ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ | Manjaveyil Maranangal Novel by Benyamin | Bookmark @Monsoon Media ​

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 385

  • @anusmithi_
    @anusmithi_ 4 года назад +385

    മഞ്ഞവെയിൽ മരണങ്ങൾ വായിച്ചവർക്ക് വ്യാഴച്ചന്തയും ആൻന്ദ്രപേരും സെന്തിലും മെൽവിനും ഡീഗോഗാർഷ്യയും ഉദയംപേരൂരും ഒക്കെ എന്നും മനസ്സിൽ തന്നെ നിൽക്കും..
    ബെന്യാമിൻ❤️

    • @teamblenderz466
      @teamblenderz466 4 года назад +13

      ബെന്യാമിന് ആളെ പിടിച്ചിരുത്താൻ അറിയാം

    • @ananthuvmohan2239
      @ananthuvmohan2239 4 года назад +2

      @@teamblenderz466 സത്യം

    • @smartmovies7208
      @smartmovies7208 3 года назад

      Truth

    • @seethusreedhar6865
      @seethusreedhar6865 3 года назад

      Sathyam

    • @melvinmathew6981
      @melvinmathew6981 3 года назад

      Aazhathil parannu kidakkunna oru kathaye thikanja kayyadakkathode avatharipichathil benyamin vijayichu..# manjaveyil maranangal

  • @aabivoice2568
    @aabivoice2568 4 года назад +272

    കെട്ടുകഥയാണെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടും, അതല്ല എന്ന് മനസ്സ് പറഞ്ഞ, പറയിപ്പിച്ച സൃഷ്ടി.. ♥️♥️

    • @sonafermi7289
      @sonafermi7289 3 года назад +1

      💯

    • @vaishnavm7148
      @vaishnavm7148 2 года назад +12

      അപ്പോ അവസാനം ഉള്ള സത്യവാങ്മൂലം and പത്രവാർത്ത?

    • @jovittajoshy9903
      @jovittajoshy9903 2 года назад +2

      @@vaishnavm7148 athe. Ath kandaal samsaym thonnum

    • @thasneemm4774
      @thasneemm4774 2 года назад +4

      Mmo christy anthrapper imaginary character aano?😪

    • @MkAbdu
      @MkAbdu 4 месяца назад +1

      ഹലോ ബ്രോ ന്തായാലും റിപ്ലൈ തരണേ ഞൻ ഇതുവരെ കഥ വായിച്ചിട്ടില്ല മെൽവിൻ മരിക്കുമെന്ന് ഞാൻ അറിഞ്ഞു ഇനി ഞാൻ വായിച്ചിട്ട് kaaryamundo

  • @punyaprakash30
    @punyaprakash30 3 года назад +89

    ക്രിസ്റ്റി ആന്ത്രപേർ 💔എനിക്കയാളോട് അഗാധമായ പ്രണയവും, സഹതാപവും, ബഹുമാനവുമെല്ലാം തോന്നുന്നു... നമ്മുടെ ഓർമകളിൽ ഇടം നേടിയെടുക്കാൻ മാത്രം ശക്തമായ ഒരു കഥാപാത്ര സൃഷ്ടിയാണ് അയാളുടെ.. പുസ്തകം വായിച്ചതിനു ശേഷം അതിനെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ 😊

  • @murshidhavs4780
    @murshidhavs4780 3 года назад +83

    ലൈബ്രറിയുടെ ഇടനാഴികളിലൂടെ ഓരോ ഷെൽഫുകളേയും കടന്നുപോകുമ്പോൾ അറിയാതെ കണ്ണിലുടക്കിയ ഒരു പുസ്തകം. *"മഞ്ഞവെയിൽ മരണങ്ങൾ " - ബെന്യാമിൻ .*
    ആടുജീവിതം വായിച്ച് ബെന്യാമിന്റെ ആരാധികയായ എനിക്ക് ആ പുസ്തകം തുറക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
    ഓരോ ഭാഗം വായിച്ചു കഴിയുമ്പോഴും അടുത്ത വ്യാഴച്ചന്തകളുടെ കഥ വായിക്കാതെ, ഈ ഭാഗത്തിൽ നിന്നും ലഭിക്കുന്ന ക്ലൂ എന്താണെന്ന് അവരെക്കാൾ മുൻപ് എനിക്ക് കണ്ടുപിടിക്കണമെന്ന വാശിയോടെ ഒരുപാട് തിരയും . എൻറെ ഊഹം ശരിയായിടത്ത് എൻ്റെ സന്തോഷം ആരോട് പങ്കുവെക്കണം എന്ന് അറിയാതെ ഉഴറി നിന്ന് ,ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനോട് ആ സന്തോഷം പങ്കുവെച്ചപ്പോൾ " നിനക്ക് ശരിക്കും ഭ്രാന്തായോ ? " എന്ന് കളിയാക്കി ചോദിച്ചപ്പോൾ ഇനി ഒന്നും ആരോടും പങ്കു വെക്കരുത് എന്ന് തീരുമാനിച്ചു.
    വ്യാഴച്ചന്തകളും , ജസീന്തയും , അൻപും , സെന്തിലും,ക്രിസ്റ്റിയും,സെന്തിൽ വെടിയേറ്റുമരിച്ച രംഗവും, വല്യപപ്പയും , മെൽവിനും , മെൽജോയും, മെറിനും , മെൽവിന്റെ മരണവും , അനിതയും, ഡോ.ഇക്ബാലും , ബിലാലും അങ്ങിനെ പല കഥാപാത്രങ്ങളും സന്ദർഭങ്ങളും ഞാനെന്റെ ഉറക്കത്തിൽ സ്വപ്നം കണ്ടു. ചിലപ്പോൾ ഞെട്ടി എഴുന്നേറ്റു . ക്രിസ്റ്റിയുടെ പല വേദനകളും ഞാനും അനുഭവിച്ചു. മെൽവിന്റെ മരണം എന്നെയും തളർത്തി , ഞാനും കരഞ്ഞു.
    നോവൽ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴും ഇനിയും ഭാഗങ്ങൾ ഉണ്ടെന്നും , ക്രിസ്റ്റിയെ കണ്ടെത്താൻ പോയ നിബുവും ബിജുവും നട്ടപ്രാന്തനും കൂടെ അവനെ കണ്ടെത്തുമെന്നും, ഇനിയും വ്യാഴച്ചന്തകൾ കൂടുമെന്നും, 'പിതാക്കന്മാരുടെ പുസ്തകം ' എന്ന പേരിൽ ക്രിസ്റ്റി അന്ത്രപ്പേർ എഴുതിയ ഇതിൻറെ രണ്ടാം ഭാഗം പണിപ്പുരയിലാണെന്നും വെറുതെ ആശിച്ചു , ആഗ്രഹിച്ചു , സങ്കൽപ്പിച്ചു .
    ആൾക്കൂട്ടത്തിനിടയ്ക്ക് എൻ്റെ കണ്ണുകൾ വെറുതെ ആരെയോ തിരഞ്ഞു . ആൾക്കൂട്ടത്തിൽ നിന്നും ജസീന്തയോ മെൽജോയോ ക്രിസ്റ്റി തന്നെയോ എന്നിലേക്കായി നടന്നു വരുമെന്നും , ബാക്കി കഥ എനിക്കായി പറഞ്ഞ് തരുമെന്നും വെറുതെ വ്യാമോഹിച്ചു.
    ഒരിക്കൽ ഡീഗോ ഗാർഷ്യയിലേക്ക് പോകണമെന്നും അവിടെ ചെന്ന് സെന്തിലിന്റെ മരണവും ക്രിസ്റ്റിയുടെ തിരോധാനവും അന്വേഷിക്കണമെന്നും, അത് കണ്ടുപിടിച്ച ശേഷം ബെന്യാമിന്റെ മുന്നിൽ വന്നുനിന്ന് "അങ്ങയെക്കൊണ്ട് സാധിക്കാത്തത് എന്നെക്കൊണ്ട് സാധിച്ചു " എന്ന് അഭിമാനത്തോടെ പറയണമെന്നും ഒരുപാട് ആഗ്രഹിച്ചു.
    എന്റെ ആഗ്രഹം ഏറ്റവും പ്രിയപ്പെട്ടവനോട് തള്ളിക്കളയുമെന്നറിഞ്ഞിട്ടും പറഞ്ഞുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം . യാഥാർത്ഥ്യമല്ല ,ഫിക്ഷനാണ് ,സെമി ഫിക്ഷനാണ് എന്ന് പലരും , കഥാകൃത്ത് തന്നെയും പറഞ്ഞപ്പോഴും എൻ്റെ മനസ്സിന് അത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടം . ആ വിശ്വാസത്തെ ഉറക്കെ വിളിച്ചു പറയണം എന്ന എൻ്റെ ആഗ്രഹം , 'ഞാൻ സ്വയം വിഡ്ഢിയാവുകയാണ്' എന്ന എൻറെ പ്രിയപ്പെട്ടവൻ തന്ന തിരിച്ചറിവ് തടഞ്ഞു.
    പക്ഷേ ,എനിക്ക് പോകണം . ഡീഗോയിലേക്ക് . അന്നേരം ക്രിസ്റ്റി എന്റെ മുന്നിൽ വരും . എന്നിട്ട് പരിഭവിക്കും *"എന്തുകൊണ്ട് നീ നേരത്തെ എന്നെ തിരഞ്ഞു വന്നില്ല ? ! "*

    • @sujithsurendhran125
      @sujithsurendhran125 2 года назад +4

      നല്ല പോലെ എഴുതിയിട്ടുണ്ട്.💯👏👏👏

    • @kavithachrist1456
      @kavithachrist1456 2 года назад

      Poliii

    • @afna5635
      @afna5635 2 года назад +8

      പോവുമ്പോ ഞാനും വരാം..... ക്രിസ്റ്റി യെ തപ്പി maduthu☹️വായിച് കഴിഞ്ഞിട്ടും ഇദീന്ന് പുറത്തിറങ്ങാൻ നല്ല കഷ്ടപ്പോടെടാ... 🔥💔ബെന്യാമിനെ കാണുമ്പോ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളായി wtng.... 🙌🏻❤️

    • @merycriisoutlook772
      @merycriisoutlook772 Год назад

      @@afna5635 ശെരിക്കും ഇത്‌ റിയൽ സ്റ്റോറി ആണോ അല്ലയോ?

    • @athuljeev4951
      @athuljeev4951 Год назад +2

      ഒള്ളതാണൊടെയ്‌🤣. ഞാനും വായിച്ചതാണ്. ഇഷ്ട്ടം ആയി. ഇത്ര അസ്തിക്ക് പിടിച്ചില്ല 😌

  • @lekshmis3947
    @lekshmis3947 4 года назад +213

    വായിച്ചതിന് ശേഷം ഇത്രത്തോളം അലട്ടിയ ഒരു പുസ്തകം ഉണ്ടായിട്ടില്ല.ഒത്തിരി സെർച്ച്‌ ചെയ്തു അന്ത്രാപ്പേരിനെ,അത്രത്തോളം ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു പോയി.
    ബെന്യാമിൻ 💞💞

  • @theerthz
    @theerthz 3 года назад +58

    ഇപ്പോൾ വായിച്ചു കഴിഞ്ഞുള്ളു. നോവൽ അവസാനിക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിപോയി. അത്രയും ഇഷ്ടപ്പെട്ടു. ക്രിസ്റ്റിയും, അനിതയും, സെന്തിലും, മെൽവിനും, ജെസീന്തയും, ഡിഗോ ഗാർഷ്യയുമെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി. ശരിക്കും ഇതൊരു സങ്കൽപ്പിക നോവൽ ആണെന്ന് വിശ്വസിക്കാനാവുന്നില്ല. എല്ലാം യഥാർത്ഥത്തിൽ ഉള്ളതാണ് എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്❣️ജനവാസം ഇല്ലാത്ത ഒരു ദ്വീപിനെ തന്റെ അക്ഷരങ്ങൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ഒരു ജനവസാകേന്ദ്രമാക്കിത്തീർക്കുന്ന 'ബെന്യാമിൻ മാജിക്‌'.
    വളരെ മികച്ച വായനനുഭവമാണ് മഞ്ഞവെയിൽ മരണങ്ങൾ തരുന്നത്.
    ക്രിസ്റ്റി ആന്ത്രപേരിന് എന്ത് സംഭവിച്ചു എന്ന ചോദ്യം മാത്രം ബാക്കിയായി😢

  • @anjupk5858
    @anjupk5858 4 года назад +57

    വലിയ താല്പര്യം ഒന്നും ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത് തുടങ്ങിയപ്പോ നിർത്താൻ പറ്റിയില്ല. Real story അല്ലെന്ന് വിശ്വസിക്കാനും പറ്റുന്നില്ല. 😍

  • @swethasukumar1024
    @swethasukumar1024 4 года назад +42

    ഒറ്റയിരുപ്പിൽ ആകാംഷയോടെ വായിച്ചു തീർത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം. ഇപ്പോഴും അതെല്ലാം സത്യമെന്ന് തന്നെ വിശ്വസിക്കുകയും ചെയ്യുന്നു. ഡീഗോ ഗാർഷ്യ ഒരു സ്വപ്നമായി ദൂരെ നിൽക്കുന്നു.❤️

  • @samuelsolomon7839
    @samuelsolomon7839 3 года назад +5

    വായിച്ചിട്ട് വളരേ നാളുകളായെങ്കിലും ഇപ്പോഴും മനസ്സിൽ തെളിമയോടെ നിൽക്കുന്ന നോവൽ. വായിച്ച് തുടങ്ങിയാൽ പുസ്തകം താഴെ വയ്ക്കാൻ തോന്നില്ല. S K. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയാണ് ഞാൻ ഒറ്റയിരിപ്പിൽ വായിച്ച് തീർത്ത ആദ്യത്തെ നോവൽ, അതിനു ശേഷം മഞ്ഞവെയിൽ മരണങ്ങൾ. വളരെ നല്ല റിവ്യു അഭിനന്ദനങ്ങൾ. 👍👍

  • @hemarnair8712
    @hemarnair8712 8 месяцев назад +7

    എന്ത് കൊണ്ട് ഇത്രേം വൈകി പോയി എന്ന് വായിക്കാൻ എന്ന ചെറു വിഷമം ഉള്ളൂ. കഥകാരന്റെ സൃഷ്ടിയിൽ നിന്ന് അത് യഥാർത്ഥ മല്ല എന്ന തിരിച്ചറിവിൽ ഇറങ്ങി പോരാൻ ഉള്ള പാടും...... ബെന്യാമിൻ ❤️

    • @statuszone4288
      @statuszone4288 4 месяца назад

      ഹലോ ഞാൻ ഇതിൽ മെൽവിൻ മരിക്കുമെന്ന് അറിഞ്ഞു ഇനി വായിച്ചിട്ട് കാര്യമുണ്ടോ പ്ളീസ് റിപ്ലൈ

    • @hemarnair8712
      @hemarnair8712 4 месяца назад

      @@statuszone4288 വായിക്കൂ കഥ ഒരിക്കലും അവസാനിക്കുന്നില്ല

    • @statuszone4288
      @statuszone4288 4 месяца назад

      മെൽവിൻ മരിക്കുമെന്നത് മെയിൻ ട്വിസ്റ്റ്‌ ആണോ

    • @hemarnair8712
      @hemarnair8712 4 месяца назад

      @@statuszone4288 vayikuuu...

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +14

    ഇത്രയേറെ detailed ആയി അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും.. ഇപ്പോഴും ക്രിസ്റ്റി അന്ത്രാപ്പേറിന് എന്ത് സംഭവിച്ചു എന്നാണ് മനസിലെ ചോദ്യം!!
    ഇത് ഒരു സാങ്കല്പിക കഥ ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.!! ബെന്യാമിൻ സർ നിങ്ങൾ ഒരു അത്ഭുതം ആണ്. ♥️

  • @jeffin8350
    @jeffin8350 4 года назад +89

    ബെന്യാമിന് ഒരു സന്ദേശം അയക്കാൻ തോന്നിയ നോവൽ ❤

  • @jarinjohn
    @jarinjohn 4 года назад +17

    ഞാൻ വായിച്ച നോവലുകളിൽ ഇത് ശരിക്കും നടന്നതാണോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയ രണ്ടെണ്ണണം ഉണ്ട്. ഒന്ന് മഞ്ഞവെയിൽ മരണങ്ങൾ വേറൊന്നു ഫ്രാൻസിസ് ഇട്ടിക്കോര. പലതും നമ്മളെ ഇത് ഒരു കഥയാണ് എന്ന് വിശ്വസിക്കപെടാതിരിപ്പിക്കുന്ന അവതരണം. പുസ്‌തകം താഴെ വയ്ക്കാതെ വായിച്ച വേറെ രണ്ടു നോവൽ കൂടെ എനിക്ക് ഉണ്ട് . ഒന്ന് രണ്ടാമൂഴം പിന്നെ ഒരു പോലീസ് സർജൻറെ ഓർമ്മക്കുറിപ്പുകൾ.

  • @raishankaniya6335
    @raishankaniya6335 4 года назад +41

    അക്ഷരം പ്രതി സത്യം അത്രയ്ക്കും ത്രില്ലിംഗ് ആയിട്ട് ഉള്ള ഒരു നോവൽ ആണ്.. ഇതു വരെ കേൾക്കാത്ത ഒരു സ്ഥലത്തെ കുറിച്ചും ആളുകളെ കുറിച്ചും ഉള്ള അറിവ്.. ഉദയം പേരൂറിലെ നിഗൂഢതകൾ.

  • @rajeeshr8540
    @rajeeshr8540 4 года назад +53

    ഇപ്പോൾ വായിച്ചു കഴിഞ്ഞു 💓
    fiction ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട് 😑💯
    കൂടുതൽ പറയുന്നില്ല
    വായന ഇഷ്ടമുള്ളവർ must ആയും വായിച്ചിരിക്കേണ്ട item 👌👌

  • @daniya7467
    @daniya7467 3 года назад +138

    മെൽവിൻ പോയീന്ന് അറിഞ്ഞപ്പോ ക്രിസ്റ്റിക്ക് മുന്നേ ഞാൻ ആണ് വീണത് 💔

    • @sarathchandranc9453
      @sarathchandranc9453 3 года назад

      😀👍😀😀👍👏

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt Год назад +2

      ചങ്ക് പറിഞ്ഞു 😢

    • @indiamalayalamchannel4533
      @indiamalayalamchannel4533 Год назад +3

      Enik athyam thonniyath crustie loved aanp 😢

    • @MkAbdu
      @MkAbdu 4 месяца назад

      ഇതാണോ ഇതിന്റെ മെയിൻ ട്വിസ്റ്റ്‌ ഇനി വായിച്ചിട്ട് കാര്യമുണ്ടോ ഞൻ ഇതുവരെ ഇത് വായിച്ചിട്ടില്ല വായിക്കാൻ ആണ് ​@@MuhammadIhsan-mo7xt

    • @MkAbdu
      @MkAbdu 4 месяца назад +1

      ഇതാണോ ഇതിന്റെ മെയിൻ ട്വിസ്റ്റ്‌ ഇനി വായിച്ചിട്ട് കാര്യമുണ്ടോ ഞൻ ഇതുവരെ ഇത് വായിച്ചിട്ടില്ല വായിക്കാൻ ആണ്

  • @umamaheswari6735
    @umamaheswari6735 4 года назад +38

    Degree examinte thalennu 5 minute relax cheyyan vayikkan eduthittu neram pularuvolam irunnu vaayichu theerthaa novel.... manjaveyil maranangal ..... degree marklistil ettavum kuranja markulla aa paper ippozhum ente manjaveyil maranangalude ormayaanu...... each and every word you said is exact!!!!!!

    • @ranarahman2182
      @ranarahman2182 3 года назад +6

      Njn SSLC tymil oru relaxation Vendi vaayichadhaa pinne adh theeraadhee samaadhaanam kitteettillaa😸💞

    • @mushthakmuhammed9081
      @mushthakmuhammed9081 3 года назад +1

      Njan diploma final examin mumb🤕

    • @DJ-vs2cf
      @DJ-vs2cf 3 года назад

      Ennitt jaicho

  • @cyabmediaentertaiment1102
    @cyabmediaentertaiment1102 4 года назад +17

    വളരെ നല്ല പുസ്തകമാണ്
    ധൈര്യമായിട്ട് വായിക്കാം...
    Benyamin ഒരിക്കലും നിരാശപ്പെടുത്തില്ല....
    അദ്ധേഹത്തിന്റെ ഓരോ എഴുത്തും....
    ഒരുപാട് പ്രയത്നത്തിന്റെ
    പ്രതിഫലനമായിരിക്കും.

  • @rainumeeramathew7018
    @rainumeeramathew7018 4 года назад +45

    വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. Benyamin തന്നെ അതൊരു സാങ്കല്പികനോവൽ ആണെന്ന് ഒരിക്കൽ വ്യക്തമാക്കിയെങ്കിലും ഇന്നും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം...❤

    • @aabivoice2568
      @aabivoice2568 4 года назад +8

      തീർച്ചയായും... അതിലെ കഥാപാത്രങ്ങൾ കെട്ടുകഥകളായി തോന്നുന്നില്ല... എഴുത്തുകാരനെ ഈ കാര്യത്തിൽ ആവിശ്യസിക്കേണ്ടി വന്ന അപൂർവ്വ സന്ദര്ഭങ്ങളിലൊന്ന്...

  • @hashimbinhamza1801
    @hashimbinhamza1801 3 года назад +17

    ഒരു പാട് രാത്രികളിൽ ഉറക്കം കെടുത്തിയ നോവലാണിത്
    I have never had read these kind of novel❣️💞💕💯

  • @bilal-oi5cs
    @bilal-oi5cs 4 года назад +227

    ഡീഗോ ഗാർഷ്യ യഥാർത്ഥത്തിൽ മനുഷ്യവാസം ഉള്ള ദ്വീപ് ആണോ എന്ന് സെർച്ച് ചെയ്‌ത് നോക്കിയ ഞാൻ❤️👌🔥

  • @ashikmuhammed1922
    @ashikmuhammed1922 4 года назад +31

    ബെന്യാമിന്റെ മുല്ലപ്പുനിറമുള്ള പകലുകൾ എന്ന ബുക്ക് ന്റെ Review കൂടെ ചെയ്യൂ...100% ഉറപ്പാണ്.. എല്ലാവർക്കും ആ നോവൽ ഇഷ്ടപ്പെടും..😍

  • @thabsheeratk8371
    @thabsheeratk8371 4 года назад +12

    ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത thrilling variety novel👌👌Benyamin 💯💯💯

  • @mazain3080
    @mazain3080 4 года назад +28

    വായിച്ചു കഴിഞ്ഞു മനസിനെ വല്ലാതെ സ്വാധീനം ചെലുത്തിയ നോവൽ... കൊറേ കാലം മനസ് ഡീഗോ ഗാർഷ്യ യിൽ തന്നെ ആയിരുന്നു... ക്രിസ്റ്റി യും മെൽവിനും ഒക്കെ aayi... അങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് പോലും ഞാൻ അറിഞ്ഞത് നോവൽ വായിച്ചതിൽ പിന്നെ ആണ്..

  • @anandhu4820
    @anandhu4820 2 года назад +6

    "മെൽവിൻ", എന്തോ വായിച്ചു തുടങ്ങിയപ്പോൾ അത്രക്ക് ശ്രദ്ധിച്ചില്ല. പക്ഷെ പിന്നീടങ്ങോട്ട് ക്രിസ്റ്റിയെപ്പോലെ തന്നെ എനിക്കും പ്രിയപ്പെട്ട പ്രണയഭാജനമായി "മെൽവിൻ" 🌹🌹❤❤.... ആദ്യതവണ വളരെയധികം വേദനയോടെയാണ് വായിച്ച് തീർത്തത്, അതിൽത്തന്നെ ഓരോ നിമിഷവും ബെന്യാമിൻ എന്ന എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനോടുള്ള ഒരുതരം സ്നേഹത്തോടെയുള്ള അമർഷവും ഉണ്ടായിരുന്നു. മേൽവിനെ എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരണേ എന്നാഗ്രഹിച്ചിരുന്നു.. തൂലികയിൽനിന്ന് കടലാസിലേക്ക് ഒഴുകിയ മഷിയെ തിരിച്ചു കയറ്റാൻ പറ്റില്ലല്ലോ... 😔😔😔
    പക്ഷെ, രണ്ടാം തവണയും മേൽവിനെ കാണാനായി ഒന്നുകൂടി നോവൽ വായിക്കാമെന്നു തീരുമാനിച്ചു. വായിച്ചു വായിച്ച് മെൽവിൻറെ മരണത്തോളം ഒരു തരത്തിൽ വായിച്ചു നിർത്തി. പിന്നെയങ്ങോട്ട് വായിക്കണോ വേണ്ടയോ എന്നുള്ള ഒരു സംഘട്ടനം ആയിരുന്നു മനസ്സുനിറയെ... എന്തായാലും ഒരു മരണം കൊണ്ട് മേൽവിനെ എനിക്ക് പാതിവഴിയിൽ ഉപേക്ഷിക്കാൻ ആവില്ലെന്ന തീരുമാനത്തോടെ പിന്നെയും വായന തുടരുന്നു..
    🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻🧑‍💻

  • @siyadubaid7800
    @siyadubaid7800 4 года назад +82

    ക്രിസ്റ്റി ആന്ത്രപ്പേർ ♥️

    • @saleelsreviewcutz8684
      @saleelsreviewcutz8684 4 года назад +1

      ഹായ് എല്ലാവർക്കും നമസ്കാരം .ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് . ഇംഗ്ലീഷ് ,തായ് ,കൊറിയൻ ,ജാപ്പനീസ് ,ഫ്രഞ്ച് ,തമിഴ് ,കന്നഡ ,തെലുങ്ക് സിനിമയുടെ റിവ്യൂസ് ആണ് .
      ദയവായി ചാനലിൽ കേറി നോക്ക് . ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി .
      Saleels ReviewCutz

    • @dstudiodanceyourlife2365
      @dstudiodanceyourlife2365 3 года назад

      @@saleelsreviewcutz8684 link pls

  • @freethinkerfreethinker
    @freethinkerfreethinker 5 месяцев назад +5

    ബെൻന്യമിൻ്റെ ഭാഷയിൽ പറഞ്ഞാൽ ആർത്തിയോടെ വായിച്ചു തീർത്തു...... ജീവനില്ല എന്നറിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ..... ബെ
    ന്യാമിൻതാങ്കൾക്കു നന്ദി🙏

    • @MkAbdu
      @MkAbdu 4 месяца назад

      ഹലോ ബ്രോ ന്തായാലും റിപ്ലൈ തരണേ ഞൻ ഇതുവരെ കഥ വായിച്ചിട്ടില്ല മെൽവിൻ മരിക്കുമെന്ന് ഞാൻ അറിഞ്ഞു ഇനി ഞാൻ വായിച്ചിട്ട് കാര്യമുണ്ടോ

    • @MkAbdu
      @MkAbdu 4 месяца назад

      ഹലോ ബ്രോ ന്തായാലും റിപ്ലൈ തരണേ ഞൻ ഇതുവരെ കഥ വായിച്ചിട്ടില്ല മെൽവിൻ മരിക്കുമെന്ന് ഞാൻ അറിഞ്ഞു ഇനി ഞാൻ വായിച്ചിട്ട് കാര്യമുണ്ടോ

    • @freethinkerfreethinker
      @freethinkerfreethinker 4 месяца назад

      ഇയാൾ അത് മുഴുവൻ വായിക്ക്... കഥ കേൾക്കുന്നതിനെക്കാൾ അത് വായിച്ച് അറിയുന്നതാണ് നല്ലത് .....അടിപൊളിയാണ് നിങ്ങളുടെ time waste ആവില്ല Sure

    • @statuszone4288
      @statuszone4288 4 месяца назад

      ബ്രോ ഇത് തന്നെയാണ് എന്റെയും പ്രശ്നം ഞാനും മെൽവിൻ മരിക്കുമെന്ന് അറിഞ്ഞു ഇനി അത് വായിക്കുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പ്ളീസ് റിപ്ലൈ ​@@freethinkerfreethinker

    • @silpakrishn
      @silpakrishn 4 месяца назад

      ​@@MkAbdu njn ippo vayichu kazhinje ullu. Melvin marichathinu sheshavum kadha nalla reethyil pokunnund. Puthiya sthlm, reethikal, ellam valare manoharam

  • @althafhussain1136
    @althafhussain1136 4 года назад +50

    Lifeil adhyamayi 1 day kond vayich teertha pusthakam
    Uchak 2 manik vayich tudangi ratri 2:30n shesham vayich teertha novel
    Vayichit aa charactersinte motham name orkutil tappi
    Last kshamakett sakshal ബെന്യാമിൻ tanne msg ayachu
    Chodhyam ithayirunnu
    'ഇത് സത്യം തന്നെ ആണോ,എനിക്ക് സത്യം അറിയാതെ ഉറങ്ങാൻ കഴിയുന്നില്ല'
    The reply is 'novel is a novel'
    ദാ ഇന്ന് മഞ്ഞ വെയിൽ മരണങ്ങളിൽ തുടങ്ങി 'നിശബ്ദ സഞ്ചാരങ്ങളിൽ' വന്ന് നിൽക്കുന്നു
    അതും ബെന്യാമിന്റെ autographode കൂടെ
    എന്റെ പുസ്തക ഷെൽഫിലെ 4ൽ 1 ഭാഗം നിറഞ്ഞു നിൽക്കുന്നത് ബെന്യാമിൻ തന്നെ
    അഭിമാനത്തോടെ എനിക്ക് പറയാം "I'm a die hard fan of Benny Benyamin" 😍😍😍

    • @bijopaulose8995
      @bijopaulose8995 4 года назад

    • @DJ-vs2cf
      @DJ-vs2cf 3 года назад +2

      Athenik istapettu ....ingane Elektra enna film inte copy indo enn Syam Prasad sir nu direct msg ayacha njanum und .....reply kittu illa 😂

  • @alink.s8968
    @alink.s8968 4 года назад +16

    Pusthakam vayichit aadyam google search cheythath dego garcia enna 1 stalam sharikkum ondo ennarunnu.....Adipoli thrilling novel...but suspense ariyaan full irunn vayichit avasanavum ath suspense aayi vechath enne nirashapeduthi...

  • @MidhunSyd
    @MidhunSyd 4 года назад +19

    Manjaveyil maranangal..one of the best novel in modern Malayalam literature. I am sure this novel will haunt your mind for some days once you read it. I wish this novel could be filmed by someone as a web series, it's not easy to cut short the story to 2.5 hrs for a feature film. Thanks Sudheesh bai for selecting this novel for the review. Waiting the review of Delhi Gaadhakal, Verukal etc.

  • @fasnarasheed4466
    @fasnarasheed4466 4 года назад +47

    ബെന്യാമിന് മാത്രം സാധിക്കുന്ന ഒരു കാര്യമുണ്ട്, ഒരു കടുംകട്ട നുണയെ സത്യമാണെന്ന് തന്റെ വായനക്കാരനെ വിശ്വസിപ്പിക്കുക.മുല്ലപ്പൂ നിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ എന്നീ പുസ്തകങ്ങൾ വായിച്ചവർക്കറിയാം.... എല്ലാവരും തന്നെ സമീറയെയും ആന്ത്രപ്പേറിനെയും ഡീഗോ ഗാർഷ്യയുമെല്ലാം ഗൂഗിൾ ചെയ്ഥിട്ടുണ്ടാവും.അതൊക്കെ ബെന്യാമിന്റെ വെറും കെട്ടുകഥകളാണെന്നറിഞ്ഞ് കിളിപോയവരുമുണ്ടാവും.
    അദ്ദേഹത്തിന്റെ ഒരോ പുസ്തകങ്ങൾ വായിക്കുമ്പോഴും ഇതാണ് ഏറ്റവും മികച്ചത് എന്ന് തോന്നിപ്പിക്കും.....ഹൊ വല്ലാത്തൊരു മനുഷ്യൻ.
    സിനിമകൾ ചർച്ച ചെയ്യപ്പെടുന്നതിന്റെ പകുതിയെങ്കിലും പുസ്തകങ്ങളും ചർച്ച ചെയ്യപ്പെട്ടിരിക്കുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,സുധീഷേട്ടൻ അത് ചെയ്തതിൽ വളരെ സന്തോഷം.

    • @sreyasree3651
      @sreyasree3651 6 дней назад

      എന്ത്രാപ്പേർ എന്നയാൾ കേട്ടുകഥയല്ലലോ?

  • @EAT_TRAVEL_VLOG_BY_MISIRIYA
    @EAT_TRAVEL_VLOG_BY_MISIRIYA 3 года назад +5

    ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് എനിക്ക് ഈ നോവൽ കിട്ടിയത് ഒട്ടും താല്പര്യമില്ലാതെ ആയിരുന്നു ഞാൻ വായിച്ചു തുടങ്ങിയത് പിന്നീട് എനിക്ക് diago garcia, അന്ത്രപേർ, ഇവർ രണ്ടുമായിരുന്നു എന്റെ മനസ്സ് നിയന്ത്രിച്ചത്..അവസാന ഭാഗം missing ആണ്..ഞാനൊന്ന് ഗൂഗിൾ ചെയ്തുനോക്കിയപ്പോ കിട്ടിയ വീഡിയോ ആണ് ഇത്...എല്ലാം കഥാകാരന്റെ സംഘൽപ്പമാണെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല 😔😢 ക്രിസ്റ്റി ❤ മെൽവിൻ ❤ എല്ലാം 😭😭😭

  • @rajeevlekshmi
    @rajeevlekshmi 4 года назад +45

    ദൈവത്തെ ഓർത്ത് പുസ്തം ആർക്കും കൊടുക്കരുത്.. തിരിച്ചു കിട്ടുകയും ഇല്ല തന്നാൽ തന്നെ അത് മുഷിപ്പിച്ചിരിക്കും... നാശമാക്കിയിരിക്കും മടക്കി ഓടിച്ച് ചുരുട്ടി ചെളി ആക്കി തരും..
    നമ്മൾ കഴിവതും വാങ്ങി വായിക്കാൻ ശ്രെമിക്കുക... നമ്മുക്കും ഒരു ലൈബ്രറി അല്ലെങ്കിൽ കുറെ കളക്ഷൻ...

    • @gokulmkumar3491
      @gokulmkumar3491 3 года назад +2

      പുസ്തകം കൊടുക്കുന്നവൻ മണ്ടനും അത് തിരിച്ചു കൊടുക്കുന്നവൻ തിരുമണ്ടനും എന്ന് ഒരു ചൊല്ല് കെട്ടിട്ടൊണ്ട്

  • @sandeepsn5114
    @sandeepsn5114 4 года назад +15

    സുധീഷേട്ടാ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ എന്ന ബുക്കിന്റെ റിവ്യൂ കൂടി ചെയ്യാമോ..... ഇതുവരെ വായിച്ചിട്ടില്ലാത്തവർക്ക് അതൊരു പ്രചോദനമാകും...... 🥰

  • @Sarath0
    @Sarath0 4 года назад +26

    വായിക്കുന്നതിന്റെ ഇടയിൽ ഡീഗോ ഗാർഷ്യ എന്ന് ഗൂഗിൾ ചെയ്ത് നോക്കിയപ്പോ കിട്ടിയ ഷോക്ക് ഇപ്പഴും മറക്കില്ല. It took me some effort to believe the story is imaginary.. and people do not actually live in Diego Garshia..

    • @salmabeevips643
      @salmabeevips643 2 года назад

      Really amazing and some what like alchemist

  • @anaghasajikumar296
    @anaghasajikumar296 2 года назад +12

    മറക്കാൻ കാരണങ്ങൾ വേണ്ട.. ഓർമിക്കാൻ അല്ലെ കാരണങ്ങൾ വേണ്ടത് -ബെന്യാമിൻ

  • @amiv7507
    @amiv7507 4 года назад +11

    സത്യത്തിൽ പുസ്‌തക റിവ്യൂ കണ്ടിട്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് , പിന്നെ അടുത്തൊന്നും കണ്ടിട്ടില്ല . ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ

  • @nitheeshkesav
    @nitheeshkesav 4 года назад +8

    ആടുജീവിതം വായിച്ചു കഴിഞ്ഞപ്പോൾ വളരെ ശാന്തം ആയ ഒരു അവസ്‌ഥയിൽ ആയി പോയിരുന്നു..അങ്ങനെ ഇരുന്നപ്പോൾ ഇത് കൂടി ഒന്ന് വായിച്ചു തുടങ്ങി. ശരിക്കും തുടങ്ങിയൽ പിന്നെ നിർത്തുന്നത് അറിയാൻ പറ്റില്ല. വളരെ ഏർജറ്റിക്ക് ആയി മാറി പോയി.. കിടിലം നോവൽ ആണ്. ഇതിനുവേണ്ടി സമയം മാറ്റി വച്ചാലും നഷ്‌ടം ഉണ്ടാകില്ല..
    പ്രിയ സിനിമ സ്നേഹികളെ.. കേൾക്കാൻ ഒന്നും ഇല്ല..കാണാൻ ഉണ്ട്.. ഈ ചാനലും വീഡിയോകളും. കണ്ടു നോക്കു..പ്ലീസ് സപ്പോർട്ട്. വ്യത്യസ്തത ഉണ്ടാകും.. തുടരെ അപ്‌ഡേറ്റും..

  • @Ankakannanzzz-102
    @Ankakannanzzz-102 2 года назад +6

    🥺ആർത്തിയോടെ വായിച്ചയ്തീർത്ത നോവൽ... പക്ഷെ അതിന്റെ ഹാങ്ങോവർ ഒന്നുമാറാൻ ഒരുപാട് ദിവസങ്ങൾ എടുത്തു... എനിക്ക് നേരിട്ടുപരിചയമുള്ള ഒരാളെ വേർപിരിഞ്ഞപോലെ 😔

  • @sreejithradhakrishnan9089
    @sreejithradhakrishnan9089 2 года назад +3

    വായിച്ചു വച്ചതേയുള്ളു... യാഥാർഥ്യം അല്ലെന്നു വിശ്വസിക്കാനാവുന്നില്ല.. ബെന്യാമിൻ ❣️

  • @najeebkizhissery5985
    @najeebkizhissery5985 3 года назад +38

    ആടുജീവിതം❤
    അൽ-അറേബ്യൻ നോവൽ ഫാക്ടറി
    മുല്ലപ്പൂ നിറമുള്ള പകലുകൾ❤
    മഞ്ഞ വെയിൽ മരണങ്ങൾ
    ഇത് നാലും വായിച്ചവർ ഉണ്ടോ💚💚

    • @theambivert9527
      @theambivert9527 3 года назад

      Yes :")

    • @shakeelank6946
      @shakeelank6946 3 года назад +4

      രണ്ടാമത്തേത് വായിച്ചിട്ടില്ല. ബാക്കി മൂന്നുമർത്തിയോടെ വായിച്ചു തീർത്തവയാണ് 👌👏🏼👏🏼👏🏼

    • @dangerousdinil
      @dangerousdinil 2 года назад

      Yes

    • @amrithapremjith6353
      @amrithapremjith6353 2 года назад

      Yeah

    • @jithinjosey7143
      @jithinjosey7143 Год назад +1

      Reader enna nikayil vaayikkathavar churukkam❤

  • @mohammednabeel8576
    @mohammednabeel8576 4 года назад +42

    എന്നാലും അന്ത്രേപ്പറിന് എന്താവും സംഭവിച്ചിട്ടുണ്ടാവുക

    • @nivedvinod12
      @nivedvinod12 2 года назад +3

      ഒരു പക്ഷെ അയാൾ മറ്റൊരു രാജ്യത്തു എല്ലാം മറന്നു ആഘോഷിച്ചു ജീവിക്കുക ആയിരിക്കും..... 🤎

    • @jovittajoshy9903
      @jovittajoshy9903 2 года назад

      @@nivedvinod12 serikum ith original katha aano

    • @nivedvinod12
      @nivedvinod12 2 года назад

      @@jovittajoshy9903 അല്ലല്ലോ

  • @demonlaflamme
    @demonlaflamme 4 года назад +80

    ഉദയംപേരൂരും, ഡീഗോ ഗാർഷ്യയും അന്ത്രപ്പേരും കുടുംബവും, മെൽവിനും, സെന്തിലും, അനിതയും, സുന്ദരി അന്പും ഒക്കെ വെറും കഥയും കഥാപാത്രങ്ങൾ ആണെന്ന് ഒരിക്കലും മനസ് സമ്മതിച്ചു തരില്ല.. അതാണ്‌ ബെന്യാമിന്റെ എഴുത്തിന്റെ ശക്തി...

  • @aravindhms4764
    @aravindhms4764 4 года назад +5

    ഇത്രയും ആകാംഷാഭരിതമായ നോവൽ ഞാൻ വായിച്ചിട്ടില്ല. പറയുവാൻ വാക്കുകളിലാത്ത പുസ്തകം.

  • @neenam7057
    @neenam7057 8 месяцев назад +1

    വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന depth ഉള്ള കഥയാണ്.

    • @statuszone4288
      @statuszone4288 4 месяца назад

      ഹലോ ഞാൻ ഇതിൽ മെൽവിൻ മരിക്കുമെന്ന് അറിഞ്ഞു ഇനി വായിച്ചിട്ട് കാര്യമുണ്ടോ പ്ളീസ് റിപ്ലൈ

    • @Aadhikamanilal
      @Aadhikamanilal Месяц назад

      ​@@statuszone4288bro vazhicho

  • @sabi_th_ak637
    @sabi_th_ak637 4 года назад +3

    അടിപൊളി പുസ്തകമാണ് തുടങ്ങി രണ്ട് ദിവസം കൊണ്ട് തീർത്തിട്ടുണ്ട് 💞

  • @anandanil727
    @anandanil727 4 года назад +30

    സുധീഷേട്ടൻ ഏട്ടന്റെ തന്നെ സ്വന്തം ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ഫാമിലി, പഠനം, കോളേജ് ലൈഫ്, സിനിമ ജീവിതം...അങ്ങനെയൊക്കെ.😊❤️

    • @teamblenderz466
      @teamblenderz466 4 года назад +1

      പുള്ളിക്കാരന് കുറച്ച് പ്രൈവസി കൊടുക്കൂ

    • @nivedvinod12
      @nivedvinod12 2 года назад

      @@teamblenderz466 ആഗ്രഹമല്ലേ.... പുള്ളിക്കാരന് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്താൽ മതി.... ആഗ്രഹം പറഞ്ഞത് മാത്രമാണ് അയാൾ

  • @entelokamasr1174
    @entelokamasr1174 4 года назад +4

    Book mark ep ഇനിയും വേണം. മഞ്ഞവെയിൽ മരണങ്ങൾ one of the favourite novel. ❤️

  • @jomeshmathew605
    @jomeshmathew605 4 года назад +18

    Absolutely true. More compelling than aadujeevitham 😎

    • @anoopchalil9539
      @anoopchalil9539 4 года назад

      Compelling means?

    • @jomeshmathew605
      @jomeshmathew605 4 года назад +1

      Compelling means evoking interest, attention, or admiration in a powerfully irresistible way

  • @MarvanRasack
    @MarvanRasack 8 месяцев назад +5

    Prithwiraj blessyod itj paraynna ketti🔥

  • @ramanicscharu
    @ramanicscharu 6 месяцев назад

    ആന്ത്രപ്പേറിൻ്റെയും, നജിബിൻ്റെയും കഥകൾ😮 മഞ്ഞവെയിൽ മരണങ്ങൾ; ആടുജീവിതം; ഇത് ഏതൊരു മലയാളിക്കും തരുന്ന ഒരു ഫീൽ, ഒരു മലയാളിക്കും മറക്കാനാവാത്ത ഒരു ഫീലിംഗ്, ബെന്യാമിൻ നിങ്ങൾ തീർത്തും ഒരു അൽഭുതാവഹമയായ ദിവസങ്ങളാണ് ഞങ്ങൾ മലയാളിക്ക് സമ്മാനിച്ചത്.❤❤❤

  • @sskcorner6847
    @sskcorner6847 4 года назад +7

    Its really haunting just love it Benyamin sir keep writing 👏

  • @devisuresh1298
    @devisuresh1298 4 года назад +5

    ശരിക്കും കയ്യിൽ നിന്നും താഴെ വെക്കാൻ തോന്നാത്ത ഒരു ബുക്ക്‌ 💚

  • @mushthakmuhammed9081
    @mushthakmuhammed9081 3 года назад +5

    കഥയിലുടനീളം ഉരുത്തിരിഞ്ഞു വന്ന പ്രധാന ചോദ്യങ്ങളത്രയും ഉത്തരമില്ലാതെ അവശേഷിക്കുന്നത് കൊണ്ടാവാം വായിച്ചുകഴിഞ്ഞിത്രയായിട്ടും അതിലെ ഓരോ കഥാപാത്രങ്ങളും നമ്മെ ഇത്രമേൽ വേട്ടയാടുന്നത്

  • @abinmdevasia9407
    @abinmdevasia9407 4 года назад +24

    കൂടുതൽ പുസ്‌തക നിരൂപണങ്ങൾ പ്രതീക്ഷിക്കുന്നു... 😍

  • @abhijithsanthosh3681
    @abhijithsanthosh3681 2 месяца назад

    കഥ മുന്നോട്ട് പോകും തോറും കൈവരിക്കുന്ന വേഗതയും ആകാംഷയും ഒക്കെ കഥയിൽ നിന്ന് പുറത്തു കടക്കാൻ ആവാത്ത വിധം പിടിച്ചു കെട്ടുന്നു... 🔥

  • @sreeshmavj3488
    @sreeshmavj3488 4 месяца назад

    ഇന്നാണ് വായിച്ചത്, its amazing🥺❤️👏

  • @ashnaachu2357
    @ashnaachu2357 4 года назад +4

    Benyaminte aadujeevitham vum mullappoo niramulla pakaalum njan vayichittund....pakshe aadujeevitham eppol vaayikkan eduthalum oru aakamshayaan ❤️❤️ kadha ariyaamenkilum vndum irunn vaayich pokum❤️❤️❤️❤️❤️💞❤️❤️

  • @p.rajith7363
    @p.rajith7363 8 месяцев назад +1

    ക്രിസ്റ്റി ആന്ത്രപ്പേർ എന്ന പേര് മറക്കാനാകില്ല. മികച്ച ആഖ്യാനശൈലി.

  • @arjungirijan9652
    @arjungirijan9652 4 года назад +7

    Most thrilling novel I have ever read in malayalam..

  • @sijijameskunnassery9874
    @sijijameskunnassery9874 4 года назад +2

    ഞാൻ ബുക്ക്‌ വായിച്ചതാണ്. മെൽവിൻ കഥാപാത്രം ഇഷ്ടപ്പെട്ടു..

  • @archanagopal3816
    @archanagopal3816 4 года назад +6

    I started my reading habit after reading this novel

  • @sujithnk6567
    @sujithnk6567 3 года назад +2

    Non linear story telling 😍👍
    oru Malayalam web seriesnu scop und

  • @vibeeshk7240
    @vibeeshk7240 9 месяцев назад +4

    Ram c/o anandhi same pattern anu

  • @ganeshkparameswaran2416
    @ganeshkparameswaran2416 3 года назад +5

    I felt the climax is incomplete and many things left to be resolved or completed.. is it becos I m not able to understand the encoded details in the novel or whether the structure is like that ..? Some one please help.. if it is my problem then I will read it again and understand..

  • @van-qg5oj
    @van-qg5oj 2 года назад +1

    ചങ്കിൽ തറച്ച എഴുത്ത് ❤️❤️❤️❤️വായിക്കാൻ ഇത്ര വൈകിയതെന്ത് എന്നുള്ള കുറ്റബോധം മാത്രമാണ് മനസ്സിൽ 😔വായിക്കാതെ പോയിരുന്നെങ്കിൽ വൻ നഷ്ട്ടമായേനെ 💞💞💞💞💞💞

  • @Rahilabdulla
    @Rahilabdulla 4 года назад +6

    മഞ്ഞവെയിൽ മരണങ്ങൾ❤️
    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നോവലാണ്..ഇഷ്ട്ടപ്പെട്ട നോവലുകൾ ചിദംബര സ്മരണകൾ (ബാലചന്ദ്രൻ ചുള്ളിക്കാട്), നാലുകെട്ട്
    (എം ടി ), നീർമാതളം പൂത്തക്കാലം (മാധവിക്കുട്ടി) അങ്ങനെ നീണ്ടു പോകുന്നു...
    സുധീഷ് ഏട്ടന്റെ പുതിയ ബുക്ക്‌ മാർക്കിന് എല്ലാവിധ ആശംസകളും..വായനയെ ഇഷ്ട്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്..വായിച്ചിട്ടില്ലാത്ത ബുക്കുകളെ കൂടുതൽ അടുത്ത് അറിയുവാൻ അതുപോലെ വായിച്ച ബുക്കുകളെ ഒരിക്കൽ കൂടി ഓർമിക്കുവാൻ അങ്ങനെ മൊത്തത്തിൽ എല്ലാം പൊടി തട്ടിയെടുക്കുവാൻ ഒരു സുവർണാവസരമാണ്.. പഴയ സിനിമകളെ കുറിച്ചുള്ള സിനിഫിലിയയും അടിപൊളിയാണ്..😊🍂❤️

  • @infotring
    @infotring 3 года назад +9

    കെട്ടിയ പെണ്ണും വാങ്ങിച്ച പുസ്തകവും കൈമാറാൻ പാടില്ല. രണ്ടും തിരിച്ചുകിട്ടില്ല എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്

  • @noname-yk9gl
    @noname-yk9gl 8 месяцев назад +2

    Diego garcia appo manushya vaasam illatha stalam aayirunno...Avidathe coffee shop um rajakeeya hostel anthraper veedum office um okke thappiya njanippo aarayi...😂❤

  • @aabivoice2568
    @aabivoice2568 4 года назад +3

    ഏറ്റവും പ്രിയപ്പെട്ട പുസ്തകം.. 👍👍 എന്തൊരു അനുഭവമാണ്.. ♥️

  • @muhammedmunavvir1648
    @muhammedmunavvir1648 2 года назад +1

    ഒരു പാട് തവണ വായിച്ചു ഇന്നും ഒരുപാട് ചോദ്യങ്ങൾ ബാക്കി ......

  • @sumiththankachan2415
    @sumiththankachan2415 2 года назад +1

    വായിക്കുന്ന സമയത്ത് ഒരു 10 തവണ എങ്കിലും ഡീഗോ ഗാർഷ്യ ഗൂഗിൾ മാപ്പിൽ തിരഞ്ഞ ഞാൻ ❤️💕🥰😍

  • @ampadikarthi7344
    @ampadikarthi7344 2 года назад

    ഇപ്പോ വായിച്ചു കഴിഞ്ഞതേ ഒള്ളു.. ക്രിസ്റ്റി എവിടെയാണെന്നറിയാനും അവർ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു...
    രണ്ടു ദിവസമായി ആകാംഷയോടെ വായിച്ചു തീർത്ത നോവൽ... ഉറങ്ങാൻ polum പറ്റാതെ വെളുപ്പിനെ 3 മണി വരെ വായിച്ചു.. Mone schoolil വിടണം ന്ന കാരണം കൊണ്ട് മാത്രം ആണ് baakki pinne വായിക്കാം nnu കരുതി കിടക്കേണ്ടി വന്നത്....
    .. ബെന്യാമിൻ..❤. ഉറക്കം illathe തലവേദനിച്ചു ഇപ്പോ ee മഴ കാണുമ്പോൾ... ഞാൻ ആലോചിക്കുന്നത് അക്ഷരങ്ങളുടെ, എഴുത്തുകാരന്ടെ magical power നെ കുറിച്ചാണ്...

  • @daniya7467
    @daniya7467 3 года назад +4

    Christie💔
    The best page turner🤍

  • @orumanushyan
    @orumanushyan 4 года назад +4

    Orupad books onum vayichitilla enkilum vayichitt itryum thrilling ayaa oru novel nk vere thonniyitilla ❤️ .

  • @mb41.malavikaabi49
    @mb41.malavikaabi49 Месяц назад

    Njn innanu vayikunnath. Oru haunting novel and brilliant . Vayikunnavar thanne christy anthraperayi marunnu. Maranagal anveshichu nadanna christy thanik sadhikathath matullavariloode sadhikunna pole. Benyaminte kayyil novel ethumbol he is getting influenced by christy so much christy enthano cheythukondirunnath athayath parijayam illatha maranathinu pinnale nadakuka enna stateil benyaminum ethunnu , adheham christy aayi marunnu. Novel vayichutheerumbol vayanakaranum christy aayi marunnu avarumayi bandham illatha maranangal avare aswastharakkunnu. Vayikunnavarilekellam christyude dauthyam pass on cheyyapedunnu. Christye thedanda avan vayanakarante ullil janikunnu . Yadharthathil novel vayikunna orortharudeyum ullil und christy allengil avar thanneyanu christy

  • @Nasfarathu
    @Nasfarathu 2 года назад +2

    It's a fantastic read ..loved it

  • @Poojaaaaa-j8u
    @Poojaaaaa-j8u 8 месяцев назад +2

    മഞ്ഞവെയിൽ മരണങ്ങൾ enna peru e novel nu koduthath enthennu enik ithuvare manassilayittilla..
    Pakshe vayichu theerumbo ithellam verum kettukadha anennu viswasikkan prayasam avunnu..❤"

    • @statuszone4288
      @statuszone4288 4 месяца назад

      ഹലോ ഞാൻ ഇതിൽ മെൽവിൻ മരിക്കുമെന്ന് അറിഞ്ഞു ഇനി വായിച്ചിട്ട് കാര്യമുണ്ടോ പ്ളീസ് റിപ്ലൈ

  • @anzanz2163
    @anzanz2163 4 года назад +7

    മഞ്ഞവെയിൽ മരണങ്ങൾ 🔥

  • @sushimolks8393
    @sushimolks8393 3 года назад +4

    ഡീഗോഗാർഷ്യ ❤️ക്രിസ്റ്റി ആൻഡ്രേപ്പർ ❤️ബെന്യമിൻ ❤️

  • @muhammedshameel2760
    @muhammedshameel2760 4 года назад +2

    ഓരോ പേരിലും ഉണ്ട്‌ ഒരുപാട് കഥകള്‍.... ചുരുളഴിയാത്ത ചിലത്.... പലത്.. ❗

  • @AbdulRauf-ri5eu
    @AbdulRauf-ri5eu 3 года назад +1

    കഥാ സന്ദർഭങ്ങളിലും സംഭാഷണങ്ങളിലും സ്വഭാവികത വളരെ കുറഞ്ഞു poya പോലെ തോന്നി. തിളച്ചു വ്യക്തിപരമായിട്ടുള്ള അഭിപ്രായം.

  • @FayyasSakaf
    @FayyasSakaf Год назад

    വായിക്കാൻ സമയമില്ല... ജോലിക്കു പോകുന്നതിനിടെ കേൾക്കുന്ന ഓഡിയോ ബുക്സ്‌ ആണ്‌ ഇപ്പോൾ എന്റെ വായന... ഇപ്പോൾ കേട്ടുകൊണ്ടിർക്കുന്നത്‌ ഈ നോവൽ ആണ്‌... അന്ത്രപ്പേറിന്റെ മൂന്നാം ഭാഗം എത്തിയതേ ഉള്ളൂ... ഡീഗോ ഗാർശ്യ എന്ന സാങ്കൽപിക ദ്വീപും അവിടുത്തൈ സ്ഥലങ്ങളുമെല്ലാം ഇപ്പോൾ ശരിക്കും കണ്ടപോലെ മനസ്സിലുണ്ട്‌... വെറുതെ യൂറ്റ്യൂബിൽ സെർച്ച്‌ ചെയ്തപ്പോ നിങ്ങടെ വീഡിയോ കണ്ടപ്പോ പെരുത്ത്‌ സന്തോഷം😊

  • @jishnupaayam
    @jishnupaayam 4 года назад +4

    പുതിയ ഉദ്യമത്തിന് ആശംസകൾ

  • @abdulsalim9967
    @abdulsalim9967 Год назад

    Thankyou sir
    ഉടനെ വാങ്ങി വായിക്കും.....

  • @meeravattamkulam5381
    @meeravattamkulam5381 3 года назад +3

    Madakki vekkaathe otta irippinu vayikknm enn thonniya randamathe pusthakam ethaan?

  • @SsshaSssha-h7b
    @SsshaSssha-h7b 4 месяца назад

    Slaute benyamin what a fantastic novel, best novel i have ever read 👏👏

  • @gouthamkrishna5847
    @gouthamkrishna5847 3 года назад +5

    ഏറെ നാളുകൾക്കു മുൻപ് വായിച്ചതാണ് ഇപ്പോഴും മനസ്സിൽ നിന്ന് പോയില്ല... ❤️
    എന്നാലും ക്രിസ്റ്റിക്ക് എന്ത് സംഭവിച്ചു ? മെൽവിനെ അപകടപെടുത്തിയത് ആരാണ്? എന്തിനാണ്? കുറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി ...

  • @sarithashankar8950
    @sarithashankar8950 3 года назад +3

    2014 ഇൽ ഈ പുസ്തകം ഞാൻ വായിച്ചു ♥️

  • @muhammedsadiquecp7397
    @muhammedsadiquecp7397 2 года назад +3

    "അലറി പാഞ്ഞു ചെന്നിട്ട് പാറമടയിൽ തല തല്ലി ചത്ത തിരമാലയെ പോലെ അവൻ നിസ്സഹായൻ ആയിരുന്നത്രേ..."

  • @dinkan_dinkan
    @dinkan_dinkan 4 года назад +4

    ഇത് എത്ര നാളുകൾ ശേഷം ആണ്.. ഒരു ബുക്ക്‌മാർക്ക് വീഡിയോ.. ഇനിയും വീഡിയോ പ്രദീക്ഷിക്കുന്നു..

    • @saleelsreviewcutz8684
      @saleelsreviewcutz8684 4 года назад

      ഹായ് എല്ലാവർക്കും നമസ്കാരം .ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് . ഇംഗ്ലീഷ് ,തായ് ,കൊറിയൻ ,ജാപ്പനീസ് ,ഫ്രഞ്ച് ,തമിഴ് ,കന്നഡ ,തെലുങ്ക് സിനിമയുടെ റിവ്യൂസ് ആണ് .
      ദയവായി ചാനലിൽ കേറി നോക്ക് . ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി .
      Saleels ReviewCutz

  • @abhisoman1465
    @abhisoman1465 4 года назад +6

    10ൽ പഠിക്കുമ്പോ വായിച്ചത് 😍😍

  • @mrm3434
    @mrm3434 5 дней назад

    ഈ നോവൽ വായിച്ചതിനു ശേഷം
    ഉദയപേരൂർ വരെ പോകണമെന്ന് തോന്നി....
    Psc പഠിക്കുമ്പോൾ സുന്നഹദോസിനെ പറ്റി പഠിച്ചിട്ടുണ്ടെങ്കിലും detailed ആയി അറിയുവാൻ സാധിച്ചത് ഈ നോവൽ വഴിയാണ്.....
    അപ്പോ ഇത് ഒരു കഥാ സൃഷ്ടി ആയിരുന്നില്ലേ.....🥲

  • @aimanzaira3554
    @aimanzaira3554 2 года назад +1

    Njan eettavum kooduthal interest oode vaayichu theertha book. Vaayichu theernnappol ullil oru vedanayayirunnu.

  • @sajilch7052
    @sajilch7052 7 месяцев назад

    Thank you for your recommendation

  • @ashwinkv3715
    @ashwinkv3715 4 года назад +1

    The yellow lights of death! Beautiful ❤

  • @joicegeorge1490
    @joicegeorge1490 4 года назад +3

    Diego Garcia ♥️

  • @ShamsEasyRecipesMalayalam
    @ShamsEasyRecipesMalayalam 11 месяцев назад +1

    1ദിവസം കൊണ്ട് വായിച്ചു തീർത്തു കഥ യഥാർത്ഥമല്ല എന്ന് ഇപ്പൊ അറിഞ്ഞു ഞെട്ടിപ്പോയി , വായിക്കുമ്പോൾ ഉള്ള ഫീൽ... ക്ലൈമാക്സ്‌ ക്ലാരിറ്റി പ്രതീക്ഷിച്ചു...

    • @statuszone4288
      @statuszone4288 4 месяца назад

      ഹലോ ഞാൻ ഇതിൽ മെൽവിൻ മരിക്കുമെന്ന് അറിഞ്ഞു ഇനി വായിച്ചിട്ട് കാര്യമുണ്ടോ പ്ളീസ് റിപ്ലൈ

    • @ShamsEasyRecipesMalayalam
      @ShamsEasyRecipesMalayalam 4 месяца назад +1

      ഒരു കുഴപ്പവുമില്ല ധൈര്യമായി വായിക്കാം

  • @edisont5576
    @edisont5576 4 года назад +8

    കഥാപാത്രങ്ങളും സ്ഥലങ്ങളും സന്ദർഭങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്ന ചുരുക്കം ചില നോവലുകളിലൊന്ന്... Personally better than ആടു ജീവിതം...

  • @skumarthanal
    @skumarthanal 3 года назад +4

    എറണാകുള ത്തുള്ള ഒരു ബന്ധുവീട്ടിൽ പോയി ബോറടിച്ചിരിക്കുന്നതിനിടയിലാണ് ഈ പുസ്തകം കണ്ടത്.സമയം പോവാൻ വെറുതെ എടുത്തു നോക്കി.വായിച്ചു തുടങ്ങിയപ്പോൾ നിറുത്താൻ പറ്റുന്നില്ല. വായിച്ചു തീർക്കാൻ സമയവുമില്ല,തിരിച്ചു പോരാനുള്ള ട്രെയിനിന് നേരമായി.ഒന്നും നോക്കിയില്ല ബന്ധുവിന്റെ സമ്മതത്തോടെ ആ പുസ്തകവും കൊണ്ടു പോന്നു.
    വല്ലാത്തൊരു വായനാ അനുഭവമായിരുന്നു.
    പണ്ട് "പാണ്ഡവപുരം" വായിച്ചപ്പോൾ തോന്നിയ പോലെ സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്‌ഥ.