ഭഗവാനേ നന്ദി 🙏🙏🙏ഇതു കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടമായേനേ 🥰🥰🥰🥰ശരിക്കും സ്വന്തം ജീവിതത്തിൽ അനുഭവിച്ചപോലെ ഒറ്റപ്പെടൽ അതൊരു വേദനയാ.. അനുഭവിക്കുമ്പോൾ മാത്രമേ അത് എത്രമാത്രം സങ്കടം ആണെന്ന് മനസ്സിലാവു... ഇതു പോലെ ഒരു സൗഹൃദം ഉണ്ടായാൽ പിന്നേ എന്തു വേണം.. സൗഹൃദം അതൊരു സമ്പത്ത് ആണ് ഒരു നിധി ആണ് എന്നോ മറന്നുപോയ ഓർക്കാൻ സമയം കിട്ടാതെ പോയ നിധി... നല്ലൊരു സമ്മാനം തന്നതിന് നന്ദി നന്ദി 🙏🙏🙏കൂടെ എന്റെ പട്ടത്തിക്ക് 🥰🥰🥰❤️❤️❤️😘😘😘😘😘😘😘😘😘
ഇത്രയും നല്ലൊരു ഷോട്ട് ഫിലിം അടുത്ത കാലത്ത് കണ്ടിട്ടില്ല. ഇന്നത്തെ പുതു തലമുറയ്ക്ക് മനസ്സിലാകാത്ത ഒറ്റപ്പെടലിന്റെ നേർക്കാഴ്ച .സുഹൃത്ത് ബന്ധങ്ങളുടെ ശക്തിയുടെ നേർക്കാഴ്ച . അവതാരകർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤🙏🌹
ഇന്നത്തെ പ്രധാന പ്രശ്നം. പലരും കഥയ്ക്കും കവിതയ്ക്കും ഒക്കെ പ്രമേയം ആക്കിയിട്ടുണ്ട്. ഈ ഹ്രസ്വ ചിത്രം എല്ലാംകൊണ്ടും വേറിട്ട് നിൽക്കുന്നു. നല്ല ഒന്നാന്തരം ഒരു സിനിമ കണ്ട സന്തോഷം ❤ ആരാണ് ഇതിൽ മോശം... എന്താണ് ഇതിന് കുറ്റം പറയേണ്ടത്... അഭിനേതാക്കൾ പക്വവും, പാകതയും ഉള്ള അഭിനയത്താൽ മനസ്സ് കീഴടക്കി ❤ സംവിധായകന്റെ മിടുക്കും, തിരക്കഥയും.. ചിത്രീകരണവും.. കഥക്ക് അനുയോജ്യമായ സ്ഥലവും വീടും....🙏 ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ ❤❤❤
Short film ആണെങ്കിലും ഒരു നല്ല film കണ്ടതുപോലെ.. Amazing direction skill. നല്ല തിരക്കഥയും അഭിനേതാക്കളും. എല്ലാം ചേർന്ന് ഒരു നല്ല feature film ന്റെ standard ഉണ്ട്. അഭിനന്ദനങ്ങൾ 🌹🌹
എന്തു പറയണമെന്ന് അറിയില്ല എന്തെഴുതണം എന്ന് അറിയില്ല മനസിനെ പൂവിതളാക്കിയ മഹത്തായ സന്ദേശം നിറഞ്ഞ ചെറിയ സിനിമ. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംവിധായകനും കഥാകൃത്തിനും ക്യാമറാമാനും കഴിവുകൾക്ക് നന്ദി.
ഇന്നത്തെ പ്രായമായവർ അനുഭവിക്കുന്ന ആ ഒറ്റപ്പെടൽ വല്ലാത്തൊരു വേർപ്പുമുട്ടിക്കൽ തന്നെ. അതിന് ഇങ്ങിനെ ഒരു മാറ്റം നമ്മുടെ നാട്ടിലും അംഗീകരിക്കപെട്ടെങ്കിൽ എന്നു കൊതിച്ചുപോയി സത്യത്തിൽ. വർദ്ധക്യത്തിലെ ഒരു കൂട്ട്. ഒരു സുഖംതന്നെയാണ്.വളരെ നന്നായിട്ടുണ്ട് അവതാരണം. ഡയറക്ഷൻ ക്യാമറ എല്ലാം. മനസിന് ഒരു സുഖം തോന്നി.
Sir അഭിനയമികവ്.. വയോധിക ർ അ നുഭവിക്കുന്നതും.. ആസ്വദിക്കേണ്ടതുമായ വിഷയം തിരഞ്ഞെടുത്ത അ ണി യറ പ്രവർത്തകർക്ക് നന്ദി.. ഞങ്ങളുടെ കുടുംബ ഡോക്ടർ കൂടിയായ അങ്ങേക്കും. മറ്റു ല്ലാവർക്കും.. നന്ദി..
இந்த படம் அருமையான நட்பின் காவியம்...கலைக்கு மொழி முக்கியம் இல்லை... சுலபமாக புரிகிறது... இந்த Team க்கு மனமார்ந்த வாழ்த்துக்கள் பாராட்டுக்கள்... எல்லா மொழிகளிலும் இந்த படம் எடுத்தால் வெற்றி நிச்சயம்...
ഈയുള്ളവനും ഒരു വൃദ്ധനായതുകൊണ്ടാവാം ഗതകാല മധുരസ്മരണകളിലേക്ക് ഒരു നിമിഷനേരത്തേക്കെങ്കിലും ഊളിയിട്ടുപോയി. കണ്ണുകൾ നിറഞ്ഞിരുന്നു. ആരും കാണാതിരിക്കാൻ കണ്ണടയെടുത്ത് മുണ്ടിന്റെ തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു. ഇതിന്റെ അണിയറപ്രവർത്തകർക്ക് പെര്ത്ത് നന്ദി.
ബാൻസുരി പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വേണുനാദം ഈ സിനിമ കാണുന്നതു മുതൽ നമുക്ക് ശ്രവിക്കാനാവും. വാക്കുകൾക്കും, വാക്കുകൾക്കിടയിലെ നിശബ്ദതകൾക്കും ഒരു ഒഴുക്കണ്ട്.വേണു സാർ അഭിനയിച്ച വേഷങ്ങളിൽ അച്ചടക്കത്തോടെ അതിലുപരി നിഷ്പ്രയാസം കൈകാര്യം ചെയ്ത ഒരു കൊച്ചു സിനിമ. അഭ്രപാളികൾക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നന്ദി
സ്നേഹമാണ് ഏറ്റവും വലിയ ഔഷധം എന്നുള്ളതിന് ഇതിൽപ്പരം ഒരു തെളിവ് ആവശ്യമില്ല. ജീവിത പങ്കാളി മരിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായ അച്ഛന്റെ/ അമ്മയുടെ മക്കൾ നിർബന്ധമായും കണ്ടിരിക്കേണ്ട അതിമനോഹരവും ഹൃദയഹാരിയുമായ ചിത്രം .🙏🙏🙏
അതി മനോഹരം, മനസ്സിനെ വല്ലാതെ ഉച്ചു കളഞ്ഞു. സംഭാഷണം, അഭിനയം, സംവിധാനം എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം ശരിക്കും കണ്ണു നിറഞ്ഞു. ജീവിത ഗന്ധിയായ ഇത്തരം ഹ്രസ്വ സിനിമകൾ മതി ഒരു ബോക്സ് ഓഫീസ് ചിത്രത്തെക്കാൾ എന്നും ഓർമിക്കാൻ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഡോക്ടറെ എത്രയോ കാലമായി അറിയാം. ഞാനൊരു ചെർപ്പുളശ്ശീരിക്കാരി Retd അധ്യാപിക. ആലിപ്പറമ്പ് കൃഷ്ണ പൊതുവാളുടെ മകൾ.
എനിക്ക് വളരെ ഇഷ്ട്ടായി ..എന്റെ college mate എനിക്ക് അയച്ചുതന്നത് ഞാൻ ഒത്തിരി പേർക് അയച്ചു കൊടുത്തു . Award അർഹിക്കുന്ന ഒരു film .Dr.Venu & Susheela….great….കാന്തനോട് .....എന്റെയും favourite ആണ് . നന്നായി പാടീട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏
അതിമനോഹരം. കൃത്യമായ സംഭാഷണങ്ങൾ. മികച്ച അഭിനയം. സൗഹ്യദ സൗന്ദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ക്ലൈമാക്സ്. എല്ലാറ്റിനും ഉപരി ശുദ്ധ സംഗീതത്തിൽ ലയിപ്പിച്ച മാജിക്ക് ഹീലിംഗ് ബാക്ക്ഗ്രൗണ്ട്. സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ
സംവിധായകന് ഹൃദയം നിറഞ്ഞ സ്നേഹം...അഭിനന്ദനങ്ങൾ.. കാലാനുസൃതമായ പ്രമേയം എന്ന് മാത്രമല്ല perfect technical side ..especially camera,music,background score, costumes,casting, location എല്ലാം..big screen ലും താങ്കൾക്ക് നല്ലൊരു ഭാവിയുണ്ട്..
വിരാമത്തിന്റെ വരികൾ മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ദേവൻ. ഡോ. വേണുഗോപാൽ ഈ കരാളയു ഗത്തി ൻറെ ദിക്ക് ഭ്രമങ്ങളെ സമാനതകളില്ലാത്ത തലത്തിലെത്തിച്ചു . . സ്ത്രീ , കാമുകി , നർത്തകി , ഗായിക സകല ഭാവരസങ്ങളും ഒപ്പിയെടുത്ത് ദേവൻറെ ഹൃദയ സരസ്സിലെ മാരിവി ല്ലായി മാറിയ സുമംഗല ഓർമ്മിപ്പിക്കുന്ന്നത് ' അമ്മേ ഹേമന്തയാമിനി അമ്മേ ഘനശ്യാമ രൂപിണി എന്നാകുന്നു. വാണിനേത്യാരു ടെ മനോഹരമായ ആലാപനം . രജതകമലം നേടിയ ' ഒരു ചെറു പുഞ്ചിരി ' എന്നൊരു സിനിമയുണ്ട്. എന്നാൽ ബാംസുരി ഒരു പടി ഉയരത്തിലാണെന്ന് കേവലനായ എനിക്കു തോന്നുന്നു . അഭിനന്ദനങ്ങൾ ഹരിദാസ്
സൌഹൃദം ഇഷ്ടം സ്നേഹം ഒറ്റപ്പെടൽ കണ്ടു കഴിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങൽ ഏകാന്തത ചിലപ്പോൾ നല്ലതാണ്. ഏകാന്തത മാത്രം ബാക്കിയാവുമ്പോൾ നെരിപ്പോട് പോലെ ജീവിതം നന്മകൾ നേരുന്നു.
ഞങ്ങളുടെ നാട്ടിലെ ഒരു കാലത്തെ തിരക്കേറിയ പീഡിയാട്രിക് ഡോക്ടർ ❤❤❤... അന്നും ഇന്നും കലാകാരന്റെ മനസ്സും അഭിനയപ്റേമവും അദ്ദേഹത്തെ മറ്റു ഡോക്ടർമാർ ൽ നിന്നും വ്യത്യസ്തമായി ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ സർ....❤🎉
സംഗീതം പോലെ മധുരതരം.. സൗഹൃദത്തിന്റെ അനുപമായ ഒത്തുചേരൽ. അതിനപ്പുറം വാർദ്ധക്യത്തിന്റെ വ്യഥകൾ പറയാതെ പറഞ്ഞു. അതിമനോഹരം !! കഥ ഗംഭീരം അഭിനയിച്ച വർ ബഹുകേമം. കൃത്യമായ ചലനങ്ങളോടെ ക്യാമറ.. എല്ലാം... അതി മനോഹരം. രാജകല മോഹൻ
തികച്ചും പോസിറ്റീവ് ആയ സ്ക്രിപ്റ്റ് ,അപ്രതീക്ഷിത ക്ലൈമാക്സ് ,പ്രേക്ഷകനുമായി സംവദിക്കുന്ന രീതിയിൽ ഉള്ള സംവിധാനം ,സിനിമ സംവിധായകൻ കൂടിയായ സുരേഷ് ഇരിങ്ങല്ലൂർ സാറിന്റെ സൂക്ഷ്മത നിറഞ്ഞ അവതരണ രീതി ഇതൊക്കെയാണ് ഈ ഫിലിമിനെ വേറിട്ട് നിർത്തുന്നത് ,ഡോക്ടർ വേണുഗോപാൽ സാറിന്റെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ടെകിലും ഈ ചിത്രം അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണെന്ന കാര്യത്തിൽ സംശയമില്ല .എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹപൂർവ്വം ഉബൈദ്ഖാൻ 🙏🙏
സൗഹൃദം തഴുകിയപ്പോൾ വാടിപ്പോയ ജീവിതം തളിരണിഞ്ഞു. മരണകിടക്കയിൽ നിന്ന് വാനോളം മോഹങ്ങൾ ചിറകു വിരിച്ചു പറന്നു. ചേർത്തു പിടിക്കാൻ കൈകളുണ്ടായിരുന്നെങ്കിൽ, പ്രചോദിപ്പിക്കുന്ന വാക്കുകൾ സിരകളിൽ അഗ്നി പടർത്തിയെങ്കിൽ ചിലരുടെയെങ്കിലും സായംകാലം വർണാഭമായേനെ. നല്ല ചിത്രം. നല്ല സന്ദേശം
chandroth purushothaman 0 seconds ago പ്രിയപ്പെട്ട സുഹൃത്തെ ,ഞാനും സരസയും ബാൻസുരി കണ്ടു.ഞങ്ങൾ രണ്ടുപേരും വളരെ ആസ്വദിച്ചു. മലയാള സാഹിത്യത്തിൽ വളരെ ആകൃഷ്ടനാണെങ്കിലും സിനിമ വളരെ അപൂർവമായി മാത്രമേ കാണാറുള്ളു. കഥയും, സംഭാഷണവും അഭിനയവും ഒരു ഹോളിവുഡ് സിനിമയെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു.ജീവിത സായാഹ്നയത്തിൽ എത്തിയ നമ്മളെപ്പോലുള്ള ആളുകൾക്ക് ;സ്വന്തം ജീവിത കഥയിലെ ഒരു ഏട് തന്നെ സ്‌ക്രീനിൽ കാണുന്നതുപോലെ തോന്നി.നമ്മുടെ കോളേജ് ജീവിതത്തിലെ മധുരിക്കുന്ന ചില നിമിഷങ്ങൾ ; യൗവനത്തിൻ്റെ ആദ്യത്തെ ഓളങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആനന്ദത്തിൻറെ മിന്നലാട്ടങ്ങൾ ഉളവാക്കുന്ന സുദിനങ്ങൾ; ആശാൻറെ നളിനിയും ,ചങ്ങമ്പുഴയുടെ മനസ്‌വിനിയും മനസ്സിൽ 'നിർവൃതിതൻ പൊൻകതിർപോലെ" മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാലം ,അതെല്ലാം ഓർമിപ്പിക്കുന്ന ഒരു ചിത്രം! ഉള്ളിൽ ആദ്യത്തെ അനുരാഗം (ഇഷ്ടം ) ഉദിക്കുകയും എന്നാൽ അത് അവളോട് പറയാനുള്ള തന്റേടമില്ലാതെ മനസ്സിൽ വെച്ച് നടക്കുകയും ,ഒടുക്കം മറ്റൊരു സമർത്ഥൻ അവളെ തട്ടിക്കൊണ്ടുപോവന്നതും ,നിരാശനായി എത്രയോ മാസങ്ങൾ ,നായർ പിടിച്ച പുലിവാലെന്ന സിനിമയിലെ "കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക കൊത്തിപോയി ----; എന്നഗാനം പാടി വിലപിച്ചു നടന്നതുമെല്ലാം ഓർക്കുന്നു . സ്നേഹത്തോടെ സി.വി .പുരുഷോത്തമൻ
വാർദ്ധക്യം ആസ്വദിക്കാൻ, ആനന്ദിക്കാൻ ഇതുപോലെ എല്ലാവർക്കും കഴിഞ്ഞെങ്കിൽ...❤❤❤♥♥മരണമെത്തും വരെ ജീവിതം സന്തോഷത്തോടെ 🌹ഏറെ ഇഷ്ട്ടായി ഈ ഹൃസ്വ ചിത്രം.. ആശംസകൾ അഭിനേതാക്കൾക്കും അണിയറപ്രവർത്തർക്കും 🙏
I can't believe my eyes. Dr. Ramdas Sir, you are simply great! The lead pair is too good to be spoken about and are virtually living in their roles. A sweet short film that leaves a sprinkle of pain, when one ponder about old age. Congrats to the entire team.
വേനൽമഴ പോലെയാണ് സൗഹ്യദങ്ങൾ .... ഒറ്റപെടുന്ന ജീവിതങ്ങൾക്ക് സൗഹ്യദത്തിന്റെ തണൽ പൂർവ്വ കാലത്തേക്ക് നയിക്കും .....അത് എല്ലാ ഓർമ്മകളേയും തിരിച്ചെടുക്കുന്നു ......
Superb movie...my mom suggested this to me when I was telling something in the same lines. Having your frnds or ex etc is a reason to live..to wake up each day ❤
വളരെ മനോഹരമായ, ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം....👌ഒരുപാട് സന്തോഷം...☺️🥰നന്ദി.....🙏🌹നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു....❤️🙏🎁🏆ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ....❤👏🏆🎁ഇനിയുമിനിയും നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ....🙏പ്രാർത്ഥിക്കുന്നു...🙏ആശംസിക്കുന്നു....🙏നന്മകൾ നേരുന്നു....🙏❤️🌹
ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ വിഷയം. അഭിനയം , സംഗീതം എല്ലാം ഒന്നിനൊന്ന് മികച്ചത്. സുരേഷ് ഇരിങ്ങല്ലൂർ | വേണു സാർ, സജീഷ് വൈഖരി തുടങ്ങി ഓരോരുത്തർക്കും അഭിനന്ദനങ്ങൾ
സുരേഷേ ബാൻസുരി എനിക്ക് പലരും അയച്ചു തന്നു. കാണേണമെന്നും പറഞ്ഞു ' നീ എൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് കൊണ്ടല്ല അയച്ചു തന്നത് ' ബാൻ സുരിയുടെ സുഖശീതളത്തിൽ പ്രായം മറന്ന് ജീവിക്കാനൊരുങ്ങിയവരായിട്ടാണ്. ഒരു പാട് സന്തോഷം തോന്നി. വൃദ്ധർക്കായി ഒരു പൂമരം ഉണ്ടാക്കിയതിൽ ! ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. Best wishes !❤️❤️❤️ ഡോക്റ്റരോട് എൻ്റെ അന്വേഷണം പറയണം. ഡോക്ററരുടെ സുഹൃത്ത് "സീമ "യോടും😊👍🙏
നന്ദി.. മാഷേ മാഷിന്റെ വരികൾ കണ്ടപ്പോൾ നമ്മൾ ഒരുമിച്ച് അതരിപ്പിച്ച മഹിളാസമാജവും സൂര്യാ ടി വി യു മൊക്കെ ഓർമ്മയിൽ വന്നു. മാഷിന്റെ പുസ്തക രചന വൻ വിജയമായി തീരട്ടെ... വിലപ്പെട്ട അഭിപ്രായം അറിയിച്ചതിന് നന്ദി... സന്തോഷം...
മനോഹരം..,ഹൃദയത്തില് തൊടുന്നത്....ഒരു പാട് ഇഷ്ടമായി...👍❤️❤️🌹🌹....ജീവിത സായാഹ്നത്തിൽ സുഹൃത്തുക്കൾ ആണ് നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത്....💓💓.. സുഹൃത്തുക്കളാണ് സായാഹ്നത്തിൽ നമ്മുടെ സമ്പാദ്യവും സന്തോഷവും...❤❤❤🌹🌹
ഗംഭീരം, ഇത്രയും നാച്ചുറൽ ആയ ആക്ടിങ് 👌👌👌ദേവൻ, സുമംഗല സൂപ്പർ, ഡയറക്ഷൻ സ്ക്രിപ്റ്റ് സൂപ്പർ, inspirationalal short film, thanks my dear friend Dr Malathy for sharing this
അസ്സലായി. ഇതു കാണാൻ കിട്ടിയത്, സാമയോചിതം എന്നു വേണം പറയുവാൻ. കഴിഞ്ഞ ഒരു ഒത്തുചേരലുമായി ചേർത്തു വെച്ചപ്പോൾ ചലച്ചിത്രത്തിന് ഒരു പ്രത്യേക തിളക്കം. വരാനിരിക്കുന്ന നാളുകൾ ഇങ്ങിനെയാകാം അല്ലായിരിക്കാം, എങ്കിലും ഒരു പൂർവ്വ ദർശനം പോലെ തോന്നി . അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. 'കൽപാത്തി പട്ടത്തി' മികച്ചു നിന്നു. തലക്കെട്ട് അവതരണ വേളയിൽ പശ്ചാത്തലത്തിൽ കൊടുത്തത് താരാട്ടിന്റെ ഈണമായിരുന്നുവോ? അവിടെ ബാസുരിക്ക് പ്രാമുഖ്യം കൊടുക്കാമായിരുന്നു. പുതിയ വിഷയമല്ലാതിരുന്നിട്ടും ആവർത്തന വിരസത തോന്നിയില്ല. തിരക്കഥയിൽ മിതത്വം പാലിച്ചതുകൊണ്ട്, കഥ ഇഴഞ്ഞില്ല. നന്നായി. ഉദ്യമം അഭിനന്ദനാർഹം.
Excellent short film.Soulful acting by all.Music ..scintillating mohanam&neelambari.Standing ovation to the whole team..Dear director sir..Kodu kai❤❤I love you all dear Malayali brothers❤❤
ഈ ഹ്രസ്വചിത്രം മനോഹരമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. പ്രമേയം തീർത്തും സമകാലികം തന്നെ. അഭിനേതാക്കൾ അവരവരുടെ ഭാഗം നന്നായി ചെയ്തിരിക്കുന്നു. എന്നാലും ചിലത് പറയാതെ വയ്യ. ആകപ്പാടെ സവർണ്ണപ്രതീകങ്ങൾ അടിമുടി നിറഞ്ഞാടുന്ന ഒരു ഫീൽ. . എന്തൊക്കെ കെട്ടുകാഴ്ചകൾ . ഗംഭീരൻ തറവാട് പത്തായപുര , അടിച്ചുതളിക്കാരി വാല്യക്കാരൻ, വെജിറേറ രിയനിസം, കർണാടക സംഗീതം പോരാത്തതിന് നായിക ഒരു പട്ടത്തി . നായികയുടെ ജാതി രണ്ടു തവണയെങ്കിലും ആവർത്തിക്കുന്നുമുണ്ട്. സമകാലിക സാമൂഹ്യബോധവും ആയി വല്ലാത്ത ചേർച്ചക്കുറവു. മദ്യം കഴിച്ച ശേഷമുള്ള മകൻറെ മാറ്റത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്താണ് . മദ്യം സാമൂഹിക മാറ്റത്തിന് ഒരു രാസ ത്വരകം ആണ് എന്നാണോ. ഏതായാലും വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ എന്നുള്ള തീമിൽ നിന്ന് വാർദ്ധക്യത്തിൻ്റെ ആഘോഷം ആയി കഥാതന്തു മാറുമ്പോൾ പ്രേക്ഷകനും നിലപാട് തറ പോലെ ഹ്രസ്വചിത്രം അതിമധുരമോ ഇരട്ടിമധുരമോ ആകുന്നു
☘️ ഇതളടർന്ന സായാഹ്ന സ്വപ്നങ്ങൾ ശലഭങ്ങളായിതാ പുനർജ്ജനിക്കുന്നു... പുതിയ വാസന്ത വഴികളിൽ മഴവിൽ ചിറകുകൾ മർമ്മരമാവുന്നു.... 🌼 ശ്രീ. സുരേഷ് ഇരിങ്ങല്ലൂർ & ടീമിന്റെ *ബാൻസൂരി* എന്ന കൊച്ചു സിനിമ നൽകുന്ന ദൃശ്യ വിസ്മയം ഹൃദ്യം മനോഹരം . ___________________________ സുരേഷ് ബത്തേരി
സുരേഷ് സാർ താങ്കളുടെ കവിത വാചാലമായി സംസാരിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം വിജയിക്കുന്നതിന്റെ മർമ്മരം അതിലൊളിഞ്ഞിരിക്കുന്നു. സന്തോഷം.. മാഷിനോട് നന്ദി പറയുന്നതെങ്ങിനെ? സന്തോഷം...സ്നേഹം...
ഒന്നും പറയാനില്ല 🙏 വാക്കുകൾക്ക് അതീതം. ❤️ കുറെ നാളുകൾക്കു ശേഷം ഇത്രമേൽ ഹൃദയ സ്പശിയായ കുഞ്ഞു സിനിമ കാണുവാൻ സാധിച്ചു, ഇതിൻ്റെ മുന്നിലും, പിന്നിലും പ്രവർത്തിച്ച എല്ലാ മനസ്സുകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ 🙏🥰❤️
ഏച്ചുകെട്ടില്ലാത്ത ഒരു ഫിലിം. ഓരോ സീനിനും അതിന്റെ മാസ്മര ഭാവത്തിൽ ഒഴുകിയണയുന്ന ദേവസംഗീതം ഇതിന് പത്തരമാറ്റേകി. ദേവനിൽ വരുന്ന മാറ്റങ്ങൾ ഓരോ രംഗത്തിലും വ്യക്തമായ് അനുഭവവേദ്യമാക്കി. കൂട്ടുകാരി കഥയിലുടനീളം നിറഞ്ഞു നിന്നു. ഓരോരുത്തരും ജീവിക്കുകയായിരുന്നു. ഇതു സുഹൃത്ത് ബന്ധങ്ങളുടെ , പ്രണയത്തിന്റെ ,... അണയാത്ത മൺചിരാതായി മാറി ഈ ഫിലിം. എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!👍👏❤️🙏
Excellent Messgae conveyed for the present generation kids and well executed, the main characters played is so realistic and loved the background score.......This world exists because of Love.....Love all
ഭഗവാനേ നന്ദി 🙏🙏🙏ഇതു കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടമായേനേ 🥰🥰🥰🥰ശരിക്കും സ്വന്തം ജീവിതത്തിൽ അനുഭവിച്ചപോലെ ഒറ്റപ്പെടൽ അതൊരു വേദനയാ.. അനുഭവിക്കുമ്പോൾ മാത്രമേ അത് എത്രമാത്രം സങ്കടം ആണെന്ന് മനസ്സിലാവു... ഇതു പോലെ ഒരു സൗഹൃദം ഉണ്ടായാൽ പിന്നേ എന്തു വേണം.. സൗഹൃദം അതൊരു സമ്പത്ത് ആണ് ഒരു നിധി ആണ് എന്നോ മറന്നുപോയ ഓർക്കാൻ സമയം കിട്ടാതെ പോയ നിധി... നല്ലൊരു സമ്മാനം തന്നതിന് നന്ദി നന്ദി 🙏🙏🙏കൂടെ എന്റെ പട്ടത്തിക്ക് 🥰🥰🥰❤️❤️❤️😘😘😘😘😘😘😘😘😘
ആത്മാർത്ഥമായ അഭിപ്രായത്തിന് നന്ദി
Thank you very much
ഇത്രയും നല്ലൊരു ഷോട്ട് ഫിലിം അടുത്ത കാലത്ത് കണ്ടിട്ടില്ല. ഇന്നത്തെ പുതു തലമുറയ്ക്ക് മനസ്സിലാകാത്ത ഒറ്റപ്പെടലിന്റെ നേർക്കാഴ്ച .സുഹൃത്ത് ബന്ധങ്ങളുടെ ശക്തിയുടെ നേർക്കാഴ്ച . അവതാരകർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤🙏🌹
Thank you very much
ഷെയർ ചെയ്ത് സഹകരിക്കണേ...
❤❤❤❤❤❤❤❤❤❤❤❤ 1
👌👌👌❤
😅😅😊aaaaaaaaaaaaaa 😊
Super...
ഇന്നത്തെ പ്രധാന പ്രശ്നം. പലരും കഥയ്ക്കും കവിതയ്ക്കും ഒക്കെ പ്രമേയം ആക്കിയിട്ടുണ്ട്. ഈ ഹ്രസ്വ ചിത്രം എല്ലാംകൊണ്ടും വേറിട്ട് നിൽക്കുന്നു. നല്ല ഒന്നാന്തരം ഒരു സിനിമ കണ്ട സന്തോഷം ❤ ആരാണ് ഇതിൽ മോശം... എന്താണ് ഇതിന് കുറ്റം പറയേണ്ടത്... അഭിനേതാക്കൾ പക്വവും, പാകതയും ഉള്ള അഭിനയത്താൽ മനസ്സ് കീഴടക്കി ❤ സംവിധായകന്റെ മിടുക്കും, തിരക്കഥയും.. ചിത്രീകരണവും.. കഥക്ക് അനുയോജ്യമായ സ്ഥലവും വീടും....🙏 ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ ❤❤❤
അതിയായ സന്തോഷം !!
ആത്മാർത്ഥമായ അഭിപ്രായത്തിന് നന്ദി.. എല്ലാവർക്കും ഇഷ്ടപ്പെടുന്നതിൽ ദൈവത്തിനും നന്ദി.
പ്രണയവും സൗഹൃദവും ചാലിച്ച അതി സുന്ദര ആവിഷ്കാരം. ഇങ്ങനെയുള്ള ദേവന്മാരും സുമംഗലമാരും ഇനിയുമുണ്ടാവും ...... അവരും ചെറുപ്പക്കാരാവട്ടെ .....
വാർദ്ധക്യം യൗവനത്തിന് വഴി മാറ ട്ടെ... നന്ദി
എത്ര സുന്ദരമായ കഥ...എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം... വളരെ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ട സന്തോഷം 😢😢😢❤❤❤
വളരെ സന്തോഷം...നന്ദി
Short film ആണെങ്കിലും ഒരു നല്ല film കണ്ടതുപോലെ.. Amazing direction skill. നല്ല തിരക്കഥയും അഭിനേതാക്കളും. എല്ലാം ചേർന്ന് ഒരു നല്ല feature film ന്റെ standard ഉണ്ട്. അഭിനന്ദനങ്ങൾ 🌹🌹
ഒറ്റപ്പെടലിനേക്കാൾ മാരകമായ ശിക്ഷ മറ്റെന്തിനാണ്
ഓരോ ഷോട്ടും മനോഹരമാക്കിയ കാമറയും,
കഥാപരിസരിത്തിന് അനുയോജ്യമായി വാർത്തെടുത്ത
അഭിനയേതാക്കളും, സംവിധായകൻ്റെ കയ്യടക്കവും കൂട്ടുചേർന്നപ്പോൾ കണ്ണിനെ നനയിപ്പിച്ചു🙏
താങ്കളുടെ ആസ്വാദന കുറിപ്പ് വായിച്ചപ്പോൾ ഏറെ സന്തോഷം! അഭിമാനം !!
ബാൻ സുരി കൂടുതൽ പേരിലെത്തിക്കാൻ
സഹായിക്കുമല്ലോ...
@@sureshiringallur3228തീർച്ചയായും പലരിലേക്കും എത്തിക്കഴിഞ്ഞു❤
എത്ര ഭംഗി ആയി ഒരു സൗഹൃദം വരച്ചു കാണിച്ചു.....എല്ലാവരും ഉണ്ടെങ്കിലും ചിലപ്പോൾ ഒറ്റപ്പെട്ടു പോകുന്നവർക്ക് നല്ല സുഹൃത്തുക്കൾ ഒരു ഊർജം ആണ്
വളരെ മനോഹരം സുഹൃദ് ബന്ധത്തിന്റെ ഇത്രേം മനോഹരമായി ചിത്രീകരിച്ച മനോഹരമായ ഇൗ short film ന് ഒരുപാട് നന്ദി🙏🙏
സൗഹൃദം 60 വയസ്സിനു മേൽ നമുക്കെല്ലാം ആഹ്ലാദം പകരുന്ന ബന്ധഠ സുഹുത് ബന്ധം മാത്രം. എത്ര മനോഹരമായി ചിത്രീകരിച്ചു സന്തോഷം. അഭികാമ്യം.
എന്തു പറയണമെന്ന് അറിയില്ല എന്തെഴുതണം എന്ന് അറിയില്ല മനസിനെ പൂവിതളാക്കിയ മഹത്തായ സന്ദേശം നിറഞ്ഞ ചെറിയ സിനിമ. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംവിധായകനും കഥാകൃത്തിനും ക്യാമറാമാനും കഴിവുകൾക്ക് നന്ദി.
വളരെ നല്ല കഥ,അഭിനയം അവതരണം...എല്ലാം.മനസ്സ് നിറഞ്ഞു.ഇതാണ് സൗഹൃദം.. അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏🌹🌹❤️
നന്ദി!... സന്തോഷം !! കടപ്പാട് !!.
ഇന്നത്തെ പ്രായമായവർ അനുഭവിക്കുന്ന ആ ഒറ്റപ്പെടൽ വല്ലാത്തൊരു വേർപ്പുമുട്ടിക്കൽ തന്നെ. അതിന് ഇങ്ങിനെ ഒരു മാറ്റം നമ്മുടെ നാട്ടിലും അംഗീകരിക്കപെട്ടെങ്കിൽ എന്നു കൊതിച്ചുപോയി സത്യത്തിൽ. വർദ്ധക്യത്തിലെ ഒരു കൂട്ട്. ഒരു സുഖംതന്നെയാണ്.വളരെ നന്നായിട്ടുണ്ട് അവതാരണം. ഡയറക്ഷൻ ക്യാമറ എല്ലാം. മനസിന് ഒരു സുഖം തോന്നി.
Sir അഭിനയമികവ്.. വയോധിക ർ അ നുഭവിക്കുന്നതും.. ആസ്വദിക്കേണ്ടതുമായ വിഷയം തിരഞ്ഞെടുത്ത അ ണി യറ പ്രവർത്തകർക്ക് നന്ദി.. ഞങ്ങളുടെ കുടുംബ ഡോക്ടർ കൂടിയായ അങ്ങേക്കും. മറ്റു ല്ലാവർക്കും.. നന്ദി..
இந்த படம் அருமையான நட்பின் காவியம்...கலைக்கு மொழி முக்கியம் இல்லை... சுலபமாக புரிகிறது... இந்த Team க்கு மனமார்ந்த வாழ்த்துக்கள் பாராட்டுக்கள்... எல்லா மொழிகளிலும் இந்த படம் எடுத்தால் வெற்றி நிச்சயம்...
thank you so much🙏🙏🙏🙏🙏🙏🙏🙏🙏
പരശ്പരം പറയാതെ എത്ര പ്രണയങ്ങളാ കഴിഞ്ഞ് പോയത് ,,,,,' വല്ലാത്ത വരികൾ നമ്മളെ പല പ്രായങ്ങളിലേക്കു തിരിച്ച് കൊണ്ട് പോവുന്നു
സൂപ്പർ അഭിനന്തനങ്ങൻ
വളരെ ഹൃദയസ്പർശിയായ അവതരണം...
ഒരു ടെലിഫിലിം ആയി തോന്നുന്നതേയില്ല...
ടീമിന് അഭിനന്ദനങ്ങൾ
Thank you so much❤❤❤❤❤
ഈയുള്ളവനും ഒരു വൃദ്ധനായതുകൊണ്ടാവാം ഗതകാല മധുരസ്മരണകളിലേക്ക് ഒരു നിമിഷനേരത്തേക്കെങ്കിലും ഊളിയിട്ടുപോയി.
കണ്ണുകൾ നിറഞ്ഞിരുന്നു.
ആരും കാണാതിരിക്കാൻ കണ്ണടയെടുത്ത് മുണ്ടിന്റെ തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു.
ഇതിന്റെ അണിയറപ്രവർത്തകർക്ക് പെര്ത്ത് നന്ദി.
🙏🙏🙏🙏🙏🙏
ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചവർക്കേ ഇവയെല്ലാം മനസ്സിലാകൂ. Great job 😍
thank you ❤
ബാൻസുരി
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വേണുനാദം ഈ സിനിമ കാണുന്നതു മുതൽ നമുക്ക് ശ്രവിക്കാനാവും. വാക്കുകൾക്കും, വാക്കുകൾക്കിടയിലെ നിശബ്ദതകൾക്കും ഒരു ഒഴുക്കണ്ട്.വേണു സാർ അഭിനയിച്ച വേഷങ്ങളിൽ അച്ചടക്കത്തോടെ അതിലുപരി നിഷ്പ്രയാസം കൈകാര്യം ചെയ്ത ഒരു കൊച്ചു സിനിമ. അഭ്രപാളികൾക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നന്ദി
സ്നേഹമാണ് ഏറ്റവും വലിയ ഔഷധം എന്നുള്ളതിന് ഇതിൽപ്പരം ഒരു തെളിവ് ആവശ്യമില്ല.
ജീവിത പങ്കാളി മരിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായ അച്ഛന്റെ/ അമ്മയുടെ മക്കൾ നിർബന്ധമായും കണ്ടിരിക്കേണ്ട
അതിമനോഹരവും ഹൃദയഹാരിയുമായ ചിത്രം .🙏🙏🙏
അതി മനോഹരം, മനസ്സിനെ വല്ലാതെ ഉച്ചു കളഞ്ഞു. സംഭാഷണം, അഭിനയം, സംവിധാനം എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം ശരിക്കും കണ്ണു നിറഞ്ഞു. ജീവിത ഗന്ധിയായ ഇത്തരം ഹ്രസ്വ സിനിമകൾ മതി ഒരു ബോക്സ് ഓഫീസ് ചിത്രത്തെക്കാൾ എന്നും ഓർമിക്കാൻ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഡോക്ടറെ എത്രയോ കാലമായി അറിയാം. ഞാനൊരു ചെർപ്പുളശ്ശീരിക്കാരി Retd അധ്യാപിക. ആലിപ്പറമ്പ് കൃഷ്ണ പൊതുവാളുടെ മകൾ.
ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ചെയ്ത ഒരു ഫിലിം.. എല്ലാരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചു..
അഭിനന്ദങ്ങൾ🙏🏻🙏🏻🙏🏻❤
എനിക്ക് വളരെ ഇഷ്ട്ടായി ..എന്റെ college mate എനിക്ക് അയച്ചുതന്നത് ഞാൻ ഒത്തിരി പേർക് അയച്ചു കൊടുത്തു . Award അർഹിക്കുന്ന ഒരു film .Dr.Venu & Susheela….great….കാന്തനോട് .....എന്റെയും favourite ആണ് . നന്നായി പാടീട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏
അതിമനോഹരം. കൃത്യമായ സംഭാഷണങ്ങൾ. മികച്ച അഭിനയം. സൗഹ്യദ സൗന്ദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ക്ലൈമാക്സ്. എല്ലാറ്റിനും ഉപരി ശുദ്ധ സംഗീതത്തിൽ ലയിപ്പിച്ച മാജിക്ക് ഹീലിംഗ് ബാക്ക്ഗ്രൗണ്ട്. സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ
സംവിധായകന് ഹൃദയം നിറഞ്ഞ സ്നേഹം...അഭിനന്ദനങ്ങൾ.. കാലാനുസൃതമായ പ്രമേയം എന്ന് മാത്രമല്ല perfect technical side ..especially camera,music,background score, costumes,casting, location എല്ലാം..big screen ലും താങ്കൾക്ക് നല്ലൊരു ഭാവിയുണ്ട്..
വളരെ നന്നായിട്ടുണ്ട്. അവസാനം കണ്ണ് നിറഞ്ഞുപോയി.....
Really touching...
Well done Suresh sir and team...
Venugopal sir super aayi..
കഥയും കഥാപാത്രങ്ങളും അഭിനേതാക്കളും ഒക്കെ വളരെ നന്നായിരിക്കുന്നു.
നല്ല കഥ. നല്ല അവതരണം. മൊത്തത്തിൽ നല്ലൊരു ഹ്രസ്വ ചിത്രം. സ്നേഹവും സൗഹൃദവുമുള്ള മനസ്സുകൾക്ക് എപ്പോഴും ചെറുപ്പമാണ്. ❤
സത്യം!!
പ്രതികരണം അറിയിച്ചതിൽ സന്തോഷം!!
നന്ദി
വിരാമത്തിന്റെ വരികൾ മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ദേവൻ. ഡോ. വേണുഗോപാൽ ഈ കരാളയു ഗത്തി ൻറെ ദിക്ക് ഭ്രമങ്ങളെ സമാനതകളില്ലാത്ത തലത്തിലെത്തിച്ചു . .
സ്ത്രീ , കാമുകി , നർത്തകി , ഗായിക സകല ഭാവരസങ്ങളും ഒപ്പിയെടുത്ത് ദേവൻറെ ഹൃദയ സരസ്സിലെ മാരിവി ല്ലായി മാറിയ സുമംഗല ഓർമ്മിപ്പിക്കുന്ന്നത്
' അമ്മേ ഹേമന്തയാമിനി
അമ്മേ
ഘനശ്യാമ രൂപിണി
എന്നാകുന്നു.
വാണിനേത്യാരു ടെ മനോഹരമായ
ആലാപനം .
രജതകമലം നേടിയ ' ഒരു ചെറു പുഞ്ചിരി ' എന്നൊരു സിനിമയുണ്ട്.
എന്നാൽ ബാംസുരി ഒരു പടി ഉയരത്തിലാണെന്ന് കേവലനായ എനിക്കു തോന്നുന്നു .
അഭിനന്ദനങ്ങൾ
ഹരിദാസ്
സൌഹൃദം
ഇഷ്ടം
സ്നേഹം
ഒറ്റപ്പെടൽ
കണ്ടു കഴിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങൽ
ഏകാന്തത ചിലപ്പോൾ നല്ലതാണ്.
ഏകാന്തത മാത്രം ബാക്കിയാവുമ്പോൾ നെരിപ്പോട് പോലെ ജീവിതം
നന്മകൾ നേരുന്നു.
santhosham..sneham..aadaram..
ഞങ്ങളുടെ നാട്ടിലെ ഒരു കാലത്തെ തിരക്കേറിയ പീഡിയാട്രിക് ഡോക്ടർ ❤❤❤... അന്നും ഇന്നും കലാകാരന്റെ മനസ്സും അഭിനയപ്റേമവും അദ്ദേഹത്തെ മറ്റു ഡോക്ടർമാർ ൽ നിന്നും വ്യത്യസ്തമായി ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ സർ....❤🎉
നല്ല പോസിറ്റീവ് എനെർജി ഉള്ള കാഴ്ചപ്പാടിന്റെ വർക്ക് എല്ലാവരും സൂപ്പെർ ആയിട്ടുണ്ട് സമൂഹം ഇത് പോലെ മാറിവരട്ടെ
athinaayi praarthikkaam 🙏🙏🙏🙏
Direction
Script
Casting
Background Music
എല്ലാം ഒന്നിനൊന്ന് മെച്ചം...❤️❤️👍👍👍superb visual treat
കണ്ട് മനസ്സ് നിറഞ്ഞു. സൗഹൃദത്തിൻറെ തണൽ വിരിച്ച പൂമരങ്ങൾ വാർധക്യത്തിൽ ഒരു ആശ്വാസമായി .❤ ബന്ധങ്ങളുടെ വില അറിയുന്നവർക്കു മാത്രമേ ഇതൊക്കെ മനസ്സിലാവൂ😊
നന്ദി. സൂഷ്മമായ അഭിപ്രായപ്രകടനത്തിന്...
സംഗീതം പോലെ മധുരതരം..
സൗഹൃദത്തിന്റെ അനുപമായ ഒത്തുചേരൽ.
അതിനപ്പുറം വാർദ്ധക്യത്തിന്റെ വ്യഥകൾ പറയാതെ പറഞ്ഞു.
അതിമനോഹരം !!
കഥ ഗംഭീരം
അഭിനയിച്ച വർ ബഹുകേമം.
കൃത്യമായ ചലനങ്ങളോടെ ക്യാമറ..
എല്ലാം... അതി മനോഹരം.
രാജകല മോഹൻ
ബാൻ സുരി കണ്ടതിലും വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനും
സന്തോഷവും നന്ദിയും അറിയിക്കട്ടെ...
short film - എല്ലാം കൊണ്ടും... എത്രത്തോളം നന്നായി എന്ന് വർണ്ണിക്കാൻ വാക്കുകളില്ല ..... അത്രത്തോളം നന്നായി.
സന്തോഷം..നന്ദി
Thank you very much
സ്ക്രിപ്റ്റ്... സംവിധാനം...ഏറ്റകുറച്ചിലില്ലാത്ത അഭിനയം.. എല്ലാം കൊണ്ടും അതി മനോഹരമായ ഒരു കവിതപോലെ...തുടക്കം മുതൽ ഒടുക്കം വരെയും . അഭിനന്ദനങ്ങൾ 🙏🌹
വളരെ ഹൃദ്യമായ ഒരു ഫിലിം, മനോഹരം...❤🌹👏👏👏
തികച്ചും പോസിറ്റീവ് ആയ സ്ക്രിപ്റ്റ് ,അപ്രതീക്ഷിത ക്ലൈമാക്സ് ,പ്രേക്ഷകനുമായി സംവദിക്കുന്ന രീതിയിൽ ഉള്ള സംവിധാനം ,സിനിമ സംവിധായകൻ കൂടിയായ സുരേഷ് ഇരിങ്ങല്ലൂർ സാറിന്റെ സൂക്ഷ്മത നിറഞ്ഞ അവതരണ രീതി ഇതൊക്കെയാണ് ഈ ഫിലിമിനെ വേറിട്ട് നിർത്തുന്നത് ,ഡോക്ടർ വേണുഗോപാൽ സാറിന്റെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ടെകിലും ഈ ചിത്രം അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണെന്ന കാര്യത്തിൽ സംശയമില്ല .എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹപൂർവ്വം ഉബൈദ്ഖാൻ 🙏🙏
സൗഹൃദം തഴുകിയപ്പോൾ വാടിപ്പോയ ജീവിതം തളിരണിഞ്ഞു. മരണകിടക്കയിൽ നിന്ന് വാനോളം മോഹങ്ങൾ ചിറകു വിരിച്ചു പറന്നു. ചേർത്തു പിടിക്കാൻ കൈകളുണ്ടായിരുന്നെങ്കിൽ, പ്രചോദിപ്പിക്കുന്ന വാക്കുകൾ സിരകളിൽ അഗ്നി പടർത്തിയെങ്കിൽ ചിലരുടെയെങ്കിലും സായംകാലം വർണാഭമായേനെ. നല്ല ചിത്രം. നല്ല സന്ദേശം
മനോഹരമായ വരികളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം... അഭിമാനം !!
അതി മനോഹരമായ യഥാർത്ഥമായ ഗതകാല ഓർമ്മകൾ ഉണർത്തുന്ന നയനാനന്ദകരമായ , കർണ്ണാനന്ദകരമായ ചിത്രീകരണം. മനോഹരം....🎉❤👌🌹🙏
വളരെ സന്തോഷം തോന്നുന്നു ശരിയാണ് 60 കഴിഞ്ഞാൽ സുഹൃത്ത് ബന്ധമാണ് ഏറ്റവും സന്തോഷം തരുന്നത്
👍👍👍👌👌❤️
കണ്ണ് നിറഞ്ഞു.. അഭിനന്ദനങ്ങൾ വേണു സർ 🌹🌹🌹
🥰
കണ്ണ് നിറഞ്ഞു, നല്ല അഭിനയം നല്ല തിരക്കഥ സംവിധാനം 👍
നന്ദി... സന്തോഷം.ആദരം
ജീവിതം സായാഹ്നം എന്നും ഒറ്റപ്പെടലിന്റെ കാലം... പക്ഷേ സൗഹൃദം ഒരു മൃതസഞ്ജീവനി യായി മാറുന്ന കാഴ്ച എത്ര മനോഹരം 👌👌👌🙏🙏🙏
വളരെ നല്ല ശരി❤❤❤
Too good. An eye opening for those who are not remembering our old friends and the past golden day.
ഒരു സിനിമ പോലെ മനോഹരം💞 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ🌷
നന്ദി..പ്രദീപ് ജി...
chandroth purushothaman
0 seconds ago
പ്രിയപ്പെട്ട സുഹൃത്തെ ,ഞാനും സരസയും ബാൻസുരി കണ്ടു.ഞങ്ങൾ രണ്ടുപേരും വളരെ ആസ്വദിച്ചു. മലയാള സാഹിത്യത്തിൽ വളരെ ആകൃഷ്ടനാണെങ്കിലും സിനിമ വളരെ അപൂർവമായി മാത്രമേ കാണാറുള്ളു. കഥയും, സംഭാഷണവും അഭിനയവും ഒരു ഹോളിവുഡ് സിനിമയെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു.ജീവിത സായാഹ്നയത്തിൽ എത്തിയ നമ്മളെപ്പോലുള്ള ആളുകൾക്ക് ;സ്വന്തം ജീവിത കഥയിലെ ഒരു ഏട് തന്നെ സ്‌ക്രീനിൽ കാണുന്നതുപോലെ തോന്നി.നമ്മുടെ കോളേജ് ജീവിതത്തിലെ മധുരിക്കുന്ന ചില നിമിഷങ്ങൾ ; യൗവനത്തിൻ്റെ ആദ്യത്തെ ഓളങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആനന്ദത്തിൻറെ മിന്നലാട്ടങ്ങൾ ഉളവാക്കുന്ന സുദിനങ്ങൾ; ആശാൻറെ നളിനിയും ,ചങ്ങമ്പുഴയുടെ മനസ്‌വിനിയും മനസ്സിൽ 'നിർവൃതിതൻ പൊൻകതിർപോലെ" മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാലം ,അതെല്ലാം ഓർമിപ്പിക്കുന്ന ഒരു ചിത്രം! ഉള്ളിൽ ആദ്യത്തെ അനുരാഗം (ഇഷ്ടം ) ഉദിക്കുകയും എന്നാൽ അത് അവളോട് പറയാനുള്ള തന്റേടമില്ലാതെ മനസ്സിൽ വെച്ച് നടക്കുകയും ,ഒടുക്കം മറ്റൊരു സമർത്ഥൻ അവളെ തട്ടിക്കൊണ്ടുപോവന്നതും ,നിരാശനായി എത്രയോ മാസങ്ങൾ ,നായർ പിടിച്ച പുലിവാലെന്ന സിനിമയിലെ "കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക കൊത്തിപോയി ----; എന്നഗാനം പാടി വിലപിച്ചു നടന്നതുമെല്ലാം ഓർക്കുന്നു .
സ്നേഹത്തോടെ
സി.വി .പുരുഷോത്തമൻ
thank you so much for valuable coments..🙏
വാർദ്ധക്യം ആസ്വദിക്കാൻ, ആനന്ദിക്കാൻ ഇതുപോലെ എല്ലാവർക്കും കഴിഞ്ഞെങ്കിൽ...❤❤❤♥♥മരണമെത്തും വരെ ജീവിതം സന്തോഷത്തോടെ 🌹ഏറെ ഇഷ്ട്ടായി ഈ ഹൃസ്വ ചിത്രം.. ആശംസകൾ അഭിനേതാക്കൾക്കും അണിയറപ്രവർത്തർക്കും 🙏
നന്ദി... വിലയേറിയ അഭിപ്രായം പറഞ്ഞതിന്.
സന്തോഷം .. കണ്ടതിന്..
കടപ്പാട്, മനസ്സുകൊണ്ടേ റ്റെടുത്തതിന്...
ഗംഭീരം ...... ഹൃദയ സ്പർശിയായ ആ വിഷ്കാരം❤
thank you..
I can't believe my eyes. Dr. Ramdas Sir, you are simply great! The lead pair is too good to be spoken about and are virtually living in their roles.
A sweet short film that leaves a sprinkle of pain, when one ponder about old age. Congrats to the entire team.
വേനൽമഴ പോലെയാണ് സൗഹ്യദങ്ങൾ .... ഒറ്റപെടുന്ന ജീവിതങ്ങൾക്ക് സൗഹ്യദത്തിന്റെ തണൽ പൂർവ്വ കാലത്തേക്ക് നയിക്കും .....അത് എല്ലാ ഓർമ്മകളേയും തിരിച്ചെടുക്കുന്നു ......
sure..
Superb movie...my mom suggested this to me when I was telling something in the same lines. Having your frnds or ex etc is a reason to live..to wake up each day ❤
വളരെ മനോഹരമായ, ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം....👌ഒരുപാട് സന്തോഷം...☺️🥰നന്ദി.....🙏🌹നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു....❤️🙏🎁🏆ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ....❤👏🏆🎁ഇനിയുമിനിയും നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ....🙏പ്രാർത്ഥിക്കുന്നു...🙏ആശംസിക്കുന്നു....🙏നന്മകൾ നേരുന്നു....🙏❤️🌹
വർണ്ണശബളമായ അഭിനന്ദനങ്ങൾക്ക് നന്ദി കാർത്തികാ പ്രകാശ്...
തീർശ്ചയായും ഇത്തരം നല്ല സൃഷ്ടികൾക്കായുള്ള പ്രവർത്തനത്തിലാണ് ഞങ്ങൾ... പ്രാർത്ഥിക്കുക!!
ഹൃദയ സ്പർശിയായ അവതരണം. മനസിൽ തങ്ങി നിൽക്കുന്ന ഒരു നല്ല സിനിമ . ആശംസകൾ ...
Thank you very mach
ഒരു കവിത പോലെ മനോഹര൦. ഒട്ടും അതിഭാവുകത്വം ഇല്ലാതെ. മനസ്സിന്റെ കോണിൽ ചെറിയനോവ് ഏൽപ്പിച്ച്, ചിന്തയെ ഉണർത്തി കടന്നുപോയി. നന്ദി.
പഴയ പ്രണയ ബന്ധങ്ങൾ കാലം എത്ര കഴിഞ്ഞാലും ചോർന്നുപോകാതെ സൂക്ഷികുന്നവർക്ക് ഈ സിനിമ ഒരു പ്രചോദനമാകുന്നു❤😊
മരിക്കാത്ത മധുരമാണ് പ്രണയം
ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ വിഷയം. അഭിനയം , സംഗീതം എല്ലാം ഒന്നിനൊന്ന് മികച്ചത്. സുരേഷ് ഇരിങ്ങല്ലൂർ | വേണു സാർ, സജീഷ് വൈഖരി തുടങ്ങി ഓരോരുത്തർക്കും അഭിനന്ദനങ്ങൾ
Lovely
നന്നായിട്ടുണ്ട്.. 👌 സൂപ്പർ.. 👏👏👏
അഭിനന്ദനങ്ങൾ 🌹🌹🌹
🙏🙏🙏🙏
സുരേഷേ ബാൻസുരി എനിക്ക് പലരും
അയച്ചു തന്നു. കാണേണമെന്നും പറഞ്ഞു ' നീ എൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് കൊണ്ടല്ല അയച്ചു തന്നത് ' ബാൻ സുരിയുടെ സുഖശീതളത്തിൽ പ്രായം മറന്ന് ജീവിക്കാനൊരുങ്ങിയവരായിട്ടാണ്. ഒരു പാട് സന്തോഷം തോന്നി. വൃദ്ധർക്കായി ഒരു പൂമരം ഉണ്ടാക്കിയതിൽ !
ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. Best wishes !❤️❤️❤️ ഡോക്റ്റരോട് എൻ്റെ അന്വേഷണം പറയണം. ഡോക്ററരുടെ സുഹൃത്ത് "സീമ "യോടും😊👍🙏
നന്ദി.. മാഷേ
മാഷിന്റെ വരികൾ കണ്ടപ്പോൾ നമ്മൾ ഒരുമിച്ച് അതരിപ്പിച്ച മഹിളാസമാജവും സൂര്യാ ടി വി യു മൊക്കെ ഓർമ്മയിൽ വന്നു.
മാഷിന്റെ പുസ്തക രചന
വൻ വിജയമായി തീരട്ടെ...
വിലപ്പെട്ട അഭിപ്രായം അറിയിച്ചതിന് നന്ദി...
സന്തോഷം...
Thank you for the wonderful comment Dr Venu
തെളിനീരുപോലെ ഒരു സൗഹൃദം. എല്ലാ വയ്യായ്‌കളും മറന്ന് വീണ്ടും ചെറുപ്പമാകാൻ സുഹൃത്ത് എന്ന മരുന്ന്..👌
സൌഹൃദം മൃതസജ്ജീവനി
മനോഹരം..,ഹൃദയത്തില് തൊടുന്നത്....ഒരു പാട് ഇഷ്ടമായി...👍❤️❤️🌹🌹....ജീവിത സായാഹ്നത്തിൽ സുഹൃത്തുക്കൾ ആണ് നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത്....💓💓.. സുഹൃത്തുക്കളാണ് സായാഹ്നത്തിൽ നമ്മുടെ സമ്പാദ്യവും സന്തോഷവും...❤❤❤🌹🌹
സൂഷമമായ വിലയിരുത്തലിന് നന്ദി.. കടപ്പാട്...സന്തോഷം !!
ഗംഭീരം, ഇത്രയും നാച്ചുറൽ ആയ ആക്ടിങ് 👌👌👌ദേവൻ, സുമംഗല സൂപ്പർ, ഡയറക്ഷൻ സ്ക്രിപ്റ്റ് സൂപ്പർ, inspirationalal short film, thanks my dear friend Dr Malathy for sharing this
🙏🙏🙏
ഡയറക്ടർ Suresh ഇരിങ്ങല്ലൂർ 👌👌👌.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉
ഇന്നത്തെ കാലത്തിനു യോജിച്ച ഒരു ദൃശ്യാവിഷ്കരണം. എല്ലാവരും നന്നായി അവരവരുടെ റോൾ ഭംഗിയാക്കി. അഭിനന്ദനങ്ങൾ 🙏
🙏🙏🙏🙏🤝
അവതരണവും അഭിനയവും വളരെ മനോഹരം. ദൃഢമായ സുഹൃദ് ബന്ധത്തിന്റെ വിലയേറിയ ഒരു സന്ദേശം ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. Must watch🙏🏻
ഒത്തിരി ഇഷ്ട്ടായി ❤ നല്ലൊരു ഫീൽ ഗുഡ് ഫിലിം ❤❤ വളരെ നല്ല അഭിനയം എല്ലാവരും..👍👍👍
മൂകേഷ് ജി നമസ്കാരം.
അഭിപ്രായത്തിന് പ്രത്യേക നന്ദി
ഹൃദയത്തിൻ തൊടുന്നനല്ല ഇതി വൃത്തം... Supper🎉🎉🎉🎉🎉❤❤❤❤
thank you shylaja..
കലയിൽ ലയിക്കുന്ന ജീവിത ഗന്ധം ; അതോ ജീവിതത്തിൽ ലീനമായ കലയോ .....
മനോഹരം ....🙏🙏🙏🥰🥰
thanksssss..
Beautiful and more sensitive film. Seniers will definitly fond of this fantastic movies, no it is the reality🙏
👌 മനോഹരമായ കാഴ്ച.....എത്ര സുന്ദരം ♥️ അഭിനന്ദനങ്ങൾ 🌹 ഹൃദയസ്പർശിയായ കഥ....♥️
thank you very much..🙏🙏🙏🙏
എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ..
ഡോക്ടർ നന്നയി അഭിനയിച്ചിട്ടുണ്ട്
Al the best
Noushu Shameer
thank you so much
ഒന്നല്ല ഒന്ന് രണ്ട് വട്ടം കണ്ടു. കൺകോണിലൊരു നനവ്. അത് team ന്റെ വിജയമാണ്. 👍
Thank you..
മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുമല്ലോ.
നന്ദി
Super. God bless all of yoy😂
ഇതാണ് നിഷ്കളങ്കമായ സ്നേഹം . അവിടെ മാത്രമേ സൗഹൃതത്തിന് വിലയുള്ളു.
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു..
വളരെ നന്നായി സുഹൃത്തുബന്തത്തെ എത്ര മനോഹരമായി ചിത്രീകരിച്ചു അവസാനം Dr Randasinde enrti വളരെ നന്നായി
🤝🤝🤝
സൂപ്പർ സ്റ്റോറി, എല്ലാവരുടേയും നല്ല അഭിനയം.എല്ലാം കൊണ്ടും മികച്ച ഒരു ഷോർട്ട് ഫിലിം. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
അസ്സലായി. ഇതു കാണാൻ കിട്ടിയത്, സാമയോചിതം എന്നു വേണം പറയുവാൻ. കഴിഞ്ഞ ഒരു ഒത്തുചേരലുമായി ചേർത്തു വെച്ചപ്പോൾ ചലച്ചിത്രത്തിന് ഒരു പ്രത്യേക തിളക്കം. വരാനിരിക്കുന്ന നാളുകൾ ഇങ്ങിനെയാകാം അല്ലായിരിക്കാം, എങ്കിലും ഒരു പൂർവ്വ ദർശനം പോലെ തോന്നി . അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. 'കൽപാത്തി പട്ടത്തി' മികച്ചു നിന്നു. തലക്കെട്ട് അവതരണ വേളയിൽ പശ്ചാത്തലത്തിൽ കൊടുത്തത് താരാട്ടിന്റെ ഈണമായിരുന്നുവോ? അവിടെ ബാസുരിക്ക് പ്രാമുഖ്യം കൊടുക്കാമായിരുന്നു. പുതിയ വിഷയമല്ലാതിരുന്നിട്ടും ആവർത്തന വിരസത തോന്നിയില്ല. തിരക്കഥയിൽ മിതത്വം പാലിച്ചതുകൊണ്ട്, കഥ ഇഴഞ്ഞില്ല. നന്നായി. ഉദ്യമം അഭിനന്ദനാർഹം.
thank you so much for valuable coments..🙏
Excellent short film.Soulful acting by all.Music ..scintillating mohanam&neelambari.Standing ovation to the whole team..Dear director sir..Kodu kai❤❤I love you all dear Malayali brothers❤❤
മനോഹരം 👍👍👍👍👍സൂപ്പർ 💐💐💐💐💐💐ഒത്തിരി ഇഷ്ടം ആയി 🌹🌹🌹🌹🌹🌹
Thank you Subhashji..🙏🙏🙏🙏🙏
സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
സ്‌നേഹത്താൽ വൃദ്ധി നേടുന്നൂ
സ്നേഹം താൻ ശക്തി ജഗത്തിന്
സ്നേഹം താൻ ആനന്ദ മാർക്കും 👍👌👌
മനോഹരം സൗഹൃദം അതിന്റെ മഹത്വം.... 🥰
Thank you very much
ഇത്തരം നിർമലമായ സൗഹൃദങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ!Congratulations, the whole team....
thank you very much.....🙏🤝🙏🙏🙏
മനസ്സിനെ പഴയകാലത്തിലേക്ക് കൊണ്ടുപോയി❤❤
ഈ ഹ്രസ്വചിത്രം മനോഹരമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. പ്രമേയം തീർത്തും സമകാലികം തന്നെ. അഭിനേതാക്കൾ അവരവരുടെ ഭാഗം നന്നായി ചെയ്തിരിക്കുന്നു. എന്നാലും ചിലത് പറയാതെ വയ്യ. ആകപ്പാടെ സവർണ്ണപ്രതീകങ്ങൾ അടിമുടി നിറഞ്ഞാടുന്ന ഒരു ഫീൽ. . എന്തൊക്കെ കെട്ടുകാഴ്ചകൾ . ഗംഭീരൻ തറവാട് പത്തായപുര , അടിച്ചുതളിക്കാരി വാല്യക്കാരൻ, വെജിറേറ രിയനിസം, കർണാടക സംഗീതം പോരാത്തതിന് നായിക ഒരു പട്ടത്തി . നായികയുടെ ജാതി രണ്ടു തവണയെങ്കിലും ആവർത്തിക്കുന്നുമുണ്ട്. സമകാലിക സാമൂഹ്യബോധവും ആയി വല്ലാത്ത ചേർച്ചക്കുറവു.
മദ്യം കഴിച്ച ശേഷമുള്ള മകൻറെ മാറ്റത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്താണ് . മദ്യം സാമൂഹിക മാറ്റത്തിന് ഒരു രാസ ത്വരകം ആണ് എന്നാണോ.
ഏതായാലും വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ എന്നുള്ള തീമിൽ നിന്ന് വാർദ്ധക്യത്തിൻ്റെ ആഘോഷം ആയി കഥാതന്തു മാറുമ്പോൾ പ്രേക്ഷകനും നിലപാട് തറ പോലെ ഹ്രസ്വചിത്രം അതിമധുരമോ ഇരട്ടിമധുരമോ ആകുന്നു
അതീവ മനോഹരമായ ഒരു ദൃശ്യകാവ്യംതന്നെ,,💯👌👌👌
🙏🙏🙏
ജീവിതത്തിലെ അവസ്ഥാന്തരങ്ങൾ.. ഹൃദ്യമായ അവതരണം പറയാനകാത്ത പ്രണയങ്ങൾ തീർത്ത ചാരുത എത്ര മനോഹരം l ആത്മഹർഷങ്ങളുടെ ഇളം താരാട്ടിൽ മനസ്സുകളുടെ നിവൃതി So well
thank you so much for valuable coments..🙏
ഒറ്റപ്പെടലിനൊരു മരുന്ന് കണ്ടുപിച്ചു. സൗഹൃദം, അത് കാത്തു സൂക്ഷിക്കുക, കൊണ്ടുപോകുക. 👍👍
🎼🎼🎼🎼🎵🎼🎼🎼
അതിമനോഹരം..കഥ .
അഭിനയം.
സംഗീതം..ക്യാമറാ എല്ലാം സൂപ്പർ... ഭാസുരി ഒരു നല്ല ഫ്രൻഡ്ഷിപ്പ് തീം.
ബാൻ സുരി കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..സ്നേഹം... ആദരം...
സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ 🙏🥳🥳🥳🥳
എന്നു മെന്നും.. '
രചയിതാവിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഭാവുകങ്ങൾ നേരുന്നു..❤❤❤
അഭിനന്ദനങ്ങൾക്ക് നന്ദി
@@sureshiringallur3228 ❣️❣️❣️
പറയാൻ വാക്കുകളില്ല. സൂപ്പർ. അഭിനന്ദനങ്ങൾ 🌹👍🙏🙏🙏
Thank you very much !!
It’s great…..വാര്‍ധക്യത്തിൽ
ശരീരത്തിനല്ല ചികില്‍സ വേണ്ടത് മനസ്സിനാണ് ....
ഏറ്റവും നല്ല ഒരു സന്ദേശം......❤❤❤❤❤❤
ഉമ്മർ നീരാനി.....
sure..
മനസ്സിൽ തട്ടിയ ഒരു ഫിലിം
അതി ഗംഭീരം
അഭിനന്ദനം🙏🙏🙏🙏💐💐💐💐
thank you so much..
🙏 oru pakshe njangalude thalamura bhagyamullavarayirikam. Gouthamande thiricharivu nammude kuttikalilum theerchayayum oru sparkundakkam. Super 👍
മനോഹരം, പ്രചോദനം ഉളവാക്കുന്ന സിനിമ
☘️
ഇതളടർന്ന
സായാഹ്ന സ്വപ്നങ്ങൾ
ശലഭങ്ങളായിതാ
പുനർജ്ജനിക്കുന്നു...
പുതിയ വാസന്ത
വഴികളിൽ
മഴവിൽ ചിറകുകൾ
മർമ്മരമാവുന്നു....
🌼
ശ്രീ. സുരേഷ് ഇരിങ്ങല്ലൂർ &
ടീമിന്റെ *ബാൻസൂരി* എന്ന കൊച്ചു സിനിമ നൽകുന്ന ദൃശ്യ വിസ്മയം
ഹൃദ്യം മനോഹരം .
___________________________
സുരേഷ് ബത്തേരി
സുരേഷ് സാർ
താങ്കളുടെ കവിത വാചാലമായി സംസാരിക്കുന്നു.
ഞങ്ങളുടെ ലക്ഷ്യം വിജയിക്കുന്നതിന്റെ മർമ്മരം
അതിലൊളിഞ്ഞിരിക്കുന്നു.
സന്തോഷം..
മാഷിനോട് നന്ദി പറയുന്നതെങ്ങിനെ?
സന്തോഷം...സ്നേഹം...
@@sureshiringallur3228 🙏🙏
Heart touching ♥️ 💓 💖
ഒന്നും പറയാനില്ല 🙏 വാക്കുകൾക്ക് അതീതം. ❤️ കുറെ നാളുകൾക്കു ശേഷം
ഇത്രമേൽ ഹൃദയ സ്പശിയായ കുഞ്ഞു സിനിമ കാണുവാൻ സാധിച്ചു, ഇതിൻ്റെ മുന്നിലും, പിന്നിലും പ്രവർത്തിച്ച എല്ലാ മനസ്സുകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ 🙏🥰❤️
താങ്കളുടെ ആത്മാത്ഥമായ സ്നേഹത്തിന് നന്ദി...
ഏച്ചുകെട്ടില്ലാത്ത ഒരു ഫിലിം. ഓരോ സീനിനും അതിന്റെ മാസ്മര ഭാവത്തിൽ ഒഴുകിയണയുന്ന ദേവസംഗീതം ഇതിന് പത്തരമാറ്റേകി. ദേവനിൽ വരുന്ന മാറ്റങ്ങൾ ഓരോ രംഗത്തിലും വ്യക്തമായ് അനുഭവവേദ്യമാക്കി. കൂട്ടുകാരി കഥയിലുടനീളം നിറഞ്ഞു നിന്നു. ഓരോരുത്തരും ജീവിക്കുകയായിരുന്നു.
ഇതു സുഹൃത്ത് ബന്ധങ്ങളുടെ , പ്രണയത്തിന്റെ ,... അണയാത്ത മൺചിരാതായി മാറി ഈ ഫിലിം. എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!👍👏❤️🙏