Vaikkom Muhammed Basheer | ഒരു മനുഷ്യൻ | oru manushyan | വൈക്കം മുഹമ്മദ് ബഷീർ | കഥ | kadha |

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യ സമര പോരളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ.
    മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരുന്നു ബഷീറിന്റെ ഓരോ രചനകളും. സ്നേഹം, ദയ, കാരുണ്യം, ക്ഷമ, എന്നിവയിൽ മുദ്രിതമായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദെഹത്തിന്റെ ജീവിതനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടായിരുന്നു. ജയിൽപുള്ളികളും, ഭിക്ഷക്കാരും, പട്ടിണിക്കാരും, രോഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.
    ' എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ' എന്ന് മടിയേതുമില്ലാതെ ബഷീർ പറഞ്ഞു. സുവർണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളിൽ കയറി വന്നു. സാഹിത്യ തമ്പുരാക്കന്മാർ ശ്രദ്ധിക്കാതിരുന്ന തിരണ്ടു കല്യാണം, കാത്കുത്ത് തുടങ്ങിയവയെ സാഹിത്യ ലോകത്തേക്ക് ആനയിച്ചു.അനുഭവ പരിസരങ്ങളിൽ നിന്നും ബഷീർ കണ്ടെടുത്തതായിരുന്നു ഇവയൊക്കെ.
    " പ്രപഞ്ചങ്ങളായ പ്രപഞ്ചമേ സനാതന വെളിച്ചമേ" എന്ന് നിരന്തരം അദ്ദേഹം ഉരുവിട്ടു അത്തരത്തിൽ മനുഷ്യത്വത്തിന്റെ അപാരമായ കാരുണ്യവർഷം എന്നെന്നറിയിച്ച കഥയാണ"ഒരു മനുഷ്യൻ".
    ഉത്തമപുരുഷാഖ്യാനത്തിലൂടെ കടന്നുപോകുന്ന ഈ കഥ അവസ്മരണീയമായ ഒരനുഭവ കുറിപ്പായി നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. പണത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ദുഷ്ടന്മാരും തെരുവ് തെണ്ടികളും വാഴുന്ന നഗരത്തിൽ വളരേ അപൂർവ്വമായ ദിനചര്യകളിലൂടെ ജീവിച്ചു പോകുന്ന കഥാനായകൻ. തനിക്കുണ്ടായ വളരേ വിസ്മയകരമായ അനുഭവം പങ്കുവെക്കുകയും വായനക്കാർക്ക് മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു.
    തുച്ഛമായ പണവും കൊണ്ട് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുന്ന നായകൻ. ഭക്ഷണം കഴിച്ചതിന് ശേഷ്യം പണം നൽകാൻ പോക്കറ്റിൽ പേഴ്സ് തിരയുമ്പോഴാണ് തന്റെ പേഴ്സ് മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം അയാൾ തിരിച്ചറിയുന്നത് ഹോട്ടലിൽ അധികൃതരോട് എത്ര തന്നെ പറയാൻ ശ്രമിച്ചിട്ടും ആരും അത് ഗൗനിക്കുന്നില്ല. സത്യം എന്താണെന്ന് അറിയാൻ തുനിയാതെ എല്ലാവരും കൂടി അയാളെ കള്ളനെന്ന് മുദ്രകുത്തുന്നു.അവർ അയാളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിപ്പിക്കുകയും ചുറ്റും കൂടി നിന്നവർ ഒന്ന് പ്രതികരിക്കാതെ ആ കാഴ്ച്ച കണ്ട് രസിക്കുകയും അസഭ്യവാക്കുകൾ വർഷിക്കുകയും ചെയ്യുന്നു. അപമാനത്തിന്റെ അങ്ങേയറ്റം താണുപോയ അയാളെ പെട്ടെന്നൊരു മനുഷ്യൻ ഇടയിൽ കയറി പണം കൊടുത്ത് രക്ഷപ്പെടുത്തുന്നു.എന്നാൽ കഥയുടെ അവസാനം മോഷ്ഠിക്കപ്പെട്ട പേഴ്സ് രക്ഷപ്പെടുത്തിയ ആ മനുഷ്യനിൽ നിന്നും തന്നെ സ്വീകരിക്കേണ്ടി വരുമ്പോൾ യഥാർത്ഥ കള്ളൻ ആരാണെന്ന് പ്രത്യക്ഷമാകുന്നു.
    എന്നിരുന്നാലും അതിവിദഗ്ധമായ ഒരു കള്ളന് എന്തുകൊണ്ട്; അപമാനിതനാവുകയായിരുന്ന കഥാനായകനോട് സഹതാപം തോന്നുകയും അയാളെ രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് ചിന്തിക്കുന്നിടത്താണ് ഒരു 'മനുഷ്യൻ' പ്രസക്തിയേറുന്നത്. ഏതൊരു കള്ളന്റെയും ദുഷ്ഠന്റെയും മനസ്സിൽ മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ ഒരു കണിക മറഞ്ഞു കിടപ്പുണ്ടായിരിക്കും. അത് പ്രകൃതി സഹജമായ ഒരനുഗ്രഹം തന്നെയാണ്. ഒരിക്കലും ഒരു വ്യക്തിയും കള്ളനായി ഭൂമിയിൽ പിറന്നു വീഴില്ല. അവരുടെ ജീവിത സഹചര്യങ്ങളാണ് അവരേ കള്ളനായോ,ക്രൂരനായോ മാറ്റി തീർക്കുന്നത്. ഈ ഒരു കഥയെ ഇന്നത്തെ സമൂഹത്തിലെ പല സംഭവങ്ങളുമായി ഉദാഹരിച്ച് പറയാവുന്നതാണ്. അതിലൊന്നാണ് ആൾകൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടിയിൽ മരണപ്പെട്ട ആദിവാസി യുവാവ് മധു. ഒരു നേരത്തെ ഭക്ഷണം എടുത്തതിനാലാണ് ഈ യുവാവിനെ തല്ലി കൊന്നത്. ഈ യുവാവ് കള്ളനായാണൊ പിറന്ന് വീണത് ? ഒരിക്കലുമല്ല, അയാളുടെ ജിവിത സഹചര്യവും,പട്ടിണിയും, വിശപ്പുമാണ് ഈ സ്ഥിതിയിലേക്ക് എത്തിച്ചത്.
    നിത്യതൊഴിലെന്നോണമുള്ള തന്റെ ചെയ്തി, ഒരു പാവപ്പെട്ട മനുഷ്യനെ അപമാനിതനാക്കുകയും, വേദനപ്പെടുത്തുകയും ചെയ്തുവെന്ന് നേരിട്ടു കാണുന്നു. കള്ളന്റെ മാനസാന്തരമായി കഥാന്ത്യത്തെ നമുക്ക് വിലയിരുത്തനാവുന്നത്. എത തെറ്റ് ചെയ്തവനും ഒരു വേളയിൽ അവനറിയാതെ തന്നെ ഉള്ളിൽ മാനസാന്തരം സംഭവിച്ചാൽ അയാൾ താനറിയാതെ തന്നെ പുണ്യനാവുന്നു. മാനസാന്തരത്തിൽ വലുതായി ഒന്നുമില്ല.
    എന്നാൽ പണം നഷ്ഠപ്പെട്ടുപോയ ഒരാളുടെ മാനസീകാവസ്ഥ മനസ്സിലാക്കാതെ പരിഹാരമാർഗങ്ങൾക്കായി ഒരവസരവും കൊടുക്കാതെ ഒരു വലിയ ആൾക്കൂട്ടത്തിനു മുന്നിൽ അയാളെ നഗ്നനാക്കുകയും അപമാനശരങ്ങളെയ്ത് കൊല്ലക്കൊല ചെയ്യുന്ന സമൂഹത്തെ അപേക്ഷിച്ച് ആ കള്ളൻ നല്ലൊരു മനുഷ്യനായി തീരുന്നു.
    ഇങ്ങനെ മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ ബഷീർ കൃതികളിൽ തിന്മ നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടെടുക്കാനായാൽ പോലും അതിൽ അടിയൊഴുക്കായുണ്ടാവുക നന്മയുടെ സന്ദേശമായി രിക്കും. അതാണ് ബഷീർ കഥകൾ കാലാതിവർത്തിയായി നിലകൊള്ളുന്നത്.

Комментарии • 24

  • @razeenans1453
    @razeenans1453 3 года назад +1

    നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് .....keep going sir.....

  • @deepam.l8631
    @deepam.l8631 4 года назад +1

    മനോഹരം

  • @meenusabu2377
    @meenusabu2377 4 года назад +1

    മലയാള സാഹിത്യത്തിലെ നിത്യ വിസ്മയവും ഇതിഹാസവുമായ മുഹമ്മദ് ബഷീറിന്റെ കഥ ഒരിക്കൽ കൂടി സാറിന്റെ വായനയിൽ കൂടി ആസ്വദിക്കാൻ കഴിത്തതിൽ സന്തോഷം ....
    ഇത്രയേറെ തീഷ്ണമായ ജീവിത അനുഭ വങ്ങളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യ കാരും വേറ ഉണ്ടാവില്ല. ഈ ഒരു കൊച്ചു കഥയുടെ അർത്ഥതലം വളരെ വലുതാണ്..
    ദുഷ്ടർ എന്ന് മുദ്രകുത്തുന്ന മനുഷ്യരിലും കനിവിന്റെ അംശം വറ്റിപ്പോയിട്ടില്ല ..... ശരിക്കും ഭാഷ അറിയാത്ത നാട്ടിൽ .... ആ ഒരവസ്ഥ .... ഒരു കള്ളനും കള്ളനായി പിറന്നുവീഴുന്നില്ല സാഹചര്യങ്ങളാണ് അവരെ അത്തരക്കാരാക്കുന്നത്. പണം നഷ്ടപ്പെട്ട അയാളുടെ മാനസികാവസ്ഥ മനസിലാക്കാത്തവരെക്കാൾ ...... ആ കള്ളനിലെ നന്മ .... ആദ്യം ഭാഗം വായനയില് മാറ്റം വന്ന പോലെ തോന്നി ..... അല്പനേരമെങ്കിലും നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയില് ... ശരിക്കും ഉൾകൊണ്ട വായന തന്നെ .... കൊള്ളാം🌹

  • @ravithaar4491
    @ravithaar4491 4 года назад +1

    മനോഹരമായ അവതരണം.... 👌👌👌🙏🙏

  • @ajithat.s8899
    @ajithat.s8899 4 года назад +1

    അവതരണം സൂപ്പർ🌹🌹

  • @sailajap771
    @sailajap771 4 года назад +1

    Super narration

  • @sabu.ddavood2541
    @sabu.ddavood2541 4 года назад +1

    Very nice 👌👌👌

  • @funnytzy
    @funnytzy 4 года назад +1

    Brilliant! Thank you..!!!

  • @abhuashikaabhuashika7071
    @abhuashikaabhuashika7071 11 месяцев назад

    Super wow ❤

  • @pramisbiology8985
    @pramisbiology8985 4 года назад +1

    👏👏👏👍നല്ല അവതരണം sir

  • @bindug9820
    @bindug9820 4 года назад +1

    നല്ല അവതരണം 👍👍👍

  • @anuanoosanuanoos5909
    @anuanoosanuanoos5909 4 года назад +1

    👍👍👌അവതരണം നന്നായിട്ട് ഉണ്ട് sir😊

  • @jaleels438
    @jaleels438 4 года назад +1

    👏👏👏👏👌