CHANDANAKKAVU TEMPLE malappuram | kerala സന്താന വരദായിനി ഈറ്റില്ലത്തമ്മ| വന ക്ഷേത്രം 18 മൂർത്തികൾ
HTML-код
- Опубликовано: 19 ноя 2024
- മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയും നാരായണീയം ചന്ദനക്കാവും#ചുവർചിത്രത്തെ ആരാധിക്കുന്ന ക്ഷേത്രം#
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ്ക്കും പുത്തനത്താണിയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. ചന്ദനമരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ചന്ദനക്കാവ് എന്നറിയപ്പെടുന്നതെന്നാണ് കരുതുന്നത്. ഏകദേശം പത്ത് ഏക്കറോളം വരുന്ന സ്ഥലത്തായാണ് ഈ കാവുള്ളത്. മലബാറിലെ ഏറ്റവും പ്രധാന കാവുകളിലൊന്നായ ഇവിടം ഒരുപാട് വിശ്വാസങ്ങൾക്കും കഥകൾക്കു പേരുകേട്ടിരിക്കുന്നു. ഭദ്രകാളി സങ്കൽപ്പത്തിലാണ് ചന്ദനക്കാവിലമ്മയുള്ളത്. ഭഗവതി വാഴുന്ന അതേ പീഠത്തില്‍ ശിവശക്തിയാ യവനീശനും വാഴുന്നു എന്നാണ് വിശ്വാസം.