എളിയ നിലയിൽ നിന്ന് നമ്മുടെ പ്രിയ താരമായി വളർന്ന ഹരീഷ് കണാരന്റെ വിജയ കഥയും ഒപ്പം വാഹന കഥകളും....

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1 тыс.

  • @shemeermambuzha9059
    @shemeermambuzha9059 Год назад +849

    കഷ്ടപ്പെട്ട് അധ്വാനിച്ച് ഉന്നതങ്ങളിൽ എത്തിയ പ്രിയ കലാകാരന് അഭിനന്ദനങ്ങൾ❤

    • @Ajumalajumalvp
      @Ajumalajumalvp Год назад +1

      Pakistan

    • @Ajumalajumalvp
      @Ajumalajumalvp Год назад

      Ghfg😪 fnf korbo
      Snfggdgdfhdhfn kgkg😅😪😪🥳😪dndjggf

    • @ashcreatives9118
      @ashcreatives9118 Год назад

      ​@@Ajumalajumalvp💀Italy

    • @അരവിന്ദൻ
      @അരവിന്ദൻ Год назад +1

      1981 l ..maruthi 800 irangitulllaaaa

    • @oblivion_007
      @oblivion_007 Год назад

      ഇങ്ങേരുടെ കണാരൻ കോമഡി കോപ്പി ആണ്... 1998 ൽ ഇറങ്ങിയ ഓണത്തിനിടക്ക് പുട്ട് കച്ചവടം കാസറ്റ് കേട്ടാൽ മനസിലാകും

  • @jksallinone301
    @jksallinone301 Год назад +263

    വീട് നല്ല ഗംഭീരം🎉 ഹരീഷ് വളരെ സാധാരണക്കാരൻ ആയ ഒരു വ്യക്തിത്വം...❤

  • @sajeevpk7985
    @sajeevpk7985 Год назад +113

    കോഴിക്കോട്ടുകാരുടെ നിഷ്കളങ്കതയും എളിമയും തുറന്നുള്ള സംസാരവും ഹരീഷ് കണാരനിലൂടെ കാണുവാൻ കഴിയുന്നു. Very good episode.ഹരീഷിന് ഇനിയും നല്ല കോമഡി വേഷങ്ങൾ സിനിമകളിൽ കിട്ടട്ടെ.

  • @shaijugeorge6694
    @shaijugeorge6694 Год назад +134

    കഷ്ടപ്പാടിൽ നിന്നും പടുത്തുയർത്തിയ ജീവിതം കണ്ട് മനസ്സു നിറഞ്ഞു

  • @jayeshkundukulam7420
    @jayeshkundukulam7420 Год назад +116

    വീടും കാറും മനുഷ്യബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ഇടങ്ങൾ ❤❤❤

  • @Flamingovision81
    @Flamingovision81 Год назад +238

    എന്നും ഓർമിക്കുന്ന കഥാപാത്രം ജാലിയൻ കണാരൻ 😄

  • @sanjusajeesh6921
    @sanjusajeesh6921 Год назад +52

    എല്ലാ വിജയകഥയുടെ പുറകിലും ഒരു കഷ്ടപ്പാടിൻ്റെ കഥ കൂടെ ഉണ്ട് എന്നതിന് മറ്റൊരു ഉദാഹരണം ഹരീഷ് കണാരൻ....😊

  • @kareem-ps7ct
    @kareem-ps7ct Год назад +52

    തിരശീലക്കു പിറകിലുള്ള ഹരീഷ് 'കണാരൻ 'അവതരിപ്പിച്ച ബൈജു വിനു ആശംസകൾ

  • @manitharayil2414
    @manitharayil2414 Год назад +51

    പ്രിയപെട്ട ഹരീഷ് കണാരന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @ajayankrishnan8368
    @ajayankrishnan8368 Год назад +2

    എന്ത് മാനസിക സംഘർഷങ്ങൾ , വിഷമം എന്നിവ ഉണ്ടായാൽ ഉടനെ കാണും ജാലിയൻ കണാരന്റെ ലീലാവിലാസങ്ങൾ , അത് കണ്ട് കഴിഞ്ഞാൽ പിന്നെ മനസ്സ് fresh ആവും , എത്ര കണ്ടാലും കേട്ടാലും ഇഷ്ടം കൂടിക്കൊണ്ടേ ഇരിക്കും അതാണ് ഹരീഷ് എന്ന ഈ മനുഷ്യൻ ,
    Thanks ബൈജു ഏട്ടാ ഹരീഷിനെ കൊണ്ടു വന്നതിന്

  • @rahulrnair2255
    @rahulrnair2255 Год назад +60

    ജാലിയൻ കണാരൻ കോഴിക്കോടുകാരുടെ മുത്ത്😍
    തളള് എന്ന് പ്രയോഗം മലയാള ഭാഷക്ക് സംഭാവന ചെയ്ത കലാകാരൻ 👍

    • @DkWatches
      @DkWatches 8 месяцев назад

      Nirmal palazhi also pulli ee pulli parayane thall paranj vann hareesh ettan Nirmal ettan

  • @muhammadrajnas1940
    @muhammadrajnas1940 Год назад +24

    അത്യാഗ്രഹം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ ഹരീഷിൻ്റെ വിജയം. ജീവിത വിജയത്തിൽ ഒരു പൊൻ തൂവൽ ആയി ഭാര്യയും.

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +24

    നിഷ്കളങ്കരുടെ സംസാരം എത്രനേരം വേണമെങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ്.😊.......അവർ കടന്നുപോയ ജീവിത വഴികൾ.

  • @Shymon.7333
    @Shymon.7333 Год назад +4

    വളരെ ഏറെ സത്യസന്ധമായി ഒരു കളങ്കവും ഇല്ലാതെ ഉള്ള സംസാരം ഇത്രയും പ്രശസ്തി ഉണ്ടായിട്ടും പഴയ ജോലിയും പഴയ കാര്യങ്ങളും തുറന്ന് പറയാൻ കാണിച്ച നല്ല മനസ്സ് ❤❤❤❤

  • @ziya1013
    @ziya1013 10 месяцев назад +1

    കേരളത്തിന്റെ യോഗി ബാബു 🥰👍👍

  • @ajeeshputhussery334
    @ajeeshputhussery334 Год назад +11

    ഒന്നും ഇല്ലായ്മയിൽ നിന്നും സ്വയം പ്രയത്നങ്ങൾ കൊണ്ട് വളർച്ചയിൽ എത്തിയ ഹരീഷ് കണാരന് ഒരായിരം അഭിനന്ദനങ്ങൾ,, ഇനിയും വളർച്ചയുടെ പടവുകൾ താണ്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, ഒപ്പം ബൈജു ചേട്ടന് വേണ്ടിയും 🙏🏻

  • @arung337
    @arung337 Год назад +37

    വീട് ഒരു രക്ഷയുമില്ല..... ആ വീട്ടിൽ പുള്ളി പൂർണ ത്രിപ്ത്തനാണെന്ന് ആ മുഖം നോക്കിയാൽ അറിയാം... ❤

  • @nibrazabubaker
    @nibrazabubaker Год назад +13

    Celebrity എപ്പിസോഡിൽ ആദ്യമായിട്ടായിരിക്കും ബൈജുചേട്ടനെ ഒരു നിമിഷം പോലും ശ്രദ്ധിക്കാതെ മുഴുവൻ കണ്ടുത്തീർത്തത്. അത്രക്കും രസകരമാണ് ഹരീഷേട്ടന്റെ സംസാരം കേൾക്കാൻ. എന്തൊരു കുലീനത. Very simple and humble personality. ജീവിതത്തിൽ എല്ലാവിധ വിഷയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു🎉🎉

  • @shanumoviesvlogs
    @shanumoviesvlogs Год назад +5

    *ചെറുപ്പം നന്നായിട്ട് അധ്വാനിച്ചു... ഒരിക്കൽ പോലും സിനിമയിൽ വരില്ലെന്ന് വിചാരിച്ച വ്യക്തി....ഹരീഷേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വളരെ പോസിറ്റീവായിട്ട് തോന്നിയ വീഡിയോ* ♥️♥️♥️

  • @harikrishnanmr9459
    @harikrishnanmr9459 Год назад +20

    ഒരു സെക്കന്റ് പോലും മടുപ്പിക്കാത്ത വീഡിയോ.നല്ല ഒഴുക്കിൽ അങ്ങനെ അവസാനം വരെ എത്തി ❤

  • @narkuasmr7012
    @narkuasmr7012 Год назад +12

    വ്ലോഗിങ് ചെയ്യുന്ന യുവ തലമുറ ഒന്ന് കണ്ട് പഠിക്കേണ്ടതുണ്ട് ബൈജു നായരെ ഏത് പ്രോഗ്രാം എടുത്താലും നമ്മൾ കണ്ടിരുന്നു പോകും അതാണ് ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ.... മനസ്സ് നിറയും...കണാരൻ എത്രയോ സിംപിൾ ആണെന്ന്...keep it up 🎉❤❤

    • @anoopantony7104
      @anoopantony7104 2 месяца назад

      ബൈജു ചേട്ടൻ യൂട്യൂബ് ലെ തറവാടി അല്ലെ 💞

  • @sureshpararath
    @sureshpararath Год назад +4

    സാധാരണ ഇന്റർവ്യൂവിൽ നിന്നും വ്യത്യസ്തമായി , guest നെ സ്വന്തം ഇഷ്ടപ്രേകരം കാര്യങ്ങൾ പറയാൻ ചാൻസ് കൊടുത്ത് വളരെ നന്നായിട്ടുണ്ട്. ...

  • @shameemkk5054
    @shameemkk5054 Год назад +7

    ഒരുപാട് കഷ്ടപ്പാടിൽ നിന്നും സ്വന്തമായി ഒരു ഇടം കണ്ടെത്തിയ കലാകാരൻ,
    എപ്പോഴും എല്ലിമയിൽ മാത്രം സംസാരിക്കാൻ ഇഷ്‌ടമുല്ല നല്ലാ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ
    ജാലിൻ കണാരൻ... 🔥🔥🔥🔥

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 Год назад +38

    പലപ്പോളും സന്തോഷം കൊണ്ടോ എന്തോ കണ്ണു നിറഞ്ഞു പോയി

  • @asifiqq
    @asifiqq Год назад +6

    വളരെ നല്ല ആത്മാർത്ഥ ഉള്ള കലാകാരൻ. ഹരീഷ് വളരെ സാധാരണക്കാരൻ ആയ ഒരു വ്യക്തിത്വം .👍

  • @MAHETHILAK
    @MAHETHILAK 9 месяцев назад +1

    ആങ്ങറെ കാണുമ്പോൾ കലാഭവൻ ഷാജുവിനെ പോലെ തോന്നുന്നു 🥰

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +27

    അടുത്തഭാഗം കാണാനും കേൾക്കാനും ഇതുവരെ ഇല്ലാത്തതരത്തിലുള്ള ഒരു ആകാംക്ഷ. ഒരുപക്ഷെ അത് ഹരീഷിനോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം ❤

  • @gamingeye3187
    @gamingeye3187 11 месяцев назад +1

    പച്ചയായ ഒരു സാധാരണക്കാരൻ
    ഇപ്പഴും പ്രശസ്ത്തി തലയിൽ കയറ്റാതെ നിൽക്കുന്ന മനുഷ്യൻ.
    ഈ interview ന്റെ ഇടക്ക് വിയർത്തു നിന്നിട്ടും ഒരിക്കൽ പോലും അത് കാണിക്കാതെ നിൽക്കാൻ സാധിക്കുന്നത് ആ മനുഷ്യന്റെ ലാളിത്യം തന്നെയാണ് 😍🙏🙏
    ആ നന്മ പോകാതിരിക്കട്ടെ 🙏🙏 എല്ലാ വിധ ആശംസകളും 🙏

  • @anoopvpillai
    @anoopvpillai Год назад +13

    ഉയർന്ന നിലയിൽ എത്തിയിട്ടും തന്റെ പഴയ ജീവിതം തുറന്നു പറയാൻ മടിയില്ലാത്തത് അദ്ദേഹത്തിന്റെ മനസ്സിന്റെ അഗീകാരം.

  • @sibumk1086
    @sibumk1086 Год назад +3

    വളരെയധികം ആഗ്രഹിച്ച ഒരു അഭിമുഖമായിരുന്നു അത്, ബൈജു ചേട്ടന് അഭിനന്ദനങ്ങൾ

  • @qasimikvlm7079
    @qasimikvlm7079 Год назад +8

    ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളോട് മല്ലിട്ട് പാട് പെട്ട് ഉണ്ടാക്കിയ നേട്ടങ്ങൾ. സൗഭാഗ്യങ്ങളുടെ മടിത്തട്ടിൽ വിരാജിക്കുമ്പോഴും വന്ന വഴി മറക്കാത്ത, തലക്കനം ഒട്ടുമില്ലാത്ത നടൻ ❤

  • @ashikmahe1262
    @ashikmahe1262 Год назад +2

    ഇത്ര ഉന്നതിയിൽ എത്തിയിട്ടും ... വന്ന വഴി മറക്കാത്ത ഹരീഷ് കണാരന് ബിഗ് സല്യൂട്ട് ... ഇങ്ങിനെ മറ്റു ള്ളവർക്ക് പ്രചോദനമാകുന്ന ഒരു വിഷയം പൊതുസമക്ഷം അവതരിപ്പിച്ച ബിജു സാറിനും , ഷൂട്ട് ചെയ്ത ക്യാമറാമാനും അഭിനന്ദനങ്ങൾ🎉

  • @Mr_John_Wick.
    @Mr_John_Wick. Год назад +6

    വളരെ ഇഷ്ടം ആണ്... ഒന്ന് ചിരിച്ച് അല്ലാതെ ഇദ്ദേഹത്തെ കണ്ടിട്ടില്ല... യാതൊരു തലക്കനവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ...❤

  • @samvilayil2808
    @samvilayil2808 Год назад +2

    അനേകം നാളുകൾക്കു ശേഷമാണു ഒരു വീഡിയോ ഒട്ടും skip ചെയ്യാതെ കാണുന്നത് . ഒട്ടും മടുപ്പിക്കാതെ മുഴുവനും കാണാൻ കഴിഞ്ഞു .എന്തൊ പുള്ളി ഒത്തിരി നിഷ്കളങ്കനായിട്ടു എനിക്ക് തോന്നി .

  • @Lian-yu4yf
    @Lian-yu4yf Год назад +27

    വന്ന വഴി മുഴുവൻ ഓർത്തിരിക്കുന്ന ചുരുക്കം ചില കലാകാരിൽ ഒരാൾ
    എന്നും ഈ മനുഷ്യന്റെ ഒരു സീൻ facebook ഇൽ കാണാറുണ്ട് ഞാൻ

  • @ajayanalokkan7722
    @ajayanalokkan7722 Год назад +2

    ഹരീഷ് കണാരന് ഒരു ബിഗ് സല്യൂട്ട്.ഒരുപാട് കഷ്ടപ്പാടുകൾ അച്ഛനും അമ്മയും ഒറ്റപ്പെടലുകൾ. അതിനുശേഷം ഉള്ള ജീവിത സാഹചര്യങ്ങൾ.അതിന്റെ കൂടെ താങ്ങും തണലുമായി നിന്ന ഒരു ചേച്ചി.ജോലി എന്തായാലും അത് ചെയ്യാനുള്ള ഒരു മനസ്സ് അദ്ദേഹത്തിന്റെ ജീവിതവിജയം ഹരീഷേട്ടനും ബൈജുവേട്ടനും എന്റെ എല്ലാവിധ ആശംസകളും എന്നും എപ്പോഴും

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +5

    ഒരു വ്യത്യസ്ഥതയുള്ള കോമഡി അവതരിപ്പിച്ച് ജനമനസ്സുകളിൽ
    ഇടം നേടിയ ഒരു സാധരണക്കാരിൽ
    സാധരണക്കാരനായ ഒരു പച്ച മനുഷ്യൻ .ശ്രീ ഹരീഷിനും ., താങ്കൾക്കും നന്മകൾ നേരുന്നു.

  • @soulmates_33
    @soulmates_33 Год назад +7

    ഹരീഷേട്ടന്റെ ജീവിതകഥ കേട്ടപ്പോൾ മണിച്ചേട്ടൻ മനസ്സിൽ വന്നു 🤍

  • @riju.e.m.8970
    @riju.e.m.8970 Год назад +5

    ബൈജു ഏട്ടാ സംസാരത്തിന്റെ വേഗത കുറയ്ക്കാൻ വിനീതമായി അപേക്ഷിയ്ക്കുന്നു....

  • @fasilsha503
    @fasilsha503 9 месяцев назад

    എനിക്കും ഒന്ന് നേരിൽ കാണണമെന്നുണ്ട് ഹരീഷേട്ടനെ . ഞാനും വരും ഒരു ദിവസം ഇൻഷാ അല്ലാഹ് .

  • @prasoolv1067
    @prasoolv1067 Год назад +13

    Down to earth person... സംസാരം കെട്ടിരുന്നുപോയി 👌🏻

  • @JJ-iw4gc
    @JJ-iw4gc Год назад +9

    സാധാരണ മറ്റു interviews il ഹരീഷ് ചേട്ടന് ഭയങ്കര serious ആണ്. But ഇതിൽ ഭയങ്കര happy ആയി comfort zone il ഉള്ളപോലെ തോന്നി ❤

  • @vajidkondotty4397
    @vajidkondotty4397 Год назад +7

    കണാരേട്ടൻ ഞാൻ കണ്ട കോമഡി കളിൽ ഏറ്റവും മികച്ചതും മനസ്സിൽ തങ്ങി നിൽക്കുന്നതും 💫💫

  • @valsans5047
    @valsans5047 Год назад +5

    ഉപകാരപ്രദമായ നല്ല നല്ല വീഡിയോകൾ ചെയുന്ന താങ്കൾക്കും ഈ വീഡിയോയിലെ ഹരീഷ് കണാരനും അഭിനന്ദനങ്ങൾ.
    ഹരീഷിന്റെ വീട് എടുത്തു പറയേണ്ടത് തന്നെയാണ് സൂപ്പർ

  • @kallusefooddaily1632
    @kallusefooddaily1632 Год назад +13

    ഒരു ഇന്റർവ്യൂ ആയിട്ടു തോന്നിയെ ഇല്ല ഒരു തനി നാടൻ വർത്തമാനം അത്ര തോനിയൊള്ളു 👍സൂപ്പർ

  • @Gokul.L
    @Gokul.L Год назад +6

    ജീവിതത്തിലെ പല പ്രതിസന്ധികൾക്കും ഒടുവിൽ ദൈവം നമുക്കായി ഒന്ന് മാറ്റിവച്ചിട്ടുണ്ടായിരിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഹരീഷിന്റെ ജീവിതം ❤❤❤

  • @Rahul9768..
    @Rahul9768.. Год назад +7

    മനസ്സിൽ വിഷമങ്ങൾ വരുമ്പോൾ അത് മറക്കാൻ പുള്ളികാരന്റെ വീഡിയോസാണ് ഞാൻ. കാണാറുള്ളത്. ..... ഒരുപാട്. ഒരുപാട് ഇഷ്ട്ടമാണ് 💖

  • @shameermtp8705
    @shameermtp8705 9 месяцев назад

    ഹരീഷ് കണാരൻ എന്ന ഹാസ്യ താരത്തെ ആഴത്തിൽ പരിചയ പെടുത്തിയതിനു ഒത്തിരി നന്ദി ബൈജു ചേട്ടാ.❤

  • @deepthi1502
    @deepthi1502 Год назад +3

    അടിപൊളി ഇൻ്റർവ്യൂ . അദ്ദേഹം എത്ര എളിമയോടെ ആണ് കഷ്ടപ്പാട് താണ്ടി വന്ന ജീവിതം പറയുന്നത്.. അദ്ദേഹത്തിന് സംസാരിക്കാൻ ഉള്ള സ്പേസ് കൊടുത്ത ബൈജു ചേട്ടന് ❤

  • @rajeshok6674
    @rajeshok6674 Год назад +6

    നാട്ടിൻപുറത്തുനിന്നും വിട്ടുമാറാൻ മനസ്സില്ലാത്ത മലയാളികളുടെ മനം കവർന്ന നാടൻ കലാകാരൻ ഹരിഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ,.... ഞാൻ വന്നിട്ടുണ്ട് വീട്ടിൽ പക്ഷെ ഇപ്പോൾ വീടാകെ മാറി മറഞ്ഞിരിക്കുന്നു 👍👍👍👍

  • @SreerajTecH
    @SreerajTecH Год назад +4

    എനിക്ക് പലപ്പോഴും ഇഷ്ടക്കുറവ് തോന്നിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന റോളുകൾ ആവർത്തനവിരസത ആയപ്പോൾ.. ഈ വീഡിയോയിൽ ആണ് ഹരീഷ് ആരാണെന്ന് മനസിലായത്. ഇഷ്ടം മാത്രം❤

  • @santhuart4831
    @santhuart4831 11 месяцев назад +2

    ഹരീഷ് ഏട്ടന്റെ നല്ല ഒരു മനസിന്റെ ഉടമ ❤️

  • @sachukailassasi8290
    @sachukailassasi8290 Год назад +9

    വന്ന വഴി മറക്കാത്ത എളിമയുള്ള കലാകാരൻ ❤👍🏻

  • @dilshadp7897
    @dilshadp7897 Год назад +2

    ഇത് കണ്ടപ്പോൾ എനിക്ക് വീണ്ടും ജീവിതത്തിൽ ഒരു പ്രതീക്ഷ തോന്നുന്നു....

  • @robinantony9055
    @robinantony9055 Год назад +4

    ഹരീഷി എളിമയാണ് നിങ്ങളുടെ വിജയം ഇനിയും നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤

  • @fahadmuhammed160
    @fahadmuhammed160 Год назад +2

    താര ജാഡ ഒന്നും സ്പർശിക്കാത്ത പച്ചയായ ഒരു മനുഷ്യൻ love you broii

  • @Cozymints
    @Cozymints Год назад +16

    ഇദ്ദേഹവുമൊത്ത് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു ബൈജു ചേട്ടാ 🙏രസമുള്ള വീഡിയോ ആയിരുന്നു 👍

  • @achujeevasleauge304
    @achujeevasleauge304 Год назад +2

    സ്വന്തം പ്രയത്നം കൊണ്ട് ഉയർച്ചയിൽ എത്തിയ കലാകാരനാണ് എല്ലാ ചെറിയ കലാകാരൻമാർക്കും ഒരു പ്രചോതനമാണ് ഹരീഷ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഹരീഷിന്റെ അച്ചന്റെ നാട്ടുകാരൻ എന്ന നിലക്ക് എനിക്കും അഭിമാനിക്കാം❤❤❤

  • @amarjith
    @amarjith Год назад +8

    എപ്പോഴും ചിരിച്ച മുഖത്തോടെ കുട്ടിക്കാലത്തെ സങ്കടവും ബുദ്ധിമുട്ടും കൂടിയ ജീവിതത്തെ എല്ലാവർക്കും മുന്നിൽ ഒരു അപകർഷതാ ബോദ്ധവും ഇല്ലാതെ പറയുന്ന നമ്മുടെ സ്വന്തം ഹരീഷേട്ടൻ.... കൂടെ സ്വന്തം ബൈജു ഏട്ടനും....❤❤❤❤

  • @lijogeorge8756
    @lijogeorge8756 Год назад +3

    ഹരീഷ് കണാരൻ എനിക്ക് ഇഷ്ട്ടപെട്ട കലാകാരൻ 💖💖

  • @riyaskt8003
    @riyaskt8003 Год назад +21

    College il പഠിക്കുന്ന സമയത്ത് wifi മോഷ്ടിച്ചു ഇവരുടെ team ൻ്റെയും പാഷാണം shaji, കൊല്ലം സുധിയുടെയും almost എല്ലാ skit um കണ്ടിട്ടുണ്ട്.
    Barber Babuettan പിന്നെ election പ്രചരണം ആയിരുന്നു എൻ്റെ favourites

  • @mukundanpooparambil16227
    @mukundanpooparambil16227 Год назад +2

    ❤ ഹരീഷ് നല്ലൊരു കലാകാരനാണ്.
    അഭിനന്ദനങ്ങൾ 👍🏻

  • @baijutvm7776
    @baijutvm7776 Год назад +20

    നമ്മുടെ സ്വന്തം ഹരീഷ് കണാരൻ ❤ഒത്തിരി ഇഷ്ടം ❤

  • @abdulnaseer1250
    @abdulnaseer1250 Год назад +2

    വാഹനങ്ങളുടെ രാജാവും കോമഡിയുടെ രാജാവും ഒരുമിച്ചു നിന്നപ്പോൾ അഗ്രങ്ങളുടെ കോടീശ്വരൻ മനസ് കുളിർത്തു കണ്ട് ആസ്വദിച്ചു 🌹❤️

  • @jasneerjasni520
    @jasneerjasni520 Год назад +4

    ഹരീഷേട്ടന്റെ കഥകൾ ശെരിക്കും നമ്മൾക്കും പ്രചോദനം നൽകുന്നു, ഇതുപോലുള്ളവരെ ഇന്റർവ്യൂ ഇനിയും വരട്ടെ 😍

  • @sarathbabup3129
    @sarathbabup3129 10 месяцев назад

    ഹരീഷ് കണാരനെ അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനങ്ങൾ ❤

  • @VijayKumar-to4gb
    @VijayKumar-to4gb Год назад +8

    അഭിനന്ദനങ്ങൾ..... ഞാനും കേരള സ്റ്റൈലിൽ ആണ് വീട് വച്ചത്.... തിരുവനന്തപുരത്ത്.... പണി അവസാന ഘട്ടത്തിൽ....

  • @jayaprakashkm4176
    @jayaprakashkm4176 4 месяца назад

    ജാഡയൊന്നുമില്ലാത്ത കലാകാരൻ ❤

  • @saneeshpattambi838
    @saneeshpattambi838 Год назад +4

    വാഹനം പോലെ തന്നെ വീടും അതേപോലെ അതിലുപരി കുടുംബത്തിന്റെയും സ്നേഹിക്കുന്ന കണാരൻ ചേട്ടൻ ആശംസകൾ നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

  • @shahbazahmedk7991
    @shahbazahmedk7991 Год назад +22

    "അയ്യോ ബൈജുവേട്ട പോലീസ്" 😂.....
    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന dialogue 😊

    • @aseemm2803
      @aseemm2803 Год назад +2

      😂😂

    • @enigmaticbloke1129
      @enigmaticbloke1129 Год назад +2

      Biju menon കിണറിൽ ചാടുന്ന scene കൂടി ഓർമ്മ വന്നു.
      നിങ്ങൾക്ക്
      ബോറടിക്കുന്നുണ്ടോ ബൈജു ഏട്ടാ???😂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +1

      In which movie ?

  • @foodandfun3161
    @foodandfun3161 Год назад +3

    താര ജാടകളില്ല സ്വയം പുകഴ്ത്തുലകളില്ല. മലബാർ ശയ്‌ലിയിൽ സരസമായി സംസാരിക്കുന്നു. ഒരുപാടു സിനിമകൾ ഇനിയും ലഭിക്കട്ടെ

  • @pnnair5564
    @pnnair5564 Год назад +6

    Dear Baiju nair ഇങ്ങനെ ഉള്ള വീഡിയോകൾ വരട്ടെ. ആസ്വാദ്യകരമാണ്!

  • @ashraf7674
    @ashraf7674 Год назад +5

    നീ തേടി പോകുന്നതത്രയും തിരികെ നിന്നെയും തേടട്ടെ....

  • @subinraj3912
    @subinraj3912 Год назад +3

    വളരെ നാടൻ ശൈലിയിൽ ഒരു ജാടയും ഇല്ലാതെ പറഞ്ഞ്.രണ്ട് പേരും തല ക്ക്നം ഇല്ല .നിഷ്കളങ്കത. വളരെ ഇഷ്ടം ഹരീഷ്....മുത്ത്

  • @prasadnellaya845
    @prasadnellaya845 Год назад +3

    ഹരീഷിൻ്റെ വീടിൻ്റെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ,പക്ഷെ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സംസാര ശൈലി ,ശരിക്കും പച്ചയായ മനുഷ്യൻ ,ബൈജുവേട്ടൻ്റെ അടുത്ത കണാരൻ എപ്പിസോഡിനായി waiting❤

  • @shefeeqshifuofficial
    @shefeeqshifuofficial Год назад +1

    വന്ന വഴി മറക്കാതെ ഇപ്പോഴും മനസ്സിൽ അഹങ്കാരമില്ലാതെ പെരുമാറുന്ന ഹരീഷ് ഏട്ടനും , ഒപ്പം അവതരണ ശൈലിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ഒട്ടും ബോറടിപ്പിക്കാത്ത വിശേഷങ്ങൾ ഞങ്ങളുടെ മുമ്പന്ധിയിലേക്ക് എത്തിക്കുന്ന ബൈജു ഏട്ടനും ,... ഇവർക്കാവട്ടെ ഇന്നത്തെ ഹൃദയത്തിൽ തട്ടിയ ഇഷ്ടം

  • @vinodkumarmr637
    @vinodkumarmr637 Год назад +7

    ബൈജു ചേട്ടാ ഹരീഷ് ആയിട്ടുള്ള ഇന്റർവ്യൂ പൊളിച്ചൂട്ടോ 👍

  • @Deepu-bw9yq
    @Deepu-bw9yq Год назад +1

    ജീവിതത്തിൽ ഉയരങ്ങളിൽ എത്തിയിട്ടും ഇന്നും പെരുവണ്ണക്കാരനായി ജീവിക്കുന്ന ഹരീഷേട്ടന് എല്ലാവിധ ആശംസകളും❤

  • @akhilvthomas
    @akhilvthomas Год назад +13

    Compass and Polo
    What a perfect duo🔥

  • @Nair.rakesh
    @Nair.rakesh 11 месяцев назад +1

    ബൈജു ചേട്ടാ വളരെ നന്ദി..
    കഷ്ടപ്പെട്ടാൽ വിജയം നേടും എന്നും..
    മിമിക്രി എന്ന ഒരു passion നെ ഏത് ജോലിചെയ്യുമ്പോഴും കൈ വിടാതെ കൊണ്ടുനടന്നത് കൊണ്ടും ഇതുവരെയെത്തിയത് ശരിക്കും ഒരു മോട്ടിവേഷൻ തന്നെയാണ്...
    ഇത്രയും ഫ്രീ ആയി ഒരാൾ മനസുതുറന്നു സംസാരിക്കുന്നതു ബൈജു ചേട്ടന്റെ ഇന്റർവ്യൂവിന്റെ മാത്രം പ്രത്യേകതയാണ്....
    ശരിക്കും ഈ വീഡിയോ കണ്ടാൽ ഏതൊരു സാധാരണകാരനും,പുതിയ ജനറേഷനും ശരിക്കും മുന്നോട്ട് പോയി വിജയം കൈ വരിക്കാൻ പറ്റും എന്നൊരു പ്രചോധനം നൽകുന്നു...
    ഇനിയും കൂടുതൽ സിനിമകൾ കിട്ടി വിജയം കൈ വരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @josemj9415
    @josemj9415 Год назад +4

    യാതൊരുവിധ ജാഡയില്ലാത്ത സിനിമാ നടൻ നല്ല ഇന്റർവ്യു ❤❤❤

  • @AnilkumarNair-xc2is
    @AnilkumarNair-xc2is 10 месяцев назад

    ഇതാണ് കലാകാരൻ. ഇതാവണം കലാകാരൻ. വന്ന വഴി മറക്കാത്ത കലാകാരൻ. സന്തോഷം കലാകാര......

  • @ARU-N
    @ARU-N Год назад +8

    Good interview ബൈജു ചേട്ടാ ❤❤.
    മിമിക്രി /കോമഡി എന്ന് ചിന്തിക്കുമ്പോൾ മനസ്സില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്ന് ജാലിയന്‍ കണാരന്‍ ആണ്...
    Thanks ശ്രീ ഹരീഷ് കണാരന്‍.

  • @jerinkumar2794
    @jerinkumar2794 Год назад +2

    ഒരു ജാഡ യും. ഇല്ലാത്ത പച്ചയായ മനുഷ്യൻ. ഹാരിഷ്... ഇനിയും ഉയരങ്ങളിൽ. എ തട്ടേ. ❤️❤️❤️

  • @Mohammed_Ijas
    @Mohammed_Ijas Год назад +6

    നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ് നല്ല മറുപടികൾ ✨ i am a big fan of you sir as an interviewer❤️

  • @sreeninarayanan4007
    @sreeninarayanan4007 Год назад +7

    അധ്വാനത്തിന്റെ വില👏👏 സാധാരണ മനുഷ്യൻ 🙏🙏🙏

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +4

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sureshrnair8440
    @sureshrnair8440 Год назад +19

    കോഴിക്കോടിന്റെ നിഷ്കളങ്കതയും, കേരളത്തിന്റെ തനിമയും ജീവിതത്തിന്റെ മധുര ഹാസ്യവും നിറഞ്ഞ് തുളുമ്പിയ ഒരു episode…
    പിന്നെ, കോട്ടയത്തിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ😊
    അടുത്ത episode നായി കാത്തിരിക്കുന്നു

  • @mohbava5992
    @mohbava5992 Год назад +4

    യഥാർത്ഥ ജീവിതം കണ്ട് വളർന്ന നിഷ്കളങ്കൻ ആയ കലാകാരൻ

  • @GEORGEOOMMENK
    @GEORGEOOMMENK Год назад +1

    അത്ഭുതപ്പെടുത്തുന്ന അനുഭവ കഥ. വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാവിധ ആശംസകളും.

  • @gokul147
    @gokul147 Год назад +11

    എപ്പോളും സന്തോഷത്തോടെ ഇരിക്കുന്ന മനുഷ്യൻ ❤❤

  • @valsarajkkmanalatt6033
    @valsarajkkmanalatt6033 10 месяцев назад

    താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന ഒരു കലാകാരനാണ് ഹരീഷ്..അഭിനന്ദനങ്ങൾ

  • @tppratish831
    @tppratish831 Год назад +29

    Really a ground to earth person. So happy to hear his past without hiding anything. Now if you ask new boys and girls about their past, 90 % answers will be in English. we have to see these people's success. Great person...God bless him and give him more and more success and happiness in life.

    • @joshuathomas4520
      @joshuathomas4520 Год назад +1

      And you are commending in english. Good 🫠

    • @tppratish831
      @tppratish831 Год назад

      @@joshuathomas4520 bro I don't know how to read and write Malayalam... I was born and brought in north India. I can speak 4 languages. English Hindi Odiya and Malayalam.

  • @vineeshmohan2513
    @vineeshmohan2513 5 месяцев назад

    ഹെഡ് ഫോണിൽ ഫുൾ വോളിയത്തിൽ ഇരുന്നു കേൾക്കുമ്പോൾ ശരിക്കും ഒരു flilm കാണുന്ന ഫീൽ aayirunnu😀. രസകരമായ സുഹൃദ് സംഭാഷണം കാണുന്ന ഫീൽ. ഒരു vloggerude ഇന്റർവ്യൂ ആണെന്നൊരു തോന്നൽ ഉണ്ടായതേ illa

  • @shafi2205
    @shafi2205 Год назад +3

    ഹരീഷ് കണാരൻ മലയാള സിനിമയുടെ നിഷ്കളങ്കനായ കലാകാരൻ 😍😍

  • @vinodtn2331
    @vinodtn2331 Год назад +2

    ശരിക്കും തുടക്കം മുതൽ സമയം പോയതറിഞ്ഞില്ല ❤ നിങ്ങൾ ഒരു പ്രചോദനം ആണ് ഹരീഷേട്ടാ 😍

  • @naijunazar3093
    @naijunazar3093 Год назад +4

    കോഴിക്കോടിന്റെ നന്മ നിറഞ്ഞ എളിമയുള്ള ഹരീഷ് കണാരനെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടന് ❤❤❤. മനോഹരമായ ആ വീടിന്റെ ഒരു ഹോം ടൂർ കൂടി ചെയ്യാമോ?

  • @VasanthaRaghavan-c6d
    @VasanthaRaghavan-c6d 10 месяцев назад

    പ്രിയപ്പെട്ട ഹരീഷ് കണരണ്ണ് നന്ദി പറയുന്നു

  • @Mohd_Razin
    @Mohd_Razin Год назад +7

    His cars says he is an Enthusiast...🔥🔥
    Jeep Compass and Polo.
    Both cars have Low Mileage
    High Maintenance cost
    But Very Powerful Engine
    And Powerful Body....🔥🔥

  • @Vishnu_sp
    @Vishnu_sp 8 месяцев назад

    കണാരനും നല്ലൊരു വാഹന പ്രേമിയാണ്