Kavitha | ഒരു ഉറക്കുപാട്ട് | Vallathol | En Kunjurangikolka

Поделиться
HTML-код
  • Опубликовано: 16 сен 2024
  • കവിത: ഒരു ഉറക്കുപാട്ട് (എൻ കുഞ്ഞുറങ്ങിക്കൊൾ)
    ശ്രീ. വള്ളത്തോൾ നാരായണ മേനോൻ
    എൻ കുഞ്ഞുറങ്ങിക്കൊൾകെ,
    ൻകുഞ്ഞുറങ്ങിക്കൊൾകെ,
    ൻകുഞ്ഞുറങ്ങികൊൾകെ, ന്റെ തങ്കം
    നാളെപ്പുലർ കാലത്തുൻമേഷമിന്നത്തേ
    ക്കാളുമിണങ്ങി യുണർന്നെണീപ്പാൻ
    എല്ലാർക്കും നിദ്രതന്നങ്കത്തിൽ വിശ്രമി-
    ച്ചുല്ലാസം കോലുവാൻ കാലമായി
    വെള്ളിച്ചാറൊത്തുവിളങ്ങും നിലാവിതാ
    വെള്ളക്കിടക്ക വിരിച്ചു നീളേ
    മാന്തളിർതിന്നു മദിച്ചോരിളം കുയിൽ
    പൂന്തേൻകുഴമ്പാൽ നിൻ കർണ്ണയുഗ്മം
    പാടെ നിറപ്പാനായ്ത്തൻ ഗളനാളത്താ
    ലോടക്കുഴലിടയ്ക്കൂതിടുന്നു
    സ്വച്ഛസമീരൻ എന്നോമനക്കുട്ടന്റെ
    നൽ ചെങ്കുരുന്നൊളി മെയ് തലോടാൻ
    പിച്ചകമുല്ലപ്പൂം തൊങ്ങൽ ചലിപ്പിച്ചു
    പിച്ച നടന്നിതാ വന്നീടുന്നു
    ആമ്പൽപ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു
    കൂമ്പുന്നതിൽ ഭംഗി കാണുവാനോ
    സാമ്പ്രതം നോക്കി നിൽക്കുന്നു നഭസ്സിങ്കൽ
    ആമ്പൽ വിടർത്തുന്നൊരമ്പിളി തൻ
    Please watch
    • Kavitha With Lyrics| ക...
    #MalayalamKavitha
    #VallatholKavitha
    #OruUrakkuPaattu
    #EnKunjurangikolka
    #EnKunjurangikol
    #Recitation
    #KavithaForKids
    #NostalgicKavitha
    #എൻകുഞ്ഞുറങ്ങിക്കൊൾ
    #SimpleKavitha
    #EasyKavitha

Комментарии • 8