വായിക്കണം നമ്മൾ/വായനദിന കവിത പുസ്തകച്ചങ്ങാതി/vayanadina kavitha /pusthakachangathi/vayikkanam nammal

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #kavitha #vayanadinam #pnpanikkar #pusthakangal #പുസ്തകങ്ങള്‍ #vayanadinakavitha #vayanadinasong #മനോജ്പുളിമാത്ത് #വായിക്കണംനമ്മൾവായിക്കണം #vayikkanamnammalvayikkanam #vayikkanamnammal #malayalakavitha #readingdaysong #readingdaykavitha #june19
    പുസ്തകച്ചങ്ങാതി
    വായിക്കണം നമ്മൾ വായിക്കണം വായിച്ചു നമ്മൾ വളർന്നിടേണം അക്ഷരത്തേൻ കണം
    അറിവിന്റെ തേൻകണം
    അവിടുന്നു നമ്മൾ നുകർന്നിടേണം
    (വായിക്കണം...)
    പുസ്തകച്ചങ്ങാതി കൂടെയുണ്ടാവണം
    പുലരും മുതൽ നിദ്ര തഴുകുംവരെ
    അവയിൽ നിറഞ്ഞു തുളുമ്പുന്ന നീരുള്ളിൽ
    ഒരു കുളിർ ചോലയായ് ഒഴുകീടണം
    (വായിക്കണം നമ്മൾ..)
    വേദമന്ത്രങ്ങളായ് ഇതിഹാസ കഥകളായ്
    ആർഷ സംസ്കാര പെരുമയായി
    ശാസ്ത്രമായ് ബോധമായ് അറിവിൻ നിലാവെട്ട-
    മിവിടെ തെളിക്കുമീ പുസ്തകങ്ങൾ..
    പുസ്തകച്ചങ്ങാതി കൂടെയുണ്ടാകണം
    പുലരും മുതൽ നിദ്ര തഴുകും വരെ
    അവയിൽ നിറഞ്ഞു തുളുമ്പുന്ന നീരുള്ളിൽ
    ഒരു കുളിർ ചോലയായ് ഒഴുകീടണം
    ഉള്ളിൽ മതേതര മൂല്യം വിതയ്ക്കുവാൻ
    ഒന്നാണ് നാമെന്ന ബോധം വളർത്തുവാൻ
    കരുണാങ്കുരം കരളിലുണ്ടാകുവാൻ നല്ല
    പുസ്തകച്ചങ്ങാതി കൂടെയുണ്ടാകണം
    (വായിക്കണം നമ്മൾ )
    പോകണം വായനശാലയിൽ നാം നല്ല
    പുസ്തക കൂട്ടരെ തേടിപ്പിടിക്കുവാൻ
    പുതു ലോകം ഉള്ളിൽ തെളിയുവാൻ തലമുറയ് -
    ക്കകമേ വെളിച്ചം പകർന്നീടുവാൻ
    വായിക്കണം.....
    രചന : മനോജ്‌ പുളിമാത്ത്

Комментарии •