ഖദീജ ഉമ്മ | KHADEEJA UMMA | Muhammed Swadique Azhari

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 951

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 года назад +648

    *LYRICS* 👇
    🌹🌹🌹🌹🌹🌹🌹🌹
    *ഖദീജ ഉമ്മ*
    ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മാ..
    റോജാത്തി പൊൻ മഴവില്ലാണെന്റെ ഖദീജുമ്മാ...
    രാജാത്തി പെൺ മിഴികളിലെ സുന്ദരിയാണുമ്മാ...
    ജന്നാത്തിലെ റാണി ബത്തൂലിനെ പോറ്റിയ പൊന്നുമ്മാ...
    അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ...
    (അലങ്കാര ബീവി ഖദീജാ...) - 2
    (ഹോജാത്തി പെൺമണി മുല്ല)
    മണി മക്കത്തൊരു നല്ല മഹാരാജ മണമുള്ള മഹിമപ്പൂ നാരിക്കൊരു നാൾ സുവർഗം കിട്ടി... മധുര റസൂലിന്റെ കവിൾ കണ്ട് ഖദീജ ഞെട്ടി...
    മലരായ നബിക്കല്ലാഹ് മാലാഖ പോൽ ഒരു നല്ല മനമൊത്ത മാണിക്യത്തിൻ കരങ്ങൾ നീട്ടി... നല്ല മുഹബ്ബത്ത് മരത്തിന്റെ തണലിൽ കൂട്ടി...
    പൊന്നുമ്മയില്ലാതെ വളർന്ന്... പൊന്നുപ്പാനെ കാണാ കണ്ണ്... പുന്നാരപ്പൂ ഖദീജുമ്മ ജീവൻ കനിഞ്ഞ്... ലോക നേതാവിന്റെ വേദന നീക്കിയ സുറുമപ്പൂ പൊന്ന്...
    കണ്ണീരിന്റെ നാൾവഴി മാഞ്ഞ്... പൊൻ നൂറിന്റെ ഖൽബു നിറഞ്ഞ്... മന്ദാരപ്പൂ ഖദീജുമ്മ സകലം കനിഞ്ഞ്... ലോക രാജാവിന്റെ കരൾ കവർന്നൊരു തരുണി മണി പൊന്ന്...
    (ഹോജാത്തി പെൺമണി മുല്ല)
    അല്ലാഹുവിന്റെ റസൂലിന് തണൽ കൊടുത്ത നസീബ് ലഭിച്ചത് ദുനിയാവിലാർക്കും കിട്ടാ സൗഭാഗ്യമത് ഉമ്മാ...
    എല്ലാവരോടും തങ്ങൾ എന്റെ ഖദീജ എന്നു പറഞ്ഞത് കോടാനുകോടി മുസൽമാൻ ഏറ്റു പറഞ്ഞുമ്മാ...
    അല്ലാഹുവിന്റെ ഹബീബിന് ചുംബനം ഏകിയ ദിനരാത്രങ്ങൾ സുബ്ഹാൻ എന്റുമ്മാക്കേകിയ സുവർഗ സുഖം ഉമ്മാ...
    എല്ലാവരെക്കാളും എൻ ഹൃദയമറിഞ്ഞ ഖദീജ എന്നത് പുന്നാര നൂറു പറഞ്ഞത് പിരിശം കൊണ്ടുമ്മാ...
    മഹ്മൂദ് നബിയോരെ ഞെരുക്കങ്ങൾ അറിഞ്ഞപ്പോൾ മഹാറാണി മനമറിഞ്ഞഖിലം ഏകി..
    മണിമക്ക തലകുനിത്താദരിച്ച സമ്പന്ന ബീ മരണ സമയത്തവർ ഫഖ്റെ പൂകി...
    മലർമുത്ത് ഹിറാ ഗുഹത്തകത്തളത്തിരിക്കുമ്പോൾ മലമടക്കുകൾ താണ്ടി അവരും കേറി...
    മനുജ മേനിക്ക് താങ്ങാ ദൂരം കേറിയിറങ്ങിയതോർത്ത് ..മഹബ്ബത്തിൻ മാനസങ്ങൾ കരഞ്ഞു നീറി...
    മണിമുത്ത് നൂറല്ലാതെ ഒന്നുമവർക്കില്ലാ...
    മഹബൂബിന് ആയുസ്സ് മുഴുവൻ നൽകിയ പൂമുല്ലാ...
    (മടിത്തട്ടിൽ അന്ത്യ റസൂലിനെ ചേർത്ത ഖദീജുമ്മ...) - (2)
    (ഹോജാത്തി പെൺമണി)
    ആറ്റൽ റസൂലിന്റെ ഹൃദയത്തെ കീറി മുറിച്ച് ഖദീജുമ്മ വിട പറഞ്ഞേ...
    ആകലോകമന്ന് ഹബീബിന്റെ കണ്ണീർ കണ്ട് കരഞ്ഞു കരഞ്ഞു തളർന്നേ...
    ആദരപ്പൂമേനി ആയുസ്സിൻ പാതിയെ നോക്കി അവസാന സലാം പറഞ്ഞേ...
    ആ തിരു വേദന കണ്ട് ആയിരം കൊല്ലം പിറകെ അനുരാഗി വൃന്ദം കരഞ്ഞേ...
    പാരിതിൽ പരിഹാരപ്പൂ ഖദീജുമ്മ പുകൾ പാടി ഫഖീറായ പാവം തേടുന്നേ...
    പാവനപ്പൂമാൻ നബിയിൽ പഥികന്റെ വ്യഥ പറയാമോ...
    പേടിയാൽ ആഗ്രഹമോതുന്നേ...
    പാടാൻ അർഹതയില്ല
    പാകപ്പിഴവുകളെല്ലാം പൊറുത്തെന്റെ പാദം ചേർക്കുമോ...
    പാതിരാ കണ്ണീർ തന്ന്
    പാൽനിലാ പുഞ്ചിരി കണ്ട് പാപി തന്റെ ഈമാൻ കാക്കുമോ...
    (ഹോജാത്തി പെൺമണി മുല്ല)
    അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ...
    (അലങ്കാര ബീവി ഖദീജാ...) - (2)
    (ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മ...)
    ✨✨✨✨✨

  • @abdulvahab6202
    @abdulvahab6202 Год назад +46

    ഖദീജ ഉമ്മ കിടക്കുന്ന പരിസരത്ത് നിന്ന് ഈ പാട്ട് കേൾക്കുന്നു . വല്ലാത്ത ഫീൽ ....!

    • @Fathimamueenahadiya313
      @Fathimamueenahadiya313 8 месяцев назад +2

      رضي الله عنها)
      എഴുതാൻ മറന്നിടല്ലേ..✨

    • @HamzuBasith
      @HamzuBasith 7 месяцев назад +1

      Correct 😢

  • @الحافظةمدووري
    @الحافظةمدووري 2 года назад +188

    അന്ന് കാറ്റിന് എന്തെന്നില്ലാത്ത നിശബ്ദത... മേഘങ്ങൾ അന്യോന്യം മിണ്ടുന്നില്ല...... ഭൂമി കരയാനൊരുങ്ങുന്നു....
    മുത്ത് നബിയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നു. ഉള്ള് നിറയെ നോവിന്റെ മുൾമുനകൾ തങ്ങളെ വല്ലാതെ തളർത്തുന്നു.......
    കാരണം ഖദീജുമ്മ പിരിയാൻ നേരം തങ്ങൾ അടുത്ത് വന്നിരുന്നു..... അവസാന വസ്വിയ്യത്തിനായി ആ അധരങ്ങൾ ചലിച്ചു...... സ്വർഗീയ ഹൂറികൾ പോലും നാണിച്ചു തലതാഴ്ത്തുന്ന സൗന്ദര്യം ഏറെയുള്ള മുത്ത് ബീവിയുടെ കണ്ണുകൾ നിറയുന്നു.....
    ആ കണ്ണുനീർ ഉടലെടുത്തത് ബീവിയിൽ നിന്നാണെങ്കിലും ചെന്ന് പതിച്ചത് മുത്ത് നബിയുടെ നെഞ്ചിലായിരുന്നു. അവിടുന്ന് ചോദിച്ചു : എന്റെ ഖദീജൂ കരയുകയാണോ..... ഖദീജുമ്മയുടെ തേങ്ങൽ കൂടിയിരിക്കണം.
    മുത്ത് നബിയോരെ..... സ്നേഹത്തിൽ പൊതിഞ്ഞ വിളിക്കു ശേഷം ഉമ്മ പറഞ്ഞു 'മരണത്തെ എനിക്ക് പേടിയില്ല മുത്ത് നബിയെ.., എന്നാൽ ഞാൻ വിടപറഞ്ഞ ശേഷമുള്ള അങ്ങയുടെ അവസ്ഥ ആലോചിച്ച് എനിക്ക് വേദനിക്കുന്നു,വല്ലാതെ നോവുന്നു നബിയെ........🥺താങ്ങാനാവുന്നില്ല തങ്ങളെ............'
    ആ ഇരു ഹൃദയങ്ങളും ഒന്നായി മിടിച്ച നിമിഷം.......
    വാക്കുകൾക്ക് വർണ്ണിക്കാൻ കഴിയാത്ത ആ സ്നേഹപങ്കിടലനൊടുവിൽ ഖദീജുമ്മ പൊന്നു മോളെ വിളിച്ചു.
    മോളെ ഫാത്തിമാ...... ഉപ്പയുടെ കാര്യം നോക്കണേ......
    മോളെ വേണ്ടതെല്ലാം ചെയ്തു കൊടുത്തേക്കണേ..... മോളെ തളർത്താൻ ചുറ്റും ആളേറെയുണ്ട്, ഉമ്മയില്ലെങ്കിലും താങ്ങായി കൂടെ നിൽക്കണേ മോളെ............. 💔
    അവസാന നിമിഷം പോലും മുത്ത് നബിയെ മാത്രം ഓർത്തു തേങ്ങിയ ഖദീജുമ്മ..... ചേർക്കണം നാഥാ നാളെ ഉമ്മയുടെ ചാരെ....... 💚

    • @naajcreations94
      @naajcreations94 2 года назад

      ആമീൻ ആമീൻ 😥😢

    • @ramlathkm5609
      @ramlathkm5609 2 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @abdulsamadtp6413
      @abdulsamadtp6413 2 года назад +2

      ആ സ്നേഹത്തിന് മുന്നിൽ 😥

    • @rejamariyam
      @rejamariyam 2 года назад

      آمين يارب العالمين

    • @BreezeOfMadeena-z1w
      @BreezeOfMadeena-z1w 2 года назад

      آمين ياربلعالمين

  • @binsiyabinju2856
    @binsiyabinju2856 2 года назад +113

    ഉസ്താദിന്റെ വരികളിലെ ഭംഗി ഞാൻ മറ്റേവിടെയും കണ്ടിട്ടില്ല..... വല്ലാത്ത പ്രിയമാണ് ഉസ്താദിന്റെ വരികളോട്..... ഹറാംമില്ലാതെ മനോഹരമായ രീതിയിൽ ഞങ്ങളിലേക്ക് മദ്ഹ് എത്തിക്കുന്ന ഉസ്താദിനെ നാഥൻ അനുഗ്രഹിക്കട്ടെ......
    Ameen Ameen ya rabhal alameen.....

    • @vandiprandan9902
      @vandiprandan9902 2 года назад

      Aameen

    • @adeebamolu6588
      @adeebamolu6588 2 года назад

      آمين آمين آمين يارب العالمين 🤲🤲😭😭🤲🤲🤲

    • @Amjad__631
      @Amjad__631 2 года назад +1

      Aameen

    • @muhsinabujair8627
      @muhsinabujair8627 Год назад

      ആമീൻ

    • @aishahamida2379
      @aishahamida2379 Год назад +1

      Without music ആണ് വേണ്ടത്, ഒട്ടുമിക്ക മദ്ഹ് songilum music und

  • @nokiaen
    @nokiaen 9 месяцев назад +159

    2024 le ramadan 10 il stats kand vannavarundo ? Enne pole😊

  • @bsth2829
    @bsth2829 2 года назад +73

    വിസ്മയിപ്പിക്കുന്ന വരികൾ 💔,
    നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ നിങ്ങളെ നോക്കി പുഞ്ചിരിച്ചിട്ട് ഉണ്ടാകും ❤❤❤

  • @nuzumedia4014
    @nuzumedia4014 2 года назад +189

    വളരെ അർത്ഥവത്തായ വരികൾ ഖദീജ ഉമ്മാന്റെ പൊരുത്തം ഉസ്താദ് അവർകൾക്കും ഈ പാട്ട് കേൾക്കുന്നവർക്കും ഈ പാട്ടിന് നല്ല കമന്റ് എഴുതുന്നവർക്കും ഈ പാട്ട് ഷെയർ ചെയ്യുന്നവർക്കും നൽകുമാറാകട്ടെ

  • @ishkeishk1751
    @ishkeishk1751 6 месяцев назад +5

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന madh കളിൽ ഒന്ന്❤
    പിടക്കുന്ന ഹൃദയത്തോടെ അല്ലാതെ കേൾക്കാൻ കഴിയാറില്ല😢

  • @ameenelathur4545
    @ameenelathur4545 Год назад +43

    ഈ പാട്ട് എപ്പോ കേട്ടാലും ഞാൻ കരയാറുണ്ട്, അത്ര യ്ക്കും അനുബൂതി കിട്ടുന്നതാൻ ഈ പാട്ട് ,അങ്ങനെ Jannat Al Mu'alla യിലും പോയി പോട്ടികരയാനും ആ പൊന്ന് ഉമ്മാനോട് സങ്കടങ്ങൾ പറയാനും الحمد لله ഭാഗ്യം ലെബിച്ചു ❤

    • @Majitha344
      @Majitha344 7 месяцев назад

      ഈ പാപിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ..
      ഹൃദയം ശുദ്ധിയാവണം😢

    • @amnashirinamna2664
      @amnashirinamna2664 3 месяца назад

      Anikum labichu

  • @aboohilal5302
    @aboohilal5302 2 года назад +334

    നിങ്ങൾ എപ്പോഴെങ്കിലെ പാടൂ..അഥവാ പാടിയാലോ..മനസ്സും കീഴടക്കിയിട്ടെ നിങ്ങൾ പോകൂ❤️❤️❤️

  • @hassanvellap559
    @hassanvellap559 Год назад +11

    ഒരു മുഹിബിന് ഇത് കരഞ്ഞ് കൊണ്ടല്ലാതെ കേൾക്കാൻ കഴിയില്ല
    ഖദീജ ഉമ്മനോട് സ്നേഹം വരികൾ നൽകുന്നു
    എത്ര ഹൃദ്യമായാണ് വരികൾ കോർത്ത് വെച്ചത്

  • @CMTECHVLOG-ql6ft
    @CMTECHVLOG-ql6ft 8 месяцев назад +4

    മദ്ഹിനോട് 100% നീതി പുലർത്തുന്ന സ്വാദിഖ് ഉസ്താദ് ❤👍🤗🤗🥰🥰

  • @anasvkm7829
    @anasvkm7829 2 года назад +23

    സ്വാദിഖ് ഉസ്താദിന്റെ മറ്റ് പാട്ടിനേക്കാൾ " വേറിട്ടൊരു സ്വരം പോലെ അനുഭവപ്പെട്ടു"
    🌹🌹🌹🌹👍👍👍 തികച്ചും വ്യത്യസ്തമായ മറ്റ് മദ്ഹ് കൾക്കായി കാത്തിരിപ്പ് തുടരുന്നു❤️🤍💚

  • @jafarapputhur2826
    @jafarapputhur2826 2 года назад +10

    ഖൽബിൽ നിന്ന് ഉതിർന്നു വീണ വരികൾ ഖൽബിലേക്ക് തുളച്ചു കയറുന്നു.
    ഖദീജുമാക്കൊരുമ്മ

  • @rashadkk4991
    @rashadkk4991 Год назад +17

    ഈ വരികൾ എഴുതിയവർക്കും പാടിയ വർക്കും ആസ്വദിക്കുന്നവർക്കും
    കദീജ ബീവിയുടെ കൂടെ സ്വർഗ്ഗത്തിൽ ഇടം നൽകട്ടെ
    امين

  • @muhammedhusain9475
    @muhammedhusain9475 2 года назад +164

    സ്വാദിഖ് ഉസ്താദിൻ്റെ പാട്ട് വരുന്നുണ്ട് എന്ന് അറിഞ്ഞാൽ പിന്നെ ഫുൾ ടൈം കാത്തിരിപ്പായിരിക്കും വന്നാൽ പിന്നെ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കലുമാണ് നമ്മളെ പതിവ്...

    • @junaisvgd7343
      @junaisvgd7343 2 года назад +9

      ഞാനും അധിക ദിവസവും കേൾക്കും
      ഉസ്താദിന്റെ പാട്ട് കേൾക്കാൻ വേറെ ഒരു ഫീലാ.......

    • @husain102
      @husain102 2 года назад +4

      Currect

    • @razimon6863
      @razimon6863 2 года назад +1

      Athe

    • @bishrmedia7439
      @bishrmedia7439 2 года назад +1

      Same 😍

    • @noufalkooriyad
      @noufalkooriyad 2 года назад +2

      മ്മളും

  • @muhammedhusain5758
    @muhammedhusain5758 8 месяцев назад +6

    സൂപ്പർ പാട്ട് സൂപ്പർ സൂപ്പർ
    എത്ര തവണ കേട്ടു എന്നറിയില്ല.
    എന്നും കേൾക്കുന്നു.
    ജസാക്കള്ളാഹ്

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 года назад +50

    ഖദീജ ഉമ്മ😍♥️
    നിങ്ങളുടെ ഏവരുടെയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു
    നാളെ ഖദീജ ഉമ്മയോടൊപ്പം മുത്ത്നബിയുടെ കൂടെ സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂടാൻ നാഥൻ തൗഫീഖ് നൽകട്ടെ...
    ആമീൻ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 года назад +18

    അൽഹംദുലില്ലാഹ്
    Masha allah😍🥰
    ഓരോ മഹാന്മാരുടെയും മഹതികളുടെയും ആണ്ട് വരുമ്പോയെല്ലാം ഉസ്താദിന്റെ നല്ല സുന്ദരമായ മദ്ഹ്കൾ കേൾക്കാൻ കൊതിക്കുന്ന എത്രയോ മുഹിബ്ബീങ്ങളുണ്ട്...
    🌹🌹🌹👌👌👌

  • @vahidkizhisseri2429
    @vahidkizhisseri2429 2 года назад +52

    സ്വാദിഖ് അസ്ഹരി ഉസ്താദ് പാടിയ ഗാനങ്ങൾക്ക് വല്ലാത്തൊരു അഴകാണ്...❤🌹😍
    ചാലിയം ദർസിൽ പഠിക്കുമ്പോ അസ്ഹരിയുടെ മദ്ഹ് കീർത്തനങ്ങൾ ദർസിൽ വെച്ച് ഒരുപാട് കേട്ടതാണ് അതിന് വല്ലാത്തൊരു മൊഞ്ചായിരുന്നു...💞💞
    അള്ളാഹു നമുക്ക് ഖദീജ ഉമ്മയുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
    ദുആ വസിയ്യത്തോടെ
    ✍️ വാഹിദ് അൽ അസ്ഹരി കിഴിശ്ശേരി

  • @faisalfaisi5600
    @faisalfaisi5600 2 года назад +4

    ഉസ്താതെ മദീനപ്പാട്ട് കേട്ട് തപ്പിയതാണ് ഇങ്ങളെ ഇവിടെ വന്നപ്പോ ദേ കിടക്കുന്നു ഒരുപാട് മധുഹുകൾ വല്ലപോഴും പാടും അത് മനസ്സിൽ തട്ടുന്നതും 💕💕💕💕

  • @noufalhudawi8465
    @noufalhudawi8465 10 месяцев назад +4

    മണി മുത്ത് നൂറല്ലാതെ ഒന്നുമിവർക്കില്ല
    മഹ്ബൂബീനായുസ്സ് മുഴുവൻ നൽകിയ പൂമുല്ല ❤❤❤

  • @eyasmon3368
    @eyasmon3368 2 года назад +72

    പ്രണയം കൊണ്ട് റസൂലുല്ലാൻ്റെ ഖൽബിൽ ഇന്നേവരെ മറ്റാർക്കും തിരുത്തി കുറിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരേയൊരു നാമം അത് ഖദീജ ബിൻത് ഖുവൈലിദ് رضي الله عنها
    ബീവി ലോക മുസൽമാൻ്റെ പൊന്നുമ്മ...
    യാ ഉമ്മനാ..🤍
    🖤🖤🖤😍🖤🖤🖤

  • @aliammanath6326
    @aliammanath6326 2 года назад +10

    ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന മാദിഹീങ്ങളിൽ ഒരാൾ.,സ്വാദിഖ് അസ് ഹരി...മറ്റൊന്ന് ത്വഹ തങ്ങൾ...പടച്ച റബ്ബ് ഇരുവർക്കും,മറ്റ് മാദിഹീങ്ങൾക്കും മദ്ഹ് എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ, ആമീൻ

  • @lubabababa4719
    @lubabababa4719 5 месяцев назад +2

    നാളെ ജന്നാത്തിൽ ഖദീജ ഉമ്മയോടപ്പം ഒരുമിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ......
    ഓരോ വരികളും കണ്ണ് നിറക്കുന്നു 😢😢😢

  • @abdshukoorchetlat3183
    @abdshukoorchetlat3183 2 года назад +42

    ഉസ്താദിനും ഞങ്ങൾക്കും കദീജാ ഉമ്മാന്റെ പൊരുത്തം തന്ന് അനുഗ്രഹിക്കണേ ഉസ്താദിന്റെ ശബ്ദത്തിലും ബർകത് ചെയ്യണേ ആമീൻ

  • @ajmalbheemanad7818
    @ajmalbheemanad7818 2 года назад +51

    ഹൃദയം തൊട്ട മധുരം നിറഞ്ഞ വരിയും വർണ്ണനയും..... 😢😢😢😢😢😢👌👌👌👌👌👌👌👌

  • @Raheena786
    @Raheena786 9 месяцев назад +5

    എന്തെന്നില്ലാത്ത ഒരാനൂഭൂതി യാണ് ഈ പാട്ട്.😢😢
    എപ്പോ കേട്ടാലും അറിയാതെ അതിൽ ലയിച്ചു പോകും. അത്രക്കും മൊഞ്ച ഈ പ്പാട്ട്
    എത്ര കേട്ടാലും മതിയാവൂല

  • @naughtyayshu1122
    @naughtyayshu1122 2 месяца назад +2

    ഖദീജബീവി യുടെ അടുത്തെത്തിയ feeling 🤝

  • @binsiyabinsi2766
    @binsiyabinsi2766 Год назад +3

    എന്നും അത്ഭുതം തോന്നിയിട്ടുള്ളു ഉസ്താദിന്റെ വരികളോട്.... ഒരുപാട് തവണ കേട്ടതാണെങ്കിലും വീടും വീടും കേൾക്കുമ്പോ ഓരോ വരികളിലെയും അർത്ഥം മനസ്സിലാവുമ്പോ അത്ഭുതം തോന്നുന്നു.... ❤️

  • @mediamallarangottukakara
    @mediamallarangottukakara Год назад +3

    ഉസ്താദേ .....എന്തൊരു വരികളാണ് ....ഈണവും ....മനസിലേക്ക് ഇങ്ങനെ ഇടിച്ചു കയറുകയാണ്

  • @nooremoulamedia3244
    @nooremoulamedia3244 2 года назад +32

    Masha allah 🌹
    സ്വദിക് ഉസ്താതിന്റെ പുതിയ മദ്ഹ് ഇറങ്ങുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ് കാരണം ഏറെ ചിന്തനീയമായ വരികളാണ് ഉസ്താദിന്റേത് മധുരമുള്ള ആലാപനവും ❤️

  • @mubashirperinthattiri1170
    @mubashirperinthattiri1170 2 года назад +15

    نتوسل بالحبابة ♥️♥️

  • @husainmusliyar8793
    @husainmusliyar8793 Год назад +6

    ബീവി ഖദീജ,ഹബീബരുടെ പ്രിയ പത്നി ജീവനും ജീവിതവും സർവ്വവും പ്രിയ മാരന് സമർപ്പിച്ച മാതൃകാ മഹിള❤❤
    *✍🏻ഖലം പ്രേമി🥀**♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎*

  • @binyaminbinyamin1935
    @binyaminbinyamin1935 Год назад +4

    ഈ ഗാനം ഇടയ്ക്കിടെ ഇങ്ങനെ വന്നു കേൾക്കും.. എന്തോ ഒരിഷ്ടമാണോ വരികളോട് അതോ ഉമ്മയോടുള്ള സ്നേഹം കൊണ്ടാണോ എന്നറീല്ല..ഒരുപാട് സ്നേഹത്തോടെ പാടി ഫലിപ്പിച്ചത് കൊണ്ടാണോ എന്നുമറീല്ല..ദുആയുടെ അഭ്യർത്ഥനയോടെ.. ❤️

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 2 года назад +29

    വർണ്ണിച്ചാലും, വർണ്ണിച്ചാലും തീരാത്ത ശബ്ദ സൗന്ദര്യം 🥰🥰😍👍🏻

  • @ubaidullasaqafi8226
    @ubaidullasaqafi8226 2 года назад +19

    ഖദീജുമ്മയോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകണേ اللّه 🤲💔

  • @noushadalihimamiofficial
    @noushadalihimamiofficial 2 года назад +33

    മാഷാ അള്ളാ വളരെ മനോഹരം അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ❣️ ഖദീജ ബിവി യുടെ ദറജ ഉയർത്തു മാറാകട്ടെ

  • @yahyachallangayam4155
    @yahyachallangayam4155 2 года назад +5

    പുന്നാര തങ്ങളെ ഖദീജ റളിയല്ലാഹു വിനെ പറഞ ഈ വരികൾ തങ്ങൾക്ക് ഇഷ്ട്ടമാക്കും ഉറപ്പ്😥😥😥😥

  • @mohammedrafi4955
    @mohammedrafi4955 2 года назад +13

    പാട്ട് എല്ലാം വെറും ഒരു ഒച്ചപ്പാട് ആയി മാറുന്ന കാലത്ത് ഇത്തരം വരികൾ കേൾക്കുമ്പോൾ ഒരു സന്തോഷമാണ്

  • @sajithavc849
    @sajithavc849 Год назад +2

    വളരെയധികം രസമുണ്ട് കേൾക്കാനും പാടാനും ഹദീജ ഉമ്മ❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤❤❤❤

  • @Eabdulazeezpukayoor
    @Eabdulazeezpukayoor 2 года назад +9

    ഉമ്മയെ ഓർക്കാൻ പറ്റിയ നല്ല ഈരടി ......എന്ത് മനോഹരം ...മാഷാ അല്ലാഹ്

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 11 месяцев назад +2

    മാഷാ അള്ളാഹ് ♥️അടിപൊളി പറയാൻ വാക്കുകൾ കിട്ടുന്നില്ല നമ്മുടെ ഉമ്മയെ കുറിച്ചുള്ള വരികൾ♥️♥️♥️അള്ളാഹു ആഫിയത്തുള്ള ബറകാതുള്ള ദീർക്കായുസ്സ് നൽകുമാറാകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️

  • @muhammadsafvanp6560
    @muhammadsafvanp6560 2 года назад +7

    *സ്വാദിഖ് അസ്ഹരി ഉസ്താദിന്റെ 🎧വരികൾ എന്നും മനസ്സിനെ കീഴടക്കിയതാണ്... 🎤👍💐*
    *🌹🌹صلى الله على محمد صلى الله عليه وسلم..*

  • @അലിെെകവിഫാളിലി

    മ്യൂസിക് ഇട്ടാലെ പാട്ട് രസമുള്ളൂ എന്ന് പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട് 😔
    സ്വാദിഖ് ഉസ്താദിന്റെ പാട്ടിനെ വെല്ലാൻ ഒരു മ്യൂസിക് ഉള്ള പാട്ടിനുംകഴിയില്ല 🌹🌹🌹🌹🌹👍👍🤲🤲🤲

  • @rahees.krahees.k8659
    @rahees.krahees.k8659 2 года назад +10

    സ്വദിഖ് ഉസ്താദ്‌ ന്റെ വരികൾ കേൾക്കുമ്പോൾ മനസ്സ് മദീനയിലെത്തും ما شاء الله💜💛

  • @CmhotelCm
    @CmhotelCm 3 месяца назад

    ഖദീജുമ്മ❤❤❤
    സൂപ്പർ മാഷല്ലാഹ് ❤❤

  • @madeena3450
    @madeena3450 Год назад +8

    Masha allah 🌹🌹🌹 ഉസ്താദേ പറയാൻ വാക്കുകൾ ഇല്ല ആ ജീവിതത്തിന് അത്രയും അത്ഭുതമാണ് ഖദീജ ഉമ്മ ഉസ്താദിന്റെ മദ്ഹ് കേൾക്കാൻ വല്ലാത്ത ഫീലിംഗ്❤️😍🥰🌹 നാളെ സ്വർഗ്ഗത്തിൽ അവരോടൊപ്പം നമ്മളെയും ഉൾപ്പെടുത്തുമാറാവട്ടെ

  • @binsiyabinsi2766
    @binsiyabinsi2766 Год назад +2

    പറയാൻ വാക്കുകളില്ല ഉസ്താദേ.... അത്രക്കും മനോഹരമാണ് വരിയും ആലാഭനവും.... ❤️❤️❤️

  • @muhammedhusain9475
    @muhammedhusain9475 2 года назад +36

    ഈ പാട്ട് എല്ലാ പാട്ടിൽ നിന്നും വ്യത്യസ്ഥമാണ്.... എന്ത് ചന്തം കേൾക്കാൻ....😍

  • @hibafathmaaa
    @hibafathmaaa Год назад +12

    എന്തു നല്ല വരികളാണ് ഉമ്മഹാത്തുൽ മുഅമിന് ഖദീജ ബീവിയെ കുറിച്ച് ❤️masha allah☺️ അള്ളാഹു ബറക്കത് ചെയ്യട്ടെ 🤲🏻 ഇന്ന് റമദാൻ 10 ഖദീജ ബീവിയുടെ വഫാത്ത് ദിനം 🤲🏻nice voice ☺️❤️

  • @bishrmedia7439
    @bishrmedia7439 2 года назад +4

    ഹൃദയം കീഴടക്കിയ വരികളും ആലാപനവും... 👍👌🌹🌹
    പല പാട്ടും കണ്ടിട്ടുണ്ട്.... എഴുതിയിട്ടുമുണ്ട് അൽഹംദുലില്ലാഹ്...
    പക്ഷേ സ്വാദിഖ് ഉസ്താദ് ന്റെ വരികൾ പണ്ട് മുതൽക്കേ പ്രതേക ഹരമാണ്... പലരും പ്രാസമൊപ്പിച്ച് ട്യൂണിനനുസരിച്ച് പാട്ട് മൊഞ്ചാക്കുമ്പോൾ വരികൾ കുറച്ചേ ഉണ്ടാവുകയുള്ളൂ... ആശയവും തഥൈവ പക്ഷേ swadiq ഉസ്താദ് ന്റെ വരികൾ എമ്പാടും ഉണ്ടാകും.. ഏകദേശം ചരിത്രങ്ങളും അതിലടങ്ങിയിട്ടുണ്ടാകും... പ്രാസവും മറ്റ് കവിതാ ഭംഗികളും ഒത്തിട്ടുമുണ്ടാവും... Masha Allah എങ്ങനെ സാധിക്കുന്നു... അഭിമാനം... 🥰👍🌹🌹 സന്തോഷങ്ങൾ 🥰🌹🌹
    മുത്ത് നബി തുടർ വാള്യങ്ങൾ പ്രതീക്ഷിക്കുന്നു...

  • @najiyabahira5001
    @najiyabahira5001 Год назад +5

    പിരിശപ്പെയ്ത്തിൽ ഖദീജുമ്മയാവണം.. ❣️

  • @habeebaummuhabeebaummu7707
    @habeebaummuhabeebaummu7707 9 месяцев назад +2

    കൽബിൽ കദീജ ബീവിയുടെ പോരിശ നിറയുന്നു... കണ്ണീർ പൊഴിയുന്നു 😢😢...
    നന്നായി പാടി... ഇമ്പമുള്ള വരികൾ....🎉🎉

  • @ibrahimkhaleel81
    @ibrahimkhaleel81 2 года назад +7

    😍😍ഫസ്റ്റ് നാല് വരി കേട്ടപ്പോയെക്കും വല്ലാത്ത ഒരു അനുപൂതി 😘😘ബാക്കി ഉള്ള പാട്ടുകളിൽ നിന്നൊക്കെ വേറിട്ട എന്തോ ഒരു മധുരം ഈ പാട്ടിന് ഉണ്ട് 😘👍👍എത്ര കേട്ടിട്ടും പൂതി തീരുന്നില്ല 😘😘😘👍👍

  • @AbdurahmanTm-v5p
    @AbdurahmanTm-v5p 8 месяцев назад +2

    Enikk ettavum ishtappetta pattanidh njanidh kelkkadhe orikkalum urangarilla❤

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 года назад +9

    എന്റെ നാട്ടുകാരനായ ഉസ്താദ്.... പാടിതകർത്തു

  • @kabeerzaini3565
    @kabeerzaini3565 2 года назад +8

    തീരാതിരുന്നെങ്കിൽ എന്ന് കൊതിച്ചു.. 🥰

  • @farahanmuhammad4608
    @farahanmuhammad4608 2 года назад +4

    എന്റെ സ്വദിഖ ഉസ്താദ് തകർത്തു പാടി set ,❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 года назад +29

    ما شاء الله 🌹🌹🌹
    ഖദീജ ഉമ്മയുടെ رضي الله عنها 🌹
    യുടെ മദദും, കാവലും, തിരുനോട്ടവും ഇരുലോകത്തും നൽകണേ അല്ലാഹ്... 🤲🏻🌹

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 2 года назад +9

    ماشاء الله❤️اللهم اجعلنا من العاشقين

  • @ashiquerahman1939
    @ashiquerahman1939 2 года назад +17

    Mashallah
    ഖദീജുമ്മ😍
    ഉസ്താദിന്റെ വരികളും ആലാപനവും എന്നും ഒരു വേറിട്ട ഷൈലി തന്നെ. കേൾക്കുന്നവരുടെ എല്ലാം മനസ്സിൽ തട്ടുന്ന വരികളും ആലാപനവും ✨
    എനിയും ഒരു പാട് എഴുതാനും പാടാനും നാഥൻ ഉസ്താദിന് തൗഫീഖ്നൽ കട്ടെ ... ആമീൻ

    • @sulfiyamuhajir3312
      @sulfiyamuhajir3312 2 года назад +1

      آمين آمين آمين يارب العالمين

    • @muheenmubzz1972
      @muheenmubzz1972 2 года назад +1

      ആമേൻ

    • @hariskandoth1980
      @hariskandoth1980 2 года назад +1

      മാഷാ അള്ളാഹ് എത്ര മനോഹരം 👌👌😍😍

  • @zubinalappad1239
    @zubinalappad1239 2 года назад +5

    യാ അല്ലാഹ്.. ഈ വർണ്ണനകൾ കേൾക്കുമ്പോ ഉള്ള ഫീൽ... 😢❤🤲🏻അത് പറഞ്ഞറിയിക്കാൻ വയ്യ.. പഴയ ട്യൂൺ അടുക്കി പ്പെറുക്കി ഇങ്ങനെ പാടിപ്പോയപ്പോൾ അതിന് മധുരവും കൂടി 👌🏻👌🏻👌🏻👌🏻

  • @rabeehrabi5194
    @rabeehrabi5194 2 года назад +6

    ماشاءاللہ🌼🌹🌼

  • @junaistanur1396
    @junaistanur1396 Год назад +2

    ഇന്ഷാ അല്ലാഹ് കദീജഉമ്മാന്റെ അടുത്തുപോയി ഈ പാട്ട് കുറച്ച് പാടണം 🤲🤲

  • @Midlajqadiri
    @Midlajqadiri 2 года назад +12

    ما شاء الله...
    It's great from usthad swadiq perithatiri.. amazing.. heart'touching..
    About our beloved mother ❤️
    .....
    Thanks ❤️❤️

  • @anshianshi_.07
    @anshianshi_.07 2 года назад +41

    _സമ്മിലൂനി എന്ന് വിറക്കും താജരിൽ,_
    _കമ്പിളിപ്പുതപ്പായി ചൂടിയ സ്നേഹ തീരം ഖദീജرضي الله عنها_💖🖇️
    *الفاتحة..💟

  • @raseenanayeef3119
    @raseenanayeef3119 2 года назад +11

    ഖദീജ ഉമ്മയെ കുറിച്ച് sadiq usthad പാടിയത് ما شاء الله ♥️ നല്ല മൊഞ്ച് ഉണ്ട്....നല്ല വരികൾ....ഇനിയും ഇതുപോലെ പാടാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @hassanfarfari9356
    @hassanfarfari9356 2 года назад +8

    ما شاء الله
    എന്തു നല്ല ആലാപനം അതിലും നല്ല വരികളും
    😘❤️
    നാഥൻ ഖബൂലാക്കട്ടെ

  • @abdullahsirajudheen5193
    @abdullahsirajudheen5193 2 года назад +7

    ലോകരാജാവിന്റെ കരൾ കവർന്നൊരു തരുണിമണി പൊന്ന്❤️

  • @mohammedrameez3954
    @mohammedrameez3954 Год назад +1

    What a song listening from makkha ..

  • @princeofmadeena3612
    @princeofmadeena3612 2 года назад +20

    *ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മാ...💙*
    *റോജാത്തി പൊൻ മഴവില്ലാണെന്റെ ഖദീജുമ്മാ...🧡*
    *രാജാത്തി പെൺ മിഴികളിലെ സുന്ദരിയാണുമ്മാ...🤍*
    *ജന്നാത്തിലെ റാണി ബത്തൂലിനെ പോറ്റിയ പൊന്നുമ്മാ...❤️*

  • @MisriyaSaleem-x5d
    @MisriyaSaleem-x5d 7 месяцев назад +1

    Ethra kettalum madhi verulaa❤😭

  • @whitelover2816
    @whitelover2816 2 года назад +11

    ما شاء الله..❤️
    പ്രിയ സുഹൃത്ത്..🤍
    ഹൃദയം തൊട്ട വരികൾ...💞👌🏻

  • @irfu628
    @irfu628 2 года назад +17

    ماشاء اللّه 😍
    ഖദീജുമ്മയുടെ കൂടെ റബ്ബ് നമ്മളെ സ്വർഗത്തിലാക്കട്ടെ🤲

  • @ribusmonus5956
    @ribusmonus5956 2 года назад +5

    ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ ഉസ്താദിന് പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ... 🤲🏻 ഈ ശബ്ദം നിലനിർത്തി കൊടുക്കണേ അല്ലാഹ്.. 🤲🏻🤲🏻🤲🏻

  • @samsuddinsamsu-f9q
    @samsuddinsamsu-f9q 28 дней назад

    ماشا الله ❤

  • @hbsbasith4220
    @hbsbasith4220 2 года назад +2

    മുത്തിൻ്റെയും പ്രിയ പത്നിയുടെയും ത്യാഗങ്ങളും വേദനകളും ഓർത്ത് ഇത്😭😭😭😭😭😭
    കരയാതെ കേൾക്കാൻ കഴിയുന്നില്ല

  • @sumayyajamsheer9002
    @sumayyajamsheer9002 2 года назад +5

    ما شاء اللہ..ما شاء اللہ..✨
    എത്ര വട്ടം കേട്ടു ഈ പാട്ട് എന്ന് എനിക്ക് തന്നെ അറിയില്ല..
    പടച്ചോൻ ഖദീജുമ്മാന്റെ ബറകത് കൊണ്ട് മരണം വരെ മുത്ത് നബിയെ ﷺ ഇഷ്‌ഖ് വെക്കാനുള്ള തൗഫീഖ് നൽകട്ടെ.. 😭🤲🏻🤲🏻

  • @alrayyanalrayyan7871
    @alrayyanalrayyan7871 2 года назад +4

    Amazing lines and vocal
    ما شاء الله
    مع وصية بالدعاء
    أقبلنا يا رب العالمين

  • @voiceofmadaneeyamlatheefsa5317
    @voiceofmadaneeyamlatheefsa5317 2 года назад

    🥰 kadeeejummmma

  • @Zuhraakber
    @Zuhraakber 2 года назад +8

    Maa shaa allaaahh..🤍
    വരികളും ആലാപനവും അർത്ഥവത്തം..🤍🍃
    മിഴി നിറയാതെ മുഴുവൻ കേൾക്കാനാവില്ല..
    പാരിതിൽ പരിഹാരപ്പൂ ഖദീജുമ്മ പുകൾ പാടി ഫകീറായ പാവം തേടുന്നേ..💔
    പാവനപ്പൂമാൻ നബിയിൽ പതികന്റെ പതികന്റെ വ്യഥ പറയാമോ..🥺
    പേടിയാൽ ആഗ്രഹമോതുന്നേ..💔

  • @muhammadunais-vr5fh
    @muhammadunais-vr5fh Год назад +2

    SONG Khadeejumma... Lyrics in kannada......
    ಖೋಜಾತಿ ಪೆನ್ಮಣಿ ಮುಲ್ಲ ಬೀವಿ ಖತೀಜುಮ್ಮಾ
    ರೋಜಾತಿ ಪೊನ್ಮಝವಿಲ್ಲಾಣೆಂಡೆ ಖತೀಜುಮ್ಮಾ
    ರಾಜಾತಿ ಪೆನ್ಮಿಝಿಗಳಿಲೆ ಸುಂದರಿಯಾಣುಮ್ಮಾ
    ಜನ್ನಾತಿಲೆ ರಾಣಿ ಬತೂಲಿನೆ ಪೋಟ್ಟಿಯ ಪೊನ್ನುಮ್ಮಾ
    ಅರುಮಪ್ಪೂ ರಸೂಲಿಂಡೆ ಅಗಮಿಲ್ ಪೂವಿಟ್ಟಾ ಚಂಡೇ
    ಅಲಂಗಾರ ಬೀ ಖತೀಜಾ
    ಅಲಂಗಾರ ಬೀವೀ ಖತೀಜಾ ಅಲಂಗಾರ ಬೀವೀ ಖತೀಜಾ
    (ಖೋಜಾತಿ ಪೆನ್ಮಣಿ ಮುಲ್ಲಾ)
    ಮಣಿಮಕ್ಕತ್ತೊರು ನಲ್ಲ ಮಹಾ ರಾಜ ಮನಮುಳ್ಳ
    ಮಹಿಮಪ್ಪೂ ನಾರಿಕ್ಕೊರುನಾಳ್ ಸುವರ್ಗಂ ಕಿಟ್ಟಿ
    ಮಧುರಾ ರಸೂಲಿಂಡೆ ಕವಿಳ್ ಕಂಡ್ ಖತೀಜಾ ನೆಟ್ಟೀ
    ಮಲರಾಯ ನೆಬಿಕ್ಕಲ್ಲ ಮಾಲಾಗ ಪೋಲೊರು ನಲ್ಲ
    ಮನಮೊತ್ತ ಮಾಣಿಕ್ಯತ್ತಿನ್ ಕರಙ್ಙಳ್ ನೀಟಿ
    ನಲ್ಲಾ ಮುಹಬ್ಬತ್ತ್ ಮರತ್ತಿಂಡೆ ತಣಲಿಲ್ ಕೂಟಿ
    ಪೊನ್ನುಮ್ಮ ಇಲ್ಲಾದೆ ವಳರ್ನ್ ಪೊನ್ನುಪ್ಪಾನೆ ಕಾಣಾ ಕಣ್ಣ್
    ಪೊನ್ನಾರ ಪೂ ಖತೀಜುಮ್ಮ ಜೀವನ್ ಕಣಿಞ್ಞ್
    ಲೋಗ ನೇದಾವಿಂಡೆ ವೇದನ ನೀಕಿಯ ಸುರುಮಪ್ಪೂ ಪೊನ್ನ್
    ಕಣ್ಣೀರಿಂಡೆ ನಾಲ್ವಝಿ ಮಾಞ್ಞ್ ಪೊನ್ನೂರಿಂಡೆ ಖಲ್ಬ್ ನಿರಞ್ಞ್
    ಮಂದಾರಪ್ಪೂ ಖತೀಜುಮ್ಮ ಸಗಲಂ ಕಣಿಞ್ಞ್
    ಲೋಗ ರಾಜಾವಿಂಡೆ ಕರಳ್ ಕವರ್ನೊರು ತರುಣಿಮಣೀ ಪೊನ್ನ್
    (ಖೋಜಾತಿ ಪೆನ್ಮಣಿ ಮುಲ್ಲಾ)
    ಅಲ್ಲಾಹುವಿಂಡೆ ರಸೂಲಿನ್ ತಣಲ್ ಕೊಡುತ್ತ ನಸೀಬ್ ಲಭಿಚ್ಚದ್
    ದುನಿಯಾವಿಲಾರ್ಕುಂ ಕಿಟ್ಟಾ ಸೌಭಾಗ್ಯಮದುಮ್ಮಾ
    ಎಲ್ಲಾವರೋಡುಂ ತಂಙ್ಙಳ್ ಎಂಡೆ ಖತೀಜ ಎನ್ನು ಪರಞ್ಞದ್
    ಕೋಡಾನು ಕೋಡಿ ಮುಸಲ್ಮಾನೇಟ್ಟು ಪರಞ್ಞುಮ್ಮಾ
    ಅಲ್ಲಾಹುವಿಂಡೆ ಹಬೀಬಿನ್ ಚುಂಬನಮೇಗಿಯ ದಿನರಾತ್ರಙ್ಙಳ್
    ಸುಬ್'ಹಾನೆಂಡುಮ್ಮಾಕೇಗಿಯ ಸುವರ್ಗ ಸುಗಂ ಉಮ್ಮಾ
    ಎಲ್ಲಾವರೇಕಾಳುಂ ಎನ್ ಹೃದಯಮರಿಞ್ಞ ಖತೀಜಾ ಎನ್ನದ್
    ಪುನ್ನಾರ ನೂರ್ ಪರಞ್ಞದ್ ಪಿರಿಶಂ ಕೊಂಡುಮ್ಮಾ
    ಮಹಮೂದ್ ನೆಬಿಯೋರೆ ಞೆರುಕ್ಕಙ್ಙಳ್ ಅರಿಞ್ಞಪ್ಪೊ
    ಮಹಾ ರಾಣಿ ಮನಮರಿಞ್ಞಗಿಲಮೇಗೀ
    ಮಣೀ ಮಕ್ಕ ತಲ ಕುಣಿತ್ತಾದರಿಚ್ಚ ಸಂಬನ್ನೆಬಿ
    ಮರಣ ಸಮಯತ್ತವರ್ ಫಕ್'ರೇ ಪೂಗೀ
    ಮಲರ್ ಮುತ್ತ್ ಹಿರಾ ಗುಹತ್ತಾಗತ್ತಳತ್ತಿರೀಕ್ಯುಂಬೋ
    ಮಲ ಮಡಕ್ಕೂಗಳ್ ತಾಂಡಿ ಅವರುಂ ಕೇರೀ
    ಮನುಜ ಮೇನಿಕ್ಯು ತಾಙ್ಙಾ ದೂರಂ ಕೇರಿ ಇರಙ್ಙಿಯದೋರ್ತ್
    ಮಹಬ್ಬತ್ತಿನ್ ಮಾನಸಙ್ಙಳ್ ಕರಞ್ಞು ನೇರೀ
    ಮಣಿ ಮುತ್ತ್ ನೂರಲ್ಲಾದೆ ಒನ್ನುಮವರ್ಕಿಲ್ಲಾ...
    ಮಹಬೂಬಿನಾಯುಸ್ ಮುಝುವನ್ ನಲ್ಗಿಯ ಪೂ ಮುಲ್ಲಾ
    ಮಡಿ ತಟ್ಟಿಲ್ ಅಂದ್ಯ ರಸೂಲಿನೆ ಚೇರ್ತ ಖದೀಜುಮ್ಮಾ
    ಮಡಿ ತಟ್ಟಿಲ್ ಅಂದ್ಯ ರಸೂಲಿನೆ ಚೇರ್ತ ಖದೀಜುಮ್ಮಾ
    (ಖೋಜಾತಿ ಪೆನ್ಮಣಿ ಮುಲ್ಲಾ)
    ಆಟ್ಟಲ್ ರಸೂಲಿಂಡೆ ಹೃದಯತ್ತೆ ಕೀರಿ ಮುರಿಚ್ಚ್
    ಖದೀಜುಮ್ಮ ವಿಡ ಪರಞ್ಞೇ
    ಆಗ ಲೋಗಮನ್ನ್ ಹಬೀಬಿಂಡೆ ಕಣ್ಣೀರ್ ಕಂಡ್
    ಕರಞ್ಞು ಕರಞ್ಞು ತಳರ್ನೇ
    ಆದರಪ್ಪೂ ಮೇನಿ ಆಯುಸ್ಸಿನ್ ಪಾದಿಯೆ ನೋಕಿ
    ಅವಸಾನ ಸಲಾಂ ಪರಞ್ಞೇ
    ಆ ತಿರು ವೇದನ ಕಂಡ್ ಆಯಿರಂ ಕೊಲ್ಲಂ ಪಿರಗೇ
    ಅನುರಾಗಿ ವೃಂದಂ ಕರಞ್ಞೇ
    ಪಾರಿದಿಲ್ ಪರಿಹಾರಪ್ಪೂ ಖದೀಜುಮ್ಮ ಪುಗಳ್ ಪಾಡಿ
    ಫಕೀರಾಯ ಪಾವಂ ತೇಡುನ್ನೇ
    ಪಾವನ ಪೂಮಾನ್ ನೆಬಿಯಿಲ್
    ಪದೀಗಂಡೆ ವ್ಯಧ ಪರಯಾಮೋ
    ಪೇಡಿಯಾಲ್ ಆಗ್ರಹಮೋದುನ್ನೇ
    ಪಾಡಾನ್ ಅರ್ಹದಯಿಲ್ಲ ಪಾಗಪ್ಪಿಝವುಗಳೆಲ್ಲಾಂ
    ಪೊರುತ್ತೆಂಡೆ ಪಾದಂ ಚೇರ್ಕುಮೋ
    ಪಾದಿರ ಕಣ್ಣೀರ್ ತನ್ನ್ ಪಾಲ್ನಿಲಾ ಪುಂಜಿರಿ ಕಂಡ್
    ಪಾಬಿ ತಂಡೀಮಾನ್ ಕಾಕುಮೋ
    (ಖೋಜಾತಿ ಪೆನ್ಮಣಿ ಮುಲ್ಲಾ)

  • @jaseemfarhan313
    @jaseemfarhan313 2 года назад +5

    മനസ്സ് കീഴടക്കിയ വരികൾ ♥
    മുത്ത് നബിയോടപ്പം ഖദീജ ഉമ്മയോടപ്പം സ്വർഗം ആസ്വദിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും സൗഭാഗ്യം നൽകട്ടെ 🤲ആമീൻ

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 Год назад +1

    Kure thiranju kittiya song😍😍😍
    Khadeeja umma(ra)

  • @muheenmubzz1972
    @muheenmubzz1972 2 года назад +5

    എനിക് സ്വദിക് ഉസ്താദിന്റെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ് അത് കൊണ്ട് ഞാൻ അധികവും ഡൗളോട് ചെയ്യലാണ്...
    ഈ പാട്ട് ഇറകുന്നത് ഇന്ന് രാവിലെ ആയിരുന്നു അറിഞ്ഞദ് ഞാൻ രാവിലെ തൊട്ട് കട്ട വെയിറ്റിംഗ് ആയിരുന്നു പാട്ട് കേൾക്കാൻ....
    ഉസ്താദിന് ഇനിയും ഉയരങ്ങളിലേക് എതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ameen

  • @binthmuhammed5109
    @binthmuhammed5109 2 года назад

    Masha allah👍👍 Allahu ummayodoppam swargathil orumikkan namuk bagyam nalkatte...Avare pole sundaramaya kudumbajeevidam nayikkan bagyam Allahu namuk nalkatte... Hridayathil padinja varikal...

  • @saeedbnusalam3001
    @saeedbnusalam3001 2 года назад +6

    ഖദീജ ഉമ്മയും മുത്ത് തങ്ങളും ഇതൊക്കെ സ്വീകരിച്ചില്ലേൽ പിന്നെ വേറെ ഒന്നും സ്വീകരിക്കുമെന്ന് തോന്നുന്നില്ല...
    മുത്തിന്റെ ഖദീജ ഉമ്മയെ ഇതിനപ്പുറം വിവരിക്കാനില്ല 😘😘😘😘😘😘😘

  • @aboosidhiquecheringal9761
    @aboosidhiquecheringal9761 Год назад +1

    ഉറങ്ങാൻ തൊട്ടിലിൽ കിടന്ന എനിക്കെന്റെ ഉമ്മ താരാട്ട് പാടിത്തന്ന് ഉറങ്ങാതെ പാട്ടിന്റെ വരികളിൽ ലയിച്ചു പോയ feel ♥️...... ♥️

  • @mariyamsalam4366
    @mariyamsalam4366 2 года назад +5

    ماشاء الله تقبل الله ببركة رسول اللهﷺ

  • @sadath7864
    @sadath7864 10 месяцев назад

    സ്വാദിഖ് ഉസ്താദ് പാടുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് 👍🏻

  • @mohammedajmal6209
    @mohammedajmal6209 Год назад +8

    റമളാൻ 10ന് ഇത് കേൾക്കാതെ പിന്നെന്ത് കേൾക്കാൻ...❤❤❤

  • @FaisalMulla-u3y
    @FaisalMulla-u3y Месяц назад +1

    Masha allha ഉസ്താദേ 💖💖💖💖💖👍

  • @mohammedrafi4955
    @mohammedrafi4955 2 года назад +2

    ഇതൊക്കെയാണ് പാട്ട് നല്ല അർത്ഥമുള്ള വരികൾ

  • @Bagshadhi
    @Bagshadhi 2 года назад +1

    എന്താണ് ഇപ്പോ ഞാൻ ഇവിടെ എഴുതുക.....!!
    No words...
    പടച്ചോൻ അവിടുത്തെ(bv) ബറകത് കൊണ്ട് നമ്മുടെ കുടുംബജീവിതവും അതിരില്ലാ സ്നേഹത്തിലും ഐക്യത്തിലും ആക്കി തരട്ടെ. ഹിസാബില്ലാതെ ഒന്നിച് സ്വർഗം വരെ എത്തിച് തരട്ടെ.. മദദ് യാ ഉമ്മനാ. 🤲🏻

    • @bsth2829
      @bsth2829 2 года назад

      💕💕💕💕

  • @farooqmon
    @farooqmon 2 года назад +3

    Watching from UAE

  • @sayedsafvan9942
    @sayedsafvan9942 Год назад +1

    ഹൃദ്യമായ വരികൾ 😢😢😢😢

  • @AbbasHassan-hw6zi
    @AbbasHassan-hw6zi Год назад +6

    Fathima beeviye കുറിച്ചും പാടുമോ

  • @muhammediyas2475
    @muhammediyas2475 Год назад +1

    വളരെ അധികം ചിന്തിപ്പിക്കുന്ന ആനധിപ്പിക്കുന്ന song 😍

  • @latheef-patlakasaragode9211
    @latheef-patlakasaragode9211 2 года назад +3

    *اَللَّهُمَّ صَلِّ عَلىَ سَيِّدِنَا مٌحَمَّدٍ نُورَ اْلاَنْوَارِ وَسِرَّالْاسْرَارِ وَسَيِّدَ اْلاَبْرَارْ*