കാരണമില്ലാത്ത സങ്കടം, നിരാശ, മടുപ്പ്! മിഡ് ലൈഫ് ക്രൈസിസ്‌ ആവുമോ ??

Поделиться
HTML-код
  • Опубликовано: 7 фев 2025
  • In this video, I discuss the phenomenon of midlife crisis in women and how it can affect their physical, emotional, and mental well-being. I have covered common signs and symptoms, as well as strategies for coping and overcoming this challenging time in life. Whether you're going through a midlife crisis yourself or are supporting someone who is, this video will provide valuable insights and advice. Don't miss out on this important discussion on a topic that affects many women.
    #midlifecrisis #aswathysreekanth #women
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenirtek Digital Private Limited
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

Комментарии •

  • @LifeUneditedAswathySreekanth
    @LifeUneditedAswathySreekanth  11 месяцев назад +70

    If you want to connect us for any professional help related to mental health you can dm in this instagram profile
    instagram.com/its_becoming?igsh=aG9jYzJrbGlseHNi

    • @Sreehari_Bharath22
      @Sreehari_Bharath22 11 месяцев назад +2

      Always getting a feel of ending myself....nothing makes me happy now days....unsatisfied....unhappy....

    • @manjudevaraj6634
      @manjudevaraj6634 11 месяцев назад

      I'm not having insta.. entha cheya

    • @lpp6050
      @lpp6050 10 месяцев назад

      You can always contact any of the counseling centres near to your place.

    • @manjudevaraj6634
      @manjudevaraj6634 10 месяцев назад

      @@lpp6050 all centers are too costly.. I'm not able to afford that much

    • @AbdulAzeez-my2fr
      @AbdulAzeez-my2fr 10 месяцев назад

      What happens when teenagers goes through this symptoms like being sad without a reason

  • @rjk6165
    @rjk6165 11 месяцев назад +223

    എത്ര സ്നേഹം ഉണ്ടെന്ന് പറയുന്ന husband ആന്നെന്നു പറഞ്ഞാലും ,നമ്മുടെ കൂടെ ആരും ഇല്ല എന്ന് പലപ്പോഴും തോന്നും . പൈസയൊന്നും അല്ല ജീവിതത്തിൽ വേണ്ടത്, അതൊക്കെ സെക്കന്ററി ആണ് . 💔

    • @BK-oq3nx
      @BK-oq3nx 10 месяцев назад +17

      അതെ. സംസാരിക്കാൻ ഭർത്താവ് തയ്യാറല്ല. എന്തെങ്കിലും പറയാൻ ചെന്നാൽ വെറുപ്പോടെ ആട്ടി അകറ്റും. ഞാനിങ്ങനെ നാല് ചുമരുകൾക്കുള്ളിൽ ചുറ്റി തിരിയുന്നു.

    • @KisalayaMridhula
      @KisalayaMridhula 10 месяцев назад +2

      പെണ്ണുങ്ങൾക്ക് പൈസയാണ് വലുത് . ആണുങ്ങൾ എന്ത് കൊടുത്താലും അവർ ഗൗനിക്കില്ല

    • @nidhin133
      @nidhin133 10 месяцев назад +2

      Enkil cash ellam ente accountilottu 'gpay chaythekkavo chechi

    • @BK-oq3nx
      @BK-oq3nx 10 месяцев назад +2

      @@KisalayaMridhula അത് ചില പെണ്ണുങ്ങൾക്ക്‌

    • @roserozarioassociates2260
      @roserozarioassociates2260 10 месяцев назад

      ഇങ്ങനെ ഈ ഒരു അവസ്ഥയിൽ ഇറങ്ങിപോകുന്ന സ്ത്രീകൾ പാവം ഭർത്താക്കന്മാരുടെ ഹൃദയം ആണ് തകർത്ത് കൊണ്ട് പോകുന്നത്. ആ ദുഃഖം സ്ത്രീകൾ അറിയുന്നു പോലുമില്ല. അങ്ങിനെ പോകുന്ന സ്ത്രീകൾ നരകിച്ചു മരിക്കണം. അത്രയ്ക്കും വേദനയാണ് ഇവർ പാവം പുരുഷന്മാർക്ക് നൽകുന്നത്.

  • @sreejasunil6415
    @sreejasunil6415 11 месяцев назад +205

    Same 👍 എല്ലാം കറക്റ്റ് പരിചയമുള്ള ഒരു മുഖം പോലുമില്ലാത്ത ഏതെങ്കിലും ഒരിടത്തേക്ക് ഒതുങ്ങണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ വീഡിയോ 👍

    • @sabreenarazak2723
      @sabreenarazak2723 10 месяцев назад +5

      സത്യം.. ഞാനും എങ്ങോട്ടെങ്കിലും പോകാൻ നിക്കുവാ😢

    • @reghuvyasan3039
      @reghuvyasan3039 10 месяцев назад

      ഞാനും 😢

    • @ashajoseph861
      @ashajoseph861 10 месяцев назад

      Njanum

    • @sheeba2941
      @sheeba2941 10 месяцев назад

      ഞാനും

    • @dishajessin5268
      @dishajessin5268 10 месяцев назад

      ഞാനും

  • @nandhoottyrocks8517
    @nandhoottyrocks8517 11 месяцев назад +94

    കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ ഈ വീഡിയോയിലൂടെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @sujadevi.k.saradhya.m.u4701
    @sujadevi.k.saradhya.m.u4701 11 месяцев назад +85

    Absolutely right..ഒന്നു മനസ്സുതുറന്ന് ചിരിക്കാനോ, ഒരു function നു പങ്കെടുക്കാനോ കഴിയുന്നില്ല

    • @sujaps9528
      @sujaps9528 10 месяцев назад +2

      😊😊😊😊😊😊😊😊

  • @ramanitr7022
    @ramanitr7022 11 месяцев назад +316

    ആരോടും മിണ്ടാൻ തോന്നുന്നില്ല, ചിരിക്കാൻ പോലും മറന്നുപോയി

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 10 месяцев назад +10

    ഇതിൽ അശ്വതി പറയുന്നത് എല്ലാം ശരിയാണ്. ഇപ്പോൾ ഏറെ ക്കുറെ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നു👍🥰❤️🌹

  • @gaiming7784
    @gaiming7784 11 месяцев назад +22

    എങ്ങനെ ഇത്രയും മനസറിഞ്ഞു സംസാരിക്കാൻ സാധിക്കുന്നു വളരെ സന്തോഷത്തിൽ ആണെന്ന് എല്ലാവരും കരുതുന്നു പക്ഷേ നീ ഹാപ്പിയാണോ എന്ന് ഒരു ചോദ്യം മതിയാവും ഈ ഒരവസ്ഥയിൽ നിന്ന് പുറത്തു കടക്കാൻ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെടുത്തി..... ശരിക്കും നമ്മൾ നമ്മുക്ക് വേണ്ടി ജീവിക്കണം കുറച്ചെങ്കിലും നമ്മുടെ ഇഷ്ടങ്ങൾക്ക് കുറച്ച് സമയം കണ്ടെത്തണം ഞാൻ അതിനുള്ള ശ്രമത്തിലാണ്..... നന്ദി ഉണ്ട് അശ്വതി ഇങ്ങനെ ഒരു വിഡീയോ ചെയ്തതിന്....
    ഒരു സഹോദരി ആണ്

  • @athirasfarm473
    @athirasfarm473 11 месяцев назад +85

    എന്റെ കാര്യത്തിൽ ഇനി ഒരു happy life ഇല്ല ചേച്ചി.ഒരു side happy ആണെകിൽ മറുവശം സങ്കടം ആയിരിക്കും .ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ.നമ്മുടെ ഇഷ്ടങ്ങൾ എല്ലാം കുഴിച്ചു മുടി ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുന്നു.നഷ്ടം എപ്പോഴും നമ്മുക്ക് മാത്രം.

    • @youtubeviewer4116
      @youtubeviewer4116 11 месяцев назад +1

      go and get a divorce

    • @thansikn8007
      @thansikn8007 11 месяцев назад +2

      My same situation

    • @youtubeviewer4116
      @youtubeviewer4116 11 месяцев назад +7

      @@athirasfarm473 it is ur life.. if ur parents really luv u or they care about ur happiness.. they will agree for u marrying ur frnd.. Afterall this is ur life.. Parents will not be there for ur whole life to support.. If u really love him and u think he is worth for ur luv.. go and marry him

    • @saranyat.g1592
      @saranyat.g1592 10 месяцев назад

      ​@@athirasfarm473അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ചെയ്യരുത്. എന്റെ അനുഭവം ആണ്. കാലം നമുക്ക് അത് തെളിയിച്ചു തരും. Wait ചെയ്യു. സമയം ആകുമ്പോൾ നടക്കും. വർഷം പോകുന്നത് ഒന്നും കാര്യം അല്ല. Please my inbox

    • @aswathi_raju
      @aswathi_raju 10 месяцев назад

      ​@@athirasfarm473 ultimately ആ വിവാഹത്തിന് പേരെന്റ്സ് സമ്മതിക്കാത്തത് തന്റെ നന്മ മാത്രം ചിന്തിച്ചാവും bcz entirely diff culture ഉള്ള ഒരു familyil നമ്മുടെ ലൈഫ് ഒരിക്കലും ഹാപ്പി ആകണമെന്നില്ല.. Patner എത്ര നല്ലതാണേലും അവർക്കും കൂടി അത് ബുദ്ദിമുട്ട് ആകുന്ന സിറ്റുവേഷൻ കൂടി വരാം.. ലൈഫിൽ എത്തുമ്പോൾ മാത്രമേ അതൊക്കെ മനസ്സിലാകൂ... 😔

  • @aswathyrenjith6209
    @aswathyrenjith6209 11 месяцев назад +16

    ഞാനും ഇതേ ചിന്തകൾ കൂടി ഒക്കെ കടന്ന് പോയിരുന്നു പക്ഷെ ഇന്ന് ഞാൻ ഇത് വരെ ചെയ്തിട്ടില്ലാത്ത അല്ലെങ്കിൽ ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലാത്ത കാര്യം തീറ്റിച്ചറിഞ്ഞപ്പോൾ എന്റെ ആകുലതകൾക്ക് മുഴുവൻ പരിഹാരം കിട്ടുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും ഒരു മനഃസമാദാനം തോന്നാറുണ്ട് ഞാൻ എന്നിലേക്ക്‌ തന്നെ നോക്കാൻ എന്നെ ഞാൻ തന്നെ സ്നേഹിക്കാൻ എന്റെ കരിയറിൽ എനിക്ക്‌ ഒന്നും ആകാൻ സാധിച്ചില്ലെങ്കിലും ഞാൻ നല്ല ഒരു മനുഷ്യനാണ് ഞാൻ തിരിച്ചറിയുന്നു എല്ലാവരും നമ്മളെ നല്ലത് പറയണം എന്നൊരു സേഫ് സർക്കിൾ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷെ അവിടെ ഞാനായി ജീവിക്കാൻ എനിക്കു പറ്റുന്നില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നപോലെ എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോ എന്തോ എനിക്ക്‌ വല്ലാത്ത സന്തോഷം ആണ് അത് ഞാൻ പറഞ്ഞാൽ മറ്റുള്ളവർക്ക് എങ്ങനെ മനസിലാകും എന്നും അറിയില്ല i love my self

  • @Katzy-go4zk
    @Katzy-go4zk 11 месяцев назад +144

    I'm 25 and I feel almost everything mentioned in this video.

  • @sreelechu1012
    @sreelechu1012 11 месяцев назад +121

    ചേച്ചി എങ്ങനെയാണ് ഇങ്ങനെ മനസ്സറിഞ്ഞു പറഞ്ഞു തന്നത്... You nailed it❤️

  • @mts23188
    @mts23188 11 месяцев назад +9

    My eyes are filled with tears, each and every line is about me, I was about to consult a psychiatrist, I didn't get appointment this week, accidently watch this vedio

  • @shyamjacob3905
    @shyamjacob3905 10 месяцев назад +6

    Mid life crisis West ഇൽ ഇതിന് Proper ചികിത്സയും Therapy യും ഒക്കെ ഉണ്ട്, പക്ഷെ നമ്മുടെ നാട്ടിൽ ഇതിനെ കുറിച്ച് പലർക്കും വലിയ പിടിയൊന്നും ഇല്ല, തക്ക സമയത്തു വേണ്ടുന്ന ചികിത്സ ഈ ഒരു സംഗതിക്ക് കൊടുക്കുന്നില്ലെങ്കിൽ ഒരു പക്ഷെ നമ്മൾ ഉദ്ദേശിക്കുന്നതിലും മാരകമായിരിക്കും ഇതിന്റെ പരിണിത ഫലം, എന്തായാലും നല്ലൊരു വീഡിയോ Content Share ചെയ്തതിനു അഭിനന്ദനങ്ങൾ.

    • @rishanaabbas1578
      @rishanaabbas1578 9 месяцев назад +1

      Nammude nattil undenkil dhayavayi mention cheyyu

  • @rejijomy2919
    @rejijomy2919 10 месяцев назад +9

    വളരെ നല്ല വീഡിയോ.. ഞാൻ ഇതിലൂടെ കടന്നു പോകുന്നു. വീട്ടിൽ ഉള്ള ആരും ഇതു മനസ്സിലാക്കുന്നില്ല.... ഇതു മാറാൻ ഞാൻ സോഷ്യൽ activities ആഗ്രഹിക്കുന്നു.. എന്നാൽ അതിനു ഉള്ള സ്വാതന്ത്ര്യം വും ഇല്ല 😭😭😭

  • @AdvSajinKollara
    @AdvSajinKollara 11 месяцев назад +36

    Reaching 40.!!! ഇതിൽ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നു.
    But it is good to experience such a roller coaster ride of emotions.! So glad to hear you.🤗

  • @suvidyak5429
    @suvidyak5429 9 месяцев назад +3

    ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ... ഞാൻ ഒരു പരാജയമാണെന്നതോന്നൽ അലട്ടുകയായിരുന്നു .അമ്മ എന്ന നിലയിൽ പിന്നെ ,as a wife,as a daughter and as a friend...life മടുത്തു തുടങ്ങിയിട്ട് കുറെ നാളുകളായി.അശ്വതി പറഞ്ഞ എല്ലാ മാനസികാവസ്ഥകളിലൂടെയും ഞാൻ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു . എനിക്ക് എൻെറ മനസ്സ് നിങ്ങൾ വായിച്ചപോലെ തോന്നുന്നു.എൻറ life ൽ positive ആയ മാറ്റങ്ങൾ ഞാൻ കൊണ്ടുവരും.ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്ന ഒരുപാട് ചോദ്യങ്ങൾക്കുളള ഉത്തരം അശ്വതി തന്നു. Thank you so much. God bless you 💕

  • @aloha-dy4kb
    @aloha-dy4kb 7 месяцев назад +5

    എന്റെ സഹോദരന്റെ വിയോഗം,7 yrs ന് ശേഷം പ്രെഗ്നൻറ് ആയി അബോർഷൻ ആയി,അച്ഛന്റെ അസുഖം.. ഓരോന്ന് കഴിയുമ്പോ ഓരോന്ന്..
    ഞാൻ വളരെ ആക്ടിവ് ആയ ഒരാൾ ആയിരുന്നു.. ഇപ്പൊ ഒന്നിനും ഒരു താൽപ്പര്യം ഇല്ല,ആത്മവിശ്വാസം ഇല്ല,സുഹൃത്ത്ക്കളോട് പോലും മിണ്ടാൻ തോന്നാറില്ല..
    എനിക്ക് മാറണം എന്നുണ്ട്..പക്ഷെ കഴിയുന്നില്ല..
    എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്നൊരു തോന്നൽ..

  • @kibismo8515
    @kibismo8515 11 месяцев назад +25

    വെറുതെയായിപ്പോയൊരു ലൈഫ്‌ ആണ് എന്റേതെന്ന് ചിന്തിച്ചുകൊണ്ടിരുന്ന എനിക്ക്‌ ഒരുപാട്‌ മാറിചിന്തിക്കാൻ തോന്നിപ്പിച്ച മോട്ടിവേഷണൽ സ്പീച്ച്‌❤❤
    അശ്വതി നന്ദി🙏

  • @green-pot5619
    @green-pot5619 11 месяцев назад +16

    ഈ വീഡിയോ ഒരുപാട് help ചെയ്തു. എനിക്ക് മെന്റൽ പ്രശ്നം ആണോ എന്ന് വരെ ചിന്തിച്ചു. ഒരു രാത്രി 2 മണിക്ക് എഴുനേറ്റു ഇരുന്നു ഡയറി എഴുതി. ഒരു സൈക്കോളജിസ്റ് കാണണം എന്ന് വരെ കരുതി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ.. Thank you so much

  • @mysoul48762
    @mysoul48762 7 месяцев назад +1

    ഇങ്ങനെയുള്ള വളരെ വികൃതമായ ഒരു മുഖത്തിലൂടെയാ കടന്നുപോവുന്നത് 30വയസ്സുള്ള ഒരു പുരുഷൻ

  • @rasiasatharm4197
    @rasiasatharm4197 Месяц назад

    Same avasthayiloode kadannupoykondirikkunnu. യാദൃച്ഛികമാ യിട്ടാണ് അശ്വതിയുടെ talk കാണാൻ ഇടയായത്. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. I mean പുതിയതായി എന്തെങ്കിലും പഠിക്കുക, നേരത്തെ പഠിച്ച കാര്യങ്ങൾ വീണ്ടും പ്രാക്ടീസ് ചെയ്യുക അങ്ങനെ അങ്ങനെ... ആയതിനാൽ aswathy പറഞ്ഞ കാര്യങ്ങളുമായി എനിക്ക് കൂടുതൽ റിലേറ്റ് ചെയ്യുവാൻ പറ്റി. Thank you dear🥰

  • @creativemind3975
    @creativemind3975 10 месяцев назад +6

    വെറുതെ കണ്ടു തുടങ്ങിയ വീഡിയോ മുഴുവനും വളരെ ശ്രദ്ധിച്ചു കണ്ടിരുന്നു പോയി സൂപ്പർ 👍👍👍💕💕💕

  • @RamseenaKK-rx9yc
    @RamseenaKK-rx9yc 8 месяцев назад +2

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്..❤❤Thank you🫂

  • @babuaugustine13
    @babuaugustine13 11 месяцев назад +32

    ഇത്രയ്ക്കും കരുതിയില്ല. നല്ല മിടുക്കായി സംസാരിക്കുന്നു. അറിവും ഉണ്ട്.
    ആശംസകൾ 🙏🏼

  • @mubashirack6891
    @mubashirack6891 8 месяцев назад +2

    Same. 27ആണ് ഇപ്പോൾ. പിരിയഡ് സ് മുന്നേ വരുന്ന വല്ലാത്തൊരവസ്ഥ. കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. എല്ലാത്തിനോടും മടുപ്പാ ജീവിതത്തിൽ ഒന്നും നേടിയില്ലെന്ന തോന്നൽ. സങ്കടങ്ങൾ ആരോടും പറയാൻ വയ്യാത്ത അവസ്ഥ. എന്നും ഒരേ പോലെ.

  • @naturelove690
    @naturelove690 11 месяцев назад +376

    Same അവസ്ഥയിലൂടെ കടന്നു പോകുന്നു... Family ക്ക് വേണ്ടി happiness ന് വേണ്ടി higher studies നിർത്തി വീട്ടിൽ ഇരിക്കേണ്ടി വന്നു.. Now am 33. ഇനി എന്ത് എന്ന് തോന്നും എപ്പോളും. ആകെ ഒരു ശൂന്യത 😢😢

  • @letstalk8373
    @letstalk8373 10 месяцев назад +8

    നന്ദി സുഹൃത്തേ 🙏🏻 അത്ര ഏറെ വിഷമത്തിൽ ആയിരുന്നു

  • @MidsAndNach
    @MidsAndNach 11 месяцев назад +22

    "Nammude achan ammamar ulla time nammal kuttikal anu.avarude viyogam nammale thalarthum"--Lost my mother few months back and this line hit me hard..Thanks aswathy for making me realise that i am not alone going thru this phase!!

  • @BrightyAsokan
    @BrightyAsokan 10 месяцев назад +4

    അശ്വതി
    ഞാൻ എഴുതിയ മെനപോസ് എന്ന കഥയിൽ ഇത് തന്നെ തീം. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്.കഴിഞ്ഞ ദിവസം കൊച്ചി fm ൽ ഹൃദയപൂർവ്വം രാജഗിരി എന്ന പ്രോഗ്രാമിൽ ഈ കഥ വായിച്ചിരുന്നു. അഭിനന്ദനങ്ങൾ മോളെ 👏👏👏❤️❤️❤️

  • @afsalameera5079
    @afsalameera5079 11 месяцев назад +89

    Thirteens ഒന്നും ethenda aavashyamilla എന്നു thonnunnu iam 26 and this thoughts are hitting me hard. Trying to overcome from my comfort zone❤

  • @bookworm3336
    @bookworm3336 11 месяцев назад +12

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ പറഞ്ഞതൊക്കെ
    നന്നായി productive anxiety ഉള്ള ആളായിരുന്നു ഞാൻ .......
    ചുമ്മാ ഇരിക്കും എന്നിട്ട് അതാലോചിച്ച് സങ്കടപ്പെടും
    വല്ലാത്തൊരു ശൂന്യത തോന്നാറുണ്ട്
    എങ്കിലും ഞാൻ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി എഴുതാൻ തുടങ്ങി വായിക്കാൻ തുടങ്ങി. .....കുറച്ചൂടെ നേരെത്തെ ആവാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്
    അശ്വതി പറയുന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്ന് പോയ സംഭവങ്ങളാണ്

  • @akkeelashabeer3863
    @akkeelashabeer3863 11 месяцев назад +34

    ഈ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല. .പക്ഷേ ചുറ്റുമുള്ളവരാരും മനസിലാകാതെ ഒറ്റപ്പെട്ടു പോവുന്നു. .വെറുതെ കുറെ കരയുന്നു. .മക്കളെ സ്നേഹിക്കാനോ പരിചരിക്കാനോ പറ്റുന്നില്ല. . മനസ് ഒരിടത്തും ശരീരം വേറെ ഒരിടത്തും..എന്തിനോക്കെയോ വേണ്ടി ഞാൻ എന്നെ തന്നെ ദ്രോഹിക്കുന്നു. .ഞാൻ എനിക്ക് തുള്ളി വെള്ളം പോലും കൊടുക്കുന്നില്ല. .എല്ലാവരിലും നിരാശ. . എന്തക്കെയോ പേടികൾ വല്ലാതെ വരിഞ്ഞു മുറുക്കുന്നു. .എല്ലാവരിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. .ആത്മഹത്യ ചെയ്യാൻ പേടിയാണ്. .ജീവിക്കാൻ അതിനെക്കാളും. ...

  • @123nasnas
    @123nasnas 11 месяцев назад +2

    പറഞ്ഞുതന്നതൊക്കെയും 100% ശരിയാണ് ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയി ആ ഹമ്പു മറികടന്നു ഇന്നത്തെ ഈ ഹാപ്പിനെസ്സിൽ എത്താൻ സാധിച്ചു🙏Gratitude practice cheythal സന്തോഷം നമ്മളിൽ നിറഞ്ഞു കൊണ്ടിരിക്കും 👍ഈ വീഡിയോ കാണാൻ സാധിച്ചതിനും...അശ്വതിക്കും Thanks 🙏

    • @kdpbaiju3579
      @kdpbaiju3579 10 месяцев назад

      Gratitude details para

    • @kdpbaiju3579
      @kdpbaiju3579 10 месяцев назад +1

      Practice cheyyendathenganeya

  • @mumthassiyad1509
    @mumthassiyad1509 10 месяцев назад +6

    അവസാനം ഞാൻ എന്റെ രോഗം കണ്ടെത്തി സൂർത്തുക്കളെ 🤣🤣ഞാൻ കരുതി എനിക്കു മാത്രമേ ഉള്ളു എന്ന്... ഇത്രേം പേരെ കണ്ടപ്പോ ഒരാശ്വാസം 🙊
    .. അശ്വതി കാളി വായിച്ചു... Spr ♥️♥️ഇടയ്ക്ക് നിർത്തി വെച്ചിരുന്ന പുസ്തക വായന re start ചെയ്തു.. അപ്പൊ കുറച്ചൊരു ആശ്വാസം

  • @geetanair921
    @geetanair921 11 месяцев назад +7

    എത്ര ഭംഗിയായി ആണ് മോളുസെ കുറെ കാര്യങ്ങൾ പറഞ്ഞു തന്നത്.ഒരുപാട് ആളുകൾക്ക് ഇത് ഉപയോഗപ്രദമാണ്.❤❤❤❤

  • @mediamonarch5482
    @mediamonarch5482 11 месяцев назад +8

    Tell me about ML crisis. About 6 years now and at 50, still trying to recover. For a long time, there was no light at the end of the tunnel, but now, somewhere far away, there seems to be a glimmer of light.

  • @jo..9434
    @jo..9434 11 месяцев назад +77

    Iam @28.. ഞാനും ഇപ്പൊ ഇതിലൂടെ കടന്ന് പോകുന്നു 😢.. ഒരു സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല..Life happy ആണ് എന്നിട്ടും.. husband nod പറഞ്ഞപ്പോ parayua നിനക്ക് അതിനു ഇവിടെ എന്താ അതിനു കുഴപ്പം എന്ന്.. ആരും മനസ്സിലാക്കുന്നില്ല.. പറയാനും ആരും ഇല്ല 😢

    • @rjk6165
      @rjk6165 11 месяцев назад +1

      സത്യം 👍

    • @chrizzzzz2193
      @chrizzzzz2193 11 месяцев назад +3

      Do meditation

    • @dietwithsurabhi
      @dietwithsurabhi 11 месяцев назад +1

      You obly have to find a solution dear..

    • @Saranyamadayi
      @Saranyamadayi 10 месяцев назад +1

      True

    • @hyfameharin
      @hyfameharin 10 месяцев назад +1

      I have same situation. I take psychiatric treatment. And now I am ok❤

  • @geethamurali8513
    @geethamurali8513 11 месяцев назад +18

    I'm 23 years old chechi.. Hearing from all of these from u gave me so much.I will definitely take this into my life.I hope you will do more videos like this in the future.Really appreciate for these kind of contents❤

    • @Moments_Of_Momenta
      @Moments_Of_Momenta 11 месяцев назад

      ഇതും കടന്നു പോകും🤗

  • @jaseemsadath8253
    @jaseemsadath8253 Месяц назад

    ഒരു പിടുത്തവും കിട്ടാത്ത സാഹചര്യങ്ങൾ ഇലൂടെ ജീവിതം മുന്നോട്ട് പോവുന്നു. നിങ്ങൾ പറഞ്ഞതുമായി ഒരുപാട് അനുഭവങ്ങൾ 😔 മെന്റലി stable അല്ല!!

  • @nelsaarun
    @nelsaarun 11 месяцев назад +8

    I also going through this stage.i am at 33.now i try to overcome this situation through journal writing, breathing exercises.this time evey day we should have tight schedule.we should wake up early morning .these make improvements in our life.

  • @Aparnamohan-x3l
    @Aparnamohan-x3l 9 месяцев назад

    ഞാൻ ഇത് മോളോട് പറഞ്ഞു അപ്പോൾ അവൾ ഈ viedo എനിക്ക് ഇട്ടു തന്നു. Thanks❤️❤️

  • @sandhyapj7548
    @sandhyapj7548 8 месяцев назад

    ശെരിക്കും ഈ അവസ്ഥയിലൂടെ കടന്ന് പോയി ഞാൻ പിന്നെ എന്തു ചെയ്യും എന്ന് ഓർത്ത് ഇരുന്ന സമയത്തു ഇൻസ്റ്റയിൽ ഒരു പേജ് തുടങ്ങി വലിയ എഴുത്ത് ഒന്നും അല്ല ചെറിയ രീതിയിൽ എഴുതാൻ തുടങ്ങി കുറച്ചു നാൾ എന്റെ ഇഷ്ടം മറ്റുള്ളവർ പലതും പറയുന്നു ഞാൻ ഒന്നും കേൾക്കുന്നില്ല കേൾക്കാൻ പോയാൽ വീണ്ടും പഴയത് പോലെ ആവും ☺️☺️

  • @vinitha5981
    @vinitha5981 11 месяцев назад +6

    നല്ല friends സൈക്കിൾ ഉണ്ടെങ്കിൽ ഇതൊക്കെ അതിജീവിക്കാം കുറച്ചൊക്കെ... അവരുടെ കൂടെ പറന്നു നടക്കാനുള്ള സാഹചര്യം കൂടി ഫാമിലിയിൽ വേണം... പക്ഷെ ആ ഒരു സാഹചര്യം ചിലർക്കേ കിട്ടു

  • @anjumil1225
    @anjumil1225 11 месяцев назад +14

    Chehi.. Pala samayathum viedo pause cheyendi vannu, athra mathram sagadam varunund, arodum parayanum patila, manasilakanum arula, ellam oru flow il ag pokunnu...life nu oru meaning illatha pole... Dicitin thtti poi ennokke thonnum... Try to overcome❤thank u chechi❣️✨

  • @zeenathsawad994
    @zeenathsawad994 11 месяцев назад +4

    ഞാനിപ്പോ കടന്നു പോകുന്ന അവസ്ഥ എത്ര കൃത്യമായി വിവരിച്ചിരിക്കുന്നു! എങ്ങനെയാണ് ഇതിൽ നിന്ന് പുറത്ത് കടക്കുക എന്നറിയില്ല.... ആകെ പുക മൂടിക്കിടക്കുന്ന പോലെ... 😢 ആർക്കൊക്കെയോ വേണ്ടി ഇങ്ങനെ ജീവിച്ചു പോകുന്നു....

  • @febeenajaleel9767
    @febeenajaleel9767 8 месяцев назад

    Njan ente mathram problems aanenna karuthiyadh ith ee age inte problem aanalle thankyou aswathy iniyum ithupole nalla videos paedheekshikkunnu. God bless you❤

  • @deepashiju188
    @deepashiju188 11 месяцев назад +3

    I am going through this but overcome by
    Having a hot oil bath by closing the room for one hour
    Go for a drive and have an ice cream or my favorite food alone
    Gifting myself in between
    These things really help me

  • @mom-of-three-princes
    @mom-of-three-princes 11 месяцев назад +53

    Going through... Hate myself.. Rly living only for family.. എനിക്ക് വേണ്ടി ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യുന്നില്ല. എവിടേക്കെങ്കിലും ഓടിപ്പോവാൻ തോന്നും. Dnt knw how to overcom..

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  11 месяцев назад +4

      Get professional help, you will be fine ❤️

    • @shonima4526
      @shonima4526 11 месяцев назад +2

      Same thing

    • @ramishahu
      @ramishahu 11 месяцев назад +3

      Sameee😢

    • @mom-of-three-princes
      @mom-of-three-princes 11 месяцев назад

      @@shonima4526 പുറമെ നിന്ന് നോക്കുന്നവർക്ക് നമുക്കൊരു കുറവും കാണാനില്ല. പക്ഷേ നമുക്ക് ഉള്ളുകൊണ്ട് സന്തോഷിക്കാൻ പറ്റുന്നില്ല. We hav evrythng.. Bt we dnt hav self satisfaction.

    • @mom-of-three-princes
      @mom-of-three-princes 11 месяцев назад

      @@ramishahu 🫂🫂

  • @rajithamannattil9757
    @rajithamannattil9757 10 месяцев назад +3

    Same അവസ്ഥ ആയിരുന്നു but എന്റെ സ്കൂൾ ഫ്രണ്ട്‌സ് ഒക്കെ കൂടി ഒരു അടിപൊളി ഗ്രൂപ്പ്‌ ഉണ്ടാക്കി ഇടക്ക് കൂടുന്നു യാത്ര ചെയ്യുന്നു സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകുന്നു അങ്ങനെ കുറച്ചു കാര്യങ്ങൾ ചെയ്ത് ഹാപ്പി ആയി ഇരിക്കുന്നു ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു, പിന്നേ പിരിയഡ്‌സ് ന്റെ രണ്ട് ദിവസം മുന്നേ മൈൻഡ് ആലോചിച്ചാൽ എപ്പോഴും പേടി ആണ് ആകെ പ്രാന്ത് ആകുന്ന അവസ്ഥ എന്തായാലും നാമം സ്വയം തിരിച്ചറിഞ്ഞു ഹാപ്പി ആയി ഇരിക്കുക

  • @PriyaP-t5t
    @PriyaP-t5t 2 месяца назад

    Beautifully crafted❤ loved every bit of what you have discussed here

  • @ArdraPv
    @ArdraPv 11 месяцев назад +4

    എനിക്ക് 21 വയസ്സ് ആവുന്നേ ഉള്ളു... പക്ഷെ ഇതിൽ പറയുന്ന പല അവസ്ഥകളിലൂടെയും ഞാൻ കടന്നു പോകുന്നുണ്ട്.... വല്ലാത്തൊരവസ്ഥയാണ്.....അതിൽ നിന്നും പുറത്തേക്കു വരാനുള്ളൊരു ശ്രമത്തിലാണിപ്പോ..😊

    • @sreejamk7947
      @sreejamk7947 11 месяцев назад

      21... ഒരു psc കോച്ചിംഗ് പോകു മോളെ... ടൈം കളയാതെ

  • @Njan1989
    @Njan1989 11 месяцев назад +3

    Very good video Aswathy. താൻ പറഞ്ഞ കുറെ points ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ആ ടൈമിൽ ഞാൻ എന്റെ life ഫ്ലാഷ് ബാക്കിലേക്ക് പോയി. കുറെ കാര്യങ്ങൾ realise ചെയ്യായിരുന്നു. ഈ വിഡിയോ ഒരുപാട് connect ആയിട്ടുണ്ട്. Thanks Aswathy for wonderful video ❤❤.

  • @mayavipin8784
    @mayavipin8784 8 месяцев назад

    Sathyamanu...nchan enikku mathram aanennu karuthi pakshe ee video yiloodeyanu enne pole orupadu ladies ee avastha experience cheyyunnundennu manassilakkiyathu, sathyathil manassu thurannu samsarikkan aswathye pole orale kittiya aa koottukari lucky aanu👏🙏

  • @supernova9916
    @supernova9916 9 месяцев назад +1

    I was recently thinking about it as I am going through the same.
    Early menopause or peri menopause is a big issue which is rarely discussed in society or health sectors .
    Accepting changes and intake of supplements are hugely vital to cope with this issues .sadly our health sector is not interested much in female overall health .They should provide hormone replacement therapy via primary health centre .

  • @veenas8652
    @veenas8652 11 месяцев назад +4

    Love your life
    Love yourself
    Spend time for yourself
    Take care yourself
    Don't wait and expect others to care u

  • @SainuKaruvattil
    @SainuKaruvattil 8 месяцев назад

    Always negative control with medicine എന്നാലും മുന്നോട്ടു തന്നെ life ഒന്നേ ഒള്ളു നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി 😊

  • @gayathriprabhutg8517
    @gayathriprabhutg8517 11 месяцев назад +9

    Aswathy.. thank you so much.. for the last few days.. i was crying for no reason and wondering whats my problem. Now i got it.. trying to accept it... Now feels better..

  • @appu9896
    @appu9896 10 месяцев назад +3

    എനിക്ക് ഏറ്റവും needful aaya ടൈമിൽ തന്നെ ആണ് ഈ msg. Thank you dear ❤

  • @jancythomas5369
    @jancythomas5369 Месяц назад

    Very nice talk Aswathy👌👌Ys as u said dont compare with others life. Consider Each day is specially edited pages of book for everyone. So try to tide over each situations with the ultimate power, & walk with him. ❤

  • @abbasabba7943
    @abbasabba7943 11 месяцев назад +38

    I'm facing this even before 25😢😭

  • @princedigitalbusiness2731
    @princedigitalbusiness2731 9 месяцев назад

    ഇ പറഞ്ഞതെല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സത്യങ്ങൾ ആണ് ഹോർമോണുകൾ ചേയിഞ്ച് ജീവിതം മടുത്തു പൈസയും പ്രതാപവും ഇല്ലാത്ത ഏകാന്തത 😥😥🙏

  • @kavithal4042
    @kavithal4042 11 месяцев назад +14

    ഇതിലൂടെ കടന്ന് പോകുന്നു... എന്തിനാ ഇങ്ങനെ ഒരു life എന്ന്... ആരോടും പറയാതെ എവിടേലും ഓടി ഒളിക്കാൻ തോന്നുന്നു... വെറുതെ ഇരുന്ന് കരയും.... Don't know why

    • @sulthanmuhammed9290
      @sulthanmuhammed9290 9 месяцев назад

      എല്ലാം ശെരിയാവും ☺️life അല്ലെ

  • @yaseenhabeeb4904
    @yaseenhabeeb4904 11 месяцев назад +17

    That was a beautiful presentation. I haven't even had this much clarity from psychiatry textbooks. Great job madam❤

  • @lachu0405
    @lachu0405 9 месяцев назад

    Thank you so much Aswathy for this wonderful session. Ithu vare njan vicharichathu ee chinthakal okke enikku mathram thonnunna endo aanennu nnu aanu. I did not know how to put together my feelings and share with my husband also. Ini ee session husband nu share cheyam! Thank you so much!

  • @manjukm4339
    @manjukm4339 11 месяцев назад +4

    I'm 29 and i feel almost everything mentioned in this vdo.❤ You nailed it...🥺

    • @ashap273
      @ashap273 11 месяцев назад

      Same😢😢

  • @HOMY_VIBES
    @HOMY_VIBES 11 месяцев назад +3

    എല്ലാവരും ഈ stage ലൂടെ കടന്നു പോവുന്നവരാണല്ലേ be positive അപ്പൊ എല്ലാം ശെരിയാകും.നമുക്ക് ലഭിച്ചിട്ടുള്ള എല്ലാ ചെറുതും വലുതുമായ സന്തോഷത്തിനും നന്ദി കാണിക്കുക അപ്പോഴും ഒരു സന്തോഷമുണ്ടാകും ❤

  • @Nova-7777
    @Nova-7777 10 месяцев назад +1

    Problem detail aayi paranju... Solution um recovery yum detail aayi oru video cheyyumo

  • @arshidanishak3003
    @arshidanishak3003 11 месяцев назад +9

    Mentally exhausted ആയി.... അതിനോട് അഡ്ജസ്റ്റ് ചെയ്ത് പോവാൻ ശ്രമിച്ച് ശ്രമിച്ച്.... ഇപ്പൊ എന്നെക്കൊണ്ട് ഒന്നിനും കഴിയാതെയായി..... ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും ഞാൻ ഇപ്പൊ face ചെയ്യുന്നുണ്ട്.... ഞാൻ worthy അല്ല എന്നും ഞാൻ fruitful അല്ലാ എന്നും ഒക്കെ തോന്നി...തോന്നി.... എൻ്റെ കുഞ്ഞിനോട് പോലും നേരെ പെരുമാറാൻ കഴിയാത്ത ഒരാളായി ഞാനും 😢😢😢

  • @saikripa3287
    @saikripa3287 9 месяцев назад

    Iam 32.. പ്രത്യേകിച്ച് ഒന്നും ലൈഫിൽ ഇല്ലാത്ത പോലെ തോന്നുന്നു... എപ്പോഴും മനസ്സിൽ സങ്കടങ്ങൾ വന്നു നിറയുന്നു. രാവിലെ എഴുനേൽക്കുന്നു, ജോലിക് പോകുന്നു തിരിച്ചു വരുന്നു.... Same പിറ്റേ ദിവസം... ഒന്നിനും ഒരു മാറ്റവും ഇല്ല. Husband ഒന്നും സംസാരിക്കാത്ത കൂട്ടത്തിൽ ആണ്. Phone /Tv ഇതുമാത്രമാണ് ലോകം. ഒറ്റയ്ക്കായ പോലെ

  • @ginaashish3317
    @ginaashish3317 8 месяцев назад

    Very informative talk and very well explained....

  • @varshashinu1258
    @varshashinu1258 9 месяцев назад

    രണ്ടൂസത്തിനു ശേഷം ഞാൻ ചിരിച്ചു ...... ലവ് യൂ അശ്വേച്ചി❤

  • @sheeba2941
    @sheeba2941 10 месяцев назад +2

    ഈശ്വരാ ഇത് എന്റെ അവസ്‌ഥആണല്ലോ. എനിക്കിപ്പോൾ എല്ലാരോടും ചുമ്മാ ദേഷ്യം ആണ്. എന്നോട് തന്നെ ദേഷ്യം 😔😔😔😔

    • @hareeshkumar3660
      @hareeshkumar3660 10 месяцев назад +1

      എന്തിന്, Just cool

    • @sheeba2941
      @sheeba2941 10 месяцев назад

      @@hareeshkumar3660 ആർക്കു നൻമ്മ ചെയ്താലും തിരിച്ചടി. വീട് സ്വർഗം എന്ന് കരുതി മാത്രം ജീവിക്കുന്ന എനിക്ക് അതൊക്കെ തകിടം മറിക്കുന്ന എന്തൊക്കെ ദുരിതം ആണോ വന്നു ഭവിക്കുന്നത്. ഇപ്പോൾ മനസ് കൈ വിട്ട് പോകുന്ന പോലെ. ജീവിതം മടുക്കുന്ന പോലെ..

  • @fathima5111
    @fathima5111 Месяц назад

    Good content & presentation also..
    Expect more vedios ❤
    And a doubt also
    Are you a professional psychologist?

  • @melbourne467
    @melbourne467 9 месяцев назад

    Yathischikamai ee vlog kaanan edayayi.Ethu kandu tudagi teerum vareyum ee paranjapole zero il ninu tudagi oru bell shape curve ilude pass chyuna pole feel chythu.Coz paranja kariagal elam 💯 correct aanu.

  • @BGR2024
    @BGR2024 11 месяцев назад +2

    41 and feeling the same. Resigned 14 years of job as i never liked it. But now studying things i always wanted to....i understand everyone may not be equally privileged. But atleast explore low cost methods of study like online courses...neednt be something job oriented. It can be anything of your interest. For eg, i learnt Egyptian history from Coursera for free. At that point, i was fascinated by that. Like that there are a range of subjects available. Learning new things is one way of keeping up your spirits. It can or cannot be one needed for your next career

    • @darsana86
      @darsana86 11 месяцев назад

      Can you suggest some online learning apps

    • @BGR2024
      @BGR2024 11 месяцев назад +1

      Coursera, Udemy are the ones I use. There are so many courses from business to interior design, from medicine to creative writing. Lots of of fun and interesting topics. Not very expensive also. And there are professional courses in Upgrad.

    • @darsana86
      @darsana86 10 месяцев назад

      Thanks

  • @vidztalk8236
    @vidztalk8236 11 месяцев назад +10

    ഞാനും ee oru loop il aanu.. but overcome cheyum ennoru hope und..hope loopilum aanu.. chila decision vendaayirunnu ennum thonnettund. Age aakunnu ennoru fear..desirable aanwnnum thonnum allennum thonnum...pinne detached aayit irikkunne aanu peace full ennum..sneham venam ennum.
    Angane kure thonnum...but mindset and thoughts kure correct chwyumbo ok aavunnund.. still confusions...ennalum kure fine aanenn thonnum...

  • @SangameswarmlSantosh-hx4vo
    @SangameswarmlSantosh-hx4vo 9 месяцев назад

    Truly blessed loving sister for this v much practically.brilliant down to earth highly appreciable superb presentation to the wide range of the society really hatts off to u God bless all of us 🙌👃

  • @dhakshinadruvam3761
    @dhakshinadruvam3761 11 месяцев назад +11

    എന്റെ ഇപ്പോളത്തെ അവസ്ഥ എനിക്കുവേണ്ടി വിഡിയോ ഇട്ടതുപോലെ ❤️

  • @NeenaVM-oo1cd
    @NeenaVM-oo1cd 9 месяцев назад +2

    Thank you very much Aswathy really need such a pretty advice

  • @epicvoiceofjesly5952
    @epicvoiceofjesly5952 11 месяцев назад +10

    Aswathy! Njn ippol crct ee avasthyiloodeyanu still kadannu pokkondirikkunnath.. Ithile ella symptoms enikkund.. Njn ntha cheyya ennorth day by day ingne pokkondirikkuvanu... Inn video kanumbol enik manasilayi njanum mid life crisis enna hastagil anu chennethiyirukkunnath enn.. Thank you so much ath manasilakki thannathinu.. Ithile coment box kandppol oral alla orupad per ithiloode poikkondirikkunnu ennum manasilayi.. Waiting for next video for overcome this situation.. And thank u from my heart❤

  • @coolzrahul
    @coolzrahul 8 месяцев назад

    Good information ;Feeling like What am i seeking it seeking me. I am going through the same situatio. The situations and decisions of me is entirely different 10 years before. Looking for a light to get me back to the track again which was i dreamed of. Thanks for your message. 🙏👍

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 11 месяцев назад +2

    അനുഭവിക്കുന്ന പ്രശ്നങ്ങൾ തന്നെ...സൗഹൃദങ്ങളും ഈശ്വരവിശ്വാസവും കൊണ്ട് മറികടക്കാൻ ശ്രമിക്കുന്നൂ.....

  • @anjuthushara1067
    @anjuthushara1067 11 месяцев назад +12

    അടിപൊളി,, perfect time ൽ വീഡിയോ വന്ന് ❤ thank you so much

  • @jyothimolkg8544
    @jyothimolkg8544 11 месяцев назад +3

    Thanks for the video Mam 👏🏻 Happy women's day all 😍 i am a person who gets PMS in it's worse case, i went through most of the situations you mentined and i couldn't realized it's a middle age crisis..🙏🏻👏🏻

  • @reshmavinodkailastrivandru5981
    @reshmavinodkailastrivandru5981 9 месяцев назад +1

    വളരെ ശെരിയാണ് പറയുന്നത് 👌👌👌

  • @FFSVI
    @FFSVI 9 месяцев назад

    Aswathy you are unique i always liked you for being an anchor and this video has added more colour to your personality

  • @anagha3456
    @anagha3456 10 месяцев назад +2

    എനിക്ക് ഇപ്പോൾ 24 ആണ്. സെയിം അവസ്ഥ ആണ് 😢

  • @starkidsfathimavideo8445
    @starkidsfathimavideo8445 10 месяцев назад

    Thank you sooooomuch 😢, exactly what I'm now, I understood very clearly

  • @doulathunneesaps3435
    @doulathunneesaps3435 9 месяцев назад

    I am in 50after watching this vedio I have got some confidence at me .

  • @rethibhan7590
    @rethibhan7590 2 месяца назад

    Good Pracentation

  • @fameelafami2975
    @fameelafami2975 11 месяцев назад +2

    സംസാരം കെട്ടിരിക്കാൻ നല്ല ഒരു പോസിറ്റീവ് vibe ആണ് ❤❤ എന്തായാലും ഞാൻ കെട്ടിരിക്കെട്ടെ. . എനിക്ക് സന്തോഷം വേണം എനിക്ക് വയ്യ ഈ middle age crisis onnm അനുഭവിക്കാൻ 😂

  • @resmibipin4814
    @resmibipin4814 10 месяцев назад

    ചേച്ചീടെ ഒരു വീഡിയോ കണ്ടപ്പോൾ ആണ് ppd നെ പറ്റി കൂടുതൽ അറിഞ്ഞതും.. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കിയതും...

  • @rethibhan7590
    @rethibhan7590 2 месяца назад

    Kalyanam kazhinju swandam veetil nilkkumbo anubhavikkunna manaseeka problems plz . Hus pavam ayalum veetukar agane avanam ennilla oru vedio cheyyovo chechi🎉🎉

  • @memyselfsou6208
    @memyselfsou6208 11 месяцев назад +4

    Same അവസ്ഥ യിലൂടെ കടന്നു പോകുന്നു enik വേണ്ടി പറഞ്ഞ pole😊

  • @adyashamba
    @adyashamba 9 месяцев назад

    Really need this now❤😊 thank you so much ❤

  • @fizanali6812
    @fizanali6812 9 месяцев назад

    എനിക്കും തോന്നീട്ടുണ്ട്.
    ഞാനും ഇതൊക്കെ അനുഭവിക്കുന്നുണ്ട്.
    ലൈഫ് മടുത്തു തുടങ്ങി.

  • @Sujirekha1
    @Sujirekha1 10 месяцев назад +2

    Am 35 same feeling

  • @roshinykp1919
    @roshinykp1919 11 месяцев назад +6

    Happy women’s day .Nice vedio Most of these happening in my life ,trying to get out from those.Thanks for sharing this

  • @letstalk8373
    @letstalk8373 10 месяцев назад +1

    ഒരു പാട് വിഷമിച്ചു ഇരിക്കുന്നു സമയം ആണ് അപ്പോഴാണ് ഈ വീഡിയോ ഞാൻ കേൾക്കുന്നത്.