Ep#16 - ഇതൊക്കെ ഇങ്ങനെയാണോ ഉണ്ടാക്കുന്നത്? | Egg Tray Making | Kashmir Apple Ber | 2nd GIERR

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പുതിയ കാഴ്ചകളും അനുഭവങ്ങളുമായി മറ്റൊരു ദിവസം
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    RUclips: / @englishcafeofficial
    --------------------------------------
    Shabari The Traveller: • Papikondalu | കാടിനുള്...
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

Комментарии • 886

  • @Smkksd
    @Smkksd 3 года назад +204

    ബഹളവും ആരവവും ഇല്ലാതെ സുന്ദരമായി ഒഴുകുന്ന ഒരു പുഴയെ പോലെയാണ് നിങ്ങളുടെ യാത്ര അനുഭവങ്ങൾ

    • @asharafali2269
      @asharafali2269 3 года назад +2

      Good comment

    • @ashiqueyp161
      @ashiqueyp161 3 года назад +7

      Correct ആണ് ....ഹലോ ഗെയ്‌സ് പറഞ്ഞത് വെറുപ്പിക്കില്ല ...ഓരോ യാത്രയിലെയും അനുഭവങ്ങൾ വളരെ മാന്യമായി അവതരിപ്പിക്കുന്നു

    • @useryoutube2471
      @useryoutube2471 3 года назад

      @@ashiqueyp161 e bull jet

    • @ashiqueyp161
      @ashiqueyp161 3 года назад

      @@useryoutube2471 mm

    • @smithanair7772
      @smithanair7772 3 года назад

      Absolutely right

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +88

    വൈവിധ്യങ്ങളുടെ ഇന്ത്യയെ എത്ര സുന്ദരമായാണ് എന്റെ അനുജൻ അവതരിപ്പിക്കുന്നത്.....❤️❤️❤️

  • @sajnakt1681
    @sajnakt1681 3 года назад +92

    Hi bro, കുറെ ദിവസം മൊബൈൽ കേടായിരുന്നു. നന്നാക്കിയത് 3 4 ദിവസം മുന്പാണ്‌. അത് കൊണ്ട് കുറേ വീഡിയോസ് കാണാനുണ്ടായിരുന്നു. 3 ദിവസം കൊണ്ട് 15 എപ്പിസോഡും കണ്ടു തീർത്തു. എല്ലാം കണ്ട് കഴിഞ്ഞപ്പോൾ ഇനിയെന്ത് കാണും ന്നുള്ള വിഷമത്തിൽ വെറുതെ നോക്കിയപ്പോൾ പുതിയ notification വന്നിട്ടുണ്ടായിരുന്നു. വീഡിയോ കാണുന്നതിന് മുമ്പ് ഇത് വരെ കണ്ട വീഡിയോസിന്റെ comment ഇട്ട് കളയാം എന്ന് കരുതി.
    ഞാൻ സജിന. കോഴിക്കോട്ടുകാരിയാണ്. യാത്രകളെ ഒരുപാട് ഇഷ്ട്ടമുള്ള ആളായത് കൊണ്ട് ഒട്ടുമിക്ക travel വ്ലോഗ്സും കാണാറുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയും ശൈലിയും ഒക്കെയാണ്. യാതൊരു മുൻധാരണകളോ കടും പിടുത്തങ്ങളോ ഇല്ലാതെ ഒരു മനുഷ്യനെ അവൻ എന്താണോ അത് പോലെ തന്നെ സ്വീകരിച്ച് അവരിലേക്കിറങ്ങി അവരോടൊപ്പം ചേർന്ന് അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നതാണ് നിങ്ങളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്.... ❤️
    ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വൃത്തിയായി മനസിലാക്കുക എന്നത് തന്നെയാണല്ലോ വലിയ കാര്യം.. 👍
    പാലക്കാട്ടുള്ള ആ വീട്ടുകാരുടെ എളിമയും ആതിധ്വ മര്യാദയും അമ്പരപ്പിക്കുന്നതായിരുന്നു. രാമശ്ശേരി ഇഡ്ഡലിയും ആ ഗ്രാമത്തിലെ കുട്ടികളും എല്ലാം മനോഹരമായിരുന്നു. കാറിന് പിന്നലെ ഓടിവന്നു മുന്നിലെത്തി പിന്നെയും യാത്ര പറയുന്ന കുട്ടികൾ.. !
    ദേശം ഭാഷ മതം ജാതി തുടങ്ങി സകല അതിർത്തികളും ഒരു കട്ടൻ ചായയിൽ അലിഞ്ഞില്ലാതാവുന്നത് മനോഹരമായ കാഴ്ചയായിരുന്നു. മൺകലം വിൽക്കുന്ന കടയിലെ മനോഹരമായി ചിരിക്കുന്ന ആ എട്ടാം കാസ്സുകാരിയെ കണ്ടപ്പോൾ പണ്ടെന്നോ വായിച്ച ടി പദ്മനാഭന്റ 'പ്രകാശം പരത്തുന്ന പെൺകുട്ടി'യെ ഓർമ്മ വന്നു..
    കണ്ട കാഴ്ചകൾ മനോഹരം. കാണാനിരിക്കുന്നത് അതിലും മനോഹരമാണെന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ ആശംസകളോടെ..
    😍Happy journey.. 😍

    • @anshadashraf96
      @anshadashraf96 3 года назад

      🍬🍬🍬

    • @KJS3353
      @KJS3353 3 года назад

      നന്നായിട്ട് എഴുതി.

    • @one2zmedia484
      @one2zmedia484 3 года назад +3

      ഇത് വായിച്ചപ്പോ ഞങ്ങൾ കണ്ടതിന്റെ ഒരു റിവ്യൂ കിട്ടി. മനസ്സിലൂടെ ആ രംഗങ്ങൾ ഓടി മറഞ്ഞു. Thanks for Riview

    • @aseeb7181
      @aseeb7181 3 года назад +1

      💖💖Ashrafinte video pole manoharamaya totel review comment 👌👌

    • @sajnakt1681
      @sajnakt1681 3 года назад +4

      @@ashrafexcel മനോഹരമായ കാഴ്‌ച്ചകൾക്ക് നന്ദി പറയേണ്ടത് ഞങ്ങൾ കാഴ്ചക്കാരല്ലേ..?
      വിശദമായി വിലയിരുത്തിയത് നിങ്ങൾ അതർഹിക്കുന്നത് കൊണ്ടാണ് സുഹൃത്തേ..
      Subcriber countil സങ്കടപ്പെടണ്ട..
      എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ..
      ഒരിക്കൽ മ്മളെ മാവും പൂക്കും ചങ്ങായീ..
      എന്നെങ്കിലും അവസരം കിട്ടിയാൽ നിങ്ങളുടെ ഒപ്പം ഒരു കുഞ്ഞു യാത്രയെങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്..

  • @twowheels002
    @twowheels002 3 года назад +68

    ഏത് നാട്ടിൽ പോയാലും അവിടുത്തെ ഉൾഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് കാഴ്ചകളെല്ലാം ഒപ്പിയെടുത്തു വളരെ മനോഹരമായി നമ്മിൽ എത്തിക്കുന്ന അഷ്റക്ക ♥️

  • @reelsofkerala12657
    @reelsofkerala12657 3 года назад +112

    ഏതു നാട്ടിൽ ചെന്നാലും ആ നാട്ടുകാരോട് ഇടപഴകി വീഡിയോ ചെയ്യാൻ ഒരു പ്രത്യേക കഴിവാണ് ഇദ്ദേഹത്തിന്

  • @_kevi_n
    @_kevi_n 3 года назад +127

    എല്ലാ വിഡിയോയും കാണുന്നവരുണ്ടോ....?
    ഇക്കാടെ വീഡിയോക്ക് ഒരു ജീവനുണ്ട്.....🌠💝🌠

  • @rajeshnr4775
    @rajeshnr4775 3 года назад +139

    അഷ്റഫ് ഭായി പൊളി വീഡിയോ തീർച്ചയായും മറ്റ് വ്ലോഗർമാരാണെങ്കിൽ ഇത്രയും ദിവസം കൊണ്ട് ഇന്ത്യയുടെ വടക്കേ അറ്റം എത്തിയിട്ടുണ്ടാകും അഷ്റഫ് ഭായി ഇപ്പോഴും തെലങ്കാനയിലും അന്ധ്രയിലുമായി കറങ്ങി നടക്കുകയാണ് പക്ഷേ ഒരു യഥാർത്ഥ സഞ്ചാരിക്ക് അങ്ങിനെയെ ചെയ്യാൻ സാധിക്കുകയുള്ളൂ ഓരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്ഥങ്ങളായ ജീവിത കാഴ്ച്ചയും പച്ചയായ മനുഷ്യ ജീവിതങ്ങളും കണ്ട് അത് കൃത്യമായി Route Records ന്റെ പ്രേക്ഷകരിലേക്ക് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തിക്കണമെങ്കിൽ അൽപം സമയം എടുക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം താങ്കൾ എത്ര സമയമെടുത്താലും കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് ഇന്ത്യയുടെ യഥാത്ഥ ജീവിതം അറിയാൻ അതിനായി താങ്കൾക്ക് ഫുൾ സപ്പോർട്ടായി നിൽക്കുന്ന ബിബിൻ ഭായിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു 👍👍👍❤️❤️❤️

    • @raveendrakurup4801
      @raveendrakurup4801 3 года назад +7

      താങ്കൾ പറഞ്ഞത് വളരെ ശെരിയാ മറ്റു ബ്ലോഗ്ഗർമാരോടെ ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റാത്തൊരു ബ്ലോഗാണ് അഷ്‌റഫ്‌ ഇക്കയുടെ ♥️♥️♥️

    • @fazie_mohamed
      @fazie_mohamed 3 года назад +7

      സത്യം..അവരൊക്കെ destination plan ചെയ്ത് ആ സ്ഥലം മാത്രം focus ചെയ്ത് വീഡിയോ എടുത്ത് ഇടയിലെ യാത്രയിൽ road ഉം അവരുടെ മോന്തയും ഓഞ്ഞ സംസാരങ്ങളും കാണിക്കുന്നു..ഇവിടെ അഷ്‌റഫ് ഇക്ക ഓരോ നാട്ടിൽ പോയി അവിടുത്തെ culture, കൃഷി,ഫാക്ടറി, അങ്ങനെ നമ്മൾ കാണാത്തതും കൗതുകം ,അറിവ് എന്നിവ ഉൾക്കൊള്ളുന്നതുമായ വീഡിയോസ് തയ്യാറാക്കുന്നു..അടിപൊളി വീഡിയോസ്❤️❤️❤️

    • @rajeshnr4775
      @rajeshnr4775 3 года назад

      @@raveendrakurup4801 👍👍👍❤️❤️❤️

    • @rajeshnr4775
      @rajeshnr4775 3 года назад

      @@fazie_mohamed ❤️❤️❤️👍👍👍

    • @dilshaddillu9695
      @dilshaddillu9695 3 года назад

      Ithu vareyum ariyatha enthokke karyangal kananum ariyanum patteeee.thanks rout records

  • @umarkhan9835
    @umarkhan9835 3 года назад +118

    എല്ലാ ബ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തമായ ബ്ലോഗിംഗ്. ഉഷാറാവുന്നുണ്ട്. മാഷാ അല്ലാഹ😍😍

    • @savarcabs2048
      @savarcabs2048 3 года назад +3

      എല്ല്ലാവരും റോഡ് കാണിക്കുന്നു
      അഷ്‌റഫ്‌ എന്നാൽ കാഴ്ചകളുടെ കൂമ്പാരം

    • @UNBOXINGBiryani
      @UNBOXINGBiryani 3 года назад +1

      Correct 🔥🔥

    • @madhumanorama4194
      @madhumanorama4194 3 года назад

      @@savarcabs2048 വളരെ ശരിയാണ് ബ്രോ

    • @vishnun9426
      @vishnun9426 3 года назад +1

      ബ്ലോഗ് അല്ല വ്ലോഗ്

  • @abdullakuttymanu5535
    @abdullakuttymanu5535 3 года назад +74

    വിപിൻ ഉണ്ടായ കാരണം
    ട്രാവലിംഗ് അടിപൊളി
    ഒറ്റക്ക് ആയിരുന്നെങ്കിൽ ബോറടിച്ചു.
    പണ്ടാരടങ്ങി നെ അഷ്റഫ് ഭായ് XL

  • @shoukkathmillumkunnu8754
    @shoukkathmillumkunnu8754 3 года назад +78

    ബിബിൻ ബ്രോ ന്റെ ചാനൽ നമ്മുക്ക് എല്ലാവർക്കും കൂടി ഒന്ന് ഉഷാറാക്കി കൊടുക്കല്ലേ

    • @Mrariyallur
      @Mrariyallur 3 года назад +1

      തീർച്ചയായും... BBN WORLD TRAVEL
      ബിബിൻ ബ്റോയക്കും, ROUTE RECORDS അഷ്റഫ് എക്സലിനും, SABARI THE TRAVELLER ശബരി ബ്റോയക്കും, FOOD N TRAVEL l എബിൻ ബ്റോയക്കുമൊന്നൂം അവരർഹിക്കുന്ന support നാം കൊടുത്തിട്ടില്ല
      ഈ വീഡിയോയുടെ comment box ൽ ഞാൻ already told about this..😊

    • @ramarajagopal4284
      @ramarajagopal4284 3 года назад

      Ashraf,nannaittundto.

  • @subeernani2737
    @subeernani2737 3 года назад +12

    നഗരക്കാഴ്ച യാണെങ്കിലും ഗ്രാമീണകാഴ്ച യാണെങ്കിലും
    നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ എല്ലാറ്റിനും ഒരു പ്രത്യേക ഭംഗി തന്നെയാണ് ഭായ് ❤️

  • @ksa7010
    @ksa7010 3 года назад +88

    വ്യത്യസ്തമായ പ്രകൃതി കാഴ്ചകൾ അതാണ് അഷ്റഫ് ഇക്കാ യുടെ ചാനലിൻറെ പ്രത്യേകതനല്ല രീതിയിൽ പ്രകൃതി ആസ്വദിക്കാൻ സാധിക്കും,,❤️❤️

    • @althudon2583
      @althudon2583 3 года назад +7

      മച്ചാൻ യുട്യൂബ് മുഴുവൻ എടുത്തിരിക്കുകയാണോ

    • @mltrmltr5313
      @mltrmltr5313 3 года назад +2

      ഇജ്ജ് എല്ലാ ട്ത്തുണ്ടോ എവട ചെന്നാലും ആദ്യം ഇയാ

    • @muhammedjunais9938
      @muhammedjunais9938 3 года назад +2

      Gafoor ka comment ittu famous aayi😀

    • @ksa7010
      @ksa7010 3 года назад +2

      @@althudon2583 ❤️❤️

    • @ksa7010
      @ksa7010 3 года назад +1

      @@mltrmltr5313 ❤️❤️

  • @abdulrashersaray5034
    @abdulrashersaray5034 3 года назад +41

    എല്ലാ എപ്പിസോടും കാണും ലൈക്‌ അടിക്കും കമന്റ്‌ നോക്കും പക്ഷെ കമന്റ്‌ ചെയ്യാറില്ല. എനിക്ക് നിലവിൽ ഏറ്റവും ഇഷ്ട്ട പെട്ട വ്ലോഗർ.... നന്നായി മുന്നോട്ട് പോക്കുക. കൂടെ വിബി ബോർക്കും സപ്പോർട്ട്

  • @VHMAslam
    @VHMAslam 3 года назад +6

    ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മിക്കപ്പെടുന്നു...., ഇന്ത്യയുടെ ആത്മാവുറങ്ങുന്നത് ഗ്രാമങ്ങളിലാണ്....

  • @abhilashbhasi5078
    @abhilashbhasi5078 3 года назад +25

    വേറെ ഏത് ട്രാവൽ വ്ലോഗ് കണ്ടാലും കിട്ടാത്ത ഒരു ഫീൽ ആണ് റൂട്ട് റെക്കോർഡ്സ് കാണുമ്പോൾ കിട്ടുന്നത്. ഗ്രാമ ജീവിതങ്ങൾ അറിഞ്ഞുള്ള, ബഹളങ്ങൾ ഒന്നുമില്ലാത്ത നല്ല അടിപൊളി യാത്ര. അഷ്‌റഫ്‌ ബ്രോയ്ക്കും ബിബിൻ ബ്രോയ്ക്കും ഒരുപാടു നന്ദി, ഞങ്ങളെ ആരും കാണിക്കാത്ത ഒരുപാടു നാട്ടുവിശേഷങ്ങൾ കാണിച്ചുതരുന്നതിന്. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതിയാണ് ഇത് കാണുമ്പോൾ. All the best 😍👏👏👏👍✌️🥰

    • @hassannavas5478
      @hassannavas5478 3 года назад +1

      ശരിയാണ് എനിക്ക് നല്ലോണം ഫീൽ ചെയ്യുന്നുണ്ട്

    • @bijuk5704
      @bijuk5704 3 года назад

      ,
      .
      ,.
      .
      .

  • @rahimvlogs2996
    @rahimvlogs2996 3 года назад +1

    ഇത്ര മനോഹരമായി ക്ഷമയോടെ ഗ്രാമീണ കാഴ്ചകൾ പകർത്തി പിഴ വുകൾ വരാതെ തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനെ യാണ് അർപണബോധം എന്നു ഞാൻ അഷ്റഫ് ബ്രോയുടെ വിഡിയോയിൽ നിന്നു മനസ്സിലാക്കുന്നു.. എത്രയോ ചളി youtuber മാർക് മില്യൺ സബും views ഒക്കെ ഉണ്ട്.. യഥാർഥത്തിൽ അതു അർഹിക്കുന്നത് ഇതു പോലത്തെ ചാനലിനാണ്. വിഡിയോ എടുത്തു പഠിക്കുന്ന ഞാൻ അഷ്റഫ് ഇക്കയെ റോൾ മോഡലായി സ്വീകരിക്കുന്നു... All the best ikka

  • @RashidVanimal
    @RashidVanimal 3 года назад +1

    പ്രകൃതിയെ ആസ്വദിക്കാൻ അഷ്റഫ്ക്കയുടെ ചാനൽ തന്നെ കാണണം......... ഇന്ത്യയെ അടുത്തറിയാൻ വേണ്ടിയുള്ള എപ്പിസോഡ്.. സൂപ്പർ............

  • @sameerthebusinessman2837
    @sameerthebusinessman2837 3 года назад +1

    നാട്ടിലെ ലീവ് കഴിഞ്ഞ് അബുദാബി യിൽ എത്തിയിട്ട് 310 ദിവസം ആയി, യാത്ര യെ ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയ്ക്ക് എനിക്കു ലഭിക്കുന്ന ഒരു visual ട്രീറ്റ്മെന്റ് അഷ്‌റഫ്‌ ഉം ബിബിനും തരുന്നത്,👍❤😍😊
    മുട്ട ട്രൈ ഉണ്ടാക്കുന്ന രീതി ആദ്യമായിട്ടാണ് കാണുന്നത് 👌💝☺

  • @focusagenciesmalappuram9752
    @focusagenciesmalappuram9752 3 года назад +10

    9:14 എളന്തപ്പഴമാണ് അഷ്റഫ്ക്കാ. ഞാൻ കൃഷി ചെയ്യുന്നുണ്ട്....ഇത് നമ്മുടെ നാട്ടിൽ കടകളിൽ കിട്ടു०. ഇത് പഴുത്തത് ഉപയോഗിച്ച് ശർകരയു० കൂട്ടി ഉണ്ടാകുന്ന കറുത്ത കുഴമ്പ് രൂപത്തിലുള്ള വിഭവ० ചെറിയ അച്ചാർ പാക്കിൽ ലഭ്യമാണ് (പുളിയച്ചാർ,എളന്തവട)........

    • @basheermohd3023
      @basheermohd3023 3 года назад

      ഇലന്ത പഴം, apple ber.

    • @shajilailyas3402
      @shajilailyas3402 3 года назад

      Njan eppozhim karuthum puliachar ethukondan undakkunnathu ennu thanks for the information

  • @bichuprakash3882
    @bichuprakash3882 3 года назад +14

    ഇന്നും നന്മ വറ്റാത്ത കുറേ മനുഷ്യരെ എന്നും ഈ ചാനലിൽ കൂടി കാണാൻ കഴിയുന്നത് തന്നെ വല്യ സന്തോഷം.... 😊💖

  • @ri_shu_zz2541
    @ri_shu_zz2541 3 года назад +7

    Bibin bro ന്റെ കഴുത്തിൽ ഒരു മണി 🔔 കെട്ടി കൊടുത്താൽ പ്രശ്നം തീര്‍ന്നു 😂

  • @KouthukaChepuVishakh
    @KouthukaChepuVishakh 3 года назад +6

    നിങ്ങളുടെ വീഡിയോ എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് റിച്ചാണ്. ഓരോ സ്ഥലങ്ങളിലെയും തനതായ കാഴ്ചകൾ അത്രയും തന്നെ ഭംഗിയായി ഒപ്പിയെടുക്കുന്നത് നിസ്സാര കാര്യമല്ല ❤️

  • @fayas6494
    @fayas6494 3 года назад +13

    ബിബിബ്രോ സ്കോറിംങ് എപ്പിസോഡ്, പക്ഷേ ഓരോ വീഡിയോസും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന ആ എഫര്‍ട്ടിന് ഹാറ്റ്സ്ഓഫ് ♥

  • @puthukulangarakutty5877
    @puthukulangarakutty5877 3 года назад +70

    Ashraf beware BBN is scoring...started loving him for his innocents and smartness, kudos for this combination. thanks for showing Apple berry and egg tray manufacturing units keep going ...

    • @Mrariyallur
      @Mrariyallur 3 года назад +3

      puthukulangara kutty... അഷ്റഫിനോടും, ബിബിനോടുമുള്ള ഇഷ്ടമായിരിയക്കാം താൻകളുടെ,beware പ്രയോഗം 😊
      അവർക്കിടയിൽ ആവശ്യമില്ല ആ beware word😊

    • @puthukulangarakutty5877
      @puthukulangarakutty5877 3 года назад +6

      @@Mrariyallur athoru sarcastic prayogam mathram avarude koottukettil abhimanamundu

    • @Mrariyallur
      @Mrariyallur 3 года назад

      Okay bro, thanks👍😊

  • @SharifJafar80
    @SharifJafar80 3 года назад +8

    ഒരു പക്ഷേ febi ഇത്ത വന്നാൽ പോലും ഇത്രയും നല്ല ഒരു travel partner ne ashraf ന് കിട്ടില്ല. Bibin bro ഉയിര്‍ ❤❤❤

  • @thanaltipsntravel
    @thanaltipsntravel 3 года назад +21

    ഹലോ ഇതാണ് എലന്ത പഴം. ഇത് നമ്മുടെ നാട്ടിലും ഉണ്ട്.

    • @jijunarayanan1
      @jijunarayanan1 3 года назад +1

      അതെ, ഇത് എലന്ത പഴം പോലെ തന്നെ. നല്ല ടേസ്റ്റിയാണ്

  • @shahalnm9742
    @shahalnm9742 3 года назад +11

    ഇതുവരേ കേൾക്കാത്ത സ്ഥലങ്ങൾ ഇതുവരേ കാണാത്ത സ്ഥലങ്ങൾ
    മുഴുവനും ഉൾനാടുകൾ
    നിത്യ ഹരിത കാഴ്ചകൾ ......❤️ !

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +14

    അത് കടുക് തന്നെ. ബിബിൻ ബ്രോ ഇടയ്ക്കിടെ മുങ്ങി വീഡിയോ എടുക്കുയാണെന്നു തോന്നുന്നു.

  • @abdulvahid3515
    @abdulvahid3515 3 года назад +4

    ഇന്ത്യ എന്നാൽ മണാലിയും കുളുവും അല്ല...
    നിങ്ങൾ ഗ്രാമങ്ങളിലേക്ക് ചെല്ലു.. അവിടെയുണ്ട് നമ്മുടെ ഇന്ത്യ

  • @raveendrakurup4801
    @raveendrakurup4801 3 года назад +8

    അഷ്‌റഫ്‌ ഇക്കാ പണ്ട് നമ്മൾ ആൾട്ടോയിൽ ഒന്ന് ഇന്ത്യ ചുറ്റാൻ ഇറങ്ങിയിലേ അന്നത്തെ ആ ബൈ സൈക്കിൾ മോർണിംഗ് അത് വല്ലാത്തൊരു ഫീൽ ആരുന്നു

  • @niyasp2036
    @niyasp2036 3 года назад +5

    ആ മരം കണ്ടപ്പോൾ യുകാലി മരം പോലെ തോന്നി

  • @instagvi4245
    @instagvi4245 3 года назад +35

    ഇന്ന് അഞ്ച് ട്രാവൽ വീഡിയോ കണ്ടു അതിൽ ഏറ്റവും സൂപ്പർ അഷ്‌റഫിക്കയുടെ ട്രാവൽ വീഡിയോ ആണ്.... സൂപ്പർ.

    • @babubmc3197
      @babubmc3197 3 года назад

      ഏതൊക്കെയാ ബാക്കി 4 channels?🙄

    • @babubmc3197
      @babubmc3197 3 года назад

      😍

    • @fazie_mohamed
      @fazie_mohamed 3 года назад

      ബാക്കി നാലും ഏതൊക്കെ

    • @mithunk5473
      @mithunk5473 3 года назад +1

      @@fazie_mohamed I think
      E bull jet
      Punnyalans Vlog
      Van Escapade
      Pepe the Van

    • @vinodks-hf2nn
      @vinodks-hf2nn 3 года назад

      @@mithunk5473 tin pin story

  • @LittleExplorerAisha
    @LittleExplorerAisha 3 года назад +11

    Ashraf bachan 😊. ഭാഗ്യത്തിന് record ആയി .

  • @47886731
    @47886731 3 года назад +1

    വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ്ഗിലാർന്ന് ....
    ഒരു പാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അവസരമുള്ള സമയത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു പാവം പ്രവാസിയാണ് എല്ലാ തിരക്കു കഴിഞ്ഞ് ഒരു സന്തോഷം പങ്കിടുന്നത് അഷറഫ്ക്കയുടെ ഈ വീഡിയോ സിൽ നിന്നാണ്🤩👍👍💟
    എന്തായാലും നാട്ടിൽ വന്നാൽ കാണാൻ വരുന്നുണ്ട്👍😍😍
    ان شاء الله 🤲

  • @joshymichael7361
    @joshymichael7361 3 года назад

    അഷറഫ് ഭായ് സൂപ്പർ വീഡിയോ കേരളത്തിനു പുറത്തുള്ള ഇത്തരം നാട്ടിൻ പുറ കാഴ്ച്ചകൾ പലതും എത്ര മനോഹരമാണ്

  • @parvans1088
    @parvans1088 3 года назад +4

    നമ്മളെപോലുള്ള സാധാരണ കാരന്റെ ജീവിതം കാണിക്കുന്നത് ഇഷ്ടമായി

  • @praveenmashvlog
    @praveenmashvlog 3 года назад +7

    എന്തൊക്കെ ജീവിതാവസ്ഥ ലെ
    ആ മുള മതില് ......
    ഒക്കെ ഗംഭീരം

  • @noush7715
    @noush7715 3 года назад +11

    Skip: എന്നെ ഉപയോഗിക്കുമോ
    ഞാൻ: ഇല്ല അത് നീ പ്രതീക്ഷിക്കണ്ട😁😁😁
    സുഖമാണോ അഷ്റഫ് ഇക്ക & B ബ്രോ

  • @24framesemedia
    @24framesemedia 3 года назад +29

    നല്ല ഗ്രാമത്തിൽ ചെന്നിട്ട് അവിടുള്ള ഏതെങ്കിലും കുടിലിൽ താമസിച്ച് അവരുടെ ഫുഡ്‌ കഴിച്ചു സുപ്രഭാതം ഒക്കെ ഷൂട്ട് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു. മുൻപ് നിങ്ങൾ അങ്ങനെ ആയിരുന്നു

  • @sunilssonu6973
    @sunilssonu6973 3 года назад

    ഇതുപോലെ വ്യത്യസ്തമായ കാഴ്ചകളുമായി.. ഓരോനാടിന്റെയും ഗ്രാമഭംഗികൾ ആസ്വദിച്ചൊരു യാത്ര.. അഷ്‌റഫ്‌ ബ്രോ & ബിബിൻ ബ്രോ..പൊളി 🤝🤝🤝🥰🥰

  • @elizabethmani8493
    @elizabethmani8493 3 года назад +4

    Bibin you are a very good cook...vegetable cutting pakka professional 🙂

  • @shajishaji6219
    @shajishaji6219 3 года назад

    ആപ്പിൾ ബെർ ..ദുബായിൽ ഇഷ്ടം പോലെ കാണാറുണ്ട് ...മഞ്ഞു കാലത്തു ധാരാളം കായ്ക്കും ..(ഇവിടെ വേറെന്തോ പേരാണ് പറയുന്നത് )

  • @HSwonderworld
    @HSwonderworld 3 года назад +2

    സുജിത്തിനും എമിലിനും ശേഷം മറ്റൊരു താരജോഡി അഷറഫ് &ബിബിൻ 👌👌

  • @sunithk7218
    @sunithk7218 3 года назад

    നിങ്ങള് നമ്മക്കൊരു പ്രതീക്ഷയാണ് ഭായ്..👌❤ എത്ര mood ഔട്ട് ആണേലും നിങ്ങടെ വീഡിയോസ് ഒന്നു കണ്ടാൽ athoke മറന്നു നിങ്ങടെ കൂടെ യാത്രചെയ്തുപോകും 👌❤ ബിബിൻ ബ്രോ ഇജ്ജാതി കുക്കിംഗ് 🔥🔥

  • @Gameingdj144
    @Gameingdj144 3 года назад +9

    BIBIN BRO cooking &cutting അടിപൊളി keep 👏it man

  • @kpfdreamvlog1839
    @kpfdreamvlog1839 3 года назад

    കർഷകരെ കാണിക്കുന്നു കൃഷി കാണിക്കുന്നു അടിപൊളി കർഷകർ ഇന്ന് നിലനിൽപ്പിനുള്ള സമരത്തിനാണ് അതിനെക്കുറിച്ച് ഒരക്ഷരം നിങ്ങൾ സംസാരിക്കുന്നത് കേട്ടില്ല

  • @sjk....
    @sjk.... 3 года назад

    നിങ്ങൾ കയറിയ fruits farm
    ഇലന്തപ്പഴത്തിന്റെ ഫാം ആണ്
    ഇതിന്റെ പല ഇനങ്ങൾ ഉണ്ട് ചെറിയ കുരുമുളക് വലിപ്പുള്ളത് പിന്നെ ചെറിയ നെല്ലിക്ക വലുപ്പം പിന്നെ ,വീഡിയോയിൽ കാണിച്ച കൃഷി ചെയ്യുന്ന വലിപ്പം കൂടിയ ഇനം , അങ്ങിനെ.........
    പല നാടുകളിൽ പല പേരും ഇതിന് പറയാറുണ്ട് ..... ഇലന്തപ്പഴം പണ്ട് നമ്മുടെ വരണ്ട പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ് ............ ഗൾഫുനാടുകളിലെ വിജന പ്രദേശങ്ങളിൽ, ഈന്തപ്പന പോലും വാടിപ്പോകുന്ന മരുഭൂമിയിലെ കൊടും ചൂടിൽ ഹരിതാഭയോടെ തഴച്ചുവളർന്ന് വൻമരമായി നിൽക്കുന്ന ഇലന്തമരങ്ങൾ കണ്ടിട്ടുണ്ട് പഴം പറിച്ച് കഴിച്ചിട്ടും ഉണ്ട് .......

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 3 года назад +1

    ബെയർ ആപ്പിൾ ചെടി എൻ്റെ വീട്ടിൽ ഉണ്ട് .ചെറിയ ചെടിയാണെങ്കിലും നല്ലവണ്ണം കായകൾ ഉണ്ടാകുന്നുണ്ട് .

  • @klxbeatsofc
    @klxbeatsofc 3 года назад +2

    Njan ente koode joli cheyyunnavarodum e chanal kanan paranjittundu. 🙏🏼🙏🏼🙏🏼🌷

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +5

    വ്യത്യസ്തമായ കാഴ്ചകൾ അവതരണം ഹൃദ്യം, രണ്ടുപേരും കൂടി നല്ല sink ആവുന്നുണ്ട് . Bibin ന്റെ പാചകം അടിപൊളി.

  • @binoymadavanachakkunny530
    @binoymadavanachakkunny530 3 года назад +7

    വ്യത്യസ്തമായ അവതരണം , അറിവ് നൽകുന്ന വിവരണം root records അടിപൊളി !!അഷറഫ് ഇക്ക 😍
    ബിബിൻ ബ്രോ also 👍!!!

  • @MKMBasheer-g2g
    @MKMBasheer-g2g 3 года назад +1

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും... എല്ലാ ആശംസകളും നേരുന്നു 🙏🙏

  • @nazirsiraj
    @nazirsiraj 3 года назад +4

    " B Bro " is your appropriate selection, for this great trip...as a partner ...luv u guys.👍

  • @suhailkoomanna1252
    @suhailkoomanna1252 3 года назад +3

    Route records= ശാന്തമായി ഒഴുകുന്ന പുഴ..... അത് ഹൃദയങ്ങളിൽ നിന്ന് ഹൃദയയങ്ങളിലേക്ക് ഒഴുകുന്നു ❤❤❤

  • @ahmeddubai7709
    @ahmeddubai7709 3 года назад

    അഷ്റഫിന്റെ യൂറ്റ്യൂബ് കാണാൻ ഇഷ്ടമാണ് . കാണാത്ത പല സ്ഥലങ്ങളും സംസ്കാരങ്ങളും ജീവിതങ്ങളും കാണാൻ കഴിയുന്നു .
    നന്ദി .
    എന്തെങ്കിലും കഴിക്കുമ്പോഴുണ്ടാവുന്ന (ചവക്കുമ്പോൾ )
    ഉണ്ടാവുന്ന ആ ശബ്ദം ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചാൽ ഒന്നുകൂടെ നന്നായിരുന്നു എന്ന ഒരു അഭിപ്രായം സ്നേഹത്തോടെ പറയുന്നു .

  • @asvarsha
    @asvarsha 3 года назад

    Apple bear fruit, gulfil palayidathum pinne farm okkeyundu. Njaan kazhichittundu.👍

  • @shafimkkl
    @shafimkkl 3 года назад +2

    ബി ബ്രോ
    ങ്ങള് പൊളിയാട്ടോ.കൗണ്ടറുകൾ Ebull Jet ലെ ലിബിനെ ഓർമിപ്പിക്കുന്നു. പൂർണ പിന്തുണ

  • @Lois-liz
    @Lois-liz 3 года назад

    Great going dear Ashraf & Bibin.
    21:30 ആ മഞ്ഞ പൂവുള്ള ചെടി കടുക് അല്ലാ, crotalaria ആണ്. Sun hemp എന്നും പറയും. മലയാളത്തിൽ 'കിലുകിലുക്കി'. 😃 പയറു വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ്. പച്ചില വളം ആയിട്ട് ഒക്കെ ഉപയോഗിക്കും.
    Rajahmundry is the place where Central Tobacco Research Station is situated. നമുക്ക് അത്ര പരിചയം ഇല്ലാത്ത പുകയില കൃഷി കൂടി കാണാൻ സാധിക്കും എന്ന് കരുതുന്നു. (കേരളത്തിൽ കാസറഗോഡ് ജില്ലയിൽ ആണ് പുകയില കൃഷി പണ്ടൊരിക്കൽ കണ്ടിട്ടുള്ളത്)
    All the best wishes & regards 🙂

  • @vinodks-hf2nn
    @vinodks-hf2nn 3 года назад +5

    അഷറഫ്ബായി പുറകിലെ സീറ്റിലേക്ക് തിരിഞ്ഞു നോക്കൂ. ഞാൻ അവിടെ ഉണ്ട്, 😄😄😄😍

  • @sfcabhiram6801
    @sfcabhiram6801 3 года назад +16

    2വാക്ക് അറിയാത്ത ഭാഷ യിൽ സംസാരിച്ചിട്ട് വരാം 🤣🤣🤣🤣

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 3 года назад

    Yellow flowered plant.-- Crotalaria retusa (Dainja).Green mannure( Nitrogen fixing bacteria inhabiting in the roots of these plants), oil extracted from the seeds

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +5

    ഗ്രാമീണ കാഴ്ച്ചകൾ ,കൃഷിയിടങ്ങൾ എല്ലാം കാണുമ്പോൾ ഒരു സന്തോഷം♥️👏⚡👌✅

  • @deepamols6073
    @deepamols6073 3 года назад

    Hi enikorupadishttayi nalla avatharannam nalla feel😍😍😍😍

  • @shihabmpm6151
    @shihabmpm6151 3 года назад +4

    പ്രകൃതി ഭംഗി ആസ്വദിക്കണമെങ്കിൽ ഇവിടെ വരണം....really loved vedios😍

  • @haneeshnv6691
    @haneeshnv6691 3 года назад +5

    രണ്ട് പേരും പൊളി ബി ബ്രോന്റെ കോവക്ക കട്ടിങ് കലക്കി ♥️👍👌✌️👈

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +6

    ജീവിതത്തിൽ ആദ്യമായി കാണുകയാണ് മുട്ട ട്രെ ഉണ്ടാക്കുന്ന Video, അത് അഷറഫ് ഇക്കയുടെ ചാനലിൽ നിന്നാകുമ്പോൾ കൂടുതൽ ഇഷ്ടവും. Thanks for Share ഇക്കാ

  • @viewer6361
    @viewer6361 3 года назад

    ബി ബ്രോയുടെ cooking അടിപൊളി.വീഡിയോ പിന്നെ പറയണ്ടല്ലോ.പുതിയ കാഴ്ചകൾ പുതിയ അറിവുകൾ തുടരട്ടെ ഇനിയും❤️

  • @safvanvillan
    @safvanvillan 3 года назад +6

    സ്വന്തമായി തോട്ടം ഉള്ള ബി ബ്രോ😍😍😄😄😂😂😂😂😂😂😂

  • @abdulkhadar1306
    @abdulkhadar1306 3 года назад +1

    അഷ്റഫ് ബായ് യുടെ മീഡിയോ സ്.. കാണുമ്പോ മനസ്സ് ശാന്തമാവുന്നു😘😘😘😘🤲💯❤️

  • @shajibasheerbasheer9123
    @shajibasheerbasheer9123 3 года назад +1

    ബ്രോ ...ഇത് ട്രാവൽ വീഡിയോസ് അല്ലെ ...ഇതിൽ പ്രകൃതി യെക്കാൾ കൂടുതൽ നിങ്ങളുടെ മുഖങ്ങൾ ആണ് ...ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ ആക്കാനുള്ള ശ്രമം ആണോ ...നിങ്ങളുടെ സംസാരം തുടർന്നോളൂ പക്ഷെ ആ കാമറ മുന്നിലുള്ള കാഴ്ചകളിലേക്ക് തിരിക്കു ....lpg ക്ലിക്സ് എന്നൊരു ചാനൽ ഉണ്ട് എന്ത് രസം ആണെന്നോ അയാളുടെ വീഡിയോസ് അയാളുടെ കൂടെ യാത്ര പോകുന്ന ഒരു ഫീലാ

  • @bineshm7626
    @bineshm7626 3 года назад +4

    ബിബിബ്രോയുടെ ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍

  • @firosshah
    @firosshah 3 года назад +10

    അഷ്‌റഫിന്റെ വീഡിയോസ് വളരെ ഇൻഫർമേറ്റീവ് ആയിരിക്കും... തികച്ചും നാച്ചുറൽ...
    പിന്നെ എല്ലാവരോടും കൂട്ട് കൂടാനുള്ള ഈ കഴിവും 😍
    എഗ്ഗ് ട്രേ - ആദ്യം ആയി ആണ് ഇതിന്റെ നിർമാണം കാണുന്നത്..
    👍

  • @fazie_mohamed
    @fazie_mohamed 3 года назад +1

    മറ്റു പല പ്രമുഖ ട്രാവൽ വ്ലോഗേഴ്‌സ് ഉം destination plan ചെയ്ത് ആ സ്ഥലം മാത്രം focus ചെയ്ത് വീഡിയോ എടുത്ത് ഇടയിലെ യാത്രയിൽ road ഉം (തിന്നാനും തള്ളാനും അല്ലാതെ വണ്ടീൽ നിന്ന് ഇറങ്ങൂല ) അവരുടെ മോന്തയും അപ്രസക്ത സംസാരങ്ങളും കാണിക്കുന്നു..ഇവിടെ അഷ്‌റഫ് ഇക്ക ഓരോ നാട്ടിൽ പോയി അവിടുത്തെ culture, കൃഷി,ഫാക്ടറി, അങ്ങനെ നമ്മൾ കാണാത്തതും കൗതുകം ,അറിവ് എന്നിവ ഉൾക്കൊള്ളുന്നതുമായ ട്രാവൽവീഡിയോസ് തയ്യാറാക്കുന്നു...വില്ലേജ് exploring ഇത്രേം detail ആയിട്ട് സഞ്ചാരം പോലെ കുറഞ്ഞ വീഡിയോകളിൽ മാത്രമേ കാണാൻ കഴിയൂ..ഇക്കാൻറെ effort വളരെ വലിയ രീതിയിൽ വ്യക്തമാക്കി തരുന്നവയാണ് ഓരോ വീഡിയോകളും....സ്നേഹം മാത്രം❤️❤️❤️❤️❤️

  • @fathimaarahim9978
    @fathimaarahim9978 3 года назад +1

    Aaha kore thakkaliyundallo.kunju thakkali aayipovum.avaru parangath engane manasilayi 😄

  • @nooraameennoora3469
    @nooraameennoora3469 3 года назад +1

    Bibin bro nalla cook aanallo

  • @abc-zx8cs
    @abc-zx8cs 3 года назад +1

    B Bro full തഗ്ഗ് ആണല്ലോ 😍👍

  • @gibinization
    @gibinization 3 года назад

    Hi Asharaf ...very informative....keep posting...i watch the video with family ...we like it ....especially your innocent expression....

  • @TravelBro
    @TravelBro 3 года назад +3

    ഇവരുടെ ഈ കെട്ടി പിടിച്ചുള്ള നടത്തം എന്ത് മനോഹരമാ .. എനിക്ക് ഉണ്ടായിരുന്നു ഇതുപോലെ ഒരു കൂട്ടുകാരൻ ... ഇടക്ക് ചട്ടി കാര്യം പറഞ്ഞ കേട്ടപ്പോൾ അതും ഓർമ്മ വന്നു .. അവനെ ഞങൾ വിളിച്ചിരുന്നത് "ചട്ടി" ആരുന്നു

  • @younussulaimanyouunus8547
    @younussulaimanyouunus8547 3 года назад

    യാത്ര കാണാൻ നല്ല രസമുണ്ട്...

  • @ashraf379
    @ashraf379 3 года назад +4

    ഞങ്ങള്‍ റൊട്ടി കഴിക്കാന്‍ ഉണ്ടാകും ഇതിന് പേര് ശക്ശൂക എന്നാണ് അറബി പേര്

  • @manuk7347
    @manuk7347 3 года назад

    നല്ല സുഖമാണ് നിങ്ങളെ വിഡിയോ കാണാൻ കൂടുതൽ ഒച്ചപ്പാടോ ബഹളവും ഇല്ല സൗണ്ട് കേൾക്കാൻ എന്താരു സുഖം ബിബിനും അടിപൊളി

  • @amirinspires2616
    @amirinspires2616 3 года назад +1

    അഷ്‌റഫ് ബ്രോ ഞാൻ ദുബായിൽ നിന്നാണ് അലനല്ലൂർ കാരൻ നമ്മൾ കണ്ടിട്ടുണ്ട് media bank ൽ വെച്ച് all the best both of u ബിബിൻ ബ്രോ നല്ല കുക്ക് ആണല്ലേ തക്കാളി ബോബ്‌ലോസ് പൊളിച്ചു ട്ടോ 😍✌️👍

  • @yaseentv6376
    @yaseentv6376 3 года назад +1

    Ashrafkaa ningade yatrayil up yile jhansi bagath koode poovunnundoo
    Aa routil poovuanel onnu condact cheyyanee onnu kaanan puudi nd

  • @mohamedshihab5808
    @mohamedshihab5808 3 года назад +19

    ചക്ക സീസൺ കഴിഞ്ഞ് നാട്ടിലേക്ക് പോയാൽ മതിയെന്നാണ് തോന്നുന്നത് കാരണം ചക്കകൾ കൊണ്ടുള്ള പരീക്ഷണം ഫെബി ആരംഭിച്ചു കഴിഞ്ഞു ഇപ്പോൾ നാട്ടിൽ ചെന്നാൽ അത് പ്രയോഗിക്കുന്നത് അഷ്‌റഫ് ബ്രോയിൽ ആയിരിക്കും, ജാഗ്രതൈ ...

  • @hassannavas5478
    @hassannavas5478 3 года назад +1

    അടിച്ചു പൊളിക്ക് മക്കളെ ... ഗ്രാമങ്ങൾ എല്ലാം കാണട്ടെ ഒന്നും വിടല്ലേ ... ഞങ്ങളെല്ലാവരും കൂടെയുണ്ട് ... രണ്ട് പേരേയും ഇഷ്ടം കൂടി കൂടി വരുന്നു .കൂടുതൽ പേർക്കും നിങ്ങടെ കൂടെ ടൂറ് പോന്ന ഒരു ഫീൽ സത്യം അശ്രുക്കാ...!!!

  • @renjith1177
    @renjith1177 3 года назад +4

    പ്രേഷകരുടെ ഇഷ്ടത്തിനനുസരിച് എല്ലാ കാര്യവും കൃത്യമായി പറഞ്ഞു തരും......

  • @lailamajnu1449
    @lailamajnu1449 3 года назад

    Stopping by woods on a snowy evening by Robert Frost Poem ഓർമ്മ വന്നു ആ കാട് കണ്ടപ്പോൾ ...
    Snow ഇല്ലെങ്കിലും ....
    “miles to go before i sleep”

  • @sumeshsbg
    @sumeshsbg 3 года назад +1

    പഹയമ്മാരെ നെല്ലിക്ക അച്ചാർ കാണുമ്പോൾ വായിൽ വെള്ളം വരുന്നു 😀😀😀

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Factory view,village view,agricultural view super...

  • @radhikapk5517
    @radhikapk5517 3 года назад +4

    Superbb tto👌👌 bros, you two are so much true ,,,, give us true and beautiful travel feels. Thank you

  • @बोब्स
    @बोब्स 3 года назад +5

    ഏമണ്ടി ബാഗുന്നാരാ, എന്ന് ചോദിക്കൂ. 😀

  • @sainudeenparappil3235
    @sainudeenparappil3235 3 года назад +5

    ആപ്പിൾബെർ ഗൾഫ് നാട്ടിൽ റോഡ്സൈഡിൽ സുലഭമായി കിട്ടുണു free
    യിതിനു അറബിയിൽ( കിനാർ )എന്നും പറയുന്നു
    പക്ഷെ യിന്ത്യയിൽ ഞാൻ അത്യമായി കാണുകയാ

  • @ayyoobm4087
    @ayyoobm4087 3 года назад +1

    ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടത്തെ വ്യത്യസ്തമായ.. കാഴ്ചകളും അന്നാട്ടുകാരുടെ പച്ചയായ ജീവിത വും യാത്രയിലെ ഓരോ അനുഭവങ്ങൾ ആണ്...മികച്ച രീതിയിൽ ലളിതവും ആസ്വാദ്യകരവും നർമവും കലർന്ന ആവതരണ ശൈലിയിലൂടെ നമ്മളിലേക്ക് എത്തിക്കുന്ന റൂട് റെക്കോർഡ്സിന് അഭിനന്ദനങ്ങൾ 🌹🌹

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 3 года назад +1

    ഒരു രക്ഷയുമില്ല അടിപൊളി❤️❤️❤️

  • @jjjudejonathan5469
    @jjjudejonathan5469 3 года назад +3

    ഡ്രൈവര്‍ കം ഷെഫ് സൂപ്പര്‍......

  • @praveenmashvlog
    @praveenmashvlog 3 года назад +27

    ഇതൊക്കെ കാണുമ്പഴാണാ മലയാളിയെ എടുത്ത് കിണറ്റിലിടാൻ തോന്നത്.
    തെലുങ്കൻ്റെ കാർഷിക ജീവിതം കാണുമ്പോ നിക്ക് തോന്നിയത് എഴുതിയതാ

    • @rajangeorge1537
      @rajangeorge1537 3 года назад +3

      നമ്മുടെ പിതാക്കന്മാർ ഇതുപോലെ കൃഷി ക്കാർ ആയിരുന്നു ഗൾഫ് പണം വന്നപ്പോൾ കൃഷി , നഷ്ട്ടം ആയി

    • @sulaimankunjuabdulrasheeda2668
      @sulaimankunjuabdulrasheeda2668 3 года назад

      Ullastalathumothamadambaraveedumcarumaharavumvastravumkalyanavumennuvenda,panathinumalamillathajeevikunnanammale,enduparayanpravasamtheernnotteneramvelutholum

    • @sabirsabi391
      @sabirsabi391 3 года назад +1

      @@rajangeorge1537 മടിയൻ മാർ ആയി njammel

    • @ജോൺഹോനായി-ട2വ
      @ജോൺഹോനായി-ട2വ 3 года назад

      @@sulaimankunjuabdulrasheeda2668 ഒന്ന് വിട്ട് വിട്ട് എഴുതിക്കൂടെ എന്റെ സുഹൃത്തേ...

  • @savarcabs2048
    @savarcabs2048 3 года назад +2

    അവിടെ ഉള്ള ജീവിത ചുറ്റുപാടുകൾ കൂടി ഉൾപെടുത്തുക ബോസ്സ്

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 года назад +1

    My favourite side dish eggs fry✅✅✅👌👌👌👌by BBN👌

  • @aneeshctct8026
    @aneeshctct8026 3 года назад +3

    ബിബിൻ ബ്രോയേ സൂക്ഷി ക്കണം ഇടക്ക്‌ ഇടക്ക് കാണാതെ പോകുന്നു ണ്ട്

  • @aslamka4299
    @aslamka4299 3 года назад

    Bibin brokk jayasurya yude oru mannerism..especially aa chiri...