എന്താണ് ഐവിഎഫ് ചികിത്സ / In vitro fertilization -Amrita Hospitals

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #IVF #Test_tube_baby #Infertility
    വന്ധ്യത ( Infertility ) പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാ മാർഗങ്ങളിലൊന്നാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ് ) അഥവാ ടെസ്റ്റ്ട്യൂബ് ചികിത്സ. ആർക്കൊക്കെയാണ് ഐവിഎഫ് ചികിത്സ (IVF Treatment ) ആവശ്യമുള്ളത് എന്നതിനെപ്പറ്റിയും ചികിത്സാരീതികളെക്കുറിച്ചുമാണ് കൊച്ചി അമൃത ആശുപത്രിയിലെ (Amrita Hospital, Kochi) അമൃത ഫെർട്ടിലിറ്റി സെന്ററിൽ (Amrita Fertility Centre) കൺസൾട്ടന്റും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫെസ്സി ലൂയിസ് ( Dr. Fessy Louis ) വിശദീകരിക്കുന്നത്.
    ലോകത്ത് ടെസ്റ്റ്ട്യൂബ് ചികിത്സ ആരംഭിച്ചിട്ട് 50 വർഷത്തിലധികമായിട്ടുണ്ട്. പണ്ടു കാലത്തെ അപേക്ഷിച്ച് നൂതന ചികിത്സാ രീതികളാണ് ഇന്ന് ഐവിഎഫ് ചികിത്സാരംഗത്ത് ഉപയോഗിക്കുന്നത്. കുട്ടികൾ ഇല്ലാത്തവർക്കെല്ലാം ചെയ്യേണ്ട ഒരു ചികിത്സയല്ല ഐവിഎഫ്. വന്ധ്യത ഉള്ളവർക്ക് ആദ്യം നിർദേശിക്കുക മറ്റ് ചികിത്സകളാണ്. ഈ ചികിത്സകളൊന്നും ഫലിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഐവിഎഫ് ചികിത്സ ആവശ്യമായി വരുക.
    സ്ത്രീകളിൽ പ്രായം കൂടുന്തോറും അവരുടെ അണ്ഡോൽപ്പാദനത്തിലും ഗർഭപാത്രത്തിന്റെ ക്ഷമതയിലും കുറവ് വരുന്നതിൽ ഐവിഎഫ് ചികിത്സ വേണ്ടവർ നേരത്തെ ചെയ്യുന്നതാണ് നല്ലത്. ഐവിഎഫ് ചികിത്സാരംഗത്ത് ഇന്ന് നൂതന സൗകര്യങ്ങൾ ലഭ്യമാണ്. ഇപ്പോഴത്തെ ഐവിഎഫ് ചികിത്സയിൽ ഒരു പ്രാവശ്യം അണ്ഡം പുറത്തെടുത്ത് ബീജവുമായി ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോൾ അതിന്റെ പ്രഗ്നൻസി റേറ്റ് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പണ്ട് ഒരു പ്രാവശ്യം അണ്ഡം എടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോൾ ഒരു തവണ മാത്രമേ ഗർഭധാരണത്തിന് സാധ്യതയുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അണ്ഡം തണുപ്പിച്ചു വയ്ക്കാനുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ ഒരു തവണ എടുക്കുന്ന അണ്ഡം രണ്ടോ മൂന്നോ പ്രാവശ്യം ഗർഭപാത്രത്തിൽ നിക്ഷേപിക്കാനാകും. ഇത് ഗർഭധാരണ സാധ്യത രണ്ട് ഇരട്ടിയോളം വർധിപ്പിക്കുന്നു.
    #AmritaHospitals #CompassionateCare #ExceptionalTechnology

Комментарии • 3