Kaathal Movie| എന്തുകൊണ്ട് കാതലില്‍ ഇന്‍റിമേറ്റ് സീനുകള്‍ ഇല്ലാതെപോയി? |Jeo Baby /Manila C. Mohan
HTML-код
- Опубликовано: 15 янв 2025
- #kaathalthecore #mammootty #jyotika #jeobaby #truecopythink
കാതല്‍ സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയുമായുള്ള അഭിമുഖം . സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും അനുകൂലമായി ഉയര്‍ന്നു വന്ന ചര്‍ച്ചയെക്കുറിച്ചും സംസാരിക്കുന്നു.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
4:25 മാർക്കറ്റ് ചെയ്തത് പ്രേക്ഷകരാണ്
7:12 ഭയപ്പെടുന്ന സുപ്രീം കോടതി
9:30 queer politics vs oppression of women
11:25 Gender problem vs biological issue
13:40 ഇവിടെ ഏത് ഹോമോസെകഷുവൽ മനുഷ്യനാണ് "നോർമൽ" ആയി ജീവിക്കുന്നത്?
15:16 ഫേസ്ബുക്കിൽ ഇല്ല
17:15 സിനിമ കാണാൻ പോകുന്നത് ജിയോ ബേബിയെ കണ്ടിട്ടല്ല
17:54 സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? Great Indian Kitchen പോലെ?
20:00 intimate scenes
23:10 സുധിയും തങ്കനും
27:49 Superstardom and homosexuality
32:50 മമ്മൂട്ടി ഡബ് ചെയ്തിട്ടില്ല
34:16 Mamooty's improvisation
36:15 Mamooty's wardrobe
37:08 ബാഗ് പിടിച്ചു നിൽക്കുന്ന സീൻ
37:40 independent cinema
39:00 Jyothika's character
43:00 definition of love
44:00 ഇടതുപക്ഷ രാഷ്ട്രിയം
49:25 കലയെ ഇടതുപക്ഷം വേണ്ട രീതിയിൽ ഉൾകൊള്ളുന്നുണ്ടോ?
53:07 അടിച്ചു പഠിപ്പിക്കുന്നവർ
57:00 Jeo Baby brand
1:00:10 സിനിമയുടെ പേര്
1:04:10 സിനിമയിലെ വീട്
1:05:00 supporting cast
1:06:50 Kalabhavan Haneef
1:08:00 സംഗീതം
1:11:50 ഭൂതം
Thanks
Yaa mone💞
🙌🏻
😅 nice
Idathipaksham commi aaya directorum mamuttiyum😂😂,muslim perittukoode😂athu cheyyillla😂athinulla nattellonnum mammoottikko directormatkko illa😝😛
The best interview of Kaadhal.
നല്ല ചോദ്യങ്ങൾ ഉണ്ടെങ്കിലാണ് നല്ല ഉത്തരങ്ങൾ ഉണ്ടാവുകയുള്ളൂ.
This was much needed.
Thank you Manila
കാതൽ സിനിമയുമായി ബന്ധപ്പെട്ട് ഈയടുത്ത് കണ്ട ഇന്റർവ്യൂകളിൽ ഏറ്റവും മനോഹരം.❤❤ ❤
മമ്മൂട്ടിയെ കൂടുതൽ മനസ്സിലാക്കി തന്ന ജിയോ ബേബി.
കാലം മാറിയിട്ടും മാറാത്ത സമൂഹത്തിലേക്ക് കാലത്തിന്റെ കയ്യൊപ്പായി എന്നും അവശേഷിക്കുന്നൊരു വിഷയമെടുത്തു കാതലായ് പറയാൻ കാണിച്ച ധൈര്യത്തിന് . ജിയോബാബി മമ്മുക്ക ജ്യോതിക പോൾസൺ ആദർശ് nd all team hats of❤
പ്രകൃതി വിരുദ്ധനും മാനസിക രോഗിയും ആവുക എന്നതാണോ മാറ്റം എങ്കിൽ ജിയോ ബേബിയും താനും മാറിയിട്ടുണ്ട് എന്ന് പറയാം 😂😂
@@musthafapadikkal6961 നിന്നെ പോലുള്ളവർ ഈ സിനിമയെ കുറിച്ചു മനസ്സിലാക്കിയിടത്താണ് നിങ്ങൾക്ക് തെറ്റിയത്. എല്ലാവരെയും പ്രകൃതി വിരുദ്ധരാക്കണം എന്ന് ഈ സിനിമ ഒരിടത്തും പറയുന്നില്ല. അങ്ങിനെ ജനിച്ചു പോയവരുണ്ട് അത് അവരുടെ തെറ്റല്ല. ദൈവം നിന്നെയും എന്നെയും സൃഷ്ടിച്ചത് പോലെ അവരെയും സൃഷ്ടിച്ചു. നീയും ഞാനും മാത്രമല്ല അവരുടെ കൂടി ലോകമാണിത്. അത് മനസ്സിലാക്കാനുള്ള മനസ്സുണ്ടാവുക. അതാണ് മനുഷ്യത്വം. അത് തന്നെയാണ് ഈ സിനിമ ബോധ്യപ്പെടുത്തുന്നതും. മാറിയ കാലത്തും മറാത്ത മനസ്സുമായി ജീവിക്കുന്ന നിങ്ങളെ പോലെചിലരുണ്ട് അവർ ഇനി മാറുമെന്ന് പ്രതീക്ഷയുമില്ല. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയം ഇപ്പോഴും പ്രസക്തമാവുന്നതും..
ഇത് രോഗമല്ല എന്ന് world wide PSYCHIATRIC association സമ്മതിച്ചട്ടുണ്ട്
ഹോമോസെക്സ് എന്നാൽ പ്രകൃതി വിരുദ്ധം ചെയ്യണമെന്നില്ല
It is mental n physical attraction
ചില ആളുകൾ അങ്ങനെ ആണ്,
രോഗം അല്ല
@@musthafapadikkal6961forr5
പുതിയ അഭിനേതാക്കൾ ആയിരുന്നു ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിലൊ ? കാതൽ ഇതു പോലെ ആഘോഷപ്പെടുമായിരുന്നൊ അതൊ അക്രമിക്കപ്പെടുമായിരുന്നൊ? ആലോചിച്ചു നോക്കു! ഇതിനുള്ള മറുപടി തൊട്ടുമുകളിലുള്ള താങ്കളുടെ റിപ്ലേയിലുണ്ട് എന്ന് എനിക്ക് തോന്നുന്നു!
മനില സി. പെട്ടന്ന് തന്നെ ഏറ്റെടുക്കുമ്പോൾ സന്തോഷം...ജിയോ ബേബിക്ക് നൂറു നൂറു ആശംസകൾ.. മമ്മൂട്ടി എന്ന മനുഷ്യനെ എത്ര സ്നേഹിച്ചാലും മതിയാകില്ല..😍
Exactly ❤
അതെയതെ. എനിക്ക് തോന്നുന്നു ഈ സിനിമയെ പറ്റിയുള്ള ആദ്യ ഗൗരവ ചർച്ചയാണെന് ഇത്
ഇതിൽ inimate scene ഇല്ല എന്നു പറയാൻ പറ്റില്ല. തങ്കൻ മാത്യൂസിന്റെ posture ഒട്ടിക്കുന്ന സമയത്ത് തങ്കന്റെ മുഖത്തെ സന്തോഷവുംposture നു മുകളിലൂടെയുള്ള കൈയുടെ ചലനവും മാത്രം മതി അവരുടെ ബന്ധം മനസ്സിലാക്കാൻ . ഈ സിനിമയ്ക്ക് ഇത്ര മാത്രം മതി. അതാണ് സൗന്ദര്യം'. മനോഹരമായ interview ❤❤
Yes... that's the " Kaathal " of the Film 🎥....
Drive cheyyumbol Mathewsinte chithram cherthu podikkumbozhum
സിനിമ കണ്ട എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് അവർക്ക് ഒന്നും മനസ്സിലായില്ല, പകുതിവെച്ച് ഇറങ്ങി വരാൻ തോന്നി എന്നതാണ്. ഇതു തന്നെയാണ് ഇത്തരം മനുഷ്യർ അനുഭവിക്കുന്ന പ്രശ്നവും ആരും അവരെ മനസിലാക്കുന്നില്ല, അംഗികരിക്കുന്നില്ല,. സിനിമ സൂപ്പർ ❤️
എന്താണ് ഇത് എന്ന് അറിഞ്ഞ് കൂടാത്ത പ്രേക്ഷകർക്ക് ആദ്യം സിനിമ പിടികിട്ടില്ല. അവസാനം അത് clear ആകുന്നുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും ഇത് ശരിക്കും എന്താണ് എന്ന് explain ചെയ്യേണ്ടതുണ്ട്.
മമ്മൂട്ടിയെ പോലെ പൗരുഷം ഉള്ള ആളെ വെച് ഈ സിനിമ ചെയ്തപ്പോ കുറേക്കൂടി ശ്രെധിക്കണമായിരുന്നു ..gay ന്റെ ഒരു mannerisms ഉം കണ്ടില്ല
@@simikarodanപൗരുഷം ഉള്ളവരും ഗേ ആകാം. ലെസ്ബിയൻ mannerism എന്തിനാ ഇവിടെ?
@@rayofhope9793 ഞാൻ ഉദ്ദേശിച്ചത് വർഷം മൂവിയിലൊക്കെ അഭിനയിച്ച അതെ ലാഘവത്തിൽ മമ്മൂട്ടി ഇതും അഭിനയിച്ച പോലെ ...ക്യാരക്റ്ററിനു പറ്റിയ ഒരു മാനറിസവും കണ്ടില്ല ...
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
ഗംഭീരം അതി ഗംഭീരം ❤️
കരഞ്ഞുപോയി സത്യം 😭
മമ്മൂക്ക താങ്കൾ ആണ് നടൻ 💯
ഈ സിനിമ കണ്ടിട്ട് കരയണമെങ്കിൽ അത് ഓമനയുടെ അവസ്ഥ കണ്ടിട്ട് മാത്രമായിരിക്കും. താൻ പറയുന്നത് മനസ്സിലാക്കാത്ത, തന്നെ അവഗണിക്കുന്ന, തന്റെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത ഒരാളുടെ ഭാര്യ എന്ന് മാത്രമല്ല തന്റെ ആവശ്യങ്ങൾ നടക്കാൻ വിവാഹേതര ബന്ധം ചെയ്യുന്ന നികൃഷ്ടനായ ഒരു ഭർത്താവിനെയാണല്ലോ കിട്ടിയത് എന്ന സഹതാപം കാരണം.
ജിയോ ബേബി എന്ന മനുഷ്യൻറെ രാഷ്ട്രീയം..
ജിയോ ബേബി എന്ന മനുഷ്യൻറെ സിനിമ...
ജിയോ ബേബി എന്ന മനുഷ്യൻ❤❤❤❤❤
The best movie that I saw in the recent past... What a screen play?? There is no unnecessary scene... no lag... How compact is this movie... Incredible... One needs sheer talent to construct a movie like this... The acting of Mammootty... incomparable... I am not a fan of any director or actor... but the acting and the direction in this movie is simply flawless... Hats off..
ആഹാ മനസ്സുനിറച്ച ഇൻ്റർവ്യൂ രണ്ടു പേർക്കും നന്ദി ❤
സിനിമയെ ബെയ്‌സ് ചെയ്തു ഇത്രയും മനോഹരമായ ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്. വാല്യൂബിൾ ആയ ചോദ്യങ്ങൾ അതിനു വളരെ ഇൻഫർമേറ്റീവ് ആയ മറുപടി ❤❤❤❤❤ അദ്ദേഹത്തിന് ഇനിയും ഒരുപാട് സോഷ്യൽ റിലേറ്റീവ് ആയ മൂവി ചെയ്യാൻ കഴിയട്ടെ. രാഷ്ട്രീയത്തിൽ പോലും ഉള്ള നിലപാട് എത്ര വ്യക്തമാണ്. കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹🌹🌹🌹🌹❤❤❤
Climax ഇൽ തിയേറ്റർ റിൽ ഉണ്ടായ ഫാമിലി യുടെ കയ്യടി ❤️
Endha last undaayathu.enikku onnum manassilaayilla.
@@nila6767 sorry bro spoiler
Ivde kure ennam oru vikarom illarhe irikkarnu
നല്ല ഒരു ഇന്റർവ്യൂ. രണ്ടുപേരും ഒരേ വേവ് ലെങ്തിൽ പോകുന്നു. 10 മണിക്കൂർ കൊണ്ട് 32,952 പേർ ഇത്രയും ദൈർഘ്യമുള്ള ഇന്റർവ്യൂ വെറുതെ കാണില്ലല്ലോ!!! രാത്രി 1 മണി വരെ ഇരുന്നു ഇത് കാണാൻ തയാറായതിനു ഉപയോഗം ഉണ്ടായി.
സന്തോഷം.
നന്ദി.
ക്ലൈമാക്സിൽ ഇരുപത് വർഷം കൂടെയുണ്ടായിരുന്ന തന്റെ ഒരു കൂടപ്പിറപ്പിനെ ( ഭാര്യയെന്നോ പ്രണയിനിഎന്നോ വിശേഷിപ്പിക്കാൻ ഒരു ചുംബനത്തിലൂടെയോ ചേർത്തുപിടിക്കലിലൂടെയോസാധിക്കാത്തത് കൊണ്ട് പറ്റില്ലാലോ )നഷ്ടപ്പെട്ടതിന്റെ വേദന മമ്മുട്ടി എന്ന നടന്റെ മനസിലെ ഭാവങ്ങൾ പ്രേക്ഷകരിലേക്ക് നോവിന്റെ കായത്തിലേക്ക് എറിയപെട്ടതുപോലെ തോന്നിക്കാൻ ആ മഹാനടന് കഴിഞ്ഞു.... Hats of you dear Nammukka 💞
Homosexuality എന്ന വിഷയത്തിന് അപ്പുറത്തേക്ക് ഒരു ഭാര്യയും ഭർത്താവും പരസ്പരം മനസ്സിലാക്കി ( ഒരുപാടു വർഷങ്ങൾ വൈകി ആണെങ്കിൽ പോലും ) രണ്ടുപേരുടെയും സമാദാനം കണ്ടെത്തുന്നതും ഈ വിവാഹം എന്ന ചക്രവ്യുഹത്തിൽ കിടന്നു കറങ്ങുന്നതിൽ നിന്ന് പുറത്ത് വരുന്നതും ഒന്നും എന്ത് കൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?
Athalle great indian kitchen atho enik question manassilakathe ano
It can be related
mammooka ❤❤❤
jeo baby ❤
Mammootty Kompany ❤
Jyotika ❤
kathal the core❤❤❤
paulson and adarsh and the entire cast❤❤❤❤
waiting for more such films
nyc talk manila and jeo samayam poyath ariyilla❤❤❤❤
Matured interviewer
Matured questions
Matured interview
❤❤❤❤❤❤❤
Thx to the whole crew who made this film, for making awareness of the situation of a lady who suppressed her happiness ..I can relate this as our family have gone through in the same situation and nobody believed as and they asked the same question , how you had the child ?.. so this film is an eye opener to the public ..thank you once again
first of all, mathews oru nalla manushyanaanu... Pakshe swantham bhaagathe tettu maraaykkan, bharyaye kuttam paranjum, metally torture cheythum , escape cheythu jeevikkunna , homosexuals aaya etrayo husbands und !! athum koode explore cheythaal kollaairnu.
*no one can replace mammootty's performance💯*
ഒരുപക്ഷേ ഈ സിനിമ Hollywood ഇൽ ആയിരുന്നെങ്കിൽ നായകൻ ആയ Actor, same gender partner നേ Lip Lock ചെയ്യുന്ന scene പോലും ചെയ്യാൻ മടിക്കില്ല..... പക്ഷേ കേരളം പോലെ ഒരു നാട്ടിലെ ഒരു Actor (especially Star) ന് അങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല (ചെയ്യണം എന്ന് ആഗ്രഹിച്ചാൽ പോലും).... Intimate Scenes ഒന്നും ഇല്ലാതെ തന്നെ ഒരു വിഭാഗം മലയാളികൾക്ക് ഇത് സഹിക്കുന്നില്ല/ദഹിക്കുന്നില്ല.... അപ്പോഴാണ് Intimate Scenes 😏
🙌🙌
മമ്മൂട്ടി ചെയ്‌തരുന്നേൽ പൊളിചേനെ (theater).
അദ്യം ദഹിക്കില്ല പിന്നേ ദഹിചോളും, ആരെങ്കിലും ഒക്കെ അത് തുടങ്ങി വേക്കണ്ടെ, മമ്മൂട്ടി ഒര് തുടക്കം ഇട്ടു, പണ്ടും ആൾക്കാര് ചെയ്തിട്ടുണ്ട് എങ്കിലും, futuril intimate രംഗങ്ങളും ഉണ്ടാവും അത് ആരു എന്നു ചെയ്യും എന്നുമാത്രം അതിൽ മാത്രമേ സന്ദേഹം ഉള്ളൂ..
Athanu kadhalimte vijayam gay ayal anungale rape cheyyum keri kiss cheyyum peedippikkum ennanu ipolum alukal vijarikkunnathu apoo athu thanne kanichal avarodu kanikkunna krooratha alle. Gay ennal men ayittu attraction varu enne ollu
@@akaluc9573enthinanu athinte avshyam angane cheyyenda karyamillalo heterosexual inte ella movieyil intimate scenes undo
സിനിമ കണ്ടു.. നല്ല ഒരു മെസ്സേജ്.. Deep message ആണ്.. ഇന്നത്തെ സമൂഹം വെറുതെ ഈ സിനിമ കണ്ടിരുന്നാൽപോരാ.. വളരെ ഗൗരമായ ഒരു മെസ്സേജ് ഇതിലുണ്ട്.. അത് മനസിലാക്കുക.. പലർക്കും അത് അക്‌സെപ്റ് ചെയ്യാൻ ചിലപ്പോ പറ്റില്ല..
എന്തു msg? മനുഷ്യ ബന്ധങ്ങളുടെ സങ്കീർണത സംവിധായകൻ നല്ല കയ്യടക്കത്തോടെ ചെയ്തു.
ജിയോ സാറിന്റെ രാഷ്ട്രീയത്തോട് ഒട്ടും താല്‍പര്യം ഇല്ല. അതുകൊണ്ട് മാത്രം സിനിമ ഇഷ്ടപ്പെടാത്തവര്‍ ഉണ്ട്. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ രണ്ട് സിനിമകളും ഇഷ്ട്ടമാണ് ❤
സംസാരിക്കുന്നത് നല്ല രസമുണ്ട്. പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ട്.
manila's interview questions is of high standard. very good
സിനിമ കണ്ടു.. ഇന്ന് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ലീവെടുത്തു theatre ൽ പോയി കണ്ടു..
പറയാൻ വാക്കുകളില്ല.. വല്ലാത്തൊരനുഭവം തന്നെ..
അഭിനയിച്ച ഓരോരുത്തരുടെയും body language perfect ആണ്.. തനിക്കെന്തോ കുറവുണ്ടെന്ന inferiority complex മായി ജീവിക്കുന്ന മാത്യു ആവാൻ പൗരുഷത്തിൻ്റെ പ്രതീകമായ മമ്മൂട്ടി തൻെറ body language മാറ്റിയത് അതിശയകരമാണ്.. ജ്യോതികയും ഓമനയുടെ nimbness നന്നായി ഉൾക്കൊണ്ടു.. ജ്യോതികയ്ക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ കഴിയുന്നേയില്ല.. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരേപോലെ dedicated ആയി ചെയ്ത work.. മാത്രമല്ല.. വളരെ informative ആണ്.. homosexuality യെക്കുറിച്ചുള്ള ignorance മാറ്റി തരുന്നു..
Full team ന് അഭിനന്ദനങ്ങൾ..
പുതുമുഖങ്ങൾ ആരെങ്കിലും ഈ റോൾ ചെയ്തിരുന്നുവെങ്കിൽ അവർ ഉറപ്പായും രാഷ്ട്രീയപരമായും ആശയപരമായും ആക്രമിക്കപ്പെടും.
സിനിമ കണ്ടില്ല... എങ്കിലും ഇങ്ങനെ ഒരു വിഭാഗം ആളുകൾക്ക് വേണ്ടി സംസാരിക്കാൻ ഉളള വലിയ മനസ്സ് ❤❤❤❤
കാതൽ കണ്ടു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏
Both great indian kitchen & kadhal will be in records.... One of the BEST Malayalam movie
മാനില മോഹൻ കലക്കി 👍
National award acting mammookka❤
National award അർഹിക്കുന്നുണ്ടങ്കിലും BJP എന്ന ദുരന്തങ്ങൾ ഭരിക്കുന്നത് കൊണ്ട് ഈ filminu National award കിട്ടില്ല
കേന്ദ്ര ഭരണം മാറിയാലെ മമ്മൂട്ടിക്ക് ഇനി ദേശീയ അവാർഡ് ലഭിക്കുകയുള്ളൂ.
വർഗ്ഗീയ വാദികൾ കലയെ ബഹുമാനിക്കുകയില്ല
ഇത്രയും ആഴത്തിൽ ചിന്തിക്കുന്നമനുഷ്യരൊ ?മനിലയുടെ ഓരോ ചോദ്യവും ജിയൊയുടെ ഓരോ ഉത്തരങ്ങളും ഓരോ അദ്ധ്യായങ്ങളായിതോന്നി.രണ്ടുപേരേയും അവരുടെ ഹ്രദയ വിശാലതയും ഒപ്പം മമ്മൂട്ടി എന്ന മനുഷ്യനേയും ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു.എന്നും എക്കാലത്തും സൂക്ഷിച്ചുവെക്കേണ്ട ഒരു അമൂല്യ ഗ്രന്ഥമാണ് കാതൽ എന്ന സിനിമ.ഈ സിനിമ കാണേണ്ടത് ദൈവങ്ങളും ദൈവങ്ങളെ മേച്ചുനടക്കുന്ന മനുഷ്യരുമാണ്.
Geo baby ❤❤❤... Mammookkkkaaa ❤❤❤... Writers ❤❤❤... All actors and technicians ❤❤❤❤.. Finally the audience ❤❤❤
ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസം 👌🏼
ദൈവമേ ... എന്ന കരച്ചിലിന്റെ Tone എന്തോ Mix ആകുന്നില്ല. ചിലപ്പോൾ എന്റെ തോന്നലാകാം.
സൂപ്പർ. ഇന്റർവ്യൂ ഗംഭീരം, സിനിമയും ❤❤❤👌👌👌
1:11:34 🤣🤣🤣🤣 Mammukkaaa 😘😘😘😘
😅❤
@@althafallu5019⁸8ĺĺ😅😅
ഇടതു പക്ഷം എന്ന രാഷ്ട്രീയ നിലപ്പാടിനെബിക്കുറിച്ചു പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ്. കാരണം എനിക്ക് ഓര്മയുള്ളപ്പോൾ മുതൽ ഞാൻ കണ്ട എന്റെ അച്ഛന്റെ രാഷ്ട്രീയം ❤️❤️ അച്ഛൻ രാഷ്ട്രീയത്തിൽ നിന്നും ഒന്നും സമ്പാതിച്ചിട്ടില്ല നല്ല പേരല്ലാതെ. മരണം വരെ ഞങ്ങൾക്കും ഇതേ രാഷ്ട്രീയം തന്നെ 💪💪❤❤
ഞാൻ ഫിലിം കാണാൻ പോകാനുള്ള പ്രധാന കാരണം ജിയോ ബേബി തന്നെ ആണ്.. "The Great Indian Kitchen" effect. 👍🏻
Nalla questions undakumbol nalla utharangal janikkunnu ❤🎉
അഭിമുഖത്തിന്റെരീതിയാണ് പ്രത്യേകത.അഭിനന്ദനം മനില
ജിയോ ബേബിക്ക് അഭിവാദ്യങ്ങൾ.
കാതൽ❤❤
ഗംഭീര സിനിമ 👌👌
ജിയോ ബേബി ഇ സിനിമയിൽ കൂടി നിങ്ങൾ ജനങ്ങളുടെ കയ്യടി നേടുന്നു
IFFK യിലാണ് ഇത് കാണുന്നത്. എല്ലാ ആശംസകളും!❤
പല വിഷയങ്ങളും പ്രശ്നങ്ങളും മറച്ചുവെച്ചു മക്കളെ കല്യാണം ജയിപ്പിച്ചു വിടുന്ന parents കണ്ടിരിക്കേണ്ട ചിത്രം
Truely. Only the real victims can sense it's gravity
Good human being.
Great movie ❤.
I think he is the only optimistic communist in Kerala 😍🥰❤.
ജിയോ ബേബി മമ്മൂട്ടി മറ്റ് എല്ലാവർക്കും 🙏🌹
❤ I have seen this picture in vasai Mumbai.But unfortunately the audiance was less than fifty.The great and relevant subject! Hats of to Mammootty,Jeo,Adarsh & Paulson.
Jeo Baby 💥
Jeo Baby *ഒരു വസന്തം വിരിയിക്കാനുള്ള വിപ്ലവബീജം **ഒത്തിരി ഉള്ളിൽ പേറുന്ന *ധീരനായ സംവിധായകൻ 🌹🌹🌹🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻
Such a thought provoking conversation. Great questions. Looking forward to see more interviews.
Intresting to listen ..
Crisp and clear
ഇതിൽ നിന്ന് ഒന്ന് മനസ്സിൽ ആക്കാൻ പറ്റുന്നു, എത്രയും പെട്ടെന്ന് ഇവരുടെ മറ്റൊരു സിനിമ വരും 👌
nalla moviekalk mammokka chance kodukkan padulluvayirunnu..ningal karanam aroke kudumbhathil preshnagal undakkunnuvo..athinoke mammokkayum utharavathi anu...kala yayi kandal mathi ennanel...kala ennath kudumbha kala(ham) undakkuka ennathalla.. angane movie ye arum anugarikkunnilla ennanel onnu purathott nokkanam..ningalodulla ishtam karanam ningale anugarikkan orupadper undennullath... swantham family nalla pole care cheyth happy ayi pokunnath mathram alla jeevitham..nammal karanam mattulla kudumbhangal sandhoshathode irikkanum koode avanam..athalle nammal karanam mattulla kudumbhangalk oru preshnavum undavan padilla...💔
*കാതല്‍ കണ്ടേന്‍... കാതല്‍ കണ്ടേന്‍..*
മുന്‍ധാരണയോ അമിത പ്രതീക്ഷകളോയില്ലാതെയാണ് പോയത്. അതിശയകരമായ മാജിക്കുകളൊന്നും കണിക്കാനുള്ള ശ്രമങ്ങളൊന്നും കണ്ടില്ല ഞാനതില്‍. എന്നിട്ടും ജിയോ ബേബി ടീമിന്റെ കാതലെന്റെ നെഞ്ച് പിളര്‍ത്തിക്കളഞ്ഞു.
എത്രയോ അവസരങ്ങളില്‍ ഞാനെന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞോടി കാഴ്ചയറ്റിരുന്നുപോയി. പ്രണയത്തിന്റെ പുറംതോടുകളൊന്നൊന്നായി പൊളിച്ചുമാറ്റി അകമേ കണ്ടെത്തിയ ഗാഢപ്രണയത്തിന്റെ ഇത്തിരിയോളം പോന്ന കാതല്‍. മനോഹരമായിരിക്കുന്നു.
എന്തൊക്കെ കാരണങ്ങളാലാണ് ഓരോ ബന്ധങ്ങളും നീണ്ടു നീണ്ട് നേര്‍ത്തുനേര്‍ത്ത് അറ്റു പോകുന്നതെന്ന് ചിന്തിച്ചുപോകുകയായിരുന്നു. കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ആരാരെയും പഴിചാരാനാകാതെ നിസ്സാഹയരായി നില്‍ക്കുന്ന ഒരു കുടംബം. അതേ അവസ്ഥയില്‍ തന്നെ പ്രേക്ഷകരും.
അഭിനയ മികവില്‍ മമ്മൂട്ടിയും ജ്യോതികയും കൊതിപ്പിച്ചുക്കളഞ്ഞു. ജ്യോതികയുടെ കണ്ണുകള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു നമുക്കാ കഥാപാത്രത്തിന്റെ ഉള്ളറിയാന്‍. ഉള്ളിലെ കടലിന്റെ ആര്‍ത്തലയ്ക്കല്‍ കഴിഞ്ഞതോടെ ആ കണ്ണുകളുടെ ഭാവം മാറുന്നത് അത്ഭുതത്തോടെയാണ് കണ്ടത്.
സിനിമയുടെ അവസാനം മാനത്ത് വിരിഞ്ഞുനില്‍ക്കുന്ന മഴവില്ലായിരിക്കണം നെഞ്ചൊന്ന് തണുപ്പിച്ചത്.
സന്തോഷം ജിയോ ബേബി. അഭിനന്ദനങ്ങള്‍, വലിച്ചുനീട്ടലുകളില്ലാതെ രണ്ട് മണിക്കൂറിലൊരുക്കിയിറക്കിയ ഉള്‍ക്കാമ്പിന്.
Great interview ❤
Jio Baby… you are a person who is good at heart… Apart from the issue based film you make…I say so is because of this…Referring to Sri. Kalabhavan Haneffa’s death … you said “he left “❤
ഞാൻ 7th പഠിക്കുന്ന മുതൽ എൻ്റെ dress ഞാൻ തന്നെ ആണ് അലക്കിയിരുന്നത്, കുഞ്ഞിലെ മുതൽ ഞങൾ കഴിക്കുന്ന പാത്രം സ്വയം കഴുകി വക്കുമായിരുന്നു.. mammy വീട്ടിലെ പണികൾ,പശുവിന് പുല്ല് മുറിക്കൽ, അരി കഴുകി podikkal etc തുടങ്ങി വീട്ടുപണി തുടങ്ങി രാവിലെ 5 മണിക്ക് എഴുന്നേറ്റാൽ 10 മണി വരെ പണിയോട് പണി.. എന്നൊന്നും ഇന്നത്തെ പോലെ പല സൗകര്യവും ഇല്ല തേങ്ങ pothikkal അത് ചിരകൽ,പൊടികൾ ഒന്നും packet alla എല്ലാം സ്വയം മേടിച്ച് പൊടിപ്പിക്കൽ ഒക്കെ ഒടുക്കത്തെ ജോലി കഷ്ടം തോന്നുമായിരുന്നു...ഇപ്പൊ ഓർക്കുമ്പോൾ കൂടുതൽ sahayikkanamayirunnu എന്ന് തോന്നുന്നു
അത് ഇപ്പൊൾ ആയാലും ഭാര്യ, സഹോദരി, മകൾ ഇവരെ ഒക്കെ ഇതിൽ help ചെയ്യാലോ സമയം ഉള്ളപ്പോള്..
@@akaluc9573 ചെയ്യുന്നില്ലെന്ന് അരു പറഞു നിങൾ കരുതുന്ന പോലെ എല്ലാ boys sadist or unaware ആളുകൾ അല്ല..family ye help ചെയ്യുന്നവര് ആണ്
You were a child. It's okay. You did what you could do with your limited exposure and world view...
Kidilam Interview !
Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well
I can’t agree with any of your points here. First thing, in mumbai police, they showed a gay character as villain. It didn’t show what Kaathal the core had conveyed about a gay character, their struggles and the struggles of people around them. Mumbai police is a crime thriller or suspense movie. Also why everyone is praising Mammooty because he is 70 + and follows Islam. Still he crossed all the limits to do the movie. Tbh there is no comparison between a legendary and a good actor.
നിലവാരമുള്ള ഒരു ഇന്റർവ്യൂ 👍
Good interview... Mammookka നിങ്ങൾ നാടനാവാൻ വേണ്ടി മാത്രം ജനിച്ച ആളാണ്...
Manila mam nte interview um dhanya Varma de interview um different approach aanenkilum watch cheyyunnavarkku satisfying aanu..class
ജിയോ ബേബി വളരെ കൃത്യം ആയി മറുപടി പറയുന്നു.
അതിൻ്റെ ഇടയിലൂടെ കോലിടാൻ നോക്കുന്നു മനില.എങ്ങനെയെങ്കിലും സർക്കാരിനെ ഒന്ന് തോണ്ടണം.
സ്വവര്ഗാനുരാഗത്തെ പ്രകൃതിവിരുദ്ധമെന്നാണ് അടുത്ത കാലം വരെ നമ്മുടെ സമൂഹം വിളിച്ചിരുന്നത്. ഇത്തരം ലൈംഗീക orientations-നെ മോശമായും പാപമായും label-ചെയ്യാനാരംഭിച്ചതു ഗോത്രവർഗ ജീവിതരീതി ആരംഭിച്ചതോടുകൂടിയാണ്. ഗോത്ര-വർഗ-വംശ ശക്തിയെ സ്വാധിനിക്കുന്ന പരമപ്രധാന ഘടകം സന്തതി പരമ്പരകളുടെ എണ്ണമായിരുന്നു. ഗോത്ര കലാപങ്ങളും, വന്യമൃഗങ്ങളും, കാട്ടുരോഗങ്ങളും, അപകട മരണങ്ങളും അതിസാധാരണമായിരുന്ന ഒരു കാലഘട്ടത്തിൽ നിലനിൽപ്പിനും ചെറുത്തുനില്പിനും പ്രത്യുൽപ്പാദനം നടത്തേണ്ടത് അതിജീവനത്തിന്റെ സാമൂഹിക ആവശ്യം കൂടിയായിരുന്നു. പ്രതുൽപ്പാദനം അസാധ്യമാക്കുന്ന ഒരു parallel-ദാമ്പത്യത്തെ (same sex union- ) പ്രോത്സാഹിപ്പിക്കാൻ പറ്റുമായിരുന്നില്ല. ധാർമ്മികതയും മതങ്ങളും രൂപംകൊണ്ടപ്പോൾ ഇത് 'പാപമായും, ശാപമായും' മുദ്രകുത്തപ്പെട്ടു. വന്ധ്യകളായ സ്ത്രീകൾപോലും ശപിക്കപ്പെട്ടവരായാണ് പരിഗണിക്കപ്പെട്ടത്. അന്നുമുതൽ ഏകദേശം ഈ കാലഘട്ടത്തിലും ഇത് ഒരു taboo- തന്നെയാണ്. സ്വവർഗാനുരാഗം തികച്ചും പ്രകൃതിപരമാണെന്നു science-സ്ഥാപിച്ചുകഴിഞ്ഞു. ശരീരത്തിലുള്ള hormon-കളുടെ വ്യതിയാനമാണ് ഇതിന് കാരണം. ഇത് ഒരു മാനസിക രോഗമോ, ശാരീരിക വൈകല്യമോ അല്ല. അംഗവകല്യത്തോടെ ജനിക്കുന്ന കുട്ടികൾ ദൈവത്താൽ ശപിക്കപ്പെട്ടവരായി കരുതിയിരുന്ന പ്രാചീന സമൂഹങ്ങളിൽ നിന്നും ഉടലെടുത്ത വേദഗ്രന്ഥങ്ങളിൽ ആ സമൂഹത്തിന്റെ വിശ്വാസ സംഹിതകൾ ദൈവത്തിന്റെ അരുളപ്പാടായി വിശ്വസിക്കപ്പെട്ടു. പക്ഷെ ഇന്ന് ഇത് ആരെങ്കിലും പ്രോത്സാഹിപ്പിക്കുമോ? പക്ഷെ പാരമ്പര്യങ്ങളിലും, സംസ്കാരത്തിലും, ചരിത്രത്തിലും, വേദഗ്രന്ഥങ്ങളിലും ഇങ്ങനെ തന്നെ എഴുതപ്പെട്ടിട്ടുമുണ്ട്. പക്ഷെ മനുഷ്യന്റെ ശാസ്ത്രീയ, മാനുഷിക ബോധ്യങ്ങൾ പുരോഗമിച്ചപ്പോൾ സമൂഹത്തിലും മതത്തിലും രാഷ്ട്രീയത്തിലും ഒക്കെ ആ മാറ്റം ഒരു normal-ആയ ഏല്ലാവരും അംഗീകരിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു normalcy-ആയി മാറി. അപ്പോൾ സമൂഹത്തിലെ കുറെ പ്രശ്നങ്ങൾ മാറിക്കിട്ടി, സഹിഷ്ണുതയും, മനുഷ്യത്വവും, ശാസ്ത്രവും civilty-യുമൊക്കെ കൂടുതൽ പ്രകടമായി തുടങ്ങി. അതുപോലെ തന്നെ 'സ്വവര്ഗാനുരാഗത്തെയും' ശാസ്ത്രത്തിന്റെയും മാനവികതയുടെയും വികസനത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ സമൂഹത്തിലെ ഒരു normalcy ആയി അംഗീകരിക്കുമ്പോൾ ഒരുപാടു ഭിന്നതകൾ, confusion- rejection- identity-crisis, അപകർഷതാബോധം ഇതൊക്കെ മാറിക്കിട്ടാൻ കുറെ സഹായിക്കും. കൂടാതെ ഇത്തരത്തിലുള്ളവരെ അവരുടെ സ്വഭാവിക പ്രകൃതത്തിലുള്ള sexual-&-institutional-union-ഇൽ ഒന്നിച്ചു ജീവിക്കാന് തുടങ്ങിക്കഴിയുമ്പോൾ നമുക്ക് മനസിലാകും എന്തിനാണ് പ്രകൃതി ഇവരെ ഈ രീതിയിൽ രൂപപ്പെടുത്തി എന്ന്. അവരിൽ നിന്ന് പ്രകൃതിക്കും മനുഷ്യനും കിട്ടേണ്ട സംഭാവനകൾ നമ്മുടെ കുറവുകൾ കൊണ്ടുമാത്രം നാം നിഷേധിക്കുകയാണ്.
Great conversation❤️❤️
.. നല്ല ചോദ്യങ്ങളും.. നല്ല ഉത്തരങ്ങളും.. കേൾക്കുമ്പോ സന്തോഷം 💕
ഒരു പാട് നാളുകൾക്ക് ശേഷം നല്ല നിലവാരമുള്ള ഇന്റർവ്യൂ കണ്ടു.
Excellent movie 👌👌
Sensitive subject handled in a good manner , the way conveyed its in a subtle manner but it’s deeper to those who can understand the pain goes through by characters , even without any intimate scenes the people around me expressing they’re unknown toxicity by laugh , the relationship is meant to them is men and women , as a straight what am understanding is the people only understands sex is relationship and mostly they might not have a love in they’re relationship , I think u need not to be a gay or bisexual to understand them , be a human be non judgementl , be kind to others .
Great job jeo sir❤
I❤malayalam I❤kerala because ofyou sir from chennai
Beautiful interview!
Gay/Swavargaanuragikal aalukale kkurich samsarikkumpol Transgender vyakthikale udhaaharam aayi eduthuparayunnath Sexual Orientation and Gender Identity onnanenne abadhadhaarana adivarayidunnathaanu.. Interview is brilliant. But we need to ensure we present factually important points ❤️❤️
ഇങ്ങനെയുള്ളവരുടെ കറക്ട് ശരീര ഭാഷയും സ്വഭാവവും മമ്മൂട്ടി സാർ അതി ഗംഭീരമായി ചെയ്തു
Socially relevant theme Hat's off the team🎉
Superb interview🙏👏💐
Class movie, class interview
The blue caftan എന്ന മൊറോക്കൻ അറബിക് സിനിമക്ക് കാതലുമായി ചില സാമ്യങ്ങളുണ്ട്.
ഒരു പാട്രിയാർക്കൽ അണുകുടുംബത്തിലെ ഭർത്താവ് ഹോമോ സെക്ഷൗൽ ആയതിനാൽ ഭർത്താവിനും ഭാര്യയ്ക്കുമുണ്ടാകുന്ന പ്രതിസന്ധിയിലൂടെ സഞ്ചരിക്കുന്ന മനോഹരമായ സിനിമയാണ് ബ്ലൂ കാഫ്ത്താൻ.
തന്റെ ഹോമോ സെക്ഷൗൽ ഐഡന്റിറ്റിക്കും ഭാര്യയെ ബുദ്ധിമുട്ടിക്കുന്നതിന്റെ കുറ്റബോധത്തിനുമിടയിൽ പെട്ടുപോയ ഹലീമും ഭർത്താവിന്റെ സ്വവർഗ്ഗവ്യവഹാരങ്ങളിൽ ദുഃഖിതയായ മിനയുമാണ് ബ്ലൂകാഫ്ത്താനിലെ മമ്മൂട്ടിയും ജ്യോതികയും.
ഇരുവരുടെയും ഈ മാനസികാവസ്ഥയിലേക്ക് പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാൻ ബ്ലൂകാഫ്ത്താനാകുന്നുണ്ട്. കാതൽ ആദ്യം പരാജയപ്പെടുന്നത് ഇവിടെയാണ്. പ്രധാനകാഥാപാത്രവുമായുള്ള കാണികളുടെ താദാത്മ്യം വളരെ വൈകിയാണ് കാതലിൽ സംഭവിക്കുന്നത്. സിനിമയുടെ ഒന്നും രണ്ടും ആക്ടുകളിലും തിരക്കഥാരചനയുടെ രീതി ശാസ്ത്രപ്രകാരം സംഭവിക്കേണ്ട save the cat രംഗം സംഭവിക്കുന്നില്ല. ഇത് കൊണ്ട് തന്നെ ദേവസ്സി ആണെങ്കിലും ഓമന ആണെങ്കിലും ആദ്യ പകുതിയുടെ അവസാനം വരെയും കാണിയുടെ ഉള്ളിൽ തൊടുന്നില്ല. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാത്ത ഒബ്ജക്റ്റീവായ ആഖ്യാനം തിരക്കഥയിൽ പിന്തുടർന്നതിന്റെ പ്രശ്നമാണത്.
ഇതിനുമുകളിലേക്കാണ് ഒട്ടും ഓർഗാനിക്കല്ലാത്ത ഡയലോഗ് ഡെലിവറിയും mediocre പ്രകടനവുമായി ജ്യോതിക തൊട്ട് ഒരു നിര കഥാപാത്രങ്ങൾ വരുന്നത്. സ്വാഭാവിക തുടർച്ചയില്ലാത്ത തിരക്കഥയും ചില കഥാപാത്രങ്ങളുടെ ആർക്കും, മെലോഡ്രാമയും എല്ലാം ചേരുന്നതോടെ പോയറ്റിക്കായൊരു ഇന്റർവെൽ കട്ടിനും സിങ്ക് സൗണ്ടിൽ മമ്മൂട്ടിക്ക് മാത്രം സാധ്യമായ അനിതരസാധാരണമായ സൗണ്ട് മോഡുലേഷനും പെർഫോമൻസിനും കാതലിനെ രക്ഷിക്കാനാകുന്നില്ല.
പടം തീരുമ്പോൾ, സുനിൽ പി ഇളയിടത്തിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഓർമ വന്നത്,
സിനിമ പൊളിറ്റിക്കലി കറക്ടാകുന്നത് വളരെ നല്ലതാണ്.
സിനിമ കൂടിയാകണം!
ഷാഫി പൂവത്തിങ്കൽ
Onnu poda nee kananda
ശെരിയാണ്, ഇടവേളക്ക് ശേഷമാണ് സംഭവം എന്താണെന്ന്, അല്ലെങ്കിൽ സിനിമ എന്താണ് പറഞ്ഞു വരുന്നതെന്ന് സാധാരണക്കാർക്ക് മനസ്സിലാകുന്നത്. പക്ഷേ ഇടവേളക്ക് ശേഷം സൂപ്പർ. മമ്മൂക്കയുടെ തല ഉയർത്തതെയുള്ള കുറ്റബോധം ഉള്ള മുഖം കണ്ടപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായി. ഇതുപോലെ ഒരുപാട് ആളുകൾ കാണും നമ്മുടെ സമൂഹത്തിൽ എന്നോർക്കുമ്പോ കഷ്ട്ടം തന്നെ. സിനിമ തീർന്നപ്പോൾ ഉറക്കെ കരയാൻ തോന്നി എനിക്ക്. ഞാൻ എന്റെ മോളുടെ നിർബന്ധത്തിൽ പോയതാണ് ഇപ്പൊ. അല്ലെങ്കിൽ കുറെ ഓടി പടം എങ്ങനെയുണ്ടെന്നു അറിഞ്ഞെ ഞാൻ തിയേറ്ററിൽ പോകാറുള്ളു. ഇത് ഒട്ടും നഷ്ട്ടമായില്ല. ഇപ്പോഴും അതിന്റെ ഹാങ്ങോവർ കഴിഞ്ഞിട്ടില്ല.❤
ഞാൻ സിമിമ ഇറങ്ങിയ അന്നുതന്നെ കണ്ടു.ഓമന എന്ന കഥാപാത്രത്തിനെ ജ്യോതികക്ക് ഒട്ടും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞതായി തോന്നിയിട്ടില്ല.. സിനിമയെ വൈകാരികമായി മാത്രം സമീപിക്കുന്ന സാധാരണ പ്രേക്ഷകർക്ക് നിങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളാൻ പറ്റില്ല..
1:11:53😂❤
മമ്മൂട്ടി ❤
Mammukka 🔥❤️
One of the best interview in recent times..
Courtil bag pidichu kondu lla AA nilppu ❤
മനില നിങൾ ഈ സിനിമയിലെ ഒരു വലിയ അരാഷ്ട്രീയത കണ്ടില്ലെങ്കിൽ നിങ്ങൽ ഇത്രയും നാളും പ്രസംഗിച്ചു നടന്നതോക്കെ വലിയ കള്ളത്തരം ആയിരുന്നൂ എന്ന് എനിക്ക് വിചാരി ക്കേണ്ടി വരും.jeo ബേബിയും ഇതിൻ്റ തിരക്കഥ എഴുതിയവരും പുരോഗമനം പ്രസംഗിക്കാൻ കിട്ടിയ അവസരത്തിൽ മറന്നു പോയ ഒന്നുണ്ട്. സാമാന്യ സ്നേഹം ഉള്ളിൽ ഉള്ള ഒരു മനുഷ്യനും ചിന്തിക്കാതെ വിടാൻ കഴിയാത്ത ഒന്ന്. അത് തന്നെയാണ് ഈ ചിത്രത്തിൻ്റെ main plot ആയി നിങൾ വെച്ചിരിക്കുന്നത് . എന്തിനാണ് ഓമന ഇത്രയും mathew നേ ദ്രോഹിക്കുന്ന തരത്തിൽ അയാളുടെ sexual orientation പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത് .?
Jeo Baby your are the best ..👌👌
ജിയോ ബേബി "ഇത്തരം സിനിമകളിൽ" നിന്നും മാറി നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം. രോമാഞ്ചമോ മാലിക്കോ ആമേനോ പോലുള്ള സിനിമകൾ ചെയ്യാൻ ഇവിടെ ഒന്നാമതെ വേറെ ആളുകളുണ്ട്. ജിയോ ബേബിക്ക് ഇതിൽ കൂടുതലായി സമൂഹത്തിൽ മാറ്റം വരുത്താൻ പറ്റുന്ന ഒന്ന് കൂടെ സിനിമയിൽ കൊണ്ടു വരാനാകും. അത് മലയാള സിനിമയ്ക്കും സമൂഹത്തിനും ഈയൊരു കാലഘട്ടത്തിൽ അത്യാവശ്യമാണ്. പ്രബുദ്ധ കേരളത്തിന്റെ സിനിമാ ആസ്വാധനം ടെക്നിക്കലിറ്റീസിൽ മുട്ടി നിൽക്കുന്നു ഇപ്പോഴും.
അതിനപ്പുറം പ്രമേയത്തിലെ അപാകങ്ങളോ അവയ്ക്ക് മനുഷ്യരിൽ ചെലുത്താൻ പറ്റുന്ന സ്വാധീനമോ അവരെ ബാധിക്കുന്നില്ല. അതിനും മാത്രം അവർ ഇതുവരെ വളർന്നിട്ടില്ല.
3:09 starting from here😢
Expecting more movies from jeo baby sir🙌❤️
Good interview manila and Geo baby
I think a good percentage of the audience expected to see Suriya walk into the restaurant in that last scene.
It won’t be good for this film
Ee cinema vannathinu shesham bharya bharth bhandham kurachu koodi dhridamaavum theercha❤❤
Class malayalam. Movie.
Intimate scen venamyenilla.
It's full of frustration and feelings of a family.
Hands of to mamooty sir and jo maam
Rahi suresh frm Delhi❤
Mammookene patti oronn parayunnonmaroke ithoke onn kanadey....
Mammookka😘❤️🔥🫀❤️
അടൂർ/ ഭരതൻ, കെ.ജി.ജോർജ്, തുടങ്ങിയ സംവിധായകർ ക്ക് ശേഷം ഇതാ കേരളത്തിനു് ഒരു നല്ല സംവിധായകനെ തിരിച്ച് കിട്ടി, ജിയോ മനുഷ്യൻ്റെ ഉല്പത്തി യിലേക്കുള്ള നിങ്ങളുടെ അന്യാഷണം തുടരട്ടെ,
The scene before the interval was really touching..
43:41 😂correct
നല്ല സിനിമ തീർച്ചയായും കരയും
മമ്മൂക്ക അത്തരമൊരു intimate scene അഭിനയിക്കുന്നത് ആർക്കും ഉൾകൊള്ളാൻ കഴിയില്ല.
I think the film not need that intimate scene
എല്ലാം കൊണ്ടും സിനിമ കാലഘട്ടത്തിന്റെ രാഷ്ട്രീയം പറഞ്ഞു.ജിയോ ബേബി തന്റെ സിനിമകളെ പൊളിറ്റിക്കൽ കറക്ഷൻ നടത്താൻ ഉപയോഗിക്കുന്നത് വളരെ ആരോഗ്യകരമായ ഒരു പ്രവർത്തനം തന്നെയാണ്. പക്ഷെ കാതലിലേക്ക് വരുമ്പോൾ ചില ഒളിച്ചു കളികൾ കാണാൻ സാധിക്കുന്നുണ്ട്. അത് മമ്മൂട്ടിയെന്ന വ്യക്തിയുടെ താല്പര്യമാണോ അതോ സംവിധായകൻ തന്റെ സിനിമ കാണാൻ വരുന്ന 'പ്രബുദ്ധ മലയാളി കുടുംബ പ്രേക്ഷകരുടെ കപട സദാചാരതെ പേടിക്കുന്നത് കൊണ്ടോ മുറിവേൽപ്പിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടോ ആകാനേ വഴിയുള്ളൂ.കാര്യം എന്തെന്നാൽ ഒരു gay റിലേഷനെ പരസ്യമായി അവർക്കിടയിലെ ശാരീരിക സൗഹൃദത്തെ കാണിക്കാൻ ഒരു സീനിൽ പോലുംസംവിധായകൻ ശ്രമിക്കുന്നില്ല. എന്നാൽ ബോധപൂർവ്വം അത്തരം കൂടിച്ചേരലുകൾ മറക്കുകയും ചെയ്യുന്നു. സിനിമയുടെ ക്ലായ്മക്സിൽ രണ്ട് പുരുഷ ഹൃദയങ്ങൾ ഒരുമിക്കുന്നത് കാറിൽ രണ്ടും പേരും പോകുന്നതായി പ്രേക്ഷകനെ കാണിക്കുന്നു. പക്ഷെ രണ്ട് പേരും ഒരുമിച്ചിരിക്കുന്നത് കാണിക്കുന്നുമില്ല.മാത്യുവിനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ വരുന്നതും പ്രതീക്ഷിച്ചു തങ്കൻ കാത്തിരിക്കുന്നത് കണ്ണാടിയിലൂടെ കാണിക്കുമ്പോഴും ഈ കൂടിച്ചേരൽ പ്രബുദ്ധ സമകാലിക മലയാളി കുടുംബ പ്രേക്ഷകർക്കു അത് അസ്വസ്ഥപെടുത്തുന്നത് ആണ് എന്ന് സംവിധായകനും അതുപോലെ നടനുമായ മമ്മൂട്ടിയും ചിന്തിക്കുന്നിടത്താണ് അത്തരം പൊളിറ്റിക്സ് മറയോടെ അവതരിപ്പിക്കേണ്ടി വരുന്നത്.
10 വർഷം മുൻപിറങ്ങിയ മുംബൈ പോലീസ് എന്ന സിനിമയിൽ ഈ രംഗം അവതരിപ്പിക്കാൻ പ്രിത്വിരാജ് കാണിച്ച തന്റേടം മമ്മൂട്ടിയെന്ന മാന്യമായ വ്യക്തിക്ക് ധൈര്യം പകർന്നിട്ടില്ല.പരസ്പരം ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ ഒരു സംഭാഷണം പോലും സിനിമയിൽ ഇല്ലാ
ഇതൊരു റിയാലിറ്റിയാണ്.