Smarananjali-വാസന്തസ്മൃതികൾ -Vaakappoomaram Choodum-Riyas Kariyad

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 12

  • @raghunandananraghunandanan9715
    @raghunandananraghunandanan9715 9 месяцев назад +1

    വാസന്തസ്മൃതികളിൽ ആദ്യവസന്തം വിരിയിച്ച വാകപ്പൂ, കണ്ടു, മർമ്മരങ്ങളും കേട്ടു.!!
    റഷീദ് സാറിന്റെ സാഹിത്യധന്യമായ, സംഗീതാത്മകമായ അവതരണം പ്രശംസനീയമായ മുഖ്യ ഘടകം തന്നെ...!
    തന്നെക്കാൾ പ്രായം ചെന്ന പാട്ടുകൾ തന്നേക്കാളും പ്രായം കൂടിയവരിലും, കുറഞ്ഞവരിലും ദേശ, ഭാഷാ വൈകാരികതയുടെ സ്പന്ദനം ഉണർത്താൻ മണ്ണും, വിണ്ണും , പുഴയും, പൂക്കളും താലോലിച്ചു..പറഞ്ഞു പാടുന്ന റഷീദ് സാറിന്റെ പാട്ടറിവും
    ഭാഷണ ചാതുര്യവും ശ്ലാഘനീയം.
    1970 കളിൽ വന്ന ഈ ഗാനം എറണാകുളത്തെ ഏതോ വെള്ളിത്തിരയിലാണ് ആദ്യം കേട്ടത്. വാരിളം പൂങ്കുല വിട്ടു തെന്നൽ പറന്നുപോയെങ്കിലും ബിച്ചു തിരുമലയും, എ ടി ഉമ്മറും ദാസേട്ടനും മനസ്സിൽ തന്നു പോയ
    തെന്നൽ പറന്നു പോകില്ല.
    മലയാളത്തിൽ ഏറ്റവും തവണ ഞാൻ കേട്ട പാട്ടുകളിൽ ഇതു കൂടിയുണ്ട്.
    ഭാസ്കരൻ മാസ്റ്ററുടെ ഭാഷലാളിത്യം ഉൾക്കൊണ്ട പോലെ ധരിക്കാവുന്ന.. ബിച്ചുവിന്റെ രചന.. ഈ പാട്ടിനെ അദ്ദേഹത്തിന്റെ നാഴികക്കല്ലായ ഗാനമാക്കുന്നു.
    ഈ ഭാഷാ കൗതുകത്തിനു ഇതിൽപരം മികച്ച... വളരെ synchronized ആയ... ലളിതശാസ്ത്രീയതയുള്ള ഈണം ഇല്ലെന്നു ഉമ്മർസർ ഉറപ്പിച്ചിരിക്കുന്നു.
    കർണാടക സംഗീതത്തിൽ ശുദ്ധധന്യാസിയാണ് ഇതിന്റെ അടിസ്ഥാന രാഗം.
    ഗായകൻ റിയാസിനും , പശ്ചാത്തല ഉപകരണ വാദകർക്കും അഭിനന്ദനങ്ങൾ..
    ഒപ്പം റഷീദ് സാറിനും, ഗ്രാമഫോൺ ഖത്തറിനും 🌹🌹🌹

  • @DevaRagamMusicMedia
    @DevaRagamMusicMedia 9 месяцев назад +1

    ഖത്തറിന്റ വേദികളിൽ വേറിട്ട അവതരണത്തിലൂടെ ചരിത്രം സൃഷ്‌ടിച്ച സംഗീത പരിപാടിയാണ് ഗ്രാമഫോൺ അവതരിപ്പിച്ച സ്മരണാഞ്ജലി സീസൺ 1 &2. പാട്ടുകളുടെ തെരെഞ്ഞെടുപ്പും അതിന്റെ പിറവിയുടെ ചരിത്രവും ഒപ്പം ഗാനസ്രഷ്ടാക്കളെയും സ്മരിച്ചുകൊണ്ടുള്ള പാട്ടവതരണം അതിഗംഭീരമെന്നേ പറയാനുള്ളു. കാത്തിരിക്കുന്നു അടുത്ത സീസണിനായി ❤

  • @mohamedusman8896
    @mohamedusman8896 9 месяцев назад +1

    Elegant presentation and rendition of an exquisite song, great beginning for the second season🥰❤❤ K.T. Ummer Sir is criminally underrated.

  • @PraveenLackooR
    @PraveenLackooR 9 месяцев назад +1

    ഗംഭീരമായ ആദ്യ പരിപാടിയുടെ രണ്ടാം ഭാഗത്തിന് അതി ഗംഭീര തുടക്കമായി ഈ അനശ്വര ഗാനത്തിന്റെ അവതരണവും ആലാപനവും. ചുരുങ്ങിയ സമയം കൊണ്ട് ഗാനങ്ങളുടെ പശ്ചാത്തലം വിവരിച്ച് ഗാനത്തിലേക്ക് എത്തുന്ന സവിശേഷമായ അവതരണം മനോഹരം. പാട്ടിലേക്ക് എത്തുന്നതിന് മുൻപ് AT ഉമ്മർ , ബിച്ചു തിരുമല എന്നീ അതുല്യ പ്രതിഭകളെക്കുറിച്ചും അവരുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുമുളള വിവരണം അതി ഗംഭീരം. ഗാനസൃഷ്ടാക്കൾക്ക് നൽകുന്ന ആദരവിനൊടുവിൽ ആലാപനം തുടങ്ങുമ്പോൾ അത് ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. യേശുദാസിന്റെ സ്വരത്തിലല്ലാതെ ഈ പാട്ടുകൾക്ക് പൂർണതയില്ല. അദ്ദേഹം വാക്കുകൾക്ക് നൽകിയ ഭാവം മറ്റാർക്കും നൽകാൻ കഴിയില്ല. റിയാസിന്റേത് നല്ല Attempt തന്നെ. ഇത്തരം നിത്യ ഹരിത ഗാനങ്ങളെ അവയുടെ ഒറിജിനൽ വേർഷനോട് പൂർണമായും നീതി പുലർത്തി പാടാൻ ശ്രമിക്കുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നാറുണ്ട്. ഓർക്കസ്ട്ര മികച്ചു നിന്നു. മനോഹരമായ സ്റ്റേജ്.. എഡിറ്റിംഗ് വളരെ നന്നായി. Season - 2 വിലെ ബാക്കി ഗാനങ്ങൾക്കായി കാത്തിരിക്കുന്നു😊

    • @drrashmanson
      @drrashmanson 9 месяцев назад +1

      നല്ല വാക്കുകൾക്ക് നന്ദി പ്രവീൺ.
      Absolutely inspiring comments.

  • @gulmoharproductions
    @gulmoharproductions 9 месяцев назад +1

    Superb❤👏🏼👏🏼👏🏼

  • @AmiThankam
    @AmiThankam 9 месяцев назад +1

    ❤❤❤

  • @praveenshenoy3113
    @praveenshenoy3113 9 месяцев назад +1

    Superb show 💐💐
    going more heights🙏

  • @tester2267
    @tester2267 9 месяцев назад

    സംഗീതത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്ന മുഴുവൻമലയാളികൾക്കും പഠനസഹായികൂടിയാണ്ഈ അവതരണവുംപരിപാടിയും. ഗവേഷണകുതുകികൾക്ക്ഏറെ ഉപകാരപ്പെടും. ഭാവുകങ്ങൾ:🎉

  • @ambilipraveen
    @ambilipraveen 9 месяцев назад +1

    Super👍👌

  • @blvckwxngs3668
    @blvckwxngs3668 9 месяцев назад +1

    വോയിസ്‌ മെസ്സേജ് ഇടണം എന്നുണ്ട് പക്ഷെ... ഓപ്ഷൻ ഇല്ല
    Great Narration and singing Justified..