Golden Temple Coorg Malayalam Vlog | Tibaten Golden Temple | Namdroling Monastery Coorg Malayalam

Поделиться
HTML-код
  • Опубликовано: 24 май 2021
  • Namdroling Monastery അഥവാ ഗോൾഡൻ ടെമ്പിൾ (Golden Temple )
    കർണാടകയിലെ കുടക് ജില്ലയിൽ ബൈലകുപ്പയിലാണ് ഈ ബുദ്ധമതകേന്ദ്രം സ്ത്ഥി ചെയ്യുന്നത് കുടകിലെ മടിക്കേരിയിൽ നിന്ന് 34 കിലോമീറ്ററും മൈസുരിൽ നിന്ന് 88 കിലോമീറ്ററും ആണ് ഇങ്ങോട്ടുള്ള ദൂരം
    മടിക്കേരിയിൽ നിന്ന് അങ്ങോട്ട് പോകുന്ന വഴിയിലുള്ള കാഴ്ചകൾ രസകരമാണ്.. രണ്ട് സൈഡിലും കാപ്പിതോട്ടം, ചോളം, പലതരം പൂ പാടങ്ങൾ,പച്ചകറി ക്യഷിയിടങ്ങൾ... ചെറിയ ഗ്രാമങ്ങൾ അങ്ങനെ നല്ല കാഴ്ചകൾ കാണാം.1963ൽ നിർമാണം ആരംഭിച്ച് 1999ലാണ് ഈ ബുദ്ധമത ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തത്.ഇവിടുത്തെ പ്രധാന ആകർഷണം ഗൗതമബുദ്ധൻ, പത്മസംഭവൻ ,അമിത്തായൂസ് എന്നീ സന്യാസിമാരുടെ 40 അടി ഉയരം വരുന്ന സ്വർണത്തിൽ തീർത്ത പ്രതിമകളാണ്.1950ൽ ടിബറ്റിൽ നിന്നും ചൈനീസ് പട്ടാളത്തിൻ്റെ ആക്രമണം മൂലം ബുദ്ധിസന്യാസിമാരിൽ പ്രമുഖനായ പെനോർ റിംപോച്ചയോടപ്പം ഒരു സംഘം ഇന്ത്യയിലേക്ക് നാടുവിട്ടു ആദ്യം എത്തിയത് അരുണാചൽ പ്രദേശ് ആയിരുന്നു.1961ൽ പെനോർ റിംപോച്ചയും ചെറിയ ഒരു സംഘവും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു.. ടിബറ്റിൽനിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്കും അവരെ ഉൾകൊള്ളാൻ പുതിയ ഇടങ്ങൾ വേണമെന്നതിനാലാണ് പെനോർ റിംപോച്ചയും സംഘവും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചത്.. ചുരുക്കിപറഞ്ഞാൽ..പെനോർറിംപോച്ചയുംകൂട്ടരും..കർണാടകയിൽ എത്തി 1963ൽ ബൈലകുപ്പയിൽ സർക്കാർ നൽകിയ സ്ത്ഥലത്ത് ഒരു ബുദ്ധിവിഹാരം പണികഴിപ്പിച്ചു.ലാമകളും ഗവേഷണ വിദ്യാർത്ഥികളടക്കം 5000 ത്തിൽ അധികം ബുദ്ധസന്യസിമാരുണ്ടിവിടെ.ഹിമാചൽ പ്രദേശിലെ ധർമശാല കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ബുദ്ധമതകേന്ദ്രമാണ്
    ഈ സുവർണ ക്ഷേത്രം. വളരെ ശാന്തതയും സമാധാനവും നിറഞ്ഞതാണ് ഇവിടുത്തെ അന്തരീക്ഷം. ഞങ്ങൾ ചെന്ന സമയത്തും ക്ഷേത്രത്തിനോട് ചേർന്ന പല ചെറിയ പ്രാർത്ഥനാമുറികളിൽ നിന്നും മന്ത്രധ്വനികൾ മുഴങ്ങുന്നുണ്ടായിരുന്നു. ബാകിയെല്ലാം നമുക്ക് വീഡിയോയില്‍ കാണാം വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്‍റ് ബോക്സില്‍ ഇടണേ.
    #Coorg2021
    #golden_temple
    #tech_travel_by_faizal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    Official email&Bussiness Enquiry : mailfskmedia@gmail.com
    message me Insta: faizal_mon_
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Background Music Credit
    Track: Cool and Clean (Continued) (Pipa Performance),NCM version
    Buddhist Music, Instrumental Zen For Relax, Meditation Musi
    Music provided by RUclips Free Music Library (NCM)
    Watch: • No Copyright Music, B...
    ------------------------------

Комментарии • 91