നല്ല എരിവുള്ള 🥵 bakery മിക്സ്ചർ🤩 Kerala mixture recipe|South Indian mixture|Spicy bakery mixture

Поделиться
HTML-код
  • Опубликовано: 30 окт 2024
  • സ്കൂൾ ഇല്ലാത്തത് കൊണ്ട് കുട്ടികൾ ഇപ്പൊൾ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. മുൻപൊക്കെ സ്കൂൾ വിട്ട് വൈകുന്നേരം വരുന്ന സമയത്തേക്ക് എന്തെങ്കിലും പലഹാരം ഉണ്ടാക്കിയാൽ മതി. പക്ഷേ ഇപ്പൊൾ സ്ഥിതി അതല്ല. ഓൺലൈൻ ക്ലാസിനു മുൻപിൽ ആണെങ്കിലും അവർക്ക് ഇടക്കിടെ എന്തെങ്കിലും ഒക്കെ കഴിക്കണം. രാവിലത്തെ പലഹാരമോ ചോറോ ഒന്നും ആർക്കും വലിയ താൽപര്യമില്ല. ഇടക്കിടെ ഓരോന്ന് ഉണ്ടാക്കുന്നതിലും നല്ലത് അവർക്കിഷ്ടപ്പെട്ട പെട്ടെന്ന് കേടു വരാത്ത എന്തെങ്കിലും ഉണ്ടാക്കി വെച്ചാൽ കുറേ നാൾ ഇരിക്കും , അവർക്ക് ഇഷ്ടം പോലെ കഴിക്കുകയും ചെയ്യും. വീട്ടിൽ ഉണ്ടാക്കുമ്പോൾ ധൈര്യമായി കൊടുക്കുകയും ചെയ്യാം. അത് പോലെ ഉള്ള ഒന്നാണ് ഇന്നത്തെ നമ്മുടെ റെസിപി. മിക്സചർ . കുറച്ച് കൂടുതൽ ഉണ്ടാക്കി ഒരു air tight container il ആക്കി അടച്ചു വെച്ചാൽ കേടു വരാതെ ഇരിക്കും. എങ്ങിനെ എന്നറിയാൻ വീഡിയോ കണ്ട് നോക്കാം. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമൻറ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 😍

Комментарии • 13