ഒന്നാം പ്രമാണം ഗൗരവമായി ലംഘിക്കുന്ന വചന ശുശ്രൂഷകർ!!

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഉപന്യാസം മത്സരത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും രജിസ്ട്രേഷനുമായി8111860062 എന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക

Комментарии • 55

  • @jenifarmartin5359
    @jenifarmartin5359 23 дня назад +5

    ബിജു ബ്രദറിന്റെ ഈ സന്ദേശം വിശ്വാസികളായ ഞങ്ങൾക്ക് അബദ്ധപ്രബോധനങ്ങൾക്കെതിരെ ജാഗരൂകത പാലിക്കാനുള്ള പ്രചോദനമാണ്. ഒപ്പം ധ്യാനഗുരുക്കന്മാർ തങ്ങളുടെ "പഠിപ്പിക്കലുകൾ" എത്രമാത്രം തിരുസഭാ പ്രബോധനങ്ങൾക്കനുസരിച്ച് ആയിരിക്കണമെന്നുമുള്ള ശക്തമായ ആഹ്വാനം കൂടിയാണ് ഈ മനോഹര സന്ദേശം. 👍👍🙏❤️❤️

  • @ranipulikkal7787
    @ranipulikkal7787 22 дня назад +1

    Biju br ലൂടെ തിരുസഭയിൽ കൂടുതൽ കൃപകൾ നിറഞ്ഞു സത്യമായ ഈശോയെ അറിയുകയും വളരുകയും ചെയ്യട്ടെ

  • @Littleflower-h3u
    @Littleflower-h3u 22 дня назад +2

    ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണ്

  • @loveintruth1198
    @loveintruth1198 22 дня назад +5

    സഭ ഏതായാലും കുഴപ്പമില്ല ഈശോയിൽ വിശ്വസിച്ചാൽ മാത്രം മതി എന്ന കാഴ്ചപ്പാട് ആണ് കത്തോലിക്കാ സഭയിൽ ഉള്ള പല ധ്യാന ഗുരുക്കൻമാർക്കും ഉള്ളത് എന്ന് തോന്നിപ്പോകുന്നു. ഈശോ ഏകരക്ഷകൻ ആയിരിക്കുന്നത് പോലെ, കത്തോലിക്കാ സഭ ഏക സത്യ സഭ തന്നെയാണ്. അത് തിരിച്ചറിയാൻ സഹായിക്കുന്നത് ദൈവവചനം കൃത്യമായി വ്യാഖ്യാനിക്കുന്ന സഭയുടെ പ്രബോധങ്ങളും, അത് കൃത്യമായി ജീവിച്ചു വിശുദ്ധരായ വിശുദ്ധാത്മക്കളും ആണ്.
    പല ധ്യാന ഗുരുക്കന്മാരും വിശുദ്ധരെയും അവരുടെ ജീവിതത്തെയും കുറിച്ച് പറയാറുണ്ടെങ്കിലും, അവരെല്ലാം വിശ്വസ്വതയോടെ നില കൊണ്ട കത്തോലിക്കാ സഭയെ കുറിച്ച് തീക്ഷ്ണമായി പറയാറില്ല. അതിനാൽ തന്നെ, നൽകുന്ന പ്രബോധനങൾ ഏകദേശം പെന്തകോസ്ത് പ്രസംഗങ്ങൾ പോലെ തന്നെ ആകുന്നു. വിശ്വാസികൾക്ക് തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കാനും സാധിക്കുന്നില്ല.
    ബ്രദർ ഈ വീഡിയോയിൽ പറയുന്ന, ധ്യാന ഗുരുക്കന്മാരുടെ videos ഞാൻ കണ്ടിട്ടുണ്ട്. തികച്ചും കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ രീതിയിൽ ആണ് അതിൽ പഠനങ്ങൾ നൽകുന്നത്.
    സഭാധികാരികൾ ഈ വിഷയത്തെ ഗൗരവമായി കണ്ട് , പരിഹാര മാർഗങ്ങൾ സ്വീകരിക്കണം എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.

  • @ShyniDevasia-c6t
    @ShyniDevasia-c6t 22 дня назад

    ഈശോയെ മഹത്വം ഏറെ നാളുകളായി എന്റെ ഉള്ളിലും ഉണ്ടായിരുന്ന ചിന്തകൾ🙏🙏🙏

  • @Littleflower-h3u
    @Littleflower-h3u 22 дня назад +2

    ദൈവം കരുണയായത് കൊണ്ട് ആരും നരകത്തിൽ പോകില്ല എന്ന് പഠിപ്പിക്കുന്ന ശിശ്രൂഷകനെയും 2 വൈദികധ്യാന ഗുരുക്കൻമാരുടെയും വിഡിയോ ഞാൻ കണ്ടിട്ടുള്ളതാണ് ബഹു. Br. ബിജു ഓഫ് ഇമ്മാക്കുലേറ്റ് മേരി ഈ ക്ലാസ്സിൽ പറയുന്ന ഒരോ കാര്യങ്ങളും സഭാധികാരികൾ എല്ലാം എതെന്ന് കണ്ടെത്തി ബഹു. ശിശ്രൂഷകരെ തിരുത്തുന്നതിൽ ഇനിയും കാല താമസം വരുത്തിയാൽ ഇവർക്കും വിശ്വാസികൾക്കും വലിയ അപടമാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ ഇനിയും വൈകരുതേ 😭🙏🙏🙏

  • @Littleflower-h3u
    @Littleflower-h3u 23 дня назад +3

    സത്യവിശ്യാ സത്തിന് വിരുദ്ധ മായി പഠിപ്പിക്കുന്ന ശി ശ്രൂ കൻ ഒന്നാം പ്രമാണം ലംഘിക്കുന്നു എന്നതും വിശ്വാസിക്കൾക്ക് അത് വഴി തെറ്റാൻ കാരണമാകുന്നു എന്നുള്ള കേരള സഭയുടെ ഈ അപകട അവസ്ഥ സഭാധികാരികൾശ്രദ്ധിക്കാതെ പോകുന്നത് വളരെ വേദന ജനകമാണ് എന്നത് പറയാതെ വയ്യ. ഈ ക്ലാസ്സ് കേരള സഭയുടെ സത്യവിശ്വാസ മാനസാന്തരത്തിലേയ്ക്ക് നയിക്കാൻ ഈശോ ഇടയാക്കട്ടെ. ആ മേൻ... 🙏🙏🙏😭

  • @marianmediacreations7445
    @marianmediacreations7445 22 дня назад

    Praise be to Jesus Christ our Lord..Thank you br. Your lot of efforts may find fruits, in Jesus's Name.. Amen

  • @dileepfabiyans6148
    @dileepfabiyans6148 20 дней назад

    തിരുസഭ ചരിത്രത്തിൽ എന്നും ഒരു വലിയ സമൂഹത്തെ സത്യവിശ്വാസത്തിൽ നിന്ന് വലിയ പാഷാണ്ടതയിലേക്ക് നയിച്ചിട്ടുള്ളത് സഭാ നേതൃത്വത്തിലുള്ളവരും ശുശ്രൂഷകരുമാണ്. മികച്ച ഉദാഹരണം അഗസ്റ്റൈനിയൻ വേദികനായിരുന്ന മാർട്ടിൻ ലൂഥർ തന്നെയാണ്. അതിനാൽ തന്നെ ഇത്തരം ഉന്നതമായ അഭിഷേകം ഉണ്ട് എന്ന് തോന്നിപ്പിക്കുന്നവർപോലും ഒരു വലിയ സമൂഹത്തെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതുകൊണ്ട്.... വിശ്വാസികൾ എത്ര ജാഗ്രത ഉള്ളവരായി.... സഭയോടും സഭയുടെ സത്യപ്രബോധനത്തോടും ചേർന്നു പോകേണ്ടതിന്റെ ആവശ്യകത ഈ വചനശുശ്രൂഷ വളരെ ഗൗരവത്തോടെ വിശ്വാസികളും സഭാ നേതൃത്വവും പരിഗണിക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ബിജു ബ്രദർ പറയുന്ന കാര്യങ്ങളും, അതിൽ പ്രതിപാദിക്കുന്ന സംഭവങ്ങളും വ്യക്തികളും സ്ഥാപനങ്ങളും തീർത്തും സത്യമാണ്... എന്താ എനിക്കും അനുഭവമുള്ളതാണ്.

  • @martinfrancis5706
    @martinfrancis5706 23 дня назад +2

    കത്തോലിക്കാ തിരുസഭയുടെയും തിരുസഭാപ്രബോധനങ്ങളുടെയും അനന്യതയും അതിപ്രാധാന്യവും ഇതുവരെയും മനസ്സിലാകാത്ത വചനപ്രഘോഷകർക്ക് മാനസാന്തരത്തിന് കാരണമാകുന്നതാണ് ഈ സന്ദേശം. 🙏🙏👍👍👍❤️

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 22 дня назад

    Amen.🎉🎉🎉🎉🎉

  • @santhoshvargheese6591
    @santhoshvargheese6591 23 дня назад +6

    ഇത് ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് കേൾക്കുന്നവർക്ക് മനസ്സിലായില്ല അതുകൊണ്ട് ആരെക്കുറിച്ചാണെന്ന് വ്യക്തമായി പറയുകയാണെങ്കിൽ ഇനിയെങ്കിലും ആൾക്കാർ അബദ്ധപ്രബോധനങ്ങളിൽ ചെന്ന് പെടാതിരിക്കും അതുകൊണ്ട് ധൈര്യമായി പറയും ആരാണ് ആരെയാണ് ഞങ്ങൾ സൂക്ഷിക്കേണ്ടത്

    • @dileepfabiyans6148
      @dileepfabiyans6148 23 дня назад +1

      കമ്മെന്റ് ബോക്സിൽ കുറച്ചു പേരുകൾ പരാമർശിക്കുന്നുണ്ട്...

    • @shantyjohn2727
      @shantyjohn2727 22 дня назад +2

      അതെ പറഞ്ഞാൽ ഉപകാരം ആയിരുന്നു

  • @loveintruth1198
    @loveintruth1198 23 дня назад +6

    തിരുസഭയുടെ പ്രബോധനങ്ങളുടെ പ്രാധാന്യം എത്ര മാത്രം വലുതെന്നും വചന ശുശ്രൂഷകർ എത്രമാത്രം ജാഗരൂകരായി പ്രവർത്തിക്കണം എന്നും ബോധ്യപ്പെടുത്തുന്ന സന്ദേശം. തിരുത്തലുകൾ നടത്തി, സഭയുടെ സത്യ വിശ്വാസ വഴിയിൽ നടക്കുവാൻ വചന ശുശ്രൂഷ കർക്ക് ഇടയാകട്ടെ . ആമേൻ

  • @dranimuringayil
    @dranimuringayil 23 дня назад +1

    വചനം എത്രയോ കൃത്യം!
    "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്‌. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍".
    (യാക്കോബ്‌ 3 : 1)

  • @martinfrancis5706
    @martinfrancis5706 23 дня назад +6

    ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവമാണ്. വലിയ അഭിഷേകത്തിലാണ്, വമ്പൻ ശുശ്രൂഷയാണ് എന്നൊക്കെ പറയുന്ന പല ധ്യാനഗുരുക്കന്മാരും നിത്യനരകത്തിലേക്ക് നയിക്കുന്ന അബദ്ധപ്രബോധനങ്ങൾകൂടി പഠിപ്പിക്കുന്നവരാണ്. സഭാനേതൃത്വം ഇവരെ സൂക്ഷ്മമായി പരിശോധിച്ച്, ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് ഇതിനെ നിയന്ത്രിക്കേണ്ടതാണ്. വിശ്വാസികളുടെ ആത്മരക്ഷ നഷ്ടപ്പെടുത്തുന്ന പാഷാണ്ഡത ഒരെണ്ണം പോലും പഠിപ്പിക്കാൻ കത്തോലിക്കാ വചനപ്രഘോഷകനെ അനുവദിക്കരുത്. അങ്ങനെ ഉണ്ടായാൽ എത്രയും വേഗത്തിൽ തന്നെ സഭാനേതൃത്വം അത് തിരുത്തണം. 🙏🙏🙏

  • @elsyjose3193
    @elsyjose3193 23 дня назад +2

    സത്യം പറഞ്ഞു

  • @ThomasMathew-x7l
    @ThomasMathew-x7l 23 дня назад

    Supper

  • @j26649
    @j26649 22 дня назад +1

    ആ ധ്യാന കേന്ദ്രത്തിന്റെ പേര് പറയാൻ സാധിക്കില്ല എങ്കിൽ അത് പറയാതിരിക്കുക

  • @bijucarmel8933
    @bijucarmel8933 23 дня назад

    🙏❤️🙏

  • @manopmathew
    @manopmathew 21 день назад

    ബ്രദറിന്റെ ഈ സന്ദേശം കേരള സഭയുടെ നേതൃത്വത്തിലുള്ളവർ ഗൗരവമായി എടുക്കുകയും, ഇത് പരിഹരിക്കുന്നതിനായി
    കേരള സഭയോട് ചേർന്ന് സുവിശേഷം പ്രസംഗിക്കുന്ന എല്ലാ ശുശ്രൂഷകരും വർഷത്തിലൊരിക്കലെങ്കിലും ഒന്നിച്ചുകൂടിയും അവർ പഠിപ്പിക്കുന്ന കാര്യങ്ങൾ സുവിശേഷവും, സഭയുടെ ആധികാരിക പ്രബോധനങ്ങളോടും ചേർന്നു പോകുന്നതാണ് എന്ന് കേരള സഭ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

  • @santhoshthomas1276
    @santhoshthomas1276 23 дня назад +1

    IHS മിനിസ്ടിയെ പരിശുദ്ധാത്മാവ് നയിക്കാൻ പ്രാത്ഥിക്കുന്നു

  • @Catholic-Defender
    @Catholic-Defender 23 дня назад +1

    Christeen Retreat centre in Kottayam

  • @paulsonvarghese9589
    @paulsonvarghese9589 22 дня назад

    Brother parayumnathe thikkachumm sathayamanu

  • @Catholic-Defender
    @Catholic-Defender 23 дня назад

    Dr John D teaches that Pentecostal/evangelicals are also of divine origin

    • @disciple1248
      @disciple1248 22 дня назад

      John is correct

    • @Catholic-Defender
      @Catholic-Defender 22 дня назад +1

      @@disciple1248 He is plainly wrong and teaching heretical in that matter

    • @Catholic-Defender
      @Catholic-Defender 22 дня назад +2

      @@disciple1248 It’s of diabolical origins for sure. It’s the another Gospel which St.Paul warns about

  • @Catholic-Defender
    @Catholic-Defender 23 дня назад

    The channel you are talking about at 5:00 is Bethlehem. That’s true. They don’t sensor any comments on the Holy Catholic Church or its doctrines or dogmas or even Lord Jesus Christ. However you will be censored the moment you go against Knai Thoma (about his bigamy or anything about their customs )

  • @thomaschacko6126
    @thomaschacko6126 22 дня назад

    Br . Why you are not telling the names of wrong preachers? Otherwise how can I believe this ?

    • @dileepfabiyans6148
      @dileepfabiyans6148 20 дней назад

      ബ്രദർ ഇതിൽ പരാമർശിച്ചിരിക്കുന്ന നാലോ അഞ്ചോ പേർ ഒരുമിച്ച് ഒരു വലിയ പാഷാണ്ഡത പഠിപ്പിച്ചത് പേര് സഹിതം പറഞ്ഞതിന്റെ പേരിൽ ഒളിച്ച് താമസിക്കേണ്ടി വന്ന സാഹചര്യം പറയുന്നത് കേട്ട് കാണുമല്ലോ.... അവർ ഇന്നും ആയിരങ്ങളെ ശുശ്രൂഷിക്കുന്ന അനേകം ആരാധകരുള്ള ധ്യാന ഗുരുക്കൾ ആണ്... അവർക്കെതിരെ ഇന്നും അർഹമായ പ്രതികരണം ഉണ്ടായിട്ടില്ല സഭാ നേതൃത്വത്തിൽ നിന്ന്.... അതായിരിക്കും പേര് പരാമർശിക്കാത്തതിന്റ കാരണം എന്ന് തോന്നുന്നു...

  • @tijebr
    @tijebr 22 дня назад

    Ethokke aanu other channels and preachers

  • @lisamathew3341
    @lisamathew3341 22 дня назад +2

    സഭയിൽ തെറ്റുകൾ ഉണ്ടെങ്കിൽ അത് പറയുന്നതെങ്ങനെ സഭാ വിരുദ്ധത ആകും...അതുപോലെ മാർപാപ്പ തെറ്റ് പറഞ്ഞാൽ അതു തെറ്റാണെന്നു പറയുന്നതെങ്ങനെ സഭാ വിരുദ്ധത ആകും? ഗലാത്തിയ 1:8 തിരുവചനം നന്നായി വായിച്ചു പഠിക്കുക....മാർപാപ്പ ഒന്നാം പ്രമാണം ലംഘിച്ചാൽ ഒരു കുഴപ്പവുമില്ല എന്നാണോ? കേരളത്തിലെ ധ്യാന ഗുരുക്കന്മാരെ മാത്രം എന്തിനു പഴിക്കുന്നു? മാർപാപ്പ ആയാലും കപ്യാർ ആയാലും ഏതു പ്രമാണം ലംഘിച്ചാലും ഒരു പോലെ അല്ലേ സഹോദരാ?

  • @ShyniDevasia-c6t
    @ShyniDevasia-c6t 22 дня назад

    ccc, സഭാ പിതാക്കൻമാരുടെ പ്രബോധനം, മാർപാപ്പമാരുടെ ഡിക്രിസ് ഇവ പഠിപ്പിക്കുന്ന ഒരു ചാനൽ ഉണ്ട് My Helper The Holy spirit-br Thomas Paul -🙏🙏🙏🙏🙏🙏

    • @disciple1248
      @disciple1248 22 дня назад

      ബെസ്റ്റ് 😂

    • @martinfrancis5706
      @martinfrancis5706 22 дня назад

      സഭാപ്രബോധനങ്ങളെപോലും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, അബദ്ധപ്രബോധനം നടത്തിയ മുകളിൽ പറഞ്ഞിരിക്കുന്നവരിൽ ഒരാൾ br. Thomas Poul ആണ് എന്നാണ് എനിക്ക് മനസ്സിലായത്. സഹോദരാ, സഭാപ്രബോധനങ്ങൾ ചേർത്താണ് പ്രസംഗിക്കുന്നതെങ്കിലും br. Thomas poul പൂർണ്ണമായും കത്തോലിക്കാ പ്രബോധനത്തേക്കാളും സ്വന്തം ബോധ്യങ്ങൾക്കനുസരിച്ച് തെറ്റ് പഠിപ്പിച്ചിട്ടുണ്ട്. നന്നായി മനസ്സിലാക്കൂ. Please. 🙏🙏

    • @lisamathew3341
      @lisamathew3341 22 дня назад

      @@disciple1248 തന്നെ

    • @lisamathew3341
      @lisamathew3341 22 дня назад

      @@martinfrancis5706 സത്യം

    • @dileepfabiyans6148
      @dileepfabiyans6148 20 дней назад

      അദ്ദേഹം തന്നെയാണ് ഇതിൽ പരാമർശിക്കുന്ന ഒരു പ്രധാന അബദ്ധ പ്രെബോധകാൻ...

  • @dintoychacko3593
    @dintoychacko3593 23 дня назад +2

    ഇതിപ്പോ ശരിക്കും പറഞ്ഞാൽ....
    Very simple...
    പറഞ്ഞാൽ അമ്മക്കിട്ട് തല്ലുകിട്ടും...
    പറഞ്ഞില്ലേൽ അപ്പൻ പട്ടിയിറച്ചി തിന്നും..
    ഞാൻ എന്ത് ചെയ്യും 🙏🙏🙏
    RUclips മിനിസ്ട്രയെ filter ചെയ്യാൻ സഭയിൽ ഒരു സംവിധാനം വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു...
    തോന്നുന്നവർ തോന്നുന്നപോലെ അങ്ങ് പറയുക...
    നിങ്ങൾ രണ്ടുപേരും പറയുന്നത് ബൈബിൾ തന്നെ... നല്ലത്...
    പക്ഷേ നിങ്ങളെ നയിക്കുന്ന ആത്മാവ് പരിശുദ്ധത്മാവ് ആണോ എന്ന് സംശയം ഉണ്ട്... കാരണം.. പറയുന്ന കാര്യത്തിൽ ഒരു സ്വരച്ചേർച്ച ഇല്ലായ്മ തന്നെ... ഒരുകാര്യം കൂടി ഈ പറയുന്നവർ ശ്രദ്ധിക്കണേ...വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
    മര്‍ക്കോസ്‌ 9 : 42

  • @helenbabu8948
    @helenbabu8948 22 дня назад

    മനുഷ്യരെ സ്വർഗ്ഗത്തിന് യോഗ്യരാക്കുന്നതു് മാർപ്പാപ്പയുടെ മതബോധന ഗ്രന്ഥമല്ല:ദൈവം സംസാരിച്ചിരിക്കുന്ന വിശുദ്ധബൈബിൾ അനുസരിക്കുന്ന വരാണ്.. നിങ്ങൾ പറയുന്നതു് കേട്ടാൽ പോപ്പിന്റെ മതബോധന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതാണ് പ്രഘോഷിയ്ക്കപ്പെടേണ്ടതെന്ന് തോന്നും. പൊട്ടത്തരം വിളിച്ചു പറയാതെ വചനംബൈ ബിൾ അനുസരിച്ച് പ്രബോധനം നൽകുന്ന അച്ചൻ മാരെയും ശുശ്രൂഷകരേയും കുറ്റം പറയാതെ പോയി തന്റെ ജോലി നോക്ക്.അന്തിക്രിസ്തുവിന്റെ പണി ചെയ്യാതെ.

  • @disciple1248
    @disciple1248 22 дня назад

    താങ്കളുടെ ദൈവം സഭയാണെന്ന് തോന്നുന്നു 😄

    • @dranimuringayil
      @dranimuringayil 22 дня назад

      അറിഞ്ഞോ അറിയാതെയോ അബദ്ധ പ്രബോധനങ്ങൾ നടത്താതിരിക്കുവാൻ, ശുശ്രൂഷകർ വിശുദ്ധഗ്രന്ഥത്തോടൊപ്പം സഭയുടെ പ്രബോധനങ്ങളും ഗൗരവത്തിൽ എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. Authority - പ്രബോധനാധികാരം സഭയ്ക്ക് നൽകിയത് യേശുക്രിസ്തുവിലൂടെ ദൈവം തന്നെയാണ്!!
      It is a clear message. No chance of any confusion!

    • @Catholic-Defender
      @Catholic-Defender 22 дня назад

      @@disciple1248 For you it’s your pastor and their current partner and kids if any. Isn’t it

  • @positiveenergy9377
    @positiveenergy9377 22 дня назад +1

    കത്തോലിക്കാർ മാത്രമേ സ്വർഗ്ഗത്തിൽ പോകൂ എന്നാണോ? ഓരോരുത്തർക്കും ഓരോ തലച്ചോർ കൊടുത്തിരിക്കുന്നത് ഓരോരുത്തർക്കും സ്വന്തമായി ചിന്തിക്കാനാണ്. അതുകൊണ്ട് ഓരോരുത്തരുടെ ചിന്തയെയും ദൈവം ബഹുമാനിക്കുന്നു. അതുകൊണ്ട് ആരുടേയും ഒന്നിന്റെയും അടിമയായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ നിന്ന് അകന്നിരിക്കുന്നവരും ദൈവത്തിന്റെ മക്കൾ തന്നെ. വ്യഭിചരിക്കുകയും കത്തോലിക്കാ പ്രബോധനം അനുസരിക്കുകയും ചെയ്യുന്നവനാണോ അതോ ക്രിസ്തുവിനെ സ്നേഹിച്ചുകൊണ്ട് , ഭയപ്പെട്ടുകൊണ്ട് 10 കല്പനകൾ പാലിക്കുന്ന പെന്തക്കോസ്തു കാരനോ നിത്യതയിൽ പ്രവേശിക്കുക? ബ്രദറിന്റെ വാക്കനുസരിച്ച് കത്തോലിക്കനാണെന്ന് വെളിപ്പെടുന്നു! ഏതെന്നു കർത്താവ് വിധിക്കട്ടെ 🙏🏼

    • @dranimuringayil
      @dranimuringayil 22 дня назад +3

      ഓരോരുത്തരും വ്യത്യസ്തമായി സ്വന്തമായി ചിന്തിച്ച് കാര്യം വഷളാക്കുമെന്ന് ദൈവത്തിന് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കാതിരിക്കാൻ അവിടുന്ന് ഏകവും വിശുദ്ധവും അപ്പോസ്തോലികവുമായ കത്തോലിക്കാസഭയെ authority ആയി സ്ഥാപിച്ചിരിക്കുന്നത്.

    • @positiveenergy9377
      @positiveenergy9377 22 дня назад

      @@dranimuringayil കത്തോലിക്കാ സഭ ഇന്ന് അദൃശ്യമാണ്! നിലവിലുള്ളത് കത്തോലിക്കാ മതം മാത്രമാണ്. അതിലെ പ്രബോധനത്തെയാണ് മതബോധന ഗ്രന്ഥം വിശദമാക്കുന്നത്. മതം യേശുക്രിസ്തു എതിർത്ത കാര്യമാണ്. മതം ഇന്ന് കറുപ്പല്ല , MDMA ആണ്.
      അതാണ് പച്ചമാമയുടെ വിഗ്രഹത്തെ ആശീർവ്വദിക്കുന്നത്. അതിനെ ചുമന്നുകൊണ്ട് പോയവരെയാണ് മതക്കാർ എന്ന് പറയുന്നത്. മതം ശ്ലൈഹികമല്ല. സ്ലീഹന്മാർ വിഗ്രഹത്തെ ഉണ്ടാക്കിയിരുന്നില്ല. 7 നൂറ്റാണ്ട് സഭയിൽ വിഗ്രഹങ്ങൾ ഇല്ലായിരുന്നു. ഞാനും കത്തോലിക്കനാണ് ! പക്ഷേ ഇന്ന് മതം വിട്ടു. സഭയിൽ മാത്രം വിശ്വസിക്കുന്നു. അത്‌ അദൃശ്യമാണ്. റോമിലല്ല അതിന്റെ ആസ്ഥാനം. സ്വർഗ്ഗത്തിലാണ്. അതിൽ വിശുദ്ധ ജീവിതം നയിക്കുന്ന. എല്ലാ ക്രിസ്തുവിശ്വാസികളും ഉൾപ്പെടുന്നു. അതിൽ പ്രൊട്ടസ്റ്റന്റ് , കത്തോലിക്കാ , അകത്തോലിക്കാ വ്യത്യാസമില്ല. പാപം ഉപേക്ഷിച്ച , വചനം കാക്കുന്ന എല്ലാവരും കർത്താവിന് പ്രിയപ്പെട്ടവർ. അവർക്ക് ഒരു മതബോധനത്തെയും അംഗീകരിക്കേണ്ട കാര്യമില്ല. കാരണം മതബോധനങ്ങൾ വചനത്തിന് എതിരാണ്.

    • @martinfrancis5706
      @martinfrancis5706 22 дня назад

      ​​@@positiveenergy9377
      യേശു ചെയ്തതും പറഞ്ഞതുമായ അനേകം കാര്യങ്ങളിൽ ചിലതു മാത്രമാണ് ബൈബിളിലെ ദൈവവചനമായി ഉള്ളത്. ബൈബിളിൽ ചേർക്കാത്തവ വിശുദ്ധ പാരമ്പര്യത്തിലുണ്ട്. യേശു ചെയ്തതും പറഞ്ഞതുമായതുകൊണ്ടുതന്നെ അതും സത്യമാണ്, വചനമാണ്. കത്തോലിക്കാസഭയുടെ എല്ലാ ഔദ്യോഗിക പ്രബോധനങ്ങളും വചനത്തെയും പാരമ്പര്യത്തെയും പഠിച്ച് എഴുതിയതാണ്. അതായത് ഇങ്ങനെ വചനവ്യാഖ്യാനം നടത്തുന്ന സഭ പൂർണമായി യേശുവിലേക്ക് ദൃഷ്ടികൾ തിരിച്ചു എന്നർത്ഥം. അങ്ങനെ എഴുതപ്പെട്ട സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ തെറ്റാണെന്ന് പറയുന്ന ചേട്ടനാണ് ഈ വിഷയത്തിൽ പരിമിതമായ അറിവുള്ളത്. ചേട്ടാ, നിങ്ങൾ "ആയിരുന്ന" കത്തോലിക്കാസഭയുടെ ശ്രേഷ്ഠതയും അനന്യതയും പഠിച്ചു മനസ്സിലാക്കൂ. ക്രിസ്തുവിന്റെ തുടർച്ചയായ കത്തോലിക്കാ തിരുസഭ എന്ന രഹസ്യം (മഹാവിസ്മയം) മനസ്സിലാക്കി കൃത്യമായും ശരിയായും വേഗത്തിലും രക്ഷ കരസ്ഥമാക്കാൻ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.🙏🙏❤️❤️🙏🙏

    • @martinfrancis5706
      @martinfrancis5706 22 дня назад

      to,
      @positeveenergy9377
      യേശു ചെയ്തതും പറഞ്ഞതുമായ അനേകം കാര്യങ്ങളിൽ ചിലതു മാത്രമാണ് ബൈബിളിൽ ദൈവവചനമായി ഉള്ളത്. ബൈബിളിൽ ചേർക്കാത്തവ വിശുദ്ധ പാരമ്പര്യത്തിലുണ്ട്. യേശു ചെയ്തതും പറഞ്ഞതുമായതുകൊണ്ടുതന്നെ അതും സത്യമാണ്, വചനമാണ്. കത്തോലിക്കാസഭയുടെ എല്ലാ ഔദ്യോഗിക പ്രബോധനങ്ങളും വചനത്തെയും പാരമ്പര്യത്തെയും പഠിച്ച് എഴുതിയതാണ്. അതായത് ഇങ്ങനെ വചനവ്യാഖ്യാനം നടത്തുന്ന സഭ പൂർണമായി യേശുവിലേക്ക് ദൃഷ്ടികൾ തിരിച്ചു എന്നർത്ഥം. അങ്ങനെ എഴുതപ്പെട്ട സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ തെറ്റാണെന്ന് പറയുന്ന ചേട്ടനാണ് ഈ വിഷയത്തിൽ പരിമിതമായ അറിവുള്ളത്. ചേട്ടാ, നിങ്ങൾ "ആയിരുന്ന" കത്തോലിക്കാസഭയുടെ ശ്രേഷ്ഠതയും അനന്യതയും പഠിച്ചു മനസ്സിലാക്കൂ. ക്രിസ്തുവിന്റെ തുടർച്ചയായ കത്തോലിക്കാ തിരുസഭ എന്ന രഹസ്യം (മഹാവിസ്മയം) മനസ്സിലാക്കി കൃത്യമായും ശരിയായും വേഗത്തിലും രക്ഷ കരസ്ഥമാക്കാൻ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.🙏🙏❤️❤️🙏🙏

    • @positiveenergy9377
      @positiveenergy9377 22 дня назад

      ശ്ലൈഹികമായ സഭയല്ല ഇന്ന് നിലവിലുള്ള കത്തോലിക്കാ മതം. ശ്ലീഹന്മാർ വിഗ്രഹങ്ങളെ അംഗീകരിക്കില്ല. വണക്കം പോലും സത്യദൈവത്തിന് ചേർന്നതല്ല.
      വിഗ്രഹനിര്‍മാണചിന്തയാണ്‌ അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ്‌ ജീവിതത്തെ ദുഷിപ്പിച്ചത്‌.
      അവ ആദിമുതല്‍ ഉള്ളതോ അവസാനംവരെ നിലനില്‍ക്കുന്നതോ അല്ല.
      ജ്‌ഞാനം 14 : 12-13 ഈ വചനം അവഗണിക്കാവുന്നതല്ല. കത്തോലിക്കാ മതത്തിന്റെ ഏറ്റവും വലിയ ദുരന്തം അത് തന്നെയാണ്. 2000 വർഷമായിട്ട് കത്തോലിക്കാ വിശ്വാസികൾ 110 കോടി മാത്രം. 400 വർഷമായ പ്രൊട്ടസ്റ്റന്റ് കാർ 90 കോടിയുണ്ട്. കത്തോലിക്കാർ വഴിമാറിപ്പോയതുകൊണ്ട് ദൈവം പ്രൊട്ടസ്റ്റൻകാരെ ഉയർത്തി. അവരെ കർത്താവ് തെരഞ്ഞെടുത്തതാണ്. അവരെ ശത്രുവായി കാണുകയും ഹിന്ദു, ഇസ്ലാം വിഭാഗക്കാരോട് ചങ്ങാത്തം കൂടുകയും ചെയ്യുന്ന കത്തോലിക്കാ മത നിലപാട് അതിന്റെതന്നെ നിലനിൽപ്പിനെ ഇല്ലാതാക്കും. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം ഒരു ദൈവത്തിന്റെ കൂട്ടാളികളാണെന്ന മനോഭാവത്തിൽ അവരെയും സ്നേഹിക്കുക എന്നതാണ് ദൈവീക നീതി. അതില്ലാത്തിടത്തോളം കാലം ലോകരെ സന്തോഷിപ്പിക്കാൻ എന്ത് വൃത്തികേട് കാണിക്കാനും കത്തോലിക്കാ മത നേതൃത്വം മടിക്കില്ല. അതിന്റെ തുടർച്ചയാണ് സ്വവർഗ്ഗ ഭോഗ ആശീർവ്വാദം. പച്ചമമാമയുടെ എഴുന്നള്ളിപ്പ്!
      പുൽക്കൂട്ടിൽ യൗസെപ്പിതാവിനെ മാറ്റി സ്വവർഗ്ഗ സ്ത്രീയെ മേരിയുടെ പങ്കാളിയായി പ്രദർശിപ്പിക്കുന്നത്! അങ്ങനെ അങ്ങനെ പലതും! ഇതെല്ലാം വിനാശത്തിന്റെ അശുദ്ധ ലക്ഷണം! അതിൽനിന്നു ഓടി ഒളിക്കുന്നവൻ രക്ഷപ്രാപിക്കും.

  • @EphraimJosephNellary
    @EphraimJosephNellary 22 дня назад +1

    മാരിയോ ജോസഫ് എന്ന സുലൈമാൻ തുർക്കി ആണോ ധ്യാന ഗുരു?