472: നെഞ്ചിടുപ്പ് കൂടുതൽ ഉണ്ടെങ്കിൽ: അപകട സാദ്ധ്യത അറിയുക

Поделиться
HTML-код
  • Опубликовано: 10 июн 2020
  • ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇത് അത്രനിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്.
    പാൽപിറ്റേഷൻ എന്താണെന്നും അതിന്റെ ചികിത്സ എന്താണെന്നും വിവരിക്കാം.
    🔴എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നതു?
    ∙ ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു.
    ∙ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവയെ സിനോട്രിയൽ (SA Node) എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്ന രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 150-200 പ്രാവശ്യം എന്നരീതിയിൽ ഹൃദയമിടിക്കുന്നു. ഇങ്ങനെയാണ് പാൽപിറ്റേഷൻ (Palpitation-നെഞ്ചിടിപ്പ്) ഉണ്ടാകുന്നത്.
    🔴എന്താണ് നെഞ്ചിടിപ്പിന്റെ കാരണങ്ങൾ?
    നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.
    1∙ ദേഷ്യം വരുമ്പോൾ
    2∙ ഭയം തോന്നുമ്പോൾ
    3∙ തെറ്റ് ചെയ്യുമ്പോൾ
    4∙ ഉത്കണ്ഠയുണ്ടാകുമ്പോൾ
    5∙ വേദന ഉള്ളപ്പോൾ
    6∙ പനി ഉള്ളപ്പോൾ- ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു.
    ശ്രദ്ധിക്കേണ്ട കാരണങ്ങൾ👇
    7∙ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് അസന്തുലനം ഉണ്ടാകുകയാണെങ്കിൽ
    8∙ രക്തസമ്മർദ്ദം (Blood Pressure) വ്യതിയാനം വരുമ്പോൾ.
    9∙ കോഫി, നിക്കോട്ടിൻ (Cigarette) ഒത്തിരി ഉപയോഗിക്കുന്നവർക്ക്‌
    10∙ ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ
    11∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ (Hyperthyroidism)
    12∙ ഓക്സിജൻ ശരീരത്തിൽ കുറയുമ്പോൾ
    13∙ ഹാർട്ട് അറ്റാക്ക് (heart attack) വരുമ്പോൾ
    14∙ ശരീരത്തിൽ വലിയ തോതിൽ ഇൻഫെക്ഷൻ വരുമ്പോൾ
    15∙ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയും വരാം. ഉദാ: ചുമക്കും അസ്തമക്കും കഴിക്കുന്ന മരുന്നുകൾ.
    🔴പാൽപിറ്റേഷൻ രോഗത്തിന്റെ ലക്ഷണങ്ങ എന്തൊക്കെയാണ്? ഇത് അപകടകാരിയാണോ?
    ∙ നേരിയ തോതിൽ ഹൃദയത്തിന്റെ ഇടുപ്പ് കൂടുന്നത് (100-150) കാര്യമായ ലക്ഷണം കാണിക്കില്ല. നെഞ്ച് പട പട അടിക്കുന്നത് പോലെ തോന്നതാകും ആദ്യ സൂചന. എന്നാൽ ഇതു തീവ്രമാകുന്നതിന് അനുസരിച്ച് ഹൃദയസ്തഭനം വരെ വരാം.
    ∙ ഒരു ദിവസം 7200 ലീറ്റർ രക്തമാണ് ഹൃദയം പമ്പു ചെയ്യുന്നത്. ഒരു മിനിറ്റിൽ ഏകദേശം 150-200 പ്രാവശ്യം ഹൃദയം ഇടിക്കുമ്പോൾ തലചുറ്റൽ, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി എന്നിവയൊക്കെ വരാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ള ഒരു വ്യക്തി ഉടന്‍ തന്നെ ഡോക്ടറിന്റെ സേവനം തേടേണ്ടതാണ്.
    ∙ പാൽപിറ്റേഷൻ അപകടലക്ഷണങ്ങൾ:
    കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, തളർച്ച അനുഭപ്പെടുക,നല്ല വണ്ണം വിയർക്കുക, നെഞ്ച് വേദന, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ് അനുഭവപ്പെടുക.
    ∙ പല കാരണങ്ങൾ ഉള്ളത് കൊണ്ട് നെഞ്ചിടിപ്പ് കൂടിയെന്ന് തോന്നിയാൽ, കാരണങ്ങൾ അന്വേക്ഷിക്കാതെ വൈദ്യസഹായം എത്രെയും വേഗം നേടുക.
    🔴എങ്ങനെ ഈ രോഗം കണ്ടുപിടിക്കും?
    ∙ 12 ലീഡ് ഇലക്ട്രോ കാർഡിയോ ഗ്രാം (ECG), എക്കോ കാർഡിയോഗ്രാം (Echocadiogram) എടുക്കുക വഴി പാൽപിറ്റേഷൻ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നു.
    ∙ കൂടുതൽ സമയം നിരീക്ഷണത്തിനായി ഹോൾട്ടർ മോണിറ്റർ (Holter Monitor) ഉപയോഗിക്കാം. ഇത് 24 മണിക്കൂർ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാൻ കഴിയുന്ന ലൂപ്പ് റെക്കോർഡർ ഉപയോഗിച്ച് 12 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ചെയ്യാം.
    🔴 ഈ അസുഖം എങ്ങനെ ചികിത്സിക്കാം?
    പാൽപിറ്റേഷൻറ്റെ കാരണം കണ്ടെത്തി ചികിത്സിക്ക്കാൻ ശ്രമിക്കണം. ഒരു കാരണവുമില്ലാതെ പത്തു മിനുട്ടിൽ കൂടുതൽ നെഞ്ചിടിക്കുന്നുണ്ടെങ്കിൽ ഡോക്ടറിനെ തീർച്ചയായും കാണണം.
    1∙ ഉത്കണ്ഠ (stress) കുറക്കുക. എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടു തുടങ്ങുക. യോഗയും, ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് സമ്മർദ്ദം ഏറെ കുറയ്ക്കും.
    2∙ നിർജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.
    3∙ രക്തസമ്മർദ്ദം (Blood Pressure) എപ്പോഴും നോർമലാക്കി വയ്ക്കുക
    4∙ പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.
    5∙ കോഫി,ചോക്ലേറ്റ് തുടങ്ങിയവയുടെ ഉപയോഗം കുറക്കുക.
    6∙ സിഗരറ്റ്, മദ്യപാനം, പാൻ മസാല ഒഴിവാക്കുക ‌
    7∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ കൃത്യമായി മരുന്നുകൾ കഴിക്കുക
    8∙ മറ്റു മാർഗങ്ങൾ ഫലിച്ചില്ലെങ്കിൽ പല മരുന്നുകളുണ്ട് - ഇവ അസാധാരണമായ ഇലക്ട്രിക്ക്സിഗ്നലുകളെ തടയാൻ സഹായിക്കും.
    9∙ ചില പാൽപിറ്റേഷൻ മരുന്ന് കൊണ്ട് മാറില്ല.ഇങ്ങനെ ഉള്ളവയെ പഴയ താളത്തിൽ കൊണ്ടുവരാനായി ഹാർട്ട്ഷോക്ക് കൊടുക്കാം. വീണ്ടും വീണ്ടും വരുകയാണെങ്കിൽ ഇലക്ട്രിക്കൽ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് കരിച്ചു കളയുന്ന ചികിത്സയുമുണ്ട് .
    10∙ കലശലായ അർഹിത്മിയ അനുഭവിക്കുന്ന രോഗികളിൽ പെട്ടന്നുള്ള മരണം സംഭവിക്കാം. ഇത് തടയാനായി ഇമ്പ്ലാന്റബിൾ കാർഡിയോ വെർട്ടർ ഡിഫൈബ്രില്ലേറ്റർ (ഐ.സി.ഡി-ICD) എന്ന ഉപകരണം ഘടിപ്പിക്കുന്നു. ഇതിന് പെട്ടന്നുള്ള പലപിറ്റേഷൻ തിരിച്ചറിയാനും തടയാനും കഴിയുന്നു.

Комментарии • 296

  • @shameerck4508
    @shameerck4508 4 года назад +92

    Dr. ന്റെ ഈ ചാനൽ കണ്ടു കണ്ട് ഞാനും ഒരു ഡോക്ടർ ആവുമോന്നാ എന്റെ പേടി 😍😍❤️

  • @shinyjose5426
    @shinyjose5426 2 года назад +5

    വളരെ ശാന്തമായി, വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 🙏May God bless you

  • @sobhanapremanandan2649
    @sobhanapremanandan2649 4 года назад +7

    Doctor,your narration is good simple and understandable for common man

  • @nabeelmp327
    @nabeelmp327 4 года назад +7

    Breathing exercise is very effective thank you so much doctor

  • @esatech3935
    @esatech3935 2 года назад +11

    ഇത്രയും വളരെ മനോഹരമായി ഹൃദയമിടിപ്പ് കൂടുന്നതിനെ കുറിച്ച് വിവരിച്ച് മനസ്സിലാക്കി തന്നതിന് വളരെ നന്ദി എന്റെ നെഞ്ചിടിപ്പ് വളരെ കൂടുതലായിരുന്നു അതു അറിയുന്നതിന് വേണ്ടി സർച്ച് ചെയ്ത് കണ്ടതാണ് ഈ വീഡിയോ എനിക്ക് നല്ലതുപോലെ മനസ്സിലാക്കാൻ സാധിച്ചു 👍👍👍

  • @anashwarakrishna3072
    @anashwarakrishna3072 3 года назад +1

    Thank you D.R

  • @jaleelstark4174
    @jaleelstark4174 3 года назад +2

    Thank you very much

  • @satidevi8260
    @satidevi8260 4 года назад

    Sathi Nambiar you are GREAT Dr !!!!!!! Explaining very clearly

  • @sudhacharekal7213
    @sudhacharekal7213 3 года назад

    Thanks Doc

  • @babumon1313
    @babumon1313 4 года назад +2

    Thanks doctor

  • @user-tm8bq3ni6n
    @user-tm8bq3ni6n 6 месяцев назад +1

    Good information Dr.

  • @shajichakochako389
    @shajichakochako389 4 года назад +3

    Res dr ur information is great god bless you.

  • @kishorebabuambika3746
    @kishorebabuambika3746 4 года назад

    thanks Dr

  • @hariberlam3312
    @hariberlam3312 4 года назад +1

    Thank u sir sirnde ella video njan kanarund breathing exercise njan cheyyarund thank u so much sir

  • @scsvision2940
    @scsvision2940 4 года назад +3

    Thanks😍👍

  • @rahulkrishnan3776
    @rahulkrishnan3776 Год назад

    Thanks doctor ❤️❤️❤️👍🙏🙏🙏

  • @kumardasgangadharan8637
    @kumardasgangadharan8637 4 года назад +1

    Thanks

  • @jinopunnen8345
    @jinopunnen8345 3 года назад

    thanks doctor

  • @manafapmanu4563
    @manafapmanu4563 3 года назад

    Thanks dr

  • @ammooosrocks8878
    @ammooosrocks8878 Год назад

    Thank you Dr

  • @minimanoj7193
    @minimanoj7193 6 месяцев назад

    Thank you doctor 🎉

  • @savithrichembulli4871
    @savithrichembulli4871 Месяц назад

    Valare uakaram doctor 🙏🙏🙏🙏🙏🙏

  • @harivaraham
    @harivaraham 3 года назад +3

    Highly informative sir..But personally I think, dark chocolate ( with 70% cocoa) and omega-3 fish oil capsules nalla effective aanu. Eniku palpitation nalla reduce aaye after consuming this.

  • @vijayanair1195
    @vijayanair1195 4 года назад

    Thank you for your valuable information

  • @SheelaJ-eu4lk
    @SheelaJ-eu4lk 7 месяцев назад

    Tq Dr. 🙏

  • @kannanunni966
    @kannanunni966 3 года назад +2

    Dr മാത്രമല്ല very nice smart

  • @molyjudit5458
    @molyjudit5458 4 года назад +2

    Thank you Doctor 😇👏🙏🙌🙌

  • @SALAMSALUCK
    @SALAMSALUCK 10 месяцев назад

    Thanks❤️❤️

  • @ajithakishor993
    @ajithakishor993 4 года назад +6

    Thnku Dr
    Now a days youngstrs are collapsd and prone to death
    Corona stress Dr?
    Any othr precautions dr?

  • @sindhuk.s7111
    @sindhuk.s7111 2 месяца назад

    thanks doctor 🙏🏻

  • @gireeshgiri8211
    @gireeshgiri8211 7 месяцев назад

    താങ്ക്യു sir

  • @habeebamusammil1948
    @habeebamusammil1948 2 года назад +2

    Dr , rathriyil idipp koodarund chila samayangalil appo urakkam Kittarilla pinne oru one hour okke kazhiyumbol ready aavum dr kanendathundo plz reply

  • @ravilalitha1585
    @ravilalitha1585 2 года назад +3

    🙏🙏🙏🌹🥰thank u very much dear Dr.

  • @sharuksha714
    @sharuksha714 4 месяца назад +2

    എന്ത് ചെയ്യാനാ കൊല്ലാൻ വേണ്ടി തന്നെ നിക്കുന്നവരുടെയ് മുമ്പിൽ എങ്ങന സന്തോഷിക്കാൻ😢😢😢😢

  • @jayashreesankar8557
    @jayashreesankar8557 4 года назад +3

    omg doc... I am a biggest fan of yours. . i don't even miss any video of yours .. 😇😇😇👍👍👍

  • @MrShayilkumar
    @MrShayilkumar 2 года назад +1

    Thank you doctor 💗

  • @prajiv1133
    @prajiv1133 3 года назад +4

    Sir chila time pulse oxymeter nokumbo 52 54 okke kanikkunnu. Adikavum ratri nokkumbol. Allatha time il 70 80 aduthund. Enthenkilum problem undavumo

  • @neethumolsinu6384
    @neethumolsinu6384 6 месяцев назад

    Nice video❤👌👌

  • @indhuprasad7238
    @indhuprasad7238 2 года назад +1

    Dr, enik two days aay nenjidipp ondu. Tention ullappozhum nenjidipp undakunnu njan thyroidinte tablet kazhikunnund Elthroxin 100mg ude 2tablet aanu kazhikunnath. Enthu kondanu nenjidipp undakunnath athu maraan enthu cheyyanam plz rply me Dr

  • @namirabenna5259
    @namirabenna5259 2 года назад +4

    അൽഹംദുലില്ലാ ഡോക്ടർ എനിക്ക് ഭയങ്കര നെഞ്ചിടിപ്പാണ് ഗ്യാസിന് അസ്വസ്ഥത ഉള്ള

  • @noncopyrightsong8848
    @noncopyrightsong8848 3 года назад

    Dr wpw ine patti onn parayaamo

  • @akhilprasad463
    @akhilprasad463 3 года назад +1

    Dr enik 1 yr nump petten hridayam idip koodi shasam kittathey ayarun petten hsptill poyi ecg eduthu athil kozhapam onum ilarun pne idak ingane varuma 5min kazhiyumbo marum entha dr krym

  • @babumon1313
    @babumon1313 4 года назад +3

    Njanum oru doctor aayi

  • @jeenathomas9825
    @jeenathomas9825 Месяц назад

    Hi sir

  • @ancyjoseph9234
    @ancyjoseph9234 3 года назад +3

    Dr. Sir, Bornchy area getting pain. Is it related to covid problem

    • @drdbetterlife
      @drdbetterlife  3 года назад

      Pls see the video: ruclips.net/video/q5I_QsdVlw8/видео.html

  • @karthikadhaneesh4883
    @karthikadhaneesh4883 2 года назад +1

    ഇടയ്ക്ക് എനിക്കും ഉണ്ടാവുന്നുണ്ട്, ഈ അറിവിന്‌ ഒരുപാട് നന്ദി dr.

  • @anuinu8326
    @anuinu8326 3 года назад +4

    ഗ്യാസ് problem കൊണ്ട് ഉണ്ടാകുമോ

  • @smithapv1247
    @smithapv1247 2 года назад +1

    Dr. Ente monu 13 yrs
    Edak heart beat koodunnund ennu parayarund....
    Monu pulmonary treatment ( ശ്വാസം മുട്ട്)
    എടുക്കുന്നുണ്ട്..
    Eppo 2 days. Pani vannu കിടപ്പായി
    Pinned pani kurajasheesham pinned edakk heart beat koodunnund ennu edakkide പറയുന്നു....ഇതിൽ എന്തേലും പെടിക്കേണ്ടത്തുണ്ടോ...

  • @suminanizamnizam5794
    @suminanizamnizam5794 5 месяцев назад

    Dr enikku 19 vayassanu pakshe kurachu dhivasayi heart beatkooduthalanu athu undakumbol thalayilum idippu feel cheyyunnu urangan polum pattunnilla ella testum nadathi oru kuzhappavum illa but oru vazhi paranju tharuo plzz

  • @sudharaj4484
    @sudharaj4484 4 года назад +1

    Nice
    Cholesterol valara kududhal airunnu 10yrs ay medicine adukkunnu 10mg
    Varicose heart pumping um ay bandgam undo

    • @drdbetterlife
      @drdbetterlife  4 года назад

      Illa.. cholesterol normalakki nilanirthuga

  • @shibinlalsupu5720
    @shibinlalsupu5720 Год назад

    Sir ente husband nu petenu heartbeat kudunu .. kayum kalum ice pole avunu .bp high ann...

  • @shanujhosna9290
    @shanujhosna9290 Год назад

    എന്റെ ഡെലിവറി കഴിഞ്ഞു ഇന്ന് 9 days ആയി. കുഞ്ഞിന് മഞ്ഞ ഉണ്ടായിരുന്നു. എനിക്ക് bp കൂടുകയും ചെയ്യുന്നു. എനിക്ക് രണ്ടു ദിവസമായിട്ടു നെഞ്ചിടിപ്പ് എനിക്കു നല്ലതുപോലെ അറിയാൻ പറ്റുന്നു. എനിക്ക് ടെൻഷൻ ഉണ്ട്.

  • @dubeenanaizam1723
    @dubeenanaizam1723 2 месяца назад

    BP kurayukayum koodi cheyyunnundenkilo?

  • @shijo8150
    @shijo8150 2 месяца назад

    Dr plz reply enik age 25 aanu enik valve problem undu but marunu onnum kazhikunilla ipo kurachu days aayi heart beat kooduthal aaanu thalarcha pole ntha karanam dr

  • @habisdailyvlogs
    @habisdailyvlogs 2 года назад +1

    Breathing exercises cheyyumbo chumachu pokunnu idu endhu kondaani. Nalla kidappum undu enikki 24 vayassanu

  • @amirami1236
    @amirami1236 2 года назад

    Dr ഞാൻ 3month pregnant aan first month muthale bayankara nenjidippan dr paranjappo kuzhpilla ennan parayunne koode nalla thalavedanayum koodiyund enth kondanenn parayuo

  • @sumolshaju7134
    @sumolshaju7134 Год назад

    Helo doctor enikku oru pravasyam heart beat koodiyirunnu appol docterne kandu ecg variation undaayirunnu doctor medicine thannu one weak kazhichu appol mari
    Pinne one year kazhinju edaku varum appol kurachu neram kaserayil edunnu deepu breath edukkum 5 minit kazhiyumbol ok aakum
    Vere enthengilum problem undo eeniyim doctorne kanano please help me doctor

  • @abdulmunafir7969
    @abdulmunafir7969 2 года назад +2

    Sir. എനിക്ക് നെഞ്ചുവേദന വരുബോൾ ഹാർട് സ്‌പ്രെഡ്‌ ചെയുന്ന വേദന പോലെ ആണ്.അത് എന്ത്കൊണ്ടാണ് ?

  • @jeneeshagv6669
    @jeneeshagv6669 4 года назад +2

    Dr.Pilesinekurichum avar kazhikenda foodinepattiyum oru video cheyyamo.

  • @zahravlogs1594
    @zahravlogs1594 2 года назад

    Eniku idaykide nenjidip varunu ecg eduthu kuyapamilla ipoyum indavunund 120 anu kuyapamundo

  • @prajeeshp2111
    @prajeeshp2111 3 года назад +1

    Dr enikk idayk idayk nenjidipp കൂടുതൽ Undakunnu Entha Athu ??

  • @rejanr.j5884
    @rejanr.j5884 Месяц назад

    Dr. 2 nila kurachu speedil kayari nilkumbol heart beat kooduthalanu. Oru 110-120 vare undu. Allathapol 75-90 range normally... Any problem?

  • @Arunkumar-sf7wb
    @Arunkumar-sf7wb 3 года назад

    For dark black,skin persons ,checking CRT is not possible

  • @sharuksha714
    @sharuksha714 4 месяца назад

    എനിക്കും തൈറോയ്ഡ് ഉണ്ട്

  • @pavithranm7400
    @pavithranm7400 2 года назад

    💯💯✌️✌️✌️

  • @shymirojesh7305
    @shymirojesh7305 3 года назад +4

    Can you please suggest solution / treatment on impulse heart beating. Thanks

    • @drdbetterlife
      @drdbetterlife  3 года назад

      plz see video 472,412 Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538

    • @shymirojesh7305
      @shymirojesh7305 3 года назад

      Thank you.

  • @risanava728
    @risanava728 9 месяцев назад

    Dr ente uppakk angeoplasty kazhinnada 5month ayi ആള്‍ക്ക് bhayankara kidhappanu ipo uranghumbozhum irikkumbozhum endha karanam😢

  • @sankumarkmr3486
    @sankumarkmr3486 5 месяцев назад

    How much money needed for ICD implantation?

  • @nishanisha-rh5ic
    @nishanisha-rh5ic 3 года назад

    ഞാൻ pregnent ആയ സമയത്തു തന്നെ എന്റെ മോന് hart ബീറ്റ് കൂടുതൽ ആയിരുന്നു. ഇപ്പോൾ അവന് 2 വയസ്സ് aayi. 90 oke ആയപ്പോൾ തന്നെ എക്കോ oke cheithirunnu. Problem ഒന്നും ellenna paranjathu. കുട്ടികളുടെ ഹാർട്ട്‌ rateum വലിയവരുടെയും same aano

  • @rajanisajith773
    @rajanisajith773 4 года назад +4

    Thanks for the valuable information. Iam 47 years old female, weight 73 height 5.6ft. Weight mainly for thighs and stomach. Bp everyday varies maximum level touches so far 160/100. If it goes able 145/95 headache will start from back side. Last three weeks continuing aerobic at home so the bp level morning between 120-130/80-85 but it will slightly increase by evening like 136/90. After doing aerobic it will come Down. My parents are having high bp and taking medicine for long now. Iam working in kuwait . Maximum hours on chair at work. Please advise

    • @drdbetterlife
      @drdbetterlife  4 года назад +3

      Nallavannam relax ayittu venam BP check cheyyan.. u can do breathing exercises to relax....continuous BP monitoring device Undu if it’s varying so much

  • @Aswathylakshmipriya
    @Aswathylakshmipriya Месяц назад

    Eniki sir prsavam kayinjapol bp കുടി അങ്ങനെ depration vannu ippan 2 age qyi but nejidipp kuduthal ah bp poyila heart valath medipp anubavapedunnu ithinoru pariharam

  • @nithinsanthakumar1970
    @nithinsanthakumar1970 2 года назад

    ഡോക്ടർ. എൻ്റെ കയ്യിൽ ഇരുന്ന് പടക്കം പൊട്ടി ഓല പടക്കം അതിൽ ശേഷം നെഞ്ചിന് ചെറിയ ഇടിപ്പ് ഇത് ഹാർട്ടിന് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമോ

  • @shamcyci4648
    @shamcyci4648 Год назад +1

    Hi.. Sir, eppo kurachu nalaaayi urakathil ninnu distub aaayi ezhunekum aa timil heat beat kooduthal aavum 115 to 125 . Aa timil nalla shivering, toilet pokum and nalla tensionum aanu... Dr kandu ecg ecco holter test ellam cheydhu, pedikan onnum ella nna paranjadhu.. Pakshe eppo urengan pediyaanu.... Eni endha cheyyende.. Plz help

  • @madhumadhav4019
    @madhumadhav4019 4 года назад +3

    Please vedio kandal marhram pora share chyanam.ithrayum nall vedio kooduthal peril ethikkanam

  • @muhammedshafi7178
    @muhammedshafi7178 4 года назад +1

    Enthenkilum vishayangal face cheyyumbol allenkil oru valiya prashnam munnil kaanunbol undavunna oru aadhi undallo.... Ath prashnaano... Tension timil kooduthalaanu...
    Please reply

  • @user-dd7qi6ph2k
    @user-dd7qi6ph2k 8 месяцев назад +1

    Dr. എനിക്ക് 33 വയസ്സ് എനിക്ക് ഒരു 8 വർഷം മുൻപ് ഗ്യാസ്ട്രബിൾ പ്രോബ്ലം തുടങ്ങിയിരുന്നു അന്ന് മുതൽ ഭയങ്കര പേടിയാണ്. ചില സാഹചര്യങ്ങളിൽ ഇങ്ങനെ നെഞ്ചിടിപ്പ് കുടും. അപ്പൊ ചിലപ്പോൾ ശ്വാസം എടുക്കാൻ ചെറിയ ഭുന്ദിമുട്ട് ഉണ്ടാർന്നു. പിന്നീട് ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു അത് കഴിഞ്ഞു വലിയ പ്രോബ്ലെംസ് ഉണ്ടായിട്ടില്ല. എന്നാലും ഇടക്ക് ഉണ്ടാവും പേടി തോന്നുന്ന സമയത്ത്. ഇപ്പൊ എനിക്ക് കോളസ്ട്രോൾ ഉണ്ട് അതിനെ പറ്റി പേടിയായി തുടങ്ങി വീണ്ടും ആ പഴയ ഒരു അവസ്ഥ ഇടക്ക് ഉണ്ടാവാറുണ്ട്. ഇതിന് എന്ത് ചെയ്യും. Stresso?Anxaityo ആണോ? ചില കാര്യങ്ങൾ ഫേസ് ചെയുമ്പോൾ ഒകെ പേടി കുടി നെഞ്ചിടിപ്പ് ഉണ്ടാവും. ഈ പേടി ഒഴിവാക്കാൻ എന്തു ചെയ്യണം.? ചില സമയങ്ങളിൽ നെഞ്ചിൽ ഒരു കാളലും അനുപവപെടാറുണ്ട്.
    Pulse 80 /90 rangil anu normaly!

  • @aminamp9081
    @aminamp9081 2 года назад

    yende umma 59 vayas covid positive ayi one month kaxinnu.. breathing problem ippolum undu.. 1ltr il oxygen povunnund.. ippol ecg il problem kanunnu..trop t test positive (98.3ng/l) aanu.. heart beat 90, 100 nde idayil aanu.. nadakkumbol 130 il mele varunnu..pedikkendadundo? divasattil 5 ,6 tavana fluttering anubhava ppedunnu.. Nenju vedana illa.. CRP 14 kanikkunnu.. cardiologist ne kanikkendadundo...plz reply

  • @artist_KochuZ
    @artist_KochuZ 3 года назад +7

    ഡോക്ടർ എനിക്ക് നെജിടിപ്പ് ഇല്ലാത്ത പോലെ തോന്നും പെട്ടന്നു tention ആവും .. എന്താ ഡോക്ടർ കരണം...

  • @sarathkuttooz1222
    @sarathkuttooz1222 3 года назад +8

    Sir എനിക്കി fud kazhichi കഴിയുമ്പോൾ vayakara ഗ്യസ് കയറുകയും നെഞ്ച് ഇടിക്കുന്നത് പോല്ലേ തോന്നും ഫുഡ് കഴിച്ചേ 30mint കഴിയുമ്പോൾ kurachu time കഴിയുമ്പോൾ ok ആവും ntha കാരണം athinni

  • @sajeevkumara221
    @sajeevkumara221 Год назад

    ഡേക്ടർ എനിക്ക് 54 വയസ്സുണ്ട് എനിക്ക് അഞ്ചു മാസങ്ങൾക്കു മുൻപ് ആൻജിയോപ്ലാസ്റ്റികഴിഞ്ഞു ഞാൻ വെറുതേയിരിക്കുമ്പോൾ പൾസ് 50-55 ഒക്കെയേയുള്ളൂ ഇത്രയും കുറഞ്ഞാൽ കുഴപ്പ മുണ്ടോ ദയവായി മറുപടി തരണം

  • @ashiqashi3378
    @ashiqashi3378 2 года назад

    Nenj idipp kooduthal ullath heart failure an ennano

  • @fahmifadi7654
    @fahmifadi7654 3 года назад +1

    Dr enikk shwasam edukkan oru budhimutt . Cardiologist ne kanichu
    ECG kuzhappomonnumilla. Eco eduthu. heartil pressure koodumbozhanid ennan Dr paranjad .endukondanid varunnad

    • @drdbetterlife
      @drdbetterlife  3 года назад

      The pala karanangal kondu veram...test n examine cheythale parayan kazhiyullu...

    • @drdbetterlife
      @drdbetterlife  3 года назад

      Ethu pal karanangal kondu verarundu, test and examine cheyyathe krithiyamai enthanennu parayan kazhiyilla...

  • @lehanjr898
    @lehanjr898 4 года назад +3

    hlo dr nan 6 mnth prgnntaa. enik ee prblm und. nan ipoo gulfilaa. sir enik sirnde number tarumo. pls. enik sir nde msg manasinu samadanamkitum. ath kondaa. enik prgnnt munbee und heart beat undavarund. holter moniter cheythu. calucut dr ashoknambair. dr parannu heart beat und. pakshe id asugathinde alla enn parannu. pakashe idak ingane varumbool enik vallatha budimut. id muyuvanayi maarilleee. thondande naduk todumbol padann idikum. ipol prgnnt aayapool kooduthal. ee msg kandillennu vekaruth. plsssss

    • @drdbetterlife
      @drdbetterlife  4 года назад

      Othiri kooduthalanenkil Holter monitor cheyyaanam.. pedikanda.. sadharana Drs checkup inu HR nokkarundu

  • @user-mz9lg5hf1q
    @user-mz9lg5hf1q 2 года назад

    സർ . ഞാൻ വല്ലപ്പോഴും മദ്യപിക്കുന്ന ആൾ ആണ് ചിലപ്പോൾ മദ്യപിക്കുമ്പോൾ എന്റെ നെഞ്ചിടിപ് കൂടുന്നു കണ്ണുകൾ ചുവക്കുന്നു. എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ Pls pls

  • @greeshmadas4889
    @greeshmadas4889 3 года назад +1

    Sir iam 22 yrs old.enikk heart beat kooduthalaayi thonnarund but epolum illaa.pettennu eneekkumblek,pinne periods timel oke,mumb kaanicheernnu apolellam blood kuravanenna paranjath. ente HB 9 ollu. Ith pedikkano

    • @drdbetterlife
      @drdbetterlife  3 года назад +1

      hb kuranjakondanu engane verunathu... oru doc kandum exacr cause enthano ennu identify cheythu, proper treatment edkam, take more iron rich food, green leafy vegitables n fruits

  • @sumanidhi6339
    @sumanidhi6339 3 года назад +3

    Dr. Am of age 39....now HDL 30 & LDL 165...need any treatment?

  • @vysakhps2302
    @vysakhps2302 4 года назад +3

    Dr enikk chila tym 100 to 110 okke vararund, prblm undoo,

  • @nabeelmp327
    @nabeelmp327 4 года назад +1

    Doctor enikk idakidakk nenjil Vedana varunnu ithenth rogamaan..Eth medicine aan ithin edukendath

  • @sajeesh7817
    @sajeesh7817 11 месяцев назад +4

    മുപ്പത്തഞ്ചാം വയസ്സിൽ ടെൻഷൻ അടിച്ച് കാണുന്ന ഞാൻ 😮

  • @sethulakshmi5867
    @sethulakshmi5867 2 года назад +8

    Doctor കുട്ടികളിലെ normal heartbeat എത്രയാണ്

    • @RajeshARaj-rp4gg
      @RajeshARaj-rp4gg 2 года назад +1

      കുട്ടികളിൽ 100/110 ഉണ്ടാവും

  • @flower-ov2hq
    @flower-ov2hq 2 года назад

    എനിക്ക് വയറിനും നെഞ്ചിനുമൊക്കെ ചെറിയ അസ്വസ്തഥ ഉണ്ടായിരുന്നു, ഡോക്ടറെ കാണിച്ചു ഇ.സി.ജി എടുത്തപ്പോൾ ഹാർട്ടിന് വീക്ക് ഉണ്ടെന്ന് പറഞ്ഞു, മരുന്ന് തന്നു.
    (എനിക്ക് വയസ്സ് 28, മദ്യം. പുകവലി മറ്റു ലഹരി വസ്തുകളേതൊന്നും ഇന്നേ വരെ ഉപയോഗിച്ചിട്ട് പോലുമില്ല)
    ഹാർട്ട് വീക്ക് എന്ന് പറഞാൽ എന്താണ്, അതുണ്ടാവാൻ കാരണമെന്താണ്. ഉള്ളത് മാറാൻ എന്താണ് ചെയ്യേണ്ടത്. പ്ലീസ്Riply Sir,

  • @sireeshallu8347
    @sireeshallu8347 Год назад

    എനിക്ക് resting heart rate 124 problem ❓️ ഉണ്ടോ

  • @rasheedpt6997
    @rasheedpt6997 Год назад

    എനിക്ക് നെഞ്ചിടിപ്പ് എപ്പോഴും ഉണ്ട് കൂടുതലാണ് ഒന്നിനും കഴിയാത്ത പോലെയാണ്
    ശ്വസം മുട്ടുന്ന പോലെ ആണ് കിതപും ഉണ്ട് രക്ത കുറവുണ്ട് എന്താ ചെയ്യാ പ്ലീസ്‌ റിപ്ലൈ

  • @mnp312
    @mnp312 Год назад

    12 വയസ്സുള്ള എന്റെ മോൾക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട്. എങ്ങിനെയാണ് control ചെയ്യുക

  • @ashifaashifa6557
    @ashifaashifa6557 7 месяцев назад

    എനിക്ക് നെഞ്ച് വേദന ആയി dr കണ്ടു eco എടുത്തു no prblm. Heart beat kooduthal അന്നെന്നു പറഞ്ഞു. Epo എനിക്ക് തലകറക്കം പോലെ ഇടക്ക് നെഞ്ച് വേദനയും.ടാബ്‌ലെറ്സ് ഒന്നും ഇല്ല next ട്രീറ്റ്മെന്റ് എന്താ ചെയ്യാൻ.

  • @mohdarshad-sr4hr
    @mohdarshad-sr4hr 3 года назад +2

    നെഞ്ചിൽ തൊട്ടാൽ ഭയങ്കര ഹ്രദയം മിടിക്കുന്നു but ഇസിജി യിൽ ഹൃദയമിടിപ്പ് കുറവും

  • @rafeekrafi2534
    @rafeekrafi2534 2 года назад +1

    Dr ഹൃദയം മിടിപ് 125 ആണ് ഇസിജി കുഴപ്പം ഇല്ല ഹൃദയം നന്നായി ഇടിക്കുന്നുണ്ട് അത്‌ എന്ത് കൊണ്ടാണ്

  • @jareshmuzammil4211
    @jareshmuzammil4211 3 года назад +1

    Paroxysmal supraventricular tachycardia engane ozhivaakaam , ?

  • @renjupk1243
    @renjupk1243 2 года назад +2

    Dr.. എനിക്ക് age 32..എനിക്ക് കോവിഡ് വന്നാരുന്നു. അതിനുശേഷം ചില സമയങ്ങളിൽ heartbeat കൂടുന്നു.. കഴിഞ്ഞ ദിവസം പനി വന്നു tpr കൂടി, heartbeat 100 നു മുകളിൽ.. പേടിക്കേണ്ടതായിട്ടുണ്ടോ.. Dr.. Pls rply

  • @faizalfaizi1144
    @faizalfaizi1144 3 года назад +10

    Dear Dr. Enik ipo 27 age und hear bhayankaramayi idikunna feel epozhum undavunn athinodoppam thanne shareeram kuzhanj varunnu heart beat 145 vare varunn chilappo athilum koodunnu cardiolagestinte kand eco eduth noki x rayum noki kuzhappamillann paranju but ipozhum heart beatum gasum mareettilla samadhanamayi onnuranghiyitt maasanghalayi...😞😞😞