#സൂര്യനെല്ലിപ്പൂവ് ( SooryanelliFlower ) ആലാപനം Lakshmi Prakash Mandapathil *സൂര്യനെല്ലിപ്പൂവ്* പാടിയിട്ടില്ലാ കൊമ്പിൽ പൂഞ്ചിറകുരുമ്മി തൻ മോഹനരാമായണം ആ ശുകപ്പറവകൾ... ഒടിക്കയുണ്ടായില്ലാ ധനുസ്സൊന്നും എനിക്കായി തുടിക്കും കരൾ മെല്ലെ കൊതിച്ചു കനക്കുമ്പോൾ വേൾക്കയുണ്ടായിട്ടില്ലാ രാഘവൻ എൻ കണ്ഠത്തിൽ പൂമാല ചാർത്തി സദസ്സാകെയുംതരിക്കുമ്പോൾ വരുവാനില്ലാ രാമഹസ്തങ്ങൾ പണിപ്പെട്ടു ചമയിച്ചീടാനൊന്നീ ശുഷ്കിച്ച പാദങ്ങളെ കണ്ടിട്ടില്ലൊരിക്കലും ലങ്കയും കടലും ഈ കണ്ണിൻ്റെ ചരിത്രത്തിൽ എങ്കിലും ഞാനീ വ്യർത്ഥ വ്യർത്ഥമായ് തുടരുമീ ഇരുട്ടിൻ കയങ്ങളിൽ കണ്ണടക്കുവാനാതുഴറുന്നല്ലോ ഉറങ്ങുതിതാ ശാന്തം. അറിയില്ലിവനാര് ...! ലവനോ കുശനാമോ..? വീരബാഹുക്കൾ ചേർത്ത് .? ഉറങ്ങുതിതാ ശാന്തമിവനാര് ലവനോ കുശനാമോ..? രാജബാഹുക്കൾ ചേർത്ത് .?!! ചുറ്റിനും കൺപീലികൾ വിടർത്തി ആദ്യം ചെന്ന നഗ്നമാം വിദ്യാലയത്തിരു മുറ്റമേ സാക്ഷി ! നീ അറിയുന്നൂ എൻ്റെ ഹൃദയച്ചോപ്പാ യുവ കോമളനൊരു ജ്യേഷ്ഠസോദരൻ വിളിച്ചപ്പോൾ നീ അറിയുന്നൂ എൻ്റെ ഹൃദയച്ചോപ്പ് അവൻ നീട്ടിയ മധുരത്തിന്നൊപ്പം ഞാൻ തിരിച്ചപ്പോൾ, ധർമമേകുവാൻ കരൾ വരച്ച രേഖാസീമ ഉർവിഗന്ധിയെൻ പാദം കടന്നു നടന്നപ്പോൾ, വിപിനാന്തത്തിൽ പേടമാൻ പോലെ വ്യാഘ്രവ്യൂഹം ചമച്ച ചതിയൊന്നിൽ വീണു ഞാൻ പിടഞ്ഞപ്പോൾ.... ഇന്നു ഞാൻ അറിയുന്നൂ കല്ലുകൾ വർഷിച്ചെന്നെ കൊല്ലുമീ തെരുവിൻ്റെ ക്രൂരത ചിരിക്കുമ്പോൾ.... ഇന്നു ഞാൻ അറിയുന്നൂ കഴിഞ്ഞതെല്ലാം ഇന്നു മാത്രമാണറിയുന്നത് അതിൻ്റെ പരമാർത്ഥം...! ചൂളയിൽ വേവുന്നൊരീ ഹൃദയം തണുക്കുവാൻ ആളുന്ന വിശപ്പിനെ ആറ്റുവാൻ കഴിവീല.... തള്ളുകില്ലല്ലോ കാട്ടിൻ നടുവിൽ രാമാജ്ഞകൾ പൊള്ളുന്ന കൈകൾ കൂപ്പി ലക്ഷ്മണ കുമാരനും പടഹ ധ്വനിയുമായ് യാഗാശ്വ പാദങ്ങളീ പിടയും കരൾത്തട്ടിൽ കുളമ്പിൻ ധ്വനി ചേർക്കേ... നൊമ്പരം ചുവക്കുന്ന കൺകളാൽ കുശലവ- പ്പൈതങ്ങൾ പിരിഞ്ഞെന്നെ തനിച്ചാക്കുമോ പക്ഷേ.... വരുവാനില്ലാ രാമകാരുണ്യം ഒടുവിൽ ഈ തളർന്ന ഹൃദയത്തെ ഇനിയും ത്യജിക്കുവാൻ പിളരാൻ വഴിയില്ലാ സർവ്വം മറന്നീ ഭൂമി ഹൃദയം എനിക്കായ് സീതയല്ലല്ലോ ഇവൾ... സീതയല്ലല്ലോ ഇവൾ...(3)
Super 👌🏻😊
👌👌👌
Thank you...
#സൂര്യനെല്ലിപ്പൂവ് ( SooryanelliFlower )
ആലാപനം Lakshmi Prakash Mandapathil
*സൂര്യനെല്ലിപ്പൂവ്*
പാടിയിട്ടില്ലാ കൊമ്പിൽ
പൂഞ്ചിറകുരുമ്മി
തൻ മോഹനരാമായണം
ആ ശുകപ്പറവകൾ...
ഒടിക്കയുണ്ടായില്ലാ
ധനുസ്സൊന്നും എനിക്കായി
തുടിക്കും കരൾ മെല്ലെ
കൊതിച്ചു കനക്കുമ്പോൾ
വേൾക്കയുണ്ടായിട്ടില്ലാ
രാഘവൻ എൻ കണ്ഠത്തിൽ
പൂമാല ചാർത്തി സദസ്സാകെയുംതരിക്കുമ്പോൾ
വരുവാനില്ലാ രാമഹസ്തങ്ങൾ
പണിപ്പെട്ടു ചമയിച്ചീടാനൊന്നീ
ശുഷ്കിച്ച പാദങ്ങളെ
കണ്ടിട്ടില്ലൊരിക്കലും
ലങ്കയും കടലും
ഈ കണ്ണിൻ്റെ ചരിത്രത്തിൽ
എങ്കിലും ഞാനീ
വ്യർത്ഥ വ്യർത്ഥമായ്
തുടരുമീ ഇരുട്ടിൻ കയങ്ങളിൽ
കണ്ണടക്കുവാനാതുഴറുന്നല്ലോ
ഉറങ്ങുതിതാ ശാന്തം.
അറിയില്ലിവനാര് ...!
ലവനോ കുശനാമോ..?
വീരബാഹുക്കൾ ചേർത്ത് .?
ഉറങ്ങുതിതാ ശാന്തമിവനാര്
ലവനോ കുശനാമോ..?
രാജബാഹുക്കൾ ചേർത്ത് .?!!
ചുറ്റിനും കൺപീലികൾ
വിടർത്തി ആദ്യം ചെന്ന
നഗ്നമാം വിദ്യാലയത്തിരു
മുറ്റമേ സാക്ഷി !
നീ അറിയുന്നൂ
എൻ്റെ ഹൃദയച്ചോപ്പാ
യുവ കോമളനൊരു
ജ്യേഷ്ഠസോദരൻ
വിളിച്ചപ്പോൾ
നീ അറിയുന്നൂ എൻ്റെ
ഹൃദയച്ചോപ്പ് അവൻ
നീട്ടിയ മധുരത്തിന്നൊപ്പം
ഞാൻ തിരിച്ചപ്പോൾ,
ധർമമേകുവാൻ കരൾ
വരച്ച രേഖാസീമ
ഉർവിഗന്ധിയെൻ പാദം
കടന്നു നടന്നപ്പോൾ,
വിപിനാന്തത്തിൽ
പേടമാൻ പോലെ
വ്യാഘ്രവ്യൂഹം ചമച്ച
ചതിയൊന്നിൽ വീണു
ഞാൻ പിടഞ്ഞപ്പോൾ....
ഇന്നു ഞാൻ അറിയുന്നൂ
കല്ലുകൾ വർഷിച്ചെന്നെ
കൊല്ലുമീ തെരുവിൻ്റെ
ക്രൂരത ചിരിക്കുമ്പോൾ....
ഇന്നു ഞാൻ അറിയുന്നൂ
കഴിഞ്ഞതെല്ലാം ഇന്നു
മാത്രമാണറിയുന്നത്
അതിൻ്റെ പരമാർത്ഥം...!
ചൂളയിൽ വേവുന്നൊരീ
ഹൃദയം തണുക്കുവാൻ
ആളുന്ന വിശപ്പിനെ
ആറ്റുവാൻ കഴിവീല....
തള്ളുകില്ലല്ലോ കാട്ടിൻ
നടുവിൽ രാമാജ്ഞകൾ
പൊള്ളുന്ന കൈകൾ കൂപ്പി
ലക്ഷ്മണ കുമാരനും
പടഹ ധ്വനിയുമായ്
യാഗാശ്വ പാദങ്ങളീ
പിടയും കരൾത്തട്ടിൽ
കുളമ്പിൻ ധ്വനി ചേർക്കേ...
നൊമ്പരം ചുവക്കുന്ന
കൺകളാൽ കുശലവ-
പ്പൈതങ്ങൾ പിരിഞ്ഞെന്നെ
തനിച്ചാക്കുമോ പക്ഷേ....
വരുവാനില്ലാ രാമകാരുണ്യം
ഒടുവിൽ ഈ
തളർന്ന ഹൃദയത്തെ
ഇനിയും ത്യജിക്കുവാൻ
പിളരാൻ വഴിയില്ലാ
സർവ്വം മറന്നീ
ഭൂമി ഹൃദയം എനിക്കായ്
സീതയല്ലല്ലോ ഇവൾ...
സീതയല്ലല്ലോ ഇവൾ...(3)