Chothi Nakshatra Prediction for female | ചോതി - സ്ത്രീകളുടെ പ്രത്യേകഫലം | K.P.Sreevasthav 9447320192

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #keralaastrology #sreevasthav #Chothi
    ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ ഫലം
    "സ്വാതീഷു സാധ്വീ സതതം സുതാഢ്യാ, വിത്താധികാ സത്യ പരാഽല്പയാനാ; നാരീഭവേത് കീർത്തിസമന്വിതാ ച, പ്രഭൂതമിത്രാ വിജിതാരിപക്ഷാ.
    എന്ന പ്രമാണത്തിൽ പറയുന്നതിൻറെ സാരം ഇപ്രകാരമാണ് ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ പതിവ്രതയും സന്താന സമ്പത്തുള്ളവളും ധനികയുമായിരിക്കും . സത്യസന്ധരായ ഇവരുടെ നടത്തം മന്ദഗതിയിലായിരിക്കും . കീർത്തിയുള്ളവളും ധാരാളം സുഹൃത്തുക്കൾ ഉള്ളവളും ശത്രുക്കളെ ജയിക്കുന്നവളുമായി രിക്കും . പാതിവ്രത്യവും സത്യവും പാലിച്ച് കുടുംബശൈഥല്യത്തിന് ഇട നൽകാത്തവരാണ് ചോതി നക്ഷത്രക്കാരികൾ . സന്താനങ്ങളിൽനിന്ന് ഇവർക്ക് സുഖാനുഭവം സിദ്ധിക്കും . ഗാർഹികരംഗത്തും ഔദ്യോഗികരംഗത്തും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന ഇവർക്ക് നല്ല പ്രസിദ്ധിയും ബന്ധുക്കളും ഉണ്ടായിരിക്കുംചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏകദേശം 9 വയസ്സുവരെ ബാലാരിഷ്ടതകൾ നിറഞ്ഞ സമയമായിരിക്കും . ശേഷം 25 വയസ്സുവരെ സുഖകരമായ കാലഘട്ടമാണ് . വിദ്യാപുരോഗതി , തൊഴിൽ വിജയം തുടങ്ങിയ സൽഫലങ്ങൾ അനുഭവമാകും . സ്ത്രീകൾക്ക് ഇതിനുള്ളിൽ തന്നെ വിവാഹം നടക്കും . 25 മുതൽ 44 വയസ്സുവ ര ഗുണകരം തന്നെയാണ് . ജീവിത പുരോഗതിക്ക് ഉതകുന്നതായ കാര്യങ്ങൾ ചെയ്യാൻ ഈ സമയത്ത് സാധിക്കും . 44 മുതൽ 61 വയസ്സുവരെ അതീവ ശ്രേയസ്കരമായ സമയമാണ് . കുടുംബപരമായ ഐശ്വര്യം , സജ്ജനബഹുമാന്യത , ആദ്ധ്യാത്മിക താല്പര്യം , രാജപ്രീതി തുടങ്ങിയ ഗുണങ്ങളനുഭവമാകും . 61 മുതൽ 68 വരെ ദോഷപ്രദമായ സമയമാണ് . ശരീരത്തിൽ മുറിവുചതവുകൾക്കും സ്വബന്ധുജന വിയോഗത്തിനും ഇടയുണ്ട് . 68 വയസ്സിനുമേൽ ശാന്ത പൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ് .
    ചോതി നക്ഷത്രക്കാർക്ക് അനിഴം, മൂലം, ഉത്രാടം, എന്നീ നക്ഷത്രങ്ങൾ പ്രതികൂല നക്ഷത്രങ്ങളാണ്. പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടുബിസിനസ്സിൽ ഏർപ്പെടുന്നതും, അവർക്കുവേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കലാശിക്കും എന്നാണ് വിശ്വാസം. ഈ നക്ഷത്രക്കാരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അത്രകണ്ട് ഗുണംചെയ്യില്ല. മേൽപ്പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
    ചോതി നക്ഷത്രക്കാർക്ക് ശനിയുടെയും കേതുവിന്റേയും സൂര്യന്റേയും ദശാകാലങ്ങൾ പൊതുവേ ദോഷപ്രദം ആകാം എന്നതുകൊണ്ട് ഈ കാലയളവിൽ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്, നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കാവുന്നതാണ്. സർപ്പക്ഷേത്ര ദർശനം നടത്തുക സർപ്പകാവിൽ നീർമരുത് നട്ടുവളർത്തുക തുടങ്ങിയവ കൂടുതൽ ഗുണകരമാണ്. രാശിയുടെ അധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കർമങ്ങളും അനുഷ്ഠിക്കേണ്ടതാണ് മഹാലക്ഷ്മി ഭജനം ലളിതാസഹസ്രനാമസ്തോത്രജപം തുടങ്ങിയവ ഗുണം ചെയ്യും
    ചോതി തിരുവാതിര ചതയം എന്നീ ജന്മാനുജന്മ നക്ഷത്രങ്ങൾ ക്ഷേത്രദർശനത്തിനും മറ്റും ശുഭമാണ്
    ചോതി നക്ഷത്രവും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങളിൽ സവിശേഷപ്രാധാന്യത്തോടെ കൂടി വ്രതജപാദികൾ നടത്താവുന്നതാണ്
    നക്ഷത്ര വൃക്ഷം നീർമരുത്
    നീർമരുതിന് ആറ്റുമരുത് എന്നൊരു പേരു കൂടിയുണ്ട്. പുഴക്കരയിലും ആറ്റുതീരത്തുമെല്ലാം കാണപ്പെടുന്നത് കൊണ്ടാകാം ഇതിന് ആറ്റുമരുത് എന്ന പേരുവന്നത്.നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിൽ ഉള്ളതുമാണ്. ഇതിന്റെ തോലിന് വെളുത്ത നിറവും അതിൽ വെള്ളനിറമുള്ള കറയും ഉണ്ടാകുന്നു. കേരളത്തിലടക്കം ഇന്ത്യയിലാകമാനം കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ഇത്ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പുനിറത്തിൽ ചാരനിറം കലർന്നതുമാണ് . നല്ലൊരു ഔഷധികൂടിയാണ് നീർമരുത് . ഇതിന്റെ തോലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത് . ഹൃദ്രോഗത്തിനിത് ശക്തമായ മരുന്നാണ് . നീർമരുതിൽ നിന്നും കണ്ടെത്തിയ ടി.എ 65 എന്ന മോളിക്യൂൾ പ്രായമാകുന്നതിനെ തടയാൻ കഴിയുന്നതായും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് .
    ചോതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ യാതൊരു കാരണവശാലും നീർമരുതിനെ മുറിക്കുവാൻ പാടില്ല കഴിയുമെങ്കിൽ നട്ടുവളർത്തി സംരക്ഷിക്കുന്നത് ആയുസ്സിന് ഗുണകരമാണ്
    നക്ഷത്രമൃഗം - മഹിഷം. കന്നുകാലികളിൽ പെട്ട വളർത്തുമൃഗമാണ് മഹിഷം. ചോതി നക്ഷത്രത്തിൽ എരുമയാണ് മൃഗമെന്നും അഭിപ്രായമുണ്ട് . എന്നാൽ ഈ നക്ഷത്രം പുരുഷ നക്ഷത്രമാകയാൽ ഇത് മഹിഷം എന്ന ആൺജീവിയാണെന്ന വാദമാകും കൂടുതൽ ശരി .
    തങ്ങളുടെ നക്ഷത്ര മൃഗമായ മഹിഷത്തിനെ ചോതി നക്ഷത്രക്കാർ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ല
    3. നക്ഷത്രപക്ഷി = കാക്ക
    നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ് കാക്ക . പൊതുവേ മനുഷ്യനെ ആശ്രയിച്ചു ജീവിക്കാൻ താല്പര്യമുള്ള പക്ഷിയാണ് കാക്കയെന്ന് പറയാം . ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്കയുണ്ട് . ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായും കാണുന്നത് . മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിധ്യം അപൂർവ്വമാണ് . ലോകത്തിൽ നിരവധിതരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ രണ്ടുതരമേയൂള്ളൂ ബലിക്കാക്കയും പേനകാക്കയും .
    നക്ഷത്ര പക്ഷിയായ കാക്കയെ ചിത്ര നക്ഷത്രക്കാർ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ല
    5. നക്ഷത്രയോനി പുരുഷൻ മനുഷ്യരിൽ പ്രായപൂർത്തിയെത്തിയ ആൺ വിഭാഗത്തെയാണ് പുരുഷനെന്ന് പറയുക .
    6. നക്ഷത്രഗണം - ദേവൻ കാശ്യപന്റേയും അദിതിയുടേയും പുത്രന്മാരാണ് ദേവന്മാർ , ദിവ്യശക്തി ദേവന്മാർ അമൃതം പാനം ചെയ്തതോടുകൂടി ജരാനരകളും മരണവും ഇല്ലാത്തവരായിത്തീർന്നു .
    7. നക്ഷത്രദേവത- വായുഭഗവാൻ
    സർവ്വദിക്കിലും നിറഞ്ഞുനിൽക്കുന്ന വായുഭഗവാന്റെ കാരുണ്യമില്ലെങ്കിൽ പ്രാണികൾക്ക് പ്രാണവായു ലഭിക്കുകയില്ലല്ലോ . വായുഭഗവാനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല . പഞ്ചഭൂതങ്ങളിലൊന്നായ വായുവിന്റെ അധിദേവതയായ ഈ ദേവൻ അഷ്ടദിക്പാലകരിലൊരാളാണ് .
    നക്ഷത്രദേവതയായ വായു ഭഗവാനെ നിത്യവും പ്രാർത്ഥിക്കുന്നത് . ജീവിതപുരോഗതിക്ക് ഗുണകരമാണ് .
    ഓം വായവേ നമഃ
    എന്ന മന്ത്രം നിത്യവും ജപിക്കുന്നത് ഗുണകരമാണ്
    ഭാഗ്യനിറം - കറുപ്പ് , ഇളം നീല
    ഭാഗ്യദിക്ക്-പടിഞ്ഞാറ്
    ഭാഗ്യദിവസം - വെള്ളി ഭാഗ്യസംഖ്യ- 4 ഭാഗ്യരത്നം-ഗോമേദകം
    ജാതകവിശകലനത്തിനുശേഷം മാത്രം ഭാഗ്യ നിർണ്ണയം നടത്തുക.

Комментарии • 22

  • @shafeena7676
    @shafeena7676 Год назад +15

    എനിക്ക് എപ്പോഴും ടെൻഷൻഅടികാനെ നേരം ഉള്ളൂ

  • @mangalakumari3573
    @mangalakumari3573 Год назад +3

    Thank you thankal paranjathu correct 🙏🙏🙏

  • @nijujanath8141
    @nijujanath8141 Год назад +3

    പ്രതികൂല 3 നക്ഷത്രം പറഞ്ഞില്ലേ അതിലൊ ഒന്നാമത്തെ നക്ഷത്രം ഏതാണ് ഒന്ന് പറയാമോ അതിൽ പറഞ്ഞത് മനസ്സിലാകുന്നില്ല അനിഴം ആണോ

  • @indhuprasad7238
    @indhuprasad7238 Год назад

    ഇന്ദു - ചോതി 26-9-1976 കന്നി 11 രാവിലെ 12മണി 25 മിനിറ്റ് ഭാഗ്യ ദിവസം ഭാഗ്യ നമ്പർ ഒന്ന് പറയാമോ .

  • @aswathyanand1471
    @aswathyanand1471 Год назад +1

    02/10/1989 Monday 9:30pm chothi details parayamo please

    • @nishdxb
      @nishdxb Год назад

      Congratulations me to😂

  • @user-kx2ll5sh7u
    @user-kx2ll5sh7u 18 дней назад

    Sreethu /ചോതി__17/11/1998 തിരുമേനി ഒരു ജോലി. കിടുവ൯ സത്യം ഉണ്ടു ഉണ്ടു എങ്കിലും എപ്പോൾ

  • @shakedaran5555-fg9dn
    @shakedaran5555-fg9dn Год назад +2

    വളരെ ശരിയാണ്.
    പക്ഷേ എത്ര കിട്ടിയാലും അവയെല്ലാം ചിലവിലൂടെ
    പോകുന്നു.
    നന്ദി നമസ്കാരം.

  • @SmithaMol-pm5cb
    @SmithaMol-pm5cb Месяц назад

    Smitha ഇടവം, 1981

  • @vijayalakshmi837
    @vijayalakshmi837 Год назад +2

    👍🙏🙏🙏🌹🌹

  • @pranavnair5844
    @pranavnair5844 Год назад +1

    44 vayasil nallathanu.21 vayasulla makanay nashtay.Enyendha sandhosham

  • @neethuneethub733
    @neethuneethub733 Год назад +1

    നീതു 🙏🙏ചോതി🙏🙏20/3/1995🙏🙏

  • @ArushiPrasad-sd7md
    @ArushiPrasad-sd7md 2 месяца назад

    Jiji. ചോതി. ഇടവം 3 1981..

  • @deepthyvs3060
    @deepthyvs3060 Год назад +2

    Adipoli, njaan chothi achan moolam, amma makayiram, brother uthradam 3um prathikoola nakshthrangal, chummathalla kalyanam kazhinju avar enne upekshichath...

  • @suneersulaiman4349
    @suneersulaiman4349 Год назад +1

    Wife chothi aan... shubham 😁👍🏾

  • @robertpaiva8064
    @robertpaiva8064 Год назад

    😘😊😊🙏🙏

  • @rajasree8459
    @rajasree8459 Год назад

    Rajamma ചോതിച്ചു 19/07/1972

  • @priya12919
    @priya12919 Год назад

    🙏🙏🙏

  • @user-kw5jn3dd3d
    @user-kw5jn3dd3d 7 месяцев назад

    😧

  • @Indiancitizen_23
    @Indiancitizen_23 2 года назад

    പിന്നെ....