Chathayam Nakshathra Prediction in malayalam | ചതയം നക്ഷത്രഫലം | K.P.Sreevasthav Palakkad 9447320192

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    ഭവേത് സുദാന്താത്വഥ വാരുണേഭേ,
    സ്ത്രീസമ്മതാ പൂജ്യതമാ സ്വവർഗ്ഗേ;
    ദേവാർച്ചന ശ്രേഷ്ഠജനാനുരക്താ,
    സദാഹിതാ സർവ്വകുതൂഹലാനാം.
    സാരം:
    ചതയം നക്ഷത്രത്തിൽ ജനിച്ചവൾ ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കാൻ കഴിയുന്നവളായിരിക്കും. എല്ലാവരുടേയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങും. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും ദേവന്മാരെ ആരാധിക്കും. എല്ലായ്പോഴും സന്തുഷ്ട ചിത്തയുമായിരിക്കും.
    പൊതുവെ ഐശ്വര്യവതികളാണ് ഇവരെന്ന് പറയാം. കാഴ്ചയിൽ ശാന്തസ്വഭാവികളാണെങ്കിലും നക്ഷത്രത്തിന് പറയപ്പെട്ട മുൻകോപം ഉണ്ടായിരിക്കും. ദൈവികമായ
    ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നല്ല താല്പര്യമിവർക്കുണ്ടാകും.
    ദാമ്പത്യജീവിതത്തിലിവർക്ക് പലതരം പ്രയാസങ്ങൾ നേരിടേണ്ടതായി വരും.
    വിവേകവും നല്ല പെരുമാറ്റവും ഇവരിൽ കാണാമെങ്കിലും ക്ഷിപ്രകോപംകൊണ്ട് കുടുംബകലഹം
    കൂടെക്കൂടെയുണ്ടാകാനിടവരുത്തുന്ന ഒരു സ്വഭാവവിശേഷവും ഇവരിൽ
    ഉണ്ടായിരിക്കും.
    ആരോഗ്യപരമായും ഇവർക്ക് ക്ലേശങ്ങളുണ്ടായിരിക്കും.
    മൂത്രാശയസംബന്ധമായ അസുഖങ്ങളോ, ഗർഭാശയ സംബന്ധമായ രോഗങ്ങളോ പെട്ടെന്നിവരെ ബാധിച്ചേക്കാം.
    ഭർത്താവിനെ നല്ലപോലെ സ്നേഹിക്കുന്നവരാണ് ഇവർ. പക്ഷേ, നീണ്ട വിരഹമോ, ഒരുപക്ഷേ, ഭർതൃ വേർപാടോ തന്നെ അനുഭവിക്കാനുമിവർക്ക് യോഗമുണ്ട്.
    ജാതകത്തിൽ അങ്ങനെയുള്ള
    ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചതയം നക്ഷത്രക്കാരികളുടെ വിവാഹജീവിതം ദുരിതപൂർണ്ണമായേക്കാം. അതിനാൽ വിവാഹത്തിന് മുമ്പ് ഉത്തമനായ ദൈവജ്ഞനെക്കൊണ്ട് ജാതകം പരിശോധിപ്പിച്ച് ദോഷങ്ങളുണ്ടങ്കിൽ പരിഹാരകർമ്മങ്ങൾ നടത്തുന്നത് നന്നായിരിക്കും.
    ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏകദേശം 9 വയസ്സുവരെ
    ബാലാരിഷ്ടതകൾ നിറഞ്ഞ സമയമായിരിക്കും. രക്തദൂഷ്യ രോഗങ്ങൾ, ത്വഗ്രോഗങ്ങൾ തുടങ്ങിയവ ഈ സമയത്തുണ്ടാകും. വിദ്യാഭ്യാസപരമായും അല്പം ശ്രദ്ധക്കുറവുള്ള സമയമാകുന്നു ഇത്. 9 മുതൽ 25 വയസ്സുവരെയുള്ള സമയം അനുകൂലമാകുന്നു. വിദ്യാഗുണം, തൊഴിൽ ഗുണം, സാമ്പത്തിക ശ്രേയസ്സ് തുടങ്ങിയ ഗുണങ്ങൾ അനുഭവമാകും.
    സ്ത്രീകൾക്ക് വിവാഹത്തിനും അനുകൂലമായ സമയമാണിത്. 25 മുതൽ 44 വയസ്സുവരെയുള്ള സമയം ഗുണകരമാകുന്നു. അദ്ധ്വാനക്കൂടുതൽ ഉണ്ടാകുമെങ്കിലും അതിനു തക്കവണ്ണം ഐശ്വര്യവുമുണ്ടാകും. വിവാഹം, ഉന്നതസ്ഥാനലബ്ധി, കുടുംബാനുകൂല്യം, വിദേശയാത്രാഭാഗ്യം തുടങ്ങിയ സൽഫലങ്ങൾ ഈ
    സമയത്തിലനുഭവമാകും.
    44 വയസ്സു മുതൽ 61 വയസ്സുവരെയുള്ള സമയം അനുകൂലമാണ്.
    കർമ്മപരമായ മുന്നേറ്റം, ഭൂമിലാഭം, ബന്ധുജനാനുകൂല്യം തുടങ്ങിയ അനേകം ഗുണങ്ങൾ ഈ സമയത്തിലനുഭവമാകും.
    61 വയസ്സുമുതൽ 68 വയസ്സുവരെയുള്ള സമയം അത്രകണ്ട് അനുകൂലമല്ല. ധനനഷ്ടം, ആരോഗ്യക്കുറവ്, സ്വജനാരിഷ്ടത എന്നിവയുണ്ടാകാം. 68 വയസ്സിനുശേഷം അനുകൂലമായ സമയമാകുന്നു.
    പ്രതികൂല നക്ഷത്രങ്ങൾ
    ഉത്രട്ടാതി, അശ്വതി, കാർത്തിക എന്നീ നക്ഷത്രങ്ങളും,
    അഷ്ടമരാശിക്കൂറിലുൾപ്പെട്ട നക്ഷത്രങ്ങളായ ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി (കന്നിക്കൂറ്) എന്നിവ പ്രതികൂല നക്ഷത്രങ്ങളാകുന്നു. പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടുബിസിനസ്സിൽ ഏർപ്പെടുന്നതും അവർക്കുവേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കലാശിക്കുമെന്നാണ് വിശ്വാസം. ഈ നക്ഷത്രക്കാരുമായുള്ള കൂട്ടുകെട്ടും അത്രകണ്ട് ഗുണം ചെയ്യില്ല. മേല്പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ചതയം നക്ഷത്രജാതർ ശുഭകർമ്മങ്ങൾ ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
    അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
    ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ശനിയുടേയും കേതുവിന്റേയും സൂര്യന്റേയും ദശാകാലങ്ങൾ പൊതുവേ
    ദോഷപ്രദമാകാൻ ഇടയുള്ളതിനാൽ ഈ സമയത്ത് വിധിപ്രകാരമുള്ള
    പരിഹാരകർമ്മങ്ങൾ
    അനുഷ്ഠിക്കേണ്ടതാണ്.
    രാശിയുടെ അധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കാം. ശനിയാഴ്ചവ്രതം, ശാസ്താഭജനം എന്നിവ
    ഗുണം ചെയ്യും.
    ചതയം, തിരുവാതിര, ചോതി എന്നീ ജന്മാനുജന്മനക്ഷത്രങ്ങൾ ക്ഷേത്രദർശനത്തിനും മറ്റും ഉത്തമമാണ്. ശനിയാഴ്ചയും ചതയം നക്ഷത്രവും ചേർന്നുവരുന്നതുമായ ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതജപാദികൾ നടത്താവുന്നതാണ്. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും ചതയം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടതാണ്. സർപ്പപ്രീതിക്കായുള്ള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും നല്ലതാണ്. സർപ്പക്കാവിൽ കടമ്പ് മരം നട്ടു വളർത്തുന്നതും ഗുണം ചെയ്യും.
    1. ജന്മവൃക്ഷം- കടമ്പ്
    റൂബിയേസി സസ്യകുടുംബത്തിലെ സിങ്കൊണോയ്ഡേ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ് കടമ്പ്. ജലാശയങ്ങളുടെ തീരത്തും നിത്യഹരിത വനങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ആറ്റിൻകരയിൽ ഇവ സമൃദ്ധമായി വളരുന്നതുകൊണ്ട് ഇതിനെ ആറ്റുതേക്ക് എന്നു വിളിക്കാറുണ്ട്. ഇതിന്റെ പട്ട, പൂവ്, കായ എന്നിവ ഔഷധഗുണമുള്ളതാണ്.
    വേരിൻ തൊലികൊണ്ട് ഉള്ള കഷായം മൂത്രക്കല്ല് നീക്കം ചെയ്യാൻ സഹായിക്കുന്നു.
    ചതയം നക്ഷത്രത്തിൽ ജനിച്ചവർ തങ്ങളുടെ നക്ഷത്ര വൃക്ഷമായ കടമ്പു മരത്തിനെ മുറിക്കുവാൻ പാടില്ല കഴിയുമെങ്കിൽ അതിനെ നട്ടുവളർത്തി സംരക്ഷിക്കുന്നത് ആയുസ്സിന് ഗുണകരവുമാണ്
    2. നക്ഷത്രമൃഗം-കുതിര
    സസ്തനിയായ വളർത്തു മൃഗമാണ് കുതിര. ചതയം നക്ഷത്രത്തിൽ ജനിച്ചവർ തങ്ങളുടെ നക്ഷത്ര മൃഗമായ കുതിരയെ ഉപദ്രവിക്കുവാൻ പാടില്ല
    3. നക്ഷത്രപക്ഷി- മയിൽ
    ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയിൽ.
    ചതയം നക്ഷത്രത്തിൽ ജനിച്ചവർ തങ്ങളുടെ നക്ഷത്ര പക്ഷിയായ മയിലിനെ ഉപദ്രവിക്കുവാൻ പാടില്ല
    7. നക്ഷത്രദേവത- വരുണൻ
    ജലരാജാവും സമുദ്രാധിപനുമാണ് വരുണൻ. കൈയിൽ പാശവുമേന്തി മകരമത്സ്യത്തിന്റെ പുറത്തേറി സഞ്ചരിക്കുന്ന വരുണൻ അഷ്ടദിക്പാലകരിൽ ഒരാളാണ്. പടിഞ്ഞാറേ ദിക്കിന്റെ ആധിപത്യമാണ് വരുണഭഗവാനുള്ളത്
    നക്ഷത്രദേവതായായ
    വരുണ ഭഗവാനെ നിത്യവും പ്രാർത്ഥിക്കുന്നത് ചതയം നക്ഷത്രക്കാരുടെ ജീവിതപുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.
    1. ഓം വരുണായ നമഃ
    എന്ന മന്ത്രം പതിവായി ജപിക്കുന്നത് ഗുണകരമാണ്
    ഭാഗ്യനിറം- പിംഗളം
    ഭാഗ്യദിക്ക്- പടിഞ്ഞാറ്
    ഭാഗ്യദിവസം- വെള്ളി
    ഭാഗ്യസംഖ്യ- 4
    ഭാഗ്യരത്നം- ഗോമേദകം

Комментарии • 11

  • @MotivationalDivyamS
    @MotivationalDivyamS 8 месяцев назад +7

    അശ്വതി നക്ഷത്രക്കാരനെ വിവഹം കഴിച്ചു, ദയവാനുഗ്രഹത്താൽ നന്നായി ജീവിക്കുന്നു ❤❤❤ ലെ ചതയം നക്ഷത്രക്കാരി 😂😂

  • @mangalyaswari
    @mangalyaswari 7 месяцев назад

    Kalynm kazhikathy erikunnathu. Nallathu.

  • @pridhabee264
    @pridhabee264 10 месяцев назад

    Thank. S. Athyamai. Nannai. Paranju❤😊

  • @akhilaakhila4219
    @akhilaakhila4219 10 месяцев назад

    Swami rashikkanea
    Akhila chathayam
    1/12/1992
    Samayam pakal 12 mani
    Swami yeannum dhukkama
    Yeappaza rakshapedunnea

  • @sindhuudayakumar4856
    @sindhuudayakumar4856 10 месяцев назад

    Aswathi makananenkil...enthu cheyum

  • @beenasreedhar87
    @beenasreedhar87 10 месяцев назад

    നമസ്തേ.... 🙏🙏🙏🙏

  • @chefslovers4333
    @chefslovers4333 9 месяцев назад

    Baiju chathayam
    15.10.1994

  • @neeshNair
    @neeshNair 11 месяцев назад

    ❤❤❤❤❤

  • @leenababu1058
    @leenababu1058 11 месяцев назад

    Namasthe Sir 🙏🙏🙏

  • @DevilGirl-t3u
    @DevilGirl-t3u 9 месяцев назад

    Bijaly.chathayam.christy.anizham.christal.pooram.kutikal.padikunathine.sabathikamthanu.

  • @babubabuck8596
    @babubabuck8596 10 месяцев назад

    Nee mayilinapatti padippikukayano.