കൊല്ലം പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രം.. l Kattil Mekkathil Devi Temple

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സുനാമിയുടെ രാക്ഷസ തിരകളെ അതിജീവിച്ച കടല്‍ തിരമാലകളാല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്രം. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മണികള്‍മുഴങ്ങുന്ന ഈ ദേവീ നട ഇത്രത്തോളം പ്രശ്്‌സ്തമായിട്ട് ചുരുക്കം വര്‍ഷങ്ങളെ ആകുന്നുളളു. എല്ലാ വെളുപ്പാന്‍ കാലങ്ങളിലും ഭക്തജനങ്ങളാല്‍ നിറയുന്ന ശങ്കരമംഗലം. കടലിനും കായലിനും ഇടയിലെ ഇത്തിരിത്തുരുത്തില്‍ അമ്മയെ കാണാന്‍ ആയിരങ്ങള്‍ ഓടിയെത്തുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടില്‍ മേക്കതില്‍ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടില്‍ മേക്കതില്‍ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തില്‍ ആണ് പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.
    #KattilMekkathilDeviTemple #KattilMekkathil #DeviTemple #Chavara #Kollam #KattilMekkathilBhagavathy #Manikettal #Mani #കാട്ടില്‍മേക്കതില്‍ #ഭദ്രകാളി #മണികള്‍ #വിശേഷാല്‍പൂജകള്‍ #അന്നദാനം #തങ്കയങ്കിഘോഷയാത്ര #വൃശ്ചികപ്പൊങ്കല്‍ #തിരുമുടിആറാട്ട്

Комментарии • 361