ഓണാശംസ നേരുന്നതും ആഘോഷിക്കുന്നതും അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്‌ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോയിക്കപ്പെടുന്നത്. ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്. അത് കൊണ്ട് തന്നെ ദേശീയോൽസവമാണെന്നോ കേരളോൽസവമാണെന്നോ വ്യാഖ്യാനിച്ച് ഇത്തരം അന്യമതാഘോഷങ്ങൾ അനുവദനീയമാണെന്ന് പ്രചരിപ്പിക്കുന്ന കപടന്മാരെ മുസ്‌ലിംകൾ തിരിച്ചറിയേണ്ടതുണ്ട്. മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്‍റെ നിലപാട് നിങ്ങള്‍ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം' എന്നതാണ് (ഖുര്‍ആന്‍:109:6). മുഹമ്മദ് നബി(സ) പറഞ്ഞു: "ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്"(അബൂദാവൂദ്, ത്വബ്‌റാനി). നബി(സ): പറഞ്ഞു: "നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി, ത്വബ്‌റാനി). അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍ ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു മുസ്‌ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന്‍ പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുക". നബി ശിഷ്യന്‍ ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി) ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്.
ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120] ഇസ്‌ലാമിക വിധിവിലക്കുകള്‍ പ്രമാണങ്ങളില്‍ നിന്നു പഠിക്കാത്ത മുസ്‌ലിം ബുദ്ധിജീവി നാട്യക്കാര്‍ എന്തു പറയുന്നു എന്നല്ല ഒരു മുസ്‌ലിം നോക്കേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്തു പറയുന്നു എന്നാണ് നോക്കേണ്ടത്. ഇസ്‌ലാമില്‍ മത സൗഹാര്‍ദ്ദമെന്ന പരിപാടി തീരെയില്ല. മനുഷ്യ സൗഹാര്‍ദ്ദമാണെങ്കില്‍ ഇസ്ലാമിലുള്ള അത്ര മറ്റൊരു മതത്തിലോ ദര്‍ശനത്തിലോ ഇല്ലതാനും. ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടത് മനുഷ്യ സൗഹാര്‍ദ്ദമാണ്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ ദാസന്മാരുടെ വിശേഷണങ്ങൾ സൂചിപ്പിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു: والذين لا يشهدون الزور وإذا مروا باللغو مروا كراما അവർ സത്യവിരുദ്ധമായതിന് സാക്ഷികളാവാത്തവരും വല്ല അനാവശ്യങ്ങൾക്കരികിലൂടെ കടന്നു പോകാനിടയായാൽ മാന്യന്മാരായി കടന്നു പോകുന്നവരുമാകുന്നു. (അൽഫുർഖാൻ: 72) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം മുജാഹിദ്, ഖതാദ, ദ്വഹാഖ് എന്നിങ്ങനെയുള്ള പ്രഗൽഭരായ മുഫസ്സിറുകൾ ഇപ്രകാരം പറയുന്നു: ഇവിടെ الزور എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിഷേധികളുടെ ആഘോഷങ്ങളാണ്. يشهدون എന്നതിന്റെ വിവക്ഷ يحضرون (ഹാജറാവുന്നവർ) എന്നുമാകുന്നു. ഇതിൽ നിന്നും വ്യക്തമാകുന്നത് സത്യനിഷേധികളുടെ ആഘോഷങ്ങളിൽ വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി പോകുന്നത് പോലും ഖണ്ഡിതമായി ഹറാമാകുന്നു എന്നാണ്. ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു: റസൂൽ(സ) പറഞ്ഞു: ”എല്ലാ സമൂഹത്തിനും ഓരോ ആഘോഷങ്ങളുണ്ട്. ഇതാണ് നമ്മുടെ ആഘോഷം” (ഈദുൽ ഫിത്വ്ർ, ഈദുൽ അള്ഹ) മറ്റൊരു ഹദീസ് ഇപ്രകാരം പറയുന്നു. അനസ് (റ) പറയുന്നു: ”നബി(സ) മദീനയിൽ വന്നപ്പോൾ, അവിടത്തുകാർ രണ്ട് ദിവസം കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: ഏതാണ് ഈ രണ്ട് ദിവസങ്ങൾ? അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. തിരുമേനി പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഈ രണ്ട് ദിവസങ്ങൾക്ക് പകരമായി അതിനേക്കാൾ ഏറ്റവും ഉത്തമമായ രണ്ട് ദിവസങ്ങൾ നൽകിയിരിക്കുന്നു. ഈദുൽ ഫിത്വ്‌റും ഈദുൽ അള്ഹയും.” (അബൂദാവൂദ്) നബി(സ) പണ്രഞ്ഞു: ”ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനാണ്.” (അബൂദാവൂദ്) ഒരു സമൂഹത്തിന്റെ അടയാളങ്ങൾ ഏറ്റവും പ്രകടമാകുന്നത് അവരുടെ ആഘോഷങ്ങളിലാണ്. കാരണം, ആഘോഷങ്ങൾ ഏതൊരു സമൂഹത്തേയും വ്യതിരിക്തമാക്കുന്ന ഘടകമാണ്. അതിനാൽ, അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും അവരെ ആശംസിക്കുന്നതും അവർക്ക് ആഘോഷം കൊണ്ടാടാനുള്ള സൗകര്യം ചെയ്യുന്നതും അവരോട് സാദൃശ്യപ്പെടലാണ്. മുസ്‌ലിംകൾക്ക് മുസ്‌ലിംകളുടേതായ ആഘോഷങ്ങൾ. അമുസ്ലിംകൾക്ക് അവരുടെതായ ആഘോഷങ്ങൾ.
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
👍👍.اللهم اني اسالك علما نافعا ورزقا طيبا وعملا متقبلة....
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
Maasha allhaah yaatharttyamaya ilminte vishayanghallum ith jananghallkk parannh manassilakkikodukkunnha rabbe ninte pandithan Sirajul Islam ustathum alhamdulillhaah verygood
Alhamdulillah subhanallah allahu akbar 💚💚💚
Jazakallah khair
ما شاء اللّه
جزاك اللّه خيرا
بارك الله فيكم وجزاك الله خير
ماشاء الله خزاكم الله خير
മാഷാ അല്ലാഹ്
😍👍
أللهم إني أسألك علمآ نافعا
Suphanallah🤲🤲🤲
Maasha Allah
jizakallah khair
Masha allah
മാഷാ അല്ലാഹ്
മാഷാ അല്ലാഹ് 👍🏻
മാഷല്ലാഹ് 👌
Alhamdhulillah
Jazakallah khair
Mashallah..
അൽഹംദുലില്ല
🤲🤲🤲
الحمدلله
ما شاءا لله
👍👍👍
Al hamdhu lillah
❤️🙏
👌👌👌
Mashaallah
Photo edukkunnath ne patiyulla class venam. Assalamalekum
MAS HAAL LAH
Ustade entaduth kurach ഇന്ററസ്റ്റ് പൈസ ഉണ്ട് അത് എന്റെ aangalakk കൊടുക്കാൻ പാടുണ്ടോ.. അവന്‍ സാമ്പത്തികം ആയി നല്ല budhimuttil ആണെന് തോന്നുന്നു..
പുതിയ വീഡിയോയിൽ ഉണ്ട്.
Oru മുസ്ലിം എങ്ങനെ മുടിയും താടിയും മീശയും വെട്ടണം ???
ഓണാശംസ നേരുന്നതും ആഘോഷിക്കുന്നതും അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്‌ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്.
തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോയിക്കപ്പെടുന്നത്.
ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.
അത് കൊണ്ട് തന്നെ ദേശീയോൽസവമാണെന്നോ കേരളോൽസവമാണെന്നോ വ്യാഖ്യാനിച്ച് ഇത്തരം അന്യമതാഘോഷങ്ങൾ അനുവദനീയമാണെന്ന് പ്രചരിപ്പിക്കുന്ന കപടന്മാരെ മുസ്‌ലിംകൾ തിരിച്ചറിയേണ്ടതുണ്ട്.
മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്‍റെ നിലപാട് നിങ്ങള്‍ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം' എന്നതാണ് (ഖുര്‍ആന്‍:109:6).
മുഹമ്മദ് നബി(സ) പറഞ്ഞു: "ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്"(അബൂദാവൂദ്, ത്വബ്‌റാനി).
നബി(സ): പറഞ്ഞു: "നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി, ത്വബ്‌റാനി).
അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍ ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു മുസ്‌ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന്‍ പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുക".
നബി ശിഷ്യന്‍ ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി)
ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്.
ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120]
ഇസ്‌ലാമിക വിധിവിലക്കുകള്‍ പ്രമാണങ്ങളില്‍ നിന്നു പഠിക്കാത്ത മുസ്‌ലിം ബുദ്ധിജീവി നാട്യക്കാര്‍ എന്തു പറയുന്നു എന്നല്ല ഒരു മുസ്‌ലിം നോക്കേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്തു പറയുന്നു എന്നാണ് നോക്കേണ്ടത്. ഇസ്‌ലാമില്‍ മത സൗഹാര്‍ദ്ദമെന്ന പരിപാടി തീരെയില്ല. മനുഷ്യ സൗഹാര്‍ദ്ദമാണെങ്കില്‍ ഇസ്ലാമിലുള്ള അത്ര മറ്റൊരു മതത്തിലോ ദര്‍ശനത്തിലോ ഇല്ലതാനും. ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടത് മനുഷ്യ സൗഹാര്‍ദ്ദമാണ്.
വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ ദാസന്മാരുടെ വിശേഷണങ്ങൾ സൂചിപ്പിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു:
والذين لا يشهدون الزور وإذا مروا باللغو مروا كراما
അവർ സത്യവിരുദ്ധമായതിന് സാക്ഷികളാവാത്തവരും വല്ല അനാവശ്യങ്ങൾക്കരികിലൂടെ കടന്നു പോകാനിടയായാൽ മാന്യന്മാരായി കടന്നു പോകുന്നവരുമാകുന്നു. (അൽഫുർഖാൻ: 72)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം മുജാഹിദ്, ഖതാദ, ദ്വഹാഖ് എന്നിങ്ങനെയുള്ള പ്രഗൽഭരായ മുഫസ്സിറുകൾ ഇപ്രകാരം പറയുന്നു:
ഇവിടെ الزور എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
നിഷേധികളുടെ ആഘോഷങ്ങളാണ്. يشهدون എന്നതിന്റെ വിവക്ഷ يحضرون (ഹാജറാവുന്നവർ) എന്നുമാകുന്നു.
ഇതിൽ നിന്നും വ്യക്തമാകുന്നത് സത്യനിഷേധികളുടെ ആഘോഷങ്ങളിൽ വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി പോകുന്നത് പോലും ഖണ്ഡിതമായി ഹറാമാകുന്നു എന്നാണ്.
ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു: റസൂൽ(സ) പറഞ്ഞു: ”എല്ലാ സമൂഹത്തിനും ഓരോ ആഘോഷങ്ങളുണ്ട്. ഇതാണ് നമ്മുടെ ആഘോഷം” (ഈദുൽ ഫിത്വ്ർ, ഈദുൽ അള്ഹ)
മറ്റൊരു ഹദീസ് ഇപ്രകാരം പറയുന്നു.
അനസ് (റ) പറയുന്നു: ”നബി(സ) മദീനയിൽ വന്നപ്പോൾ, അവിടത്തുകാർ രണ്ട് ദിവസം കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: ഏതാണ് ഈ രണ്ട് ദിവസങ്ങൾ? അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. തിരുമേനി പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഈ രണ്ട് ദിവസങ്ങൾക്ക് പകരമായി അതിനേക്കാൾ ഏറ്റവും ഉത്തമമായ രണ്ട് ദിവസങ്ങൾ നൽകിയിരിക്കുന്നു. ഈദുൽ ഫിത്വ്‌റും ഈദുൽ അള്ഹയും.”
(അബൂദാവൂദ്)
നബി(സ) പണ്രഞ്ഞു: ”ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനാണ്.” (അബൂദാവൂദ്)
ഒരു സമൂഹത്തിന്റെ അടയാളങ്ങൾ ഏറ്റവും പ്രകടമാകുന്നത് അവരുടെ ആഘോഷങ്ങളിലാണ്. കാരണം, ആഘോഷങ്ങൾ ഏതൊരു സമൂഹത്തേയും വ്യതിരിക്തമാക്കുന്ന ഘടകമാണ്. അതിനാൽ, അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും അവരെ ആശംസിക്കുന്നതും അവർക്ക് ആഘോഷം കൊണ്ടാടാനുള്ള സൗകര്യം ചെയ്യുന്നതും അവരോട് സാദൃശ്യപ്പെടലാണ്.
മുസ്‌ലിംകൾക്ക് മുസ്‌ലിംകളുടേതായ ആഘോഷങ്ങൾ. അമുസ്ലിംകൾക്ക് അവരുടെതായ ആഘോഷങ്ങൾ.
Masha allah
Ma sha allah
👍👍👍
ماشاءالله
Masha allah