Celebration Songs | സെലിബ്രേഷൻ ഗാനങ്ങൾ | Malayalam Film Songs | Dance hits | Marriage function songs

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 7

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +4

    മോഹങ്ങൾ പാടീ മനസിൻ ദാഹങ്ങൾ
    മൊഴിഞ്ഞതെല്ലാം മായാതെ നിന്നപ്പോൾ
    മൗനം പൂക്കും രാവിൽ മിഴികൾ മൂളീ മൂവന്തിയെഴുതിയ മധുരഗീതം
    (മോഹങ്ങൾ...)
    നീറും നൊമ്പരമേകീ മനമുരുകീ
    നിറങ്ങളകലുമീ ജീവനിൽ
    നീയാകും സ്വപ്നം മറന്നകന്നാൽ
    നിനക്കായുദിക്കുന്നൊരീ പകലുകൾ
    നീയാടൂ രാവിൻ വിലാസ നടനം
    (മോഹങ്ങൾ...)
    ഇവിടെയിരുന്നു നാം സ്വപ്നങ്ങൾ കണ്ടു
    ഈ വഴികളിലെത്ര വർണ ചിത്രങ്ങൾ
    ഓമനിക്കാൻ ഒത്തിരി ഓർമകളേകീ നീ
    ഒളി ചിന്നും താരകമായി തിളങ്ങും
    ഓളപ്പാത്തിയിലെ നീർകണം പോലേ
    (മോഹങ്ങൾ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +1

    നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
    നാടാകെയുണരും ഗാനങ്ങളുമായി
    ഓരോ നിമിഷവും ഉയരുന്നൂ
    ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
    ഓർമകളുണരുമീ രാത്രിക്കായി
    (നക്ഷത്രങ്ങൾ...)
    പവിത്രമാം ആരാധനകൾ കാൺമൂ നാം
    പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
    ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
    ചാരുതയേറും ആഘോഷം ഏവരിലും
    ചുമരുകളില്ലാത്ത സൗഹൃദവുമായീ
    (നക്ഷത്രങ്ങൾ...)
    നിലാവും മഞ്ഞും കുളിരുമായി
    നീലാകാശമുണരുന്നൂ ഉൽസവമായി
    ആദരമേകാൻ ആട്ടിടയനും അരചനും
    അരുമയോടേകിയ സമ്മാനങ്ങളിൽ
    ആമോദം നിറയട്ടേ സ്മരണകളിൽ
    (നക്ഷത്രങ്ങൾ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +2

    വിണ്ണിൽ നിന്നും വിരുന്നു വന്നൂ
    വീടു വിട്ടൊരു വാനമ്പാടി
    വാകപ്പൂ വിരിച്ചിട്ട വീഥികളിൽ
    വർണച്ചിറകുകൾ വീശിയെത്തീ
    (വിണ്ണിൽ...)
    ചുവന്ന പൂക്കളായി പ്രണയം വിടർന്നു
    ചൂഢാമണി ചാർത്തും ചന്തമേകീ
    ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ
    ചേലുള്ള പെണ്ണിനായി മോഹങ്ങൾ
    ചിറകടിച്ചുയർന്നൂ ചക്രവാളമാകേ
    (വിണ്ണിൽ...)
    കാലം നമുക്കായി വിരുന്നൊരുക്കീ
    കനവുകൾ കതിർമണ്ഡപങ്ങളായീ
    കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ
    കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ
    കുന്നോളമുയർന്നൂ കുരവയിട്ടു
    (വിണ്ണിൽ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    കടമ്പുകൾ പൂക്കുന്ന താഴ്‌ വാരം
    കാണാ പൂക്കൾ തേടി നടന്നൂ നാം
    അരികത്തെത്തീ ഭ്രമമുണർന്നൂ
    ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ
    അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു
    (കടമ്പുകൾ...)
    മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി
    മാറിലണിഞ്ഞു നടന്നൂ നാം
    ഇരുകരകളിൽ ഇതളുകൾ വിടർന്നൂ
    ഈറനണിഞ്ഞൂ ദളങ്ങളായി
    പുതുമകൾ നിറയും പ്രണയകാലം
    പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ
    (കടമ്പുകൾ...)
    എത്രയെത്ര ഓർമകൾ ചിത്രങ്ങൾ
    ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം
    ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം
    ഓരോ നിമിഷവും അടുത്തു നിന്നു
    സൗരഭ്യം നിറഞ്ഞൂ ചുറ്റിലും
    സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം
    (കടമ്പുകൾ...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
    പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
    പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
    പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
    (പ്രണയിക്കാനൊരു...)
    മരം കോച്ചും മഞ്ഞിൻ മറയിൽ
    മാനം പെയ്യും മഴത്തുള്ളികളിൽ
    മനം മയക്കും വെയിൽ ചിത്രങ്ങളിൽ
    മോഹിനീ രൂപം നോക്കി നടന്നൂ
    മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
    (പ്രണയിക്കാനൊരു...)
    എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
    ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
    എന്നും കാണാൻ മോഹമുണരും പ്രണയം
    ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
    എല്ലാം മറന്നു നാം നോക്കിയിരുന്നൂ
    (പ്രണയിക്കാനൊരു...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    ചന്ദനമണമുള്ള പെണ്ണേ
    ചന്തം തികഞ്ഞോരു പെണ്ണേ
    ചിരിച്ചു നീയാടി വരുന്നേരം
    ചീവീടായി പാട്ടു പാടാം ഞാൻ
    ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
    (ചന്ദനമണമുള്ള...)
    സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
    സായന്തനത്തിൻ കാന്തിയണയുന്നൂ
    സുഗന്ധമായി നീയണയൂ എന്നരികിൽ
    സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
    സിരകളിൽ നിറയൂ നീ ഉൻമാദമായീ
    സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
    (ചന്ദനമണമുള്ള...)
    പൂക്കൈത പൂക്കും പാടത്ത്
    പുതിയൊരു കൂടൊരുക്കാൻ വാ
    പകലോനണയും നേരമായി
    പാൽനിലാവൊഴുകുന്നത് കാണണ്ടേ
    പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
    പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
    (ചന്ദനമണമുള്ള...)

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    കുന്നിക്കുരുവോളം പോന്നൊരു മോഹം
    കൺമുന്നിൽ വളർന്നൂ കുന്നോളം
    ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
    ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
    (കുന്നിക്കുരുവോളം...)
    കാണും നിൻ മുഖമെവിടെയും
    കണ്ടതെല്ലാമതിൻ പ്രതിഛായകൾ
    കണ്ണിണയിൽ നിൻ രൂപം തെളിയും
    കാതോർക്കും ഞാനാ ശബ്ദം
    പൊൻ താരകം നിന്നെയണിയിക്കും ഞാൻ
    പോകും വഴിയിലെല്ലാം പൂ വിതറും
    (കുന്നിക്കുരുവോളം...)
    നിനക്കായൊരുങ്ങീ പ്രണയവേദികൾ
    നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
    പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
    പ്രിയം തൂകി പറന്നിറങ്ങും നേരം
    നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
    നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
    (കുന്നിക്കുരുവോളം...)