കടാങ്കോട്ട് മാക്കം - ᴋᴀᴛᴀɴᴋᴏᴛᴛ ᴍᴀᴋᴋᴀᴍ | Devotional song | Krishna Ramakrishnan | Ajith Neeliyath.
HTML-код
- Опубликовано: 7 ноя 2024
- Lyrics & Music : Ajith Neeliyath
Singer : Krishna Ramakrishnan
Producer : Praveen Katankott
ᴋᴀᴛᴀɴᴋᴏᴛᴛ ᴍᴀᴋᴋᴀᴍ- The Myth.
A regional Hindu goddess worshiped in the North Malabar region in Kerala, India. Makkam is worshipped and performed as Theyyam form, known as Makkappothi or Makkavum makkalum (literally meaning Makkam and her children)
According to the myths, Makkam and her two children were killed by her eleven brothers, and they attained divine status after their death.
It is believed that Makkamm is the daughter of Unicheriya of Kadangot family of Kunhimangalam near Payyannur
in Kannur district. She was the only sister among the 12 warrior brothers of Kolathiri king. Makkam is said to be a daughter who was born with great splendor when her parents prayed a lot for a girl child, after the birth of 12 sons.
She grew up to be the beloved sister of 12 brothers. Makkam had twins named Chathu and Chiru, from his marriage to his uncle's (mother's brother) son, Kuttinambar. As it was the time of war between Neriyot kingdom and Kolathiri, her brothers joined the war. She and her sons lived with the wives of brothers. The wives of brothers, who did not like her, decided to trick her.
They made scandalous stories about Makkam and a Vaniyan who used to bring oil to the house. It was at the time when Makkam' brothers were returning from the war that Vaniyan brought oil, Makkam looked around for her sisters-in-law but she could not find them. Makam asked him to put the oil inside the room while the wives of brothers hid. By the time Vaniyan came out with the oil inside, the wives had reached there with their husbands, and told them that Makkam had illegal relations with Vaniyan. Believing their wife's slander, the brothers decide to kill Makkam. But the younger brother and his wife left the house rejecting the decision to kill.
When called to go to a festival in Kottayam, Makam realizes their evil intentions, but Makkam sets off with his brothers, praying her family deity Veera Chamundi and lighting a lamp to prove her innocence. They walked praying in the temples of each area they went to. By the time they reached the river at Chala, Makkam and her children were exhausted and thirsty. At this time, a young Muslim man who passed by showed them Puthiya pura tharavad in Chala. Makam went to the tharavad for water for the children. Hearing the movement, the old woman came out and Makkam told her that the children were thirsty. The mother of the family came with a full cup of boiled milk and gave it to Makkam and her children.
Although the old woman said that it was still a long way to Kottayam and that the children could not walk, they could be accommodated at the home, but Makam put one of her rings in the milk container and set off with her children.
When they saw a well near Kayalode Achankarappalli, Makkam and his children went there to quench their thirst. Her brothers reached there and slaughtered Makkam and the two children and threw them into the well. A Mavilan man who witnessed the incident was also stabbed to death. Only Kuti Rama, the youngest brother, did not join in this cruelty of his elder brothers.
Later is the revenge of the Makkam. The ancestral home of Kunhimangalam was burnt to ashes. Only the room with Veera Chamundi's presence remained unburnt. Except for Kuti Rama and his wife, the brothers and their wives also died. The locals were convinced of Makkam's innocence.
Makam, who became a god, asked the old woman of Tharavad at Chala, in a dream, to build a shrine for her and her children in their Tharavad. Soon the people decided to worship Makkam, her children and Mavilan who died with her.
മോളെ നന്നായി പാടിയിട്ടുണ്ട് ...❤️❤️
സംഗീത സംവിധാനം നന്നായിട്ടുണ്ട് 👌👌👌
സൂപ്പറായിട്ടുണ്ട് നന്നായിരിക്കുന്നു 👌👌👌👌👌
👍👍👍 മോളെ നന്നായി പാടി തെയ്യം ഇനിയും പാടാൻ അനുഗ്രഹിക്കട്ടെ 🙏🙏
. നന്നായി പാടി നല്ല ശബ്ദം .നല്ല വരികൾ . നല്ല സെറ്റ് . എല്ലാ വിധത്തിലും നന്നായി എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹികട്ടെ
ഇമ്പമാർന്ന സംഗീതം 🙏 ആശംസകൾ ❤️
സൂപ്പർ 👍👍👍👍
Super 👍 Go Ahead
മികവാർന്ന ആലാപനം 👌♥️
👍🥰🥰
Krishna Great, Congrats ❤ All the best
Adipoli, keep it up ❤
Thank you Praveenetta & team for the devotional song on Katankott Makamamma
അസ്സലായിട്ടുണ്ട് മോളേ
സൂപ്പറായിട്ടുണ്ട്👍
Awesome.... congratulations 🎉🎉
Awsome singing🥰
Great future aheaf👏🌹
Superb ❤️👍
Awesome voice and music combination with visual
Very sweet to listen to.... More sweeter when it keeps listening...Watching with visuals knowing the storyline is mesmerizing.... Best wishes 💐
Very sweet singing 😍 best wishes ❤
❤ love it, well done 👏
Beautiful..👌 Best Wishes ..
Super 👌👌👌👌👌👌
Awsome 👌
❤👌👌
Verygood nicevoice 1:22
Delete
Cance
❤❤🙏🙏😍
❤
💓💓💓💓
*കടാങ്കോട്ട് മാക്കം '' ഐതിഹ്യം അറിഞ്ഞാൽ ഗാനം നന്നായി ആസ്വദിക്കാം*
നാത്തൂന്മാരുടെ അപവാദ പ്രചരണം കൊണ്ട് സ്വന്തം സഹോദരന്മാരാൽ ജീവൻ നഷ്ടപ്പെട്ട ഒരു നായർ സ്ത്രീ തെയ്യമായി മാറിയ കഥയാണ് കടവാങ്കോട്ട് (കടാങ്കോട്ട്) മാക്കം അഥവാ മാക്ക പോതി.
ഇങ്ങനെ തുടങ്ങുന്നു മാക്കം പോതി (മാക്കം ഭഗവതി)യുടെ തോറ്റം പാട്ട്.
“ശ്രീ പോലികാ പോലികാ ഭഗവതിയേ പോലികാ
ദീപം പോലികാ ഭഗവതിയേ പോലികാ
വെച്ചെരിയുന്ന നന്ദാർ വിളക്കും പോലികാ
ഇട്ടാരാധിച്ച പൂവോടു പുഷ്പ്പം പോലികാ........”
നീലെശ്വരമാണ് കടാങ്കോട്ട് തറവാടിന്‍റെ ആരൂഡം(ഇന്നത്തെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 km ദൂരം ) അവിടെനിന്നും ഒരു താവഴി പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്ത് വന്ന് അധിവസിച്ചു. ആ താവഴിയിലെ ഉണിച്ചേരിയമ്മക്ക് 12 ആണ്‍മക്കളായിരുന്നു.തറവാട് കുറ്റിയറ്റു പോകാതിരിക്കാൻ ഒരു പെൺതരി വേണമെന്ന് അവർ ഏറെ ആഗ്രഹിച്ചു. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ശേഷം ഉണിച്ചേരിയമ്മക്ക് ഒരു പൊന്മകളെ ലഭിച്ചു. അവളെ അവർ കുഞ്ഞിമാക്കം എന്ന് പേർ ചൊല്ലി വിളിച്ചു.
പന്ത്രണ്ട് ആങ്ങളമാര്‍ക്കും അരുമയായ് അവൾ വളർന്നു. വയസ്സ് 12 തികഞ്ഞപ്പോൾ നാട്ടുനടപ്പനുസരിച്ച് മച്ചുനൻ കുട്ടി നമ്പർ കുഞ്ഞിമാക്കത്തെ കല്ല്യാണം കഴിച്ചു. ആ ദമ്പതികൾക്ക് ചാത്തുവെന്നും, ചീരുവെന്നും പേരായി രണ്ട് അരുമകൾ ജനിച്ചു. മാക്കത്തിന്റെ പന്ത്രണ്ട് ആങിളമാർക്കും സന്താന സൗഭാഗ്യം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ മാക്കത്തിന്റെ കുട്ടികളെ അവർ സ്വന്തം കുട്ടികളെ പോലെ സ്നേഹിച്ചു. എന്നാൽ ഏറ്റവും ഇളയ നാത്തൂൻ ഒഴികെ ബാക്കി പതിനൊന്നു നാത്തൂന്മാരും ഇതിനാൽ മാക്കത്തിനോടും മക്കളോടും കടുത്ത ദേഷ്യം ഉള്ളവരായിതീർന്നു. മാക്കത്തേയും മക്കളെയും ഇല്ലാതാക്കാൻ അവർ പതിനൊന്നും കൂലംകഷമായി ചിന്തിച്ചു. മാക്കത്തിന്റെ ആങ്ങളമാർ കോലത്തിരിയുടെ പടനായകന്മാരായിരുന്നു. നേരിയോട്ട് സ്വരൂപവും കോലത്തിരിയും തമ്മിൽ പടകുറിച്ചതിനാൽ പടനയിക്കുവാൻ മാക്കത്തിന്റെ സഹോദരന്മാർ പോകേണ്ടതായി വന്നു. മാക്കം അവരെ വിലക്കി നോക്കി. തമ്പുരാന്റെ കൽപ്പന യായതിനാൽ പടക്കു പോകാതിരിക്കാൻ അവർക്കു സാധിച്ചില്ല..
ഈ സമയം മാക്കത്തെ കുടുക്കാൻ പതിനൊന്നു നാത്തൂന്മാരും തീരുമാനിച്ചു.
അവർ കൂടിയാലോചിച്ച് ഒരു ഗൂഢപദ്ധതിയുണ്ടാക്കി. വൈകുന്നേരം സ്ഥിരമായി തറവാട്ടിൽ എണ്ണ കൊണ്ടു വരാറുള്ള വാണിയനെമ്മൻ എണ്ണ കൊണ്ടുവരുമ്പോൾ തങ്ങളാരും അവിടെ ഉണ്ടാകരുതെന്ന് അവർ തീരുമാനിച്ചു. വാണിയനെമ്മൻ എണ്ണയുമായി വന്നപ്പോൾ അതെടുത്തു വയ്ക്കാൻ ആരും വന്നില്ല. . മാക്കം ഋതുവായി അടുക്കളമൂലയിൽ ഇരിക്കുകയായിരുന്നു. “എനിക്കു തൊട്ടുകൂടാ, എണ്ണ അകത്തേക്കു വെച്ചേക്കൂ” മാക്കം വിളിച്ചു പറഞ്ഞു. അവൻ എണ്ണ അകത്തുവച്ച് പുറത്തിറങ്ങുമ്പോഴേക്കും നാത്തൂന്മാരും വന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും പരിഹാസരൂപത്തിൽ അർത്ഥം വച്ചു നോക്കി ഇങനെ പറഞ്ഞു.
“ഉയി ഇതെന്തൊരതിശയമാണപ്പാ .
(തുടർച്ച അടുത്ത കമന്റിൽ)
👃കേൾക്കാൻ സുഖമുണ്ട് മോളെ .
പാടുന്ന വ്യക്തിയെ പാട്ട് തീരുന്നതുവരെ സ്ക്രീനിൽ കാണുന്ന വിധത്തിൽ edit ചെയ്താൽ നന്നായിരുന്നു.
വാണിയനല്ലേപ്പാ പടിഞ്ഞാറ്റെന്ന് കീഞ്ഞു പായുന്നെ
മാക്കം അല്ലേ അടുക്കള ഭാഗത്തെ തുള്ളിപ്പായുന്നേ....
മാക്കത്തിന്‍റെ പുടവ കുത്തഴിഞ്ഞ് ഞേലുന്നല്ലോ
ആങ്ങളമാറ് പടക്ക് പോയ തഞ്ചം നോക്കീറ്റോ
മുക്കൻകൂറ്റില്‍ കുട്ടിനമ്പറെ ശരി പോരാഞ്ഞിറ്റോ
പറമ്പ്ങ്കര വാണിയനെമ്മനെ നീ കൊതിച്ചത് മാക്കേ???"
പട ജയിച്ചു വന്ന ഭർത്താക്കന്മാരെ അവർ വഴിക്കു വച്ച് കണ്ട് എതിരേറ്റത് മാക്കത്തെക്കുറിച്ച് അപവാദം പറഞ്ഞുകൊണ്ടായിരുന്നു. അവര്‍ അതുകേട്ട് വിശ്വസിക്കുകയും ചെയ്തു. പേരു ദോഷം വരുത്തിയ സഹോദരിയെ കൊല്ലാൻ അവർ തീരുമാനിച്ചു. പട ജയിച്ചു വന്ന സഹോദരന്മാരെ മാക്കം തറവാട്ടിലമ്മയെന്ന നിലയിൽ വിളക്കുവെച്ച് എതിരേൽക്കാൻ ചെന്നപ്പോൾ സഹോദരന്മാർ അവളെ വിലക്കി. ഇതിൽ നിന്നും സംഗതിയുടെ ഗൗരവം മാക്കത്തിനു മനസ്സിലായി.
കോട്ടയം കാവിലെ(ഇന്നത്തെ തലശ്ശേരിയുടെ ഭാഗം) പൂരവിളക്ക് കാണാനെന്ന വ്യാജേന അവർ മാക്കത്തെയും രണ്ട് മക്കളെയും കൂട്ടി പുറപ്പെടാൻ ആവശ്യപ്പെട്ടു. ഇതിലെന്തോ ദുരുദ്ദേശമുണ്ടെന്ന് മനസ്സിലായ മാക്കം കുളിച്ച് കുടുംബ ദേവതയുടെ സ്ഥാനമായ പടിഞ്ഞാറ്റകം തുറന്ന് വിളക്കു വച്ച് സത്യം മാലോകർക്ക് വെളിപ്പെടണമെന്ന് പ്രാര്‍ത്ഥിച്ചു യാത്ര തുടങ്ങി.
നടന്ന് നടന്ന് ചാലയിലെത്തിയ-
പ്പോൾ കുട്ടികൾക്ക് ദാഹിച്ചു. സഹോദരന്മാരുടെ അനുവാദത്തോടെ ചാല പുതിയ വീട്ടിൽ കയറി വെള്ളം ചോദിച്ചു. അവിടെ നിന്ന് കാച്ചി തണുത്ത പാലാണ് നല്‍കിയത്. “ഇതെന്റെ അവസാനത്തെ യാത്രയാണെന്ന്“ പറഞ്ഞ് മാക്കം തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണാഭരണം ആ വീട്ടമ്മയ്ക്ക് നൽകി യാത്ര ആരംഭിച്ചു.
വീണ്ടും നടന്ന് മമ്പറം കടവ് കടന്ന് കിഴക്കോട്ട് യാത്രയായി. യാത്ര തുടർന്നപ്പോൾ കുട്ടികൾക്ക് വീണ്ടും ദാഹിച്ചു. ദാഹം തീർക്കുന്നതിനായി അയ്യങ്കരപ്പള്ളി (അച്ചങ്കരപള്ളി) യരികെയുള്ള കിണറ്റിനടുത്തെത്തി കുട്ടികൾക്ക് വെള്ളമെടുത്തു കൊടുത്തു. “നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ട്വോ മാക്കേ” എന്ന് സഹോദരന്മാര്‍ ചോദിച്ചു. അവൾ തലയുയർത്തി നോക്കിയ തഞ്ചം നോക്കി ചുരികയൂരി മാക്കത്തിന്റെയും മക്കളായ ചാത്തുവിന്റെയും, ചീരുവിന്റെയും തലയറുത്ത് ആ കിണറ്റിൽ തള്ളി. ആടുത്തുള്ള കാട്ടിൽ നിന്നും മുളവെട്ടിക്കൊണ്ടിരുന്ന മാവിലൻ ഈ ക്രൂരകൃത്യം കണ്ടു നിലവിളിച്ചു. അവര്‍ അവനെയും തങ്ങളുടെ വാളിനിരയാക്കി. താമസിയാതെ സഹോദരന്മാർ തമ്മിൽ കലഹിച്ച് തന്നത്താൻ മറന്ന് വാളുവീശി വെട്ടിമുറിച്ച് മരിച്ചു. ഏഷണി പറഞ്ഞ് നടന്ന നാത്തൂന്മാർ ചിത്തഭ്രമം വന്നു മരണമടഞ്ഞു. (ഏറ്റവും ഇളയ ആങിളയും നാത്തൂനും ഒഴികെ,അവർക്ക്)
മാക്കത്തോടും കുട്ടികളൊടും വലിയ ഇഷ്ടമായിരുന്നല്ലൊ). മാക്കത്തിനേയും,മക്കളെയും,മാവിലാനേയും കൊന്നിട്ടു എന്നുകരുതുന്ന അച്ചങ്കരപ്പള്ളി(അയ്യങ്കരപ്പള്ളി) കിണർ അടുത്തകാലത്താണ് മൂടിപ്പോയത്. കൂത്തുപറമ്പിനടുത്ത കായലോടാണ് അച്ചങ്കരപ്പള്ളി.
മാക്കത്തിന്റെ പ്രാര്‍ത്ഥനപോലെ കടവാങ്കോട്ട് തറവാട്ടിനു തീപിടിച്ചു. കുടുംബദേവതയായ വീര ചാമുണ്ഡിയുടെ കൊട്ടിലകം മാത്രം കത്തി നശിച്ചില്ല. ഒടുവിൽ മാലോകർക്ക് മാക്കത്തിന്റെ നിരപരാധിത്വം വെളിപ്പെട്ടു. അവർ മാക്കത്തെ ദേവതയായികണ്ട് കോലം കൽപ്പിച്ച് കെട്ടിയാടിച്ചു. അങ്ങിനെ കെട്ടിയാടിച്ചപ്പോൾ മാക്കത്തിന്റെ കൂടെ കൊല്ലപ്പെട്ട മക്കളായ ചാത്തുവിനും, ചീരുവിനും, മാവിലനും കോലമുണ്ടായി.
മാക്കത്തിന്റെ തോറ്റം കേട്ടാൽ കണ്ണു നിറയാത്തവർ വിരളം.അത്രക്ക് ഹൃദയസ്പർശികളായ വരികളാണു.സന്താന ലബ്ധിക്കുവേണ്ടി മാക്കപ്പോതി കെട്ടിയാടിക്കാമെന്ന് പ്രാര്‍ത്ഥിക്കുക കോലത്തുനാട്ടിലെ പതിവാണ്.ജാതി മത ബേധമന്യേ മാക്കപോതിയെ കാണാൻ ആളുകൾ വരുന്നതിനു ദ്ൃക്സാക്ഷിയാകാൻ സാധിച്ചിട്ടുണ്ട്.വിളിച്ചാൽ വിളി കേൾക്കുന്നവളായി,തന്റെ ഭക്തരുടെ കണ്ണുനീർ തുടച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും മാക്കം നിലകൊള്ളുന്നു...........
ദൈവക്കരുവായി മാറിയ മാക്കം ഇന്നും ഉത്തര കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു വികാരം തന്നെയാണ്....
Delete
❤❤
❤