ഋതുമതിയായ ചടങ്ങ് / Kerala Puberty ceremony full video...വ്യത്യസ്തമായ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഋതുമതി... January 24, (National Girl Child Day)
    അങ്ങനെ എൻ്റെ ആദിയും ഋതുമതിയായി..!!
    കാലങ്ങൾ കടന്നു പോയതിന്റെ ഓർമപ്പെടുത്തലായി, നാഴികക്കല്ലായി,എന്റെ മകളും ജീവിതത്തിന്റെ ഒരേട് കൂടി കടന്നു.സ്ത്രീ എന്നാ പൂർണ്ണതയുടെ മഹനീയ ഭാവത്തിലേയ്ക്ക്
    കഴിഞ്ഞ ഏഴ് ദിവസങ്ങൾ അവൾക്ക് ശാരീരികമായ അതിനോട് പൊരുത്തപ്പെടാനും മാനസികമായ കരുത്തും ഞങ്ങൾ പകർന്നു. ദേഹ പുഷ്ടിക്ക് വിശേഷപ്പെട്ട ആഹാരങ്ങളും. കരിപ്പട്ടി, മുട്ട, എള്ളെണ്ണ അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണു് ഇതിൽ പ്രധാനം.
    ഇന്നായിരുന്നു അവൾക്ക് പൂജ...!!
    ആർത്തവം അശുദ്ധമെന്നാണു ഹൈന്ദവതയിലെന്നു കൊട്ടിഘോഷിക്കുന്നവർ ഒരിക്കൽ എങ്കിലും അറിയണം,കാണണം. ആർത്തവം എങ്ങനെ ആഘോഷിക്കപ്പെടുന്നെന്നു..
    അരിപ്പൊടി കൊണ്ട് കോലം വരച്ചു അതിൽ മഞ്ഞൾ നിറച്ച് ഇല വച്ചു നെല്ല് വിതറി, അരുണനെയും വരുണനെയും പഞ്ചഭൂതങളെയും സമർപ്പിച്ച്, പുരോഹിതൻ സ്വയം ദേഹശുദ്ധി വരുത്തി, പൂജാ സാധനങളും ശുദ്ധി വരുത്തി.പൂജയിൽ മന്ത്രം പിഴയ്ക്കാതിരിക്കാൻ എകാഗ്രമായി ഇരുന്ന്, ശേഷം നിലവിളക്ക് കൊളുത്തി,നൂൽ കൊരുത്ത കുടത്തിൽആലില, മാവില ഒക്കെ ചേർത്ത് ചിത്രവർണ്ണപ്പട്ടിൽ പൊതിഞ്ഞ സ്നാന കുംഭം ഒരുക്കി. പേരും നാളും പറഞ്ഞു വിഘ്‌നങൾ ഇല്ലാതാക്കി ഗണപതിക്ക് സമർപ്പിച്ചു.
    മുറ്റത്ത് ഒരുക്കിയ പീഠത്തിൽ ഋതുമതിയെ ഇരുത്തി മഞ്ഞൾ തേച്ച് പഞ്ചഗവ്യം കൊണ്ട് ദേഹശുദ്ധി വരുത്തി പൂമാല ചാർത്തി,ദർഭ പുല്ല് കൈയ്യിൽ കൊടുത്തു. പനിനീർ കുടഞ്ഞു പുഷ്‌പങ്ങൾ വിതറി ആരതി ഉഴിഞ്ഞു പൂജിച്ചു കുംഭ സ്‌നാനം നടത്തി.
    ശേഷം കുളിച്ചു പുതു വസ്ത്രങളും ആഭരണങ്ങളും അണിഞ്ഞു ദേവീ ഭാവത്തിൽ എത്തുന്നു. അതേ, ഋതുമതിയായി പെൺകുട്ടിക്ക് ഹൈന്ദവതയിൽ ദേവീഭാവവും സ്ഥാനവുമാണു നൽകുന്നത്.സമ്മാനങളും പുതു വസ്ത്രങളും നൽകി ബന്ധുക്കളും അയൽക്കാരും ആഘോഷമാക്കുന്നു.
    ആർത്തവ സമയത്ത് ശരീരത്തിൽ പ്രകടമാകുന്ന മാറ്റങളും സങ്കൊചവും പരിഭ്രമവും ഒക്കെ മാറ്റി നിനക്ക് ഇനി ദൈവത്തിൻ്റെ പരിശുദ്ധിയും പാവനതയുമെന്നു കൽപ്പിച്ചു ആർത്തവം അയിത്തമോ അശുദ്ധിയൊ അല്ലെന്ന് മാനസികമായി ഉദ്ബോധിപ്പിക്കുന്നു.ഈ ആഘോഷങ്ങൾ
    ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താൻ സഹായകമാണു ഇത്തരം ചടങ്ങുകൾ. വരും തലമുറകൾക്കായി സമൂഹം അതിൻ്റെ ഊർവരത ഒരിക്കൽക്കൂടി ഉറപ്പാക്കുന്ന, എല്ലാവരും പങ്കുവക്കുന്ന ആ സന്തോഷത്തിൻ്റെ ദിനങ്ങൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരാനും സഹായകരമാണു.
    വിദ്യാഭ്യാസം സാർവത്രികമായതോടെ ആധുനികവൈദ്യശാസ്ത്രവും ശരീരശാസ്ത്രവും യുക്തിവാദവും വ്യാപകമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ സാംസ്കാരികസങ്കല്പങ്ങളിൽ അതുകൊണ്ടുവന്ന മാറ്റങ്ങൾ കാരണമായി പിൽക്കാലത്ത് ഈ ആഘോഷം കേരളത്തിൽ നിലച്ചുപോയി.
    തിരണ്ട് കല്യാണം എന്നത് ധൂർത്തിന്റെയും ആഢംബരത്തിൻ്റെതും ആക്കി തീർത്ത പഴയ കാല സമൂഹം ഉദ്ദേശ ശുദ്ധിയിൽ നിന്നും വ്യതിചലിച്ചു,അയിത്തമെന്നൊ അശുദ്ധിയെന്നൊ ഒക്കെ വരുത്തി തീർത്തു. ആചാരങ്ങൾ അനാചാരങ്ങളായി മുദ്ര കുത്തുന്നതിനു മുൻപേ അതിനു പിറകിലെ ഉദ്ദേശങ്ങ ളെ നാം തിരിച്ചറിയണം.നാം തിരികെ നടക്കണം, നല്ല ചിന്തകളുടെയും ആചരങ്ങളുടെയും പിറകെ...
    തിരികെ പോകേണ്ടത് ആവശ്യമാണ്, ഹൈന്ദവതയിൽ അനാചാരമെന്ന് മുദ്ര കുത്താൻ വെമ്പുന്ന്വരുടെ മുൻപിൽ ആർത്തവത്തിനു ആഘോഷവും മാനസിക കരുത്തും നൽകുന്ന ഇത്തരം ഇടങൾ ഉണ്ടാകണം. മണിയൊച്ചയും മന്ത്രവും ധൂപവും ഒക്കെ ചേരുന്ന സമയത്ത് അവൾ ദേവീ ഭാവത്തിൽ ഉയരട്ടേ.....
    ആർത്തവത്തിനു പുതുഭാക്ഷ്യം ചമയ്ക്കുന്നവർക്ക് നല്ല മറുപടി തന്നെയാകട്ടെ ♡....!!!!
    ഓരോ ആർത്തവങ്ങളും ഇത്തരം രീതിയിൽ ആഘോഷിക്കപ്പെടട്ടെ, ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ..
    "യത്ര നാര്യസ്തുതു പൂജന്ത്യേ രാമന്തേ തത്ര ദേവതാം; യത്രൈ താസ്ത്‌തുന പൂജന്ത്യ സർവാ സ്‌തത്രാ ഫലാഃ ക്രിയാഃ"

Комментарии • 92

  • @sajithacs4468
    @sajithacs4468 6 месяцев назад +72

    എനിക്ക് കണ്ടപ്പോൾ സങ്കടം വന്നു.. നിഷ്കളങ്കമായ മോളൂ ആ കുട്ടിയുടെ കുട്ടിത്തം മാറാത്ത പ്രവർത്തികൾ കണ്ടപ്പോൾ., പൊന്നുമോൾക് ഈ സന്തോഷം ജീവിതത്തിന്റെ ഉടനീളം ഉണ്ടാവട്ടെ 🙏🙏🙏

  • @Kavitha-135
    @Kavitha-135 6 месяцев назад +23

    ആചാരമോ അനുഷ്ടാനമോ എന്തും ആയിക്കോട്ടെ.. ആ മോൾക് എന്തോ സ്പെഷ്യൽ ആയിട്ട് തന്നെ തോന്നി. She enjoyed it.... Thats enough ❤️❤️❤️

  • @user-bx9wq7rr9g
    @user-bx9wq7rr9g 6 месяцев назад +14

    നമ്മളെവടക്കൻ ജില്ലങ്ങളിൽ ഇപ്പോൾ തീരെ കുറഞ്ഞു വരുന്നു ഇങ്ങനെയുള്ള അജാരങ്ങൾ 🙏🙏🙏🙏🙏🙏🙏നിങ്ങളെ അവിടെ ഇപ്പോളും കണ്ടുവരുന്ന 🎇നന്മങ്ങൾ നേരുന്നു

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад +2

      Thanks 🥰🌹🌹

    • @girvis8849
      @girvis8849 6 месяцев назад

      Athu kuranju varunnathu oru nalla kaaryam!

  • @vidyapc8705
    @vidyapc8705 6 месяцев назад +21

    വീഡിയോയിലൂടെ നമ്മുടെ നാട്ടിലെ ആചാരങ്ങൾ കാണാൻ പറ്റി. മോളെ നിഷ്കളങ്കമായ ചിരി കണ്ടാലറിയാം അവൾക്ക് ഇത് മനസ്സിലായിട്ടില്ലന്ന് എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ❤👍👍👍

  • @geethuanuraj
    @geethuanuraj 6 месяцев назад +6

    Ente മോൾക്കും ithpole ചടങ്ങ് ചെയ്യണം❤❤

  • @hanihani1228
    @hanihani1228 6 месяцев назад +9

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤

  • @sivakumarp.s3185
    @sivakumarp.s3185 Месяц назад +1

    പെണ്ണായി ജനിക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഇത്. ഇതൊരു പ്രകൃതി നിയമം ആണ്. വളരെ commen ആയ ഈ കാര്യങ്ങൾ ഒക്കെ ഇങ്ങിനെ ആചാരങ്ങൾ ആക്കി മാറ്റേണ്ടത് ഉണ്ടോ. കാലം മാറിയിലെ 🤷🏻‍♂️🤷🏻‍♂️

  • @daffodils8282
    @daffodils8282 6 месяцев назад +7

    Mol sundhariya🥰🥰🥰

  • @user-qi9og4tj4j
    @user-qi9og4tj4j 6 месяцев назад +19

    ❤ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല. ആരും ഒന്നും അറിയാതെ അങ്ങനെ പോകും

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 6 месяцев назад +2

    അന്യംനിന്നുപോയ ആചാരങ്ങൾ 👍ഇതെവിടെ സ്ഥലം

  • @juvairiasn3498
    @juvairiasn3498 6 месяцев назад +2

    God bless Aadhi ❤️❤️❤️

  • @lovelyjose1362
    @lovelyjose1362 6 месяцев назад +4

    All South Indian states except Kerala it is a great function . God bless her.

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад

      🌹🌹🌹🥰thanks

    • @girvis8849
      @girvis8849 6 месяцев назад +1

      Why is this celebrated and then after that the girl is seen as unclean. Kerala is a forward stare unlike the rest . Thats why we dont celebrate this event

  • @ajithakrishnakumar7286
    @ajithakrishnakumar7286 5 месяцев назад

    May God bless her❤❤

  • @Arjunars2035
    @Arjunars2035 4 месяца назад +1

    Cheriya kutty aanen thonnunuu chechi 😊 entha molde name ❤️ age ethrayayii , nalla cute 🥰 kindness god bless you 😊😊🤍💓

  • @vincyjames5963
    @vincyjames5963 6 месяцев назад +1

    May God bless her 🙏🙏

  • @venunarayan2609
    @venunarayan2609 6 месяцев назад +1

    Convey my regards to your daughter,Dhanya All the best .

  • @mridulack6484
    @mridulack6484 6 месяцев назад +1

    ❤️

  • @pali3202
    @pali3202 6 месяцев назад

    Beautiful 😘😘😘

  • @venunarayan2609
    @venunarayan2609 6 месяцев назад +2

    Our kerala also some community celbrating it as " Thirandu Kalyanam."

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад

      ഇവിടെയും അങ്ങനെ ഒരുപേരു കുടെയുണ്ട് 🥰

  • @dr.swethaprasanth2821
    @dr.swethaprasanth2821 6 месяцев назад

    Beautiful ❤

  • @preejacc8697
    @preejacc8697 6 месяцев назад

    ❤️❤️😍

  • @saranyap5099
    @saranyap5099 6 месяцев назад +11

    8:45 😢

  • @girvis8849
    @girvis8849 6 месяцев назад +8

    This is a private event. Why you have to post this online? Whats there to celebrate? After this the girl is treated very badly! Kerala never had this celebration but now they are following some uncultured people.

  • @aysha_assain
    @aysha_assain 6 месяцев назад

    ❤❤🎉

  • @shibilavp2983
    @shibilavp2983 6 месяцев назад

    👍👍👍

  • @sajisharanjith1502
    @sajisharanjith1502 6 месяцев назад

    😘😘😘😘😘

  • @user-bx9wq7rr9g
    @user-bx9wq7rr9g 6 месяцев назад

    നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranashammas.k6375
    @ranashammas.k6375 6 месяцев назад

    🥰

  • @user-gi4zv2so2y
    @user-gi4zv2so2y 6 месяцев назад

    ❤❤❤❤❤❤❤

  • @appua5137
    @appua5137 6 месяцев назад

    Enikku ithu kandappol ente ponnukuttiye orma vannu.aval vannu ennodu parayumbol kayyum kalum virachittu padillarunnu.

  • @user-jw1nl4gp9z
    @user-jw1nl4gp9z 6 месяцев назад

    Etha place ante nattil onnumila enagne eth epoo anikyum undayittila
    Anik epoo age 26

  • @sruthi6938
    @sruthi6938 6 месяцев назад +11

    Veetukark vivaram illaandaayal ithalla ithinappuram ivida anthavishwasangal kaanendi varum, 😅

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад +14

      വിവരമുള്ളവർക്ക് ആവശ്യമുള്ളത് മാത്രം കാണാനുള്ള ഓപ്ഷൻ യൂട്യൂബിൽ ഉണ്ടല്ലോ dear ❤️🥰

    • @Gopikaaru
      @Gopikaaru 6 месяцев назад +2

      Ella pennungalum Periods avunathanu. Athu celebrate also cheyum oro chadang ayitt ellarem vikichitum allathem aalkar. Athinu endhan itra naanikan matram ullath. It's a natural process and every women has to go thrgh. Video ittal endhaipo. Ethu kaalatha jeevikunne nammal oke orthal nann😂.
      Mindset te issue anu.
      Normalize it bro

    • @girvis8849
      @girvis8849 6 месяцев назад

      ​@@Gopikaaruennitano periods samayatthu asudham ennu mudra kutthi pennine iruthunnathu. Pad vaangunathum olicchum padhugiyum!

    • @girvis8849
      @girvis8849 6 месяцев назад +1

      Correctly said Shruti.

    • @sruthi6938
      @sruthi6938 6 месяцев назад +1

      ​​@@Gopikaaru ithokke njngal normalise cheyth kaanunnath kondaan immaathiri koppile anthavishwasangal kaanikaathath, ith oru natural process matramaan , athine inganathe koprayangal kaanikkano? Aa kuttiye periods'ine kurich aware aakukka nalla nutrition kodukkukka njngal athre cheyyarullu, baakki kaanich koottunnathellaam verum koprayangal matram, just normalise periods😅 menarche is just a natural process,, ningal okke eth kaalathaan jeevikkunnath, ee kaalath pennungalellaam padich joli cheyth swantham kaalil jeevikkunnu, ningale pole ullavar ippazhum inganathe pazhaya noottaandile koprayangalum kaanich jeevitham theerkkunnu, manushyar chandranilum chovvayilott okke travel cheyth thudangi ivida ippazhum veliv illatha kore aalkaarum kore anthavishwasom thottukoodaymum theendapaadum😅

  • @sangeetayagna123
    @sangeetayagna123 6 месяцев назад +1

    Where is your place

  • @shajiaryad5237
    @shajiaryad5237 6 месяцев назад

    👍👍👍🥰

  • @riyask648
    @riyask648 6 месяцев назад +9

    Unnecessary money and time spend, in my point of view..
    God bless

  • @jeevaxaviour3592
    @jeevaxaviour3592 6 месяцев назад +2

    Aww 🥺😘 enikk ippol 19 vayssund njn 3 rd stand pdikubhol ayirunn first periods njnm ee mole pole thnneyirunn aa tymil hpy ayittum active ayitte inghne nadkkuvyirunn nthuva sambvum enn polum ariyillyirunn

  • @jaseelaanas9072
    @jaseelaanas9072 6 месяцев назад

    Food yenthikeya kodkar

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад +1

      Manasilayilla ഈ സമയത്ത് കൊടുക്കുന്നതാണോ ഉദ്ദേശിച്ചത്😊

  • @anjalivinodhan
    @anjalivinodhan 6 месяцев назад +1

    Mol ethram clasiilaa.. Sundari❤❤❤

  • @phyco3346
    @phyco3346 6 месяцев назад

    Paranju taramoo ooronn eanganann

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад

      Please contact 9947227155

    • @pinkyvijeesh4446
      @pinkyvijeesh4446 6 месяцев назад

      Chechi plz ഇത് ചെയുന്ന രീതികൾ പറഞ്ഞു ഒരു വീഡിയോ ചെയ്യ് ❤

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад

      👍🏻🥰

  • @room-tv-cctv
    @room-tv-cctv 6 месяцев назад +2

    ലൈംഗികതക്ക് ഈ മോളുടെ ശരീരം പാകമായി എന്നാണോ ഈ ചടങ്ങിനർത്ഥം.........

    • @ravikumarsree4647
      @ravikumarsree4647 6 месяцев назад +1

      ലൈംഗികതയ്ക്ക് പ്രായം നോക്കാത്ത കുറേ വാണങ്ങൾ ഉണ്ട് ഭൂമിയിൽ.

    • @archana03131
      @archana03131 6 месяцев назад +1

      നിന്നെ പോലുള്ള കാമവെറി പൂണ്ട മൃഗത്തിന് ഈ 10വയസ്സായ കുഞ്ഞിനോട് ഇങ്ങനെ തൊന്നിയില്ലെങ്കിലെ അതിശയം ഉള്ളൂ .നിൻ്റെ അമ്മയും പെങ്ങളും മക്കളും ഭാര്യയും ഒക്കെ ഈ അവസ്ഥ തരണം ചെയ്തവര് ആണല്ലോ അവരൊക്കെ നീ പറഞ്ഞ പോലെ ശരീരം അതിനാനോ ഉപയോഗിക്കുന്നത് ശവമേ.

    • @archana03131
      @archana03131 6 месяцев назад +6

      10 വയസ്സായ കുഞ്ഞിനെ പോലും കാമവെറി പൂണ്ട കണ്ണുകൾ കൊണ്ട് കണ്ട നിന്നെ എന്താ ചെയ്യേണ്ടത് . നിൻറെ വീട്ടിലുള്ള അമ്മയും പെങ്ങളും ഒക്കെ നിന്നോടൊപ്പം എങ്ങിനെ കഴിയുന്നു ദൈവമേ.നീ അവരെയും ആ കണ്ണു കൊണ്ടല്ലേ കാണുന്നത് . സ്ത്രീകളെ ലൈംഗിക കണ്ണിൽ കാണുന്ന മൃഗം

    • @vijisr2661
      @vijisr2661 6 месяцев назад +4

      അർത്ഥം വീട്ടിൽ ചെന്ന് അമ്മയോട് ചോദിക്ക്
      എന്നിട്ടും മനസിലായില്ല എങ്കിൽ മകളോടോ പെങ്ങളോടോ ചോദിക്കു
      മറുപടി ഉറപ്പാ
      നിങ്ങളുടെ വീട്ടിലെ system പുറത്തുള്ളവർക്ക് അറിയില്ലല്ലോ
      ഋതുമതി ആയാൽ ഉടൻ നിന്റെ വീട്ടിൽപെൺകുട്ടിയെ ഇത്തരം
      ആവശ്യകൾക് മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് കൂടുതൽ സംശയങൾ കേരളാപോലീസിന്റെ oru cyber wing ഉണ്ട് അവർ എല്ലാം പറഞ്ഞു തരും

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 месяцев назад

      Thanks 🌹🌹🥰

  • @Saira_bee
    @Saira_bee 6 месяцев назад

  • @__DevilsAngel__
    @__DevilsAngel__ 6 месяцев назад

    ❤❤❤❤

  • @SM-hj7hr
    @SM-hj7hr 6 месяцев назад +1

    ❤❤❤

  • @beenarajesh7429
    @beenarajesh7429 6 месяцев назад

    ❤❤❤

  • @user-wz5yy1jy3p
    @user-wz5yy1jy3p 6 месяцев назад

    ❤❤❤❤❤❤

  • @vanajakn4996
    @vanajakn4996 6 месяцев назад +1

    ❤❤