സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം | HD SOUND | Swapnangalokkeyum | യേശുദാസ് | Anjaneyakumar

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Music: വിദ്യാധരൻ
    Lyricist: പി ഭാസ്ക്കരൻ
    Singer: യേശുദാസ്
    Film : കാണാൻ കൊതിച്ച്
    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ...
    ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
    ദുഖഭാരങ്ങളും പങ്കുവെയ്ക്കാം....
    കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
    ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
    ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ....
    സങ്കല്പ കേദാരഭൂവിൽ വിളയുന്ന പൊൻകതിരൊക്കെയും
    പങ്കുവെയ്ക്കാം.....
    കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം....
    ദുഖഭാരങ്ങളും പങ്കുവെയ്ക്കാം
    ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം
    ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം...
    ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ....
    DISCLAIMER - These songs have been uploaded for hearing pleasure only and as an archive for good music. By i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel

Комментарии • 691

  • @udhayankumar9862
    @udhayankumar9862 6 месяцев назад +30

    ദാസേട്ടന് ഈ ഗാനം നൽകിയ വിദ്യാധരൻ മാഷിന് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🙏🙏🙏

  • @user-kh2wn4yf2h
    @user-kh2wn4yf2h 6 месяцев назад +27

    എന്റെ കുട്ടികാലം ഓർമയിൽ വരുന്ന ഒരു ഗാനം ആണ് ഇത്

  • @puppasworld
    @puppasworld 9 месяцев назад +34

    നല്ലൊരു ഗാനം 1985 മുതൽ കേട്ടുതുടങ്ങി ഇപ്പോഴും കേൾക്കാൻ ഓർമയിൽ സൂക്ഷിക്കുന്ന song

  • @udhayankumar9862
    @udhayankumar9862 8 месяцев назад +113

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 🙏

  • @udhayankumar9862
    @udhayankumar9862 10 месяцев назад +31

    ഇതാണ് പാട്ട് നൃൂ ജനറേഷൻ കാരെ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കു സൂപ്പർ ദാസേട്ട നമിച്ചു

  • @PradeepKumar-nw6fh
    @PradeepKumar-nw6fh Год назад +31

    ഇത് പോലൊരു ഗാനം ഇനി ആർക്ക് എഴുതാൻ കഴിയും

  • @sanojs5003
    @sanojs5003 8 месяцев назад +16

    2024 ജനുവരി ഒന്നാം തീയതി ആദ്യം കേൾക്കാൻ തോന്നിയ ഗാനം... ❤️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +34

    ഈ ഗാനം എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ് കാരണം 1984ഫെബ്രുവരി 12nu ആയിരുന്നു വീട്ടുകാർ ആലോചിച്ചുറപ്പിച്ചുള്ള എന്റെ വിവാഹം അതിന് ശേഷം ഞങ്ങൾ ഇഷ്ടപ്പെട്ടു വരുന്നതേയുള്ളു 1985നു ശേഷം ഒരുദിവസം ഉച്ചക്ക് റേഡിയോയിൽ ഈഗാനം പ്രേക്ഷേപണം ചെയ്തത് എന്റെ ഭർത്താവ് കേട്ടു ഈ ഗാനം കേട്ടപ്പോൾ അതിലെ വരികളുടെ അർത്ഥം ഈണം... ഇതൊക്കെ ഭാര്യ ആയ എന്നെ സ്നേഹിച്ചു തുടങ്ങാൻ കാരണമായി എന്ന് എന്റെ ഭർത്താവ് പറഞ്ഞു അതു സത്യമാണ് പിന്നീടാണ് ഞാൻ ആ സ്നേഹം മനസ്സിലാക്കിയത്.... ഇപ്പോൾ 39വർഷം കഴിഞ്ഞുസ്നേഹിച്ചു തന്നെ പോകുന്നു.... ഞാൻ എങ്ങനെ ഈഗാനം എന്റെ ജീവിതത്തിൽ മറക്കും.. ശ്രീ പി. ഭാസ്കരൻ മാഷ്..
    ശ്രീ വിദ്യാധരൻ മാഷ്. അണിയറ പ്രവർത്തകരെല്ലാം എല്ലാവർക്കും നമസ്കാരം p ഭാസ്കൻ മാഷ് മണ്മറഞ്ഞു പോയെങ്കിലും സ്മരിക്കുന്നു.... ഇതെല്ലാം ഓർമിക്കാൻ അവസരം തന്ന ഈഗാനം പ്രേക്ഷേപണം cheytha അങ്ങേക് ഒരു ബിഗ് സല്യൂട്ട്. നന്ദി 🙏🙏🙏🙏🙏🙏

    • @anjaneyakumar6319
      @anjaneyakumar6319  Год назад +1

      വളരെയധികം സന്തോഷം 🌹🌹

    • @vinayakan6405
      @vinayakan6405 7 месяцев назад +1

      🙏🙏🙏

    • @aswinshibu4109
      @aswinshibu4109 4 месяца назад +3

      വിവരിച്ചു തന്ന സഹോദരിക്കിരിക്കട്ടെ ഒരു പൊൻതൂവൽ

    • @aleyammakm9383
      @aleyammakm9383 2 месяца назад

      എത്രകേട്ടാലും മതിവരാത്ത ഗാനം

  • @radhakrishnannair4126
    @radhakrishnannair4126 Год назад +27

    മലയാള ഭാഷയുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുവാൻ കഴിയാത്ത വിദ്യാഭ്യാസ രീതിയാണ് ഇതുപോലെയുള്ള മനോഹരഗാനം ജനിയ്ക്കാതെ പോകുന്നത് /

  • @PS2-6079
    @PS2-6079 3 года назад +178

    1985-ൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോവിൽ വെച്ച് "കാണാൻ കൊതിച്ചു" എന്ന ചലച്ചിത്രത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ റെക്കോർഡിങ്ങ് കഴിഞ്ഞ വളരെ പ്രതീക്ഷാഭരിതമായ സുന്ദര ഗാനമാണിത്.
    "ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്ക്
    വെയ്ക്കാം ഇനി
    സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം
    ദു:ഖഭാരങ്ങളും പങ്ക് വെയ്ക്കാം "
    നല്ലൊരു ഗാനം!
    കേൾക്കാനെന്തൊരു സുഖമാണ്. ഗാനം കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലെ ഭാരങ്ങളൊക്കെയും അറിയാതെ താനേ പിണങ്ങി ഇറങ്ങിപ്പോയത് പോലെ!
    വീണ്ടും വീണ്ടും കേൾക്കാനുന്തുന്ന മോഹന സുന്ദര ഗാനം!
    അന്ന് സുകു മേനോന്റെ സംവിധാനത്തിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്നതാണീ ചലച്ചിത്രം. അതിനു വേണ്ടി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇമ്പമുള്ള ഈണത്തിനു അനുയോജ്യമായ ജീവനുള്ള വരികൾ രചിച്ചത് പി.ഭാസ്ക്കരൻ മാഷാണ് എന്നതിൽ ആർക്കുമൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നുള്ളത് സാരം.
    ദാസേട്ടൻ, ചിത്രേച്ചി എന്നിവരുടെ ശബ്ദ മാധുര്യത്തിൽ രണ്ടു് ഗാനങ്ങൾ റെക്കോഡ് ചെയ്തുവെങ്കിലും എന്ത് കൊണ്ടോ "കാണാൻ കൊതിച്ചു " ചലച്ചിത്രം ചിത്രീകരിക്കാതെ മുടങ്ങിപ്പോയത് എല്ലാവർക്കും അറിയാവുന്ന സത്യമാണല്ലോ?
    മൂന്നു പതിറ്റാണ്ടിന് ശേഷവും ദൃശ്യവത്കരിക്കപ്പെടാതെ പോയ ഈ ഗാനങ്ങളിന്നും മാഞ്ഞു പോകാതെ ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിലെ ഓരോ വാക്കുകളും ദാമ്പത്യ ജീവിത ബന്ധത്തെ ക്കുറിച്ചുള്ള ഒരു തിരിച്ചറിവായിട്ടാണല്ലോ അവരിതിനെ ഇന്നും സ്വീകരിച്ച് പോരുന്നത്.
    ഈ ചിത്റത്തിന്റെ അണിയറയിലന്ന് അണിഞ്ഞൊരുങ്ങാൻ തയ്യാറായവരിൽ പലരും മൺമറഞ്ഞു പോയെങ്കിലുമീ ഗാനത്തിനൊരിക്കലും മരണമില്ലല്ലോ എന്നതല്ലേ നിജം!
    ഗാനരചിയിതാവായ മാഷ് മലയാളികളുടെ ഓർമ്മയിൽ എന്നുമെന്നും ഈ ഗാനത്തിലൂടെ പുഞ്ചിരി തൂകി നില്കുന്നത് തെളിഞ്ഞു കാണാം!
    മലയാള സിനിമാ രംഗത്ത് ഇത് പോലെ എത്രയോ സുന്ദര ഗാനങ്ങൾ ചിത്രീകരിക്കാതെ ഇന്നും കാറ്റിലൂടെ ഒഴുകി വന്ന് ശ്രോതാക്കളെ തഴുകി തലോടിപ്പോകുന്നത് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ?
    അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാവരെയും നമിച്ച് കൊണ്ട് നന്ദികളർപ്പിക്കട്ടെ!
    നന്ദി!
    പി.ശിവശങ്കർ. ചെന്നൈ.

    • @anjaneyakumar6319
      @anjaneyakumar6319  3 года назад +22

      അറിവുകൾ പകർന്നതിൽ വളരെയധികം സന്തോഷം!!
      മലയാളികളുടെ മനസ്സിൽ ഈ ഗാനത്തിനുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്.... നന്ദി പ്രിയ ശിവശങ്കർ..... 🌹🌹🌹

    • @PS2-6079
      @PS2-6079 3 года назад +2

      @@anjaneyakumar6319 നന്ദി

    • @vsankar1786
      @vsankar1786 2 года назад +5

      Siva Shankar... Thank you Sir for revealing your sweet remembrance & for your sincere comments.

    • @PS2-6079
      @PS2-6079 2 года назад +2

      @@vsankar1786 thanks sir

    • @gopalk4392
      @gopalk4392 2 года назад +3

      Tears rolled down while listening to the song.

  • @udhayankumar9862
    @udhayankumar9862 9 месяцев назад +96

    നിത്യ യവ്വന ഗാനം ഈ പാട്ടിന് എന്നും 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @basanthms74
    @basanthms74 Год назад +22

    ദാസേട്ടനല്ലേ എന്തു പറയാൻ അതിഗംഭീരം

  • @insightstudycentre
    @insightstudycentre 9 месяцев назад +11

    എത്രകേട്ടാലും മതി വരുവരാത്ത സുന്ദര ഹൃദയ സ്പർശിയായ ഗാനം

  • @tnsk4019
    @tnsk4019 Год назад +33

    മനസ്സാകെ കോരിത്തരിപ്പിക്കുന്ന ഏറെ സുന്ദരമായ ഗാനം. എത്ര കേട്ടാലും മതിവരാത്ത ഗാനം. ⚘️💖🙏👏🤗

  • @nirmalanirmala6380
    @nirmalanirmala6380 Год назад +11

    ഇത് ഞാൻ പഠിക്കുന്ന സമയത്ത് Hit ആയിരുന്ന Song ആണ്. എന്റെ ആ പഴയ കാലത്തിലേക്കു കൊണ്ടുപോയി. Super👍🙏🏽🙏🏽🙏🏽💕💕💕💕🙏👌👌👌👌

  • @joshyjose1625
    @joshyjose1625 2 месяца назад +3

    എൺപതുകളുടെ മദ്ധ്യത്തിൽ ആകാശവാണി ഏററവും കൂടുതൽ പ്രക്ഷേപണം ചെയ്ത ഗാനം

  • @dhanyaskitchen9961
    @dhanyaskitchen9961 Год назад +23

    ഇതാണ് പാട്ട്, പഴയ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല, എന്തൊരു ഫീൽ ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ

  • @ramachandrannairb106
    @ramachandrannairb106 11 месяцев назад +19

    കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ ഉണർത്തുന്ന സുഖമുള്ള ഗാ...നം

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +54

    ദാസേട്ടൻ ഇല്ലാത്തൊരു ലോകം വെറും അന്ധകാരം ആണ്, ആ ശബ്ദം ഈ ലോകത്ത് ഉള്ളതുകൊണ്ട് എന്നെപ്പോലുള്ള ഒരുപാടുപേർക്ക് ഒരു അനുഗ്രഹം തന്നെയാണ്, മനസിന്റെ സന്തോഷം ദാസേട്ടാ ലവ് യൂ 🙏

    • @anjaneyakumar6319
      @anjaneyakumar6319  Год назад +1

      🌹🌹🌹

    • @UnniNbr-ky2yv
      @UnniNbr-ky2yv Год назад +1

      Br antony fernandezinte pattukal kettu nokku only christian devotional songs you tubil undu he is no more

  • @naseemam3083
    @naseemam3083 Год назад +28

    ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത പാട്ട്... ബ്യൂട്ടിഫുൾ

  • @bindhuknair59
    @bindhuknair59 Год назад +21

    💖💖പഴയ ഗാനങ്ങൾ ഒരു തവണ കേട്ടാൽ മതി മനസ്സിൽ നിന്നും മായില്ല. 👍👍👌👌👌👌👌👌💞💞💞💞💞💞💞

  • @sureshbauv4532
    @sureshbauv4532 Год назад +12

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്
    ആദ്യ കാലത്ത് ലോട്ടറി വിൽക്കുന്ന വാഹനത്തിൽ സ്ഥിരമായ് കേൾക്കുന്നതാണ്

  • @varietychannel7632
    @varietychannel7632 2 года назад +39

    അത്ഭുത ഗായകൻ ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏.. പകരം സ്വപ്നങ്ങളിൽ മാത്രം...

  • @manipv565
    @manipv565 2 года назад +39

    എത്ര ലളിത സുന്ദരമായ ഭാസ്കരൻ മാഷിന്റെ വരികൾ

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 года назад +35

    കടലിന്റെ ആഴങ്ങളിൽ മാത്രം... കണ്ടെത്തിയ അമൂല്ല്യ രത്നങ്ങൾ പോലേ ...അതിയായ നിധികൾ = ഓൾഡ് ഈസ്‌ ഗോൾഡ് SONG'SSS🙏🙏🙏❤❤❤🌹🌹🌹👍👍👍👌👌👌👏👏👏💕💕💕❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @xaviertt6737
    @xaviertt6737 2 года назад +16

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ആരും ഇഷ്ട്പ്പെടും , " കാണാൺ കൊതിച്ച് " എന്ന ചിത്രം കാണാനായി കാത്തിരുന്ന ഒരു കാലം. റിലീസാകാത്ത ഈ പാട്ടെങ്കിലും കേൾക്കാൻ ആകുന്നു.

  • @linsonjoseph971
    @linsonjoseph971 2 года назад +112

    കർമ്മപ്രപഞ്ചത്തിൽ ജീവിതയാത്രയിൽ നമ്മളെ നമ്മൾക്കായി പങ്കുവെക്കാം...
    ജീവനുള്ള വരികൾ🙏🙏🙏

    • @anjaneyakumar6319
      @anjaneyakumar6319  2 года назад +4

      വളരെയധികം നന്ദി 🌹🌹🌹

    • @bijuarol995
      @bijuarol995 2 года назад

      ❤❤❤

    • @annievarghese6
      @annievarghese6 Год назад +5

      ദാസേട്ടൻ്റെ ശ്രുതിമധുര മായ ശബ്ദം നമിക്കുന്നു

    • @mohamedashraf9669
      @mohamedashraf9669 Год назад +1

      𝚠𝚘𝚠

  • @radhamaniponnappan5599
    @radhamaniponnappan5599 Год назад +11

    1986 may 12 തിങ്കൾ, എന്റെ കല്യാണത്തിന് ബസിൽ ഉണ്ടായിരുന്ന പാട്ട്, ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്. My love is song

    • @anjaneyakumar6319
      @anjaneyakumar6319  Год назад +1

      സന്തോഷം 🌹🌹🌹

    • @kumariraju5874
      @kumariraju5874 Год назад +2

      Even enteyum

    • @shameenashahoo9214
      @shameenashahoo9214 Год назад +1

      എൻ്റെ കല്യാണം കഴിഞ്ഞു ഒരുമിച്ച് വരൻ്റെ ഗൃഹത്തിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ കാറിൽ ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു...good song ...indeed

  • @sajithbalan85
    @sajithbalan85 8 месяцев назад +3

    കാലം മാറും തലമുറകൾ മാറും പക്ഷെ മനുഷ്യരിൽ സ്വപ്നം ഉള്ള കാലത്തോളം ഈ ഗാനം ജീവിക്കും.... ❤️

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +45

    ഭാസ്കരൻ മാഷിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഈ പാട്ട് അറിയാതെ ആണെങ്കിൽ പോലും വന്നു കേട്ടു.ഒരുപാട് ഇഷ്ടം ഈ പാട്ട്.

  • @udhayankumar9862
    @udhayankumar9862 8 месяцев назад +84

    2024ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @lijopperuva-jt3nq
    @lijopperuva-jt3nq 9 месяцев назад +2

    കാണാൻ കൊതിച്ച്.... എന്ന ചിത്ര ത്തിലെ മനോഹര ഗാനം... സിനിമ ഇതു വരെ വെളിച്ചം കണ്ടിട്ടില്ല എങ്കിലും ഈ ഗാനം കാലങ്ങൾക്ക് അതീത മായി നിൽക്കുന്നു 💕💕💕🌹🌹🌹

  • @naattinpukkal6851
    @naattinpukkal6851 Год назад +22

    ബാല്യകാലം ഓർത്ത് പോകുന്നു♥️♥️♥️

  • @007unnikrishnan
    @007unnikrishnan 6 месяцев назад +3

    വിദ്യാധരൻ മാഷിന്റെ അതിഗംഭീരമായ ഗാനം... എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന വരികളും ആലാപനവും ❤

  • @aneeshkumar8184
    @aneeshkumar8184 2 года назад +274

    ഇതൊക്കെ കേൾകകുമ്പോൾ ഇന്നത്തെ പാട്ടുകൾ എടുത്ത് കുട്ടയിലിടാൻ തോന്നും

  • @puppasworld
    @puppasworld Год назад +4

    1985 മുതൽ റേഡിയോയിലൂടെ എപ്പോഴും കേട്ടുകൊണ്ടിരുന്ന മധുരമായ ഗാനം ഇപ്പോൾ കാലം കുറെ കടന്നുപോയി പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോകൽ

  • @_big_.pokx_
    @_big_.pokx_ Год назад +6

    പഠിക്കുന്ന കാലത്ത് പാടി നടന്ന ഗാനങ്ങളിൽ ഒന്ന് ആണ് ഇത്. സൂപ്പർ ഗാനം....
    പടം കാണാൻ കഴിയുന്നില്ല എന്നതാണ് വിഷമം...എങ്കിലും പാട്ട് നിത്യഹരിത നായിക ആയി തീർന്നു....

  • @melvinb1497
    @melvinb1497 Год назад +12

    എന്തു നല്ല പാട്ട് എത്ര കേട്ടാലും മതി വരില്ല 🥰🥰🥰

  • @umaibanuharis1716
    @umaibanuharis1716 2 года назад +12

    ഈ പാട്ടുകേൾക്കുമ്പോ സ്കൂളിന്നും ടൂർ പോയാർമ്മകൾ ഒരു സുലോചനടീച്ചറും വിജയലക്ഷ്മിടീച്ചറും

    • @anjaneyakumar6319
      @anjaneyakumar6319  2 года назад

      ആന്നോ... 😊 വളരെയധികം സന്തോഷം 🌹

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад +79

    ഇത് പോലെ ഒരു പാട്ട് സ്വപ്നങ്ങളിൽ മാത്രം

  • @sajusamuel2320
    @sajusamuel2320 Год назад +21

    ഈ പാട്ട് ഏതെങ്കിലും ഒരു പുതിയ ചിത്രത്തിൽ ഉൾപെടുത്തി ഗാന ചിത്രീകരണം നടക്കട്ടെ 🎉

  • @raghuthamankp7370
    @raghuthamankp7370 Месяц назад +1

    എൻ്റെ വിവാഹത്തിന് താലി കെട്ടുമ്പോൾ ഈ പാട്ടിൻ്റെ മ്യൂസിക് ഉള്ളത് ഇപ്പോഴും സന്ത്ഷത്തോടെ ഓർക്കുന്നു

  • @shaluskitchenrecipe
    @shaluskitchenrecipe Год назад +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം .my feverit song

  • @ajithkumarpazhoor7443
    @ajithkumarpazhoor7443 2 года назад +56

    🌹ഈ സ്വരം മലയാളികളുടെ സ്വകാര്യ അഹങ്കാരം മാണ് എന്നും നമുക്ക് അഭിമാനിക്കാൻ ഇത് മാത്രമേ ഉള്ളു നന്മകൾ മാത്രം നേർന്നുകൊണ്ട് സ്വന്തം അജിത് കുമാർ പാഴൂർ പൂച്ചേട്ടി തൃശ്ശൂർ 🙏

  • @parvathyc4633
    @parvathyc4633 2 года назад +8

    ഞങൾ ടൈപ്പ് റൈറ്റിങ് പഠിക്കാൻ പോവുന്ന കാലം ഈ പാട്ട് പോവൂന്ന വഴിക്കുള്ള കടയിൽ നിന്നും എപ്പോഴും കേൾക്കും അന്നാണ് ആദ്യമായി കേട്ടത് അന്നൂമൂതൾ തന്നെ ഈ പാട്ട് ഇഷ്ടമാണ് ആ കാലഘട്ടം ഓർത്തു പോകുന്നു

    • @anjaneyakumar6319
      @anjaneyakumar6319  2 года назад

      വളരെയധികം സന്തോഷം 🌹

  • @chennaimallu8499
    @chennaimallu8499 Год назад +9

    ഒരിക്കലുo മറക്കാൻ വയ്യാത്ത ഗാനം

  • @vidyachandrak6450
    @vidyachandrak6450 Год назад +2

    എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാൻ kettirunna ഈ പാട്ട്. ഇപ്പൊ you ട്യൂബിൽ സെർച്ച്‌ ചെയ്ത പ്പോൾ കിട്ടി. ഒരു 90s ഇൽ ഒക്കെ ഉള്ളത് ആണ് ഈ പാട്ട്. വളരെ മനോഹരം

    • @anjaneyakumar6319
      @anjaneyakumar6319  Год назад

      80s ൽ ആണ്. വളരെ സന്തോഷം 🌹

  • @purushothamanv8744
    @purushothamanv8744 13 дней назад +1

    Disentan voice have bought life I to comman man's life.

  • @AjithKumar-cu6xv
    @AjithKumar-cu6xv 2 года назад +13

    എത്രകേട്ടാലുംമതിവരാത്ത ഗാനം 💕

  • @Shibuc1978
    @Shibuc1978 20 дней назад +1

    ഓരോ പ്രാവശ്യം കേൾക്കുമ്പോൾ എല്ലാം പത്തരമാറ്റ് കൂടുന്നു

  • @alimaman2010
    @alimaman2010 10 месяцев назад +3

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിലെ ദുഃഖങ്ങൾ ഓട്ടോമാറ്റിക്കായി മാഞ്ഞു പോകും ❤

  • @bijubiju-lr1sb
    @bijubiju-lr1sb 2 месяца назад +1

    ജനിക്കാതെ പോയ നിത്യയൗവന ഗാനം

  • @ajeeshkumarajeesh6430
    @ajeeshkumarajeesh6430 2 года назад +9

    എൻ്റെ ഇഷ്ട ഗാനം സൂപ്പർ

  • @mayakartha4464
    @mayakartha4464 3 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം 🌹

  • @sunithaunni6937
    @sunithaunni6937 Год назад +11

    എത്ര കേട്ടാലും മതിയാകില്ല ❤️❤️❤️❤️

  • @habbyaravind3571
    @habbyaravind3571 7 месяцев назад +2

    യേശുദാസ് ഒരു
    mellifluous singer
    അത്ര മാത്രം.

  • @decru1994
    @decru1994 2 года назад +7

    സ്വർഗത്തിൽനിന്നും നേരിട്ട് ഇറങ്ങി വന്ന പാട്ട്

    • @anjaneyakumar6319
      @anjaneyakumar6319  2 года назад +1

      🥰🥰🥰🌹🌹

    • @decru1994
      @decru1994 2 года назад +1

      @@anjaneyakumar6319 വേറെ എന്താ പറയാ 😍😍

    • @radhak7599
      @radhak7599 6 месяцев назад +1

      😊​@@decru1994

    • @radhak7599
      @radhak7599 6 месяцев назад

      ​@@anjaneyakumar6319is 8:30am

  • @amiammu713
    @amiammu713 3 месяца назад

    ഈസോങ്ങ് കേൾക്കുമ്പോൾ ഫിലിം പെട്ടിയിൽ തന്നെ ഇരിക്കുന്നു കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നുന്നു. എത്ര ആഗ്രഹിച്ചു എഴുതിയതാവും സിനിമയും പാട്ടും ഒക്കെ 😔

  • @p.chandrasekharannair6908
    @p.chandrasekharannair6908 Год назад +5

    പ്രേമത്തിന്റെ മാസ്മരികത സ്ഫുരിക്കുന്ന ഗാനം. കേട്ടാലും കേട്ടാലും മതി
    വരാത്തത്

  • @shibusn6405
    @shibusn6405 10 месяцев назад +1

    Othiri othiri ഇഷ്ടം ഈ സോങ്ങ്❤ ദാസ് സാർ വിദ്ധധരൻ മാഷ് .. പോയി നോക്കീട്ട് വന്നു...p. ഭാസ്കരൻ മാഷ് ❤❤❤.. ശ്രുതി അമ്മ ലയം അച്ഛൻ.. മകളുടെ പേരോ സംഗീതം ❤❤ ❤ എന്ന് ഒരു പാട്ട് ഞാൻ കേട്ടിട്ട് ഉണ്ടു് ❤..by chandrika mallika.

  • @anandhum7104
    @anandhum7104 Год назад +5

    Songin pattiya video randum super❤️🥰🥰

  • @bennyjoseph1269
    @bennyjoseph1269 10 месяцев назад +2

    ലോക അവസാനം വരെ ഓർക്കുന്ന ഗാനങ്ങൾ

  • @rajank278
    @rajank278 Год назад +2

    ഈ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു എന്തെയില്ലാത്ത ഒരു അനുഭൂതി.

  • @shyjujoseph5965
    @shyjujoseph5965 3 месяца назад +2

    Yes tears in my heart when l hearing this song

  • @shyjujoseph5965
    @shyjujoseph5965 Год назад +7

    My childhood comming on this time also tears

  • @pvinodkwa
    @pvinodkwa 2 года назад +7

    സിനിമ ഇറങ്ങിയില്ല. പക്ഷേ പാട്ട് സൂപ്പർ ഹിറ്റ്. ഈ ചിത്രീകരണവും നന്നായിട്ടുണ്ട്.

  • @abdulkalammampad8654
    @abdulkalammampad8654 2 года назад +14

    മനോഹരമായ റേഡിയോ കാലം

    • @anjaneyakumar6319
      @anjaneyakumar6319  2 года назад +1

      താങ്ക്സ് 🌹🌹

    • @seenathseenu9793
      @seenathseenu9793 2 года назад

      അധി മനോഹരം സിനിമയെക്കാൾ sudhara സീൻ അതാണ് പാട്ടിന് കൂടുതൽ baggi yaayadh 😍😍👌👌👌👌👌thanks

  • @user-tf2nf5kc5n
    @user-tf2nf5kc5n 2 года назад +6

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 👌👌👌👌👌💞💞💞💞💞💞

    • @anjaneyakumar6319
      @anjaneyakumar6319  2 года назад +1

      വളരെയധികം നന്ദി 🌹🌹🌹

  • @pbalagopal7169
    @pbalagopal7169 2 года назад +4

    വിദ്യാധരൻ മാസ്റ്ററുടെ.മാസ്റ്റർ പീസ് 👌👌

  • @binuthomas1533
    @binuthomas1533 Год назад +3

    ചെറുപ്പത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ഗാനം.❤❤❤❤❤❤❤❤❤❤

  • @chandrikam.v1464
    @chandrikam.v1464 Год назад +5

    നല്ലൊരു ഇഷ്ടഗാനം

  • @jothijaya3863
    @jothijaya3863 Год назад +4

    എൻ്റെ അച്ഛനെ ഇഷ്ടപെട്ട ഗാനം

  • @padmarajrajamony8110
    @padmarajrajamony8110 Год назад +4

    എന്താ പറയുക പറയാൻ ഒന്നും ഇല്ല... വേറെ വാക്കുകൾ ഒന്നും ഇല്ല... മനോഹരം...

  • @roshanroyj1643
    @roshanroyj1643 2 года назад +8

    Life's purpose is to love,live better and positive too.That message is better conveyed in this song.super,meaningful❤️

  • @santhoshk.t885
    @santhoshk.t885 Год назад +9

    എന്റെ ഇഷ്ട ഗാനം 👍👍👍

  • @ramanirajakumar1944
    @ramanirajakumar1944 Год назад +8

    Excellent song.

  • @santhoshkayanasanthoshkaya5187
    @santhoshkayanasanthoshkaya5187 3 года назад +12

    സൂപ്പർ👌👌

  • @mohanankalyani8394
    @mohanankalyani8394 10 месяцев назад +1

    ഈപാട്ടിനോട് ഒരു ഇഷ്ട്ടം കൂടുതലാണ് 🌹🌹🌹🌹

  • @user-ku6ip3pi7p
    @user-ku6ip3pi7p Месяц назад +1

    Super music and voice

  • @kanakavallymenon4279
    @kanakavallymenon4279 Месяц назад +1

    A Nolstagic song.❤❤

  • @madhmaraminna4823
    @madhmaraminna4823 Год назад +6

    ഹിറ്റ്‌ ഗാനം...

  • @tomithomas2151
    @tomithomas2151 Год назад +9

    Really nostalgic memories. Beautiful lyrics and Music. A great song. It is as if we are going back to the great 1980's.🙏

  • @ranjithpalathera4993
    @ranjithpalathera4993 6 месяцев назад +1

    Ennum manasulla song marikumvare ..🙏🙏🙏

  • @Prebhanj-yb5jy
    @Prebhanj-yb5jy Год назад +1

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടൊക്കെ എടുത്ത് തീയിട്ട് കരിയ്ക്കാൻ തോന്നും

  • @vinodk200
    @vinodk200 10 месяцев назад +2

    പാട്ട് പോലെ തന്നെ comments കളും മനോഹരം

  • @sheelaraghavan6966
    @sheelaraghavan6966 Год назад +5

    Super ganam

  • @udhayankumar9862
    @udhayankumar9862 6 месяцев назад +1

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤

  • @sudharmma4817
    @sudharmma4817 3 года назад +9

    LK 428.. 👍 കേൾക്കാൻ കൊതിച്ച പാട്ട്.... 🌹🌹🌹🌹🤝 koottay കേട്ടോ.. 🙏

    • @anjaneyakumar6319
      @anjaneyakumar6319  3 года назад +1

      വളരെയധികം നന്ദി 🌹🌹🌹

    • @anilseban8977
      @anilseban8977 Год назад

      ഞാൻ പഴയ എട്ടാം ക്ലാസുകാരനായി

  • @binoyk3186
    @binoyk3186 Год назад +5

    BhSkaran mash Allah True legend of the most favorite 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘

  • @vivekkv7165
    @vivekkv7165 Год назад +2

    Ethra kettalum mathiyavatha song..❤

  • @sujithkmvlm7099
    @sujithkmvlm7099 3 года назад +12

    സ്നേഹത്തിൽ പൊതിഞ്ഞ ഗാനം

    • @anjaneyakumar6319
      @anjaneyakumar6319  3 года назад

      വളരെയധികം നന്ദി 🌹🌹🌹

  • @user-xi6sr1lz1k
    @user-xi6sr1lz1k 6 месяцев назад +2

    Ever green song

  • @sumangalanair135
    @sumangalanair135 Год назад +1

    Wow ethra mnoharm Anu oro varikal 👌👌🙏🙏🙏🙏🙏🙏

  • @haritkpottapalam4395
    @haritkpottapalam4395 2 года назад +24

    ഇന്നത്തെ കാലത്ത്....പാട്ടും സിനിമയും കുറച്ചുകഴിയുമ്പോഴേ മറന്നുപോകുന്നു......ഒരു സിനിമ റിലീസ് ചെയ്യാതെ...അതിലെ പാട്ട്....ജനമ നസുകളിൽ നിറഞ്ഞുനിൽക്കുന്നു.......ഒരു പക്ഷെ .....മലയാളി നിലനിൽക്കുന്നിടത്തോളം...............

  • @Krishnaradha22283
    @Krishnaradha22283 4 месяца назад +1

    Song makes mind happy even ifcitis rough

  • @bindup5665
    @bindup5665 2 года назад +7

    അതി മനോഹരം 👌👌

    • @anjaneyakumar6319
      @anjaneyakumar6319  2 года назад

      വളരെയധികം നന്ദി 🌹🌹

  • @SureshMulamkadakom-eh5qc
    @SureshMulamkadakom-eh5qc 7 месяцев назад +1

    ❤️കുട്ടികാലം

  • @shobhakumar3518
    @shobhakumar3518 3 месяца назад +1

    Love you Dasetta 😘😘

  • @Noname-fg5zp
    @Noname-fg5zp 8 месяцев назад +1

    Yenteum ishtta gaanm❤❤❤❤ ethra kettalum mathiyaviklaaa❤❤❤❤❤

  • @shibusn6405
    @shibusn6405 10 месяцев назад +1

    ആശിച്ച sogs ❤.thanks to you tube. By chandrika mallika.