Delhi | Qutub Minar | Iron Pillar | Rajpath | Lotus Temple | ഡൽഹിയിലെ കാഴ്ചകൾ - Part 1 - Vlog 21

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ദില്ലി - ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമർശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ.
    ഖുത്ബ് മിനാർ - ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്. 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.
    ലോട്ടസ് ടെമ്പിൾ - താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തം‌പൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.

Комментарии •