Это видео недоступно.
Сожалеем об этом.

Achan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത

Поделиться
HTML-код
  • Опубликовано: 1 авг 2020
  • അച്ഛൻ രചിച്ച ഗ്രന്ഥം | kavitha | New Malayalam kavithakal | Achan | അച്ഛൻ | കവിത മലയാളം I (മലയാളം കവിത) I (kavitha Malayalam) I by Fr. Peruvelil Mullenkolly VC I Lyrical Video I അച്ഛൻ കവിത I അച്ഛന് കവിത I കവിതകള് മലയാളം അച്ഛന് #Mullenkolly #peruvelil #malayalamkavitha #മലയാളംകവിത #kavithaMalayalam #അച്ഛന് കവിത #കവിതകള് #malayalamkavithakal #father'sday
    അച്ഛൻ രചിച്ച ഗ്രന്ഥം
    ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി.
    ആലാപനം: അജിത് വി.
    അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത
    ആരും പഠിക്കാത്ത പാഠമാണച്ഛൻ
    ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
    പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
    പാരിലെ പുസ്തകമെന്നുമച്ഛൻ.
    കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
    പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
    വറ്റിനായ് ഓടിനടന്നവസാനം
    അധികപ്പറ്റായ് മാറും പുരാണമച്ഛൻ
    ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
    അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
    പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
    നിറമുള്ള താളുകൾ അധികമില്ലാ
    വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ
    വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ
    കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
    കൂകാതെ പായും നിശ്ശബ്ദവണ്ടി
    മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള
    ഉൾ താളിൽ നിറയുന്നു അച്ഛൻ
    കര്മ്മ്മാമേനിക്ക് കാന്തിചാർത്തി
    കലപ്പയാ കൈകൾക്ക് ചന്തമേറ്റി
    (തലപ്പാവ് മേനിയിൽ ശോഭ കൂട്ടി
    കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട്
    കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി
    കാലം മറക്കാത്ത ഭംഗി തീർത്തൂ
    കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ
    കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ
    നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ
    കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ)
    കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട്
    ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട്
    മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന...
    തീവെയിലിൽ വിയര്ക്കു ന്ന...
    നീറുന്ന ചിത്രങ്ങൾ
    അച്ഛൻ മനപൂർവ്വം കീറിമാറ്റി
    ചുമന്നും ചുമച്ചും...
    കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട്
    ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ
    നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും
    നാടിനായ് ഓടുവാൻ മോഹമുണ്ട്
    അച്ഛൻ വീടിനെ താങ്ങുന്ന തൂണും
    നാടിൻറെ നന്മക്ക് തുണയുമാണ്
    കരവും സ്വരവും പരുക്കനാണെങ്കിലും
    എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും
    നോവുമെന്നോർത്തു മടിച്ചിരുന്നു
    പണുതുതഴമ്പിച്ച കൈകൾ കൊണ്ട്
    കൈ പിഴകൾ തിരുത്താൻ മടിച്ചതില്ലാ
    ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട്
    നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട്
    അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത
    പരിജ്ഞാനമുണ്ടതിൻ താളുകളിൽ
    (മുന്നറിവുണ്ട് തിരിച്ചറിവുണ്ട്
    നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട്
    തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന
    ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്)
    ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട്
    അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍
    അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍
    ആ കണ്ണിലെ കനവാണ് നമ്മൾ
    ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം
    ആ നിനവെനിക്കേകുന്ന നോവ്
    നേരിന്റെ നെറിവിന്റെ പാഠം
    എൻ ഉടലെരിയാതിരിക്കുവാനെന്നും
    ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ
    കഞ്ഞിക്കലത്തിൽ തിളയ്ക്കുന്നതും
    ചുടുകല്ലിൽ അകം പുറം വേവുന്നതും
    അപ്പമാണോ അതോ അപ്പനാണോ?
    അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും
    അപ്പനാണ് അതച്ഛനാണ്.
    അപ്പമാണച്ഛൻ അന്നമാണച്ഛൻ
    അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ
    This video content is protected by copyright laws. Any reproduction or illegal distribution of the content in any form will result in immediate action against the person concerned. Legal action will be taken against those who violate the copyright of the same.

Комментарии • 1,2 тыс.

  • @a.r.rafichathannoor388
    @a.r.rafichathannoor388 3 года назад +141

    ഹൃദ്യം, ഹൃദയഭേദകമീവരികൾ.
    ആത്മാവിൽ മുള്ളായി തുളയുന്ന,
    അശ്രു സാഗരയലകൾ തീർക്കുന്ന,
    സത്യങ്ങൾ പെരുമ്പറ മുഴക്കുന്ന,
    മധുകണങ്ങളുടെ മധുരമൂറുന്ന,
    വരികൾ... അഭിനന്ദനങ്ങൾ.

    • @JPMullenkolly
      @JPMullenkolly  3 года назад +14

      കവിതയേക്കാൾ മികച്ച ഈ അഭിപ്രായത്തിന് ഞാൻ എങ്ങനെ നന്ദി പറയും? നന്മ കാണുന്ന നല്ല മനസ്സിന് നന്ദി 🙏 സ്നേഹം 😍

    • @a.r.rafichathannoor388
      @a.r.rafichathannoor388 3 года назад +4

      @@JPMullenkolly സ്നേഹാദരങ്ങൾ, സർ.താങ്കളുടെ കവിത അത്രമേൽ ഇഷ്ടമായി.👍

    • @JPMullenkolly
      @JPMullenkolly  3 года назад +7

      നന്ദി ഒരായിരം നന്ദി

    • @bindhuvayot1149
      @bindhuvayot1149 2 года назад +3

      kllklkkkkkrrrrrkrktkrkkrt
      rkkrkrrklrkkkkrrrkrlrkr😄kttkkrtlrkklkk❤❤lrktkttr
      rkkrkrlkllkkttkt
      T
      Ktklrktlrkkkkkkrrkr😍kkrrlkkrkkkkrkktlkkrtkrrrklltrkk👌k😘👌kkkkkkrkrrkrkktrkk👌kkr👌tkk😘👌tkkttrk😘😘rrk😘👌👌rkkrkktrk👌r👌krkkkrkkk
      Trkkk😘krkkrkrktrkr😂kkkrkkrktkkkrkrrt
      rkkrk
      Rrkrktkktt😍kkrkrrrkk😘tlkktkktkt👌kktkkk👌krtkrkr👌👌krrrt👌krk😘r
      t😘krrrktktkkkkrkrkrrkrkk🥰rkktkkkkktkttkktkrkrkr👌ktktkrk😘trkkrlrkkrkrrrkrlrk👌kkrkrlkr👌rrkktkktkrkkk😘krkrkkkk😂kkk😄kkkkktktkrkkrkktkrkkrt🤣krktrkkrkrrktrkrkr❤rk❤kk❤kkkrrkkrtkrkrrkrlrkrkkkrkk👌tk👌kkrrr😘😘ktrkrk😍kkrrk😍krrrlrrkrkk😘krk😘k😘😘rrk😘rrrrkrk😘r😘k😘kkrrrktrrrrkr❤rktkrk😂tkr😂rtkrrktkrrrk
      K4kkk

    • @bijeshnb8385
      @bijeshnb8385 2 года назад +6

      Ssddddd

  • @sundarinettath6382
    @sundarinettath6382 Год назад +19

    അച്ഛനെയാണെനിക്കിഷ്ടം... ഞങ്ങൾക്കുവേണ്ടി അകം പുറം തേ ഞ്ഞു.. അകാല മരണമടഞ്ഞ എന്റെ അച്ഛനെ ഓർക്കുമ്പോൾ... കരഞ്ഞു കൊണ്ടാണ് എഴുതുന്നത്... സത്യം... എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച,.. സ്നേഹം വെളിയിൽ കാട്ടാ നറിയാത്ത സ്നേഹനിധിയായ എന്റെ അച്ഛൻ....

  • @sree.r2284
    @sree.r2284 11 месяцев назад +28

    അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും കണ്ണു നനയിക്കുന്ന കവിത.. വരികൾ, ഈണം, ആലാപനം എല്ലാം സൂപ്പർ ❤️❤️❤️

  • @gopikaramesh4366
    @gopikaramesh4366 2 года назад +57

    അച്ഛൻ ഓർമയായി എങ്കിലും എന്റെ മസ്നസ്സിൽ എന്നും ജീവിക്കുന്നു ഒരുപാട് സന്തോഷം

    • @JPMullenkolly
      @JPMullenkolly  Год назад +1

      ഒരായിരം നന്ദി, സ്നേഹം

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +126

    ആരാലും തിരിച്ചറിയാതെ, അംഗീകരിക്കപ്പെടാതെ, പരാതിയില്ലാതെ കടന്നുപോകുന്ന ഓരോ അപ്പന്മാരെയും അവർ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നു..

    • @JPMullenkolly
      @JPMullenkolly  4 года назад +4

      സത്യം. നന്ദി ഉണ്ട്

    • @jobyparuvaparambil9450
      @jobyparuvaparambil9450 4 года назад +6

      അച്ചൻ്റെ നിഴൽ എൻ്റെ കാവൽ ,വളരെ ഹൃദയസ്പർശിയായ കവിത, ജീവിതത്തിൽ അച്ഛനെക്കുറിച്ച് ഹൃദയത്തിൽ സുക്ഷിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ഹൃദയസ്പർശിയായി കവിതയിൽ വരച്ചു വച്ചിരിക്കുന്നു, ഈ കവിതയുടെ പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇതിൻ്റെ വരികൾ മുഴുവനും കമൻറ box ൽ ഇടുകയാണെങ്കിൽ വളരെ നന്നായിരുന്നു...

    • @JPMullenkolly
      @JPMullenkolly  4 года назад +6

      @@jobyparuvaparambil9450
      അച്ഛൻ രചിച്ച ഗ്രന്ഥം
      ആരും പഠിക്കാത്ത പാഠമാണച്ഛൻ
      ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
      പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
      പാരിലെ പുസ്തകമെന്നുമച്ഛൻ.
      കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
      പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
      വറ്റിനായ് ഓടിനടന്നവസാനം
      അധികപ്പറ്റായ് മാറും പുരാണമച്ഛൻ
      ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
      സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
      പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
      നിറമുള്ള താളുകൾ അധികമില്ലാ
      വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ
      വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ
      കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
      കൂകാതെ പായും നിശ്ശബ്ദവണ്ടി
      മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള
      ഉൾ താളിൽ നിറയുന്നു അച്ഛൻ
      കര്മ്മ്മാമേനിക്ക് കാന്തിചാർത്തി
      കലപ്പയാ കൈകൾക്ക് ചന്തമേറ്റി
      (തലപ്പാവ് മേനിയിൽ ശോഭ കൂട്ടി
      കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട്
      കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി
      കാലം മറക്കാത്ത ഭംഗി തീർത്തൂ
      കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ
      കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ
      നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ
      കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ)
      കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട്
      ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട്
      മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന...
      തീവെയിലിൽ വിയര്ക്കു ന്ന...
      നീറുന്ന ചിത്രങ്ങൾ
      അച്ഛൻ മനപൂർവ്വം കീറിമാറ്റി
      ചുമന്നും ചുമച്ചും...
      കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട്
      ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ
      നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും
      നാടിനായ് ഓടുവാൻ മോഹമുണ്ട്
      അച്ഛൻ വീടിനെ താങ്ങുന്ന തൂണും
      നാടിൻറെ നന്മക്ക് തുണയുമാണ്
      കരവും സ്വരവും പരുക്കനാണെങ്കിലും
      എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും
      നോവുമെന്നോർത്തു മടിച്ചിരുന്നു
      പണുതുതഴമ്പിച്ച കൈകൾ കൊണ്ട്
      കൈ പിഴകൾ തിരുത്താൻ മടിച്ചില്ല പക്ഷേ
      ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട്
      നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട്
      അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത
      പരിജ്ഞാനമുണ്ടതിൻ താളുകളിൽ
      (മുന്നറിവുണ്ട് തിരിച്ചറിവുണ്ട്
      നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട്
      തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന
      ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്)
      ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട്
      അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍
      അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍
      ആ കണ്ണിലെ കനവാണ് നമ്മൾ
      ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം
      ആ നിനവെനിക്കേകുന്ന നോവ്
      നേരിന്റെ നെറിവിന്റെ പാഠം
      എൻ ഉടലെരിയാതിരിക്കുവാനെന്നും
      ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ
      കഞ്ഞി കലത്തിൽ തിളയ്ക്കുന്നതും
      ചുടുകല്ലിൽ അകം പുറം വേവുന്നതും
      അപ്പമാണോ അതോ അപ്പനാണോ?
      അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും
      അപ്പനാണ് അതച്ഛനാണ്.
      അപ്പമാണച്ഛൻ അന്നമാണച്ഛൻ
      അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ
      ജെ. പെരുവേലിൽ മുള്ളൻകൊല്ലി

    • @JPMullenkolly
      @JPMullenkolly  4 года назад +3

      @@jobyparuvaparambil9450 Thank you very much for listening and appreciating

    • @shajuchennamkulam3473
      @shajuchennamkulam3473 4 года назад +3

      ജീവൻ പകുത്തു നൽകുന്ന അപ്പൻ (അച്ഛൻ ).. എന്തൊരു പുണ്യമാണ് ആ ജന്മം..

  • @anjanapavithran8297
    @anjanapavithran8297 3 года назад +71

    കേൾക്കുവാൻ വൈകി പോയി എങ്കിലും ഇഷ്ടമായി ഒരുപാട് 💕💕

  • @ajikumar6914
    @ajikumar6914 2 года назад +21

    ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും കഷ്ടപ്പെടുന്ന ഞങ്ങളുടെ അച്ഛനെ അച്ചായി ഒന്ന് വിളിച്ചാൽ എന്താ di മോളെ എന്ന് ചോദിക്കുന്ന എന്റെ അച്ഛനെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ❤️❤️എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിതരുന്ന എന്റെ അച്ഛൻ ആണ് എന്റെ ലോകം ❤️❤️എന്റെ അച്ഛനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല, കാരണം ആ മനസ് എനിക്ക് അറിയാം, ആരെക്കാളും നന്നായിട്ട് അറിയാം ❤️❤️Love You Achaa ❤️❤️❤️You Are My World ❤️❤️❤️

  • @donajose8505
    @donajose8505 3 года назад +131

    ഈ വരികൾ കുറിച്ച, ഈ വരികൾക്ക് ഈണമേകിയ ,ഈ വരികൾക്ക് സ്വരമേകിയവരെ ഏറെ അഭിനന്ദിക്കുന്നു. ഹൃദയത്തെ തൊടുന്ന സത്യസന്ധമായ വരികൾ ....

  • @being_human70
    @being_human70 10 часов назад +1

    തിരികെ കിട്ടാത്ത ഓർമ്മകളിലേക്ക് ഹൃദയത്തിൽ ഒരു തിങ്ങലായി അത് തേങ്ങലായി മാറുന്ന വരികൾ, ആ തേങ്ങലിനെ കണ്ണീരാക്കുന്ന ആലാപനം ചേർത്തുനിർത്തുന്ന ഈണം...അതിമനോഹരം ഈ കവിത... അപ്പമാണഛൻ അന്നമാണഛൻ അനസ്യൂതം പെയ്യുന്ന അനുഗ്രഹമഛൻ

  • @jayarajnair4043
    @jayarajnair4043 3 года назад +37

    ഈ കവിതയിൽ എൻ്റെ അച്ഛൻ്റെ സാന്നിധ്യം ഉണ്ട് ... കണ്ണുനീർ നിൽക്കുന്നില്ല.....

  • @prajithksa8262
    @prajithksa8262 2 года назад +28

    മക്കളിൽ അച്ഛന് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം, ആ ഓർമകൾക്ക് മുൻപിൽ ഒരിക്കലും മായാത്ത വേദനയും പേറി ഇന്നും ജീവിക്കുന്നു

    • @ushanayar7158
      @ushanayar7158 Год назад +3

      Yes. Ente pappaku enne aanu kooduthal ishtam. Ipozum karkida vavinu enne vannu vilikkum swpnathil. Naan aa samayam kanarundu

    • @farooqkannur1024
      @farooqkannur1024 3 месяца назад

      കുറെ മക്കളിൽ നിങ്ങളും പെടുന്നു...

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Год назад +8

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ബാപ്പയുടെ വേർപാട് 😭

  • @achumichuachumichu1623
    @achumichuachumichu1623 3 года назад +33

    മക്കൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ കുഴിച്ചു മൂടി ദരിദ്രനായി ജീവിക്കാൻ ഒരച്ഛനോളം ആർക് കഴിയും. ഈ കവിത ഞാൻ ആദ്യം കണ്ടപ്പോൾ എനിക്ക് ഇത് മുഴുവൻ കേട്ട് തീർക്കാൻ കഴിഞ്ഞില്ല

    • @JPMullenkolly
      @JPMullenkolly  3 года назад +1

      😍😍🙏 നന്ദി...നന്ദി. സ്നേഹം

  • @charlesgeorge2530
    @charlesgeorge2530 4 года назад +31

    കരുതലിൻ സ്നേഹമാണഛൻ ❤️

  • @sudheerv4844
    @sudheerv4844 3 года назад +26

    ഈ വരികളിൽ എന്റെ അച്ഛനുണ്ട്, I always love my father

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад +3

    ഓർമ്മ യായ് എന്നും അച്ഛൻ 🙏🙏

  • @sivankuttyk9070
    @sivankuttyk9070 3 года назад +108

    "അച്ഛനെ അറിയുവാൻ
    അച്ഛനാകണോ."
    നല്ല കവിത, നല്ല ആലാപനം
    അഭിനന്ദനങ്ങൾ
    ആശംസകൾ

    • @JPMullenkolly
      @JPMullenkolly  3 года назад +1

      നന്ദി, സ്നേഹം

    • @rameshtt4458
      @rameshtt4458 3 года назад +2

      👍👍🙏🏼🙏🏼🙏🏼

    • @JPMullenkolly
      @JPMullenkolly  3 года назад +1

      🙏🙏🙏

    • @beena451
      @beena451 Год назад

      🙏🙏🙏🙏❤️

    • @velayudhank9279
      @velayudhank9279 Год назад +1

      അച്ഛനാകേണ്ട നല്ലമനസുണ്ടായാൽ മതി

  • @pigeontechist
    @pigeontechist 3 года назад +60

    ഈ കവിത കേട്ടിട്ട് കണ്ണ് നിറഞ്ഞു, ചെറുപ്പത്തിൽ നഷ്ടപ്പെട്ടു പോയ അച്ഛന്റെ ഓർമ്മകൾ ഇപ്പോഴും കൂടെ ഉണ്ട്...

    • @JPMullenkolly
      @JPMullenkolly  3 года назад +2

      നന്ദി. സ്നേഹം

    • @bindurajeev4859
      @bindurajeev4859 3 года назад +6

      ഞാനും അതിൽ ഒരാളാണ് ചെറുപ്പത്തിലേ നഷ്ടപെട്ട എന്റെ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ

    • @sabaridasnair323
      @sabaridasnair323 2 года назад +3

      Same feeling ........ touching.......

    • @JPMullenkolly
      @JPMullenkolly  2 года назад +2

      🙏😍

    • @beena451
      @beena451 Год назад +1

      🙏❤️

  • @aleyammamathew5171
    @aleyammamathew5171 4 года назад +44

    ഹൃദയസ്പർശിയായ കവിത. അച്ഛൻറെ വർണ്ണിക്കാനാവത്ത ത്യാഗത്തെ അനുസ്മരിപ്പിയ്ക്കുന്ന അർത്ഥവത്തായ കവിത. .
    :

  • @ajuaajua69
    @ajuaajua69 3 года назад +74

    13 വർഷങ്ങൾക്ക് മുൻപ്
    മരിച്ചു പോയ
    എന്റെ അച്ഛനെ 🙏🧡😔ഓർത്ത് ആകാശത്തേക്ക്‌ നോക്കി നിന്ന് ഇന്നും കരയുന്നു.
    കവിത മനോഹരം
    അഭിനന്ദനങ്ങൾ 👍🌷

    • @JPMullenkolly
      @JPMullenkolly  3 года назад +5

      നൊമ്പരപ്പെടുത്തുന്നു. അഭിനന്ദനങ്ങൾക്ക് നന്ദി. ആദരവോടെ..JP

    • @jamespj728
      @jamespj728 Год назад +2

      ​@@JPMullenkollyഅവൻ ചുമന്ന ചുമടുകൾ - ആർക്കുവേണ്ടി - അച്ചൻ പലരേ ടും കടം വാങ്ങി ആർക്കുവേണ്ടി - അച്ചൻ ഒരു പാട് മഴനഞ്ഞു - ഒരു പട് വെയിൽ കൊണ്ട ആർക്കുവേണ്ടി. അപ്പൻ കരഞ്ഞത് - ആർക്ക് വേണ്ടി.

  • @padmajarajeeve7682
    @padmajarajeeve7682 3 года назад +76

    സത്യമായ വരികൾ... അച്ഛൻ പോയി 44 വർഷങ്ങൾ കഴിഞ്ഞു... ഇന്നും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം നന്ദി.. അഭിനന്ദനങ്ങൾ 🙏

  • @clarabhavanfcc5893
    @clarabhavanfcc5893 Год назад +17

    പല പ്രാവശ്യം കേട്ടതും ഹൃദയം പൊട്ടുന്ന വേദനയോടെ
    Thank you Fr.Jijo

  • @Sushamats
    @Sushamats Месяц назад +3

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപാട് Nov: 14 ന് 2024-3 വർഷം തികയുന്നു

  • @remyaluca1687
    @remyaluca1687 3 года назад +30

    അപ്പമാണച്ഛൻ അന്നമാണച്ഛൻ അനുസ്യൂതം പെയ്യുന്ന അനുഗ്രഹമാച്ഛൻ . എത്ര ഹൃദയസ്പർശിയായ വാക്കുകൾ👍

  • @chithrarathi4025
    @chithrarathi4025 3 года назад +172

    എനിക്ക് എന്നും ഇഷ്ടം എന്റെ അച്ഛനെയാ. അച്ചേന്ന് നീട്ടി വിളിച്ചാൽ ആ ന്ന് വിളി കേൾക്കുമ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷ എനിക്ക്

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +14

    വല്ലാതെ വിങ്ങിപ്പോകുന്നു.ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ 'പ്രായമാകുമ്പോ ൾ അച്ഛനേയും അമ്മയേയും അകറ്റുന്നത് കാണുമ്പോൾ ഒന്നുകൂടി കേട്ടു .പ്രിയ കവി'ക്കും അതി മനോഹരമായ ആലാപനവും കൊണ്ട് ' ഉള്ള് പൊള്ളിച്ചു. അഭിനന്ദനങ്ങ8

    • @JPMullenkolly
      @JPMullenkolly  3 года назад

      സ്നേഹംനിറഞ്ഞ പ്രോത്സാഹന ത്തിന് നന്ദി

  • @ushasasi3863
    @ushasasi3863 2 года назад +21

    ഹൃദയസ്പർശിയായവരികൾ കണ്ണുനിരാൽ വിങ്ങുന്ന ഹൃദയത്തോടെ മാത്രം കേൾക്കാൻ കഴിയു ഈ കവിത 🙏🙏🙏

    • @JPMullenkolly
      @JPMullenkolly  2 года назад

      നന്ദി നന്ദി നന്ദി

  • @aarushdeepan8666
    @aarushdeepan8666 3 года назад +15

    ഈ വരികളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് എന്റെ പൊന്നച്ഛനാ... Love you sooooo much achaaa..

  • @reshma.rratheesh6626
    @reshma.rratheesh6626 3 года назад +16

    ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ എന്നെ വളർത്തിയ എന്റെ അച്ഛൻ..... ക്രിസ്മസിന് ഞാൻ പറഞ്ഞതൊക്കെ വാങ്ങിവരാം എന്ന് പറഞ്ഞുപോയ അച്ഛൻ പിന്നെ ജീവനോടെ വന്നില്ല.. ഒരു മിന്നലിന്റെ രൂപത്തിലായിരുന്നു മരണം കൊണ്ടുപോയത്..അത് എന്റെ അച്ഛനെ കുണ്ടുപോകാൻ വേണ്ടി മാത്രം വന്നതുപോലെ തോന്നി .
    അച്ഛൻ ഇല്ലാതായപ്പോ അറിഞ്ഞു ഞാൻ.. ആ വിടവ് നികത്താൻ ഈ ലോകത്തു ആർക്കും ആകില്ലെന്ന്....
    ഈ കവിത ഒരുപാടിഷ്ടം ആയി.
    ഓരോ വരിയും... അതിലെല്ലാമുണ്ട് നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഓരോ അച്ഛന്റെ കഷ്ടപ്പാടും വേദനയും.. 🙏🙏🙏🙏🙏

    • @JPMullenkolly
      @JPMullenkolly  3 года назад

      ഒരുപാട് നന്ദി. ഒത്തിരി സ്നേഹം

    • @sheelaraju5395
      @sheelaraju5395 2 года назад +1

      😭😭😭😭

    • @jancysebastian6288
      @jancysebastian6288 6 месяцев назад +1

      Hrudhaya sparsiyaya kavitha

    • @shanjithkb1582
      @shanjithkb1582 5 месяцев назад +1

      അച്ഛന്റെ പോയതിന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ല 😭

  • @geethavijayan105
    @geethavijayan105 Год назад +9

    എത്ര നല്ല ചിന്തിപ്പിക്കുന്ന വരികൾ,
    മനോഹരം,, കണ്ണുകൾ നിറഞ്ഞു പോയി 🙏🙏

  • @ajeshperiakottil2525
    @ajeshperiakottil2525 4 года назад +27

    അച്ഛന്റെ നിഴലാണ് എനിക്ക് കാവൽ... അച്ഛന്റെ നിണമാണ് എനിക്ക് പ്രാണൻ...
    ആ കണ്ണിൻ കനവാണ്‌ നമ്മളെല്ലാം... ആ നെഞ്ചിന്റെ നനവാണ്‌ നമ്മുക്കുള്ളതെല്ലാം...
    ആ നിനവെനിക്കേകുന്ന നോവ്...
    നേരിന്റെ നെറിവിന്റെ പാഠം...
    Beautiful lyrics and awesome music and singing... May God Bless You All...

    • @JPMullenkolly
      @JPMullenkolly  4 года назад +3

      പ്രിയ അജേഷ് ഒത്തിരി സന്തോഷം, വളരെ നന്ദി

    • @sreelathavr975
      @sreelathavr975 3 года назад +3

      അച്ഛൻ എന്നുമൊരു ധൈര്യമാണ്. ജീവിച്ചിരുന്നപ്പോഴു൦ മരണത്തിന്നു ശേഷവും അച്ഛനെ പ്രാണനെ പ്പോലെ സ്നേഹിച്ചിരുന്നു.

    • @JPMullenkolly
      @JPMullenkolly  3 года назад +1

      👍👍

  • @cpprakasan9324
    @cpprakasan9324 3 года назад +39

    അമ്മക്കൊപ്പം എത്ര കഷ്ടപ്പെട്ടാലും അമ്മ ഇല്ലാതായാൽ കഷ്ട്ടമാകുന്ന ജീവിതം അച്ഛന്റെ

  • @ushanallur1069
    @ushanallur1069 3 года назад +8

    എനിക്ക് എന്റെ അച്ഛനെ ഇഷ്ടം🙏🧡🧡🧡

  • @ramakrishnanvp6606
    @ramakrishnanvp6606 2 года назад +18

    എത്ര സത്യം ഇന്ന് ഞാനും ഒരച്ഛൻ.... കണ്ണ് നിറഞ്ഞു പോയി... കവിത സൂപ്പർ

    • @JPMullenkolly
      @JPMullenkolly  2 года назад

      നന്ദി 😍🙏🏽

    • @reenakb8581
      @reenakb8581 Год назад +1

      @@JPMullenkolly എന്റെ അച്ഛൻ എനിക്കേറെ ഇഷ്ടം 😘😘

    • @JPMullenkolly
      @JPMullenkolly  Год назад

      നന്ദി, ഒരായിരം നന്ദി, സ്നേഹം 🙏🏽😍

  • @chitrachitrachithu5415
    @chitrachitrachithu5415 4 года назад +11

    Acha heart touching

  • @shanthakumari1893
    @shanthakumari1893 Месяц назад +2

    സുഖവും ദു:ഖവും രാവും പകലും മാതാവ് പിതാവ്. എന്നു ഓർമ്മയിൽ സന്മനസിൽ മരണമില്ല.

  • @skvazhode9777
    @skvazhode9777 2 года назад +8

    അച്ഛൻ എക്കാലത്തെയും ഉടയാത്ത വിഗ്രഹം .... ഒത്തിരി ഹൃദ്യമായ രചന

  • @muraleedharankarippali139
    @muraleedharankarippali139 3 года назад +6

    ഞാനും ഇത് പോലെ ഒരച്ഛനാണ്. എന്റെ ആവശ്യം അറിഞ്ഞു മക്കളെ ന്നെ പൊന്നു പോലെ നോക്കുന്നുണ്ട് അവർ തരുന്ന സ്നേഹവും കരുതലും എനിക്ക് സ്വർഗ്ഗ തുല്യം. ♥️♥️

    • @muraleedharankarippali139
      @muraleedharankarippali139 3 года назад +1

      🙏

    • @JPMullenkolly
      @JPMullenkolly  3 года назад +1

      😍🙏 ദൈവം അവരെ അനുഗ്രഹിക്കട്ടെ. നന്ദി ...സ്നേഹം

    • @sushamakumari562
      @sushamakumari562 Год назад +1

      ആ മക്കളെ ദൈവം കാക്കട്ടെ

  • @sunish_prabhakar
    @sunish_prabhakar 3 года назад +6

    ഒരച്ഛന്‍റെ ഹൃദയത്തിലൊളിപ്പിച്ച ജീവിത ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയ കവിത.

    • @JPMullenkolly
      @JPMullenkolly  3 года назад +1

      നന്ദി നന്ദി ഒരായിരം നന്ദി

  • @babunair9385
    @babunair9385 Месяц назад +2

    ഓർമിക്കാൻ ഒത്തിരി തന്നുപോയ എന്റെ അച്ഛൻ 😢

  • @bgdgdjhf5840
    @bgdgdjhf5840 2 года назад +5

    രണ്ട് ദിവസ० മുമ്പ് ഞാനീ കവിത കേട്ടു,22വർഷ० മുമ്പ് വിട്ട് പിരിഞ്ഞ വാപ്പിച്ചിയുടെ യഥാർത്ഥ ചിത്രമാണ് സുന്ദരമായ ഈ വരികൾ

    • @JPMullenkolly
      @JPMullenkolly  2 года назад

      ഒരായിരം നന്ദി 😍

  • @sahadevantm8971
    @sahadevantm8971 3 года назад +7

    ഒരുപാട് അച്ഛന്മാരുടെ സത്യമായ അനുഭവമാണ് ഈ കവിത

    • @JPMullenkolly
      @JPMullenkolly  3 года назад

      നല്ല വാക്കുകൾക്ക് നന്ദി. സ്നേഹം

  • @jancysunny5340
    @jancysunny5340 9 месяцев назад +3

    Thank you Father, ഇത്രയും അർത്ഥവത്തായ ഒരു കവിത .24 nu എനിക്ക് ഈ കവിത ഞങ്ങളുടെ പള്ളിയിൽ കാണാതെ ചൊല്ലുവാൻ സാധിച്ചു ഇതുകേട്ട എല്ലാവരും തന്നെ എന്നെ അഭിനന്ദിച്ചു, എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു അമ്മയെ കുറിച്ച് ഒത്തിരി ഏറെ കവിതകൾ കേട്ടിട്ടുണ്ടെങ്കിലും അച്ഛനെക്കുറിച്ച് ആദ്യമായാണ് ഒരു കവിത ഞാൻ അവതരിപ്പിക്കുന്നത് ഞാൻ ഗുജറാത്തിലെ ബറോഡയിലാണ് താമസിക്കുന്നത് ഇവിടെയുള്ള എല്ലാവർക്കും ഒത്തിരി ഏറെ ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല കവിതകൾ, മനസ്സിനെ സ്പർശിക്കുന്ന,, എല്ലാവരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കവിതകൾ ഇനിയും എഴുതുവാൻ ദൈവംഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @JPMullenkolly
      @JPMullenkolly  9 месяцев назад +1

      Thank you 😊 🙏🏽. Congratulations and blessings

  • @manjua.r1171
    @manjua.r1171 3 года назад +17

    നമിച്ചു. 🙏🙏🙏 ഹൃദയം പൊട്ടി പോയി. അതാണല്ലോ കവിത.. അച്ഛൻ
    സത്യം
    ഓരോ വരിയിലും അച്ഛൻ എന്ന സത്യം 🙏🙏🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 Месяц назад +1

    ഒന്നായി കാണുന്ന പ്രപഞ്ചത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങൾ . പുണ്യകർമ്മങ്ങൾ . പാപകർമ്മങ്ങൾ . പുണ്യ പാപങ്ങൾ മിശ്രമാം കർമ്മവും.

  • @jayasreemg3047
    @jayasreemg3047 3 года назад +27

    എന്റെ അച്ഛനെ ഞാൻ ഓർത്തു പാടിയപ്പോൾ എനിക്ക് ഒരു സമ്മാനം കിട്ടി താങ്ക് യു.......

    • @JPMullenkolly
      @JPMullenkolly  3 года назад

      thank you
      അഭിനന്ദനങ്ങൾ
      എന്ത് സമ്മാനം

  • @radhikap5847
    @radhikap5847 2 года назад +6

    അച്ഛനെ ആണ് എനിക്കിഷ്ടം.... 😭😭😭

  • @user-rt5gg3tu6d
    @user-rt5gg3tu6d Месяц назад +2

    Beautiful memories. Thank you.

  • @rekhaadeviradhakrishnannai6108
    @rekhaadeviradhakrishnannai6108 3 года назад +10

    മനസ്സൊന്നു വിങ്ങാതെ ഈ വരികളിലൂടെ കടന്നു പോകാൻ ഒരാൾക്കും കഴിയില്ല.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏
    നല്ല വരികൾക്കും, നല്ല ആലാപനത്തിനും😍

    • @JPMullenkolly
      @JPMullenkolly  3 года назад +1

      ഒത്തിരി ഒത്തിരി നന്ദി. സ്നേഹം. 🙏🕊

    • @sunithasunitha.o.s6265
      @sunithasunitha.o.s6265 Год назад +1

      ആ, ട്രൂ

  • @mithilamichael7031
    @mithilamichael7031 3 года назад +18

    കണ്ണു നനയാതെ ഈ കവിത കേൾക്കാൻ സാധിക്കില്ല.. Well written.. Well sung.. Visuals also 🙏🙏🙏🙏🙏🙏🌹🌹🌹

    • @JPMullenkolly
      @JPMullenkolly  3 года назад

      Thank you മിഥില

    • @smithaviswan3467
      @smithaviswan3467 3 года назад

      എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട് 2 വർഷം ആരൊക്കെ ഉണ്ടെങ്കിലും എൻ്റെ അച്ഛനോളം എന്നെ സ്നേഹിക്കാൻ കഴിയില്ല

    • @JPMullenkolly
      @JPMullenkolly  3 года назад

      🙏🙏🙏😢

  • @saeedavlogs2022
    @saeedavlogs2022 Год назад +6

    കണ്ണ് നനച്ച വരികളും ആലാപനവും 🙏❤️

    • @JPMullenkolly
      @JPMullenkolly  Год назад

      നന്ദി നന്ദി നന്ദി

  • @VipinavineeshVipina
    @VipinavineeshVipina 4 месяца назад +2

    Nalla kavitha.achan Amma Ivar oranugrahamanu . Hridhaya sparsiyaya Kavitha

  • @user-od2cb1ln6c
    @user-od2cb1ln6c 18 дней назад +1

    അച്ഛനെയാണേ എനിക്കിഷ്ട്ടം

  • @sureshkumarm1961
    @sureshkumarm1961 3 года назад +8

    "ആലാപനം അതിമനോഹരം
    അർഥപൂർണ മായ വരികൾ "
    🙏🙏

    • @JPMullenkolly
      @JPMullenkolly  3 года назад

      ഒത്തിരി നന്ദി

  • @callfraudgaming9643
    @callfraudgaming9643 Год назад +3

    അച്ഛനെ സ്നേഹിക്കുന്ന എല്ലാമക്കളുടെയും കണ്ണ് നിറയിക്കുന്ന വരികൾ... ഇപ്പോഴേ ഇത് കേൾക്കുവാൻ തോന്നിയുള്ളല്ലോയെന്നൊരു കുറ്റബോധം...😢😢❤

  • @MenakaRamachandran
    @MenakaRamachandran Месяц назад +1

    അച്ഛൻ്റെ കവിത ഹൃദയത്തിൽ ആഴത്തിൽ സ്പശിച്ചു.

  • @anilgopala4791
    @anilgopala4791 28 дней назад

    മക്കളെ സ്‌നേഹിച്ച മക്കൾക് വേണ്ടാത്ത മക്കളെ മാത്രം ഓർത്ത് ജീവിക്കുന്ന ഒരു അച്ചൻ

  • @leeluzp2003
    @leeluzp2003 3 года назад +11

    കണ്ണു നനയ്ക്കുന്ന കവിത കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    • @JPMullenkolly
      @JPMullenkolly  3 года назад

      നന്ദി. നന്ദി. നന്ദി

  • @jancykurisingal4454
    @jancykurisingal4454 Год назад +7

    അപ്പന്റെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ.... ❤
    അഭിനന്ദങ്ങൾ രചനയ്ക്കും.. ആലാപനത്തിനും❤️❤️❤️❤️🙏

  • @sunithav6294
    @sunithav6294 2 месяца назад +2

    ഹൃദയ സ്പർശിയായ വരികൾ കണ്ണ് നിറഞ്ഞു പോയി ❤❤❤❤

  • @ushanarayanan3075
    @ushanarayanan3075 23 дня назад +1

    എന്റെ അച്ഛൻ മുത്തച്ഛൻ രണ്ടുപേരും ഈ കവിത പോലെ തന്നെ life

  • @shilpakrishnadas9197
    @shilpakrishnadas9197 2 года назад +5

    എന്നും അച്ഛനെ എറെ ഇഷ്ടം ❤

  • @AyshaVijayan
    @AyshaVijayan 2 месяца назад +2

    സത്യത്തിൽ കണ്ണുകൾ നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻ഇത് എന്തെങ്കിലും ആരെയും ഉപേക്ഷിക്കാതിരിക്കട്ടെ

  • @herofathers9981
    @herofathers9981 11 месяцев назад +2

    എന്നുംപുറമേഗൗരവംനടിച്ച്,കരുതലുംസ്നേഹവുംഉള്ളിലൊളിപ്പിച്ച്,ജീവിതകാലമത്രയുംമക്കളേപ്പോറ്റാൻകഠിനാദ്ധ്വാനവുംപ്രാർത്ഥനയും,മറ്റുള്ളവരോട്അലിവുംകാണിച്ചപിതാവ്.മരിക്കുവോളംപ്രാർത്ഥനഅർപ്പിക്കുന്നൂ.മാതാവിനുംപിതാവിനും.

  • @betsycherian2567
    @betsycherian2567 4 года назад +4

    Nice father🌹🌹🌹

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya6674 Год назад +5

    ഹൃദയം തൊട്ട വരികൾ 🌹🌹🙏ആത്മാവിൽ തൊട്ട ആലാപനം ❤🙏

  • @anithaanand175
    @anithaanand175 3 года назад +16

    അതീവ ഹൃദ്യം 👌👌❤❤മനോഹരം. അച്ഛനെ ഒരുപാട് ഇഷ്ടം....🙏🙏🙏

    • @JPMullenkolly
      @JPMullenkolly  3 года назад

      😍🙏നന്ദി നന്ദി സ്നേഹം

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +15

    നമിക്കുന്നു 'കമൻ്റിടാൻ കണ്ണു കാണുന്നില്ലല്ലോ. ഇങ്ങിനെ എല്ലാ മക്കളും ഓർത്തിടട്ടെ' എല്ലാം കഴിഞ്ഞ് എല്ലുന്തി' നിറവും കെടുമ്പോൾ സുഖവാസത്തിലുള്ള മക്കൾ കാണട്ടെ ഈ കവിതക വീക്കും' മനോഹരമായ ആലാപനത്തിനും അഭിനന്ദനങ്ങൾ.

  • @vipinm.k3736
    @vipinm.k3736 3 года назад +4

    ഹൃദയസ്പർശിയായ കവിത

    • @JPMullenkolly
      @JPMullenkolly  3 года назад +1

      നന്ദി സുഹൃത്തേ 🙏😍

  • @rajeshr2049
    @rajeshr2049 3 года назад +4

    എത്ര കേട്ടാലും മതിവരാത്ത ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന കവിത...

    • @JPMullenkolly
      @JPMullenkolly  3 года назад +1

      ഒരായിരം നന്ദി

  • @jishamathew458
    @jishamathew458 4 года назад +6

    Congratulations to all father's very heart touched song

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +10

    ഈ അച്ഛനെ സ്നേഹിച്ചവർക്കും പ്രിയ കവിക്കും ഈ കവിത ആലപിച്ച് ഞങ്ങളുടെ നെഞ്ച് പൊള്ളിച്ച 'നിങ്ങൾക്ക് സേന ഹാ ഭീ ന ന്ദനം ഈ അമ്മയുടെ '

  • @prabhakarank6177
    @prabhakarank6177 2 года назад +4

    വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ, ആത്മാവിൻ്റെ അടിത്തട്ടിൽ നിന്നും.

    • @JPMullenkolly
      @JPMullenkolly  2 года назад

      നന്ദി നന്ദി ഒരായിരം നന്ദി 😍

  • @mynation7056
    @mynation7056 Год назад +4

    ഇന്നും അച്ഛനെ ഓർക്കാത്ത ഒരു ദിവസവുമില്ല കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച എന്റെ ജീവനായ അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷമായി🙏🙏🙏🙏

  • @lathab7875
    @lathab7875 Год назад +2

    എന്റെ അച്ഛന്റെ ഓർമ്മയ്ക്കായ് സമർപ്പിക്കുന്നു

  • @rosammata683
    @rosammata683 Год назад +6

    ആൽമാവിൽ തറച്ച വാക്കുകൾ... ഓ.. എത്ര ധന്യൻ എന്നച്ചൻ.... 🙏🙏🙏🌹🌹

    • @JPMullenkolly
      @JPMullenkolly  Год назад

      നന്ദി നന്ദി നന്ദി

  • @sreelethal281
    @sreelethal281 2 года назад +3

    നല്ല അർത്ഥവത്തായ ഒരു കവിത, വളരെയധികം ഇഷ്ടപ്പെട്ടു 👍👌🌹🙏

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +4

    അഭിനന്ദനങ്ങൾ 🌹🌹🌹🌹സൂപ്പർ കവിത 👌👌👌👌👌👌

    • @JPMullenkolly
      @JPMullenkolly  2 года назад

      നന്ദി 🙏🏼 നന്ദി 😍

  • @mohanansreejamohanan1244
    @mohanansreejamohanan1244 Год назад +2

    എന്താ പറയുക. ഉരുപാട് വിലപ്പെട്ട വരികൾ 👍

  • @vipinkumar-ms2oo
    @vipinkumar-ms2oo 2 года назад +5

    അച്ഛൻ, അമ്മ -ലോകത്തിൽ ഏറ്റവും കൂടുതൽ നമ്മെ സ്നേഹിക്കുന്ന രണ്ട് പേർ. അവരെ പറ്റുന്നത്ര തിരിച്ചും സ്നേഹിക്കുക, സംരക്ഷിക്കുക.
    അവരെ നഷ്ടപ്പെട്ടവർ ആണ് ലോകത്ത് ഏറ്റവും വിഷമം ഉള്ളവർ.

  • @sharon.a.s5770
    @sharon.a.s5770 3 года назад +3

    മറക്കാനാവുന്നില്ല എന്റെ അച്ഛൻ അമ്മയില്ലാതെ ഞങ്ങളെ വളർത്തിയാടുക്കാൻ സഹിച്ച വേദനകൾ

  • @lizyjames805
    @lizyjames805 3 года назад +11

    ഞാൻ എന്റെ അച്ഛനെ ഓർത്തു കരഞ്ഞു പോയി

    • @JPMullenkolly
      @JPMullenkolly  3 года назад

      🙏🙏🙏😍
      Thank you for watching

  • @ashrafroshan
    @ashrafroshan 2 месяца назад +1

    നഷ്ട പെട്ടപ്പോൾ മാത്രം ആണു ബാപ്പയുടെ നഷ്ടം ശെരിക്കും മനസ്സിലായത് .ഒരിക്കലും പരിഹരിക്കാൻ ആകാത്ത നഷ്ടം . 😭😭
    വരികൾ എഴുതിയ ആൾക്കും ഈണം പകർന്ന ആൾക്കും പാടിയ ആൾക്കുംമറ്റുള്ളവർക്കുമ് ഒരായിരം നന്ദി .

  • @sheelamohan3
    @sheelamohan3 Год назад +2

    എന്റെ അച്ഛൻ ഓർമ്മയായിട്ട് രണ്ടു വർഷമായി. ഇന്നും ആ ഓർമ്മയിൽ മാത്രം ജീവിക്കുന്നു. പകരം വയ്ക്കാനാവാത്ത സ്നേഹമരം. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമെങ്കിൽ ഞാൻ ആദ്യം ചോദിക്കുന്നത് എന്റെ അച്ഛനെ .... പരമമായ സത്യം - അച്ഛനു പകരം അച്ഛൻ മാത്രം .... വിഷ്ണു പാദത്തിൽ നിത്യ ശാന്തി നൽകട്ടെ എന്റെ അച്ഛന് ....

  • @saihema810
    @saihema810 Год назад +4

    എങ്ങിനെ മരിക്കുമച്ഛൻ.. മരിക്കില്ലൊരിക്കലും.. ഞങ്ങളിലെന്നും സ്നേഹദീപമായ് ജ്വലിച്ചിടും.... അച്ഛനെന്ന സ്വർഗത്തിന് ചുറ്റും പാറിക്കളിച്ചുകൊണ്ട് ജീവിക്കാൻ കൊതിക്കുകയാണെന്നും.. 🙏🙏

  • @facelessvispers
    @facelessvispers Год назад +3

    അച്ഛൻ ഇന്നും ഞാൻ അറിയാത്ത ഏതോ കാരണത്താൽ ജീവൻ വെടിഞ്ഞപ്പോൾ ദേഷ്യമായിരുന്നു. കുറെ നാളുകൾ കഴിഞ്ഞ്, സ്വാമി നിർമലാനന്ദഗിരിയുടെ ഒരു പ്രഭാഷണം കേട്ട് തകർന്നുപോയി മനസ്സ്. അന്നാദ്യമായി ദൈവത്തോട് ദേഷ്യം തോന്നി - ഒരു അവസരം തന്നിലല്ലോ എൻറെ അച്ഛനെ മനസ്സിലാക്കാനും തന്നതിൻറെ നൂറിലൊന്നു സ്നേഹമെങ്കിലും തിരിച്ചു കൊടുക്കാനും. ഇന്ന് വീണ്ടും ഈ കവിത കേൾക്കുമ്പോൾ ദൈവത്തോടു തന്നെ ദേഷ്യം.

    • @JPMullenkolly
      @JPMullenkolly  Год назад

      നന്ദി, സ്നേഹം. 😍🙏🏽 അച്ഛൻ എന്ന നാമം എല്ലാ അർത്ഥത്തിലും ചേരുന്നത് ദൈവത്തിനല്ലേ?

  • @shanthakumari1893
    @shanthakumari1893 Месяц назад

    ഓരോ ആരോ ജാതി ധർമ്മം പുലർത്തുന്നു. മാതാപിതാ സത്യം ആർക്കും അറിഞ്ഞു കൂടാ

  • @user-fd7dj6kc8j
    @user-fd7dj6kc8j 2 года назад +4

    എന്റെ അപ്പൻ ജീവിച്ചിരുന്നപ്പോൾ തമ്മിൽ തമ്മിൽ വലിയ അടുപ്പം ഉണ്ടായിരുന്നില്ല പക്ഷെ എവിടെയോ അപ്പൻ ഉണ്ട് എന്നുള്ള ചിന്ത ഉണ്ടായിരുന്നു എനിക്ക് ഉപകാരമൊന്നും ഇല്ലായിരുന്നു പക്ഷെ എന്തോ ഒരു ശക്തി എവിടെയോ ഉണ്ട് എന്നാ തോന്നൽ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അപ്പൻ ഈ ലോകത്തിൽ നിന്നും പോയി അപ്പോളാണ് എന്തോ ഒരു എവിടെയോ ഒരു അനാഥത്വം അനുഭവപ്പെടുന്നു

  • @helentresa2479
    @helentresa2479 4 года назад +3

    Congratulations Father

  • @kalamandalamsreekala994
    @kalamandalamsreekala994 3 года назад +13

    അച്ഛനെ മനസ്സിലാക്കാത്ത ഒരു മകളുടെ അച്ഛനാണ് ഞാനും .

    • @JPMullenkolly
      @JPMullenkolly  3 года назад +2

      ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണഛൻ

  • @farooqkannur1024
    @farooqkannur1024 3 месяца назад +2

    അപ്പമാവാൻ വേവുവുന്ന അന്നമാണച്ചൻ

  • @jmevm5
    @jmevm5 2 года назад +2

    അതീവ ഹൃദ്യം മനോഹരം. അച്ഛൻ അച്ഛനെയാണെനിക്കേറെയിഷ്ടം.

    • @JPMullenkolly
      @JPMullenkolly  2 года назад

      നന്ദി നന്ദി 😍

  • @abhidaya5163
    @abhidaya5163 2 года назад +8

    അച്ഛൻ ഇല്ലെങ്കിൽ നമ്മളില്ല
    ഞാൻ ഒരു അഞ്ചാം ക്ലാസ്സു
    കാരനാണ് എന്റെ അനിയത്തിക്ക്
    എട്ടു വയസാണ് അവൾ
    ഈ പാട്ടു പാടി ഒന്നാം സമ്മാനം
    കിട്ടി thank യു സർ 🙏🙏🙏🙏

    • @JPMullenkolly
      @JPMullenkolly  2 года назад +1

      😍സന്തോഷം. അഭിനന്ദനങ്ങൾ👍👏👏. നന്ദി 🙏

  • @jomeshjose1185
    @jomeshjose1185 4 года назад +3

    Super Peruveliyacha👍👍👍

  • @venugopal6508
    @venugopal6508 10 месяцев назад +1

    അച്ഛനെ സ്നേ ഹിക്കുന്നവരുടെ മനസ്സിലെന്നും ഇടം പിടിക്കുന്ന കവിത
    പരാതികളില്ലാതെ, പരിഭവപ്പെടാതെ തന്റെ കർത്തവ്യം നിർവ്വഹിക്കുന്ന അച്ഛൻ മാർക്ക് ഈ കവിത പ്രചോദനമാകട്ടെ

  • @manjulapp6389
    @manjulapp6389 Год назад +2

    My Pappa my all time hero .His memory is my strength.

  • @ranisabu9954
    @ranisabu9954 4 года назад +6

    Heart touching poem father, Congratulations💐

  • @rajeevanambiloth2339
    @rajeevanambiloth2339 3 года назад +3

    heart touching.. Valare manoharamaya rachanayum aalapanavum

  • @athullyaskumar3620
    @athullyaskumar3620 2 года назад +2

    Iloveyou pappa. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ പാപ്പ

  • @joejoepm
    @joejoepm 4 года назад +4

    Very good