ഭദ്രകാളി..ഉപാസന
HTML-код
- Опубликовано: 11 фев 2025
- കൂടുതൽ ജോതിഷപരമായ സംശയങ്ങൾക്കും പ്രശ്നപരിഹാരത്തിനും ബന്ധപെടുക - 8891507673
ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയായ കാളി വീര്യത്തിന്റെയും കരുണയുടെയും മാതൃത്വത്തിന്റെയും ദൈവമായാണ് അറിയപ്പെടുന്നത്. ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ശക്തി പകർന്നു നൽകുന്ന ഭഗവതി സങ്കല്പമാണിത്. മരണ ഭയത്തെ ഒഴിവാക്കാൻ മഹാകാളിയെ ഭജിക്കണം. കല്പാന്തത്തിൽ അഖില ബ്രഹ്മാണ്ഡത്തെയും ഭഗവതി തന്നിൽ ലയിപ്പിക്കുന്നു. പുന സൃഷ്ടിയുടേയും ശക്തി കാളിയാണ്. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും കാളി വിരാജിക്കുന്നു. ശ്മശാനത്തിലും യുദ്ധഭൂമിയിലും വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നവളാണ് എന്നാണ് വിശ്വാസം. ദേവീഭാഗവതത്തിൽ ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. ശിവപുരാണപ്രകാരം ഇത് മഹാകാളന്റെ (ശിവൻ) ശക്തിയാണ്. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ 11 ന്നാം അധ്യായത്തിലെ നാരായണി സ്തുതിയിൽ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ഭുവനേശ്വരി അഥവാ ദുർഗ്ഗയുടെ കറുത്ത ഉഗ്രഭാവമായി ഭദ്രകാളിയെ (കരിങ്കാളി) ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിയും കാളിയും ഒന്ന് തന്നെ എന്ന് പറയപ്പെടുന്നു. മഹിഷജിത്ത്, ദാരികജിത്ത്, രുരുജിത്ത് തുടങ്ങിയ ഭാവങ്ങളിലും ഭഗവതി പൂജിക്കപ്പെടുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭഗവതി ആരാധിക്കപ്പെടുന്നു. ബാലഭദ്ര, സുമുഖികാളി തുടങ്ങിയവ ഭഗവതിയുടെ സൗമ്യസുന്ദര ഭാവങ്ങളാണ്. മധുകൈടഭനാശിനി മഹാകാളി, ദാരികനെ വധിച്ച ഭദ്രകാളി, അഥർവാണ ഭദ്രകാളി, ഐശ്വര്യദായിനിയായ സുമുഖീകാളി, ചാമുണ്ഡാദേവി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. കാളിയും ലക്ഷ്മിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്.