പെറ്റമ്മ മാത്രമല്ല അമ്മ| Self Management in Ramayana10 Dr K J Suresh

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പെറ്റമ്മ മാത്രമല്ല അമ്മ
    രാമായണത്തിലെ സെൽഫ് മാനേജ്മെന്റ്
    അഥവാ രാമായണസന്ദേശം നിത്യജീവിതത്തിൽ 10
    Talk by : Dr. Suresh K J
    Produced by : Neelambari Musics
    Studio and Editing : Anish, Decibel Studio, Ezhumattoor
    🌹പെറ്റമ്മ മാത്രമല്ല അമ്മ🌹
    അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ ശ്രീരാമന്റെയൊപ്പം വനവാസത്തിന് പോകാനായി യാത്രാനുമതിയും അനുഗ്രഹവും വാങ്ങുമ്പോൾ അമ്മയായ സുമിത്ര ലക്ഷ്മണന് നൽകുന്ന ഉപദേശമാണിത്.
    ഇതനുസരിച്ച് ജ്യേഷ്ഠനായ രാമനെ അച്ഛനായും ജ്യേഷ്ഠത്തിയമ്മയായ സീതയെ ഞാനായും വനത്തെ അയോദ്ധ്യയായും കരുതണമെന്ന് സുമിത്ര ലക്ഷ്മണന് ഉപദേശം നൽകുന്നു. കൂടാതെ എപ്പോഴും ജ്യേഷ്ഠനെ പിരിയാതെ പരിചരിച്ച് വഴികാട്ടിയായി മുമ്പിൽ നടക്കണമെന്നും നിർദ്ദേശിച്ചു. ഇതിൽ ഏറ്റവും പ്രധാനം സീതയെ അമ്മയായി കാണണം എന്നതായിരുന്നു. ഭാരതീയ സങ്കല്പമനുസരിച്ച് അഞ്ചുപേരെയാണ് അമ്മയായി കണക്കാക്കുന്നത്. പെറ്റമ്മ, ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, ഭാര്യയുടെ അമ്മ എന്നിങ്ങനെ പഞ്ചമാതാക്കൾ.
    ഭാരതീയകുടുംബസങ്കല്പത്തിന്റെ മഹനീയത അതിലെ ബന്ധങ്ങളുടെ ദാർഢ്യവും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന മൂല്യങ്ങളുമാണ്. ബന്ധങ്ങളുടെ ചെയ്തില്ല കുടുംബങ്ങളുടെ തകർച്ചയ്ക്ക് വഴിവെക്കും. കുടുംബങ്ങളുടെ തകർച്ച സമൂഹത്തിന്റെ തകർച്ചയിൽ കലാശിക്കും. ചെറിയ പ്രായത്തിൽ മാത്രമല്ല മക്കൾ എത്ര വളർന്നാലും ആവശ്യമായ സന്ദർഭങ്ങളിൽ ആ ധർമ്മബോധം അവർക്ക് പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണെന്ന് സുമിത്ര നമ്മെ ഓർമിപ്പിക്കുന്നു
    എല്ലാവർക്കും ഈ സന്ദേശങ്ങൾ ജീവിതത്തിൽ ഉപകാരപ്രദമാകട്ടെ

Комментарии • 4