മൃദംഗശൈലേശ്വരീ ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മൃദംഗശൈലേശ്വരി ക്ഷേത്രം
    കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം. മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം. പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്.
    ഇവിടുത്തെ പ്രധാന വഴിപാടായ നെയ് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ എന്തും സാധിച്ചു തരും ദേവി എന്നൊരു വിശ്വാസമുണ്ട് ഇവിടെ

Комментарии • 186