തലവടി ചുണ്ടന്റെ നീരണിയൽ/ സാബു ആചാരിയുടെ ആറാം തമ്പുരാന്റെ വിശേഷങ്ങൾ/

Поделиться
HTML-код
  • Опубликовано: 6 фев 2025
  • തടികൊണ്ടുള്ള വള്ളങ്ങൾ നിർമ്മിക്കുന്നതിനുള്ള ആധികാരിക പുരാണ ഗ്രന്ഥമായ സ്തപ് ആത്യ വേദത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് ചുണ്ടൻ വള്ളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് 100 മുതൽ 158 അടിവരെ നീളം കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലായിരിക്കും.ചുണ്ടൻവള്ളം നിർമ്മിക്കുന്നത് മൂന്ന് പലകകൾ കൂട്ടിച്ചേർത്താണ്. മാതാവ് എന്ന രണ്ട് പലകകളും ഏരാവ് എന്ന പേരിലെ മറ്റൊരു പലകയും. മെഴുക് രൂപത്തിലെ ചെഞ്ചല്ല്യം പശയാണ് പലകകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്നത്. വള്ളത്തിന്റെ ഇരുവശങ്ങളിലുമാണ് 'മാതാവ്' പലക പിടിപ്പിക്കുന്നത്.
    ചുണ്ടൻ വള്ളവും വള്ളംകളിയും കുട്ടനാട്ടിലെ ഏതൊരു കരയുടെയും അഭിമാനമാണ്. തലവടി പഞ്ചായത്ത് പ്രദേശത്താണ് പുത്തൻ ചുണ്ടൻ പണിതുയരുന്നത് കോഴിമുക്ക് സാബു നാരായണൻ ആശാരിയുടെ നേതൃത്വത്തിലുള്ള തലവടി പുത്തൻചുണ്ടനെ നീരണിയിക്കാൻ നാടൊട്ടുക്ക് ഒരുമയോടെ മാലിപ്പുരയിലുണ്ട്. ചുണ്ടൻ വള്ളങ്ങളുടെ രാജശിൽപി എന്നറിയപ്പെടുന്ന കോഴിമുക്ക് നാരായാണാചാരിയുടെ മകനാണ് തലവടിക്ക് ചുണ്ടൻ സമ്മാനിക്കാൻ അധ്വാനിക്കുന്ന സാബു.
    എഴുപത് ലക്ഷത്തോളം രൂപയാണ് വള്ളപ്പണിക്ക് മാത്രം ചിലവാകുക.മറ്റ് ചിലവുകൾ കൂടി കൂട്ടിയാൽ ലക്ഷം കോടിയാകും.എങ്കിലും തലവടിക്കരയുടെ അഭിമാനമായി ചുണ്ടനെ ഒരു കുറ്റവും കുറവുമില്ലാതെ പണിതിറക്കാൻ നാട്ടുകാർ സമ്പത്തും മനസ്സും നൽകി കൂടെ നിൽക്കുന്നു.
    നൂറ് വയസ്സിന് മുകളിലെ ആഞ്ഞിലിത്തടിയിലാണ് നീണ്ടുനിവർന്ന് ചുണ്ടനാകുന്നത്.അടിഭാഗത്തെ പറയുന്നത് മാതാവെന്നാണ് ഇതിന്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്.ഇനി പണി പെട്ടെന്നാകും.
    പുതുകാലത്തെ ചെറു യന്ത്രങ്ങളുണ്ടെങ്കിലും കൈപ്പണി തന്നെയാണ് തടിയെ ചുണ്ടാനാക്കുന്നത്.
    ചുണ്ടൻവള്ളം നിർമ്മിക്കുന്നതിന് മുന്നോടിയായി മാവിൻ തടിയിൽ അച്ചുണ്ടാക്കും. വള്ളത്തിന്റെ അകവശത്തിന്റെ അളവിലാണ് അച്ച് തയ്യാറാക്കുക. ഇതിനുമീതെ ഒരു വശത്തെ മാതാവ് പലക ആദ്യം വയ്ക്കും. തുടർന്ന് മാതാവ് പലകകൾക്കിടയിൽ 'ഏരാവ്' പലക ചേർക്കും. ഇതിനുശേഷം വള്ളം മലർത്തുന്ന ചടങ്ങുണ്ട്. വള്ളത്തിന് താഴെയുള്ള ഭാഗമാണ് ഏരാവ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയിൽ തടി ചെത്തിയൊരുക്കിയാണ് ഏരാവ് പലക തയ്യാറാക്കുക.
    വള്ളത്തിന്റെ എട്ടിലൊന്ന് വലുപ്പത്തിൽ ചെറു മാതൃക പേപ്പറിൽ വരച്ചാണ് പണി.മാസങ്ങളോളം നീളുന്ന പണി കുറ്റവും കുറവും തീർത്ത് നവംബറിൽ അവസാനിച്ചേക്കും അന്ന് മണിമലയാറിന്റെ ഓളപ്പരപ്പുകളെ കീറിമുറിക്കാൻ തലവടി ചുണ്ടനുണ്ടാകുംനാട്ടുകാർക്ക് അരോചകമാകാത്ത രീതിയിൽ ചെണ്ടമേള പ്രതീതിയോടെയാണ് താളത്തിൽ ആശാരിമാരുടെ തടിപ്പണി.
    ആശാരിമാരെ കൂടാതെ രണ്ട് ഇരുമ്പുപ്പണിക്കാർ കൂടെയുണ്ട്.വള്ളം പണിയുന്ന പുരക്ക് മാലിപ്പുരയെന്നാണ് പറയുന്നത്.ഇതിനോട് ചേർന്നൊരു ആലയുമുണ്ട്.
    പണിത് തീരുമ്പോൾ രണ്ട് ടൺ ഭാരമുണ്ടാകുന്ന ചുണ്ടൻ വള്ളത്തിൽ ഏതാണ്ട് 350 കിലോയോളം ഇരുമ്പും ഇടംപിടിക്കും.

Комментарии • 28