പ്ലാസ്റ്റിക് നിരോധിക്കേണ്ട വസ്തുവാണോ ? തീർച്ചയായും അല്ല: ഒരു ശാസ്ത്രീയ വിശകലനം

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പ്ലാസ്റ്റിക് മെറ്റലിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞ വസ്തു...നല്ല ഉറച്ച ബലമുള്ള വസ്തു.... കൂടുതൽ ഭാരം താങ്ങാൻ കഴിവുള്ള വസ്തു…നല്ല ഫിസിക്കൽ,കെമിക്കൽ, ഒപ്റ്റിക്കൽ, ഇലക്ട്രിക്കൽ, തെർമൽ പ്രോപ്പർട്ടീസുകൾ ഉള്ള വസ്തു.. വെള്ളത്തെ ആഗിരണം ചെയ്യാത്ത വസ്തു. ഇത്രയധികം നല്ല ഗുണങ്ങളുള്ള മറ്റു വസ്തുക്കൾ വിരളമാണ്. അങ്ങനെയുള്ള പ്ലാസ്റ്റിക് ഇന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ നാം ഉപയോഗപ്പെടുത്തുന്നു.
    വീട്ടിൽ നിന്ന് തുടങ്ങുകയാണെങ്കിൽ നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന മിക്സി, ഗ്രൈൻഡർ, വാട്ടർ പ്യൂരിഫയർ, യൂട്ടൻസിൽസ് തുടങ്ങിയവയും വാഷിംഗ് മെഷീൻ, ഡ്രയർ, വാക്വം ക്ലീനർ മുതലായവയിലും നമുക്ക് പ്ലാസ്റ്റിക് കാണാം.
    പ്ലാസ്റ്റിക് കമ്പോസിറ്റുകൾ വുഡ്ഡിനും ചില അവസരങ്ങളിൽ മെറ്റലിനും പകരമായി ഉപയോഗിക്കാൻ കഴിയുന്നു. ഫർണിച്ചർ, ഇലക്ട്രിക് വയർ ഇൻസുലേറ്റർ, പ്ലാസ്റ്റിക് ബക്കറ്റുകൾ, മഗ്ഗ്, കുട്ടികളുടെ ടോയ്സ്, തുടങ്ങിയവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
    പാൽ, ബിവറേജസ്, ഐസ്ക്രീം, ഓയിലുകൾ, നെയ്യ് തുടങ്ങിയ ദ്രാവകാവസ്ഥയിലുള്ള ഭക്ഷ്യവസ്തുക്കളും പെട്രോളിയം ഉൽപ്പന്നങ്ങളും ഫില്ല് ചെയ്യുന്നതിന് പ്ലാസ്റ്റിക് കണ്ടെയ്നർസ് ഉപയോഗിക്കുന്നു.
    ഇനി ഹോസ്പിറ്റലിലേക്ക് നോക്കിയാൽ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം അവിടെയും കാണാം. ഇഞ്ചക്ഷൻ സിറിഞ്ചിന്റെ ബാരൽ, ട്രിപ്പ് ബോട്ടിൽ, ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ചില മെറ്റീരിയലുകൾ തുടങ്ങിയവ പ്ലാസ്റ്റിക് കൊണ്ടുള്ളതാണ്. ആൻജിയോപ്ലാസ്റ്റി ബലൂൺ പോലും പ്ലാസ്റ്റിക്കോ റബറോ കൊണ്ട് നിർമ്മിക്കുന്നു.
    എല്ലാത്തരം വാഹനങ്ങളിലും, കപ്പൽ, ട്രെയിൻ തുടങ്ങിയവയിലും പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിക്കഴിഞ്ഞു. വാഹനങ്ങളിൽ മൈലേജ് കൂടുതൽ ലഭിക്കുന്നതിന് വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റലിന്റെ ഉപഭോഗം കുറച്ച് ഉറപ്പുള്ള പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നു. ഫ്ലൈറ്റിലും ട്രെയിനിലും ഷിപ്പിലും ഇന്റീരിയർസ് ശ്രദ്ധിച്ചാൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെ വ്യക്തമാകും. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനു പുറമേ കൂടുതൽ ഭാരം താങ്ങാനുള്ള കഴിവ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകതയാണ്.
    നനവുള്ള ഏതൊരു വസ്തുവും പായക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക്കിനോളം നല്ലതും ഫീസിബിളും ആയ മറ്റൊരു വസ്തു ഇല്ല എന്ന് പറയാം. പ്ലാസ്റ്റിക് കാരി ബാഗുകൾ ഹൈപ്പർ മാർക്കറ്റുകൾ ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ കസ്റ്റമേഴ്സിന് വളരെ പ്രയോജനം ചെയ്യുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നാണ്. അതിനാൽ പ്ലാസ്റ്റിക് നിരോധിക്കാൻ കഴിയാത്ത ഒരു വസ്തുവായി മാറിക്കഴിഞ്ഞു.
    അപ്പോൾ പ്ലാസ്റ്റിക് കൊണ്ട് എന്താണ് സമൂഹത്തിനുള്ള പ്രശ്നം? വളരെ ലളിതമാണ് ഉത്തരം. പ്ലാസ്റ്റിക് നോൺ ഡിഗ്രേഡബിൾ ആണ്. അശാസ്ത്രീയമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും നേരിട്ടോ അല്ലാതെയോ ഭീഷണിയാവുന്നു.
    എന്താണ് പരിഹാരം. പ്ലാസ്റ്റിക്കിനെ ശാസ്ത്രീയമായി സംസ്കരിക്കുക അഥവാ ഡിസ്പോസ് ചെയ്യുക എന്നതാണ് ഏക പോംവഴി.
    ആ ശാസ്ത്രീയ വിഷയങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോ ചർച്ച ചെയ്യുന്നു. പൂർണമായും ഈ വീഡിയോ കാണുവാൻ അഭ്യർത്ഥിക്കുന്നു.

Комментарии •