോക്കിയപ്പോൾ കണ്ടില്ല. എനിക്ക് വല്ലാത്ത സങ്കടം തോന്നി ഒന്നുകൂടി കണ്ടില്ലല്ലോ എന്ന്. കണ്ണാ ഇനിയും ഞാൻ വരും നിൻ്റെ അരികിൽ❤
ഗുരുവായൂർ എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷമാണ് .
💖🙏Happy Sri Krishna Janmashtami 🙏💖
ന്റെ കണ്ണാ 🙏🏻🙏🏻മനസ്സറിഞ്ഞു വിളിച്ചാൽ കണ്ണൻ കേൾക്കും. ഒരുപാട് പരീക്ഷണങ്ങൾ തന്നിട്ട് ഒടുവിൽ നമുക്ക് ഇരട്ടിയായി സന്തോഷം തരും. അനുഭവ കഥകൾ കേൾക്കുമ്പോൾ കണ്ണാ ആ തിരുനടയിൽ എത്താൻ ഒരുപാടു കൊതിച്ചുപോവുന്നു 🙏🏻🙏🏻🙏🏻
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
Njanum
എല്ലാ മാസവും കണ്ണനെ കാണാൻ ഗുരുവായൂർ വരാറുണ്ട്...ഭഗവാൻ ഒരുപാട് അനുഭവങ്ങൾ തന്നിട്ടുണ്ട്... ഒരിക്കൽ കണ്ണനെ കാണാൻ ചെന്നപ്പോൾ തിരക്കായിരുന്നു..ചെന്ന ഉടനെ വരിയിൽ കയറി നിന്നു..കയറി കഴിഞ്ഞപ്പോൾ ഓർത്തു..ഭഗവാന് സമർപ്പിക്കാൻ ഒന്നും കൊണ്ടുവന്നില്ലല്ലോ എന്ന്.. ആകെ സങ്കടം ആയി..തിരിച്ചിറങ്ങാനും പറ്റുന്നില്ല...അങ്ങനെ ഞാൻ കരഞ്ഞിരിപ്പായി..അങ്ങനെ കണ്ണനോട് സങ്കടം പറഞ്ഞിരുന്ന എന്റെ കയ്യിൽ എങ്ങനെയോ മഞ്ചാടി മണി കിട്ടി.. ആ കിട്ടിയ മഞ്ചാടി ഞാൻ കണ്ണന് സമർപ്പിച്ചു..🙏ഒന്നും പറയാതെ എല്ലാം അറിയുന്നവൻ കണ്ണൻ..ഹരേ..കൃഷ്ണാ🙏🥰
ഇന്ന് ഈ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിവസം തന്നെ ഇതു കേൾക്കാൻ സാധിച്ചു 🙏🙏🙏
16 വർഷം മുൻപ് എന്റെ മൂത്തമകന് ചോറ് കൊടുക്കാൻ ഞങ്ങൾ കുടുംബമായി പോയിരുന്നു.. അകത്തു കയറി ചോറൂണ് കഴിഞ്ഞു നോക്കുമ്പോൾ കൂടെ വന്ന അമ്മയെ കാണുന്നില്ല.. അന്ന് മൊബൈൽ ഫോണൊന്നും ഇത് പോലെ പോപ്പുലർ അല്ല.അവിടം മുഴുവൻ നോക്കി. ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കണ്ണാ അമ്മയെ കാണിച്ച് തരണേ... കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണ് തുറന്ന് നോക്കിയതും അമ്മ തൊട്ടു മുന്നിൽ നടന്നു പോകുന്നു ഞങ്ങളെയും തിരഞ്ഞു... അന്ന് അനുഭവിച്ച energy ഇന്നും ഉണ്ട് മനസ്സിൽ 🙏🏻
ജീവിതത്തിൽ ഒരു ഉയർതെഴുന്നേൽപ്പ് നൽകിയത് എന്റെ ഗുരുവായൂർ അപ്പനാണ് സ്രാഷ്ടാങ്കം പ്രണമിക്കുന്നു
ഇന്ന് അഷ്ടമി രോഹിണി..,.. ഈ ദിവസം തന്നെ ഞാനീ ചാനൽ കാണാനും ഇതു കേൾക്കാനും ഇടയായത് എന്ത് കൊണ്ടെന്നു അറിയില്ല... ഓരോ നിമിഷവും നിന്റെ നാമം നിറകണ്ണുകളോടെ സ്മരിക്കുന്ന എന്നെ നീ കാണാതെ പോകരുതേ ഭഗവാനെ...😢😢😢🙏🙏🙏🙏
എന്റെ ആഗ്രഹം നിറവേറ്റിത്തരണേ... എന്റെ കണ്ണാ.... 🙏
വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒത്തിരി ആഗ്രഹങ്ങൾ കൃഷ്ണ ഭഗവാൻ സാധിച്ചു തന്നു..,. കൃഷ്ണ ഭഗവാൻ 🙏🙏🙏🙏
എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം. അന്ന് നല്ല തിരക്ക് ഉണ്ടായിരുന്നു വയ്യാത്ത മോനെയും കൊണ്ട് Q നിൽക്കണല്ലോ എന്ന് ഓർത്തു വിഷമിച്ചു ശീവേലി കഴിഞ്ഞു നട തുറക്കാൻ സമയമായി ഒന്ന് രണ്ടു പേർ പറഞ്ഞു ഇതിലെ കേറ്റില്ല പോയി വരിയിൽ നില്കാൻ. അപ്പോഴാണ് എന്റെ കൂടെ വരൂ എന്ന് പറഞ്ഞു ഒരാൾ വിളിച്ചത് നട തുറന്നു ആദ്യം കേറി തൊഴുതിയത് ഞങ്ങൾ ആയിരുന്നു 🙏🙏ഒരുപാടു നേരം തൊഴാൻ പറ്റി ഇടയ്ക്ക് മോനെ ഫിക്സ് വരാറുണ്ട്. അങ്ങനെ ഇനി വരാതിരിക്കട്ടെ എന്നാണ് ഞാൻ ആദ്യം പ്രാർത്ഥിച്ചത് ഇനി ഫിക്സ് വരാതിരുന്നാൽ അടുത്ത വർഷം ഇതേ സമയം വന്നു തൊഴാം എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് കൃഷ്ണ കാത്തോളണേ 🙏🙏
ഗുരുവായൂർ വച്ച് എനിക്കൊരു അനുഭവമുണ്ടായി.
ദീപാരാധന തൊഴണമെന്ന് ആഗ്രഹിച്ചാണ് വൈകുന്നേരം ഞാൻ ക്ഷേത്രത്തിൽ പോയത്. പക്ഷേ അതിനും മുൻപേ തന്നെ തൊഴാൻ പറ്റി. നാലമ്പലത്തിനകത്ത് ഏറെ നേരമിരുന്നശേഷം പുറത്തിറങ്ങി എന്റെ ഭർത്താവിന് തുലാഭാരം നടത്തി. പിന്നെ മൂന്നു തവണ പ്രദക്ഷിണം വയ്ക്കാമെന്നു കരുതി. ഓരോ പ്രാവശ്യം പ്രദക്ഷിണം വയ്ക്കുമ്പോഴും ദീപാരാധന കാണാൻ പറ്റിയില്ലല്ലോ എന്നായിരുന്നു സങ്കടം.
രണ്ടാമത്തെ പ്രദക്ഷിണം വച്ച് കൊടിമരത്തിനു മുന്നിലെത്തിയപ്പോൾ കൃത്യം ദീപാരാധന കഴിഞ്ഞ് നട തുറന്നു. ഞാൻ നിൽക്കുന്നിടത്തു നിന്ന് ഒന്നും കാണില്ല. മനസ്സിൽ ദീപാരാധന ഒരു നോക്കെങ്കിലുമൊന്ന് കാണണമെന്ന് കലശലായ ആഗ്രഹമുണ്ട്. എങ്കിലും ‘ഈ പ്രാവശ്യമല്ലെങ്കിൽ അടുത്ത പ്രാവശ്യം മതി. അവിടത്തെ ഇഷ്ടം പോലെ’ എന്ന് ഭഗവാനോടു പറഞ്ഞാശ്വസിച്ചു.
പെട്ടെന്ന് ഇടതുവശത്ത് നിന്നും ആരോ എന്നെ കയ്യിൽ തൊട്ടുവിളിച്ചു. ഞാൻ നോക്കുമ്പോ അയ്യപ്പൻമാർ ഉടുക്കുന്ന തരം കറുത്ത മുണ്ടുടുത്ത ഒരു മനുഷ്യൻ. പക്ഷേ അയ്യപ്പനല്ല, കാരണം കഴുത്തിൽ മാലയൊന്നുമില്ല. മേൽമുണ്ടില്ല. നല്ല വെളുത്ത നിറം. ഒറ്റനോട്ടത്തിൽ മലയാളിയാണെന്നു പറയില്ല, ഒരു വടക്കേ ഇന്ത്യൻ ഛായ.
ആ മനുഷ്യൻ എന്റെ ഇടത്തെ കയ്യിൽ പിടിച്ചിട്ട് “ഇവിടെ നിൽക്കൂ, കാണാം” എന്നു പറഞ്ഞ് അദ്ദേഹം നിന്ന സ്ഥലത്തു നിന്ന് ചെറുതായി പുറകോട്ടു മാറി എന്നെ ആ സ്ഥലത്ത് നിർത്തി. കൃത്യം ആ സ്ഥലത്തു നിന്ന് നോക്കിയപ്പോ ഒരു മിന്നായം പോലെ അകത്ത് ദീപാരാധന.
വെറും നിമിഷങ്ങൾക്കുള്ളിൽ വലതുവശത്തു നിന്നും അത്ര നേരം ഇല്ലാത്തതുപോലെ ജനം തിക്കിത്തിരക്കി വന്ന് എന്നെ അവിടെ നിന്നും തള്ളിനീക്കി. ഇടത്തേക്കു മാറിയതും നന്ദി പറയാനായി ഞാനാ മനുഷ്യനെ തിരഞ്ഞു. പക്ഷേ എനിക്ക് അങ്ങനെയൊരാളെ കാണാൻ പറ്റിയില്ല.
എന്റെ അച്ഛൻ അവിടെ ഗുരുവായൂർ ദേവസ്വത്തിൽ ഉഉണ്ടായിട്ടുണ്ട്... അച്ഛൻ ഇങ്ങിനെ ഓരോ അനുഭവം പറയാറുണ്ട്.... 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
എനിക്കും ഉണ്ടായിട്ടുണ്ട് ഗുരുവായൂരിൽ നിന്ന് അനുഭവങ്ങൾ. അവിടെ ചെല്ലുമ്പോൾ അറിയാതെ കണ്ണ് നിറയും കരയണ്ട എന്ന് വിചാരിച്ചാലും കരഞ് വീഴും.ഗുരുവായൂരിൽ മാമ്പഴങ്ങൾ ഉണ്ടായി നിൽക്കുന്ന കാലം എനിക്ക് oru മാമ്പഴം വേണമെന്ന് വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് തിരഞ്ഞു എനിക്ക് കിട്ടിയില്ല. ഞൻ അവസാനം കണ്ണനോട് പറഞ്ഞു. കണ്ണാ നിന്റെ മുറ്റത്തുണ്ടായി നിൽക്കുന്ന ഒരുമാമ്പഴം എനിക്ക് കഴിക്കണം എന്നുണ്ട് എനിക്ക് വേണമെന്നുണ്ട് എന്ന് ഞാൻ പ്രാർത്ഥിച്ചതും എന്റെ കണ്മുന്നിലേക്ക് 2 മാമ്പഴം മരത്തിൽ നിന്നും വീണു വിശ്വസിക്കാൻ പറ്റില്ല. ഇതുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതൊരു നിസാര കാര്യം ആയേക്കാം. പക്ഷെ എനിക്ക് ഇത് ഒരു വിശ്വാസത്തിന്റെ പുണ്യമാണ്.അതുപോലെ ഞാൻ പനി പിടിച്ചു ഗുരുവായൂർ ഒരിക്കൽ പോയി. തൊഴാൻ കഴിയും എന്ന് വിചാരിച്ചില്ല. കണ്ണനെ പ്രാർത്ഥിച്, ആ കുളത്തിലെ വെള്ളം കൊണ്ട് ഞാൻ മുഖം കഴുകി... അല്പസമയത്തിന് ശേഷം എന്റെ പനി അകന്നു. ഇത് ഈ അടുത്ത് നടന്നതാണ്.
ഭഗവാനെ കൃഷ്ണാ എന്ത് അത്ഭുതം കാട്ടിയാലും ഭഗവാനെ വിശ്വസിക്കാതിരിക്കാൻ പറ്റാത്തവണ്ണം നമ്മുടെ മനസ്സ് പിടിച്ച് ഉലയ്ക്കുന്ന അനുഭവമാണ്
ഞാൻ തൊട്ടറിഞ്ഞതാണ് എൻ്റെ കണ്ണൻ്റെ അത്ഭുതങ്ങൾ❤
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാൻ്റെ അനുഭവം പറഞാൽ തീരില്ല അത്ര ഇന്നും മേൽ കോരി ഇടും അത്ര വലിയ അനുഭവം അനുഭവിച്ച ഒരമ്മ ആണ് കൃഷ്ണാ ഗുരുവായൂരപ്പാ ❤❤
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരുടെയും അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കണ്ണാ 🙏🙏🙏🙏
മനസ്സും മെയ്യും ഉരുകിയാണ് ഞാൻ ഇപ്പൊ നിക്കുന്നത്🥺. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ് മരണംവരെ അത് അങ്ങനെതന്നെ ആയിരിക്കും. എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യം വിളിക്കുന്നത് മുപ്പത്തിമുക്കോടി ദൈവങ്ങളെ എന്നാണ്🙏🏻. ഇപ്പോഴും വിളിക്കുന്നുണ്ട്. എന്നാൽ എന്റെ ഒരു സങ്കടം മാത്രം ഇന്നും മാറാതെ നിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആ സങ്കടം എന്റെ ഊണും ഉറക്കവും നഷ്ട്ടപെടുത്തും. എനിക്ക് നല്ല പ്രധീക്ഷ ഉണ്ട് ഞാൻ ഉണരുമ്പോഴും ഉറങ്ങുമ്പോഴും വിളിക്കുന്ന ദൈവങ്ങൾ ഒരുനാൾ എന്റെ വിളി കേൾക്കും 💯😢. ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഉറക്കം വരാതെ ഫോണിൽ നോക്കി കിടന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ശെരിക്കും ഓരോ അനുഭവങ്ങളും എന്റെ കണ്ണുകൾ നനയിപ്പിച്ചു. കമന്റ്കൾ വായിച്ചപ്പോ ആ നടയിൽ വന്ന് കണ്ണനെ കാണാൻ ഒരു കൊതി ഉണ്ട് അത് എനിക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ 🙌🏻. ഹരേ രാമ 🙏🏻ഹരേ കൃഷ്ണ 🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
88 years old my mother had covid and she was unconscious, at the same time her sodium was very low. Kottayam medical college send her home, doctors said can’t do anything but I took her to private hospital and prayed to Krishna that I wanted to see my mum conscious 😢you don’t believe the next day she open her eyes 😊 she is doing well now Hare Krishna 🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Ennaa pinne veettilirunn vilichaal pore😂. Kinnante oru kaaaryam
🙏🙏😍
@@User-al657w32gh mattullorude viswasangale chodyam cheyyan oralkum avakasam Ella.. Vdo kandathum poranj kuthi chikanj cmnt vaich athin negative adikana നല്ല manasine bagavan anugrahikatte 🙏
@@User-al657w32gh commi basterrd
എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയനിധിയാണ് എന്റെ കണ്ണനെ കാണു ആ നാമം എനിക്ക് ചേല്ലാനു പറ്റുന്നതും എന്റെ ജീവിതത്തി ഏറ്റവും വലിയ ഭാഗ്യമാണ് ഹരേ കൃഷ്ണ ഗുരുവായൂരാപ്പ 🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🕉️🙏🧡
എന്റെ ഭാഗവാനോട് ഇത്രയധികം ഇഷ്ട്ടം കൂടിയത്. ലേർണിങ് ടെസ്റ്റ് നു ഗുരുവായൂർ വന്നപ്പോൾ ആധാർ കാർഡ് ചെറിയ mistake കാരണം njan അവിടെ വെച്ചു കുറെ വിഷമിച്ചു. ഇനി ഭഗവാൻ തീരുമാനിക്കട്ടെ എന്ന് വിഷമിച്ചു ഭഗവാനെ തൊഴാൻ പോകുമ്പോൾ ആദ്യമായാണ് തുളസിമാല വേടിച്ചു കല്ല് തൂണിൽ നിൽക്കുന്ന guruvayurappanu ചാർത്തി തിരിച്ചു ഓഫീസ് എത്തിയതും എല്ലാം സെരിയായി. പിന്നെ പിന്നെ എനിക്ക് ഭഗവാൻ മാല ചാർത്തുക എന്നത് ഒരവേശമായി ഞാൻ വീട്ടിൽ നിന്നോ ചുറ്റുവട്ടത് നിന്നോ തുളസി പറിച്ചു കെട്ടി ചാർത്താൻ വരാറുണ്ട്. ഒരിക്കൽ മാല ചാർത്താൻ വന്നപ്പോൾ ഭഗവാന്റെ കഴുത്തിൽ മാല നിറഞ്ഞു കിടക്കുന്നു എന്റെ മാല ഇടാൻ പറ്റുമോ എന്നാ ആശങ്ക കൂടെ അമ്മായിഅമ്മയും ഉണ്ടായിരുന്നു. ആ നിമിഷം എല്ലാം മാലകളും കീഴ്യ്ക്കു വീഴുകയും എനിക്ക് മാല ചാർത്താൻ വേണ്ടി നിൽക്കുന്ന ഫീൽ ഉണ്ടായി. അമ്മ പറയുകയും ചെയിതു. അവിടെ നിന്ന് മനസിലായി ഗുരുവായൂർ എത്തിയാൽ മതി ഭഗവാൻ എല്ലായിടത്തും ഉണ്ട് എന്ന്. 2023 ഭഗവാൻ പിറന്നാൾ ദിനം ഞാൻ മാല ചാർത്താൻ പോയി എന്റെ മാല ഇടാൻ ഞാൻ എന്ത് ചെയ്യും എന്ന് നിൽക്കുമ്പോൾ എന്റെ മുന്നിൽ നിറുത്തി ആ മാലകൾ എല്ലാം keezhekku ഇട്ടു.എന്റെ മാല ചാർത്താൻ
ഭഗവാൻ നിന്ന് തരുന്നത് പോലെ തോന്നി.എനിക്ക് സന്തോഷം സങ്കടം വന്നു കരഞ്ഞു 😢😢എല്ലാം ഭഗവാൻ മയം
കണ്ണാ കാരുണ്യവാരിധേ എത്രകേട്ടാലും മതിവരാത്തതാണ് നിന്റെ കാരുണ്യം എല്ലാവർക്കും ലഭിക്കട്ടെ . കുഞ്ഞികൃഷ്ണാ ഹരേ ഹരേ🙏🙏🙏
Ente kanna guruvayurappa🙏🙏🙏🙏
🕉️🙏🧡
എല്ലാ നിഷ്കാമ ഭക്തൻന്മാർക്കും ദർശനം ഉറപ്പായും കിട്ടും എന്ന് എന്റെ 50വർഷത്തെ അനുഭവം കൊണ്ട് ബോധ്യ പെട്ടു..ഹരി ഓം കൃഷ്ണ പരമാത്മ 🙏🙏🙏🌹🌹🌹❤️❤️❤️
ഓരോരുത്തർക്കും ഭഗവാൻ ഓരോ അനുഭവങ്ങൾ നൽകുന്നു..... കേൾക്കുമ്പോ കണ്ണനോടുള്ള ഇഷ്ടം കൂടുന്നു...... എന്നും കണ്ണനെ കാണാനുള്ള ഭാഗ്യം തരണെന്നു ഞാൻ പ്രാർത്ഥിക്കുന്നു... ന്റെ പൊന്നുണ്ണികണ്ണനെ 🙏😘
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🕉️🙏🧡
❤
എന്റെ ചേച്ചിയുടെ അനുഭവം പറയാം ഭഗവാനെ തൊഴുത് ഭക്ഷണം കഴിക്കാൻ നല്ല വരി ആയിരുന്നു ചേച്ചിക്കാണെങ്കിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു ആരും വരിയിൽ നിർത്തുന്നില്ല എവിടെ നിന്നോ ഒരു കുട്ടി ചേച്ചിയുടെ കൈ പിടിച്ച് ഹാളിന്റെ മുൻപി കൊണ്ടുപോയി നിർത്തി കടന്നോളാൻ പറഞ്ഞു കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല അൽഭുതം തന്നെ എന്റെ കൃഷ്ണാ🙏🙏🙏🥰🥰
😂
ഓരോരുത്തർക്കും പല രീതിയിലാണ് ഭഗവാൻ അനുഭവങ്ങൾ കൊടുക്കുന്നത് .ഇനിയും ഇതു പോലെ പലരുടെയും അനുഭവങ്ങൾ കേൾക്കാൻ ക്ഷമയോടെ നമുക്ക് കാത്തിരിക്കാം.
ഹരേ കൃഷ്ണ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🕉️🙏🙏🙏
ഭഗവാനെ എന്റെ ദുഖവും എന്നിൽ ഏല്പിച്ച മുറിവുകളും വേദനകളും ഒന്നുമല്ലാതായീ പോയ എന്നെ അനുഗ്രഹിച്ചു കാത്തു കൊള്ളണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാവാണേ എല്ലാ പ്രേശ്നത്തിനും ഒരു വഴി കാണിച്ചു തരണേ എന്റെ കണ്ണാ 🙏🙏🙏🌿🌿🌿🌹🌹🌹
അമ്പാടി കണ്ണാ പൊന്നുണ്ണി കണ്ണാ.... ഇനിയും അങ്ങയുടെ സന്നിധിയിൽ വരാൻ ഉള്ള ഭാഗ്യം തരേണമേ കണ്ണാ...കണ്ണാ കണ്ണാ കണ്ണാ kannaan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔
എന്റെ കണ്ണാ കണ്ണന്റെ ഓരോ ലീലകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ നന്ദി കരുണമായനായ കണ്ണന്റെ അനുഗ്രഹം കിട്ടാത്ത കൃഷ്ണ ഭക്തൻ ഉണ്ടാവില്ല 🙏🙏🙏🙏
🕉️🙏🙏🙏
🙏🙏🙏❤️❤️❤️
😂
Krishna guruvaurappa 🙏
Hare krishna🙏🙏
എനിക്കും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
ഉണ്ടായിട്ടുണ്ട് എല്ലാം
കണ്ണന്റെ മായാ ലീലകൾ
കൃഷ്ണ ഗുരുവായൂരപ്പാ
ശരണം🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
കണ്ണൻ്റെ അനുഭവങ്ങൾ ഒന്നും എത്ര പറഞ്ഞാലും തീരില്ല... ഉണ്ണീ സർവവും നിന്നിൽ സമർപ്പിക്കുന്നു ❤❤❤❤
എൻ്റെ കണ്ണ് നിറഞ്ഞു കൃഷ്ണാ . ഹരേ കൃഷ്ണാ 🙏🙏🙏 ഗുരുവായൂരപ്പാ എന്നു മെന്നും എല്ലാ രേം കാക്കണേ കൃഷ്ണാ🙏🙏🙏
ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏 പരീക്ഷിക്കല്ലേ . ഉള്ളു നിറഞ്ഞ് പ്രാർത്ഥിച്ചാൽ ഭഗവാൻ എന്നും തുണയ്ക്കും🙏🙏🙏 കൃഷ്ണാ അപരാധങ്ങൾ പൊറുക്കണേ🙏🙏🌷🌷
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും അവിടുത്തെ പാദം ഞങ്ങൾക്ക് അഭയം
മനസ് അറിഞ്ഞു പ്രാർത്ഥിച്ചാൽ നമുക്ക് അതിന്റെ ഫലം കിട്ടും,എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏എനിക്ക് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല കണ്ണൻ എന്നെ വിളിക്കുമ്പോ പോകാൻ പറ്റു 🙏🙏🙏🙏🙏🌹🌹
കണ്ണാ ഭഗവാനെ കൂടെ ഉണ്ടാവണേ എപ്പോഴും 🙏🏻🙏🏻🙏🏻ആകെ ഉണ്ടായിരുന്ന ഒരു കൃഷ്ണ വിഗ്രഹം കുട്ടി താഴെ ഇട്ട് പൊട്ടിച്ചു കളഞ്ഞു പെട്ടെന്ന് വാങ്ങാനും കഴിയുന്നില്ല കണ്ണാ 🙏🏻🙏🏻മനസ്സിൽ ആ രൂപം എപ്പോഴും തെളിയണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻
പൊന്നുണ്ണി കണ്ണാ ബാലഗോപാല അങ്ങ് ഒരിക്കലെങ്കിലും എന്റെ സ്വപ്നത്തിൽ വേഗം വരേണമേ 🙏🙏🙏🙏.. 🥰🥰🥰🥰
കൃഷ്ണാ എന്നും ആ അനുഗ്രഹം അനുഭവിക്കാൻ ഇടവരണേ❤❤❤🙏🙏🌷🌷🌷 അനുഭവങ്ങൾ ഉണ്ടാകുന്നത് കൃഷ്ണന് ഭക്തനിൽ പ്രീതി ഉണ്ടാവുമ്പോഴാണല്ലോ അതിനുള്ള ഭാഗ്യം തരണേ .ഈ അനുഭവങ്ങൾ കേൾക്കാനിടവരുത്തിയതും കൃഷ്ണ കൃപ🌷🌷🙏🙏🙏
ഭഗവാന്റെ ലീലകൾ ഇങ്ങനെയൊക്കെ തന്നെയാണ്. പെട്ടെന്ന് ആർക്കും മനസ്സിലാകില്ല. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
When I was eight years old , in 1962, my father had a severe attack of chicken pox-- he was groaning in pain- I.prayed in front of Gruvayoorappa's photo to give relief to father's illness- In the evening I heard my father telling my mother that he was feeling a lot better-- Thank you Krishna !
❤
ഞങ്ങളും വരുന്നുണ്ട് കണ്ണനെ കാണാൻ...എല്ലാവർക്കും നല്ലത് വരട്ടെ എന്ന് മാത്രം ❤
ഒരുപാട് കൃഷ്ണാനുഭവം ഉണ്ടായിട്ടുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തവിധം എല്ലാം കണ്ണന്റെ ഓരോ ലീലകൾ.... ഹരേ കൃഷ്ണ
ജയ് ശ്രീ രാധേ രാധേ.... 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേടെ പൊന്നുണ്ണി കണ്ണാ കാത്ത് കൊള്ളണേ
കൃഷ്ണാ.... അനുഭവം കേൾക്കുമ്പോ കണ്ണുനിറയുകയാണ്... എനിക്കും ചെറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഒരു വേള ഗുരുവായൂർ അമ്പലനട വഴി വേറൊരു സ്ഥലത്തേക്ക് ആണ് പോകേണ്ടത്.. എന്നാലും വണ്ടി നിർത്തി പുറത്തു നിന്ന് തൊഴാം.. എന്ന് കരുതി quoe വിൽ നിൽക്കാതെ തൊഴുതു പോകാൻ നിൽക്കവേ.. ഒരു ലേഡി ഞങ്ങളുടെ കൂടേ ഒരു രണ്ടുമൂന്നു വയസു പ്രായ മുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു... അവർ പ്രസാദം ആയി കിട്ടിയ രണ്ടു പഴം ഈ കുട്ടിയുടെ കൈയിൽ ചിരിച്ചുകൊണ്ട് കൊടുക്കുന്നു... ശരിക്കും എനിക്ക് കണ്ണ് നിറഞ്ഞുപോയി... എനിക്ക് തോന്നി അത് ഗുരുവായൂരപ്പൻ തന്നെ തന്നതാണ്... ഭഗവാന്റെ പ്രസാദം ഒന്നും കിട്ടിയില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു ഞാൻ... ആ പഴം എല്ലാവരും കൂടി വീതിച്ചു കഴിച്ചു... മനസ് നിറഞ്ഞു... നമ്മുടെ മനസ് മനസിലാക്കുന്നവനാണ് കണ്ണൻ... ആ മണ്ണിൽ കാല് കുത്തിയാൽ വരെ ധന്യ മായി.. ഞങ്ങൾ വീട്ടിൽ എല്ലാവരുമായി ഭഗവാനെ തൊഴാൻ ഇരിക്കുകയാണ്... എല്ലാ സാഹചര്യങ്ങളും കണ്ണൻ ഒരുക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് 🙏🙏കൃഷ്ണാ
Kanna enneyum vannu bhagaval darsanam kittan anugrahkkename ponnunni.
സത്യമാണ് മോനെ. ഇത് കേട്ടപ്പോൾ രോമാഞ്ചമുണ്ടായി, കണ്ണ് നിറഞ്ഞുപോയി. സർവം കൃഷ്ണാർപ്പണമസ്തു :
When i come to india i never left withoutout going to Guruvayoor in 58 years.🙏🙏🙏krishna Guruvayoorappa!
എന്റെ ഗുരുവായൂരപ്പാ,, എന്നെയും രക്ഷിക്കണേ... കൂടെയുണ്ടാവണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണാ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ഇത് കേട്ടിട്ട് ഹരേ കൃഷ്ണ കൂടെ ഉണ്ടാവണേ പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏
ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഇന്ന് ജീവിക്കുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം..... എങ്കിലും ഓരോ പരീക്ഷണ ങ്ങൾ തരുന്നുണ്ട്... എല്ലാം നേരിടാനുള്ള ശക്തി തരണേ ഭഗവാനെ.... കൃഷ്ണ..... ഗുരുവായൂരപ്പാ 🙏🙏
എന്റെ കൃഷ്ണാ എറിക്ക് ഗുരുവായൂരിൽ വന്ന് കണ്ണനെ കാണാൻ തിടുക്കമായി എല്ലാ മാസവും വന്ന് തൊഴാറുണ്ട് ഈ കൃഷ്ണാനുഭവങ്ങൾ കൂടി കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എന്റെ കൃഷ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ ഓം നമോ ഭഗവതേ വാസുദേവായ🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
എന്റെ കൃഷ്ണാനുഭവം ❤ ഒരുപാട് കൃഷ്ണനുഭവങ്ങൾ ഭഗവാൻ തന്നിട്ടുണ്ട് മറ്റുള്ളവർക്ക് അത് കേൾക്കുമ്പോൾ ഇതൊക്കെയാണോ കൃഷ്ണാനുഭവങ്ങൾ എന്ന് തോന്നുന്നു പക്ഷേ എനിക്ക് അതൊക്കെ വളരെ വലിയ കൃഷ്ണനുഭവങ്ങൾ തന്നെയാണ് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഞാൻ കൃഷ്ണന്റെ കാര്യങ്ങൾ പറയുമ്പോൾ ഞാൻ കൃഷ്ണന്റെ ആളാണെന്ന് പറഞ്ഞു എപ്പോഴും എന്നെ കളിയാക്കും അല്ലെങ്കിൽ തർക്കിക്കും എന്നോട് നിന്റെ പ്രശ്നം അങ്ങനെ ചെയ്യുമോ കൃഷ്ണൻ വന്ന് ഇങ്ങനെ ചെയ്യോ എന്നൊക്കെ ചോദിച്ച് തർക്കിക്കും പക്ഷേ എനിക്ക് കൃഷ്ണൻ തന്ന ഭക്തി അവർക്കും കൂടി കൊടുക്കണേ ഭഗവാനെ എന്ന് ഞാൻ പറയുന്നുള്ളൂ
എന്റെ കണ്ണുകൾ നിറഞ്ഞു പോയി
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
🎉 എന്റെ അനുഭവം. അനിയത്തിയെ തുലാഭാരം ചെയ്യാൻ പോകാൻ പണമല്ലാതെ വിഷമിച്ചപ്പോൾ പണം കിട്ടി. അമ്മമ്മ 1000 തന്നു പക്ഷെ 20 വർഷം മുന്നെ . 4 ആൾക്കാർ പോകാൻ വരവ് ചെലവ് 1000 പോര. പക്ഷെ 2 ആൾക്കാർ വന്ന് ചായയുടെയും ചോറിന്റെയും ഒന്നിച്ച് വന്ന് cash hotelൽ കൊടുത്തു. അത് ഒരു അനുഭവമായിരുന്നു. നേരത്തെ കൊടുത്തെങ്കിലും അച്ഛനോട് അവർ വാങ്ങിയില്ല. അങ്ങനെ പോയിതു വന്നു.അതിശയം കൃഷ്ണാ ഗുരുവായുരപ്പാ .......
എന്റെ കണ്ണ് നിറഞ്ഞു പോയി. എത്രകേട്ടാലും മതിയാകില്ല വീണ്ടും വീണ്ടു കേൾക്കാൻ തോന്നും കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പനെ ഭക്തിപൂർവ്വം തെഴുമടങ്ങുന്ന ഏതൊരു ഭക്തനും ഭഗവാന്റെ ഇന്ദ്രജാലങ്ങളിലൂടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നു 🙏 ... ഹരേ 🙏കൃഷ്ണ 🙏ഹരേ 🙏കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ 🙏ഹരേ 🙏ഹരേ. 🙏❤️❤️❤️❤️❤️❤️
ഭഗവാന്റെ അനുഭവങ്ങൾ നമുക്ക് ഒരിക്കലും പറയാൻ കഴിയുന്നത് അപ്പുറമാണ്..... 🙏🙏🙏
കൃഷ്ണ 😘ഉണ്ണികൃഷ്ണ രക്ഷിക്കണേ. കണ്ണൂസ് ഇഷ്ടം ആണ് ഒത്തിരി❤❤എനിക്കും അനുഭവം ഉണ്ടായിട്ട് ഉണ്ട് അന്ന് മുതൽ ആണ് കൃഷ്ണ എന്റെ ജീവൻ ആയെ......
എന്റെ കണ്ണാ,ഗുരുവായൂരപ്പാ,കാരുണ്യസിന്ധോ,ഭക്തവൽസല അങ്ങയുടെ കാരുണ്യം ഞങ്ങളിൽ എപ്പോഴും ഉണ്ടാകേണമേ...ഭഗവാനെ🙏🏻 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
🙏🌹ഹരേ കൃഷ്ണ 🌹🙏
Bagha by ante.leelakal.kattal.bakthy.thanevarum
🕉️🙏🧡
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാവണേ എന്റെ മക്കൾക്കായി ആയുരാരോഗ്യം ഐശ്വര്യം കൊടുക്കണേ ഭഗവാനെ അങ്ങയുടെ സന്നിധിയിൽ എനിക്ക് കൂടെ വരാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഇങ്ങനെത്തന്നെ ഓരോരുത്തർക്കും അനുഭവം ഉണ്ടാകട്ടെ... ഉണ്ടാകേണ്ടത് അത്യാവശ്യമാണ് ഈ കാലത്ത്. കൃഷ്ണൻ അവിടേയും എവിടേയും ഉണ്ട് എന്ന് തെളിയണം.❤️🙏❤️
കൃഷ്ണ ഗുരുവായൂരപ്പാ.... ആദ്യം ആയി ഞാനും അമ്മയും ഗുരുവായൂർ പോയപ്പോ അമ്മക്ക് അനുഭവം ഉണ്ടായി.... ക്യു നിന്ന് ഭഗവാന്റെ തിരുമുന്നിൽ എത്തി അമ്മ തൊഴുമ്പോ പിന്നിൽ നിന്ന് ഒരു കൊച്ചു പയ്യൻ അമ്മയെ തെള്ളി അമ്മ മുന്നോട്ട് വീഴാൻ പോയി... അവൻ ചിരിച്ചോണ്ട് ഓടി പോയി... അമ്മ തൊഴുത്തപ്പോ വിഗ്രഹത്തിൽ കണ്ണന്റെ കള്ളചിരി അമ്മ കണ്ടു ന്നു 🙏🙏🙏🙏
മനസ്സ് അറിഞ്ഞു വിളിച്ചാൽ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകും 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
വിഷമം തോന്നി കേട്ടാപ്പോൾ ഹരേ... കൃഷ്ണ'' ഹരേ.... ഗുരുവായൂരപ്പാ..''
Ente Krishna Ente Guruvayoorappa 🙏
When you step into Guruvayoor temple it is feeling it is a devotion.
Whether you are good or bad you have one experience which will enlighten you to another world.
Radhe Krishna Radhe Radhe ❤
ഇനിയും അനുഭവങ്ങൾ അത്ഭുതങ്ങൾ ഉണ്ടാകട്ടെ. എനിക്കും ഉണ്ടായിട്ടുണ്ട്... ഹരേ കൃഷ്ണ.. 🙏
ഹരേ കൃഷ്ണാ 🙏
രണ്ടുപേരും പറഞ്ഞത് കേട്ടപ്പോ കണ്ണുനിറഞ്ഞുപോയി... ഭഗവാനെ.... അവിടുത്തെ ലീലാവിലാസങ്ങൾ....
എന്റെ കണ്ണാ... സ്വപ്നത്തിലെങ്കിലും ആ തൃപ്പാദം ഒന്ന് പുൽകാൻ കഴിഞ്ഞിരുന്നുവെങ്കിൽ....
ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു കണ്ണാ... അവിടുത്തെ ദർശനത്തിനായി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🙏 ഇങ്ങനെ ഒരു നല്ല കൃഷ്ണ അനുഭവം പങ്കുവെക്കാനുള്ള ഭാഗ്യം എനിക്കും തെരണേ🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏
എന്റെ കണ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണെ ... കൃഷ്ണാ ഗുരുവായൂരപ്പാ :
🙏🙏ഹരേ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏എന്റെ കണ്ണാ മനസ് അറിഞ്ഞു വിളിച്ചാൽ നമ്മുടെ കൂടെ ഉണ്ടാവും അത് ഉറപ്പായ കാര്യം തന്നെ കണ്ണാ 🙏🙏🙏🌹🌹🌹🌹🌹നാരായണ നാരായണ നാരായണ 🙏🙏🌹🌹🌹🌹❤️❤️❤️🙏🙏
ഉള്ളുരുകി വിളിച്ചാൽ വിളികേൾക്കുന്ന ഭഗവാൻ 🙏🏻🙏🏻🙏🏻
ഭഗവാന്റെ സന്നിധിയിൽ എനിക്ക് കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണ ഞാൻ ജീവിക്കുന്നത് ഭഗവാന്റെ അനുഗ്രഹത്തിലാണ് 🙏🏻🙏🏻🙏🏻
എന്റെ കണ്ണാ എപ്പോഴും എല്ലാവരെയും അനുഗ്രഹിക്കുന്ന അങ്ങയുടെ തൃപാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണ 🙏🙏
Kanga yesterday looked yeppoxzhum ullathinu mandi
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare. Krishna. Anikum undu. Bagevantte. Oru leela pareyan. Njan kure masegelari. Alla. Masevum guruvaroor adhyethe vyazhazhcha. Nirmalyem thizhan pogumaturunnu. Adhu bagevan mudegadhe nadethi tharunni. Thale dhivesam. Poyi bagevantte. Nadeyilirunna. Alla pravesyavum nirmalyem thozhan bagevantte munbilethunne. Vaigeettu bagevantte. Presadhem kazhikum. Oru dhivesam. Aniku bagevantte presadhem kittiyilla. Adhintte aduthu que. Athiyeppozhekum. Presadhem theernnu. Appo oru tenshen thonni. Annalum presnem ella annu vijarichu rathri bagevantte seeveli thozhan agetheku vannu. Avide nikumbo. Ullil vadeku bagethayi. Bagevantte avil presadhem kodukunnu njanum kai neetti kurechu neram ninnu. 2. 3. Par bakiyulleppo. Adhum kazhiju. Manesinu vallatha tenshen thonni. Andhannariyilla. Kannil ninnu kannu neer ozhugunnundayirunnu. Annalum njan bagevane kanan. Kathu nilkuvarunnu. Bagevan aneppurethu padijaru bagethu kugi varuvayirunnu. Allaverum bagevane thozhunna thirekkila njanum anikonnum pareyan pattunnilla bagevane onnu vilikkan polum antte kannil ninnum bagevane kandeppo. Kannuneer ozhugugeyayirunbu. Pettennu pinnil ninnum oru chechi. Kude oru kuttuyum undu. Annodu chodhichu. Presadhem kittiyo. Annu chodhichu. Njan ellannu pareju. Aa chechi aniku bagevantte 1. Pagudhi. Ada. Neetti edhu kazhicholu annu pareju. Njan adhil ninnum oru kashnem nulli. Aduthu. Appo aver pareju adhu muzhuvan kazhicholan. Njanadhu vagichu bagevane nokiyeppo. Bagevan anne noki erikunna pole ayirinnu vadeku bagethu kudi kizhekottu varuvayirunnu. Antte manesu nirajoru anubava anikadhu. Antte manesilendhano bagevan adhariju. Pinne njan aa chechiyeyum moneyum nokiyeppo aniku adharanennu ariyan pattunnilla antte krishna. Appozhum kude undavenam. Krishna. Annum. Oro dhivesam thudegumbozhum sarvem bagevantte trippadhegalil. Samerppichu. Oro. Dhivesavum thudegunna orala njan. Bagevan anne yum. Antte kudumbatheyum. Kaividilla. Annulla. Annulla viswasem mathra. Antte. Eee jeevidhem. Hare krishna. Sarvem. Krishnarppana. Masthu🙏🙏🙏
ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം അവിടുത്തെ ലീലകൾ കേൾക്കാൻ ഇനിയും അവസരം ഉണ്ടാകട്ടെ.. 🙏🙏🙏
🕉️🙏🪔
എനിക്കും കൃഷ്ണാനുഭവങ്ങൾ പങ്ക് വയ്ക്കാനുള്ള അനുഭവങ്ങൾ ഉണ്ടാവണേ, എന്റെ കൃഷ്ണാ.
വിവരണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കുഞ്ഞികൃഷ്ണനെ വിളിച്ചാൽ കൂടെയുണ്ടാവും ഏപ്പോഴും❤❤❤❤ ഗുരുവയൂരാപ്പൻ🙏♥️🙏
ആർക്കും വിശ്വസിക്കാൻ ആകാത്ത ഒരു അനുഭവത്തിന്റെ ഉടമയാണ് ഞാനും 🙏🙏
Parayuvohh plzz🥺
Njngal vishwasikkum....churukki parayaamo....sherikkum kando bhagavane??
നിക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അമ്മയുടെ അമ്മ വീട്ടിലെ പൂജാമുറി യിൽ വെച്ച് ആരാധിച്ചു പോരുന്ന ഒരു കൃഷ്ണ ഫോട്ടോ കാലപ്പഴക്കം കാരണം ഞാൻ വീടിന്റെ താഴത്തെ തോടിൽ ഒഴിവാക്കി അതിന്റെ ശേഷം ഒരു പാട് അർത്ഥങ്ങൾ ഉണ്ടായി പിന്നെ 4വർഷതതിനുശേഷം വീട്ടിൽ ഒരു പ്രശ്നം വച്ച് നോക്കിയപ്പോൾ ഇളയ സന്തതികൾ ആരോ കൃഷ്ണ ചൈതന്യം കുടികൊള്ളുന്ന ഒരു വസ്തു ജലത്തിൽ ഉപേക്ഷിച്ചു ന് തെളിഞ്ഞു 😅 എൻറെ ഭാഗ്യത്തിന് പെങ്ങൾ കുട്ടി പൂജാമുറി നന്ന് ഇറങ്ങാത്ത ജൻമം ആയോട് അതിന്റെ തലയിൽ വച്ചു കൊടുത്തു 😂 കൃഷ്ണ ഗുരുവായൂരപ്പാ 😢
@@MTheBoldExplorer Radhe radhe 💓💓🧡🧡💛
പറയൂ
കൃഷ്ണാ എന്റെ തുലാഭാരം വഴിപാട് സാക്ഷത്കരിച്ചു തരിക 🙏🙏🙏