നാറാണത്ത്ഭ്രാന്തന്റെ രായിരനെല്ലൂർ മല | RAYIRANELLOOR HILL | FOLKLORE

Поделиться
HTML-код
  • Опубликовано: 20 окт 2021
  • രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം
    ഏകദേശം ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍‌പിക്കപ്പെടുന്ന പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തന്‍. നാരായണ മംഗലത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രാഹ്മണകുടുംബം എടുത്തുവളര്‍ത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തല്ലൂര്‍ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയില്‍ താമസിച്ചുകൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു.ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത്‌ രായിരനെല്ലൂര്‍ മലയുടെ താഴ്‌വരയിലാണ്. അഞ്ഞൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനെയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ്‌വരയില്‍ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തികഴിഞ്ഞാല്‍ ആ കല്ല്‌ താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം. ഇതൊക്കെക്കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു. അങ്ങനെയാണ് നാരായണ മംഗലത്തെ നാരായണന്‍ എന്നത് നാറാണത്ത് ഭ്രാന്തന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.നിത്യവും മലയുടെ മുകളിലേയ്ക്ക് കല്ല്‌ ഉരുട്ടികേറ്റുന്ന തൊഴില്‍ ഭംഗിയായി നിര്‍വഹിച്ചു പോരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടികൊള്ളുന്ന ദുര്‍ഗാദേവി ശ്രദ്ധിച്ചുപോന്നു. എന്നാല്‍ ദേവി അവിടെയുള്ള കാര്യം നാറാണത്ത് ഭ്രാന്തന്‍ അറിഞ്ഞതുമില്ല. ഒരിക്കല്‍ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം. ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ് രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കം ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിലേറെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
    നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ രായിരനെല്ലൂര്‍ മലയില്‍ പൂജയും മറ്റും തുടങ്ങി. നാറാണത്ത് ഭ്രാന്തനെ എടുത്തുവളര്‍ത്തിയെന്നു വിശ്വസിക്കുന്ന നാരായണമംഗലത്ത്‌ എന്ന ആമയൂര്‍ മനയില്‍ നിന്ന് ഒരു ബ്രാഹ്മണനെയാണ് പൂജയ്ക്കായി നാട്ടുകാര്‍ നിയോഗിച്ചത്. പിന്നീട് രായിരനെല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം തന്നെ പണികഴിപ്പിച്ചു കുടുംബാംഗങ്ങള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ ഇല്ലത്തിന്റെ പേര് ‘നാരായണ മംഗലത്തെ ആമയൂര്‍ മന’ എന്നാണ്. ആമയൂര്‍ മനയിലെ കാരണവരായ അഷ്‌ടമൂര്‍ത്തി ഭട്ടതിരിയാണ് ഇപ്പോഴത്തെ മുഖ്യകാര്‍മികന്‍. പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തില്‍ ദേവിയുടെ പാദമുദ്രയിലാണ് പൂജ നടത്തുന്നത്. ഇന്നും ഇവിടെ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍ക്കുന്നത് ആറാമത്തെ കാലടി കുഴിയില്‍ അനുസ്യൂതമായി ഊറുന്ന ശുദ്ധജലമാണ്. ദേവി അദ്ദേഹത്തിന് ദര്‍ശനം നല്‍കിയത്‌ തുലാം മാസം ഒന്നാം തീയതിയായത് കൊണ്ട് ഈ ദിവസം ഇവിടെ വളരെ ഗംഭീരമായിട്ടാണ് ആഘോഷിക്കുന്നത്. നാരാണത്ത് ഭ്രാന്തന്റെ തലമുറക്കാര്‍ എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും ആമയൂര്‍ മനക്കാര്‍ക്കുണ്ട്. അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാട് പറയുന്നു.കൊപ്പം വളാഞ്ചേരി റൂട്ടില്‍ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ വാഹനമിറങ്ങി മലമുകളിലെത്താം. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് മലമുകളിലെ കൂറ്റന്‍ ശില്‍പം ആകര്‍ഷകമാണ്. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രമുണ്ട്. ഇവിടെ നാറാണത്തുഭ്രാന്തന്‍ ദേവിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്തന്‍കല്ല്. ഇതിനു മുകളിലാണ് ക്ഷേത്രം. ഇവിടത്തെ കാഞ്ഞിരമരവും അതിലെ ചങ്ങലയും നാറാണത്തുഭ്രാന്തന്‍െറ സാന്നിധ്യത്തിന്റെ പ്രതീ കമായാണ് കരുതപ്പെടുന്നത്. അഞ്ഞൂറടിയിലേറെ ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ ഇപ്പോഴും മുടക്കം കൂടാതെ പൂജയുണ്ട്. രായിരനെല്ലൂര്‍ മലയ്ക്ക് താഴെ ദുര്‍ഗാദേവിയുടെ മറ്റൊരു ക്ഷേത്രവുമുണ്ട്.
    some pictures credit :respective owners
    some videos credit :pexels
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 302

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Год назад +19

    വല്ലാത്ത വേദന തോന്നുന്നു നമ്മുടെ പഴയ പൈതൃകം തിരികെ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഓർക്കും പലപ്പോഴും ❤👍🏻എന്തായാലും നല്ല മനോഹരം ആയി അവധൂരിപ്പിക്കുന്നു നല്ല ശാന്തമായ സംസാരവും 🥰😘

    • @Dipuviswanathan
      @Dipuviswanathan  Год назад

      Thank you🙏🙏🧡🧡

    • @premkumart.n.5499
      @premkumart.n.5499 Год назад

      Thank you

    • @bharathynarayanan2024
      @bharathynarayanan2024 8 месяцев назад

      Thanku.ellam.ormippichathine

    • @neethupnneethupn7671
      @neethupnneethupn7671 8 месяцев назад

      ​@@Dipuviswanathan21w222weeewqweqeeeewqeewwewwwewww2222wqwqwww2wwwwwwwwwweweewwwwwewwwwwww2ewwwwewq1e3àààáwàawwawwwaáwwwwwwwaarwawwwwawwwwwwwwwwwwwwwwawwawwwwwwwwrwwawwwwwwwwwwwwawwwwwwwwwawwaawwawawwwwwwwwawwawwwwwwawwwwwwwwwwwawwaaawwwwaawwawwrwwwwwwwwwwwwa

  • @ambikadevi532
    @ambikadevi532 2 года назад +10

    നാരായണത്ത് മഹായോഗീശ്വരൻ എന്ന പേരാണ് എനിക്കിഷ്ടം

  • @soorajchembakath4455
    @soorajchembakath4455 2 года назад +13

    മികച്ച അവതരണം... 💐💐
    നേരിട്ട് കണ്ട അനുഭൂതി തരുന്നുണ്ട് ഓരോ വിവരണവും...

  • @dipuparameswaran
    @dipuparameswaran 2 года назад +4

    Super ഞാൻ കഴിഞ്ഞ ആഴ്ച ഇവിടെ പോയിരുന്നു 👌👌👌

  • @sanimsw
    @sanimsw 2 года назад +5

    Dipu പതിവ് തെറ്റിച്ചില്ല, ഗംഭീരം 👏🏻👏🏻💓

  • @grknair2249
    @grknair2249 Год назад +2

    വളരെ നല്ല വിവരണമായിരിക്കുന്നു. എല്ലാ കാര്യങ്ങളെപ്പറ്റിയു വിശദമാക്കിയതിൽ വളരെ തൃപ്തിയുണ്ട്.

  • @shinukumar4142
    @shinukumar4142 2 года назад +6

    നല്ല അവതരണം. നല്ല വീഡിയോ. എല്ലാം ഒരുഅത്ഭുതം പോലെ 🙏🙏🙏

  • @indiraunnithan5211
    @indiraunnithan5211 2 года назад +5

    🙏 100% ശരിയാ ഒട്ടും മുഷിപ്പില്ലാതെ തീർർന്നത് അറിഞ്ഞില്ല. ഇനിയും നാറാണത്ത് ഭ്രാന്തനെ കുറിച്ച് കേട്ടുകൊണ്ടിരിക്കാൻ തോന്നി.

  • @gopalakrishnannoi6amiupp664
    @gopalakrishnannoi6amiupp664 2 года назад +6

    Rayiranelloor മലയെ കുറിച്ചുള്ളഅവതരണം വളരെ നനന്നായിട്ടുണ്ട് മനസ്സിന് സംതൃപ്തി. നന്ദി 🙏🙏🙏👌👌🌹🌹

  • @lizypaul7423
    @lizypaul7423 2 года назад +7

    നല്ല അവതരണം 🙏🙏

  • @shajinandhanam4117
    @shajinandhanam4117 2 года назад +4

    നല്ല അവതരണം. അഭിനന്ദനങ്ങൾ 👍👍🌹

  • @sanilk6396
    @sanilk6396 2 года назад +7

    Dipuvinte അവതരണം വളരെ മികച്ചതാണ്... നന്ദി ഇങ്ങനെ ഉള്ള videos ഇടുന്നതിൽ

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you so much🙏🙏💛

    • @bhaskaranbrahmamangalam6563
      @bhaskaranbrahmamangalam6563 2 года назад +1

      പറഞ്ഞതിൽ ഒരു പിശകുണ്ട്. വരരുചി വിവാഹം ചെയ്തതു് പുലയ സ്ത്രീയെയല്ല. പറയ സ്ത്രീയെയാണ്. അതാണ് പറച്ചി പെറ്റ പന്തിരുകുലം എന്ന പേരുണ്ടായത്.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +6

    സൂര്യ ടിവി വർഷങ്ങൾക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത മെഗാപരമ്പര പറയിപെറ്റ പന്തിരുകുലം

  • @muralidasm8781
    @muralidasm8781 2 года назад +3

    വളരെ നന്ദിയുണ്ട് എന്റെ ഹൃദയത്തിൽ കൊണ്ട് സന്തോഷം 🙏

  • @santhisreekumar9414
    @santhisreekumar9414 2 года назад +8

    വളരെ നല്ല വിവരണം.. നാരായണത്തിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ഇതേ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏🙏🏼🙏🏼🙏🏼

  • @jitheshmavicheri
    @jitheshmavicheri 2 года назад +1

    good picturisation good voice very good screen play thank you every thing perfect combination....

  • @DKMKartha108
    @DKMKartha108 2 года назад +6

    Part 2
    ഭദ്രകാളി: അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്നു കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങൾ ഈ ചുടലയിൽ നൃത്തം ചെയ്വാനായി വന്നിരിക്കയാണ്.
    ഭ്രാന്തൻ: നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിൻ, അതിനു ഞാൻ പോകണമെന്നുണ്ടോ?
    ഭദ്രകാളി: മനുഷ്യർ കാൺകെ ഞങ്ങൾക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്.
    ഭ്രാന്തൻ: എന്നാൽ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാൻ ഇവിടെനിന്നു പോവുകയില്ല.
    ഭദ്രകാളി: നൃത്തം നാളെയായാൽ പോരാ, ഇന്നാണ് പതിവ്.
    ഭ്രാന്തൻ: എന്നാൽ പതിവുപോലെയാകട്ടെ. ഞാൻ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കിൽ അരി വയ്ക്കുക, അരി വെയ്ക്കുന്ന ദിക്കിൽ ഉണ്ണുക, ഉണ്ണുന്ന ദിക്കിൽ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല.
    ഒരു വിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്നു തീർച്ചായായപ്പോൾ ഭദ്രകാളി "അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരു വിധത്തിലും സമ്മതിക്കായ്കയൽ ഞങ്ങൾ തന്നെ ഒഴിഞ്ഞുപൊയ്ക്കൊളയാമെന്നു നിശ്ചയിച്ചു. എന്നാൽ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാൽ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാൻ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങൾ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാൽ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും" എന്നു പറഞ്ഞു.
    ഭ്രാന്തൻ: എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങൾ പൊയ്ക്കൊള്ളിൻ. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.
    ഭദ്രകാളി: അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയവുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങൾക്കിവിടെ പോകാൻ നിവൃത്തിയില്ല.
    ഭ്രാന്തൻ: നാശം! ഉപദ്രവമായിട്ടു തീർന്നല്ലോ. ആട്ടെ, എന്നാൽ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങൾക്കറിയാമോ?
    ഭദ്രകാളി: ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും,പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയും കഴിയുമ്പോൾ മരിക്കും.
    ഭ്രാന്തൻ: എന്നാൽ അതുകൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം.
    ഭദ്രകാളി: അതു ഞങ്ങൾ വിചാരിച്ചാൽ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാൻ ഞങ്ങൾക്കു ശക്തിയില്ല.
    ഭ്രാന്തൻ: എന്നാൽ അതുവേണ്ട. നിങ്ങൾ പറഞ്ഞതിന്റെ തലേദിവസം ഞാൻമരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിൻ.
    ഭദ്രകാളി: അതും ഞങ്ങൾക്കു നിവൃത്തിയില്ല.
    ഭ്രാന്തൻ: എന്നാൽ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴികയില്ലെന്നു എനിക്കറിയാം.അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാൻപറഞ്ഞത്.
    ഭദ്രകാളി: അവിടുന്ന് കൃപയുണ്ടായി ഞങ്ങൾ വിചാരിച്ചാൽ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.
    ഭ്രാന്തൻ: എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നൊഴിഞ്ഞു പോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാവാൻ അനുഗ്രഹിച്ചിട്ടു പൊയ്ക്കൊൾവിൻ. ഇതു നിങ്ങൾ വിചാരിച്ചാൽ കഴിയും.
    ഇതുകേട്ടു ചുടലഭദ്രകാളിയും മറ്റു സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടും മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തൻ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോൾ എണീറ്റു കല്ലുപിടിക്കാൻ പോവുകയും ചെയ്തു. ഈ കഥയിൽ നിന്ന് ഈശ്വരകല്പിതത്തെ നീക്കാൻ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്പഷ്ടമാകുന്നു.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      എന്തായാലും സർ ഇക്കഥകളൊക്കെ എഴുതിയത് നന്നായി thank you🙏🙏

  • @madhurimadhu2318
    @madhurimadhu2318 2 года назад +2

    നേരിട്ട് കണ്ടത് പേലൊരു അനുഭവം👍🙏🌹

  • @bijumaya8998
    @bijumaya8998 2 года назад +1

    അടിപൊളി സൂപ്പർ

  • @saradamanohar4724
    @saradamanohar4724 2 года назад +4

    ചെറുപ്പത്തിൽ കുറച്ചൊക്കെ കേട്ടിട്ടുണ്ട്. രായി ര നെല്ലൂർ മലയുടെ താഴ് വാരത്തിലൂടെ പോയിട്ടുണ്ട് - പട്ടാമ്പി കോളജിലേക്ക് .ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ .ചെറിയ ഒരു നൊമ്പരവും.നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം'

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വളരെ ശെരിയാണ്‌❤️

  • @srk8360
    @srk8360 2 года назад +1

    🙏🙏🙏🙏🙏💐💐Thaanghall parrannjadhu vallarra seirriyaannu. Nanneei 🙏🙏🙏🙏🙏🙏💐💐

  • @sinithkp8039
    @sinithkp8039 2 года назад +2

    വളരെ നല്ല അവതരണം 🙏🙏🙏👍👍

  • @sheelababu8940
    @sheelababu8940 2 года назад +1

    അടിപൊളി അവതരണം super

  • @Crazyinlove_sunny
    @Crazyinlove_sunny 2 года назад +12

    നല്ല അവതരണം. E കഥ ഒരുപാട് കേട്ടിട്ടുണ്ട്. വളരെ വിശദമായി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍

  • @santhaikn8469
    @santhaikn8469 2 года назад +1

    എൻ്റെ നാറാണത്തപ്പാ ഇനി എന്നാ ആ മലകയറാൻ്റ എനിക്ക് പറ്റാ ഞാൻ വന്ന് എൻ്റെ മറാപ്പ് ഇറക്കി തരന്നൈ എന്ത് പ്രാർത്ഥിക്കുണ്ട് എനിക്കു് ഇപ്പോൾ വ്യക വീടുണ്ട്? എൻ്റെ അഞ്ചു - പൂരാടം- ജോലി - കിട്ടണെ - ഏക ബലം താനാരായണ, പാദ ബലം താആ മലകളും, കള്ള ജം കിണറും മറക്കാൻ കഴിയില്ല. ഭഗവാനെ എല്ലാവരെയും കാത്ത രക്ഷിക്കണെ🕉️🔴👣🌻🔥🌻🌿🔔🏵️🔔🌹🔔☘️🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️

  • @dasappannair1152
    @dasappannair1152 2 года назад +4

    Sirji, Thanks for this video which gives a knowledge about Narayanath.

  • @santhosh2069
    @santhosh2069 2 года назад +7

    ഒരു വട്ടം ഞാൻ വന്നിട്ട് ഉണ്ട്.. ഇനിയും വരും.. ഈ രായിനലൂർ മലയിറങ്ങിയപ്പോൾ മനസ്സിൽ നിറഞ്ഞ ഒരു അനുഭൂതി അത്‌ ഒന്ന് വേറെ തന്നെ 🙏
    അവതരണം നന്നായി. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 🙏❤

  • @subrahmanyanalr103subrahma9
    @subrahmanyanalr103subrahma9 2 года назад +11

    ഭ്രാന്ത രാൽ അകപ്പെട്ട മർത്ത്യൻ ഭ്രാന്ത രാൽ അറിഞ്ഞു മുഴു ഭ്രാന്തൻ എന്ന് ആയിരം അർത്ഥം ഏകും പ്രയത്നം മുഴു ഭ്രാന്ത ന്റെ ചെയ്തികളാൽ ചമച്ചു മുമ്പിൽ ഈ പാറയായി കാത്തു നിൽക്കും ഒരു മർത്യ ലോകത്തിൻ ജന്മത്തിനായി🙏🙏🙏🙏🙏🙏🙏

  • @omanas1517
    @omanas1517 Год назад +1

    നാറാണത്തു ദൈവം എന്നാണ് ശരി എനിക്ക് ദൈവമായിട്ട് തോന്നി ഒരു ഭക്ത !

  • @lalithababu3295
    @lalithababu3295 2 года назад +2

    നല്ല അവതരണം നല്ല വിഡിയോ 🥰👍👍

  • @vijayanragavan7017
    @vijayanragavan7017 2 года назад +2

    A very good presentation
    Thank u

  • @avanthikaaneesh9950
    @avanthikaaneesh9950 2 года назад +1

    കൊള്ളാ ട്ടോ 👏👌

  • @spprakash2037
    @spprakash2037 2 года назад +1

    നല്ല അവതരണം 🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 2 года назад +5

    Dipu chetta , always you give surprises yet another superb video.
    Thank you 🙏🏻
    ❤️❤️

  • @abdulkareemmuhammed5128
    @abdulkareemmuhammed5128 7 месяцев назад +2

    Super

  • @artsbyagniveash180
    @artsbyagniveash180 2 года назад +1

    നന്നായിട്ടുണ്ട് 👍

  • @ambikadevi532
    @ambikadevi532 2 года назад +5

    വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദേവിക്കുനമ:

  • @indudinesh406dinesh3
    @indudinesh406dinesh3 2 года назад +2

    വളരെ നല്ല വിശദീകരണം...
    നാറാണത്ത്.... ശിവ ശക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @surendrankartha3627
    @surendrankartha3627 2 года назад +4

    Super👍👍👍

  • @MUKTHI
    @MUKTHI 2 года назад +1

    Excellent video and description. Salutation to you for your efforts in bringing back the glorious past of the divine land. Bharatam!!

  • @ABVKAVILPAD
    @ABVKAVILPAD 2 года назад +3

    അതി മനോഹരമായ വിവരണം.. ആശംസകളോടെ.. സ്നേഹപൂർവ്വം

  • @vamadevannairm3188
    @vamadevannairm3188 11 дней назад +1

    നാറാണത്ത്ഭ്രാന്തൻവലിയപാറക്കല്ലുകൾഉരുട്ടിരായിരനെല്ലൂർമലമുകളിൽകയറ്റിയശേഷംതിരിച്ച്അവിടെനിന്നുംതാഴത്തേക്ക്ഉരുട്ടിവിട്ട്പൊട്ടിച്ചിരിച്ച്സന്തോഷിക്കുന്നു.ഇത്
    മനുഷൃർക്ക്എന്തു
    ഉപേദശമാണ്നൾകുന്നത്?

  • @krishnakripa8889
    @krishnakripa8889 2 года назад +3

    അതിമനോഹരമായ വിഡിയോ 🙏എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ... ഒരുപാട് നന്ദി... നാറാണത്ത് ഭ്രാന്തൻ.... ഉറവിന്റെ കല്ലെറിഞ്ഞൂടപ്പിറന്നവർ കൂകി നാറാണത്ത് ഭ്രാന്തൻ... ഒരു നൊമ്പരത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന... അതിലുപരി.. നിർവചിക്കാൻ കഴിയാത്ത ഒരു സൂപ്പർ പവർ... 🙏❤🌹

  • @santharajendran305
    @santharajendran305 2 года назад +3

    വളരെ മനോഹരം.കാഴ്ച്ചകളും കഥകളും ഇനിയും പ്രതീക്ഷിക്കുന്നു👌👌

  • @padmajadevi4153
    @padmajadevi4153 2 года назад +2

    Wonderful 🙏👍

  • @anupamakp7899
    @anupamakp7899 Год назад +1

    Ee video kandapol ente school ormavannu naduvattam high school laann njan padichath

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 2 года назад +2

    Excellent narration,dear brother.🙏🙏🙏

  • @Vishnu-bx6of
    @Vishnu-bx6of 2 года назад +1

    adipoli.entha rasam kanan💟

  • @surendransreeba7628
    @surendransreeba7628 2 года назад +1

    നല്ല അവതരണം

  • @DKMKartha108
    @DKMKartha108 2 года назад +8

    നമസ്കാരം! കഥയിൽ വായിച്ചിട്ടുള്ളത് നാറാണത്തു ഭ്രാന്തന്റെ അമ്മ
    പറയവംശത്തിൽ ജനിച്ച ഒരു വനിത ആയിരുന്നു എന്നാണ്. അതിൽനിന്നാണല്ലോ,
    "പറയി പെറ്റ പന്തിരുകുലം" എന്ന പ്രയോഗം ഉടലെടുത്തത്.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      നമസ്കാരം സർ സമയം ഒരുപാട് നീണ്ടു പോവും എന്നതുകൊണ്ടാണ് ഇക്കഥകളൊക്കെ വളരെ ചുരുക്കിയത് ക്ഷമിക്കണം🙏

    • @DKMKartha108
      @DKMKartha108 2 года назад +1

      @@Dipuviswanathan namastE! താങ്കളുടെ രസകരമായ വിവരണം കേട്ട് ആർക്കെങ്കിലും കഥകൾ അറിയാൻ കൗതുകം ഉണ്ടായാൽ അവർക്കു വായിയ്ക്കാൻ വേണ്ടിയാണ്, ഞാൻ സാക്ഷാൽ ഐതിഹ്യമാല
      അവിടെ ഉദ്ധരിച്ചത്. പുസ്തകം കണ്ടെത്തി അത് വായിയ്ക്കാൻ എവിടെ ആളുകൾക്കു
      സമയം?

    • @Dipuviswanathan
      @Dipuviswanathan  2 года назад

      അതു സത്യമാണ് സർ .ആർക്കും സമയമില്ല.

  • @RajendraPrasad-cq9pc
    @RajendraPrasad-cq9pc 2 года назад +1

    Super ji 🙏

  • @arunpt8476
    @arunpt8476 2 года назад +12

    നല്ല വീഡിയോ . നല്ല അവതരണം. ഒട്ടും ബോറടിക്കാതെ കാണാൻ പറ്റി. സൂപ്പർ Keep it up bro👍👍👍👍

  • @user-zn9nm4md7i
    @user-zn9nm4md7i 7 месяцев назад

    🕉️🕵️🧜. Narayanedddooo. Before 3 days at night 3 am if I go to toilate taravadinte podda kinar inte aduthinnu. Viroobi aaya. Manushyan irumb kuntham kayyil undayirunnu😊

  • @anupamakp7899
    @anupamakp7899 Год назад +1

    Njan kayariyittund pakshe njan ee vazhiyalla kayariyath

    • @Dipuviswanathan
      @Dipuviswanathan  Год назад

      മുൻപിലൂടെ ആയിരിക്കും രണ്ടു വഴിയുണ്ട്

  • @sreekumarpk1148
    @sreekumarpk1148 11 месяцев назад +1

    നന്നായിട്ടുണ്ട്

  • @premkumart.n.5499
    @premkumart.n.5499 Год назад +1

    Nice video. Thank you so much

  • @vava3288
    @vava3288 2 года назад +1

    സൂപ്പർ സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു.. 🌹❤

  • @remyahari1922
    @remyahari1922 Год назад

    I remember in nalledatte adukkala vedio, Sreela chechi was telling that’s raayira Nalluru Mala. Name got stuck in mind .

  • @saralavc3400
    @saralavc3400 2 года назад +1

    Super Presentation

  • @subeeshsubi3375
    @subeeshsubi3375 2 года назад +4

    പ്രായിപെറ്റ പന്തിരുകുലത്തിൽ ഇന്നും നിലനിൽക്കുന്നതും പേരുകേട്ട് നിൽക്കുന്നതും നാരണത് ഭ്രാന്തനും ഈരാറ്റിങ്ങൾ പക്കനാരും,വായില്ലാകുന്നിലപ്പനും

  • @rajuunniu
    @rajuunniu 2 года назад +1

    Nice video, appreciated👍

  • @arunkumar-xs1ol
    @arunkumar-xs1ol 2 года назад +7

    അവസാനത്തെ ഡയലോഗ് പിടിച്ചു😀😀😀😀

  • @nimmisreedharan6931
    @nimmisreedharan6931 2 года назад +3

    കുട്ടിക്കാലം മുതലേ കേട്ട് വളർന്ന കഥയും കഥാപാത്രങ്ങളും
    പക്ഷെ ദിപുവിന്റെ വിഡിയോയിൽ കണ്ടതും കേട്ടതും പോലെ മനോഹരമായിരുന്നില്ല അതൊന്നും
    വളരെ നന്നായിരിക്കുന്നു

  • @rajikurup607
    @rajikurup607 Год назад +1

    ഭഗവാനേ കാണാൻ ആഗ്രഹം ഉണ്ട്🙏🙏🙏🙏🙏

  • @treesakurian7039
    @treesakurian7039 8 месяцев назад +1

    Awesome 🥰

  • @mumbaionline
    @mumbaionline Год назад +1

    നല്ല വിവരണം... നല്ല സന്ദേശം നൽകുന്ന വീഡിയോ 👍🏼👍🏼👍🏼
    ഇനിയും ഇത്തരം വീഡിയോകൾക്കായി കാത്തിരിക്കാം. നന്ദി 🙏🏼
    എൻ്റെ യൂട്യൂബ് വീഡിയോ കണ്ട് അഭിപ്രായം/സജഷൻസ് ഒക്കെ ചെയ്യണേ 🙏🏼

  • @rejikumar6296
    @rejikumar6296 8 месяцев назад +1

    Your presentation style is really awesome. ❤

  • @premakumarim4355
    @premakumarim4355 2 года назад +1

    👌👌super

  • @meeraiyer8151
    @meeraiyer8151 2 года назад +1

    Waw,nostalgic

  • @gourikm6971
    @gourikm6971 Год назад +2

    നമ്മൾ മനുഷ്യർ എത്ര നിസാരർ

  • @meeraiyer8151
    @meeraiyer8151 2 года назад +2

    Athe, njnum 100% viswasikkunnu

  • @salimkumar9748
    @salimkumar9748 2 года назад +1

    Thanks

  • @harindranp2054
    @harindranp2054 2 года назад +2

    Dear sir, I am really happy to see the beautiful geographical scenes of holy Rayiranallur hillocks and to hear the great legend of the great philosopher of our ancient Bharath! The stream of thoughts that these great philosophers taught is no doubt, based on the great Indian philosophy of Vedanta--the Advaita which great Sankaracharya explained through his various books. That is, these total universe is nothing but the manifestation of one eternal power, Easwara--Shiva. " Easavasyam etham sarvam", "Shivoham," "Aham brahmasmi". And all the meterial experiences are nothing but "Maya". And once an individual realise this great truth he will naturally renounce this ephemeral world and it's pleasures and try to immerse himself in the thoughts of eternal bliss and that is what is called " moksha" in great Indian philosophy--the Vedanta. The ultimate realisation that " Brahma Sathyam, Jagat midhya"! And also it is another wonder that a blessed person from Vaikom came to show us this great place in Velluvanad and make us aware of the great legend of this great philosopher Naranath branthan. Though Naranath was addressed as "branthan" (madman), it is fact that he was and is the only sane person who realised the reality of this mortal world. Thank you very much for this visuals and great information.

  • @prakasht1965
    @prakasht1965 8 месяцев назад +1

    തുലാം 1 അല്ലാത്ത സമയംസന്ദർശിക്കാൻ പറ്റുമോ?
    പ്രത്യേക സന്ദർശന സമയം ഉണ്ടോ?

    • @Dipuviswanathan
      @Dipuviswanathan  8 месяцев назад

      എപ്പോൾ വേണമെങ്കിലും പോവാം

  • @sasisekharr5187
    @sasisekharr5187 2 года назад +1

    കൊള്ളാം

  • @ambikadevi532
    @ambikadevi532 2 года назад +35

    നാരായണത്ത് തമ്പുരാൻ അതാണ് ശരി. ഭ്രാന്തൻ എന്ന് വിളിക്കുന്നവർ ഓർക്കുക,, പൂർണ്ണ ബ്രഹ്മത്തിനോട് ആണ് അദ്ദേഹത്തിൻ്റെ ഭ്രാന്ത്.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      വളരെ ശെരിയാണ്‌

    • @saraswathysuresh3312
      @saraswathysuresh3312 2 года назад +4

      കൃത്യമായ കമന്റ് 👌👌👌🙏🙏

  • @mohantheerthamevm2310
    @mohantheerthamevm2310 2 месяца назад +1

    ഇതിൽ പറഞ്ഞ രണകൻ, രജകൻ എന്നാണ് അറിയപ്പെടുന്നത്.

  • @rolex7467
    @rolex7467 Год назад +1

    Nice vedeo

  • @rekhamanu6557
    @rekhamanu6557 2 года назад +1

    Bhagavante kathakal ellam Sathyam thanne 🙏

  • @sarojinik6194
    @sarojinik6194 2 года назад +1

    NamaskaremDipuViswam....HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪.

  • @krishnannair3726
    @krishnannair3726 2 года назад +5

    Really great.🙏

  • @abmkoya4211
    @abmkoya4211 Год назад +1

    ഉള്ളതൊന്നും ഉള്ളതല്ല ഉള്ളതിന്ന് നാശമില്ല
    ഉള്ളതിന്റെ ഉള്ളിലുണ്ടോരുള്ളത്
    നാണാറത്തിന്റെ വാക്കുകൾ
    ഇതായിരുന്നു
    ഇതിന്റെ ഗംഭീരമായ അർത്ഥം
    ഒന്ന് ചിന്തിച്ചു നോക്കുക..

  • @SreenivasanP-nv9ts
    @SreenivasanP-nv9ts 18 дней назад +1

    👍👍👍🙏🏻

  • @Gopan4059
    @Gopan4059 5 месяцев назад +1

    തങ്ങളുടെ ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ ആണ്

  • @girindrancgirindran1528
    @girindrancgirindran1528 2 года назад +1

    SuperSpeeching!!!!

  • @mohankurup7893
    @mohankurup7893 2 года назад +1

    You are absolutely right

  • @udayanudayanjyothishadeept6592
    @udayanudayanjyothishadeept6592 2 года назад +1

    പറയിപെറ്റ പന്തീരുകുലം എന്നതാണ് കഥയും ചരിത്രവും പിന്നെ എങ്ങിനെയാണ്. വരരുചി ബുദ്ധിമതിയായ പുലയിയെ വിവാഹം കഴിച്ചു എന്ന് പറയുന്നത്.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ക്ഷമിക്കണം പറഞ്ഞപ്പോൾ വന്ന ഒരു തെറ്റാണ്.പിന്നെ പല സ്ഥലങ്ങളിലും രണ്ടും ഒന്നാണ്

  • @DKMKartha108
    @DKMKartha108 2 года назад +2

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽനിന്ന്
    Part 1
    നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങൾ പറഞ്ഞാൽ വളരെയുണ്ട്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോൾ കൈവിടുകയും കല്ലു സ്വയമേവ കീഴ്പോട്ട് ഉരുണ്ടുപോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണ്. ഇതു കണ്ടാൽ
    "ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ
    ണ്ടദ്രിതൻ മുകൾപ്പാട്ടിലേറ്റുവാൻ പാരം ദണ്ഡം
    ആയതു കീഴപോട്ടേക്കു ചാടിപ്പാനെളുപ്പമാ
    മായാസം ചെറ്റു വേണ്ടാ താഴത്തു വന്നേ നിൽക്കൂ."
    എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനാണോ എന്നു തോന്നും. "ആർക്കറിയാവൂ മഹാന്മാരുടെ മനോഗതം!"
    ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തുതന്നെയായിരുന്നു. കൈയിൽ ഒരു ചെമ്പുപാത്രമുണ്ട്. ഭിക്ഷ യാചിച്ച് അന്നന്നു കിട്ടുന്ന അരി മുഴുവൻ വൈകുന്നേരമാകുമ്പോൾ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയം പാകഭക്ഷണമല്ലാതെ പതിവില്ല. അത് ഒരു നേരമേ ഉള്ളുതാനും. ഊണുകഴിഞ്ഞാൽ അവിടെത്തന്നെ കിടക്കും. നേരം വെളുത്താൽ പുറപ്പെടും. ഉച്ചവരെ കല്ല് മലയിൽ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷ യാചിക്കയും. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരമായപ്പോൾ ഇദ്ദേഹം ഒരു ശ്മശാനത്തിൽ ചെന്നുചേർന്നു. അത് ഒരു ശവദാഹം കഴിച്ച് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാൽ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ട് നാറാണത്തുഭ്രാന്തൻ സ്വയംപാകത്തിന് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലുകളെടുത്ത് ആ പട്ടടയുടെ ഒററ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയിൽ നിന്ന് വെള്ളവും കൊണ്ടുവന്ന് അരിയും വെള്ളവും ഒരുമിച്ചുതന്നെ ആ ചെമ്പുപാത്രത്തിൽ അടുപ്പത്തുവെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. കുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതുകാലിന്മേൽ കുറച്ചു മന്തുള്ളതിനാൽ ആ കാലു വലിച്ച് അടുപ്പുകല്ലിന്മേൽ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശെ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാൽ തീ കായാൻ നല്ല രസവുമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രതപിശാചുക്കളോടുകൂടി ആർത്തുതിമിർത്തു ചുടലഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലർച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തുഭ്രാന്തന് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തുവന്നപ്പോൾ പണ്ടെങ്ങുമില്ലാത്തവിധം ഒരു മനുഷ്യനിരിക്കുന്നതു കണ്ടിട്ട് "ആരാണവിടെ വന്നിരിക്കുന്നത്? വേഗത്തിൽ എണീറ്റുപോകണം" എന്നു പറഞ്ഞു.
    നാറാണത്തുഭ്രാന്തൻ: നിങ്ങൾക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നത് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണ്. ഇപ്പോൾ പോകാൻ ഭാവമില്ല. "
    ഭദ്രകാളി: അതില്ലേ? എന്നാൽ ഞങ്ങൾ നിന്നെ പേടിപ്പിക്കും.
    ഭ്രാന്തൻ: നിങ്ങൾ പേടിപ്പിച്ചാൽ ഞാൻ പേടിച്ചില്ലെങ്കിലോ?
    ഭദ്രകാളി: ഞങ്ങൾ പേടിപ്പിച്ചാൽ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?
    ഭ്രാന്തൻ: ആവോ? ഒന്നു പരീക്ഷിച്ചുനോക്കുവിൻ. എന്നാലറിയാമല്ലോ.
    ഇതുകേട്ടപ്പോൾ അവർക്കു കോപം സഹിക്കവയ്യാതായിട്ട് എല്ലാവരുംകൂടി തീക്കട്ടപോലെയിരിക്കുന്ന ആ കണ്ണുകൾ തുറിച്ചുമിഴിച്ചും രക്തവർണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദംഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേയ്ക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടുകൂടിയും നാറാണത്തുഭ്രാന്തനെ പേടിപ്പിക്കുനായിട്ട് അദ്ദേഹത്തിന്റെ നേരെ പാഞ്ഞുചെന്നു. അദ്ദേഹം ഇതുകണ്ടിട്ട് യാതൊരു കൂസലും കൂടാതെ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോൾ ചുടലഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജസഹിക്കവഹിയാതെ മുഖം താഴ്ത്തികൊണ്ടു നിന്നു.
    ഭ്രാന്തൻ: എന്താ പേടിപ്പിചുകഴിഞ്ഞുവോ?

    • @angelsdemons6954
      @angelsdemons6954 Год назад

      ഇനിയും ബാക്കിയുണ്ടല്ലോ

    • @DKMKartha108
      @DKMKartha108 Год назад +1

      @@angelsdemons6954 Thank you. Please scroll down. Then you will see the second part. I put the two parts together, but RUclips separated them. I am helpless.

  • @nandakumarp.c322
    @nandakumarp.c322 2 года назад +2

    🙏🙏🙏

  • @user-de7ri7vw9f
    @user-de7ri7vw9f 2 года назад +3

    ദീപു ചേട്ടാ exellent place. ഇതൊക്കെ എങ്ങെനെ കണ്ടു പിടിച്ചു.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      അങ്ങോട്ടൊരു ട്രിപ്പ് ഉണ്ടായിരുന്നു .ആ കൂടെ പോയതാണ്🤗💛💛

    • @kmadhu4338
      @kmadhu4338 2 года назад

      .

  • @naseeranaseera4737
    @naseeranaseera4737 2 года назад +2

    🙌🙌🙌🙌🙌🙌🙌👍👍👍👍👍👍✌️✌️✌️✌️✌️✌️✌️😘😘😘😘😘😘😘😘😘😘😘😘😘😘😘,,,നസീറ മേലാറ്റൂർ

  • @sreeranjiniambili4246
    @sreeranjiniambili4246 Год назад

    Ivide karthikavilakinu povamo plez riple

  • @aghilatm9349
    @aghilatm9349 2 года назад +2

    അവതരണം നന്നായിട്ടുണ്ട്🙏 പറയപെറ്റ പന്തിരുകുലത്തിന്റെ ചരിത്രത്തിൽ ഉപ്പുകൂറ്റനെ പറ്റി പറഞ്ഞോ😇

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      ഇല്ല ഇത് രായിരനെല്ലൂർ മാത്രം.thank you 💛💛

  • @premakumarim4355
    @premakumarim4355 2 года назад +1

    👍🙏🙏

  • @redbullscreativity917
    @redbullscreativity917 2 года назад +2

    നല്ല വീഡിയോ ബോറടിച്ചതേയില്ല ⚡️⚡️

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വളരെ സന്തോഷം💛💛🤝🤝

  • @marimuthunmarimuthun1301
    @marimuthunmarimuthun1301 2 года назад +1

    👌🤝🤝👍🌹

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +1

    👍👍👍🙏

  • @knetworkvisionpathanamthit1574
    @knetworkvisionpathanamthit1574 2 года назад +1

    👌

  • @DKMKartha108
    @DKMKartha108 2 года назад +4

    Part 3
    ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാൻ പോകുന്നതറിഞ്ഞ് മറ്റൊരാൾകൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തൻ "എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. "എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ നാറാണത്തുഭ്രാന്തൻ "ആട്ടെ നിവൃത്തിയുണ്ടാക്കാം" എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരും കൂടി കുറചുചെന്നപ്പോൾ ഒരു മൂശാരിയുടെ ആലയിൽ ഒരു വലിയ വാർപ്പു വാർക്കാനായി ഓടു ചൂളയിൽവച്ചുരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തൻ അവിടെക്കേറിച്ചെന്ന് ഒരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാൻ പറഞ്ഞു. "അയ്യോ! പൊള്ളിച്ചത്തുപോകും. എനിക്കു പ്രയാസമുണ്ട്" എന്നു മറ്റേയാൾ പറഞ്ഞപ്പോൾ "എന്നാൽ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടായാൽ ഞാൻ കുടിക്കുന്നതൊക്കെ കുടിക്കയും വേണം" എന്നു പറഞ്ഞു നാറാണത്തുഭ്രാന്തൻ പോവുകയും ചെയ്തു.
    "മുറ്റുമൊരുത്തൻ പ്രവർത്തിച്ചതിനെന്തു
    മൂലമെന്നുള്ള വിചാരവും കൂടാതെ
    മറ്റവൻകൂടെ പ്രവർത്തിക്കിലിങ്ങനെ
    കുറ്റം ഭവിക്കുമെന്നോർത്തുകൊണ്ടീടുവിൻ"
    എന്നുള്ള സാരോപദേശ ത്തിന് ഈ കഥ ദൃഷ്ടാന്തമാകുന്നു.
    നാറാണത്തുഭ്രാന്തൻ ചിലപ്പോൾ കട്ടുറുമ്പുകൾ കൂട്ടംകൂടി വരിവരിയായി പോകുമ്പോൾ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തൻ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോൾ ഒരാൾ അടുക്കെച്ചെന്ന് "എത്രയായി?" എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തൻ "പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാൽ സുഖമായി" എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആൾക്ക് വളരെക്കാലമായി വയറ്റിൽ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാൾ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തൻ പറഞ്ഞതിന്റെ സാരം ആ പതിനായിരംകൂടി ചെലവായാൽ ഇയാൾക്കു വയറ്റിൽ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യൻ മനസ്സിലാക്കി ശേഷമുണ്ടായിരുന്ന പതിനായിരംകൂടി ചികിത്സയ്ക്കും സത്കർമ്മങ്ങൾക്കുമായി ചെലവാക്കുകയും വയറ്റിൽ വേദന ഭേദമാവുകയും ചെയ്തു.

  • @user-yy6qh4vn3e
    @user-yy6qh4vn3e 25 дней назад +1

    ❤❤❤❤❤❤❤❤❤❤❤