"അശാന്തിയുടെ വാക്കുകൾ"- Interview with O.V. VIJAYAN - Directed by Baiju Chandran

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 423

  • @deepakrajeev1633
    @deepakrajeev1633 3 года назад +211

    മരണം വരെ സൂക്ഷിവെക്കാൻ, ഒരു നിധി. യൂടൂബ് എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം. എൻ്റെ ദൈവം - മലയാളത്തിൻ്റെ പുണ്യം: ഒ.വി.വിജയൻ.

    • @ajsalnishad9681
      @ajsalnishad9681 3 года назад +7

      randu perryum kanan pattiyathil 🤗

    • @sreekumarkalickal258
      @sreekumarkalickal258 2 года назад +5

      മലയാളത്തിന്റ മാർകേസ്

    • @sinojov8878
      @sinojov8878 2 года назад

      @@sreekumarkalickal258 സത്യം. ലോക നിലവാരമുള്ള എഴുത്തുകാരൻ . മാജിക്കൽ റിയലിസം

    • @santhoshad2011
      @santhoshad2011 2 года назад +2

      വളരെ സത്യം

    • @ismailpsps430
      @ismailpsps430 2 года назад +1

      👍💐

  • @khbre5643
    @khbre5643 3 года назад +87

    എത്ര സുന്ദരമായ ഇൻ്റർവ്യൂ ...
    അവഹേളിക്കുന്ന ചോദ്യങ്ങളില്ല . സ്വകാര്യതയെ ഭേദിക്കുന്ന ചോദ്യങ്ങളുമില്ല . ഒ.വി വിജയനെന്നെ പ്രതിഭയെ അറിയാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന തരം ഒരു ചർച്ച .
    ദൂരദർശൻ മാത്രമുള്ള കാലഘട്ടത്തിലെ മര്യാദ എവിടെയോ ദൃശ്യമാധ്യമങ്ങൾക്ക് നഷ്ടമായി .

  • @dr.kmurali7019
    @dr.kmurali7019 Год назад +18

    38 വർഷങ്ങൾക്ക് ശേഷം ഈ അഭിമുഖം കേൾക്കുമ്പോൾ പല വ്യത്യസ്തതകളും കാണാം. ഇക്കാലത്ത് അഭിമുഖം ചെയ്യുന്നവൻ അഹംകാരത്തോടെ കൂടുതൽ സംസാരിക്കുന്നവനായി കാണുന്നു.

    • @BalachandranTK
      @BalachandranTK 9 месяцев назад +3

      കാച്ചി കുറിക്കിയ ചോദ്യങ്ങൾ. നരേന്ദ്ര പ്രസാദ് 👌

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 года назад +79

    ആദ്യമായാണ് ovv. യുടെ ശബ്ദംകേൾക്കുന്നത് രണ്ടു ഇഷ്ടമനുഷ്യരെ കാണാൻസാധിച്ചതിൽ DD. നന്ദി ഇതുപ്പോലുള്ള നിധികൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @rsw4378
    @rsw4378 3 года назад +138

    ശംഖ്‌മുഖത്തു വെച്ചൊരു ഇന്റർവ്യൂ ❤. OV വിജയന്റെ ശബ്ദം ആദ്യമായി കേട്ടു... നിർവൃതി ❤❤

    • @sreekumarkalickal258
      @sreekumarkalickal258 2 года назад +2

      നിർവൃതി ശാന്തി ശാന്തി

    • @manojmampetta5143
      @manojmampetta5143 2 года назад +2

      ഞാനും ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നത് 🤝

    • @rekhasathyan5832
      @rekhasathyan5832 2 года назад +1

      Serikum ❤

  • @rishidas7103
    @rishidas7103 3 года назад +179

    വ്യക്തമായ ചോദ്യങ്ങൾ. സുവ്യക്തമായ ഉത്തരങ്ങൾ.. ഈ രണ്ട് ബഹുമുഖപ്രതിഭകളെയും ഒറ്റ ഫ്രെയിമിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.❤

    • @jitz7059
      @jitz7059 9 месяцев назад +2

      സത്യം.. കേട്ടിരിക്കാൻ എന്ത് ഭംഗിയാണ്

  • @kkkumar7459
    @kkkumar7459 Месяц назад +7

    എൻ്റെ മാനസ ഗുരു !
    തസ്രാക്കിൽ -ഖസാക്കിൽ - വെച്ചു തന്നെ - എൻ്റെ ജന്മസ്ഥലത്തു വെച്ചു തന്നെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് എൻ്റെ സുകൃതം! അവിടെ വെച്ച് അദ്ദേഹം എനിക്ക് ഒരു ചിത്രം വരച്ച് കൈയ്യൊപ്പ് ചാർത്തി ത്തന്നു. ഗുരുസാഗരമേ നന്ദി!

  • @indian6346
    @indian6346 3 года назад +51

    എത്രയോ കാലത്തെയാഗ്രഹമാണ് യാദൃശ്ചികമായി സാധിച്ചത്. ഓ വി വിജയന്റെ അഭിമുഖം .

  • @SaratChandranG
    @SaratChandranG Месяц назад +4

    ഞാൻ വളരെ ഇഷ്ടപെട്ട സാഹിത്യകാരൻ. അദേഹത്തിന്റെ ശബ്ദം ketathil വളരെ സന്തോഷം. റഷ്യയിലെ മാറ്റത്തെക്കുറിച്ചു മുൻപേ പ്രവചിച്ച മഹാൻ.

  • @Deliriouswayfarer
    @Deliriouswayfarer 3 года назад +41

    യൂട്യൂബിൽ വീഡിയോകൾ കണ്ട് ആസ്വദിക്കാറുണ്ട്..എന്നാൽ ആത്മ നിർവൃതിയോടെ കാണുന്നിതാദ്യമായാണ്..അമൂല്യ നിധിയാണിത്...❤❤❤

  • @akpakp369
    @akpakp369 3 года назад +96

    മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് അമൂല്യമായ ഒരു സംഭാഷണമാണ്🙏

    • @sreekumarkalickal258
      @sreekumarkalickal258 3 года назад +3

      Really appreciate both Mr.NarendraPrasad and Dooradarsan.its a valuable and classic work.so delighted to hear the sound of O V the legend.

  • @shajuma1609
    @shajuma1609 3 года назад +49

    സന്ദേഹിയായ ഈ മെലിഞ്ഞ മനുഷ്യൻ മലയാളി ഉള്ളടത്തോളം അവൻ്റെ സാഹിത്യ സങ്കൽപ്പങ്ങളെയും ജീവിത ചിന്തകളേയും.. ഉണർത്തിയും, ചോദ്യം ചെയ്തും നിലനിൽക്കും.. പ്രണാമം.. നന്ദി

  • @wilfredsaldanha6093
    @wilfredsaldanha6093 3 года назад +119

    O. V Vijayan was Federal Bank customer at Connaught Circus New Delhi Branch in the year 1978 when I joined the Bank. He was down to earth gentle soul

    • @JS-qm3jh
      @JS-qm3jh 3 года назад +1

      എന്തിന് Delhi

    • @SurajInd89
      @SurajInd89 3 года назад +5

      @@JS-qm3jh He was a cartoonist in Shankar's Weekly

    • @jasminmanaf5703
      @jasminmanaf5703 3 года назад +5

      ഇതിഹാസ കഥകാരനെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijayalakshmimurthy496
      @vijayalakshmimurthy496 3 года назад

      Hi Wilfred, what a strange coincidence!!!

    • @askermohd5834
      @askermohd5834 2 года назад

      Where are you from? Mangalore?

  • @rahulrnair3242
    @rahulrnair3242 3 года назад +44

    ഖസാക്കിൻ്റെ ഇതിഹാസം നേരത്തെ വായിച്ചിരുന്നു..ഗുരുസാഗരം ഈ അടുത്തിടെ വായിച്ചു.. പ്രണാമം പുണ്യാത്മാവെ ❤️🙏
    നരേന്ദ്ര പ്രസാദ് ❤️

  • @haryaiswarya
    @haryaiswarya 3 года назад +13

    അദ്ദേഹം ഇതിൽ പറഞ്ഞ വാക്കുകൾ......ശുദ്ധനും നഗ്നനുമായ മനുഷ്യൻ..... വിനീതനായ മനുഷ്യൻ...... മരണത്തിനു മുൻപിലും ജീവിതത്തിനു മുൻപിലും അസക്തിയുടെ മുൻപിലും ഒക്കെയും തന്നെ ഒരു കപട്യമില്ലാതെ നിസ്സഹായനായി നിൽക്കുന്ന മനുഷ്യൻ..... ഗംഭീര അഭിമുഖം....

  • @anoopjayakumar3668
    @anoopjayakumar3668 3 месяца назад +7

    പഴയ ശംഖുമുഖം(ഇനിയൊരിക്കലും ഇത് പോലാകില്ല അവിടെ),നരേന്ദ്രപ്രസാദ് സർ , ഓ വി വിജയൻ സർ. നഷ്ടമായെന്നു കരുതിയ ഒരു പഴയ പുസ്തകം തിരികെ കിട്ടിയ പോലുണ്ട്.പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

  • @vasanthankumar7796
    @vasanthankumar7796 16 дней назад +1

    ഹോ... അത്ഭുതം! ഇപ്പോഴെങ്കിലും ഇതു കേൾക്കാനും കാണാനും അവസരം ഉണ്ടായല്ലോ, ദൈവമേ 🌹🙏

  • @surendranp8227
    @surendranp8227 Год назад +6

    ചോദ്യകർത്താവും, ഉത്തരം പറയുന്ന ബാദ്ധ്യസ്ഥനും, അറിവും ബോധവും ഉണർന്ന് അനുഗ്രഹിക്കപ്പെട്ടവർ. സന്തോഷത്തോടെ, സമാധാനത്തോടെ ചെവിയോർത്തിരുന്നു. വായനയുടെ ലോകത്ത് ഞാൻ ഏറ്റവുമധികം നെഞ്ചോട് ചേർക്കുന്ന എഴുത്തുകാരനാണ് ഒ.വി.വിജയനെങ്കിൽ , തിലകൻ, മുരളി ,എന്നീ അഭിനയമഹത്വങ്ങളിൽ ഒപ്പം നിൽക്കുന്ന നരേന്ദ്ര പ്രസാദ് സാറും എനിക്ക് പ്രിയപ്പെട്ടവനാണ്.
    ഈ സംവാദം ഒരു മുതൽക്കൂട്ടാണ്

  • @niramayaragesh3125
    @niramayaragesh3125 3 года назад +66

    Thank you so much, ഇത്രയും നാൾ എനിയ്ക്ക് അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിൻ്റെ ശബ്ദത്തെ,,, നേരിട്ടനുഭവിക്കാൻ ഇടയാക്കിയ ദൂരദർശനും, സാറിനും ശബ്ദലേഖകനും,, നന്ദി,,,

  • @ash10k9
    @ash10k9 3 года назад +45

    OV വിജയൻ.....! ആ പേര് കേട്ടാൽ മാത്രം മതി, മനസ്സ് മറ്റേതോ മഹാപ്രപഞ്ചത്തിൽ കൂടു മാറി എത്തിപ്പെട്ടത് പോലെ അനുഭവപ്പെടും...! . അങ്ങിനെയുള്ളപ്പോഴാണ്, ആ മഹാപ്രതിഭയെ ഇങ്ങിനെ കണ്ണ് നിറയെ അറിയാനുള്ള അവസരമുണ്ടാവുന്നത്. നരേന്ദ്രപ്രസാദ് ജീവിതത്തിൽ ഇത് വരെ ചെയ്ത ഏറ്റവും ധന്യമായ വേഷം ഇതാവും, മലയാളമുള്ളിടത്തോളം മരണമില്ലാത്ത ഒരാളുമായി അഭിമുഖം നടത്തുന്ന ഈ റോൾ....!

    • @prasannakumar3385
      @prasannakumar3385 3 года назад +3

      മഹാമൗനത്തിൽ ആണ്ടുപോയ വിജയനെ മാത്രമേ ഇതിന് മുൻപ് കണ്ടിട്ടുള്ളൂ....

  • @adarshkrishna5425
    @adarshkrishna5425 3 года назад +55

    I'm glad RUclips has recommended something relevent ✨

  • @jayasankarrameshchandran6559
    @jayasankarrameshchandran6559 3 года назад +9

    വിജയം വരിച്ച വരകൾ, പത്രത്താളുകൾക്ക് താങ്ങാവുന്നതിനപ്പുറമുള്ള ലേഖനങ്ങൾ, മലയാള ഭാഷയെത്തന്നെ രണ്ടായി പകുത്ത സാഹിത്യ രചനകൾ. ജ്ഞാനമുള്ളവന് നൽകാതെ പോയ ജ്ഞാനപീഠത്തെയും , ദേശ പ്രശ്നത്തെ കണ്ട് കൊടുക്കാത്ത നോബലും പോകട്ടെ . അവയൊന്നും വിജയാ നിന്നെ ചെറുതാക്കുന്നില്ല. തീഷ്ണമായ അനുഭവങ്ങൾ പ്രകൃതിയെപ്പോലെ വിജയനേയും റിയലിസത്തിനുമപ്പുറം കടത്തികൊണ്ടുപോയിയെന്ന് വേണം കരുതാൻ.ശബ്ദാനുഭവമായ് നഗ്നനും ശുദ്ധനുമായ വിജയനെ കാട്ടിത്തന്ന നരേന്ദ്ര പ്രസാദിന് പ്രണാമം.

  • @jayashreesworld2023
    @jayashreesworld2023 3 года назад +57

    ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം🙏🙏🙏👍

  • @TnakXavier
    @TnakXavier 11 месяцев назад +8

    മലയാളത്തിന്റെ മഹാ പ്രതിപകള ഒരിക്കൽ കൂടി പ്രണാമം ❤❤🌹🌹🙏🙏

  • @Vishu95100
    @Vishu95100 3 года назад +12

    ഒ.വി. വിജയൻ സാർ മരിച്ച ദിവസം (2005 മാർച്ച് 30) ഈ പരിപാടി ടി.വി.യിൽ കണ്ടതായി ഓർമ്മിയ്ക്കുന്നു.. ഇത് കണ്ടശേഷം എന്റെ മുത്തച്ഛൻ 'ഇനി രണ്ടാളും നമുക്കൊപ്പമില്ല' എന്ന് പറയുകയുണ്ടായി (നരേന്ദ്രപ്രസാദ് സാർ നേരത്തേ മരിച്ചുപോയിരുന്നു).. അവരവരുടെ മേഖലകളിൽ ഇരുവരും സ്വന്തമാക്കിയ സിംഹാസനങ്ങൾ ഇന്നും ഒഴിഞ്ഞുകിടക്കുന്നു..

  • @pikachu98765
    @pikachu98765 3 года назад +7

    ഒരു നല്ല പാട്ട് വീണ്ടും വീണ്ടും കേൾക്കുന്ന പോലെ ഈ interview ഞാൻ വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു..

  • @akhilpurakkad4827
    @akhilpurakkad4827 3 года назад +226

    ഇന്റർവ്യൂ ചെയ്യുന്നതിന് അതിനുള യോഗ്യത കൂടി ആവശ്യമാണ് എന്ന് കാണിച്ചു തന്നു നരേന്ദ്രപ്രസാദ് .

  • @praveenselvamoney5396
    @praveenselvamoney5396 2 года назад +9

    അത്യപൂർവ്വം. O V വിജയൻ സാറിന്റെ ശബ്ദം എത്ര ലളിതം . ഘനഗംഭീര ശബ്ദവും ലളിതശബ്ദവും ചേരുന്ന അപൂർവ്വ സംഗമം.

  • @chakravarthibharati6362
    @chakravarthibharati6362 3 года назад +101

    I am a Tamil reader of O.V. Vijayan's "Khasakkinte Ithihasam" which I consider a postmodern masterpiece. I would say that it stands with world classsics like William Faulkner's "The Sound and the Fury" and Gabo's "One Hundred Years of Solitude". Every South Indian should read and celebrate this novel. For Malayalis, I think "The Legends of Khasak" is far enough to keep their land and people in eternity!

  • @ratheeshvr8794
    @ratheeshvr8794 3 года назад +23

    ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല, ഹൃദയം നിറഞ്ഞ നിമിഷങ്ങൾ, രണ്ട് ഇതിഹാസങ്ങള്‍ 🙏🌷

  • @rajendranvayala7112
    @rajendranvayala7112 3 года назад +34

    ഹോ രണ്ടുപ്രതിഭകളും അനന്തതയിൽ വിലയിച്ചുവല്ലോ. എത്ര ദുംഖകരം,

    • @SabuXL
      @SabuXL 3 года назад +2

      പ്രസാദ് മഹാശയൻ്റെ വേർപാട് ആണ് ഏറെ ദുഃഖകരം. കുറേ നേരത്തേ ആയി പോയി.

  • @RKjuly2024
    @RKjuly2024 Год назад +3

    ഇത്രയും തീവ്രവും ഗഹനവുമായി എഴുതിയ o v വിജയൻ്റെ ശബ്ദം കേട്ടതിൽ വലിയ സന്തോഷം..സംസാരത്തിൽ വളരെ വിനയം ...

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 года назад +53

    എത്ര ശാന്തമായാണ് ഓരോ ചോദ്യവും മറുപടിയും കൃത്യവും

  • @rkthazhakkara2090
    @rkthazhakkara2090 3 года назад +11

    ദില്ലി മലയാളിയായി ഞങ്ങൾക്കരികിലിരുന്ന് എഴുതിയും വരച്ചും കഥപറഞ്ഞ കഥാകാരൻ! ഓ.വി.വിജയനെയും
    ഓണാട്ടുകരയുടെ പ്രതിഭാസം! ആയിരുന്ന
    നരേന്ദ്രപ്രസാദിനെയും ഒരിക്കൽക്കൂടി
    കാണാനും രണ്ടുപേരുടെയും ശാന്തമായ സ്വരസൗന്ദര്യം ആസ്വദിക്കാനും സാധിപ്പിച്ചതിൽ സന്തോഷം. സ്നേഹാദരങ്ങളോടെ,
    കണ്ണീർ പ്രണാമം🙏🌹
    -ആർ.കെ.തഴക്കര,ദില്ലി.

  • @renjithak4289
    @renjithak4289 4 месяца назад +4

    എന്തൊരു ഔന്നത്യമുള്ള അഭിമുഖം. ശംഖുമുഖം കടലിൻ്റെ ഗംഭീര പശ്ചാത്തലം❤

  • @harikottuvale5670
    @harikottuvale5670 3 года назад +9

    ഖസാക്കിലേയും ധർമ്മപുരാണത്തിലേയും വരികൾ നേരിട്ട് വായിച്ചു കേൾക്കാൻ ഭാഗ്യം കിട്ടി നരേന്ദ്രപ്രസാദിന്...
    ഇപ്പോൾ നമ്മൾക്കും..
    ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു അഭിമുഖം. അദ്ദേഹത്തിൻ്റെ വാക്കുകൾ ആ കൃതികളിലേക്ക് തുറക്കുന്ന വാതിലുകളാകുന്നു..
    ധർമ്മപുരാണത്തിൻ്റെ ആ മൂന്ന് ഭാവമണ്ഡലങ്ങളെക്കുറിച്ച് നമ്മൾ നേരിട്ട് കേട്ടറിയുകയാണ്. മനുഷ്യനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും വൃക്ഷങ്ങളെക്കുറിച്ചും ആ ഭാഷയെക്കുറിച്ചുമൊക്കെ പറയുമ്പോൾ എത്ര ലളിതമായിട്ടാണ് , എത്ര ആത്മാർത്ഥമായിട്ടാണ് പറയുന്നത്. പിന്നീട് വന്ന മധുരം ഗായതിയും നമ്മുടെ മനസ്സിൽ വരും. അതുപോലൊരു നോവൽ മലയാളത്തിൽ വേറെയില്ലല്ലോ. എല്ലാം 'റിയലിസത്തിൽ കൊണ്ടുപോയി നശിപ്പിക്കാത്തവ'...
    ഒ. വി. വിജയൻ...
    അപ്രതീക്ഷിതമായി ഇന്ന് അദ്ദേഹത്തിൻ്റെ അടുത്തിരുന്ന് സംസാരിക്കാൻ കഴിഞ്ഞതുപോലെയുള്ള അനുഭവം. രണ്ടു പേരുടേയും ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @shajimb6811
    @shajimb6811 3 года назад +18

    ഈ വീഡിയോവിന് വേണ്ടി ഒരുപാട് പരതിയിരുന്നു. ഇപ്പോഴെങ്കിലും ഇത്‌ യൂ ട്യൂബിൽ എത്തിയതിൽ സന്തോഷം. വിജയൻ ലൈവ് ആയി കാണപ്പെടുന്ന അപൂർവം വീഡിയോകളിൽ ഒന്ന്.🌺♥️

    • @SabuXL
      @SabuXL 3 года назад +2

      ദൂരദർശൻ്റെ ശേഖരത്തിൽ കാണും ചങ്ങാതീ. കുറേശ്ശെ ആയി കിട്ടിയാൽ പുതിയ തലമുറയ്ക്ക് അത് വളരെ പ്രയോജനകരമാണ്.

  • @nikhilniki3539
    @nikhilniki3539 4 месяца назад +2

    ഖസാക്കിന്റ ഇതിഹാസം നോവൽ വായിച്ചപ്പോൾ ഇങ്ങേരെ പറ്റി തപ്പി നടന്നു. ഈ ഇന്റർവ്യൂ കാണാൻ പറ്റി. വളരെ സന്തോഷം ❤

  • @കാർത്തിക്വിജയൻ

    ചോദ്യകർത്താവിന് വേണ്ടുന്ന വിവരമുള്ള മനുഷ്യൻ നരേന്ദ്ര പ്രസാദ് ❤️പിന്നെ മഹത് വ്യക്തി OV

  • @georgemeethal2351
    @georgemeethal2351 2 года назад +5

    6:56 ഖസാക്കിന്റെ പ്രകൃതി ഒരു കഥാപാത്രമാണ് . O v വിജയനിൽ നിന്നും അത് കേട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത് .

  • @SivaKumar-ng9ly
    @SivaKumar-ng9ly 3 года назад +10

    ദൂരദര്‍ശന്‍ ഇനിയും ഇതുപോലെ ഉള്ള നിധികള്‍ സാധാരണക്കാരനു നല്‍കണം 😍

  • @maheshushahari4582
    @maheshushahari4582 3 года назад +23

    യൂറ്റൂബ് എനിക്കു നല്‍കിയ വലിയ സംഭാവന. ഏറ്റവും പ്രിയപ്പെട്ട ഖസാക്കിന്‍റെ സൃഷ്ടാവിന്‍റെ സംസാരം കേള്‍ക്കാനും കാണാനും കഴിഞ്ഞു.

    • @manoharank4412
      @manoharank4412 3 года назад +1

      Absolutely. Doordarsan has a class.

  • @angelsfirsttouch8315
    @angelsfirsttouch8315 3 года назад +10

    രണ്ടു മഹാ പ്രതിഭകൾ...... ഒട്ടും അതിഭാവുകത്വം ഇല്ലാതെ ഉള്ള അവതരണം.... ഏറ്റവും മനോഹരമായ പശ്ചാത്തലം.... മനസ്സ് നിറയും കാഴ്ചക്കാരന്റെ ❤️❤️❤️❤️

  • @prasanthpv4912
    @prasanthpv4912 Год назад +3

    എതോ മഹത്തായ കൃതിയിലെ കഥാപാത്രം ഇറങ്ങി വന്നതു പോലെ ...
    o.v.വിജയൻ സാർ🙏🙏🙏

  • @shuaibvp
    @shuaibvp 7 месяцев назад +3

    When the interviewer and the interviewee are both knowledgeable and respectful towards each other.

  • @veenusav
    @veenusav 3 года назад +29

    How well Narenda Prasad moving with the theme. only knowledge could have helped him. also his thorough homework. superb.

  • @PastimeTales
    @PastimeTales 2 года назад +4

    വിജയൻ്റെ വാക്കുകൾ കേൾക്കാൻ എന്തു രസം! ഖസാക്ക് ഒരസാധാരണ സ്ഥലമല്ല സാധാരണ സ്ഥലത്തിൻ്റെ അസാധാരണ വ്യാഖ്യാനമാണെന്നു മനസ്സിലാകുന്നു. ലോകത്തിലെ എതു സ്ഥലവും ഒരു ഖസാക്കാണ്. കാണാൻ കണ്ണുണ്ടാവണമെന്നു മാത്രം!
    വ്യക്തിയും സമൂഹവും വേറേ വേറേയല്ല. ധർമ്മപുരാണം പ്രതിഷേധത്തിൻ്റെ സാഹിത്യമാണ്. മൂന്നു നോവലുകളും അന്വേഷണത്തിൻ്റെ തുടർച്ചയുള്ളവയാണ്. മൂന്നിലും നായകസങ്കല്പം സാത്വികൻ്റേതും ആത്മാന്വേഷിയുടേതുമാണ്.

  • @koolis4411
    @koolis4411 Месяц назад +1

    OVV ❤ കണ്ടു കിട്ടിയാൽ ശിഷ്യപ്പെടുമായിരുന്നു.
    ഇതിഹാസ പുരുഷൻ!! 🙏🏼🥰😍

  • @congrss3422
    @congrss3422 3 года назад +6

    O V വിജയൻ സാറിൻറെ ശബ്ദം നേരിൽ കേൾക്കുവാൻ സാധിച്ചതു തന്നെ ഒരു മഹാ ഭാഗൃം

  • @dhyanjithv4245
    @dhyanjithv4245 3 года назад +10

    പുതിയ തലമുറയ്ക്ക് അറിവിന്റെ സാഗരം തുറന്നു കൊടുക്കാൻ ഇത്തരം പരിപാടികൾക്ക് ആകും. തുടർന്നും ഇത്തരം അമൂല്യ നിധികൾ പ്രതീക്ഷിക്കുന്നു.

  • @Sreejajinsjins
    @Sreejajinsjins 9 месяцев назад +3

    ചോദ്യം /ഉത്തരം / അവയുടെ അന്തസ്സും മാന്ന്യതയും കണ്ടു പഠിക്കുവാൻ വേണ്ടി ഇതാ ഒരു അഭിമുഖതെ കാണുന്നു❤ഇതിഹാസം

  • @monyc6272
    @monyc6272 3 года назад +10

    കുഞ്ഞുണ്ണി പുല്ലിൻ്റെ മുമ്പിൽ ആദരവോടെ നിന്നു
    ഗുരുനാഥാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങയുടെ മുകളിൽ എൻ്റെ കാലടി വീഴുന്നു, അങ്ങയെ വേദനിപ്പിക്കാതെ എനിക്കു നടന്നു കൂടല്ലോ.
    ഉണ്ണീ നടക്കുക ,പുല്ലു പറഞ്ഞു വേദനയുടെ ശ്രീവത്സമാണിത്.
    ഗുരുസാഗരം
    I പ്രണാമം. വിജയൻ ,എൻ്റെ ഗുരു ,എൻ്റെ ദൈവം

    • @SudheerAmpli
      @SudheerAmpli 3 года назад

      Very thought provoking lines🙏

  • @sreekumarkalickal258
    @sreekumarkalickal258 6 месяцев назад +1

    എല്ലാ
    ക്ലീഷേകളും
    ഒഴിവാക്കി......
    അസാധാരണമായ
    ചിന്ത........
    പ്രകൃതിയും
    ചിത്രകലയും
    സാഹിത്യവും
    ഒരു പ്രത്യേക
    പാകത്തിൽ
    .............
    ഒഴിവാക്കാൻ
    കഴിയാത്ത അവസ്ഥ.....

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +2

    പ്രതിഭാധനനായ നരേദ്ര പ്രസാദും ബഹുമുഖ പ്രതിഭാധനനായ ഒ.വി.വിജയനുമായുള്ള ഈ ഭാഷണം ഏറെ വിജ്ഞാനപ്രദം.ദീപ്തമായഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ......ഹൃദ്യമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ.......!!!

  • @jungj987
    @jungj987 3 года назад +7

    എത്ര ഉദാത്തമായ ഒരു വർത്തമാനമാണിത് - 35 വർഷങ്ങൾക്ക് മുമ്പ് നടന്ന ഇന്റർവ്യൂ ; മലയാളം ഒരിക്കലും വേണ്ട അംഗീകാരം നൽകാതിരുന്ന ഒരു അതുല്യ പ്രതിഭയെ നരേന്ദ്രപ്രസാദ് എന്ന ധിഷണാശാലി നമുക്ക് വെളിപ്പെടുത്തിത്തരികയാണ്. ഇത് അമൂല്യമായ ഒരു ചരിത്ര രേഖയായി ഞാൻ കരുതുന്നു. കർമ്മ പരമ്പരയുടെ സ്നേഹരഹിതമായ കഥ തുടരുന്നു .....

    • @RAMAKRISHNAN-yp1or
      @RAMAKRISHNAN-yp1or 3 года назад +2

      Prannamam

    • @harinair1826
      @harinair1826 10 месяцев назад +1

      സത്യം

    • @harinair1826
      @harinair1826 7 месяцев назад

      അദ്ദേഹം ഇന്ന് ജീവിച്ചിരുന്നു എങ്കിൽ, നട്ടെല്ലുള്ള ഒരു സാംസ്കാരിക പ്രവർത്തകനെ നമുക്ക് കാണാമായിരുന്നു.

  • @raveendrannairv7367
    @raveendrannairv7367 2 года назад +6

    O V Vijayan, the real genius among writers...deep in knowledge,deep in wisdom,deep in spirituality

  • @jayaramj9630
    @jayaramj9630 3 года назад +85

    Narendra prasad looks like a Hindi hero of the 70s

  • @mathewjose3359
    @mathewjose3359 3 года назад +3

    Kottayathu pazhaya mammen mappila halil sammelanathinu vannappol staginte PADI kayaran vishamicha vijayettane kaipidichu sahayichappol thonniya sayoojyam ennum ente manasilund.genious ennu namukku nisamshayam parayavunna vyakthiyayirunnu ee khasakhinte ithihasakaran.dhikshanayude paryayamayirunnu.pranamam.

  • @skanilkumar3630
    @skanilkumar3630 4 месяца назад +1

    അസാധാരണം അഥവാ ov വിജയൻ 🙏🙏🙏

  • @arvailankara
    @arvailankara 3 года назад +26

    One of the greatest intellectuals ever, who reinvented malyalam prose, changed the sensibilities of malayalees. I guess he can be considered the marquez of Kerala but he didn't get the kind of recognition he deserved, even jnanaped award.

  • @krishnannambeesan3330
    @krishnannambeesan3330 3 года назад +5

    നഷ്ട ബോധത്തിന്റെ ഒരു വേദന വന്നുപോയി മനസ്സിൽ. മൺമറഞ്ഞ മഹാന്മാരെ ഒരിക്കൽകൂടി കണാൻ സാധിച്ചു.

  • @vijayanmalayil2809
    @vijayanmalayil2809 Год назад +3

    വീണ്ടും
    രവിയിലൂടെ,സിദ്ധാർത്ഥനിലൂടെ, കുഞ്ഞുണ്ണിയുടെ ആദ്ധ്യാത്മിക തീരത്തേക്ക് ഒരു യാത്ര…🙏

  • @pikachu98765
    @pikachu98765 3 года назад +4

    രണ്ട് ചെറിയ വലിയ മനുഷ്യർ.. അവരുടെ സാധാരണമായൊരു അസാധാരണ സംഭാഷണം!!

  • @rajendrancg9418
    @rajendrancg9418 3 года назад +4

    OV വിജയൻ മാഷ് , MN വിജയൻ മാഷ് , SK പൊറ്റക്കാട്, M മുകുന്ദൻ, MT എന്നിവരൊക്കെ നമ്മുടെ മലയാളക്കരയുടെ അഭിമാനവും പുണ്യവുമാണ്. കണ്ണുനീരിന്റെ ഉപ്പും, ഓർമ്മകളുടെ മാധുര്യവും ...

  • @sharonvarghies1200
    @sharonvarghies1200 Год назад +3

    മാനുഷിക മൂല്യങ്ങൾക്ക് വില കൽപിച്ചിരുന്ന ഒരു കൂട്ടം മനുഷ്യർ. സാമൂഹികതിന്മകൾക്കെതിരെ. സ്വന്തം കഴിവുകൾ ഉപയോഗിച്ച് പടപൊരുതിയ പച്ചയായ .മനുഷ്യൻ. ഒരിക്കലും മറക്കാനാവില്ല🌹🙏

  • @opporeno2z263
    @opporeno2z263 3 года назад +13

    രണ്ട് ഇതിഹാസങ്ങള്‍...
    ചോദിക്കുന്നതും പറയുന്നതും അളന്നുമുറിച്ച്, കൃത്യതയോടെ..

  • @drabdulsakirpm5996
    @drabdulsakirpm5996 3 года назад +14

    It’s really great to listen to OVV. Precisely framed questions and intelligent answers. Two great minds of our language and literature come together here. Many thanks 🙏

  • @jishnuk9232
    @jishnuk9232 2 года назад +3

    Narendra prasadinte interview thiranju vanna enikku kittiyathu sherikkum athilum valiya nidhi

  • @rsw4378
    @rsw4378 3 года назад +3

    ഒത്തിരി സന്തോഷം തോന്നി ഈ ഇന്റർവ്യൂ കാണുമ്പോൾ....

  • @EveryThingFishy23
    @EveryThingFishy23 5 месяцев назад +1

    Ohhh ..God ..I heard him .
    And both are
    ❤❤

  • @harikumartvkanichukulangara
    @harikumartvkanichukulangara 3 года назад +4

    ഗംഭീരം' രണ്ടു പ്രതിഭകൾ' ചില പങ്കു വയ്ക്കലുകൾ

  • @rejithan.r5171
    @rejithan.r5171 3 года назад +55

    ഒരു അഭിമുഖം എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ ഉത്തമ മാതൃക.. ഇപ്പോളുള്ള മാധ്യമ പ്രവർത്തകർ കണ്ടു പഠിക്കണം

    • @shinevalladansebastian9964
      @shinevalladansebastian9964 3 года назад

      ഏത് അർത്ഥത്തിൽ????!!!!

    • @AnilKumar-fz1ki
      @AnilKumar-fz1ki 3 года назад +3

      മനുഷ്യനിർമ്മിതിയുടെ
      ഒരു അത്ഭുതം ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലൂടെ വരച്ച് കാട്ടി തന്ന ആ മഹാ കഥാകാരനെ വീണ്ടും എന്നിലേക്ക് ആവാനിച്ച ഈ അഭിമുഖ കാഴ്ച ഇവിടെ അവതരിപ്പിച്ചവർക്ക്
      നല്ല വാക്കുകൾ നൽകുന്നു.

    • @SabuXL
      @SabuXL 3 года назад +4

      @@shinevalladansebastian9964 ചങ്ങാതീ എല്ലാ അർത്ഥത്തിലും.✋👌

    • @HARIMANOJ100
      @HARIMANOJ100 3 года назад

      100 % വിയോജിക്കുന്നു. എന്തെങ്കിലുമൊക്കെ O.V. വിജയനെക്കൊണ്ട് പറയിക്കുക എന്നതിനപ്പുറം to the point ആയ ചോദ്യങ്ങൾ കുറവാണ്. ഇന്നത്തെ മാധ്യമപ്രവർത്തകർ ഇതൊന്നും കണ്ടുപഠിക്കാതിരിക്കട്ടെ

    • @RunningWalking12
      @RunningWalking12 3 года назад +4

      Exactly. Simply constructed deep questions. Narendra prasad sir himself is an intellectual. But he does the responsibility of an interviewer beautifully without interrupting Mr O V Vijayan.

  • @HariMusicZone
    @HariMusicZone 3 года назад +9

    ഇങ്ങനെയാണ് അഭിമുഖം നടക്കേണ്ടത്. ചോദ്യകർതാവും എഴുത്തുകാരനും ഒരേ സമതലത്തിലാണ്. ഇവിടെ വിനിമയം അനായാസമാണ്. വിജയൻ എന്ന പദയോഗിയിലെ, വാഗ്ശില്പിയിലെ കനലിൽ നിന്ന് കുറച്ച് സ്ഫുരണങ്ങൾ തെറിപ്പിക്കാൻ പോന്ന ചോദ്യങ്ങൾ നരേന്ദ്ര പ്രസാദ് സാർ ചോദിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ ദൂരദർശനോടേള്ള കടപ്പാട് വളരെ വളരെ വലുതാണ് 🙏

    • @dghfgh6185
      @dghfgh6185 3 года назад +2

      രണ്ട് പ്രതിഭകളുടെ അഭിമുഖം കാണാനും കേൾക്കാനും അവസരം തന്ന ദൂരദർശന്നു 🌹🌹🌹

  • @mohanchanassery7866
    @mohanchanassery7866 4 месяца назад +1

    രണ്ടു പേരു നമ്മെ വിട്ടുപോയി. എന്നാലും അവരുടെ കലകൾ എക്കാലവും ജനങ്ങൾ ആസ്വദിക്കും❤

  • @binutr7402
    @binutr7402 Год назад +1

    That profound voice which I felt through reading and yearned to hear through my years now came to me as a gentle flow of words and filled me with a feeling which can not be explained.
    The best came from great person by another great one. Thank a lot Doordarshan

  • @binil3503
    @binil3503 3 года назад +3

    ഒ വി വിജയൻ സാർ...,, ഒരുപാട് ഇഷ്ട്ടം, ബഹുമാനം... 😍

  • @jijithvishwanathan
    @jijithvishwanathan 3 года назад +11

    I never thought to have this interview... legends never die. OVV &NP

  • @nandanas5577
    @nandanas5577 14 дней назад

    അദ്ദേഹത്തിന്റെ കൃതികൾ പോലെ മനോഹരമായ അഭിമുഖം 💞

  • @vineethvijayan3251
    @vineethvijayan3251 9 месяцев назад +1

    Great....beautifull presentation

  • @arjunk3132
    @arjunk3132 3 года назад +6

    വളരെ അഴമുള്ള കുറച്ചു നിമിഷങ്ങൾ..😍 Expecting more from this channel.

  • @antojames9387
    @antojames9387 3 года назад +11

    O. V Vijayan's voice is sweet.

  • @SudheerAmpli
    @SudheerAmpli 3 года назад +2

    The man who saw tomorrow so precisely!!! Hearing Our favourite author describing his three master piece novels Legends of Khasakh, Dharmapuranam and Gurusagaram itself is a great experience. By the time, I could meet him in person early 90s, he was weak. Voice was very soft. It's great to hear his youthful voice, clarity of thought and philosophical insights in creating these great novels. Thank you DD malayalam for sharing this precious gem from their invaluable archives...👏👏👏

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 2 года назад +2

    1985 . Sensible questions and answers. Peace.

  • @aami2425
    @aami2425 2 месяца назад +1

    ❤❤😢

  • @DeffrinJose
    @DeffrinJose Год назад +4

    Dooradarshan Interviews >>>>>> Interviews nowadays

  • @chintha4541
    @chintha4541 3 года назад +5

    O v vijayan one of the most brilliant writers in the world...fire of malayalam language

  • @anilkumararimmal9998
    @anilkumararimmal9998 Год назад +4

    രണ്ടു ജീനിയസുകളുടെ കൂടിച്ചേരൽ, സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരു മുതൽ കൂട്ടാണ് .......

  • @sreyasajith1975
    @sreyasajith1975 Год назад +1

    One of the best interview I have ever seen. Two legends together

  • @imnoble4258
    @imnoble4258 3 года назад +9

    അളന്നു മുറിച്ച ചോദ്യങ്ങളും...വ്യക്തമായ ഉത്തരങ്ങളും...

  • @gujibuandfriends9766
    @gujibuandfriends9766 3 года назад +3

    It's tough for Narendra prasad to keep the conversation deep and meaningful...and he did great...ov Vijayan is a genius whose words are like pearls...by the way the place of this interview is Shanghumugham my home town😁

  • @rafeekpt3463
    @rafeekpt3463 3 года назад +2

    Kasaakinte ithihaasam vvayichapol ulla feeling pole thanne ee intrvievum. Geneous .ov vijayan =ov vijayan maathram

  • @newmediaentertainment256
    @newmediaentertainment256 3 года назад +5

    ഇന്ന് അവാർഡിനായി പല രാഷ്രീയ പാർട്ടികൾക്കും തലച്ചോറ് പണയം വെക്കുന്ന ഇന്നത്തെ സാഹിത്യ കാരന്മാർ ഇത് കാണണം.

  • @vasanthankumar7796
    @vasanthankumar7796 16 дней назад

    OV വിജയന്റെ ബൗദ്ധിക - ദാർശനിക തലത്തിൽ നിന്നും മലയാള സാഹിത്യത്തെ ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ടുപോകാൻ പിന്നീടുള്ളവർക്ക് കഴിഞ്ഞില്ല എന്നത് ഒരു യഥാർത്ഥ്യമാണ്.

  • @harikaimal
    @harikaimal 5 месяцев назад +3

    നിഷ്കളങ്കനായ ഒരു എഴുത്തുകാരൻ. എപ്പോഴും
    പ്രിയപ്പെട്ടവൻ.
    DD ക്ക് നന്ദി. ❤

  • @sunilkv7365
    @sunilkv7365 3 года назад +73

    രണ്ട് ബൗദ്ധികപ്രതിഭകൾ..
    ഇന്റർവ്യൂ എന്നാൽ എന്താണെന്ന് ബ്രിട്ടാസിനെപോലെയുള്ളവർ കണ്ടുപഠിക്കുന്നത് നന്നായിരിക്കും.

    • @Athulsudarsanan
      @Athulsudarsanan 3 года назад +2

      ഇത് 2020 ആണ് 1985 അല്ല ആ വെത്യാസം interview ഉണ്ടാകും

    • @SabuXL
      @SabuXL 3 года назад +9

      @@Athulsudarsanan കാല വ്യത്യാസം മാത്രം പറഞ്ഞു ആ പോഴനെ ന്യായീകരിക്കല്ല് ചങ്ങാതീ. ജോണി ലൂക്കോസ് മഹാശയൻ്റെ അഭിമുഖം നടത്തൽ ഒന്ന് മാതൃക ആക്കാൻ ശ്രമിച്ചാലോ. 2020 ആണല്ലോ.👍🏼

    • @anirudhtrolls2082
      @anirudhtrolls2082 3 года назад +4

      സത്യത്തിൽ ബ്രിട്ടാസ് മികച്ച ജേര്ണലിസ്റ്റ് ആണ് .അദ്ദേഹം തന്റെ ശൈലിയിൽ മാറ്റം വരുത്തിയതാണ് പ്രശ്നമായത് .2000ത്തിന്റെ തുടക്കത്തിൽ ഒക്കെ ഞാൻ കടുത്ത ആരാധകനായിരുന്നു

    • @vismayatraders7196
      @vismayatraders7196 3 года назад +3

      Bhoomiyil mandanmaru vendannano simile parayunnathu avaralle kooduthal avarum jeevich potte

    • @haridasanmammily9709
      @haridasanmammily9709 3 года назад +2

      ലോകതരികിടയെ പറ്റി പറയല്ലേ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @chandrantvpnr
    @chandrantvpnr 2 года назад +2

    ഉപരിപ്ലവമല്ലാത്ത, ആഴത്തിലുള്ള ഒരു സാഹിത്യകൃതി പോലുള്ള ഇന്റർവ്യൂ 👍

  • @rajendranvayala4201
    @rajendranvayala4201 2 года назад

    സർഗപ്രതിഭയുടെ ചിറകുകളിൽ ഏറിഭാഷയെ സാഹിതൃത്തെ എത്രയോ നവമാനങളിലേക്കാനയിച്ച മഹാനുഭാവൻ ഓവി വിജയൻ.സാഹിതൃ സിനിമ വേദികളിൽ താരമായ നരേന്ദ്ര പ്രസാദ്..അപൂർവജിനിയസുകൾ പ്രചോദാപ്പിക്കുന്നവാക്കുകൾ.

  • @jithingireesh7681
    @jithingireesh7681 2 года назад +3

    ബാബു നമ്പൂതിരി യേ പോലെ തോന്നി നരേന്ദ്ര പ്രസാദിനെ ആദ്യം കാണിച്ചപ്പോൾ ... ബൈ ദി ബൈ , അന്നത്തെ കാലത്ത് തന്നെ ഇത്ര മികച്ച നോയ്സ് cancellation ഉണ്ട് അല്ലേ.. കടലിൻ്റെയും കാറ്റിൻ്റെയും ഒന്നും ശബ്ദം ഇല്ല കേൾക്കാൻ. ❤️❤️❤️

  • @manipanniyodan4242
    @manipanniyodan4242 7 месяцев назад +1

    അപൂർവ്വമായ ഓ വീ യുടേ ശബ്ദ൦

  • @suhadarawther4141
    @suhadarawther4141 3 года назад +2

    Excellent questions, brilliant answers. super interview!