പ്രത്യേക അനാലിസിസ് അർഹിക്കുന്ന ഒരു ട്രോളനും അദ്ദേഹത്തിന്റെ ട്രോളുകളൂം! Analyisng a special Trollan!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 4,3 тыс.

  • @AtulSajeev
    @AtulSajeev 4 года назад +7350

    2:32 "ഒരു മിന്നായം പോലെ കണ്ടു 😁"
    This means a lot to me 😍💙

  • @ritwikta7203
    @ritwikta7203 4 года назад +2718

    ഇത് വരെ കണ്ടത് :- മല്ലു അനലിസ്റ്റ് നോർമൽ മോഡ്
    ഇപ്പോൾ കാണുന്നത് :- മല്ലു അനലിസ്റ്റ് ആക്റ്റീവ് മോഡ്
    🔥🔥

    • @sharklair
      @sharklair 4 года назад +67

      More like roasting mode

    • @jprakash7245
      @jprakash7245 4 года назад +81

      😂
      സമൂഹത്തിലെ കീട നിവാരണം,.. ഈ സമൂഹത്തിൽ ആക്ടീവ് മോഡ് തന്നെ വേണം.

    • @nakulkp
      @nakulkp 4 года назад +30

      Avar push cheydhu, ippo avar sandhoshikkunnundo illeyo enno ariyilla.

    • @AnoopK-sp6kb
      @AnoopK-sp6kb 4 года назад +8

      Beast mode

    • @logically2761
      @logically2761 4 года назад +10

      Chothich pani vangnavark pettan thane kodkanam. Wait cheypikan Padilla. 🤣

  • @archanaashok8881
    @archanaashok8881 4 года назад +243

    ഈ ട്രോളുകൾ കണ്ട് ഞാൻ ചിരിച്ച് ആസ്വദിച്ച ഒരു കാലമുണ്ടാരുന്നു പക്ഷേ മല്ലു അനലിസ്റ്റ് എന്ന ചാനൽ എപ്പോൾ കണ്ടോ അന്ന് മുതൽ എന്റെ ചിന്താഗതി മാറി തുടങ്ങി😊

  • @gman7747
    @gman7747 4 года назад +84

    ജീവിതത്തിൽ ഒരുപാട് മാറി ചിന്തിക്കാൻ എനിക്ക് സാധിച്ചു.. ഞാൻ കടപെട്ടവനാണ്.... Thankyou bro

  • @Amrithavr
    @Amrithavr 4 года назад +1029

    എന്റെ വലിയ ഒരു ആഗ്രഹം ആണ് ഇദ്ദേഹത്തിന്റെ ഒരു Video എങ്കിലും trending pageൽ വരണമെന്ന് , അങ്ങനെ സംഭവിച്ചാൽ നമ്മുടെ സമൂഹം ഒരുപാട് progressive ആയി എന്ന് ഉറപ്പിക്കാം

  • @rinoyinnocent4389
    @rinoyinnocent4389 4 года назад +814

    ഇത്ര അക്കാഡമിയൽ ഭാഷയിൽ തേച്ച് ഒട്ടിക്കാൻ ചേട്ടന് മാത്രമേ പറ്റൂ..♥️

  • @thisme2885
    @thisme2885 4 года назад +366

    നടിമാർ English പറയുന്നത് ആണ് ട്രോൾ ചെയ്യുന്നവർക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യം. Male actors പറഞ്ഞാല് mass daa

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +18

      Ate Oxford level 🙄

    • @rakhiraveendran
      @rakhiraveendran 4 года назад +2

      Thats true...!

    • @ambu392
      @ambu392 4 года назад +2

      Exactly

    • @abhinayasv8952
      @abhinayasv8952 4 года назад +23

      അത് പോലെ നടിമാർ ഇംഗ്ലീഷ് പറഞ്ഞ് തെറ്റിയാൽ അതും ട്രോൾ ആക്കി അവരെ വ്യക്തിഹത്യ ചെയ്യും. കളിയാക്കുന്നവന് ബേസിക് ഗ്രാമർ പോലും അറിയില്ല എന്നത് മറ്റൊരു തമാശ.

    • @Jasmin_mkd
      @Jasmin_mkd 4 года назад +8

      സത്യം. ഈ ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷ അല്ലാതിരുന്നിട്ടും അത് പഠിക്കാനും പറയാനും കാണിക്കുന്ന നമ്മുടെ മിടുക്കിനെ ഇത്തരത്തിലുള്ള ട്രോളുകൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഏതൊരു ഭാഷയും പഠിക്കാൻ സ്ഥിരമായി ആ ഭാഷയുമായി ഇടപഴകണം. അതിൽ പിഴവ് വരുന്നതിൽ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്.
      അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ കളിയാക്കുന്നത് ഇതിന്റെ ABCD പോലും അറിയാത്തവർ ആയിരിക്കും എന്നുള്ളതാണ്

  • @SpiderMan-gq8yf
    @SpiderMan-gq8yf 4 года назад +406

    ആരും ഈ വീഡിയോ കണ്ട് ഈ പറഞ്ഞ ട്രൊള്ളന്മാരുടെ ചാനലിൽ പോയി തെറി വിളിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. മല്ലു അനലിസ്റ്റ് കാണിക്കുന്ന സംസ്കാരം നമ്മൾ ഫോളോ വേഴ്സ്‌നും കാണിക്കാം. ❤️

  • @sreelekshmyretnakaran1680
    @sreelekshmyretnakaran1680 4 года назад +1503

    Trols ഒക്കെ ആസ്വദിച്ചിരുന്നു, ഒരു സമയത്ത്. ഇപ്പൊ കുറച്ചു നാളായി കാണാറില്ല .വ്യക്തിഹത്യ ആണ് പല ട്രോൾസും.

    • @ammukt2732
      @ammukt2732 4 года назад +36

      Athul sajeev troll kaanu. Creative ayitan aal ella vdeosum cheyyunnath

    • @therighteous3251
      @therighteous3251 4 года назад +3

      💯

    • @soumyasasi416
      @soumyasasi416 4 года назад +21

      Correct aanu.. Njnaanum ആദ്യമൊക്കെ ട്രോൾസ് വെയിറ്റ് ചെയ്യുമാരന്. പിന്നീട് മനസിലായി ഇതെല്ലാം വ്യൂസ് കൂടാൻ ഉള്ള പണിയാണ്.

    • @prasanthsivan
      @prasanthsivan 4 года назад +1

      Sathyam

    • @opacarophile3479
      @opacarophile3479 4 года назад +2

      @@soumyasasi416 mee too😇

  • @abhijithk.s1156
    @abhijithk.s1156 4 года назад +533

    മാന്യമായി ശത്രുക്കളെ കൊന്ന് കൊലവിളിക്കൽ ആണ് ഇങ്ങേരുടെ മെയിൻ....😂😂🤣😂🤣😂

  • @thameemsthoughts4504
    @thameemsthoughts4504 4 года назад +1851

    Actress interviews maathram trollaan pattum.
    Mammootty, mohanlal, Surya, Vijay okke trolliyaal vivaramariyum. 😂🤣

    • @nthykrishnamani
      @nthykrishnamani 4 года назад +111

      So true....I was trolled for requesting it. 😂

    • @justinjacob3079
      @justinjacob3079 4 года назад +26

      സത്യം 🤣

    • @vinyasunny7352
      @vinyasunny7352 4 года назад +22

      True 😂

    • @adithyanaadhi7653
      @adithyanaadhi7653 4 года назад +39

      Avanmarude channel thanne pootum😂

    • @akshayamohan7546
      @akshayamohan7546 4 года назад +53

      Satyam! Eethelum oru nadi avrde age nu anusarichakum interviewil reply kodukka.. athoke thiranju pidich troll cheyuka ennathkondu enthanavo udeshikunnath!!!

  • @chethanpj6796
    @chethanpj6796 4 года назад +367

    മറ്റൊരാളെ വ്യക്തിഹത്യ നടത്താതെ അയാൾ സമൂഹത്തോട് ചെയ്യുന്ന തെറ്റിനെ മാന്യമായ രീതിയിൽ വിമർശിക്കുന്ന ഏറ്റവും നല്ല യൂട്യൂബർ
    Mallu analyst ishtam ❤️❤️

  • @i_amsonofvarghese
    @i_amsonofvarghese 4 года назад +278

    അയൽക്കൂട്ടം വെറും കലപില കൂട്ടങ്ങളല്ല, ഒരു കൂട്ടം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം. അത്തരമൊരു statement നടത്തിയതിൽ സന്തോഷം.

  • @anoopsyam646
    @anoopsyam646 4 года назад +1461

    സ്ത്രീ വിരുദ്ധത ആണ് യൂറ്റൂബ് ട്രോളൻമാരുടെ പ്രധാന ഐറ്റം. പ്രധാന ഇര തുടക്കകാരായ സിനിമ നടിക്കളും

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +25

      അതക്കെയല്ലേ അവർക്കു heroism

    • @Kat_Jose
      @Kat_Jose 4 года назад +55

      Ubaid Ibrahim annu athinta main leader 🙄

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +25

      @@Kat_Jose ഇപ്പൊ മൂപ്പര് ചെറുത്ആയിട്ടു മാറി ന്ന് കേൾക്കുന്നു ✌️

    • @randomdude2792
      @randomdude2792 4 года назад +15

      @@Kat_Jose ubaid മല്ലു അനലിസ്റ്റ് fan ആണു

    • @Subi-jf5do
      @Subi-jf5do 4 года назад +2

      Yes

  • @fathima___6913
    @fathima___6913 4 года назад +813

    ഇനി ഒരു കാര്യം പറയട്ടെ...
    പണ്ട് helen of spartaye വളരെ മ്ലേച്ഛമായ thumbnail ഇട്ട് ട്രോള്ളിയതിനെ ചോത്യം ചെയ്തതിന്ന് ഈ മഹാൻ "jishnu trolls " എന്നെ ബ്ലോക്കിയതാണ് ...
    ഇപ്പൊ അഭിമാനം തോന്നുന്നു 😹എനിക്ക് കിട്ടിയത് certificate ആയിരുന്നു 😎

    • @sabithaambi4752
      @sabithaambi4752 4 года назад +4

      ❣️❣️❣️❣️❣️

    • @timespenter4669
      @timespenter4669 4 года назад +4

      Well done

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад

      Hehe

    • @44d1n47h
      @44d1n47h 4 года назад +4

      Singa penne...😌🚶🚶🚶ogey

    • @divyanandu
      @divyanandu 4 года назад +36

      അതെനിക്ക് ഓർമ്മയുണ്ട്. ആ comment box ൽ ആണ് നമ്മൾ പരിചയപ്പെട്ടത്🙋‍♀️ മറ്റൊരു ട്രോളന്റെ ട്രോള്ളിൽ ആണുങ്ങൾ തെറി പറയും. എന്നാൽ പെൺകുട്ടികൾ അതൊന്നും പറയാൻ പാടില്ല എന്ന attitude ശരിയല്ല തെറി പറയണമോ വേണ്ടയോ എന്നത് അത് കേൾക്കുന്നവർ തീരുമാനിക്കും എന്നൊക്കെ പറഞ്ഞതിന് എനിക്ക് ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ല. ഇവരൊക്കെയാണ് patriarchy യുടെ wholesale business നടത്തുന്നവർ 🙄

  • @agniputhri645
    @agniputhri645 4 года назад +54

    മഹിമ എന്ന നടി തൻ്റെ സ്വന്തം നാടായ kasargodinte തനതായ ഭാഷയിൽ സംസാരിച്ചതിന് ട്രോളിയവർ ഉണ്ട്... ചുമ്മാ അധിക്ഷേപിച്ച് സുഖം കണ്ടെത്തുന്നു ഇവരൊക്കെ..
    എന്താ ല്ലേ!!

  • @theprofessor2158
    @theprofessor2158 4 года назад +126

    ആകാശത്തിൽ കൂടെ പോയ പണി ഏണി വച്ചു പിടിച്ച പ്രമുഖ യൂട്യൂബർസ്

  • @shinojk6975
    @shinojk6975 4 года назад +438

    ഏതെങ്കിലും നടി സെക്സിനെ പറ്റിയോ പ്രണയത്തെ പറ്റിയോ വല്ല അഭിപ്രായവും പറഞ്ഞാൽ എന്തോ വിചിത്ര സംഭവം നടന്നു എന്ന മട്ടിലാണ് ട്രോൾ.

  • @jamalkc3817
    @jamalkc3817 4 года назад +623

    ട്രോൾ എന്നു പറഞ്ഞു പടച്ചു വിടുന്നത് ശരിക്കും ട്രോൾ ആണോ അതോ സൈബർ കുറ്റകൃത്യം ആണോ എന്ന ചോദ്യം പ്രസക്തമാണ്

  • @anjaliprakash4079
    @anjaliprakash4079 4 года назад +81

    ഏതെങ്കിലും ഒരു നടി അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഒക്കെ പറഞ്ഞാൽ നട്ടെല്ലിന് ബലം ഇല്ലാത്ത എല്ലാ ട്രോളന്മാരും അവരെ ട്രോളി കൊല്ലും. പക്ഷെ സൂപ്പർ താരങ്ങൾ എന്ത് പറഞ്ഞാലും ചെയ്താലും അവരെ വിമർശിക്കാൻ ഇവനൊന്നും ഒരു ധൈര്യവും ഇല്ല.

  • @sharathpt9393
    @sharathpt9393 4 года назад +68

    ലെ ട്രോളന്മാർ: ഈശ്വരാ കാര്യങ്ങളെല്ലാം unpredictable ആവുകയാണല്ലോ

    • @J4gbn
      @J4gbn 4 года назад +1

      🤣

  • @sreejith5177
    @sreejith5177 4 года назад +631

    കണ്ടു കഴിഞ്ഞവർ jishu trollsil പോയി zombie ആകാൻ നിൽക്കരുത്. 😔

  • @ramithpm7545
    @ramithpm7545 4 года назад +1501

    അതുൽ സജീവ് മാത്രം ആണ് ഇന്ന് നല്ല നല്ല ട്രോൾ വീഡിയോ കൾ ഇട്ട് നമ്മളെ രസിപ്പിക്കുന്നത്

    • @ArunSNarayanan
      @ArunSNarayanan 4 года назад +14

      Yesss... Nice man

    • @shaharjabin6619
      @shaharjabin6619 4 года назад +8

      Yes 🔥

    • @sayoojps2364
      @sayoojps2364 4 года назад +44

      But he has less subscribers compared to others.😐

    • @r9status680
      @r9status680 4 года назад +46

      Ubaid Ibrahim pand chilade idepole undayirunnu ippo nalla content aa edukkare

    • @annefrank5170
      @annefrank5170 4 года назад +2

      True

  • @sreerajs9395
    @sreerajs9395 4 года назад +372

    സംഭവം ഇത് jishnu trolls നെ ട്രോളിയതാണെങ്കിലും മറ്റുള്ള പ്രമുഖ ട്രോളന്മാർക്കും(thumb nail ഉണ്ടാക്കി ആളെക്കൂട്ടുന്നവർ) ഇത് നല്ലപോലെ കൊണ്ടുകാണും

  • @sudhishpayyanur9344
    @sudhishpayyanur9344 4 года назад +1213

    ഒരു സമാധാനം എന്നത് ഈ ട്രോൾ ചാനല് നെക്കുറിച്ച് ഇപ്പോഴാണ് കേൾക്കുന്നത് എന്നാണ് 😀

    • @krishnaku4326
      @krishnaku4326 4 года назад +109

      സത്യമായിട്ടും?
      എങ്കിൽ നിങ്ങൾ ഭാഗ്യവാൻ തന്നെ 😄👍

    • @themalluanalyst
      @themalluanalyst  4 года назад +151

      😄❤️

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +34

      Ath ningade faagyam 🥳

    • @arunk9395
      @arunk9395 4 года назад +13

      Sudheesh chetto , maneesh narayanante interview chanel il onnu vegam upload cheyoo?☺️

    • @arunkp4203
      @arunkp4203 4 года назад +15

      സുധീഷേട്ടൻ 😍😍😍. Soorarai potru issue വന്നപ്പോൾ ആണ് ഇത്രയും ട്രോളന്മാർ ഉണ്ടെന്നു അറിഞ്ഞത് തന്നെ

  • @shanazshana5884
    @shanazshana5884 4 года назад +184

    ഞാനും ഇതുപോലെ ഒരു നടിയുടെ interview ട്രോൾ ചെയ്തിട്ടുണ്ട്.എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അറിവ് ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവരക്കേട് എന്നെ പറയാൻ ഉള്ളു.അതുപോലെ വ്യക്തിഹത്യ എന്ന് തോന്നിയ 3,4 വീഡിയോസും കളഞ്ഞു.😑ആ പരിപാടി തന്നെ നിർത്തി.🌚

    • @aswinmv5809
      @aswinmv5809 4 года назад +38

      തെറ്റ് മനസിലാക്കി അത് തിരുത്തി പിന്നീട് തുറന്ന് പറയാൻ കാണിച്ച ഈ മനോഭാവം അഭിനന്ദനാർഹമാണ് ആണ്❤️❤️. Go ahead bro 😘😘

    • @shanazshana5884
      @shanazshana5884 4 года назад +3

      @@aswinmv5809 😊❤️🙌

    • @muzicorum4ever
      @muzicorum4ever 4 года назад

      @@aswinmv5809 💯

    • @sreelakshmicv8486
      @sreelakshmicv8486 4 года назад +7

      Hridhayathil ninnoru salute😘

    • @Adam_Warlock_1109
      @Adam_Warlock_1109 4 года назад

      ❤️❤️

  • @കൊളപ്പുള്ളിഅപ്പാപ്പൻ

    താങ്കൾ ശരിയായ ദിശയിൽ ആണ്....ചിന്താശേഷി ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ താങ്കളുടെ വീഡിയോകൾക്ക് സാധിക്കുന്നുണ്ട്... വിഷലിപ്താമവുന്ന സോഷ്യൽ മീഡിയ ലോകത്ത് ഒരു നവോത്ഥാനം തന്നെയാണ് താങ്കൾ നടത്തുന്നത്...
    More power to you..keep going..💪

    • @vyshnuprasad9900
      @vyshnuprasad9900 4 года назад +11

      ശെരിയാണ്, എന്റെ കുറച്ചു positives ennu ഞാൻ അഹങ്കാരിച്ചിരുന്ന കാര്യങ്ങൾ തമാശ ആണെന്നു ഈ ചാനൽ ബോധ്യപെടുത്തി തന്നു, മാത്രമല്ല കുറെ perception നും ചേഞ്ച്‌ ആയി 👍👍

    • @rahulramadas4946
      @rahulramadas4946 4 года назад +1

      @@vyshnuprasad9900 bro avanavante sheriyil viswasiku.. Elarkum ooro sheriyum theettum ka num, athil viswasikuka.. Mattulavrude vakukal ath sheri aanane thonunenkil matrm accept cheyuka.. Nallath aethanu swayam manasilakuka...

    • @BabyN7
      @BabyN7 4 года назад +2

      @@rahulramadas4946 ellavarude sheri, sheri aakanamenilla.

    • @gittuvarghese2909
      @gittuvarghese2909 4 года назад

      സത്യം 😍😍😍😍

    • @vyshnuprasad9900
      @vyshnuprasad9900 4 года назад +1

      @Rahul Ram das, അത് അത്രോള്ളു ബ്രോ, ഞാൻ ഉദേശിച്ചത് ഈ പറയുന്ന പലകാര്യങ്ങളും എന്റെ ലൈഫ് ഇൽ relate ചെയ്യാൻ പറ്റുന്നുണ്ട്, അതാണ് നല്ല രീതിയിലുള്ളമാറ്റങ്ങൾ ആണ് സംഭവിക്കുന്നത്, ബ്രോ പറഞ്ഞപോലെ എനിക്കും ഉണ്ട് എന്റേതായ ശെരികളും തെറ്റുകളും അതിനു മാറ്റമൊന്നുമില്ല, അത് പ്രവർത്തികമാക്കുമ്പോൾ ഞാൻ ചെയ്തിരുന്ന രീതിയിലാണ് ചേഞ്ച്‌ ഉണ്ടായത് 👍😃

  • @darsandinesh7324
    @darsandinesh7324 4 года назад +341

    *നായകന്മാരെ ഒന്നും ട്രോള്ളൻ ധൈര്യം ഇല്ലാതെ. ഏത് നടിയുടെ Interview ഇറങ്ങിയാലും അതിൽ അവർ പറയുന്ന കാര്യങ്ങൾ" തള്ള്" ആണ്‌ എന്ന് പേരിട്ടു ഇറക്കുന്നത് ആണ് മറ്റൊരു Main* 😂😂😂😂

    • @darsandinesh7324
      @darsandinesh7324 4 года назад +14

      @Red Spoon തള്ള് ആണ്‌ എന്ന് നിങ്ങൾക് എങ്ങനെ പറയാൻ കഴിയും. അങ്ങനെ ഒരു സാഹചര്യം അവർക്ക് സംബവിചിട്ടില്ലാ എന്ന് നിങ്ങൾക് പറയാൻ കഴിയുമോ?
      അവരെ നേരിട്ട് അറിയുവാവുനരും ആയി നിങ്ങൾ കാര്യം തിരക്കി ബോധ്യ പെട്ടിട്ടു ആണോ നിങ്ങൾ അയാൾ പറഞ്ഞത് തള്ള് ആണ്‌ എന്ന് പറയുന്നത്

    • @Hishamjifry
      @Hishamjifry 4 года назад +2

      ഇത്തരക്കാർ തള്ളിമറിക്കുന്നത് കൊണ്ടാവാം ബാക്കിയുള്ളവർ എന്ത് സത്യം പറഞ്ഞാലും അവർക്ക് അതെല്ലാം തള്ളായി തോന്നുന്നത്...

    • @darsandinesh7324
      @darsandinesh7324 4 года назад

      @Red Spoon ഏത് നടി.?? ഒരു നടിയുടെയും കാര്യം ഞൻ എടുത്ത് പറഞ്ഞില്ലാലോ. പൊതുവായി അല്ലെ ഞൻ പറഞ്ഞത്

    • @malayaliveed7808
      @malayaliveed7808 4 года назад +9

      Ubaid ibrahim

  • @വിമൽ
    @വിമൽ 4 года назад +147

    So called trollan സിമ്മം Ubaid Ibrahim ഉം പടച്ചു വിടുന്നത് ഇമ്മാതിരി ട്രോളുകൾ ആയിരുന്നു , ഇപ്പൊ കുറഞ്ഞെന്ന് തോന്നുന്നു.

    • @nandhakishor103
      @nandhakishor103 4 года назад +9

      MA effect ayirukkum.

    • @nisashiras6309
      @nisashiras6309 4 года назад +6

      Ayal ipo adhikam ingane cheyyarilla.. penpillere kaliyakki ayakk madthu..

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +10

      @@nisashiras6309 MA yude effect cherutalla pulliye cherutaayenkilum peediyund ivark.

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +6

      ആ സിമ്മത്തിനു സോസം വിടാൻ പറ്റാത്ത നിലക്ക് പണ്ടേ മുറിവേറ്റു 😃

    • @randomdude2792
      @randomdude2792 4 года назад

      @@nandhakishor103 അതെ MA effect ആണു MA follower ആണു ഒരിക്കൽ community tabil കണ്ടു പിന്നെ പഴയ MA വീഡിയോയുടെ Inboxil കാണാറുണ്ട്

  • @micahjomike
    @micahjomike 4 года назад +42

    Thank you for mentioning my Instagram💓.Means a lot.

    • @athulya.402
      @athulya.402 4 года назад +8

      U deserve it brother. I follow your contents on Instagram. Worth it 😍

    • @themalluanalyst
      @themalluanalyst  4 года назад +5

      ❤️

    • @anaghaadarsh5137
      @anaghaadarsh5137 4 года назад +5

      I am ur follower on insta... You are really good 😊

  • @alaishyaamber8902
    @alaishyaamber8902 3 года назад +14

    ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം

    • @human8238
      @human8238 3 года назад +1

      Brave chechi👏👏

    • @NanduMash
      @NanduMash 3 года назад +1

      Great Sister 👏👏👏👏

  • @vishnuab5149
    @vishnuab5149 4 года назад +1000

    അച്ചടി ഭാഷയിൽ ട്രോൾ ചെയ്യാൻ ഒരു റേഞ്ച് വേണം. Thoroughly enjoyed😂

  • @neethuneethu4318
    @neethuneethu4318 4 года назад +282

    കാര്യം എന്താണെന്ന് മനസ്സിലാക്കാതെ മറ്റുള്ളവരെക്കൊണ്ട് തെറി വിളിപ്പിക്കുകയാണ് ഏറ്റവും main 👏👏👏

  • @lavindastv
    @lavindastv 4 года назад +45

    സൈബർ നവോഥാന നേതാവിന് 👍 ചിഹ്നത്തിൽ ഒരു വോട്ട് നൽകികൊണ്ട് ജനാതിപത്യ ഇലക്ഷന് തുടക്കം കുറിച്ചിരിക്കുന്നു malu analisyt കീ ജയ് ✊️

  • @snehajose1035
    @snehajose1035 4 года назад +23

    പറഞ്ഞ ഓരോ കാര്യവും വളരെ ശെരിയാണ്. Trollenmare കുറിച്ചുള്ള ആദ്യത്തെ വീഡിയോ ഇട്ടപ്പോ തൊട്ടു ubaid ibrahim മാറിയെന്നു എനിക്കു തോന്നി...പുള്ളി അത്യാവശ്യം നല്ല ട്രോൾ ആണ് ഇടുന്നതു. എന്നിട്ടും മാറിയിട്ടില്ലാത്ത ആൾകാർ ഉണ്ടാലൊനു ഇയാളുടെ ട്രോൾ കണ്ടപ്പോ തോണിയായിരുന്നു....very much needed awarness for them

  • @shibink6997
    @shibink6997 4 года назад +173

    ചോരയുടെ മണം കേട്ട് വന്ന പരല്‍മീനുകളറിഞ്ഞില്ല അതൊരു വമ്പന്‍ സ്രാവിന്റെതാണെന്ന്
    Mallu analyst ❤❤❤

  • @trollmaaman
    @trollmaaman 4 года назад +2834

    ക്രിയേറ്റീവ്‌ ട്രോൾസിന്റെ കിംഗ്‌ അന്നും ഇന്നും അതുൽ സർ ആണ്‌...ക്രിയേറ്റീവ്‌ ട്രോൾസിനേക്കാൾ വ്യൂസ്‌ കിട്ടുന്നത്‌ നടിമാരുടെ ഇന്റർവ്യൂ ട്രോൾസിനും അഡൾട്ട്‌ കണ്ടന്റ്‌ ഉള്ള ട്രോൾസിനുമാണ്‌...യൂട്യൂബിൽ കാസും വ്യൂസും മുഖ്യം യോണ്ട്‌ ഇങ്ങനൊക്കെ ആയി..

  • @rohithpadikkal7082
    @rohithpadikkal7082 4 года назад +88

    Comments vayikkunna Vrinda chechik oru hi!👋

  • @jay_outspoken
    @jay_outspoken 4 года назад +35

    ഇതവന്മാർ ചോദിച്ചു വാങ്ങിയത് മാത്രമല്ല.. അർഹിക്കുന്നതാണ്..
    ആട്ടിൻതോലിട്ട ഇത്തരം ചെന്നായ്ക്കളെ പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാൻ മനസ്സ് കാണിച്ചതിന്.. ബിഗ് സല്യൂട്ട് MA🔥

  • @sunil6547
    @sunil6547 4 года назад +92

    ഇതിലും മാന്യമായിട്ട് പ്രതികരിക്കാൻ കേരളത്തിൽ ആർക്കും കഴിയില്ല..great job mallu.. 👍👌

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 4 года назад +681

    ലെ മാടപ്പള്ളി :- കിട്ടിയോ
    ലെ ജിഷ്ണു :- ഇല്ല.. ചോദിച്ചു വാങ്ങിച്ചു....2 ഓലകീറും വെള്ളത്തുണിയും എടുത്ത് വെച്ചോളൂ എന്നെ മൂടാൻ......
    😂😂😂

  • @melvinthomas2800
    @melvinthomas2800 4 года назад +316

    ഇത് analysis അല്ല roasting ആണ് 🤣🤣... Man you have some serious skill of expressing humor with subtlety!! Kudos!

    • @junabr930
      @junabr930 4 года назад +1

      Its middle of roasting and analysing
      ഇതുപോലെയുള്ള ആളുകൾക്ക് ഒരു മറുപടി നിർബന്ധമാണ്

  • @Amrithavr
    @Amrithavr 4 года назад +143

    സത്യം പറയാമല്ലോ നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ... ഞാൻ മാത്രല്ല ഒരുപാട് പേരുടെ ചിന്താഗതിക്ക് നിങ്ങൾ കാരണം positive change
    വന്നിട്ടുണ്ട്🙏🙏🙏🙏🙏

  • @sreekcv8832
    @sreekcv8832 4 года назад +267

    പ്രമുഖർ സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ട്രോളൻമാരെ ഭയക്കേണ്ട കാലം കഴിഞ്ഞു..ഇനി ട്രോളന്മാർ മല്ലു അനലിസ്റ്റിനെ ഭയക്കട്ടെ..അതല്ലേ ഹീറോയിസം😅🎉

  • @arunthulasi6312
    @arunthulasi6312 4 года назад +970

    ഇതെല്ലാം മുൻകൂട്ടി അറിയാവുന്നതുകൊണ്ട് മല്ലുവി നു എതിരെ ട്രോൾ ഇറക്കാതിരുന്ന ഉബൈദ് ഇബ്രാഹിം 😄😄

    • @vahid1036
      @vahid1036 4 года назад +10

      😂

    • @casanova9178
      @casanova9178 4 года назад +65

      Phudhiyaan saarey avantey main😁

    • @mufnas1369
      @mufnas1369 4 года назад +61

      Ubaid ikkayude community post karanam aanu njan ee chanel kanan thudangiye

    • @empuraan9414
      @empuraan9414 4 года назад +32

      Kalam kathu vacha nidhiyanu ubaidkka 😁😁😁

    • @btsfan7001
      @btsfan7001 4 года назад +4

      @@mufnas1369 enthayirunu bro post😁

  • @rayoffacts3706
    @rayoffacts3706 4 года назад +89

    Priya, പ്രയാഗ, സാനിയ etc ഇവരൊകെ ഏത് ഇന്റർവ്യൂ കൊടുത്താലും അവരെ അങ്ങ് പിടിച്ചു ട്രോൾസ് ഉണ്ടാക്കും. പിന്നെ ചില നടിമാർക് ജനങ്ങളുടെ കണ്ണിൽ നെഗറ്റീവ് ഇമേജ് ക്രീയേറ്റ് ചെയ്യൽ ആണ് ട്രോളന്മാരുടെ(ചില ) മെയിൻ 😒

    • @abhinayasv8952
      @abhinayasv8952 4 года назад +4

      അനുപമ പരമേശ്വരൻ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടും ഉണ്ട്.

    • @rayoffacts3706
      @rayoffacts3706 4 года назад

      @@abhinayasv8952 ആ ആണോ. ഒരു കാര്യവും ഇല്ലാതെ ആണ് ട്രോളുകൾ ഉണ്ടാകുന്നത്.

    • @angelrodrigues7430
      @angelrodrigues7430 4 года назад

      Sathyam🥴

  • @jibinop
    @jibinop 4 года назад +73

    മലയാളിയുടെ ചിന്തകളിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുന്നുണ്ട്... Keep going bro.....

  • @IwillDoit8
    @IwillDoit8 4 года назад +35

    Ubaid : അടിച്ചത് Jishnu വിനാണെങ്കിലും വച്ചത് നമ്മുക്കെലാർക്കും ഇട്ടാ

  • @tylerdurden1065
    @tylerdurden1065 4 года назад +417

    *"I dont like bullies, I don't care where they are from"*

  • @Arunjustinjaaj
    @Arunjustinjaaj 4 года назад +458

    വരത്തൻ സിനമിയിലെ ഫഹദിനെ പോലെ ആണ് നമ്മുടെ മല്ലു അണ്ണൻ
    ഇനി പിടിച്ചാൽ കിട്ടൂല😂😂
    Well said👍👍👍👌👌

    • @ssooraj1642
      @ssooraj1642 4 года назад +3

      Athu kazhinja vedio kandappozha serikkum thonniyathu ..❤️❤️❤️

    • @roneyrani6892
      @roneyrani6892 4 года назад +1

      Kidu

    • @sandeeplogan7609
      @sandeeplogan7609 4 года назад

      ആക്കിയതാണോ അതോ സീരിയസ് ആണോ

    • @Arunjustinjaaj
      @Arunjustinjaaj 4 года назад +8

      @@sandeeplogan7609 serious ആയി പറഞ്ഞതാണ്
      പുള്ളി വേറെ level അല്ലെ
      എല്ലാവർക്കും കണക്കിന് കൊടുത്തല്ലോ👍👍👍

    • @levi1841
      @levi1841 4 года назад +1

      @@Arunjustinjaaj pinnalla 💪

  • @midhunsisupal2462
    @midhunsisupal2462 4 года назад +13

    വ്യക്തമായ ആശയങ്ങൾ മുൻനിർത്തി എന്നെപോലെ ഒരുപാടു പേരെ മാറ്റി ചിന്തിപ്പിക്കാൻ ഉള്ള നിങ്ങളുടെ ഈ കഴിവാണ് ഞങ്ങൾക്ക് മെയിൻ.... Really respect you man...

  • @anandas3523
    @anandas3523 4 года назад +7

    ഞാൻ ഇതുപോലെ ഒരു ട്രോളിന്റെ താഴെ ചെന്ന് പ്രതികരിച്ചിട്ടുണ്ട്. മാന്യതയുടെ ഒരംശംപോലും ഇല്ലാത്ത, സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത, ഉണ്ടങ്കിൽ അത് പറയാൻ അറിയാത്ത, ഏതോ വിഡ്ഢിസ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം യന്ത്ര മനുഷ്യന്മാരെ അവിടെ എനിക്ക് കാണാൻ പറ്റി. സത്യത്തിൽ ഞാൻ ഞെട്ടലോടെ ഒരു സത്യം മനസിലാക്കി, അവരുടെ ചിന്തകളെ പോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭീകരമായ അവസ്ഥയിലാണ് അവർ. മയക്കുമരുന്നിന് വര്ഷങ്ങളായി അടിമപ്പെട്ടുപോയ ഒരാളിൽ നിന്നും അത് തട്ടിപ്പറിച്ചത് പോലെ വളരെ വികലമായാണ് അവർ പ്രതികരിച്ചത്. എനിക്ക് വളരെ അധികം ദുഃഖം തോന്നി, അവർ അനുഭവിക്കുന്ന താത്കാലിക സുഖങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ദൂരവ്യാപക മുറിവുകളെ പറ്റി അവർ ചിന്തിക്കുന്നില്ല ഒരുപക്ഷെ അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല.

    • @スリーレクシュフミ
      @スリーレクシュフミ 4 года назад +2

      Oh my god 🙄🙄 നിങൾ സാഹിത്യത്തിൽ മല്ലു analystne കടത്തി വെട്ടുമല്ലോ

    • @anandas3523
      @anandas3523 4 года назад

      @@スリーレクシュフミഅദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം

    • @スリーレクシュフミ
      @スリーレクシュフミ 4 года назад

      @@anandas3523 എളിമ ആണോ? 😉😉😁😁😁.

    • @anandas3523
      @anandas3523 4 года назад

      @@スリーレクシュフミ 😁😁

    • @anandas3523
      @anandas3523 4 года назад

      @@スリーレクシュフミhe is a unique individual and i am another unique individual.

  • @shansonpeter
    @shansonpeter 4 года назад +66

    ട്രോളുകൾ നല്ലതാണ്, പക്ഷെ മറ്റുള്ളവരെ കളിയാക്കാനും, നാണംകെടുത്താനും, തെറിപറയാനും ഉള്ള വഴിയാക്കി കാണുന്നവരാണ് പലരും

  • @sus-be5cv
    @sus-be5cv 4 года назад +953

    ആദ്യമേ പറഞ്ഞെ രണ്ട് പേര് albin joshy and iq media ആണെന്ന് ആർക്കും മനസിലായില്ലലോല്ലോ 😂😂😂😂😂😂😂

    • @arjunshabu5639
      @arjunshabu5639 4 года назад +1

      😁😂

    • @viralinfovlogs
      @viralinfovlogs 4 года назад +7

      ahhh ara athokke...

    • @sus-be5cv
      @sus-be5cv 4 года назад +29

      @@aswinmv4184 ആദ്യമേ പറഞ്ഞത് iq media and albin ജോഷിയെ പറ്റി ആണ്

    • @rollings69
      @rollings69 4 года назад

      🔥🔥😂

    • @radicalhumanist2272
      @radicalhumanist2272 4 года назад +5

      video kaanunnenu munpe itta comment aanalle

  • @242varunk3
    @242varunk3 4 года назад +130

    ചുരുക്കി പറഞ്ഞാൽ സ്ത്രീവിരുദ്ധത ആണ് ഇവൻ്റെ ഒക്കെ Main......ഇത്തരം ട്രോളുകളുടെ ഭീകര റീച്ച് ഇവനൊക്കെ പ്രോത്സാഹനമാകുന്നു

    • @randomdude2792
      @randomdude2792 4 года назад +8

      അതു പ്രോത്സാഹിപ്പിക്കാൻ ന്യൂ ജനറേഷൻ സ്ത്രീകളും ഉണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ

    • @viswanathan5453
      @viswanathan5453 4 года назад +1

      @@randomdude2792 kalipente kantharimar aanu main supporters🤣

    • @242varunk3
      @242varunk3 4 года назад

      @@randomdude2792 Satyam 😐

  • @amrathharis4479
    @amrathharis4479 4 года назад +711

    വൃന്ദ ചേച്ചിയെ ഒരുനാൾ സ്‌ക്രീനിൽ കാണണമെന്ന് അത്യധികം ആഗ്രഹം ഉണ്ട്❤

    • @parvathyrajesh5145
      @parvathyrajesh5145 4 года назад +51

      Njn athyagraham enna vayiche😂☺️

    • @calicut_to_california
      @calicut_to_california 4 года назад +44

      Vrinda aanu ithu paranjathenkil ulla ippolathe avastha aalochittindo?...

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +14

      @@calicut_to_california fayankaram aayirikkum.. 😵🤕

    • @dragonlit8441
      @dragonlit8441 4 года назад

      @@parvathyrajesh5145 ayin

    • @anaghaam399
      @anaghaam399 4 года назад +29

      @@calicut_to_california ivide feminism parayanum male priviledge venam enna sthithi aanallo 😣😣😣.

  • @subins7726
    @subins7726 4 года назад +77

    I m glad that soorarai pottru analysis happened.🙂

    • @LAVENDERMEDIA
      @LAVENDERMEDIA 4 года назад +1

      True. ഞാനും അത് തന്നെയാ ഓർത്തത്. 👍💯

  • @TechzicoMalayalam
    @TechzicoMalayalam 4 года назад +89

    ലക്ഷകണക്കിന് ചവറുകൾക്കിടയിൽ മിന്നി തിളങ്ങുന്ന ഒരു മാണിക്യം "The mallu analyst"👍

  • @krishnaku4326
    @krishnaku4326 4 года назад +153

    പേരും മുഖവും വെച്ച് direct ആയി മറ്റൊരാളെ അപമാനിക്കുമ്പോൾ, തിരിച്ചും അതേ രീതിയിൽ തന്നെ അതിനെ "ചോദ്യം" ചെയ്യുന്നതിൽ ഒരു തെറ്റും കാണാൻ ഇല്ല...
    ഈ "ചോദ്യം" ചെയ്യൽ തന്നെ ആണ് അതിന്റ "political correctness".....
    നിങ്ങളുടെ പേര് ഉപയോഗിച്ച് നിങ്ങളെ troll ചെയ്തിട്ടില്ല എന്ന കാരണം കൊണ്ട്, മറ്റു ട്രോള്ളൻമാരെ അവഗണിക്കരുത്.... അവരും "പ്രശംസ" അർഹിക്കുന്നു.......
    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തയ്യാറായതിൽ സന്തോഷം....

  • @MrMrheart4u
    @MrMrheart4u 4 года назад +17

    ലാലേട്ടൻ ലുസിഫെറിൽ പറഞ്ഞ പോലെ രാഷ്ട്രിയവും മീഡിയയും ഒരു എല്ലിൻ കഷണത്തിന്റെ രണ്ടു അറ്റവും ഉറുഞ്ചി ജീവിക്കുന്ന രണ്ടു ചെന്നായ്ക്കൾ.. അത് തന്നെ ആണ് ഇവിടേം സംഭവിക്കുന്നത്

  • @randomdude2792
    @randomdude2792 4 года назад +57

    🤗😉😍
    'മല്ലു അനലിസ്റ്റിനു എന്തും പറയാം ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ zombie വെട്ടുകിളി 'ഈ ഒരു comment പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീ വിരുദ്ധത,Body Shaming, harassment,വ്യക്തിഹത്യ body shaming,SIut shaming,opinion, criticism,Alligation,truth ഇതൊക്കെ തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു .ഇതൊക്കെ തമ്മിലുള്ള difference And definition example വെച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +4

      Yes very relevant

    • @anjanavk6098
      @anjanavk6098 4 года назад +4

      Moopans vlogilanennanente orma vallaatha pathetic channel aanath.

    • @athulya.402
      @athulya.402 4 года назад +2

      Yes u r right . Many people don't know what exactly these means or they r not atleast trying to understand 😐 . I shared a video of MA about wehavelegs campaign and people's reaction to one of my friends , he said everything said in the video is right but the very next moment he started whataboutery. The content explains whataboutery but my friend didn't try to understand it which was clear from his reaction. All he did was spit his male ego and toxicity. It's sad to see the young people spoiling themselves with all the toxic thoughts. Hoping for better changes 🌠 in the society .

  • @nihalfazl
    @nihalfazl 4 года назад +89

    ഒരു കാര്യം എല്ലാവരെയും ഓർമിപ്പിക്കുന്നു ഇനി *MALLU ANALYST* fans ആണെന്ന് പറഞ്ഞു ദയവു ചെയ്തു ആ യൂട്യൂബർനേ വ്യക്തി ഹത്യാപരമായ comnentsum മറ്റു തെറി വിളിയും നടത്തരുത്. എല്ലാവരും അങ്ങനെയല്ല എന്നറിയാം പക്ഷെ ഒരു ചെറിയ വിഭാഗം അത്തരം പ്രവർത്തി സ്ഥിരമായി ചെയ്യുന്നുണ്ട്, LETS KEEP OUR MANNERS 🖤

    • @muzicorum4ever
      @muzicorum4ever 4 года назад +4

      💯💯

    • @martiancode2023
      @martiancode2023 4 года назад +10

      Shariyaanu mallu analyst uyir ennum paranju theri parayunna comments chila sthalathu kandu... Ivarokke mallu analystinte ethelum videos kandittundo ennaanu samshayam🤦🏻‍♂️

    • @muzicorum4ever
      @muzicorum4ever 4 года назад

      @@martiancode2023 😐😐😐

    • @nihalfazl
      @nihalfazl 4 года назад +2

      @@martiancode2023 💯 ഞാനും അത് ചിന്തിച്ചു 😁😁

    • @divyanandu
      @divyanandu 4 года назад +7

      അതെ. അവർ Mallu Analyst ന്റെ subscribers ആണെന്ന് തോന്നുന്നില്ല.
      ഇവരെ കരിവാരി തേക്കാൻ ഒരു campaigning തന്നെ നടക്കുന്നുണ്ടല്ലോ.
      ഇവരെ സത്യസന്ധമായി
      ഇഷ്ട്ടപ്പെടുന്ന ആളുകൾ അങ്ങനെ ചെയ്യില്ല എന്നാണ് തോന്നുന്നത്.

  • @HaHaHa007-w1p
    @HaHaHa007-w1p 4 года назад +582

    *നമ്മളെ ട്രോളിയാൽ അത് Troll sense..!!
    *അവരെ ട്രോളിയാൽ അത് nonsense..!!
    *ഇത് കാണാൻ പോകാതിരിക്കുന്നത് Commonsense..!!

  • @dr.salinick6098
    @dr.salinick6098 4 года назад +5

    ഏതെങ്കിലും നടനെയോ രാഷ്ട്രീയക്കാരെയോ ട്രോളാൻ ഉള്ള ധൈര്യം ഇവർക്കില്ല. സ്ത്രീകളാണ് മെയിൻ ഇരകൾ.
    മല്ലു അനലിസ്റ്റ് ധൈര്യത്തിന്, നട്ടെല്ലിന് 👏👏👏👏

    • @jithinphilip3529
      @jithinphilip3529 4 года назад +5

      Angane nokkumbo entinem trollan dairyamulla chekuthan alle best

  • @Nithyazcm
    @Nithyazcm 4 года назад +59

    ഒന്നിന് പകരം പത്തായി തിരിച്ചു കിട്ടിയപ്പോൾ ട്രോളന്മാർക്ക് സമാധാനം ആയിക്കാണും..
    Mallu Analyst ❤️

  • @LINTOKURIAN
    @LINTOKURIAN 4 года назад +2634

    💯💯👏🏻

  • @soumyasasi416
    @soumyasasi416 4 года назад +111

    ഞാനും ആദ്യമൊക്കെ ട്രോൾസ് aswadikunna ആളായിരുന്നു. പിന്നീട് മനസിലായി ഇവരെല്ലാം ചിലരെ മാത്രം ആണ് സബ്ജെക്ട് ആക്കുന്നത്. നടിമാരുടെ ഇന്റർവ്യൂസ് മാത്രം ട്രോൾ ആകുന്നു. അവരെന്ത്പറഞ്ഞാലും അത് പ്രശനം ആണ്... പ്രയാഗയുടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു പുള്ളിക്കാരി ഇംഗ്ലീഷ് പറയുന്നത്... അതിലെന്താണ് ഇത്ര കളിയാക്കാൻ ഉള്ളതെന്ന് അറിയില്ല...ആരാണേലും തെറ്റിച്ചു ആയിരിക്കും ശരി യിലേക്ക് varunnath.... നമ്മുടെ കേരളത്തിൽ മാത്രമാണ് ഒരു ലാംഗ്വേജ് തെറ്റിച്ചു പറഞ്ഞാൽ കളിയാക്കുന്നത് മറ്റൊരിടത്തും ആൾക്കാർ കളിയാക്കില്ല അവർ നമ്മുടെ തെറ്റ് മനസിലാക്കി തരും ath തിരുത്തി പറയാൻ പഠിപ്പിക്കും. എന്നാൽ ഈ ട്രോളന്മാർ ഒന്നും ഇവിടുത്തെ നായകന്മാരെ ട്രോളി കണ്ടിട്ടില്ല.. അങ്ങനെ ചെയ്താൽ ഫാൻസ്‌ ഇടപെടും എന്നറിയാമെന്നത് കൊണ്ടായിരിക്കാം.. താങ്കൾ പറഞ്ഞപോലെ ഇപ്പോൾ ട്രോൾ എന്നുപറഞ്ഞു വിടുന്നത് ശരിക്കും വേണ്ടാധീനം തന്നെയാണ്. Thumbnails ചില ആൾക്കാരെ ഉദ്ദേശിച്ചുകൊണ്ടുമാത്രം ആണ് അങ്ങനെ വ്യൂസ് കൂടുമലോ... ആദ്യമൊക്കെ എല്ലാവരെയും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളാണ് ഞൻ.. എന്തോ ചെറിയൊരു വെളിച്ചം തലേൽ കേറിയപ്പോൾ എല്ലാത്തിനേം unsubscribe ചെയ്തു......

  • @sujithkp4177
    @sujithkp4177 4 года назад +6

    മാന്യത വിട്ട് കമൻ്റിയ
    ട്രോളൻമാർക്കിട്ട് തിരിച്ച് ഇങ്ങനെ ഹെക്ലാസ് സാഹിത്യ ഭാഷയിൽ(പൂരത്തെറി) മറുപടി കൊടുക്കണമെങ്കിലും വേണം ഒരു റേഞ്ച്...
    അങ്ങോട്ട് കയറി ചൊറിയാൻ പോകുമ്പോൾ അറിഞ്ഞിരിക്കണം മാളത്തിനകത്തിരിക്കുന്നത് ചേരയാണോ മൂർഖനാണോ എന്ന്..
    മല്ലു മച്ചാനും, മല്ലു മച്ചാത്തിയും ഇഷ്ടം❤️

  • @aravindj7139
    @aravindj7139 4 года назад +13

    കുറച്ചു നാൾ മുൻപ് mallu analystന്റെ spoof ചെയ്ത് mallu analyst തന്നെ channal ലൂടെ പരിചയപ്പെടുത്തിയത് മുതൽ athul sajeev ന്റെ ഓരോ ട്രോളുകൾ കാണുന്നതാ ...അന്നും ഇന്നും ഒരേപൊളി ..ഇന്ന് അദ്ദേഹത്തെ പരാമർശിച്ചു കണ്ടപ്പോൾ കൂടുതൽ സന്തോഷം 💘

  • @ajan4492
    @ajan4492 4 года назад +66

    വളരെ സൗമ്യമായി തുടങ്ങിയവരെല്ലാം മൂർച്ച കൂടി കൂടി വരുന്നുണ്ട് (മല്ലു അനലിസ്റ്റ്, ഉണ്ണി vlogs etc) പലരേയും ഇനിയും ഈ വഴിക്ക് പ്രതീക്ഷിക്കുന്നുണ്ട് ...❤️

  • @karthikpnair9337
    @karthikpnair9337 4 года назад +599

    "സ്വന്തം അഭിപ്രായം പറയുന്നയാൾ കഞ്ചാവ് ആണ് കാരണം *ഇയാൾക്ക് അത് ഇല്ലല്ലോ"* 😂😂

    • @arunkp4203
      @arunkp4203 4 года назад +5

      😝😝

    • @Adam_Warlock_1109
      @Adam_Warlock_1109 4 года назад +3

      😂

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +15

      ഇവനൊക്കെ ട്രോൾ എന്ന പേരിൽ എന്തേലും കോപ്രായം കാട്ടാൻ കൊള്ളാം 🤭

    • @aswinbiju5164
      @aswinbiju5164 4 года назад +2

      pwoli

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +21

      @@sholmes_ttyy സ്വന്തം അഭിപ്രായം പറയുന്നവരെ ആര് zombie എന്ന് വിളിച്ചു. !! അഭിപ്രായം പറയാതെ ചുമ്മാ കൂട്ടം കൂടി മറ്റൊരാളുടെ അഭിപ്രായത്തെ കളിയാക്കുകയും അയാൾക്ക്‌ ഇരട്ടപ്പേരു കൊടുക്കുകയും ചെയ്യുന്നവരെയെ അങ്ങനെ വിളിക്കുന്നുള്ളു.. കാരണം അവർ ചിന്തിച്ചു ആശയത്തിനെ വിമര്ശിക്കാതെ ആളുകളെ ആക്രമിക്കുകയാണ് 😵🤕

  • @vijithv3014
    @vijithv3014 4 года назад +751

    ഇത്രയും സീരിയസ് ആയി കോമഡി പറയണം എന്നുണ്ട് എങ്കിൽ ഇങ്ങേർക്ക് മാത്രമേ കഴിയു എന്നാണ് എനിക്ക് തോന്നുന്നത് 😃🔥👌
    എജ്ജാതി 👌🔥🔥

    • @vijithv3014
      @vijithv3014 4 года назад +16

      കൊടുക്കേണ്ടത് നല്ല രീതിയിൽ കൊടുത്ത്
      അതാണ് ഞാൻ ഉദ്ദേശിച്ചത്
      പക്ഷെ സീരിയസ് ആയിട്ട് പുള്ളി അവനെ അങ്ങ് എടുത്ത് ട്രോളി 🔥👌

    • @jazeeljazi1123
      @jazeeljazi1123 4 года назад +2

      Biju menon

    • @vijithv3014
      @vijithv3014 4 года назад +1

      @@jazeeljazi1123 😃🙏

  • @chinnu1330
    @chinnu1330 4 года назад +49

    ഞാൻ വിചാരിച്ചിട്ടുണ്ടെ നടന്മാരെ എന്തുകൊണ്ടാണ് ഇവർ ട്രോളാത്തത് .പിന്നേ മനസിലായി അവരെ ട്രോളിയാൽ ഇവർക്ക് വെട്ടുകിള്ളി ആക്രമണം നേരിടേണ്ടിവരും😂😂😂😂

  • @nandalalnandalal4826
    @nandalalnandalal4826 4 года назад +387

    പ്രിയപ്പെട്ട mallu analyst
    Video ithupole രാത്രി ഇടുന്നത് നല്ലത് ആണെന്ന് ആണ് nteyoru ith

  • @captaincranium9875
    @captaincranium9875 4 года назад +389

    Sad truth: Atul Sajeev's whole sub count is less than the number of views these toxic trollers get for one video 😔

    • @vinaiv6969
      @vinaiv6969 4 года назад +15

      Sadly it says something about us as a society.. I remember someone saying that its easy to gather / organise people for an evil / negative deed than a noble / positive deed.

    • @vishnur6556
      @vishnur6556 4 года назад +2

      നമ്മുടെ മല്ലു analystin ഇത്രെയും subscribers കിട്ടിയത് തന്നെ അത്ഭുത പെടുത്തുന്നു.. എലാവർക്കും ഓരോ സമയം vann ചേരും.. പിന്നെ majority iye സുഖിപ്പിക്കാൻ പറ്റിയാൽ രക്ഷപെട്ടു.

    • @jprakash7245
      @jprakash7245 4 года назад

      Taxi Driver tees തന്നെ ഇടാമായിരുന്നു...🔥😀

  • @rashmiv9780
    @rashmiv9780 4 года назад +4

    Well said.
    ഇത് പോലെ വ്യക്തി ഹത്യ നടത്തുന്ന ട്രോളന്മാരോട് പുച്ഛം മാത്രം. അങ്ങനെ ഉള്ള ട്രോളുകൾ കണ്ടാൽ dislike കൊടുത്ത് reportum ചെയ്യും.
    Views കിട്ടാൻ വേണ്ടി മാത്രം ഇത്രക്കും തരം താഴ്ന്ന കാര്യം ചെയുന്ന ഇവർക്ക് ഒക്കെ പെൻഷൻ പോലുള്ള കാര്യങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു പ്രമുഖ youtuber interview ഇൽ പറയുന്നത് കേട്ടു. ശെരിക്കും ചിരിയായ വന്നത് അത് കണ്ടപ്പോൾ.
    ഈ ഒരു വീഡിയോ അത്യാവശ്യമായിരുന്നു.
    എങ്ങനെ ആണ് ഒരാളെ പേർസണൽ ആയി insult ചെയുന്ന പോലെ ഉള്ള ഇത്തരം ട്രോൾ വീഡിയോ ഒക്കെ ആസ്വദിക്കാൻ പറ്റുന്നത് . എന്നിട്ട് അതിനു ഇവന്മാരുടെ വക ന്യായികരണം വേറെ. ട്രോളിനെ ട്രോൾ ആയി ആസ്വദിക്കണം എന്ന്. Kastham തന്നെ ഇവമ്മാരുടെ കാര്യം

  • @akhilas8035
    @akhilas8035 4 года назад +250

    ഈ വീഡിയോയോട് കൂടി എങ്കിലും Creative trollsന് സ്വീകാര്യത ലഭിക്കും എന്ന് കരുതുന്നൂ🥰🥳 Atul sajeev ഉയിർ😍🔥🔥🔥🔥🔥
    എന്ന് മറ്റൊരു Creative Trollan😁

    • @Sonajosee
      @Sonajosee 4 года назад +16

      I am a big fan of u bro, Kappendi, kalippante kanthari okke vere level aayirunnu 😍👏👏😂😂😂

    • @akhilas8035
      @akhilas8035 4 года назад +3

      @@Sonajosee Thank u😍💞

    • @amalamarynbiju8792
      @amalamarynbiju8792 4 года назад +1

    • @ananthukrishnan1522
      @ananthukrishnan1522 4 года назад +10

      Subscribe cheythu 😌

    • @スリーレクシュフミ
      @スリーレクシュフミ 4 года назад +11

      Oh my god.. നിങ്ങളുടേ പേര് പറയാൻ മല്ലു analyst വിട്ടു പോയി😁😁😁😁. ഇത്രയും ചിരിച്ച രണ്ട് വീഡിയോസ് ഈ അടുത്തൊന്നും കണ്ടിട്ടില്ല.. രണ്ട് ഇടി ഒരു തോഴി😁😁😁

  • @gautham2036
    @gautham2036 4 года назад +199

    5:57
    ചെറിയ ഒരു ഗ്യാപ്പ് കിട്ടിയപ്പോ അശ്വിൻ മാടപ്പള്ളി ser നെ ട്രോള്ളിയ Analyst ബ്രില്ല്യൻസ്! 😄.

    • @rollings69
      @rollings69 4 года назад +20

      Aswin madapalli
      Rejith kumar adictzz

    • @gautham2036
      @gautham2036 4 года назад +25

      @@rollings69
      രജിത് - മാടപ്പള്ളി army 💥
      Indian army ഒക്കെ ചെറുത്. 😏

    • @Anu......
      @Anu...... 4 года назад +13

      @@gautham2036 നിങ്ങൾ ഉപയോഗിച്ച 'ഊക്കിയ' എന്ന വാക്ക് പോലും correct ചെയ്യപ്പെടേണ്ടത് ആണ് 😊

    • @gautham2036
      @gautham2036 4 года назад +10

      @@Anu......
      Noted. Done ✨️
      Thanks

    • @adarshajithan4570
      @adarshajithan4570 4 года назад +18

      Aswin madapallye kali aakkaruth plz pulli pulliyude anubhavam matram aanu paranjath
      Pand oru anali pulliye kadichappol pulliyude navadwarangalil ninnum chora olichathaanu
      Pinne comment box off aakkal therapy okke cheithath kond pakuthi jeevanum kond jeevikkunnu atre ullu, pulli engane enkilum pizhachotte bro

  • @sebinjohn1822
    @sebinjohn1822 4 года назад +180

    നിങ്ങൾ മാറ്റി മറയ്ക്കുകയാണ് ഈ സമൂഹത്തെ. ശബ്ദമില്ലാത്തവരായിരുന്ന ഞങ്ങൾ subscribersinte ശബ്ദം ആണ് നിങ്ങൾ. ട്രോളൻമാരെ വിമർശിച്ച് അവരുടെ വീഡിയോയുടെ താഴെ കമൻറ്റിട്ട് .... തെറിക്കൂട്ടത്തെ പേടിച്ച് delete ആക്കുന്നത് ആയിരുന്നു എൻ്റെ Hobby😂😂😂

  • @roshnirl
    @roshnirl 4 года назад +266

    എന്തിന് എന്നറിയാതെ പ്രിയ വാര്യരെയും സാനിയയേയും ഒക്കെ വെറുത്തിരുന്ന ആളായിരുന്നു ഞാൻ.ഒരുപാട് ട്രോൾ ചാനലുകൾ ഞാൻ കാണുമായിരുന്നു.ട്രോളൻമാരുടെ ഇരകളെ ഞാൻ വെറുത്തു.പിന്നീട് പോകെ പോകെ ചിന്തിച്ചപ്പോൾ മനസ്സിലായി സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് കൊണ്ടും ഓവർ വിനയം കാണിക്കാത്തതുകൊണ്ടും ആണ് അവരെപോലെ മിക്കവരും ട്രോളിനിരയാകുന്നത്.കണ്ടിരുന്ന ട്രോൾ ചാനലുകൾ അൺസബ്സ്ക്രൈബ് ചെയ്യ്തു.ഏത് വിഷയത്തെപ്പറ്റിയും ഇപ്പോൾ സ്വന്തമായി ഒരു അഭിപ്രായമുണ്ട്.ഇങ്ങനെ മാറി ചിന്തിക്കാൻ മല്ലു അനലിസ്റ്റിന്റെയും ജോസഫ് അന്നംകുട്ടിയടയും ഒക്കെ വീഡിയോസാണ് എന്നെ സഹായിച്ചത്.Thank you V&V

    • @kk4kirankumar
      @kk4kirankumar 4 года назад +5

      Annamkutty😖🤮

    • @GopikaVasudev
      @GopikaVasudev 4 года назад +1

      Sathyamaa

    • @athirathacharon
      @athirathacharon 4 года назад +2

      Agreed

    • @ktshahal9644
      @ktshahal9644 4 года назад +2

      സത്യം... കുറച്ച് കാലം മുമ്പ് വരെ പാർവതിയെ എല്ലാവരും വളഞ്ഞിട്ട് ട്രോളിയപ്പോൾ ഞാനും കണ്ട് രസിച്ചിരുന്നു. ഇപ്പോൾ പാർവതിയുടെ കട്ട ഫാൻ.. എല്ലാ ട്രോളൻമാരെയും unsubscribeഉം ചെയ്തു.

  • @lancelotsguenevere8782
    @lancelotsguenevere8782 4 года назад +762

    Athul sajeev is such a talented guy... but criminally underrated! there's a lot of hardwork behind his videos ... he deserve more 👍💕😍

    • @cgv9918
      @cgv9918 4 года назад +11

      Yes..he is so creative..💜
      underrated though..

    • @ameelyasir3042
      @ameelyasir3042 4 года назад +3

      ♥️

    • @sangeethakh7518
      @sangeethakh7518 4 года назад +16

      "സിംബ മോൻ" സുരാജേട്ടന്റെ ഡയലോഗ് വച്ച് വീഡിയോ ഉണ്ടാക്കിയ ചേട്ടൻ അല്ലെ... creativity വേറെ ലെവൽ ആണ് ❤

    • @AtulSajeev20
      @AtulSajeev20 4 года назад +11

      @@sangeethakh7518 athu njnalla athul sree anu

    • @AtulSajeev20
      @AtulSajeev20 4 года назад +26

      @Suja Joshy video kandu thudangiyappol muthalalla...mallu analyst videoyil paranjattulla orupad reasons enik pand thonnittullathukondanu nirthiyath..it was long before i started watching MA videos ✌️

  • @aswin9017
    @aswin9017 4 года назад +113

    മിക്ക ട്രോളന്മാരും നടിമാരുടെ interview മാത്രമേ ട്രോൾ ഒള്ളൂ. ഒരു നടന്റെ Interview ട്രോള്ളുന്നത് കണ്ടട്ടില്ല🙂

    • @Zodiacgamer123
      @Zodiacgamer123 4 года назад +7

      Prithviraj ne trolliya kore ennam undayirunnu 😇😁
      pandd

    • @sunandks
      @sunandks 4 года назад +1

      Rajuvettan says hi 😬

    • @joicethomas1778
      @joicethomas1778 4 года назад +2

      trolliya fans kar vannu ponkala idum.athu thanne

  • @DRTYHari
    @DRTYHari 4 года назад +512

    Hats off to you, Vrinda and Vivek. You guys are doing the impossible!
    "Pen is mightier than the sword"

  • @haarish1289
    @haarish1289 4 года назад +45

    Deep ആയിട്ടുള്ള analysis ആണ് ഇങ്ങേരുടെ main 😂😂

  • @soniyajancyjoseph3924
    @soniyajancyjoseph3924 4 года назад +20

    New video super..കുറച്ച് കുറഞ്ഞു പോയോ എന്ന് മാത്രമേ ഡൌട്ട് ഉള്ളു... പല celebrities um tട്രോളുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നത് കാണുമ്പൊൾ സങ്കടം തോന്നാറുണ്ട്. പിഷാരടി ഒരു interview il പറയുന്നത് കേട്ടു 'ചിരി നമ്മുടെ ആയുസ്സു കൂട്ടും, അത് കൊണ്ട് ട്രോളുകളൊക്കെ നല്ലതാണെന്ന്.' മറ്റുള്ളവരുടെ സങ്കടത്തിൽ നിന്നുണ്ടാകുന്ന ചിരിക്ക് അധികം ആയുസ്സുണ്ടാവില്ല എന്നാണ് എന്റെ ഒരു തോന്നൽ. മാത്രമല്ല അതുൽസജീവ് ഒഴിച്ച് ബാക്കിയുള്ള എല്ലാ ട്രോളന്മാരും ചെയുന്നത് ട്രോളല്ല, നല്ല ഒന്നാന്തരം സൈബർ ക്രൈം തന്നെയാണ്. "PAIN IS FUN TO WATCH WHEN IT'S NOT YOURS"

    • @sds5476
      @sds5476 4 года назад +1

      True 💯

    • @gaath3
      @gaath3 4 года назад +1

      Exactly ❤️

    • @aswathymadhusoodanan
      @aswathymadhusoodanan 4 года назад +1

      Pisharody kurachude ee karyangal ipol sreddhikkunnund ennanu enik thonunath. Ee trolls ne patty parajath kudathe enik pulli paraja mattoru karyamanu ishtapedand poyath. Penkutyykal beauty parlour pootti ittal purath irangilla.. aanungalkk athonum noknda avarkanu bhangi naturally ennu. Ith eduth edit cheith status aakki aagoshicha aalukal orupadund. Athil entho oru preshnam undenn enik ipolum thonnunnund

    • @aswathymadhusoodanan
      @aswathymadhusoodanan 4 года назад +2

      Last line malayalathilu parajal ingne irikum.." aarante ammaykku praanth pidichal kaanan nalla chelaannu".

    • @soniyajancyjoseph3924
      @soniyajancyjoseph3924 4 года назад +1

      @@aswathymadhusoodanan yeah pulli ethand ee swabhavam thanna aanenna thonnunath. Pullide mel paranja samsaram ayirunnu kazhinja mens day ku mikavarudeyum status

  • @ams619
    @ams619 4 года назад +17

    അവരെ മാത്രം കുറ്റം പറയാനും പറ്റില്ല...ഇതൊക്കെ കാണാനും ആസ്വദിക്കാനും like ചെയ്യാനും ആളുകൾ ഉണ്ടല്ലോ..അതുകൊണ്ടാണല്ലോ ഇവര് ഇത്രേം വളർന്നത്..🙄

  • @aami8962
    @aami8962 4 года назад +15

    പ്രശനം എന്താണെന്ന് വച്ചാൽ, ആളുകൾക്ക് വിവരവും ചിന്താ ശേഷിയും, വിശകലന ബുദ്ധിയും ഉണ്ടാവാൻ തുടങ്ങിയാൽ aswin madapally അടക്കം എല്ലാവരും ചാനൽ പൂട്ടേണ്ടി വരും..അത് അവർക്കും അറിയാമായിരിക്കും.. അതാണ് എല്ലാവരും കൂടെ ഒരുമിച്ച് ഇത്ര ഉത്സാഹിച്ച മല്ലു അനലിസ്റ്റിനെതിരെ തിരിയുന്നത്😂

  • @ardraah7135
    @ardraah7135 4 года назад +388

    Bollywood il സുശാന്ത് അനുഭവിച്ച അതേ അവഗണനയാണ് നമ്മുടെ mallu analystനോട് കാണിക്കുന്നത്.... കാരണം അവരെയൊക്കെകാളും 'വിവരം' ഇവർക്ക് രണ്ട് പേർക്കും ഉണ്ട് 🙂

    • @aryalakshmi67
      @aryalakshmi67 3 года назад +5

      You said true..... 🥺🥺🥺

    • @antoinettebrielle1100
      @antoinettebrielle1100 3 года назад +3

      True

    • @gaurisvlogs224
      @gaurisvlogs224 3 года назад +5

      സുശാന്ത്😭😭🥺

    • @_Dreamgirl
      @_Dreamgirl 3 года назад

      @@gaurisvlogs224 സുശാന്തിന് എന്ത് അവഗണന യാ നേരിട്ടത്

    • @gaurisvlogs224
      @gaurisvlogs224 3 года назад

      @@_Dreamgirl pulli nalla actor aayittukoodi aavashyathinu roles onnum kittiyilla.. Kittiya roles ellam super aayi cheythittukoodi...

  • @പറക്കുംപപ്പൻ-പ3ഝ

    3:10 ഞാൻ ഈ വീഡിയോയ്ക്ക് എതിരായി അയാളുടെ ചാനലിൽ തന്നെ ഒരു കമന്റ്‌ ഇട്ടിരുന്നു ആ ചാനലിന്റെ അഡ്മിൻ അപ്പോ തന്നെ എന്റെ കമന്റ്‌ hide ചെയ്തിട്ട് എന്നെ ബ്ലോക്ക്‌ ചെയ്തു
    ഒരു ചെറിയ വിമർശനം പോലും താങ്ങാൻ പറ്റാത്ത ഇവന്മാർ ആണ് ബാക്കിയുള്ളവരെ എന്തിനും ഏതിനും ട്രോളി കൊല്ലാൻ നടക്കുന്നത് 🤦‍♀️

  • @nanduoo
    @nanduoo 4 года назад +26

    ഇത് പോലുള്ള ഒരുപാട് trollanmar ടെ videos kand ചിരിച്ചിരുന്നു പണ്ടൊക്കെ.പക്ഷേ ഇൗ ചാനെൽ കാണാൻ തുടങ്ങിയതിന് ശേഷം നിർത്തി. അതിന് മുൻപ് വരെയും ഇതൊന്നും തെറ്റ് ആണോ എന്ന് ചിന്തിക്കുക പോലും ഇല്ലായിരുന്നു.പക്ഷേ ഇപ്പൊൾ നിങ്ങളുടെ videos nte സ്ഥിരം viewer aayathin shesham കാഴ്ചപ്പാടുകളിൽ ഒക്കെ ഒരുപാട് മാറ്റം വന്നു,നല്ല ഒരു മാറ്റം😊.എന്നെ ഏറ്റവും കൂടുതൽ influence cheytha വ്യക്തികൾ നിങ്ങള് രണ്ടു പേര് ആണ്.
    Thank you for helping me become better human 😊

  • @edited163
    @edited163 4 года назад +265

    For me the The real heros are ..priya p warrior ..helen of Sparta ..saniya iyappan ..for The way they maturely handled these stupid,brain less trollens ....

    • @jyothislal1967
      @jyothislal1967 4 года назад +19

      Now that I think about it, bro, you are right!

    • @shibourne2000
      @shibourne2000 4 года назад +43

      Yes corect! Especially Saniya and Priya are such amazing girls i regret not liking them before. Not to mention Saniya is a savage 😂

    • @angelrodrigues7430
      @angelrodrigues7430 4 года назад +5

      True

    • @layalferoza9927
      @layalferoza9927 4 года назад +27

      Yes, surprised by priya varrier.... how much she is cyber bullied for no reason....

    • @mimi_pabo
      @mimi_pabo 4 года назад +7

      Saniya is savage. 🔥

  • @nivyasoy9279
    @nivyasoy9279 4 года назад +13

    ഇത്ര സമാധാനമായി roast ചെയ്യാൻ എങ്ങനെ കഴിയുന്നു... പറഞ്ഞതെല്ലാം 💯 correct

    • @Termcreator
      @Termcreator 3 года назад

      ente channel onn support cheyyamo😊

  • @nihalfazl
    @nihalfazl 4 года назад +183

    That *Atul sajeev* reference gives me pleasure I don't know why but that was a feel good moment 🖤

  • @aadhimusicoffl
    @aadhimusicoffl 4 года назад +59

    Mallu Analyst Bro, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. Ee FFC യെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒട്ടും നിലവാരം ഇല്ലാത്തതും പ്രമുഖ നടീനടന്മാരെ തെറി വിളിച്ചു കളിയാക്കാനും ഉള്ള ഈ ഗ്രൂപ്പ്‌ കൊണ്ട് എന്ത് ഉപയോഗം അല്ലെങ്കിൽ entertainment ആണ് നമുക്ക് കിട്ടുന്നത്. ഞാൻ +2 ഇൽ ആണ് പഠിക്കുന്നത്. 8ഇൽ പഠിക്കുന്ന കുട്ടികൾ വരെ FFC യിൽ അംഗമാവുന്നത് എന്തോ വല്യ മാസ്സ് കാര്യമാണെന്നു ആണ് വിചാരിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലും ഇതിന് വലിയ ഒരു Negative Impact ഉണ്ട്. ഇതിനെ പറ്റി ഉള്ള ഒരു വീഡിയോ വിവേകേട്ടന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു

    • @cuckoocuckoo5945
      @cuckoocuckoo5945 4 года назад +4

      Aswini madappalliyod FFC ye kurich abhiprayam choychapo paranja marupadi orth pokunnu...what an opinion, 🙄🙄🤭🤭

    • @akhi2040
      @akhi2040 4 года назад +2

      @@cuckoocuckoo5945 Exactly , Aswin himself spread a lot of negativity and wrong information. Since he has huge number of subscribers, his thoughts are spreading exponentially among ppl. The sad thing is it is affecting children in high school classes. That's the age where a child could not think and analyse something, they just blindly follow what comes to them.

    • @shanibanazar1457
      @shanibanazar1457 4 года назад +3

      @@cuckoocuckoo5945 entha paranne

    • @dobbytheelf4882
      @dobbytheelf4882 4 года назад +3

      @@cuckoocuckoo5945 entha paranje

    • @cuckoocuckoo5945
      @cuckoocuckoo5945 4 года назад

      @@shanibanazar1457 Oru interview il paranjatha ..".conventional ayit pokunna chindhagathiye thachudakkunna tharathil purogamana aashayangal panku vakkunnidam Aaanu FFC" Nthaaallee....???

  • @aswinkp5672
    @aswinkp5672 4 года назад +155

    വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ വന്നു മല്ലു അനലിസ്റ്റ് on fire🔥

  • @indicolite__2718
    @indicolite__2718 4 года назад +274

    ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒട്ടുമിക്ക മലയാളം ട്രോൾ പേജുകളും unfollow ചെയ്തു കഴിഞ്ഞപ്പോൾ കിട്ടിയ ഒരു positivity ഉണ്ടല്ലോ.... 😌

    • @poojar9185
      @poojar9185 4 года назад +3

      💜💜💜

    • @bharathbeenhere
      @bharathbeenhere 4 года назад +1

      Sathyam.....❤️

    • @bharathbeenhere
      @bharathbeenhere 4 года назад +15

      കോമഡി എന്താണെന്നു വെച്ചാൽ സ്ത്രീ വിരുദ്ധ ട്രോളുകൾക്കു അടിയിൽ ഫണ്ണി റിയാക്ഷൻ പെൺകുട്ടികളും ഇടുന്നുണ്ട്... ട്രോൾ എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് ഇവറ്റകളുടെ വിചാരം...

    • @indicolite__2718
      @indicolite__2718 4 года назад +12

      @@bharathbeenhere സത്യം... ഒരു റേസിസ്റ്റ് പോസ്റ്റിൽ ഇത് ശരിയല്ല എന്ന് കമൻ്റ് ചെയ്തപ്പോൾ ട്രോൾ ട്രോൾ ആയി കാണാൻ പഠിക്ക് എന്ന് എന്നെ പഠിപ്പിച്ച ആ പെൺകുട്ടിയെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു..😌

    • @bharathbeenhere
      @bharathbeenhere 4 года назад +12

      @@indicolite__2718 🤭 അനശ്വര രാജന്റെ പിക്കിൽ സപ്പോർട്ട് കൊടുത്ത ഒരു പെൺകുട്ടിയുടെ കമന്റിൽ വേറെ ഒരു പെൺകുട്ടി വന്ന് നെഗറ്റീവ് കമന്റ്‌ കൊടുത്തു 🥴 ഞാൻ മറ്റേ കൊച്ചിന്റെ അഭിപ്രായം ആണ് കറക്റ്റ് എന്നും പറഞ്ഞു റിപ്ലൈ കൊടുത്തു..... അവസാനം ഇവര് രണ്ട് പേരും കൂടെ ഒന്നായിട്ട് എനിക്ക് എതിര് ആയി. ഞാൻ ആയി കുറ്റകാരൻ. കുറെ ചെക്കന്മാരും വന്ന് എന്നെ തേചൊട്ടിച്ചു 🥴 !!
      എനിക്ക് എന്തിന്റെ കേടായിരുന്നെന്ന് ഇപ്പോളും മനസിലായിട്ടില്ല 🤭😇

  • @Veda760
    @Veda760 4 года назад +187

    Actors interview : thug.... Mass
    Actress interview : thallu sechi
    Trollens effect....

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +5

      Ate pinne vulgaritym

    • @koko_koshy
      @koko_koshy 4 года назад +16

      Recently saw an interview of sreenath bhasi where he spoke in a mix of English and Malayalam. Most of the comments were on his 'simplicity' because he took the interview wearing a sports jersey. Had an actress talked the same way, she would have been trolled severely for being a 'jada'.

    • @abhinayasv8952
      @abhinayasv8952 4 года назад +1

      Sathyam..

  • @sreenath1997
    @sreenath1997 4 года назад +120

    This video is also dedicated to FFC.
    Completely agree with u.

  • @ഇല്ലുമണവാട്ടി
    @ഇല്ലുമണവാട്ടി 4 года назад +191

    മുറിവേറ്റ ട്രോള്ളൻമാരുടെ ശ്വാസം😤
    നിലച്ചു പോയി കാണും 😉🤗😂

  • @rohinisasidharan8296
    @rohinisasidharan8296 4 года назад +16

    യാ മോനെ 😍😍എങ്ങനെ പറ്റുന്നു ഇതൊക്കെ..... താങ്കളുടെ ഓരോ വാക്ക് കേൾക്കുമ്പോഴും രോമാഞ്ചമാണ്.......🤩👌