Part 2 - ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?സി രവിചന്ദ്രന് മറുപടി

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?
    സി രവിചന്ദ്രന് മറുപടി
    ‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 2
    #Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Комментарии • 19

  • @josephathikalam1589
    @josephathikalam1589 Год назад +1

    മാഷേ രവിചന്ദ്രന്റെ പ്രസംഗം കേൾക്കാതെയാണോ ചോദ്യം കേൾക്കുന്നതു കാരണം ചോദ്യം ചോദിക്കുന്നയാൾ മാഷിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടു രാജ്യ വിസ്തൃതിയേക്കുറിച്ചു രവിചന്ദ്രൻ പറയുന്നതു അഖണ്ഡഭാരതമെന്ന ആശയത്തെക്കുറിച്ചാണു ബംഗ്ളാദേശും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും പിന്നെ വേറേ കുറേ രാജ്യങ്ങളൊക്കെ എല്ലാംകൂടിച്ചേർന്നുള്ള ഒരൊറ്റ രാജ്യം അതു പ്രായോഗീകമാണോ??

    • @messiah471
      @messiah471 Год назад +1

      രവിചന്ദ്രന് ഗാന്ധിജിയെ കുറിച്ചുള്ള അഭിപ്രായം മോശമാണ്... അതിനെ കുറിച്ചാണ് സംസാരിക്കുന്നത്

    • @josephathikalam1589
      @josephathikalam1589 Год назад

      @@messiah471 ഗാന്ധിജിയുടെ നല്ലതും മോശവും രണ്ടു കാര്യങ്ങളും രവിചന്ദ്രൻ പറയുന്നുണ്ടു ഭാരതത്തിലെ ജനങ്ങൾക്കു ഒരു ദേശീയവികാരം ഉണ്ടാക്കുന്നതിൽ ഗാന്ധിജി നല്കിയ സംഭാവന രവിചന്ദ്രൻ വളരെ പോസിറ്റീവായാണു പറഞ്ഞതു അതുപോലെ തന്നെ അഖണ്ഡഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നത്തെ വിമർശിക്കുന്നുമുണ്ടു പക്ഷെ ഇതിനെയൊക്കെ എത്ര വികലമായാണു ചോദ്യം ചോദിയ്കുന്നയാൾ മാഷിനോടു ചോദിയ്കുന്നതു മാഷിന്റെ സോഷ്യലിസമെന്ന സ്വർഗ്ഗം ഒരിയ്കലും നടക്കാത്ത സ്വപ്നം ഇതൊക്കെ പറയാനാണെങ്കിൽ രവിചന്ദ്രന്റെ പേരിൽ പറയേണ്ടതുണ്ടായിരുന്നോ???മൊത്തത്തിൽ രവിചന്ദ്രൻ പറഞ്ഞതിനെ വസ്തുനിഷ്ടമായി എതിർക്കാനും പറ്റിയില്ല പിന്നെ മാഷിന്റെ കുറച്ചു ഉട്ടോപ്യൻ നയങ്ങൾ പറഞ്ഞതുമാത്രം മിച്ചം ...മാഷു ഗാന്ധിജിയുടെ നല്ലവശം മാത്രം പറഞ്ഞു രവിചന്ദ്രൻ പക്ഷപാതിത്വമില്ലാതെ ഉള്ളതു അതുപോലെ പറഞ്ഞു...വിമർശിക്കാനും വിമർശിക്കപെടാനും ഒരേ അവകാശവും സ്വാതന്ത്രവുമാണു എല്ലാവർക്കും

    • @messiah471
      @messiah471 Год назад +1

      @@josephathikalam1589 ഞാനും രവിചന്ദ്രൻ വീഡിയോസ് കാണാറുണ്ട്, വെടിയേറ്റ വൻമരം എന്നൊരു വീഡിയോ ഉണ്ട്.... ഫസ്റ്റ് 15 minutes incident പറയുകയും 2 hours അടുപ്പിച്ചുള്ള വിഡിയോയിൽ ബാക്കി മുഴുവൻ ഗോഡ്‌സിയുടെ explanation ആണ്, എന്ത് കൊണ്ട് കൊന്നു എന്നത്? അതാണ്‌ ആ വീഡിയോയുടെ essence. ഇതിൽ നിന്ന് മനസിലാകുന്നത് രവിചന്ദ്രൻ ഗാന്ധിജിയെ ideally oppose ചെയ്യുകയല്ല, hate spread ചെയ്യുകയാണ് എന്ന്. അല്ലെങ്കിൽ എങ്ങനെയാണ് മരിച്ചവന്റെ പേരിൽ കൊന്നവനെ സപ്പോർട്ട് ചെയ്തു കൊണ്ട് വീഡിയോ ഇറക്കുന്നത് എന്ന് കാണിച്ചു തരികയാണ്. ആ വിഡിയോയിൽ ഒരു കാരണമായി പറയുന്നത് പാകിസ്ഥാൻ formation നെ support ചെയ്തു എന്നാണ്. അഖണ്ഡ ഭാരതം സ്വപ്നം കാണുന്നയാൾ എങ്ങനെയാണ് division നെ support ചെയ്യുന്നത്. ഇനി മുൻപ് അങ്ങനെ ആയിരുന്നെങ്കിൽ പോലും ഇൻഡിപെൻഡൻസ് ഓടെ അത് തിരുത്തുന്നുണ്ട് ഗാന്ധിജി. ഗാന്ധിജിയുടെ പ്രായോഗികത മനസ്സിലാക്കിയാണ് അദ്ദേഹത്തെ ലോകം അംഗീകരിച്ചത്. പിന്നെ ravichandran, I think he is a pseudo ideologue, oru pad visayangalil facts manapoorvam thanne thettichu parayunnu... he should keep some values in life, otherwise ideas only can't make reformation itself.

    • @josephathikalam1589
      @josephathikalam1589 Год назад

      @@messiah471 താങ്കൾ പറഞ്ഞതു ശരിയാണു അതിൽ ഗോഡ്സേയുടെ ന്യായങ്ങൾ നിരത്തുക മാത്രമാണു ചെയ്യുന്നതു രവിചന്ദ്രൻ അതു ശരിയാണെന്നു പറയുന്നില്ല അതു തീരുമാനിക്കേണ്ടതു കേൾക്കുന്ന നമ്മളാണു കുറച്ചൊക്കെ ശരിയുമാണു അതിലേറേ തെറ്റുമാണു രവിചന്ദ്രൻ പറയുന്നതു ഗാന്ധിജി ഒരു നല്ല മനുഷ്യനാണു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനെയാണു വിമർശിക്കുന്നതു...കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിലൊക്കെ അന്നേ അദ്ദേഹം പരാജയപെടുകയാണു പട്ടേലുമായിട്ടുള്ള ഭിന്നത നെഹ്റുവുമായിട്ടുള്ള ആശയവ്യത്യാസം ഗാന്ധിജി ഒരു 5 വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ നെഹ്രുവായിട്ടും പിണങ്ങിയേനേയെന്നു വസ്തുത നിരത്തിയാണു രവിചന്ദ്രൻ വിമർശിക്കുന്നതു...എന്തായാലും കൊലപാതകിയായ ഗോഡ്സേയല്ല ഗാന്ധിതന്നെയാണു നമുക്കുവലുതു അതു നമ്മുടെ ഇഷ്ടം അതാണു ശരിയും അതിനു ഗോഡ്സേയുടെ ഭാഗവും കൂടി വിളിച്ചു പറയുന്ന രവിചന്ദ്രനെ തെറിപറയുന്നതെന്തിനാണു,ആരും പരിപൂർണ്ണരല്ല അല്ലങ്കിൽ ഗാന്ധിക്കെതിരെ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നു പ്രൂവ് ചെയ്യണം

    • @messiah471
      @messiah471 Год назад

      @@josephathikalam1589 അപ്പൊ... രവി ചന്ദ്രൻ പക്ഷമില്ലെന്നാണോ, അങ്ങനെയെണെങ്കിൽ അദ്ദേഹം എന്ത് തീരുമാനിക്കാനാണ് നമുക്ക് ഇട്ട് തരുന്നത്. ആ വീഡിയോ ചെയ്തതിലെ ഉദ്ദേശം എന്തായിരിക്കും. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് പോലുള്ള വീഡിയോസ് ചെയ്യുന്നത് ആരെയാണ് ശെരിക്കും സഹായിക്കുന്നത്. ആ രാഷ്ട്രീയം ഗാന്ധിജിയ്ക്ക് എതിരാണ്, ഗോഡ്സെയ്ക്ക് സപ്പോർട്ടും. ഗാന്ധിയുടെ പ്രായോഗികത ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്, ഗാന്ധിജി പൂർണമല്ല...അത്‌ ശെരിയാണ് അത്‌ തിരുത്തിയത് മറ്റു ഘടകങ്ങളാണ്... ഗാന്ധി അതിനോട് സമരസപ്പെടുന്നു അത് തന്നെയാണ് ഗാന്ധിയുടെ പ്രത്യേകതയും. ആരും പൂർണ്ണമല്ല, അത് രവിയ്ക്കും ബാധകമാണ്.