Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | MRP

Поделиться
HTML-код
  • Опубликовано: 24 июн 2020
  • Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | MRP
    One of the evergreen songs in Malayalam. MRP is happy and proud to publish this song under our label. Originally a poem written by S Ramesan Nair, this was composed by Manu Ramesan and rendered by Vidhu Prathap. The visualisation was done by Vineeth Kumar.
    ♪♫ Now Streaming On ♪♫
    ♫ Listen in Spotify ► spoti.fi/3wdIMTG
    ♫ Listen in Apple Music ► apple.co/3cvSRDx
    ♫ Listen in Amazon Music ► amzn.to/3vbMGen
    ♫ Listen in JioSaavn ► bit.ly/3ixVGba
    ♫ Listen in iTunes ► apple.co/3cvSRDx
    Music Credits:
    Lyrics : S Ramesan Nair
    Composed Arranged & Mixed By : Manu Ramesan
    Singer : Vidhu Prathap
    Flute: Josy Alappuzha
    Sitar : Krishnakumar
    Recorded at Amanda Digital, Kochi
    Recording Engineer: Happy Jose
    Mastering Engineer: Richard Addison
    Audio Mastered at TrilliumSounds, Canada
    Video Credits:
    Direction : Vineeth Kumar
    Producer : Balagopal
    Camera : Satheesh M Kurup
    Editing : Deepu Joseph
    Costume : Kala
    Co- directors : Sivakumar and Pradeep Mullanezhi
    Art: Sunil
    Associate Camera Man : Renu and Vithilesh
    Production Controller Nazeer
    Cast : Lakshmanan, Balagovind, Sudheedran, Srilekha, Babu Annur, Shoba, Kannan, Ratheesh
    Studio : Anjali TV and Film StudioEKM
    Full Lyrics :
    എന്തോ മൊഴിയുവാനുണ്ടാകുമീ
    മഴയ്ക്കെന്നോടുമാത്രമായി
    ഏറെ സ്വകാര്യമായി...
    സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
    എന്റെ ജനാലതന്നരികിൽ ഇളം-
    കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )
    പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
    പാട്ടിൽ പ്രിയമെന്നുമാവാം,
    എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
    പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
    മൗനവും വാചാലമാവാം !
    മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
    തളിർവാതിൽ ചാരിവരുമ്പോൾ,
    മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
    ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
    പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )
    ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
    താനേ ലയിക്കുവാനാകാം,
    എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
    എന്റേതായ് തീരുവാനാകാം, സ്വയം-
    എല്ലാം മറക്കുവാനാകാം...
    നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
    എത്രയോ രാവുകൾ മായാം..
    ഉറ്റവർ വന്നു വിളിച്ചാലുണരും നാം
    മറ്റൊരു ജന്മത്തിലാവാം, അന്നും-
    ഉറ്റവൾ നീതന്നെയാവാം! അന്നും-
    മുറ്റത്തു പൂമഴയാവാം! അന്നും -
    മുറ്റത്തു പൂമഴയാവാം!
    #mazhasong #enthomozhiyuvan #manuramesan #malayalamalbumsong #mrp
    ------------------------------------------------------------------------------------------------------------------------------------------------
    Follow Manu Ramesan Productions :
    RUclips - / @manuramesanofficial
    Instagram - / manu.ramesan.productions
    Facebook - / manuramesanproductions
    Email - manuramesanproductions@gmail.com
    ------------------------------------------------------------------------------------------------------------------------------------------------
    || ANTI-PIRACY WARNING ||
    This content is Copyrighted to Manu Ramesan Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • ВидеоклипыВидеоклипы

Комментарии • 3,8 тыс.

  • @ManuRamesanOfficial
    @ManuRamesanOfficial  3 года назад +4612

    Full Lyrics :
    എന്തോ മൊഴിയുവാനുണ്ടാകുമീ
    മഴയ്ക്കെന്നോടുമാത്രമായി
    ഏറെ സ്വകാര്യമായി...
    സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
    എന്റെ ജനാലതന്നരികിൽ ഇളം-
    കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )
    പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
    പാട്ടിൽ പ്രിയമെന്നുമാവാം,
    എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
    പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
    മൗനവും വാചാലമാവാം !
    മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
    തളിർവാതിൽ ചാരിവരുമ്പോൾ,
    മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
    ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
    പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )
    ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
    താനേ ലയിക്കുവാനാകാം,
    എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
    എന്റേതായ് തീരുവാനാകാം, സ്വയം-
    എല്ലാം മറക്കുവാനാകാം...
    നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
    എത്രയോ രാവുകൾ മായാം..
    ഉറ്റവർ വന്നു വിളിച്ചാലുണരും നാം
    മറ്റൊരു ജന്മത്തിലാവാം, അന്നും-
    ഉറ്റവൾ നീതന്നെയാവാം! അന്നും-
    മുറ്റത്തു പൂമഴയാവാം! അന്നും -
    മുറ്റത്തു പൂമഴയാവാം!

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 6 месяцев назад +605

    2024 ഈ പാട്ട് കേൾക്കുന്നവൾ ഒന്ന് കൈ പോക്കൂ വിധു പ്രധാപ് such a 👌👌👌👌👌👌

    • @vishnupatannakkara2734
      @vishnupatannakkara2734 5 месяцев назад +3

      ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ ആണ് അറിഞ്ഞത് വിനീത് ഏട്ടൻ ആണ് ഡയറക്ഷൻ എന്ന്

    • @sajithramakrishnan6081
      @sajithramakrishnan6081 5 месяцев назад

      🖐️

    • @pratheeksha-ox4qp
      @pratheeksha-ox4qp 5 месяцев назад +1

      16-02-2024. Orupadu ishtamulla songum gayakanum

    • @vipinasubin4331
      @vipinasubin4331 5 месяцев назад +1

      16/2/2024🤝

    • @sonarajendran4336
      @sonarajendran4336 3 месяца назад +1

      🙋

  • @midhunmadhu9772
    @midhunmadhu9772 5 месяцев назад +318

    2024 ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ.❤

  • @muthumol3108
    @muthumol3108 5 месяцев назад +60

    2024 ലും കേൾക്കുന്നു..... എൻ്റെ caller tune ഉം ഇതുതന്നെ

  • @vipinwanderingworld1988
    @vipinwanderingworld1988 Год назад +544

    ഇത്രേം മനോഹരമായ പാട്ട് നമുക്ക് സമ്മാനിച്ചത് നമ്മുടെ സിനിമ നടൻ വിനീത് കുമാർ ( പൂച്ച കണ്ണുള്ള ),ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.... എക്കാലത്തെയും വളരെ വലിയൊരു ഹിറ്റ്‌ തന്നെ.... 2023 ഇൽ പോലും.... വിനീതേട്ടനെ സമ്മതിച്ചിരിക്കുന്നു...

    • @Prajuice
      @Prajuice Год назад

      രചന s രമേശൻ നായർ

    • @aswinc2722
      @aswinc2722 Год назад +7

      എഴുതിയത് വിനീത് കുമാർ ആണോ😮

    • @athiraanoop8403
      @athiraanoop8403 Год назад +12

      @@aswinc2722 അല്ല Direction വിനീത് കുമാർ ആണ്

    • @kuttuuus
      @kuttuuus Год назад +1

      @@aswinc2722 എസ്. രമേശന്‍ നായര്‍

    • @dhanya4596
      @dhanya4596 Год назад +2

      Adeyo

  • @aparna2845
    @aparna2845 3 года назад +6242

    ഈ പാട്ട് 10 പ്രാവശ്യത്തിൽ കൂടുതൽ കേട്ടിട്ടുള്ളവർ ഇവിടെ ലൈക്‌ ചെയ്യുക... ❤❤❤

    • @najminemi4932
      @najminemi4932 3 года назад +7

      👍

    • @AK__PHOTOGRAPHY
      @AK__PHOTOGRAPHY 3 года назад +27

      എന്നും കേൾക്കും 😇

    • @chandreshmohan1378
      @chandreshmohan1378 3 года назад +58

      100 nu mukalil

    • @suryavinod198
      @suryavinod198 3 года назад +44

      Daily കേൾക്കും പല വട്ടം. ഇപ്പോഴും ഈ പാട്ട് കെട്ട് കൊണ്ട് കമന്റ്‌ വായിക്കുന്നു.

    • @focuschannel5299
      @focuschannel5299 3 года назад +23

      10 alla
      Orayiram thavana

  • @dineshanpunathil8252
    @dineshanpunathil8252 3 года назад +5867

    ഗാനത്തെ പുകഴ്ത്തിയതിനു പലരും ഗായകനെ പുകഴ്ത്താൻ മറന്നു. വിധു പ്രതാപിന്റെ ശബ്ദം തരുന്ന ഫീൽ അപാരം. ഇത്ര വ്യത്യസ്തമായ ശബ്ദമുള്ള ഗായകൻ വേറെയാരുണ്ട്?

    • @jaishy4015
      @jaishy4015 3 года назад +68

      വിധു ചേട്ടന്റെ സൗണ്ട് സെമ്മ 💕🥰

    • @deepuclement7623
      @deepuclement7623 3 года назад +33

      ഗാനം കൊള്ളില്ലെങ്കിൽ ആരുപാടിയാൽ എന്ത്‌ . നല്ല ഗാനം ആരുപടിയാലും കൊള്ളാം...

    • @jayanth405
      @jayanth405 3 года назад +19

      വിധു പ്രതാപ് പാടിയത് കൊണ്ടാണ് ആ പട്ടിന്റെ ഭംഗി നഷ്ടപ്പെട്ടു പോയത്. ഒരു പൌരുഷം ഉള്ള ശബ്ദം ആയിരുന്നെങ്കിൽ പാട്ട് വേറെ ലെവൽ ആയേനെ

    • @dipushanmugham680
      @dipushanmugham680 3 года назад +28

      പാട്ടിന്റെ bangiyil ചിത്രീകരണത്തിൽ ഗായകനെ മറന്നുപോയി... ലയിച്ചുപോയി

    • @timetotime8687
      @timetotime8687 3 года назад +53

      സത്യം
      വിധു +സുജാത
      ഒരു പ്രേത്യക ഫീലിംഗ്സ് ആണത്

  • @sajithbalan85
    @sajithbalan85 Год назад +170

    മലയാളം തിരിച്ചറിയാതെ പോയൊരു അനുഗ്രഹീത ഗായകൻ അതാണ് വിധു പ്രതാപ്..... വിധുച്ചേട്ടാ ❤️❤️

  • @MeenuChandu-rb2jt
    @MeenuChandu-rb2jt Год назад +86

    2023 ഇ പാട്ട് കേൾക്കുന്ന എത്ര പേര് ഉണ്ട് ഇവിട ❤🎉

  • @vaishnavi__4088
    @vaishnavi__4088 3 года назад +2527

    Dew drop സിൽ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. .. ആരേലും ഈ പാട്ടിനു request ചെയ്യുമ്പോൾ എന്തോ ഒരു സന്തോഷം വരും അപ്പോഴൊക്കെ... ഈ പാട്ട് കണ്ടിട്ടാണ് ആദ്യമായി ശിവധ യെ ശ്രദ്ധിച്ച്‌ തുടങ്ങിയത്.. പിന്നീട് സു സു സുധി വാത്മീകം സിനിമ ആദ്യമായി കണ്ടപ്പോഴാണ് ഇത് മഴ ആൽബം സോങ് ലെ കുട്ടി അല്ലെ എന്നോർത്തത്...വിധു ചേട്ടൻ മനോഹരമായി ആലപിച്ചു. Aah feel ഉണ്ടായിരുന്നു പാട്ടിൽ മുഴുവൻ.....😊

    • @reeemmaaa600
      @reeemmaaa600 3 года назад +4

      Apo sivadak etra age undaakum itjp

    • @RTMedia
      @RTMedia 3 года назад +3

      sathym

    • @sruthiamith8596
      @sruthiamith8596 3 года назад +19

      സത്യം പിന്നെ mist എന്ന് ഏഷ്യാനെറ്റ്‌ plus ഇലോ എന്തോ ഉണ്ടായിരുന്നു അതിലും ❤😍

    • @sinibiju4874
      @sinibiju4874 3 года назад +4

      ശരിയാ

    • @Manu-jw6km
      @Manu-jw6km 3 года назад +29

      90s kids nostu

  • @mehfirmp
    @mehfirmp 3 года назад +2150

    വർഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ടു...
    എപ്പോ കേട്ടാലും നെഞ്ചിൽ ഒരു നീറ്റല...😞😞

  • @akshaycpakshay9056
    @akshaycpakshay9056 Год назад +83

    അവസാനത്തെ വരികൾ അത് വല്ലാതെ..... ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ❤️

    • @aswirdz1687
      @aswirdz1687 7 месяцев назад +3

      നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം...
      ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു
      ജന്മത്തിനാവാം....
      അന്നും ഉറ്റവൾ നീ തന്നെ ആകാം
      അന്ന് മുറ്റത്ത് പൂ മഴയാകാം......❤❤❤

  • @ajworld9475
    @ajworld9475 Год назад +39

    മഴയത് കേൾക്കുവാൻ ഇതിലപ്പുറം ഭംഗിയുള്ള മറ്റൊരു പാട്ടില്ല.മഴക്കാലം എത്തിയാൽ ഈ പാട്ട് ആരായാലും വെച്ച് പോകും അത്രയ്ക്കും ഫീൽ ❤️🥰

  • @Ammu-gm9cv
    @Ammu-gm9cv 3 года назад +4429

    2021ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ..?♥️♥️♥️

    • @LibinBabykannur
      @LibinBabykannur 3 года назад +13

      🤔☺ vedum ഒരു വലിയ mazakalam 21 Last ❄️🥶🌃

    • @anilkumarkumar5858
      @anilkumarkumar5858 3 года назад +13

      ഒരുപാട്

    • @akhilr6390
      @akhilr6390 3 года назад +13

      Yes..dha ipozhum kelkuva

    • @anilkumarkumar5858
      @anilkumarkumar5858 3 года назад +5

      ഉണ്ട്

    • @historicalfactsdzz273
      @historicalfactsdzz273 3 года назад +19

      എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഈ സോങ്ങിനോട് ❤️

  • @shanus3178
    @shanus3178 3 года назад +1199

    ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിൽ ആവാം... അന്ന് ഉറ്റവൾ നീ തന്നെ ആകാം... അന്ന് മുറ്റത്തു പൂമഴ ആവാം.....
    ഹൃദയ സ്പർശിയായ വരികൾ...
    I love this lines alot....Great music team mazha

  • @sarusworld6621
    @sarusworld6621 Год назад +20

    നഷ്ട്ടങ്ങൾ എന്നും നഷ്ട്ടം തന്നെ ആണ്..... ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ ആഹ്ഹ നഷ്ട്ടങ്ങൾ എല്ലാം നികത്തണം 😞😞😞

  • @libeeshk6531
    @libeeshk6531 Месяц назад +2

    ചെറിയ ചാറ്റൽ മഴ പെയ്തപ്പോഴാണ് ഈ പാട്ട് ഒന്ന് സെർച്ച് ചെയ്യാൻ തോന്നിയത് ചെറുചൂടോടെ കട്ടൻ ചായ മധുരം നുണഞ്ഞ് ഈ തണുപ്പത്ത് കേട്ടപ്പോൾ മനോഹരം അതി മനോഹരം.

  • @vidhya-s
    @vidhya-s 3 года назад +2106

    ഇത് എന്താ എത്ര കേട്ടാലും മതി വരാത്തത്🤔🤔 നിങ്ങൾക്കും ഉണ്ടോ ഈ അസുഖം
    [Edited]
    Thanku dears for ur valuable 1.1k👍

  • @vayshanavayga655
    @vayshanavayga655 4 года назад +918

    Dew Drops ഓർമ്മകൾ... 🌺💚

  • @LehariPrimeEntertainments
    @LehariPrimeEntertainments Год назад +2

    നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
    എത്രയോ രാവുകൾ മായാം..
    ഉറ്റവർ വന്നു വിളിച്ചാലുണരും നാം
    മറ്റൊരു ജന്മത്തിലാവാം, അന്നും-
    ഉറ്റവൾ നീതന്നെയാവാം! അന്നും-
    മുറ്റത്തു പൂമഴയാവാം! അന്നും -
    മുറ്റത്തു പൂമഴയാവാം!

  • @sarithamaneesh8376
    @sarithamaneesh8376 Год назад +33

    ഓരോ തവണ കണ്ണടച്ച് കേൾക്കുമ്പോളും ഓരോ വരിയിലും സ്വയം ലയിച്ച് അപ്പൂപ്പൻതാടി പോലെ പറന്നു പോകുന്നത് പോലെ feel ആകുന്നു 🥰🥰🥰

  • @achublogs6797
    @achublogs6797 2 года назад +495

    പഴകുംതോറും വീര്യം കൂടുന്ന ഗാനം ..... ☺️ വരികൾ... 😢

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 3 года назад +645

    പ്രണയത്തിനേക്കാൾ എത്രയോ വലുതാണ് നഷ്ടത്തിന്റെ ഓർമ്മകൾ 😭👍👍. ഈ വീഡിയോ കാണുമ്പോൾ ഇടയ്ക് കണ്ണ് നിറയും.

    • @AjeeshNS
      @AjeeshNS 3 года назад +1

      Ys 🥺🥺🥺😞😞😞

    • @sinik5502
      @sinik5502 3 года назад +8

      അതെ. ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാo......😪😪😪😪

    • @shalinisoman4569
      @shalinisoman4569 3 года назад +2

      @@sinik5502 that was a heart touching line💔

    • @krishnair4642
      @krishnair4642 3 года назад +3

      സത്യം

    • @santhakumari8711
      @santhakumari8711 2 года назад

      Sathyam.

  • @mohandaskvr4172
    @mohandaskvr4172 Год назад +10

    മലയാളമണ്ണിൽ മഴ പെയ്താൽ മനസ്സ് മൂളുന്ന വരികൾ 😍

  • @arshat4977
    @arshat4977 Год назад +8

    Dew drops ഇൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ അത് വേറെ തന്നെ ആണ് 🥰😍

  • @deepuclement7623
    @deepuclement7623 3 года назад +81

    ഇതിലെ നായിക ഇപ്പോഴും ഇങ്ങനെ തന്നെ ആണ് ഇരിക്കുന്നത് ഒരു മാറ്റവും ഇല്ല...

  • @bamsbabysitter3685
    @bamsbabysitter3685 3 года назад +578

    ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളിൽ ഒന്ന്. Evergreen❤❤❤

  • @akhilkumar3275
    @akhilkumar3275 Месяц назад +2

    കണ്ണ് നിറഞ്ഞു പോകുവാ ഇത് എപ്പോൾ കേട്ടാലും.. മനസ്സിന്റെ അകത്തൊരു വിങ്ങൽ ആണ്.

  • @aaravajayanaaravajayan2387
    @aaravajayanaaravajayan2387 Год назад +5

    എന്റെ നാട്ടിലെ സ്തലമായ മാടായി പാറയുടെ ഭംഗിയായി അവതരിപ്പിച്ചു പൂർണമായും. ഓർമ്മ വന്നു മഴയെ ഭംഗിയായി അവതരിപ്പിച്ചു ഗാനം പൂർണതയൂടായി

  • @manjusunil6082
    @manjusunil6082 3 года назад +182

    ഉറ്റവർ വന്നു വിളിച്ചാലുണരുന്ന
    മറ്റൊരു ജന്മത്തിലാവാം
    അന്നും ഉറ്റവൻ നീ തന്നെയാകാം
    😔😔😔

  • @craftandtechno9660
    @craftandtechno9660 3 года назад +519

    എന്നാലും അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞല്ലാലോ.' എത്രയോ.'' ആത്മാക്കൾ മറ്റൊരു.. ജൻമത്തിനായ് കാത്തിരിക്കുന്നു...🙄😭😭❤️❤️❤️

  • @mr_wanderlust_7215
    @mr_wanderlust_7215 Месяц назад +3

    വിധു പ്രതാപ് വോയ്സ് ❤ 💎 എന്തൊരു ഫീൽ ആണ്.. രാത്രി കിടക്കുമ്പോൾ ഒന്ന് ഹെഡ്സെറ്റ് ചേർത്ത് വെച്ചാൽ മോനെ...കൂടെ പുറത്ത് മഴയും ഉണ്ടേൽ അടിപൊളി ആയി ❤ അർഹിച്ച അവസരം കിട്ടാതെ പോയ ഗായകരിൽ ഒരാളും കൂടെ🙌🏻 04:16 - 04:55ആ വരികളും അതോടൊപ്പം ഉള്ള സീനുകളും ❤️ ശിവദ .
    2024 ജൂൺ മാസം ആരേലും ഉണ്ടോ 😌

  • @Venu.Shankar
    @Venu.Shankar Год назад +4

    ശെരിക്കും ഇതിന്റെ വിജയത്തിന് വിധു പ്രധാന പങ്ക് ഉണ്ട്, അദ്ദേഹത്തിന്റെ സ്മൂത്ത്‌ വോയിസ്‌... നല്ല ഫീൽ തരുന്നുണ്ട്... ഒപ്പം വരികളും സംഗീതവും പശ്ചാതലസംഗീതവും എല്ലാം ഒരേ അളവിൽ.... 🥰

  • @aljoantony430
    @aljoantony430 3 года назад +642

    ന്റെ അച്ഛന്റെ ringtone ആയിരിന്നു. അച്ഛൻ മരിച്ചട്ടിപ്പോ 2 month ആയി.. എപ്പോ ഈ song കേൾക്കുമ്പോ അച്ഛൻ തൊട്ടടുത്തുള്ളപ്പോലെ

  • @kamalakshypulickan697
    @kamalakshypulickan697 Год назад +7

    50 തവണയെങ്കിലും kettitundueppozhum കേൾക്കുന്നുണ്ട്.vidhuvinte മധുരസബ്ദം എന്തൊരു ഫീൽ

  • @unnikrishnanpayyadakath6241
    @unnikrishnanpayyadakath6241 11 месяцев назад +6

    എന്തൊരു ഭംഗി.. വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം.. അഭിനേതാക്കളും കലക്കി 😍😍😍

  • @17chesnehamohan82
    @17chesnehamohan82 3 года назад +125

    ഉറ്റവർ വന്നു വിളിച്ചളുണരുന്ന മറ്റൊരു ജന്മത്തിലാവം.... അന്നും ഉറ്റവൾ നീ തന്നെയാവാം... അന്നും മുറ്റത് പൂമഴയാവാം..... "🥺അറിയാതെയെങ്കിലും മിഴികൾ നിറഞ്ഞത് പോലെ...🥀

  • @Podiyanvlogs
    @Podiyanvlogs 3 года назад +458

    ഓർമ്മകൾ.. ഒരിക്കലും മറക്കാത്ത ഓർമ്മകൾ
    വിധു പ്രതാപ് വോയിസ്‌ തരുന്ന ഫീൽ 👌👌👌

  • @Avcreations57
    @Avcreations57 Год назад +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ!!! അതെ feel തന്നെ ഈ ഗാനം കേൾക്കുമ്പോഴും കിട്ടുന്നു

  • @jaisachithchittilapilly4950
    @jaisachithchittilapilly4950 Месяц назад +8

    2024ഇലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ

  • @shyma3038
    @shyma3038 3 года назад +390

    ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലെങ്കിലും ഈ പാട്ട് കാണുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ട ഒരു ഫീൽ ആണ്.. നമ്മുടെ ലൈഫിനോട് എവിടെ ഒക്കെയോ ഒരു കണക്ഷൻ ഉള്ള പോലെ ഈ പാട്ടിന്

    • @mujeebkazhungil9346
      @mujeebkazhungil9346 3 года назад

      Very crct..👌

    • @seenajinesh3073
      @seenajinesh3073 3 года назад

      Sheriya 💖💔

    • @abhayabhay2347
      @abhayabhay2347 3 года назад

      correct

    • @saneesh430
      @saneesh430 3 года назад

      സത്യം ❤

    • @chamayamart3236
      @chamayamart3236 3 года назад +3

      ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലങ്കിൽ നമുക്ക് onnu പ്രണയിച്ചാലോ ❤❤

  • @PradeepPradeep-ez2xj
    @PradeepPradeep-ez2xj 2 года назад +249

    വിധു ... മലയാളം മാപ്പുപറയേണ്ട ഗായകൻ♥️

    • @reenamanikandan6851
      @reenamanikandan6851 Год назад +8

      മറക്കാൻ പറ്റുമോ

    • @vrindasheethal2683
      @vrindasheethal2683 Год назад +8

      പാടിയതെല്ലാം എപ്പോഴും ഓർത്തിരിക്കുന്ന പാട്ടുകൾ

    • @petals3673
      @petals3673 Год назад +5

      സത്യം..

  • @sanupattambi9049
    @sanupattambi9049 Год назад +2

    വർഷങ്ങൾ മുന്നെ
    എന്നോ എന്നോട് ചേർന്നിരുന്ന ഈ മഴയുടെ രാഗം ശ്രീ രാഗം എന്റെ പ്രണയമാണെന്നും ഞാൻ മരിക്കും നേരം വരെയും.

  • @libinamolsalomon8994
    @libinamolsalomon8994 4 месяца назад +1

    Enikku orupadu ishttamanu ee song ❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💯

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +60

    പ്രിയകവി രമേശൻ നായർ സാർ വിട പറഞ്ഞ ശേഷം ഈ ഗാനം കേൾക്കുമ്പോൾ അതിന് തീവ്രതയേറുന്നതായി തോന്നുന്നു.പ്രണയത്തിൻ്റേയും അതിന് നൈർമ്മല്ല്യം പകരുന്ന കുളിർമഴയുടേയും ഓർമ്മകളിലൂടെ സഞ്ചരിച്ച് ഒടുവിൽ അതേ മഴ ഒരു വൈകാരിക സ്പർശമായി മാറുന്ന മനോഹര ഗാന കവിതയാണിത്.ആ വരികളുടെ ഉടമ വിടപറഞ്ഞിരിക്കുന്നു.എങ്കിലും ആ കാവ്യലോകം എന്നും അനശ്വരമായി നിലനിൽക്കും... പ്രണാമം.
    "നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
    എത്രയോ രാവുകൾ മായാം
    ഉറ്റവർ വന്നു വിളിച്ചാലുണരുന്ന-
    മറ്റൊരു ജന്മത്തിലാവാം അന്നും
    ഉറ്റവൾ നീതന്നെയാവാം അന്നും
    മുറ്റത്തു പൂമഴയാവാം അന്നും
    മുറ്റത്തു പൂമഴയാവാം"...🌹🌹🌹

  • @aryabineesh2190
    @aryabineesh2190 3 года назад +180

    ഇൗ പാട്ടിനൊക്കെ എന്തിന്റെ പേരിലാണ് dislike.. കഷ്ടം തന്നെ.. ഇതൊക്കെ കേൾക്കാനായി dew drops തുടങ്ങുന്ന സമയമാവാൻ കാത്തിരുന്ന ഒരു കാലം...❤️

    • @anithasabu2957
      @anithasabu2957 3 года назад +13

      ബോധം ഇല്ലായ്മ എന്നു പറയും😁😁 പിന്നെ അസൂയക്കും കുശു സിനും മരുന്നില്ല😂😂😂😂

    • @selmasteyo9340
      @selmasteyo9340 3 года назад +6

      School vittu vannu dewdrops thuranirikum....athoke oru kalam

    • @ahammedkabeer8432
      @ahammedkabeer8432 3 года назад +4

      കൈരളി വി അല്ലെ

    • @sujathakp9491
      @sujathakp9491 2 года назад +2

      ബോധം അത്രയേ ഉള്ളു എന്നു കണക്കാക്കിയാൽ മതി

    • @aryabineesh2190
      @aryabineesh2190 2 года назад

      @@anithasabu2957 😊

  • @rekhajoseph9756
    @rekhajoseph9756 Год назад +43

    12/04/2023
    Again hearing this song 😍.. I love this magical voice of vidhu chettan ❤️ kind of healing power 😍

  • @rahulrajkalavoor3223
    @rahulrajkalavoor3223 Год назад +10

    വിധു voice ❤❤❤❤❤ lyrics 🎉 music ❤ എല്ലാം കൂടി നല്ല feel ❤

  • @athirasree6282
    @athirasree6282 3 года назад +107

    എസ് രമേശൻ നായർ സാർ അന്തരിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുന്നവരുണ്ടോ..... എന്തൊരു ഫീലാണ്....

    • @welkinmedia1354
      @welkinmedia1354 3 года назад +3

      ഇപ്പോഴാണ് കേൾക്കുന്നത്. വല്ലാത്ത ഫീൽ

    • @smithababu1130
      @smithababu1130 Год назад

      ഇത് എഴുതിയത് രമേശൻ നായർ സാറല്ല

    • @smithababu1130
      @smithababu1130 Год назад

      It's Nishad from Vatakara

    • @smithababu1130
      @smithababu1130 Год назад

      അവനെ പറ്റിച്ച് ഈ പാട്ട് ആരൊക്കെയോ ചേർന്ന് അടിച്ച് മാറ്റി

  • @nimishasebastian6720
    @nimishasebastian6720 3 года назад +378

    ഈ പാട്ട് repeat അടിച്ചു കേട്ട ഒരു സമയം ഉണ്ടായിരുന്നു....ഒരു പ്രണയകാലത്ത്💕

  • @anamikamp3492
    @anamikamp3492 4 месяца назад +2

    Nithyamam santhiyil .... ..... ❤

  • @Vishnuolive2011
    @Vishnuolive2011 8 месяцев назад +5

    അന്നും ഉറ്റവൾ നീ തന്നെ ആവാം...❤❤❤🔥💕👌

  • @Anu_editzzz
    @Anu_editzzz 3 года назад +244

    ഇപ്പോഴും കേൾക്കുന്നു..🎶🎶 പണ്ട് ടീവിയിൽ വരുമ്പോൾ എന്തൊരു സന്തോഷമാ..😁😁 വിധുവേട്ടന്റെ ശബ്ദം.. ❤️❤️

  • @abyjohn9569
    @abyjohn9569 3 года назад +247

    ആസ്വാദകന്റെ മനസ്സിൽ പ്രണയം നിറയ്ക്കാൻ കഴിവുണ്ട് വിധുചേട്ടന്റെ ശബ്ദത്തിന്...💕🎶🎵

  • @vinusiva7018
    @vinusiva7018 5 месяцев назад +8

    അറിയാതെ കണ്ണ് നിറയുനവർ ആരുണ്ട് ??

  • @shaijusubramanian9762
    @shaijusubramanian9762 9 месяцев назад +2

    നിത്യമാം ശാന്തിയിൽ നാം ഉറങ്ങുന്നേരം എത്രയോ രാവുകൾ മായാം ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിൽ ആവാം, ശരിക്കും ഫീൽ ആവുന്ന വരികൾ

  • @Sahad24
    @Sahad24 3 года назад +126

    എന്റെ നഷ്ടപ്രണയത്തിൻ ഓർമകൾ കുടികൊള്ളുന്ന മാടായിപ്പാറ 🙂❤️

  • @anupamaanu5838
    @anupamaanu5838 3 года назад +327

    2021 il kelkkunnavarundo?

  • @user-vg2fx8hm4q
    @user-vg2fx8hm4q 5 месяцев назад +2

    ജീവന്റെ പാതി യെ നഷ്ടം ആയവർക്ക് മാത്രം ഒരുപാട് ഫീൽ ചെയ്യുന്ന പാട്ട്. വിധു ചേട്ടൻ നന്നായി തന്നെ പാടി. 😭😭😭

  • @anandnair2940
    @anandnair2940 3 года назад +131

    എല്ലാം മായ്ക്കുന്ന കാലത്തിനോ ആ കാലത്തിനുമൊപ്പം നിന്റെ ഓർമകളുമായി സഞ്ചരിക്കുന്ന എനിക്കോ നിന്നെ മറക്കാൻ ആകില്ല

    • @subithamanoj964
      @subithamanoj964 3 года назад +3

      അതെന്താ. മറക്കാനുള്ളത് മറക്കണം. മറവി ഒരു അനുഗ്രഹമല്ലേ

    • @anandnair2940
      @anandnair2940 3 года назад +13

      ചില മഴകൾ അങ്ങനെ ആണ് പെയ്തുതുടങ്ങും മുൻപേ പോയ് മറയും പിന്നെ ആ മഴയുടെ കുളിരിൽ നാം ജീവിക്കും ആ ഓർമകളിൽ

    • @ravitn9557
      @ravitn9557 3 года назад +4

      Really true❤

    • @anandnair2940
      @anandnair2940 3 года назад +2

      Saho പ്രണയ നദി ഒഴുകുന്നത് എപ്പോഴും തിരികെ ആണ് അതിന് എതിരെ നീന്തുന്നവർ അതിൽ മുങ്ങും സ്വയം നഷ്ടമാകും അങ്ങനെ നഷ്ടപ്പെട്ടു മാത്രമേ അത് മനസ്സിൽ ആവുകയുള്ളു

    • @shalinisoman4569
      @shalinisoman4569 3 года назад +2

      @@subithamanoj964 kaalathinum mayikanavatha chila ormakal ind.. Ere snehich oduvil swanthamakan kazhiyathe varumbo undakunna aa vedhanayude orma💔

  • @petals3673
    @petals3673 3 года назад +120

    Vidhu prathap...ഒരുപാട് ഒരുപാട് ഉയരങ്ങൾ അർഹിക്കുന്ന മനുഷ്യൻ....❤️.എങ്കിലും അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോകുന്ന പോലെ

  • @sobhinpsobharaj1834
    @sobhinpsobharaj1834 15 дней назад +1

    2023 ലെ ഈ മൺസൂൺ കാലത്ത് തണുത്ത് വിറച്ച്, രാത്രിയിൽ ഒരു പുതപ്പിനടിയിൽ ഈ ഗാനം ഹെഡ്സെറ്റ് വച്ച് കേട്ട് സാവധാനം നിദ്രയെ പുൽകുമ്പോൾ..... ❤️❤️❤️❤️❤️❤️

  • @sandhyasandhya6226
    @sandhyasandhya6226 10 месяцев назад +10

    മനസിൽ തൊട്ട song❤

  • @vishnugcdlm581
    @vishnugcdlm581 3 года назад +102

    അത്രമേൽ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന് ശേഷം ഈ പാട്ട് കേട്ടിട്ടുണ്ടോ,,,,

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +180

    എന്ത്‌ നല്ല വരികൾ.. എന്ത്‌ നല്ല സംഗീതം.. എന്ത്‌ നല്ല ആലാപനം... എന്ത്‌ നല്ല ലൊക്കേഷൻ 🥰🥰🥰

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 месяца назад +2

    വിധു എന്തു മനോഹരമായി ആണ് ആലപിച്ചിരിക്കുന്നത്❤️❤️❤️❤️❤️❤️❤️❤️

  • @sayujya3
    @sayujya3 11 месяцев назад +2

    കാലമെത്ര കടന്നു പോയാലും e പാട്ടിനോടുള്ള ഇഷ്ടം കുറയില്ല

  • @unnimolep4762
    @unnimolep4762 3 года назад +134

    ഇത്രയും പ്രിയപെട്ട പാട്ട് വേറെ ഇല്ല്യ ..... റിപീറ്റ് ചെയ്ത് കേൾക്കുന്ന ഒരു കാലം ഇണ്ടാർന്നു...... 🥰💖💖💖💖

  • @kailasnath7738
    @kailasnath7738 2 года назад +240

    എത്ര തവണ കേട്ടാലും മതിവരാത്ത വരികളും വിധുവിന്റെ വോയിസും 💯

  • @mohanchandra9001
    @mohanchandra9001 4 месяца назад +3

    Entho mozhiyuvaan ❣️

  • @ardhraa994
    @ardhraa994 9 месяцев назад +2

    ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം.... ആ വരിയൊന്ന് കേൾക്കാൻ മാത്രം ഞാൻ ഈ പാട്ട് എത്രയോ തവണ കേട്ടു 💕

  • @ayoobkt4828
    @ayoobkt4828 3 года назад +172

    മഴ തിമർത്തു പെയ്യുന്ന സമയം ജനലിലൂടെ മഴയും നോക്കി ഈ സോങ്ങ് കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് ❤️❤️

  • @thelighttovictory551
    @thelighttovictory551 3 года назад +183

    വിധു പ്രതാഭിന്റെ ശബ്ദം... ഹോ എന്നാ ഒരു ഫീലാ 😍... വരികൾക്ക് യോചിച്ച ശബ്ദം..

  • @amruthamalu3904
    @amruthamalu3904 Год назад +8

    🙂ഒരു വാക്കിൽ എല്ലാം പറഞ്ഞൊ തുക്കി ഞാൻ അവനിൽ നിന്നും പടിയിറങ്ങി. ഒട്ടും ഭാവവ്യത്യാസമില്ലാതെ ഞാൻ അവിടെനിന്നും തിരിഞ്ഞു നടന്നു...! അപ്പോഴും എന്തൊക്കെയോ പ്രതീക്ഷി ച്ചെന്നപോലെ അവൻ അവിടെ നിൽ ക്കുന്നുണ്ടായിരുന്നു..! അൽപ്പനേരം നടന്നു : പതിയെ കണ്ണുകളിൽ ഇരുട്ടു കയറി : കാലുകൾ ഇടറി..:
    ഹൃദയത്തിൽ നിന്നുമോരു തെങ്ങൽ ഉയർന്നു....!🥺 അവനിൽ നിന്നും അകലുംതോറൂം എനിക്കെന്നെ നഷ്ടമായി കൊണ്ടിരുന്നു...! ഹൃദയത്തിലേക്ക് ഇരച്ചുകയറിയ കുറ്റബോധം എന്നെ തളർത്തി..! ചുണ്ടുകളിൽ കരുതി വെച്ച ചിരിയെ മായ്ച്ചുകളഞ്ഞുകൊണ്ട് കണ്ണുനീർ ഒലിച്ചിറങ്ങി....!🙃🥺🤌🏻
    ഇല്ല... അവനില്ലാതെ ഞാൻ പൂർണമാകില്ല! അവനോളം എന്നിൽ ഞാൻ പോലുമില്ലെന്ന് ഞാനിന്ന് തിരിച്ചറിയുന്നു! എന്നിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ പക്കൽ ഇല്ല ' ഞാൻ തിരിഞ്ഞു നോക്കി എപ്പോഴും അവൻ എന്നെ കാത്തവിടെതന്നെ ഉണ്ടായിരുന്നു..! എന്നേക്കാൾ നന്നായി അവൻ എന്നേ മനസിലാക്കിയിരിക്കുന്നു!
    അവനു മുൻപിൽ അവന്റെ നിസ്വാർത്ഥമായ പ്രണയത്തിന് മുൻപിൽ..❤‍🩹🥺 വീണ്ടും വീണ്ടും എന്റെ സ്വർത്ഥത പരാജയപ്പെടുന്നു...🙂💯

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
    മാനം നിറഞ്ഞാടും സ്വപ്നാടകനായി
    ഈറൻ മേഘം മഴയായി പൊഴിയും
    ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും
    ആരവങ്ങൾ, ആഘോഷങ്ങൾ
    ഒരു മഴ നനയുന്ന സുഖത്തിൽ
    ഓളമടിക്കുന്നു അലയൊലികൾ
    പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം

  • @jubairiyajubi4524
    @jubairiyajubi4524 3 года назад +72

    വിധു പ്രതാപ് ചേട്ടന്റെ സൂപ്പർ വോയിസ്‌ 😍😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +2

      Shivada nair ( Achayans)
      Lakshyam fame heroine

  • @amalvr3491
    @amalvr3491 3 года назад +15

    ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാം
    അന്നും ഉറ്റവൾ നീ
    തന്നെയാകാം❤️❤️❤️❤️

  • @Anacondasreejith
    @Anacondasreejith 2 месяца назад +1

    Extreme ലെവൽ nostalgia ❤️ പല 90s പിള്ളേറും മറന്നു പോയ എന്നാല് majority 2k kids കേട്ടിട്ട് പോലുമില്ലാത്ത song .

  • @cineframe5718
    @cineframe5718 Год назад +2

    നല്ല ഒരു കുളിർമഴയത്ത് ജനാലകളിലൂടെ വിദൂരത്തേക്ക് നോക്കി ഈ പാട്ട് ഒന്ന് ഫീൽ ചെയ്യണം
    ഉഫ്ഫ് അതൊരു ഫീൽ തന്നെയാണ് ❤

  • @jaishy4015
    @jaishy4015 3 года назад +48

    തനിച്ചിരുന്നു കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തെരുന്ന song💕

  • @revathygnair3113
    @revathygnair3113 2 года назад +77

    അവസാന വരികൾ തരുന്ന feel ❤
    ഒരു ജന്മം കുടി ജീവിക്കാൻ ഉള്ള പ്രേത്യക്ഷ തരുന്ന പോലെ.....

  • @joshnajoseph4658
    @joshnajoseph4658 Год назад +3

    2023 ലും ഈ song ഇഷ്ട്ടപെടുന്നവരുണ്ടോ??? My favorate song. എന്റെ ഓർമകളെ തഴുകുന്ന song❤️❤️❤️❤️👌👌👌👌

  • @anjanas8941
    @anjanas8941 2 месяца назад +1

    ഈ മഴയത്ത്...... ☺️ ന്താ feel... 🥰🥰🤗🤗🤗

  • @dhanyaabhilash6394
    @dhanyaabhilash6394 3 года назад +20

    പണ്ട് ഫ്രണ്ട്സിന്റെ ഫോണിൽ നിന്നും Bluetooth വഴി snd ചെയ്ത് കേട്ടിരുന്ന പാട്ട്. അന്നും ഇന്നും കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നുന്ന song

  • @sindhuanirudh9201
    @sindhuanirudh9201 3 года назад +121

    പ്രണയത്തിന്റെ സൗന്ദര്യവും വേര്പാടിന്റെ നൊമ്പരവും
    ഒരുപോലെ അനുഭവിക്കുന്ന പാട്ട്.. ഒരുപാട് ഇഷ്ട്ടപെടുന്നു

  • @dhanyas5189
    @dhanyas5189 Год назад +3

    Nyzzzz Feel.....🎧🎧❤️💞👩‍❤️‍👨 Eee Mazha nanayan enikkoppam ni koodi undayirunnu enkil....😊😌🥰😍...mine💕

  • @prathapc3509
    @prathapc3509 4 месяца назад +2

    at 2.00 : fantastic Vidhu...... 👏

  • @anjanaakhil450
    @anjanaakhil450 2 года назад +37

    ഒരു കണ്ണുനീർതുള്ളിയോട് കൂടിയല്ലാതെ ഈ പാട്ട് കണ്ടുത്തീർക്കാനാകില്ല ആർക്കും.... എന്താ feel ❤

  • @anwarraashi5409
    @anwarraashi5409 3 года назад +24

    മമ്മൂക്കയുടെ പോസ്റ്റ്‌ കണ്ട് ഈ പേര് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി അങ്ങനെ ഒന്ന് തപ്പി നോക്കിയതാ...
    ഈ മനുഷ്യൻ എഴുതി വെച്ചത് ഒരു പ്രാവശ്യമെങ്കിലും പാടാത്ത മലയാളികൾ ഉണ്ടാവില്ല 💯
    "ഒരുരാജമല്ലി വിടരുന്നപോലെ
    ഇതളെഴുതി മുന്നിലൊരു
    മുഖം"
    "ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
    ആയില്യം കാവിലെ വെണ്ണിലാവേ"
    "ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ"
    "ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
    കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ"
    രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
    ഞാൻ പാടും ഗീതത്തോടാണോ..?!
    "അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ"
    ഇനിയും ഒരുപാടുണ്ട്...ആദരാജ്ഞലികൾ പറയുന്നില്ല കരണം ഇങ്ങേര് ഒന്നും ഒരിക്കലും മരിക്കുന്നില്ല എന്നും വരികളിലൂടെ ജീവിക്കും 🙏.
    പ്രണാമം 🥀

  • @Ethal__Ethal___
    @Ethal__Ethal___ Год назад +1

    പണ്ട് ചേച്ചിമാരുടെ കൂടെ ഇരുന്ന് ഒത്തിരി വട്ടം മടുപ്പില്ലാതെ കണ്ടത് ആണ്... ഇന്ന് 2023ൽ കാണുമ്പോഴും ആ ഫീൽ തന്നെ കിട്ടുന്നു അത്രയും മനോഹരം ❤️❤️❤️❤️

  • @mohanchandra9001
    @mohanchandra9001 3 месяца назад +2

    Entho mozhiyuvaan❣️

  • @prajithps8150
    @prajithps8150 2 года назад +112

    മഴയ്ക്ക് എന്തെന്ത് ഭാവങ്ങളാണ്
    പ്രണയത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ...
    അങ്ങനെ ഓരോ മഴയും ഓരോ അനുഭവങ്ങളാണ്...

    • @Petsdairy
      @Petsdairy 2 года назад +5

      ശരിയാണ് ബ്രോ....ഏഷ്യനെറ്റ് tv yil pand mazha എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു...എന്താ ഫീൽ...
      കണ്ടിട്ടുണ്ടോ

    • @shymappshyma4235
      @shymappshyma4235 Год назад +1

      Dew drops

    • @sujithakv2368
      @sujithakv2368 Год назад +1

      @@Petsdairy yes

  • @schandchandu8986
    @schandchandu8986 3 года назад +11

    രമേശൻ നായർ സാറിൻ്റെ തൂലികയ്ക്ക് മകൻ ഈണം പകർന്നപ്പോൾ ഉണ്ടായ മനോഹരഗാനം. മാടായിപ്പാറയുടെ പശ്ചാത്തലവും ഈ ഗാനത്തിന് മിഴിവേകി. മലയാളത്തിൻ്റെ പ്രിയ കവിക്ക് ആദരാജ്ഞലികൾ

  • @btsarmygirl8152
    @btsarmygirl8152 5 месяцев назад +1

    ഒരിക്കലും മടുക്കാത്ത ഗാനം ❤

  • @josemonkoottunkal
    @josemonkoottunkal Год назад +4

    മനസ്സിനെ കുത്തി നോവിക്കുന്ന ഗാനം ❤️വിധു മച്ചാന്റെ സൗണ്ട് 👌

  • @lachus3287
    @lachus3287 3 года назад +148

    വിധുവിന്റെ ശബ്‌ദം പിന്നെങ്ങനെ മനസ്സിൽ തട്ടാതിരിക്കും

  • @pigeontechist
    @pigeontechist 3 года назад +76

    വിധു പ്രതാപ് ഒരുപാട് ഫീൽ കൊടുത്തു പാടിയ പാട്ടുകളിൽ ഒന്ന്, ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട ബാല്യം ഓർമ്മ വരുന്നവർ ആരെങ്കിലും ഉണ്ടോ....

  • @user-vt5wt1zp2v
    @user-vt5wt1zp2v 3 месяца назад +1

    😢❤❤❤❤❤ഒരുപാട് .ഇഷ്ടം .ഈ.ഗാനം..❤❤❤❤❤❤❤വിധൂ...ഗ്രേറ്റ് .വോയിസ് ❤❤❤❤❤❤

  • @sajshen5624
    @sajshen5624 Год назад +1

    ee പാട്ടു കേൾക്കുമ്പോൾ എന്തൊക്കേയോ നഷ്ടബോധം തോന്നും...ഒരിക്കലും തിരിചുകിട്ടാത്ത നഷ്ടം.

    • @AshuChappy-wq6ff
      @AshuChappy-wq6ff Месяц назад

      Thirichukittiyirunnenkil aa ormakalkkithra bangi undakumayirunnilla

  • @krishnapriyamu7378
    @krishnapriyamu7378 3 года назад +34

    എത്ര വർഷം ആയി കേൾക്കാൻ തുടങ്ങിട്ടു എന്നറിയില്ല.... വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് 🌸🌸