ആരാണ് തമ്പിമാർ ? തിരുവിതാകൂർ ചരിത്രത്തിലെ ചില പൊളിച്ചെഴുത്തുകൾ | Episode #2| Vellanad Ramachandran

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 112

  • @unnikrishnanb4358
    @unnikrishnanb4358 2 года назад +10

    സാറിന്റെ ചരിത്രപരമായ വീഡിയോകൾ വളരെ താത്പര്യത്തോടും കൗതുകത്തോടും കാണാറുണ്ട്. ഇതിൽ എന്റെ അഭിപ്രായം പറയട്ടെ. ഒരു രാജാവ് ദുഷ്ടനോ ക്രൂരനോ എന്ന് ഇന്ന് ജീവിക്കുന്ന നമുക്കെങ്ങനെ പറയാനാകും. ഒരു രാജ്യത്ത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതി അനുസരിച്ചാണ് മാർത്തണ്ഡവർമ്മയ്ക്ക് രാജ്യാധികാരം ലഭിക്കുന്നത്. ക്ഷാത്ര ഗുണമുള്ള രാജാവ് തന്റെ രാജ്യവിസ്തൃതി വിപുലപ്പെടുത്തുകയും ശത്രുക്കളെ ഉന്മൂലനം ചെയ്യുകയുമായിരുന്നില്ലേ അന്നത്തെ രാജനീതിക്കനുസരിച്ച് ചെയ്തത് എന്നല്ല എല്ലാ രാജാക്കന്മാരും അത് തന്നെയല്ലേ ചെയ്തിരുന്നത്. അങ്ങനെ നോക്കുയാണെങ്കിൽ തിരുവിതാംകൂറിലെ എക്കാലത്തെയും മികച്ച രാജാവായിരുന്നില്ലേ മാർത്താണ്ഡ വർമ്മ.എട്ടു വീട്ടിൽ പിള്ളമാരുടെ കഥയും യാഥാർത്ഥ്യവും കൗതുകമുണർത്തി. വെങ്ങാനൂർ പിള്ളയുടെ തറവാട് കുളംതോണ്ടിയ മാർത്താണ്ഡൻ കുളം സിവിയുടെ കഥയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാകാം.

    • @JayaKumar-fg4wu
      @JayaKumar-fg4wu 26 дней назад

      പിള്ള എന്നതിന് രേഘയുണ്ടോ?
      1919 സെപ്റ്റംബർ 8ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള ഒരു റവന്യൂ രേഘയിൽ വെങ്ങാനൂർ ദേശത്തെ "എട്ട് വീട്ടിൽ നാടാർ ഊളിയൻ അനന്ദരാമയ്യർ" എന്ന് കൃത്യമായി പറയുന്നു.
      ഇതിനെ കുറിച്ച് വ്യക്തമായൊരു വീഡിയോ ശ്രീ. രാമചന്ദ്രൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു🙏

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 2 года назад +4

    പുതിയ അറിവുകൾ പകർന്നു തന്ന രാമചന്ദ്രൻ മാഷിന് അഭിനന്ദനങ്ങൾ.

  • @abhilashbhaskar9762
    @abhilashbhaskar9762 4 года назад +8

    അക്ഷരാർത്ഥത്തിൽ ഇതൊരു പൊളിച്ചെഴുത്താണ്..... 🙏🙏🙏

  • @gopikrishnanep2533
    @gopikrishnanep2533 4 года назад +6

    നന്ദി സർ
    ഗോപികൃഷ്ണൻ

  • @johnpunalal1048
    @johnpunalal1048 4 года назад +8

    Very interesting and informative.... good wishes...

  • @m.g.pillai6242
    @m.g.pillai6242 4 года назад +11

    History is an interesting subject!
    Awaiting for another history.

    • @agn90
      @agn90 3 года назад

      History is a subject for retired persons.. 😀

  • @jagulp.g1138
    @jagulp.g1138 3 года назад +5

    നല്ല അവതരണം സാർ

  • @IbySabu
    @IbySabu 21 день назад +2

    Thampi thankachi🎉❤❤❤

  • @augustinjames7584
    @augustinjames7584 3 года назад +2

    Sir really you are unearthing the real story

  • @Ninja3456ft
    @Ninja3456ft 2 года назад +4

    തമ്പിമാരെക്കുറിച്ചുള്ള അറിവ് ചരിത്രവിസ്മയം.

  • @varkalaasokkumar231
    @varkalaasokkumar231 4 года назад +3

    very good sir

  • @vijaykalarickal8431
    @vijaykalarickal8431 4 года назад +2

    Informative

  • @abyabraham9655
    @abyabraham9655 4 года назад +3

    Excellent , ഉഗ്രൻ തമ്പി , ശാന്തൻ തമ്പി എന്നും ഇവരെ കുറിച്ച് പറയാറുണ്ട് എന്ന് തോന്നുന്നു ?

    • @vellanadramachandran2461
      @vellanadramachandran2461 4 года назад

      അത് ചരിത്രകാരൻമാർ കൊടുത്ത പേരാണ്.

    • @parvathygopinathan7852
      @parvathygopinathan7852 19 дней назад

      അവർ രാമൻപിള്ളയുടെ ധർമ്മരാജയിൽ രാജാവിനെതിരെ പട നയിക്കാൻ വരുന്ന രാമനാമoത്തിൻ്റെ വംശത്തിലെ ഇരട്ടകൾ അല്ലേ?ത്തി​@@vellanadramachandran2461

  • @jobyjoy8802
    @jobyjoy8802 3 года назад +3

    നന്ദി നല്ല അറിവുകൾ

  • @jagulp.g1138
    @jagulp.g1138 3 года назад +2

    രസമുള്ള കഥകൾ.. സിനിമക്കുള്ള കഥകൾ

  • @prasadacharya7604
    @prasadacharya7604 21 день назад +2

    പപ്പു തമ്പി. രാമൻ തമ്പി - ഇവർ കാലക്രമത്തിൽ - രാമനും ലക്ഷ്മണനുമായി കഥ മാറ്റി എഴുതും

  • @SureshKumar-nh7dy
    @SureshKumar-nh7dy 2 года назад +1

    അറിവ് നൽകിയതിന് നന്ദി 🙏

  • @JayaKumar-fg4wu
    @JayaKumar-fg4wu 26 дней назад +2

    അക്കാലത്ത് വേണാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഇന്നത്തെ തലസ്ഥാനമായ ഇന്നത്തെ തക്കല പിരപ്പൻകോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരണിയൽ - പദ്മനാഭപുരം രാജകൊട്ടാരങ്ങൾ സ്ഥിതിചെയ്തിരുന്നത് അവിടെയാണ്. അതിനടുത്തായി അമ്മാണ്ടിവിള എന്ന സ്ഥലത്ത് ഈ രാമൻ തമ്പിക്കും, പപ്പു തമ്പിക്കുമുള്ള ക്ഷേത്രത്തിൽ ഇന്നും ജനം ആരാധന നടത്തുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് മേലാംകോഡ് ഉമ്മിണിതങ്കക്ക് പ്രതിഷ്ഠയുള്ള ക്ഷേത്രവും! അവിടെയുള്ള ജനങ്ങൾ വൈകാരികമായി ബാലരാമവർമ്മയുടെ കുടുംബത്തെ ഇഷ്ടപ്പെട്ടത്കൊണ്ടും, അവരുടെ ഭാഗത്ത് ന്യായം ഉള്ളത്കൊണ്ടുമാണോ രാജ്യതലസ്ഥാനം അനന്ദൻ കാട്ടിലേക്ക് മാറ്റിയത്?

  • @nandakumarnair8115
    @nandakumarnair8115 4 года назад +1

    Very nice

  • @rajeevr601
    @rajeevr601 Год назад +1

    ചരിത്രങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളതു പോലെ ആയിരിക്കും പറയുന്നത്

  • @ravindrannair1370
    @ravindrannair1370 4 года назад +2

    👍

  • @jayadevss9152
    @jayadevss9152 4 года назад +1

    👌👍

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 17 дней назад +1

    ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പിന്നീട് ഭരണാധികരും സ്തുതിപാഠകരും എങ്ങനെ മാറ്റിമറിച്ചുവെന്ന് സത്യസന്ധമായി വിവക്കാമോ സർ?

  • @mthejus6740
    @mthejus6740 4 года назад +4

    ചരിത്രം മറനീക്കുമ്പോൾ..

  • @ദോഷൈകദൃക്ക്-ഠ6ല

    🙏🙏

  • @joshiantony1409
    @joshiantony1409 3 месяца назад

    👍👍🙏🙏👌👌

  • @abilashnair5266
    @abilashnair5266 4 года назад +2

    Sir melancode kshethrathinu e charithravumayi bandhamundo

    • @vellanadramachandran2461
      @vellanadramachandran2461 4 года назад

      ചില ഐതീഹ്യങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു കാണുന്നു.തമ്പിമാരുടെ കൊലപാതകത്തിനു ശേഷം കൊച്ചു മണിത്തങ്ക ആത്മഹത്യ ചെയ്തു എന്നും 'അവരുടെ ആത്മാവാണ് മേലാങ്കോട്ട് കുടികൊള്ളുന്നതെന്നും ഐതീഹ്യo
      ഐതീഹ്യപ്രകാരം കൊച്ചു മണിത്തങ്കയുടെ പേരു് നീലമ്മപ്പിള്ള എന്നാണ്.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    അഭിരാമയെ വിവാഹം കഴിക്കുന്നതിനു മുൻപ്... അവരിൽ ഉണ്ടാകുന്ന കൂട്ടികൾക്കു രാജഭരണം കൈമാറണം എന്ന് രേഖ രാജീവിൽ നിന്ന് അഭിരാമയുടെ അച്ഛൻ എഴുതി വാങ്ങിയിരുന്നു 🙄🤔

  • @aravindbhaskar7243
    @aravindbhaskar7243 21 день назад +1

    അയോദ്ധ്യയിൽ നിന്നും ഒരു കൊച്ചു കുമാരപിളള😂

  • @jacobvengal3456
    @jacobvengal3456 2 года назад +1

    Is it wise to think the time
    of Kerala formation , portion of Maher oil, kanyakumari is given to
    Current chinnai.
    It is a distructive loss to
    Kerala

  • @mdsmenon
    @mdsmenon 4 года назад +5

    ഈ ചരിത്രം വായിക്കാൻ പറ്റിയ പുസ്തകങ്ങൾ ഏതൊക്കെ ആണ് സർ?

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +5

      വേണാടും തിരുവിതാംകൂറും - ചിന്ത
      കേരളത്തിൻ്റെ സാംസകാരിക ചരിത്രം -
      ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
      സഞ്ചാരികൾ കണ്ട കേരളം - ഡി.സി

    • @mdsmenon
      @mdsmenon 4 года назад +3

      @@vellanadramachandran2461 Thank you

  • @R_Engg
    @R_Engg Год назад

    Book name : Natural Calamities and the Great Mughals by : C. M. Agrawal

  • @anilnaroor9128
    @anilnaroor9128 4 года назад +3

    പഞ്ചവൻ കാട് സിനിമ മാർത്താണ്ഡ വർമയെ വില്ലനാക്കി തോപ്പിൽ ഭാസി എഴുതിയതല്ലേ?

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +2

      അത് വൈക്കം ചന്ദ്രശേഖരൻ നായരുടെ ഒരു നോവലാണു്.

  • @abilashnair5266
    @abilashnair5266 4 года назад +1

    E video il paramarsikkunna sthalangal kanan thonnu nnundo

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +3

    ചരിത്രം

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 года назад +4

    ഈ കഥയിലെ വില്ലൻ വീര മാർത്താണ്ട വർമ്മ തന്നെ, ഇപ്പോൾ അദ്ദേഹത്തെ വാഴ്ത്തി പാടുന്നു

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +5

      മുഗളന്മാരുടെ കാര്യത്തിലും.വാരിയൻ കുന്നന്റെ കാര്യത്തിലും ഇതൊക്കെ അല്ലെ ഇപ്പോൾ നടക്കുന്നെ ?

    • @ninestars7289
      @ninestars7289 4 года назад +3

      പോടാ പോയി സ്വന്തം മതകാര്യം നോക്കടാ

    • @riderkeshu
      @riderkeshu 24 дня назад

      ഇത് തുണ്ട് കഥബുക് ന്റെ ചരിത്രമല്ല.... നിന്റെ തരത്തിൽ പോടാ

    • @prasadacharya7604
      @prasadacharya7604 21 день назад

      ഇപ്പോൾ ഉള്ള തമ്പുരാട്ടിമാരുടെ വിട്ടീൽ കേട്ടാൽ -:സത്യത്തിൻ്റെ കണ്ണിൽ പൊടി ഇടുന്നു.

  • @deepakpillai7068
    @deepakpillai7068 24 дня назад

    U says right I am decedent of Ettu Veetil Pillai.....Marthadavarama should not be celebrated

  • @prasadacharya7604
    @prasadacharya7604 22 дня назад +1

    വെള്ളാളർ - ഉഴവർ ആണോ!

  • @prasadl2896
    @prasadl2896 20 дней назад +1

    ഒരുകാരൃം ചോദിച്ചോട്ടെ .. മാർത്താണ്ഡൻ തന്നെ ഹിരണൃഗർഭം എനചടങ്ങിലൂടെയാണ് വർമ്മസ്ഥാനപ്പേര് സ്വീകരിച്ചത് പിന്നെങ്ങനെ മാർത്താണ്ഡന്റ അമ്മാവന് വർമ്മപേര് കിടിയത്?

  • @kavirajan3735
    @kavirajan3735 2 года назад

    😂 enthuva ? Annu nanjinadu keralam ayirunnu

  • @prasadacharya7604
    @prasadacharya7604 22 дня назад +1

    മാർത്താണ്ഡവർമ്മ - നീ ചൻ, ചതിയൻ -

  • @neethinyam1242
    @neethinyam1242 3 года назад

    Thiuvithamkoor sarkarinte bhooniyamam anusarich kristyanikalkku mathrame vasthu udamasthavakasam undayrinnullu. Nayanmark tharavadinte perilum, Kshatriyark kovilakathinte perilum, Nampoothirimark illathinte perilum mathrame vasthu register cheyuvan avakasam undayrinnullu. Nair tharavattile oro angathinum tharavadinte vaka bhooswathinmel kaivasavakasam mathrame undayrinnullu. Ithu mudrapathrathil ezhuthi Thahazildare konde attest cheyikkukayum pathivayirunnu. Annal tharavadinte peril mathrame register cheythu kittathullayirunnu. Purushanmmarude perilulla kaivasavakasam athehathinte kalashesham anintharavanmark kaimariyirunnu. Sthreekalude perilulla kaivasavakasam pen makkalude perilekkum kaimariyirunmu. Udamasthavakasam apposhum tharavadinte peril mathram ayirunnu. Kristyanikalude vasthukkal swantham peril ayirunnu register cheithirinnathu.

  • @vishnumaya_temple_trivandrum
    @vishnumaya_temple_trivandrum 4 года назад +2

    Namaste thampy എന്നത് 1850 മുൻപ് ജാതി വ്യവസ്ഥ ആയിരുന്നോ അതോ sttanam പേര് ആയിരുന്നോ??

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +4

      ക്ഷത്രിയ ശൂദ്ര ബന്ധങ്ങളിൽ പിറക്കുന്ന ആൺകുട്ടികൾ തമ്പിമാരെന്നും പെൺകുട്ടികളെ തങ്കച്ചിമാരെന്നും വിളിച്ചിരുന്നു.

    • @vellanadramachandran2461
      @vellanadramachandran2461 4 года назад

      I

    • @JWAL-jwal
      @JWAL-jwal 4 года назад +1

      @@vellanadramachandran2461, *ശൂദ്ര ബന്ധം എന്നാൽ നായന്മാരുമായുള്ള ബന്ധത്തെയാണോ ഉദ്ദേശിക്കുന്നത്? അതോ ക്ഷത്രിയരല്ലാത്ത മറ്റെല്ലാ ജാതിക്കാരുമായുള്ള ബന്ധവും പെടുമോ? ക്ഷത്രിയർ ക്ഷത്രിയ കുടുംബങ്ങളിൽ നിന്ന് കല്യാണം കഴിച്ചുണ്ടാകുന്ന ആൾക്കാരുടെ പേരിന്മേൽ തമ്പിക്കും തങ്കച്ചിക്കും പകരം എന്താണുണ്ടാവുക*?🤔

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +1

      @@JWAL-jwal ഈഴവരാദി പിന്നോക്കാർ ഒഴികെയുള്ള നാലാം വർണക്കാർ ഇതിൽ പെടും

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 года назад +1

      @@JWAL-jwal മലയാള ശൂദ്രർ എന്നത് നായന്മാർ ആണ്, ഈഴവർ തൊട്ട് ഉള്ളവർ പഞ്ചമർ ആണ്,

  • @badarudeenh2394
    @badarudeenh2394 3 года назад +4

    ദുഖകരം - ചരിത്രത്തിലെ വിശുദ്ധന്മാർ എല്ലാം വില്ലന്മാരാണ് - അവർ കൂലി കൊടുത്തെഴുതിച്ച ചരിത്രത്തിൽ നായകന്മാരും വിശുദ്ധന്മാരും - മഹാഭാരതം പോലും അങ്ങനെയാണ് - രാജ്യാധികാരത്തിന് ഒരർഹതയുമില്ലാതിരുന്ന പാണ്ഡവന്മാരാണ് നായകന്മാർ - യഥാർദ്ധ അവകാശികളായ കൗരവന്മാർ വില്ലന്മാരും - കള്ളും കുടിച്ച് ചൂതും കളിച്ച് തോറ്റപ്പോൾ പോലും കള്ളച്ചുത് എന്ന ആനുകൂല്യം നൽകിയിരിക്കുകയാണ് - എല്ലാം ജയിച്ചവന്റെ ചരിത്രം🔥🔥🔥

    • @agn90
      @agn90 3 года назад +1

      ജയിക്കുന്നവൻ പറയുന്നതാണ് "ചരിത്രം"...

    • @padmakumar3947
      @padmakumar3947 2 года назад +1

      പാണ്ഡുവിന്റെ പുത്രന്മാരല്ല
      പണ്ഡവർ എന്ന കാര്യം വിസ്മരിക്കപ്പെടുകയാണ്.
      യമധർമ്മപുത്രനായ യുധിഷ്ഠിരൻ എങ്ങനെ രാജാവകാശിയാകും
      ചരിത്രം എന്നും ജയിച്ചവന്റേയും തരം പോലെ കാലുമാറുന്നവന്റേയും എട്ടുകാലി മമ്മൂഞ്ഞ് മാരുടേയും സൃഷ്ടി ആണ്

    • @SR-hp4tp
      @SR-hp4tp 10 месяцев назад +3

      എന്നിട്ടെന്താ ടിപ്പുവിന്റെ കാര്യം പറയുമ്പോൾ മാത്രം സുഡാപ്പികൾക്കി കുരു പൊട്ടുന്നത്???

  • @minnal9864
    @minnal9864 23 дня назад

    രാജഭക്തർ സഹിക്കില്ല.

  • @g.s.ag.s.a2013
    @g.s.ag.s.a2013 4 года назад +3

    ഉമ്മിണി തങ്ക ആരാണ്

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +4

      യഥാർത്ഥ പേരു് കൊച്ചു മണിത്തന്നു.തമ്പിമാരുടെ ഏക സഹോദരി

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +4

      കൊച്ചു മണിത്തങ്ക എന്നു തിരുത്തി വായിക്കണം.

    • @thrippappoor7392
      @thrippappoor7392 4 года назад +3

      ഈ രാജചരിത്രത്തിൽ തമിഴ് നാടാർ ക്ഷത്രിയർ എന്നറിയപെടുന്നവരുടെ പിന്മുറക്കാർ ആണോ ഈ തൃപ്പാപ്പൂർ ,ഞാൻ സംഘ കാല ചരിത്രത്തിൽ പഠനം നടത്തിയപ്പോൾ അറിയാൻ സാധിച്ചു ,

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +6

      @@thrippappoor7392 ഉറപ്പിച്ചു പറയാൻ രേഖകളില്ല സംഘകാലത്തെ ആയർഗോത്രത്തിൽ നിരവധി ആവാന്തരവിഭാഗങ്ങളുള്ളതായി കലിത്തൊക എന്ന കൃതിയിൽ സൂചനയുണ്ട്. മതിലകം രേഖകളിൽ നാടാർ സമൂഹത്തെ നാടായർ എന്നും ചില പട്ടയങ്ങളിൽ ബ്രഹ്മ കുലക്ഷത്രിയർ എന്നും പറഞ്ഞു കാണുന്നു

    • @thrippappoor7392
      @thrippappoor7392 4 года назад +3

      സെൻസെസ് റിപ്പോർട്ട്‌ 1921 ഇതിൽ നാടാർ ഭാഗത്തു തൃപ്പാപ്പൂർ എന്നും കൊടുത്തിരിക്കുന്നു

  • @thomassebastian9158
    @thomassebastian9158 23 дня назад +1

    സ്ക്രിപ്റ്റില്ലാത്ത അവതരണത്തിൽ ഒരു പാട് ആവർത്തനങ്ങൾ വരുന്നു . അവതരണം വളരെ മോശം.

  • @shinevalladansebastian9964
    @shinevalladansebastian9964 4 года назад +4

    ആർഷാ ഭാരതത്തെ നിങ്ങൾക്കു ഭയമില്ലേ സർ ❤❤❤❤❤

    • @bonmarshealva396
      @bonmarshealva396 4 года назад +2

      അങ്ങനെയും ഒന്നുണ്ടോ 😂

    • @sukeshsu7399
      @sukeshsu7399 4 года назад +1

      @@bonmarshealva396 ചങ്കര ചക്കീ ചരിതം എന്നൊരു ചരിത്രമുണ്ട്. അതിന്റെ പതിമൂന്നാം സ്കന്ധമാണ് ആർഷഭാരതചരിത്രം.

    • @johnskuttysabu7915
      @johnskuttysabu7915 Год назад +1

      Fascisathinte..paryayamaya.islam.mathathekurichu..nannayittariyam..

  • @sathiajitht1567
    @sathiajitht1567 4 года назад

    ,🐒🐒🐒🐒🐒🐒🐒🤭

  • @kavirajan3735
    @kavirajan3735 2 года назад +4

    അഭിരാമി വന്നത് അയോധ്യയിൽ നിന്നാണ് (അയോത്തിപ്പട്ടണം) .പരസ്പര വിരുദ്ധമായ കാര്യങ്ങൾ പയറ്റരുത്

    • @fredyjon81
      @fredyjon81 16 дней назад

      Onnu podoo. It's a place near Salem.

  • @agn90
    @agn90 3 года назад

    മാർത്താണ്ഡവർമയുടെ കാലത്ത് "republic' എന്ന ഒരു concept അന്നത്തെ കേരളത്തിൽ അറിയാമായിരുന്നൊ?
    (ഒരു സംശയം ആണ്.. എതിർപ്പല്ല)

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 года назад +2

    വെള്ളാളർ അതിലുള്ള മറ്റൊരു വിഭാഗം മുതലിയർ വർമ്മൻമാർ ചോഴിയ വെള്ളാളർ കാനം ശങ്കരപ്പിള്ള വിശദീകരിക്കുന്നുണ്ട് എട്ടര യോഗം പോറ്റിമാറിൽ മൂന്നു പണ്ഡാരങ്ങളെ പറയുന്നുണ്ട് ഇവരും വെള്ളാളരുടെ പുരോഹിത വിഭവമായ ശൈവ പിള്ളമാർ കാവേരി പൂമ്പട്ടണം എന്ന സ്ഥലത്തുനിന്നും വന്നുയെന്ന ചരിത്രം ശെരിയാണോ?

    • @vellanadramachandran2461
      @vellanadramachandran2461 4 года назад +1

      എട്ടരയോഗക്കാരിൽ പുഷ്പാഞ്ജലി സ്വാമിയാർ നമ്പൂതിരിയും മറ്റുള്ളവർ തുളു ബ്രാഹ്മണരുമാണ്

    • @vellanadramachandran2461
      @vellanadramachandran2461 3 года назад +1

      @@sudhishkumar2369 174 l ലെ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് തിരുവിതാംകൂറിന് യൂറോപ്യൻ മാതൃകയിലുള്ള പട്ടാളം രൂപപ്പെടുത്തുന്നത്. അതിൻ്റെ ചുമതലക്കാർ ഡച്ചുകാരിൽ നിന്ന് തിരുവിതാംകൂർ ഭാഗത്തേക്ക് കൂറുമാറിയ ഡില നായിയും ഡുവൽ ഷോട്ടുമായിരുന്നു. ജാതിഭേദമില്ലായിരുന്ന അവരാണ് ഈഴവർ, ക്രിസ്ത്യാനികൾ, മുക്കുവർ 'മുസ്ലീങ്ങൾ എന്നിവർക്ക് പട്ടാളത്തിൽ പ്രവേശനം നൽകിയത്.

    • @vellanadramachandran2461
      @vellanadramachandran2461 3 года назад +2

      @@sudhishkumar2369 ഈ പറഞ്ഞ അഭിപ്രായങ്ങൾക്കൊന്നും വ്യക്തമായ തെളിവുകൾ ഇല്ല. ഓരോരുത്തരും അവരവരുടെ ഭാവനയനുസരിച്ച് കഥകൾ സൃഷ്ടിക്കുകയാണു് ചെയ്യുന്നത്.സംഘ കാല ചേരൻമാർ എന്ന ആദി ചേരൻമാർ ദ്രാവിഡ ഗോത്രക്കാരായിരുന്നു എന്ന് പഴന്തമിഴ് പാട്ടുകളിൽ നിന്നറിയാം. ഒമ്പതാം നൂറ്റാണ്ടിൽ അധികാരത്തിലെത്തിയവർ ബ്രാഹ്മണ ഭക്തരായിരുന്നു എന്നും അതൊരു കേന്ദ്രീകൃത ഭരണമല്ലന്നും തീർച്ചയാണു. ചാതുർവർണ്യം പൂർണമായും രൂപപ്പെടാതിരുന്ന കേരളത്തിൽ ബ്രാഹ്മണരും ശൂദ്രരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രാഹ്മണരുടെ ദയ കൊണ്ട് ക്ഷത്രിയരാക്കപ്പെട്ട ശൂദ്രരാണ് കേരളീയരാ രാജാക്കൻമാർ. അവരിൽ നിരവധി ജാതിക്കാരും ജാതി സങ്കരൻമാരും ഉൾപ്പെടും

    • @rajeevr601
      @rajeevr601 Год назад

      @@vellanadramachandran2461 ആദ്യ കാലത്ത് ശൂദ്രൻ കൃഷിക്കാരൻ മാത്ര മാണ് ഉണ്ടായിരുന്നത്
      പിന്നീട് കൃഷി സാധനം വിൽക്കാൻ വൈശ്യർ
      പിന്നെ ക്ഷത്രിയർ ധനം സംരക്ഷിക്കാൻ
      പിന്നീട് പുരോഹിതൻ കൃഷിക്ക് അഭിവൃദ്ധി ഉണ്ടാകാൻ പുരോഹിതർ
      ആദ്യ കാലത്ത് ബ്രാഹ്മണൻ ദരിദ്രനായിരുന്നു.

  • @sukeshsu7399
    @sukeshsu7399 4 года назад +3

    വിരസവും ശുഷ്കവുമായ പ്രഭാഷണം. കാമ്പോന്നും കാണാനില്ല രാജപക്ഷ ചരിത്രവുമായി വ്യത്യാസം ഒന്നുമില്ല രാമർകഥയും 'റിപ്പബ്ലിക്ക് 'എന്ന വാക്കുമായി എന്തു ബന്ധം ?

  • @vvgeorge9947
    @vvgeorge9947 4 года назад

    തിരുവിതാംകൂറും കൊച്ചിയും മലബാറും ഉൾപ്പെടെ അടിമച്ചങ്ങലയിൽ കോർത്ത് ആയുധ കച്ചവട മാഫിയയ്ക്കും
    അമേരിക്കൻ നിയന്ത്രിത ബ്ലയിഡ് സ്ഥാപനങ്ങൾക്കും കൊള്ളയടിക്കാൻ അനുവദിച്ചു രാഷ്ട്രീയ കോമാളികൾ അരങ്ങു വാഴുമ്പോൾ ഈ വക പഴങ്കഥ കൾക്ക് എന്ത് പ്രയോജനം.
    നമ്മുടെ ഗതികേട് തിരിച്ചറിയാൻ കഴിയട്ടെ.

  • @ajayakumarv1450
    @ajayakumarv1450 4 года назад +3

    ഹൊ എന്തൊരു കണ്ടുപിടുത്തം.ഇവനൊക്കെ വേറെ പണി ഒന്നുമില്ലേ.ജനങ്ങളിൽ വിഭജനം ഉണ്ടാക്കി ചില ചില ദുഷ്ട ശക്തികൾ ക്ക് കുഴൽ ഊതി നടക്കുന്നവരെ ഒറ്റപ്പെടുത്തുക.ഒരു രാഷ്ട്രീയ നേതാവ് താൻ പറയുന്നപോലെ കേരള ചരിത്രം എഴുതാൻ മുൻപ് നിർദേശിച്ചു.എന്നാല് നടന്നില്ല.ഇത്തരത്തിൽ ചരിത്രം മാറ്റി എഴുതുന്നതിനു വിദേശ ഫണ്ട് കിട്ടുന്നുണ്ടോ എന്ന് സംശയം.