ഈ ഒരു വളം ഉണ്ടെങ്കിൽ പച്ചക്കറി കൃഷിയിൽ നൂറ് മേനി ഉറപ്പാണ് | NPK

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 194

  • @pvsureshsuresh7614
    @pvsureshsuresh7614 13 дней назад

    Very useful explanation, good congrats 🎉

  • @sreejithr4164
    @sreejithr4164 11 месяцев назад +1

    Super അവതരണം ❤❤

  • @madhuchandran
    @madhuchandran Год назад +1

    Very useful video. Many thanks.

  • @jobinthomas2184
    @jobinthomas2184 Год назад +2

    Thank you🙏.

  • @antonyjosephine494
    @antonyjosephine494 6 месяцев назад +1

    Super..

  • @thresiammaantony4769
    @thresiammaantony4769 2 года назад +2

    സൂപ്പർ

  • @varghesedevasia325
    @varghesedevasia325 10 месяцев назад +1

    Can we use it for dragon fruits plants?

  • @rasheedas9545
    @rasheedas9545 Год назад +1

    Thank u

  • @vishnukrishna5542
    @vishnukrishna5542 Год назад +1

    Ethintea kudea pseudomonas use cheyyamo

    • @aayushmedia
      @aayushmedia  Год назад

      No, ഇത് കെമിക്കൽ ഫെർട്ടിലൈസർ ആണ്. ഇത് നൽകി 15 ദിവസം കഴിഞ്ഞു മാത്രം സ്യുഡോമോനസ് നൽകുക 🙏

  • @thomasjoseph1772
    @thomasjoseph1772 11 месяцев назад +1

    Cheeraikku upayogikkan pattumo

    • @aayushmedia
      @aayushmedia  11 месяцев назад

      ഉപയോഗിക്കാം. പക്ഷേ ചീരക്ക് യൂറിയ തന്നെ വാങ്ങി നൽകുന്നത് ആണ് നല്ലത്. ഇത് ഉപയോഗിച്ചാൽ പെട്ടെന്ന് പൂവ് ഉണ്ടാവും. ചീര പെട്ടെന്ന് മൂത്ത് പോകും

  • @muhammednihad83
    @muhammednihad83 6 месяцев назад +2

    Ende rambootaanu valarcha kuravaanu n p k ethra kodukkanam

    • @aayushmedia
      @aayushmedia  6 месяцев назад

      +917907687466 ഈ നമ്പറിൽ എബിയെ വിളിക്കൂ. പുള്ളി വലിയ റംബൂട്ടാൻ കർഷകൻ ആണ്

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад

    🙏നന്ദി.👍

  • @vijayasidhan1948
    @vijayasidhan1948 2 года назад

    Good information

  • @sheelarani6992
    @sheelarani6992 2 года назад +1

    Super

  • @Kichan4u
    @Kichan4u Год назад +1

    👌👌👌👌👌🙏🙏🙏🙏

  • @basheerpk3167
    @basheerpk3167 Год назад +6

    സുഹൃത്തേ തങ്ങളുടെ വീഡിയോ കണ്ടു വളരെ ഉപകാരപ്രതം, എന്നാൽ ഓൺ ലൈനിൽ ഒരു സാധനം വാങ്ങാനും പറയാതെ കാരണം നമ്മുട പണം കുത്തകകളുടെ കയ്യിലൊട് പോകും നാട്ടിൻ പുറത്തെ കടയിന്നു വാങ്ങിയാൽ നാട്ടിൽ തന്നെ കറങ്ങി പുരോഗതിക്കി വഴി വക്യും

    • @aayushmedia
      @aayushmedia  Год назад +3

      പറയാൻ എളുപ്പമാണ്. ഞാൻ രണ്ട് ദിവസം മുൻപ് ആണ് പത്തനംതിട്ട റെയിഡ്കോയിൽ വിത്തുകൾ വാങ്ങുവാൻ കയറി. അവിടെ വച്ചിരുന്ന വിത്തുകൾ എടുത്തു ഡേറ്റ് നോക്കിയപ്പോൾ മുഴുവൻ പഴയത്. ഞാൻ അവരോട് ഡേറ്റ് കഴിഞ്ഞപ്പോൾ പറയുക ആണ്. അത് വിൽക്കാൻ വച്ചതല്ല എന്ന്. ശുദ്ധ നുണ ആണ് അത്. കാരണം വിത്തുകൾ വിൽപ്പനക്ക്‌ എന്ന ബോർഡ് വച്ച സ്ഥലത്ത് തന്നെ ആണ് ഇത് വച്ചേക്കുന്നത്. ഞാൻ ഡേറ്റ് നോക്കിയത് കൊണ്ട് എനിക്ക് അബദ്ധം പറ്റിയില്ല. ഏതെങ്കിലും പാവങ്ങൾ വന്ന് 40 രൂപയും നൽകി പഴയ വിത്തും വാങ്ങി പോയാൽ എന്താണ് സംഭവിക്കുക? ഒരു സർക്കാർ സ്ഥാപനം ഇങ്ങനെ ആണെങ്കിൽ മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എങ്ങനെ ആകും? മൈക്രോ ന്യൂട്രാന്റ് ഒക്കെ ഡേറ്റ് കഴിഞ്ഞത് എന്റെ തലയിൽ വെക്കാൻ എത്ര തവണ പല ഷോപ്പുകാരും നോക്കിയിട്ടുണ്ട്. പിന്നെ ഡേറ്റ് നോക്കുന്ന ശീലം പണ്ടേ ഉള്ളത് കൊണ്ട് അതിൽ വീണിട്ടില്ല

    • @mja2239
      @mja2239 11 месяцев назад

      Basher ഫോൺ ഏത് കമ്പനിയുടെ ആണ് ഉപയോഗിക്കുന്നത്?

    • @mja2239
      @mja2239 11 месяцев назад

      Ayushmedia നല്ല കാര്യം. ഗുണം പരിശോധിച്ച് നോക്കി തന്നെ വാങ്ങുക.

    • @arbmatool449
      @arbmatool449 20 дней назад

      വളം വിൽക്കുന്ന കടയിലും കിട്ടും

  • @babunatarajan2530
    @babunatarajan2530 2 года назад

    ഗുഡ്

  • @Sanaah_Diaries
    @Sanaah_Diaries Год назад

    വളരെ നല്ല അറിവുകൾ

    • @josemm4774
      @josemm4774 2 месяца назад

      പൊട്ടന്മാർ പറയുന്നതൊക്കെ നല്ല അറിവുകൾ ആണ്.

  • @vidyasanthoshvidyasanthosh4066
    @vidyasanthoshvidyasanthosh4066 2 года назад

    Useful video

  • @antonyjosephine494
    @antonyjosephine494 6 месяцев назад +1

    Sir, Where it's available Krishi NPK fertilizer.. Iam very much interested in Rose's, Pls put the purchase details..

    • @aayushmedia
      @aayushmedia  6 месяцев назад

      Did you mean the brand " Krishi" ? Their cattle feed and chicken feed have been seen. Hearing of fertilizers for the first time

  • @JOSH1964-v6i
    @JOSH1964-v6i 11 месяцев назад +1

    Kg 30 രൂപക്ക് നാട്ടിലെ വളക്കടകളിൽ കിട്ടും. ഫാക്ടം ഫോസ് + പൊട്ടാഷ് വാങ്ങിയാൽ മതി, ഇതിൻ്റെ നാലിൽ ഒന്ന് വിലക്കു കിട്ടും

    • @aayushmedia
      @aayushmedia  11 месяцев назад +2

      നാലിൽ ഒന്ന് വിലക്ക് കിട്ടും. പക്ഷേ ഉപയോഗിക്കുമ്പോൾ ഇതിന്റെ നാല് മടങ്ങ് വേണ്ടി വരും എന്ന് മാത്രം. ഇത് ഒരു ലിറ്ററിന് 5 ഗ്രാം മതി

    • @JOSH1964-v6i
      @JOSH1964-v6i 11 месяцев назад

      @@aayushmedia. താങ്കളുടെ തെറ്റിദ്ധാരണ മാത്രം , Purely misunderstanding

    • @mja2239
      @mja2239 11 месяцев назад

      Factomfos + potash total 1kg ആണോ 30 രൂപ ? അത് എത് കടയിൽ നിന്നാണ് കിട്ടിയത്?

    • @JOSH1964-v6i
      @JOSH1964-v6i 11 месяцев назад

      @@mja2239 Each costs RS. 30 a kg. എത്ര കിലോ വേണം?. But, You will have to bear the transportation charges. താങ്കളുടെ വീടിന് അടുത്തുള്ള fertilizer dealer shoppil ലേക്ക് കടന്നു ചെല്ലൂ, വില അറിയൂ

    • @josemm4774
      @josemm4774 2 месяца назад

      ​@@aayushmediaപഠിക്കുന്ന കാലത്ത് കെമിസ്ട്രി യും കണക്കും നന്നായി പഠിച്ചിരുന്നെങ്കിൽ ഇതുപോലെ പൊട്ടത്തരം പറയില്ലായിരുന്നു.

  • @sreeja8290
    @sreeja8290 Год назад +1

    Tulasi plant talirkkan etu spray cheyyamo

    • @aayushmedia
      @aayushmedia  Год назад

      തുവര, ഉഴുന്ന് ഇതൊക്കെ കഴുകുന്ന വെള്ളം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക

    • @sreeja8290
      @sreeja8290 Год назад

  • @renjithi.p8525
    @renjithi.p8525 Год назад +1

    👍🏿👍🏿👍🏿👏

  • @antonyjosephine494
    @antonyjosephine494 6 месяцев назад +1

    How to purchase Krishi NPK fertilizer..

    • @aayushmedia
      @aayushmedia  6 месяцев назад

      Normal Npk available on Amazon.please check video description

    • @antonyjosephine494
      @antonyjosephine494 6 месяцев назад

      Thank You Bro..

  • @hadhirayyan1956
    @hadhirayyan1956 Год назад +2

    Njan vagiyathintey Name. Poorna .19
    Ennaan ath pattumo
    Upayokichitilla
    Oru 19 enn athinmmeal ezhuthiyittolluuu
    Plsss Reply👆👆

    • @aayushmedia
      @aayushmedia  Год назад

      ഒരു നമ്പർ മാത്രമേ ഉള്ളോ? 19-19-19 എന്ന് കൊടുത്തിട്ടുണ്ട് എങ്കിൽ നൈട്രാജൻ, ഫോസ് ഫറസ്, പൊട്ടാഷ് എന്നിവ 19% വീതം അടങ്ങിയിട്ടുണ്ട് എന്നാണ്. മൂന്ന് 19 ഉണ്ടെങ്കിൽ അത് NPK വളം ആണ്. ഒരു 19 മാത്രമേ ഉള്ളു എങ്കിൽ അതിൽ ഏതെങ്കിലും ഒരു ഘടകം മാത്രമേ കാണൂ. അത് ഏതെന്ന് അറിയുവാൻ പാക്കറ്റിൽ എഴുതിയത് വായിച്ചു നോക്കിയാൽ മതി. അല്ലെങ്കിൽ അതിന്റെ ഫോട്ടോ എനിക്ക് 7034394001 ൽ അയച്ചു തന്നാൽ മതി

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 11 месяцев назад +2

    കായ്കൾ കായ്ച്ചു നിൽക്കുമ്പോൾ അടിക്കാമോ

  • @sreenandans3539
    @sreenandans3539 Год назад +28

    ദയവായി ആമസോണിൽ നിന്നും വാങ്ങാൻ പറയാതെ നമ്മുടെ നാട്ടിൽ നിന്ന് തന്നേ വാങ്ങാൻ പറയണം,

    • @aayushmedia
      @aayushmedia  Год назад +8

      അതിന് നാട്ടിൽ എവിടെ എങ്കിലും കിട്ടണ്ടേ? നാട്ടിൽ ഉള്ള പല കടകളിലും ജാമ്പവാന്റെ കാലത്ത് വാങ്ങി വിൽക്കാതെ വച്ച ഐറ്റം തലക്ക് അടിക്കാൻ നോക്കും. എനിക്ക് പല തവണ പറ്റിയത് ആണ്. ഡേറ്റ് ഒക്കെ പറയുമ്പോൾ അതിൽ ഒന്നും കാര്യം ഇല്ലെന്ന് ആണ് പറയുന്നത്. ബിവറിയ, സ്യുഡോമോനസ് പോലെ ഉള്ളതൊക്കെ ഡേറ്റ് കഴിഞ്ഞത് ഉപയോഗിച്ചിട്ട് എന്ത് കാര്യം?

    • @joevarghese1978
      @joevarghese1978 Год назад +2

      Iffco online bazaar

    • @Shena339
      @Shena339 Год назад

      ​@@aayushmediacorrect anu niglu paranjathu

    • @karthika456
      @karthika456 Год назад

      Online nn nalla premium quality ulla npk kittum... Valam vilkkunna shopil local...kittum

    • @honey-sw8vr
      @honey-sw8vr Год назад

      Rose plantinu kodukkamo.

  • @sajijoseph3331
    @sajijoseph3331 Год назад +3

    എത്ര ഇടവേളകളിൽ ഇത് ഉപയോഗിക്കാം

    • @aayushmedia
      @aayushmedia  Год назад

      നോർമൽ ആയി രണ്ട് ആഴ്ച ഇടവേളയിൽ നൽകുന്നത് ആണ് നല്ലത്.

  • @yashsooraj3151
    @yashsooraj3151 7 месяцев назад +1

    Kariveppila spray cheyyamo pls reply

    • @aayushmedia
      @aayushmedia  7 месяцев назад

      ഇത്‌ ആവശ്യം ഇല്ല. ഇലകൾക്ക് നല്ല പച്ചപ്പ് കിട്ടാൻ എപ്സം സാൾട്ട് സ്പ്രേ ചെയ്യുന്നത് നല്ലത് ആണ്

    • @yashsooraj3151
      @yashsooraj3151 7 месяцев назад

      @@aayushmedia thaaankuuuuu sir

  • @lindaantony8365
    @lindaantony8365 2 года назад

    Good

  • @Shajirashameer-i8t
    @Shajirashameer-i8t Год назад +1

    Uriyayum magnesium sulphatum cheriya pazha chedikalkku onnichu kodukkaamo ?

    • @aayushmedia
      @aayushmedia  Год назад

      ഒന്നിച്ചു കൊടുക്കരുത്. ഒരാഴ്ച ഗ്യാപ്പ് ഇടുന്നത് ആണ് നല്ലത്

  • @Indiantastyfood
    @Indiantastyfood 3 месяца назад +1

    വൈകുന്നേരം spray ചെയ്താൽ ചെടി വാടി പോകുമോ

    • @aayushmedia
      @aayushmedia  3 месяца назад +2

      വെയിൽ ഇല്ലാത്ത ഏത് സമയത്തു വേണം എങ്കിലും ചെയ്യാം. കൂടുതൽ നല്ല റിസൾട്ട് അതി രാവിലെ ആണെന്ന് കമ്പനി പറയുന്നു

  • @vijyan6883
    @vijyan6883 Год назад

    SUPAR

  • @anishps6403
    @anishps6403 Год назад +2

    ഹായ് സർ ഞാൻ ഒരു npk191919 വാങ്ങിച്ചു. ലോക്കൽ ആയിട്ടു കിട്ടുന്നതല്ലേ നല്ല കമ്പനിയുടെ ആണ് വാങ്ങിയത് 10ദിവസം ആയി spraw cheythittu ithu vare oru growthum illa athu enthanennu onnu parayamo

    • @aayushmedia
      @aayushmedia  Год назад +1

      ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന കണക്കിൽ നേർപ്പിച്ചു രാവിലെ വേണം സ്പ്രേ ചെയ്യാൻ. സ്പ്രേ ചെയ്യുമ്പോൾ ഇലകളും തണ്ടുകളും മുഴുവൻ നനയുന്ന വിധത്തിൽ വേണം സ്പ്രേ ചെയ്യുവാൻ. പിന്നെ ഡേറ്റ് നോക്കിയിരുന്നോ. സാധാരണ ഗതിയിൽ 3 വർഷം ആണ് ഇതിന്റെ കാലാവധി. പിന്നെ മികച്ച റിസൾട്ട് കിട്ടണം എങ്കിൽ നമ്മൾ തൈകൾ നട്ടത് അത്യാവശ്യം നന്നായി അടിവളം നൽകിയിട്ടു വേണം. അല്ലെങ്കിൽ ഇത് തൈകൾ രണ്ടില പരുവം ആകുമ്പോൾ മുതൽ ഉപയോഗിച്ച് തുടങ്ങണം

    • @anishps6403
      @anishps6403 Год назад

      Njan vaigunneram ahnu sprew cheythathu

    • @haskerbabu
      @haskerbabu Год назад

      ​@@aayushmediao

  • @anjanajs4230
    @anjanajs4230 5 месяцев назад +1

    Price

    • @aayushmedia
      @aayushmedia  5 месяцев назад

      വീഡിയോക്ക് താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @വഴികാട്ടി-ഖ6ഥ
    @വഴികാട്ടി-ഖ6ഥ Месяц назад +1

    സഹോദര ഇത് ഇലയുടെ അടിയിൽ അല്ലെ പ്രധാനമായും അടിച്ച് കൊടുക്കെണ്ടത്????!

    • @aayushmedia
      @aayushmedia  Месяц назад +1

      മുകളിലും താഴെയും കൊടുക്കാം. അതേ പോലെ ഇറിഗേഷന് ഒപ്പവും നൽകാം

  • @PDR2008
    @PDR2008 2 года назад

    👍

  • @abuumarahmadanees5475
    @abuumarahmadanees5475 Месяц назад +1

    Suhurthe njaan arivillathe salt spray cheyth poyi ath karanam ilakal unangi varunnu
    Unangiyathine engane recover cheyyam

    • @aayushmedia
      @aayushmedia  Месяц назад

      അത്‌ റികവർ ചെയ്യാൻ ചാൻസ് കുറവ് ആണ്.ഇപ്പോൾ മഴ ഉള്ള സമയം ആയത് കൊണ്ട് ഒരു പക്ഷേ പുതിയ ഇലകൾ അല്ലെങ്കിൽ തണ്ടുകൾ പൊട്ടി ഉണ്ടാകാൻ സാധ്യത ഉണ്ട്. കൃഷിക്ക് ഉപ്പ് അല്ല എപ്സം സാൾട്ട് ആണ് ഉപയോഗിക്കേണ്ടത്. രണ്ടും രണ്ടാണ്. അതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ചാനലിൽ നോക്കിയാൽ കിട്ടും

  • @FathimaFathi-w7j
    @FathimaFathi-w7j 2 месяца назад +1

    ചേട്ടാ പ്രൊമോഷൻ ആണോ

    • @aayushmedia
      @aayushmedia  2 месяца назад

      അല്ല. ഞാൻ പൈസ കൊടുത്തു വാങ്ങിയത് ആണ്. ഒരു ഹിന്ദി വീഡിയോ കണ്ടിട്ട്

  • @noorjahanmohammedali9289
    @noorjahanmohammedali9289 2 года назад

    NPK. Ennathinu .Basfoliar 19 19 19 enna perulla fertilizer upayogikkanpattumo

    • @aayushmedia
      @aayushmedia  2 года назад +1

      19-19-19 എന്നത് NPK യുടെ അളവ് ആണ്. മറ്റേത് ബ്രാന്റ് നെയിം ആണ്. താങ്കൾ പറഞ്ഞതും ഈ വീഡിയോയിൽ കാണിക്കുന്നതും ഒന്ന് തന്നെ ആണ്. ബ്രാന്റ് നെയിം വെവ്വേറെ ആണെന്നെ ഉള്ളൂ 🙏 ധൈര്യമായി ഉപയോഗിക്കൂ

  • @simixkunnath4783
    @simixkunnath4783 Год назад +1

    റാംബൂട്ടാന് ഉപയോഗിക്കുന്നതിൽ എന്താണ് അഭിപ്രായം

    • @aayushmedia
      @aayushmedia  Год назад +1

      ഉപയോഗിക്കുന്നുണ്ട്. ഡ്രിപ് ഇറിഗെഷന് ഒപ്പം

    • @simixkunnath4783
      @simixkunnath4783 Год назад +1

      ഇലയിൽ അടിച്ചാലോ, അല്ലെങ്കിൽ കലക്കി ഒഴിച്ചാൽ നല്ലതാണോ.. ചുവട്ടിൽ എത്ര ലിറ്റർ ഒഴിച്ചു കൊടുക്കണം.. പ്രായം രണ്ടര വർഷം... മണ്ണിലേക്ക് പ്ലാന്റ് ചെയ്തിട്ട് ഒരു മാസം

    • @aayushmedia
      @aayushmedia  Год назад

      @@simixkunnath4783 ചെറിയ തൈകൾ ആണെങ്കിൽ സ്പ്രേ ചെയ്യാം. വലുതായി കഴിഞ്ഞാൽ ഡ്രിപ് ചെയ്യാനേ പറ്റൂ

  • @sasidharanm2687
    @sasidharanm2687 Год назад +1

    😢karanam parayu
    😢

  • @shaj2727
    @shaj2727 Месяц назад +1

    NPK 18 18 18 ംന്താണ്

    • @aayushmedia
      @aayushmedia  Месяц назад

      ഇത്‌ തന്നെ. അതായത് ഈ വളത്തിൽ 18% നൈട്രാജൻ, 18% ഫോസ് ഫറസ്, 18% പൊട്ടാഷും അടങ്ങിയിട്ടുണ്ട്

  • @kishorekonni653
    @kishorekonni653 2 года назад

    Hai bro

  • @ratheesh8236
    @ratheesh8236 4 месяца назад +1

    എത്ത വഴക്കു ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം ചേർത്ത് അടിക്കണം

    • @aayushmedia
      @aayushmedia  4 месяца назад

      അളവ് ഇത്‌ തന്നെ. എത്ര വെള്ളം എടുക്കുന്നോ അതിന് അനുസരിച്ചു ഇതേ അനുപാതത്തിൽ മിക്സ് ചെയ്‌താൽ മതി

  • @athul657
    @athul657 Год назад +1

    19 19 19 ആണോ
    18 9 18 ആണോ
    പയർ വഴുതന പോലുള്ള പച്ചക്കറികൾ ക്ക് nallathu

    • @aayushmedia
      @aayushmedia  Год назад +1

      മണ്ണിലെ കൃഷി ആണെങ്കിൽ 18-9-18 ആണ് നല്ലത്. കൂടുതൽ പവർ ഫുൾ ആണ്. പക്ഷേ മണ്ണിൽ രാസ വളത്തിന്റെ അളവ് കൂടും.

    • @athul657
      @athul657 Год назад

      @@aayushmedia എത്ര അളവിൽ,
      എത്ര ദിവസത്തെ ഇടവേളകളിൽ നൽകുന്നതാണ് നല്ലത്?

    • @aayushmedia
      @aayushmedia  Год назад

      @@athul657 പയർ ഒക്കെ ആണെങ്കിൽ 15 ഗ്രാം മതി. രണ്ടാഴ്ച കൂടുമ്പോൾ

  • @rajulmohd1939
    @rajulmohd1939 2 года назад

    N p k. 19 19 19
    Npk 18 18 18 same ano. 18 18 18 plant use cheyyamo

    • @aayushmedia
      @aayushmedia  2 года назад

      അല്ല. Npk 19-19-19 പൗഡർ രൂപത്തിൽ ആണ്. വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേ ചെയ്ത് കൊടുക്കുക ആണ്. ചെടികൾ ഇലകൾ വഴി ആണ് ഇവ വലിച്ചെടുക്കുന്നത്

    • @rajulmohd1939
      @rajulmohd1939 2 года назад

      18 18 18 plant use cheyyavo

  • @nishadneeshmanivas
    @nishadneeshmanivas Год назад +2

    ഇപ്പൊൾ തളിച്ചു കൊടുക്കാമൊ

    • @aayushmedia
      @aayushmedia  Год назад

      രാവിലെ വെയിൽ ആകുന്നതിനു മുൻപ് സ്പ്രേ ചെയ്യുന്നത് ആണ് നല്ല റിസൾട്ട് തരുന്നത്

  • @thomassebastian4034
    @thomassebastian4034 2 года назад

    👍🏻🙏🏻

  • @51envi38
    @51envi38 Год назад +1

    അപ്പോൾ വിളവ് ആയതിനു ശേഷം അതിനു പ്രയോജനം കിട്ടുവോ നമ്മൾ ചെയ്ത എത്ര ദിവസത്തെ വളം അപ്പോൾ വിളവ് ആയതിനുശേഷം എന്ത് വളം കൊടുക്കണം, ഇത് കായയിൽ ഒക്കെ വീണാൽ വിഷം ആയിരിക്കുമല്ലോ?

    • @aayushmedia
      @aayushmedia  Год назад +1

      ഇത് ഏത് സമയത്തു വേണമെങ്കിലും നൽകാം. വിഷം അല്ല. Fertilizer ആണ്. പക്ഷേ മഴകാലത്ത് വലിയ ഗുണം ഒന്നുമില്ല. കുറഞ്ഞത് 4 മണിക്കൂർ സമയം വേണം ഇലകൾക്ക് ഇത് വലിച്ചു എടുക്കാൻ. പക്ഷേ മഴക്കാലത്തു ഇത്രയും സമയം കിട്ടില്ല. മഴ പെയ്യുമ്പോൾ ഇത് ഒലിച്ചു പോകും

    • @51envi38
      @51envi38 Год назад

      @@aayushmedia 🙏 തളിക്കുമ്പോൾ കായേ വീണാൽ കുഴപ്പമുണ്ടോ.. അപ്പോൾ ഈ സമയത്ത് ഏതു വളം ആണ് കൊടുക്കേണ്ടത്

    • @aayushmedia
      @aayushmedia  Год назад

      @@51envi38 ജൈവം ആണെങ്കിൽ സ്റ്റേറാമീലും അല്പം ചാണക പൊടിയോ വേർമി കമ്പോസ്റ്റോ മിക്സ് ചെയ്തു നൽകിയാൽ മതി.19-19-19 മറ്റ് വളങ്ങൾ പോലെ ഹാർഡ് അല്ല.

    • @51envi38
      @51envi38 Год назад

      @@aayushmedia thanks

    • @Sajalakpambalathil1992
      @Sajalakpambalathil1992 Год назад

      Kithu veenal kayayum ilayum bhakshikkamoo

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 года назад +1

    നല്ലൊരു അറിവ് പകർന്നു തന്നതിൽ നന്ദി ചേട്ടാ 🙏❤️ ഈ powder 5Gram എന്നതോതിൽ എങ്ങനെയാണു അളക്കുന്നത്? അതിനു ചേട്ടൻ ഉപയോഗിക്കുന്ന method എന്താണെന്നുകൂടി ഒന്ന് പറഞ്ഞു തരുകയാണെങ്കിൽ വളരെ ഉപകാരം ആയിരിക്കും 🙏

    • @aayushmedia
      @aayushmedia  2 года назад +2

      ഞാൻ ഒരു പ്ലാസ്റ്റിക് സ്പൂൺ ആണ് എടുക്കുന്നത്. പുഡിങ് ഒക്കെ കഴിക്കാൻ ഉപയോഗിക്കുന്നത്. അത് കൃത്യം 5 ഗ്രാം തന്നെ ആകണം എന്നില്ല. ഏകദേശം അത്രയും വരും. പൗഡർ അല്ലേ എന്തായാലും ഒരു ഗ്രാമിൽ കൂടുതൽ വ്യത്യാസം ഉണ്ടാകില്ല. അത് കൊണ്ട് അത് പ്രശ്നം അല്ല.

    • @abidabeevi1392
      @abidabeevi1392 2 года назад +1

      സൂപ്പർ നല്ല അവതരണം

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 года назад +5

      @@aayushmedia thanks ചേട്ടാ 🥰 ഞാൻ വീണ്ടും വീണ്ടും ഇങ്ങനെ doubt ആയിട്ട് വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ!! പണ്ടുമുതലേ മിണ്ടപ്രാണികളോടാണ് താല്പര്യം എനിക്ക് , വീട്ടിൽ dog ഉണ്ട് ( Siberian Husky ) ഒരു 6പൂച്ച കൊക്കട്ടയിൽ,കുറച്ചു അലങ്കാര മൽസ്യങ്ങളും കുറച്ച് മാത്രം അമ്മേന്റെ ചെടികളും,. പക്ഷെ ഇപ്പോൾ കുറച്ചായിട്ടാണ് ചെടികളോടും കൃഷിയോടും താല്പര്യം ഉണ്ടായത് 😊🥰 അതിനായി കാണാൻ തുടങ്ങിയത് ചേട്ടനെയും പിന്നെ "deepu ponnappan"എന്ന ചേട്ടന്റെ വീഡിയോയും,. ഈ രണ്ടു ചാനലിൽ നിന്നും എനിക്ക് മുന്നോട്ടു തുടരാനുള്ള നല്ലൊരു inspiration ആവുകയാണു നിങ്ങളുടെ videos 🙏❤️❤️❤️❤️👍
      പേര് arjun, വീട് കണ്ണൂർ, വയസ് 29, വീട്ടിൽ അമ്മ, അച്ഛൻ, അനിയൻ,ഭാര്യ, രണ്ടു മക്കൾ (രണ്ടും ആൺമക്കൾ ), പിന്നെ ഞാൻ പറഞ്ഞ മിണ്ടപ്രാണികളും 😊

    • @sinanaboobakkar4709
      @sinanaboobakkar4709 Год назад

      @@arjunbykl13vlogger26 അടിപൊളി

  • @josemm4774
    @josemm4774 2 месяца назад

    പൊട്ടന്മാർ ഇതൊക്ക വാങ്ങും.ഇതേ ഗുണമുള്ള വളക്കടയിൽനിന്നും കിട്ടും. 1കിലോ ഫക്റ്റം പോസും 1കിലോ പൊട്ടഷും വാങ്ങുക. ഉദേശം 60രൂപ വില വരും. ഇതിൽ നിന്നും 300ഗ്രാം ഫാക്റ്റംഫോസും 100പൊട്ടാഷും എടുത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത് NPK 20.20.20.ആണ്. ഇത് വെള്ളത്തിൽ നന്നായി ലയിക്കും.

    • @aayushmedia
      @aayushmedia  2 месяца назад

      ഈ വളങ്ങൾ ഉപയോഗിച്ച് ഉള്ള കൃഷി രീതി പഠിക്കാൻ ആണ് കൃഷി വകുപ്പ് കുറേ ആളുകളെ ഇസ്രായേലിലോട്ട് വിട്ടത്

  • @sujithkrishnan5645
    @sujithkrishnan5645 Год назад +2

    NPK 161616 ഇങ്ങനെ ആണോ ഉപയോഗിക്കുക..
    NPK 19 ഉം NPK 16 ഉം തമ്മിൽ ഉള്ള വെത്യാസം എന്താണ് എന്ന് പറഞ്ഞു തരാമോ

    • @aayushmedia
      @aayushmedia  Год назад

      ഇവയിൽ അടങ്ങിയിരിക്കുന്ന NPK യുടെ അളവ് അനുസരിച്ചു വരുന്ന പേരാണ് ഇത്. അതായത് 100 ഗ്രാമിൽ 16 ഗ്രാം വീതം NPK അടങ്ങിയിരിക്കുന്നു എന്നാണ്. സാധാരണ ഇത് ഗ്രാനുൾ ആയി ആണ് വരിക. മണ്ണ് ഇളക്കിയിട്ട് ചുവട്ടിൽ ചുറ്റിനും ആയി ഇട്ട് നൽകുക ആണ് ചെയ്യുക

  • @anooptv1430
    @anooptv1430 2 года назад

    ഇത് എല്ലാ വ ളം വിൽക്കുന്ന കടകളിൽ നിന്നും വാങ്ങിക്കുവാൻ കിട്ടുമോ

    • @aayushmedia
      @aayushmedia  2 года назад

      ഇല്ല. ഇത് കെമിക്കൽ ആണെങ്കിലും കൂടുതൽ ആയി വിൽക്കുന്നത് ഓർഗാനിക് ഷോപ്പുകളിൽ ആണ്. അന്വേഷിച്ചു കിട്ടിയില്ല എങ്കിൽ ഓൺ ലൈൻ ആയി വാങ്ങുവാൻ പറ്റും. അതിന്റെ ലിങ്ക് ഈ വീഡിയോയുടെ ഡിസ്ക്രീപ്‌ഷനിൽ നൽകിയിട്ടുണ്ട്

    • @anakhasunil2734
      @anakhasunil2734 2 года назад +1

      160

  • @radhakrishnan6382
    @radhakrishnan6382 2 года назад +1

    വളം എത്ര വില,

    • @aayushmedia
      @aayushmedia  2 года назад

      180-240 കമ്പനി അനുസരിച്ചു ഈ റേഞ്ചിൽ കിട്ടും. നാട്ടിൽ കിട്ടില്ല എങ്കിൽ ഓൺ ലൈൻ ആയി വാങ്ങാം. ലിങ്ക് വീഡിയോ ഡിസ്ക്രീപ്‌ഷനിൽ ഉണ്ട്

  • @jyothips3982
    @jyothips3982 2 года назад +1

    Ee spreyarinte vila enthan

    • @aayushmedia
      @aayushmedia  2 года назад

      220 ഇപ്പോൾ 3വർഷം ആയി. വില കൂടിയോ എന്നറിയില്ല. ലിങ്ക് വീഡിയോക്ക് താഴെ ഉണ്ട്. ഇത് തന്നെ ആണോ എന്ന് ചെക്ക് ചെയ്ത് നോക്കുക

  • @rian768
    @rian768 Год назад +2

    സ്വർണം തൂക്കുന്ന ത്രാസ് എവിടെ കിട്ടും.? വളം വാങ്ങുമ്പോൾ കൂടെ കിട്ടുമോ?

    • @aayushmedia
      @aayushmedia  Год назад +13

      260 രൂപ മുടക്കിയാൽ നല്ല ചൈന ത്രാസ്സ് കിട്ടും. ഡിജിറ്റൽ. ഞാൻ ഒരെണ്ണം വാങ്ങി 4 വർഷം ആയി ഉപയോഗിക്കുന്നു. അടുക്കളയിൽ പാചകം ചെയ്യുന്ന ആളുകൾ ഉപ്പ് ഒന്നും അളന്നു അല്ല ഇടുന്നത്. കോമൺ സെൻസ് ഉള്ള ആളുകൾക്ക് 5 ഗ്രാം എന്നത് എത്ര വരും എന്ന് ഏകദേശം ഒരു ഐഡിയ കിട്ടും. അതില്ലാത്ത ആളുകൾ സ്വർണ്ണം തൂക്കുന്ന ത്രാസ്സ് തന്നെ വാങ്ങേണ്ടി വരും 🤭

  • @shafoonashappu4617
    @shafoonashappu4617 2 года назад +1

    Chamba വലുതായിട്ടും കായിക്കുന്നില്ല

    • @aayushmedia
      @aayushmedia  2 года назад

      നാടൻ തൈ ആണോ?

    • @aayushmedia
      @aayushmedia  2 года назад

      മൈക്രോ ന്യൂട്രാന്റ് ചുവട്ടിൽ ഇട്ട് കൊടുക്കുക

  • @radhamohan5948
    @radhamohan5948 2 месяца назад +1

    ഓൺലൈനിൽ കടയിൽ കിട്ടുന്നതിന്റെ ഇരട്ടി വിലയാണ്

    • @aayushmedia
      @aayushmedia  2 месяца назад

      ഞാൻ ഓൺ ലൈൻ ആയി ആണ് ഇപ്പോൾ വാങ്ങിയത്. എനിക്ക് ലാഭം ആയിരുന്നു

  • @fasifasi7988
    @fasifasi7988 2 года назад

    Ithu use cheyyumpol vere adivalangal onnum vende

    • @aayushmedia
      @aayushmedia  2 года назад

      നമ്മൾ നടുന്നതിനു മുമ്പ് ആണ് അടിവളം നൽകേണ്ടത്.

  • @abhijithabhi7902
    @abhijithabhi7902 2 года назад

    ഇത് മാവിന് ഉപയോഗിക്കാമോ

    • @aayushmedia
      @aayushmedia  2 года назад

      മാവിന് ഒന്നും ഇതിന്റെ ആവശ്യം ഇല്ല. മാവ് വലുതായി കഴിഞ്ഞാൽ അതിന്റെ വേരുകൾ മീറ്ററുകൾ അകലെ പോയിരിക്കും. അവിടെ നിന്ന് എല്ലാം അത് വളം വലിച്ചെടുക്കും

  • @ansammasunny4925
    @ansammasunny4925 2 года назад +1

    Npk19-Sprayer,
    Price Ethrayanu

    • @aayushmedia
      @aayushmedia  2 года назад

      Liquid രൂപത്തിൽ സ്പ്രെയർ സഹിതം വരുന്നത് ആണോ? അത് നഷ്ടം ആണ് ഞാൻ ഒരു ഷോപ്പിൽ പോയപ്പോൾ കണ്ടത് അര ലിറ്റർ liquid with sprayer 150 രൂപയാണ്. പക്ഷേ നമ്മൾ ഒരു കിലോ പാക്കറ്റ് വാങ്ങിയാൽ 220 രൂപയെ ആകൂ. പിന്നീട് ഒരു സ്പ്രെയർ മിനിമം 200-250. നമ്മൾക്ക് ഒരുപാട് ഉപയോഗിക്കാൻ കിട്ടും ഒരു ലിറ്റർ വെള്ളത്തിനു 5 ഗ്രാം വരെ വലിയ ചെടികൾക്ക് എന്ന കണക്കിൽ ഉപയോഗിച്ചാൽ മതി. അതാണ്‌ ലാഭം. ആവശ്യം കഴിഞ്ഞ് ബാക്കി ഉള്ള വളം ഈർപ്പം തട്ടാതെ വച്ചാൽ മതി

  • @ahmadmuhsin3653
    @ahmadmuhsin3653 2 года назад

    19 19 19 fertilizer വേനൽ കാലത്ത് ഉപയോഗിക്കാമോ? ഏത് കാലത്തും ഉപയോഗിക്കാമോ?

    • @aayushmedia
      @aayushmedia  2 года назад

      വാട്ടർ സൊല്യൂബിൾ അല്ലേ? ഏത് സമയത്തും ഒഴിക്കാം. അളവ് കൂടാതെ ഇരുന്നാൽ മതി. ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം

  • @hamsahamsu3106
    @hamsahamsu3106 Год назад +1

    സാർ ഇത് ജൈവ വളം കൊടുത്ത പച്ചക്കറി തൈകൾക്ക് കൊടുക്കാൻ പറ്റില്ലേ
    ഫ്രൂട്ട്സ് ചെടികൾക്ക് കൊടുത്തു കൂടെ

    • @aayushmedia
      @aayushmedia  Год назад

      ഇത് കെമിക്കൽ ഫെർട്ടിലൈസർ ആണ്

  • @shafimohammed9628
    @shafimohammed9628 2 года назад

    വലിയ മരങ്ങൾക്ക് എങ്ങനെ ഉപയോഗിക്കും..?ചുവട്ടിൽ ഒഴിച്ചാൽ മതിയോ?

    • @aayushmedia
      @aayushmedia  2 года назад

      മരത്തിന്റെ ചുവട്ടിൽ നിന്നല്ല വളം ലഭിക്കുന്നത്. അതിന്റെ വേരുകൾ പല ഇടത്ത് നിന്നായി കലക്റ്റ് ചെയ്യുക ആണ്. പ്ലാവിന്റെ ചുവട്ടിൽ ഒക്കെ ചാണകം ഇടുന്നത് കണ്ടിട്ടുണ്ട് പക്ഷേ വളം വലിച്ചെടുക്കുന്ന വേരുകൾ onnum അതിന്റെ ചുവട്ടിൽ എങ്ങും കാണാൻ കിട്ടില്ല

  • @hamsahamsu3106
    @hamsahamsu3106 Год назад

    സാർ പച്ചക്കറികൾക്ക് ഇവളം കൊടുക്കുമ്പോൾ
    സ്യൂഡോമോണസ് എപ്പം സാർട്ട് എന്നിവ കൊടുക്കണോ

    • @aayushmedia
      @aayushmedia  Год назад

      ഇത് കെമിക്കൽ ഫേർട്ടിലൈസർ ആണ്. ഇത് ഉപയോഗിച്ച് കുറഞ്ഞത് 10 ദിവസത്തെ ഇടവേളക്ക് ശേഷമേ സ്യുഡോമോനസ് ഉപയോഗിക്കാൻ പാടുള്ളൂ

  • @Tanush-bu3vk
    @Tanush-bu3vk Год назад

    കപ്പ കൃഷിക്ക്(മരച്ചീനി) ഉപയോഗിക്കാമോ? വേനലിൽ ഉപയോഗിക്കാമോ , എത്ര പ്രായം തൊട്ട് ഉപയോഗിക്കാം. അളവ് എത്ര

    • @aayushmedia
      @aayushmedia  Год назад +1

      കപ്പക്ക് ഇത് അത്ര മികച്ചത് അല്ല. ഇത് പ്രധാനമായും സ്പ്രേ ചെയ്താ കൊടുക്കുന്നത്. കപ്പ പോലെ ഉയരത്തിൽ പോകുന്ന ചെടികൾക്ക് അത്ര മികച്ച റിസൽട്ട് കിട്ടില്ല

    • @Tanush-bu3vk
      @Tanush-bu3vk Год назад

      @@aayushmedia നന്ദി സർ

    • @jitheshkr
      @jitheshkr Год назад +1

      കപ്പക്ക് potash +factum phos +urea ആണ് നല്ലത്.

    • @Tanush-bu3vk
      @Tanush-bu3vk Год назад

      @@jitheshkr thanks

  • @shafoonashappu4617
    @shafoonashappu4617 2 года назад +1

    എന്റെ oru മാവിൻ തൈ oru വർഷമായിട്ടും oru ഇല പോലും വന്നില്ല

    • @aayushmedia
      @aayushmedia  2 года назад

      ഒട്ട് മാവ് ആണോ? ഇളകിയ മണ്ണ് അല്ലെങ്കിൽ വളർച്ച കുറയും

    • @reenatito8223
      @reenatito8223 2 года назад

      Use homeo. Valam

  • @jayarajpillai6983
    @jayarajpillai6983 2 года назад +3

    ഒലക്ക,170രൂപ പോയത് മിച്ചം രണ്ടില മുതൽ നാലില വരെ ഇതിനു പ്രയോജനം ഉണ്ട് അല്ലാതെ സ്വാഹാ

    • @aayushmedia
      @aayushmedia  2 года назад +5

      വലിയ വലിയ ഫാമുകൾ വരെ ഇത് ഉപയോഗിക്കുന്നു. ഞാൻ എല്ലാ പത്ത് ദിവസം കൂടുമ്പോളും ഇത് ഉപയോഗിക്കുന്നു. ഇടക്ക് ഫിഷ് അമിനോ ആസിഡു സ്പ്രേ ചെയ്യുന്നു. നല്ല റിസൾട്ട് കിട്ടുന്നു.ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന കണക്കിൽ ഉപയോഗിക്കുക. നിങ്ങൾക്ക് കിട്ടിയത് ഏതെങ്കിലും ലോക്കൽ ആകും . നല്ല ബ്രാൻഡ് എല്ലാം 200+ ആണ് വില

  • @sreejadg3675
    @sreejadg3675 2 года назад +3

    19-19-19 ഉപയോഗിച്ചാൽ പിനെ
    സ്യൂഡോമോണസ് ഉപയോഗിക്കാൻ പറ്റുമോ
    ജൈവ വളങ്ങൾ ഉപയോഗിക്കാമോ

    • @aayushmedia
      @aayushmedia  2 года назад +1

      ഉടനെ ഉപയോഗിക്കരുത്. ഒന്ന് കെമിക്കലും മറ്റേത് ബാക്റ്റീരിയയും ആണ്. തമ്മിൽ 15 ദിവസത്തെ ഗ്യാപ് എങ്കിലും വേണം. പിന്നെ ജൈവ കൃഷി ചെയ്യുന്ന ആളുകൾ പൂവ് ഒക്കെ ആകുന്ന സ്റ്റേജിന്റെ മുൻപേ NPK 19-19-19 ഉപയോഗം നിർത്തണം.. പിന്നീട് npk അടങ്ങിയ ജൈവ വളങ്ങൾ കമ്പോസ്റ്റ് പരുവം ആയത് വാങ്ങി ഉപയോഗിച്ചാൽ മതി

  • @Celebritycrushofficiall
    @Celebritycrushofficiall Год назад

    ഇത് മനുഷ്യന് ദോഷം ആണോ

    • @aayushmedia
      @aayushmedia  Год назад +2

      അല്ല. ഇതൊക്കെ പഠിക്കാൻ ആണ് കുറേ എണ്ണത്തിനെ സർക്കാർ ഇസ്രായേലിൽ കൊണ്ട് പോയത്. ഇതൊക്കെ അവരുടെ കണ്ട് പിടുത്തം ആണ്

  • @FaribaK-d3w
    @FaribaK-d3w Год назад +1

    Yes he is a sanghi

  • @atanu870
    @atanu870 10 месяцев назад +1

    ആമസോണിലൊന്നും ഓർഡർ കൊടുക്കേണ്ട വളം വിൽക്കുന്ന കടകളിൽ ലഭിക്കും

    • @aayushmedia
      @aayushmedia  10 месяцев назад

      അങ്ങനെ ഉള്ള ഉള്ള കടകൾ അറിയാത്തവർക്ക് വേണ്ടി ആണ് ആ ലിങ്കുകൾ

  • @nimmirajeev904
    @nimmirajeev904 9 месяцев назад +1

    Very good Information Thank you ❤❤❤

  • @vidyasagaras6905
    @vidyasagaras6905 Год назад +1

    👍

  • @beenaraju6578
    @beenaraju6578 5 месяцев назад +1

    thanks 🙏

  • @rajalekshmisuresh7251
    @rajalekshmisuresh7251 9 месяцев назад

    Thank you