Mounam Swaramayi | Aayushkalam | Jayaram | Maathu | Kaviyoor Ponnamma | Sai Kumar

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Song : Mounam Swaramayi...
    Movie : Aayushkalam
    Lyrics : Kaithapram
    Music : Ouseppachan
    Singers : KJ Yesudas & KS Chithra
    മൗനം സ്വരമായ് എന്‍ പൊന്‍‌വീണയില്‍
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
    ഉണരും സ്മൃതിയലയില്‍....
    ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
    അറിയാതെ എന്‍ തെളിവേനലിൽ
    കുളിര്‍മാരിയായ് പെയ്തു നീ [ 2 ]
    നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍
    മൃദുരവമായ് നിന്‍ ലയമഞ്ജരി
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍
    ആത്മാവിലെ പൂങ്കോടിയില്‍
    വൈഡൂര്യമായ് വീണു നീ [ 2 ]
    അനഘനിലാവില്‍ മുടികോതിനില്‍ക്കെ
    വാര്‍മതിയായ് നീ എന്നോമനേ
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
    ഉണരും സ്മൃതിയലയില്‍...
    ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ

Комментарии • 902

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +25

    *2025 ൽ കാണുന്നവർ 😢വല്ലാത്ത ഒരു സങ്കടം ആണ് ഈ സിനിമ 💔*

  • @Aparna_Remesan
    @Aparna_Remesan 4 года назад +2615

    'ആയുഷ്കാലം 'ജയറാമേട്ടന്റെ നല്ല സിനിമക്കളിൽ ഒന്ന്. ഇതിൽ ജയറാമേട്ടൻ അഭിനയിക്കുക ആണോ അതോ ജീവിക്കുക ആണാ .ഇതിൽ ജയറാമേട്ടൻ സ്വന്തം കുഞ്ഞിനെ എടുക്കാൻ നോക്കുന്ന ആ സീൻ😢👌👌സങ്കടം വരും.ഈ ഗാനം ഒരു പ്രത്യേക ഫീലാണ്. ഇതിന് addict ആയവർ ഉണ്ടോ👌👍👍

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +76

      സത്യം... തന്റെ കുഞ്ഞിനെ എടുക്കാൻ പറ്റാത്ത വിഷമം കാണുമ്പോൾ നമ്മക്കും സങ്കടം തോന്നും..

    • @Aparna_Remesan
      @Aparna_Remesan 4 года назад +29

      @@jithinsukumaran4191 athe karyam comedy okkeya padam.but kurach kazhinje flash back kettu kazhiyumbol bayangara sangadaa😥😥😥

    • @sankarponnu6940
      @sankarponnu6940 4 года назад +54

      മുകേഷിന്റെ ആ സമയത്തുള്ള ഡയലോഗ് ആണ് ശെരിക്കും കരയിക്കുന്നത് 😪😪

    • @aswitha4684
      @aswitha4684 4 года назад +12

      Adipoli song i love this song by aswin +1

    • @manusankar52
      @manusankar52 4 года назад +25

      ഞാൻ എപ്പോഴും കേട്ട് കരയുന്ന പാട്ടാണ്😭😭

  • @sachincalicut6527
    @sachincalicut6527 4 года назад +393

    ഈ പാട്ടിൽ അഭിനയിക്കാൻ പറ്റിയത് ജയറാം ഏട്ടന്റെ ഏറ്റവും വലിയ ഭാഗ്യം❤️

  • @nidhinkumar1095
    @nidhinkumar1095 4 года назад +534

    മലയാളത്തിൽ ഇറങ്ങിയ ഒരു പ്രേതത്തോട് സങ്കടം തോന്നിയ സിനിമ > മാതു and jayaram chemistry Super

  • @shineMedia-l9m
    @shineMedia-l9m 4 года назад +109

    ഗിരീഷ് പുത്തഞ്ചേരി സർ പറഞ്ഞപോലെ പാലിൽ കൽക്കണ്ടം പൊടിച്ചിട്ടപോലെത്തെ അത്ര മാധുര്യംഉള്ള സംഗീതം....

  • @Rajeev_World
    @Rajeev_World 4 года назад +498

    ഒന്നും പറയാൻ ഇല്ല ഇതൊക്കെയാണ് മനുഷനെ സംഗീതത്തോട് ചേർത്ത് നിർത്തുന്നത്... മനസ്സിൽ ഒരു ചാറ്റൽ മഴ പെയ്തു തീർന്ന അനുഭൂതി ❤️❤️❤️❤️

  • @ratheeshpk5330
    @ratheeshpk5330 4 года назад +59

    നല്ലൊരു മൂവിയാണ് ആയുഷ്ക്കാലം ഇപ്പോഴും ഒരു നൊമ്പരമാണ് ഇതിലെ ജയറാമേട്ടന്റെ എബി എന്ന കഥാപാത്രം വല്ലാത്ത സിറ്റുവേഷൻ ആണ് തന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും സാധിക്കാതെ മരണം അയാളെ കവർന്നെടുത്തു, മൗനം സ്വരമായ് റൊമാന്റിക് സോങിനെക്കാൾ കൂടുതൽ ഇഷ്ടം ഈ പാട്ടിന്റെ sad version ആണ് ഇനിയും പറയാൻ വയ്യ ചങ്കിടറുന്ന പോലെ

  • @Anamika09812
    @Anamika09812 4 года назад +165

    കേൾക്കുമ്പോൾ ആരെയോ വല്ലാതെ മിസ്സ് ചെയ്യുന്നു.😔😔😔

  • @nithinkrishna1422
    @nithinkrishna1422 4 года назад +303

    ഇതിലൊക്കെ എന്ത് സൂപ്പറാണ് ജയറാമേട്ടൻ..... സ്വന്തമായി ഇപ്പൊ മുഖത്ത് യോജിക്കാത്ത ഭാവങ്ങൾ വരുത്തിയതാണ് പുള്ളിയുടെ പടങ്ങൾ തകരാൻ കാരണം....

    • @rahulc250
      @rahulc250 4 года назад +13

      Athalla he opted wring movies and as always his acting is at the top

    • @harikrishnanm4679
      @harikrishnanm4679 4 года назад +17

      Athu mathramallae avasanm logidadas koodi marichathodae thani naaadan padangal avasaanichu athodae jeyaramettanum😭

    • @NikhilPrince-ns1lc
      @NikhilPrince-ns1lc 4 года назад +11

      Cash nu vendi jayaram cinema cheyarila...
      Adheham producer vannu request cheythal cinema cheum....
      Avarku athu kondu nthelum nallathu varatte ennorthu..selective aayal pandathe pole aavumayirikkum..
      Nthayalum Adhehathinu aah manassunadalo..❤❤
      Watch john brittas show

    • @sruthic2088
      @sruthic2088 4 года назад +1

      I

    • @sanz7171
      @sanz7171 4 года назад +3

      നല്ല കഥകളും ഇല്ല ഇതുപോലെ...

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +321

    അക്ഷരം തെറ്റാതെ മെലഡി എന്ന് വിളിക്കാൻ പറ്റുന്ന ഗാനങ്ങളിൽ ഒന്ന്..
    കല്ല്യാണി രാഗത്തിലെ ഒരു വിസ്മയ ഗാനം.. ഇതിന്റെ Sad വേർഷൻ ആണ് എനിക്കു ഫീൽ കൂടുതൽ തരാറ്......

    • @swarajkrishna8045
      @swarajkrishna8045 4 года назад +3

      കാതോട് കാതോരം ആണ് ആദ്യത്തെ work

    • @AkhilsTechTunes
      @AkhilsTechTunes 4 года назад +2

      Sorry....

    • @kamalprem511
      @kamalprem511 2 года назад

      😍

    • @Musiclover-w7f
      @Musiclover-w7f 6 месяцев назад

      ruclips.net/video/ctyto0SUiNE/видео.htmlsi=uQE8rl4qHHZ63mZi

  • @arunnalloor6778
    @arunnalloor6778 4 года назад +286

    എത്ര തവണ കേട്ടാലും മടിക്കുന്നില്ല
    ഇത് എന്ത് തരം മാജിക്‌ ആണ് ഔസേപ്പച്ചൻ സർ ചെയ്തേക്കുന്നെ?
    ഒരു രക്ഷയുമില്ല 🎻🎻🎻🎻

  • @jobyjoseph6419
    @jobyjoseph6419 4 года назад +57

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട ഫിലിം ഷൂട്ടിങ് ഈ "ആയുഷ്കാലം" സിനിമയുടെതാണ്.. അന്ന് കൊച്ചി ചുള്ളിക്കലിലെ ഒരു വീട്ടിൽ ആയിരുന്നു ഇതിന്റെ ഷൂട്ടിംഗ്... എനിക്കന്ന് പത്തോ, പതിനൊന്നോ വയസ്സ് പ്രായം.. വെള്ളിത്തിരയിൽ മാത്രം കണ്ടിരുന്ന സായികുമാർ, കവിയൂർ പൊന്നമ്മ തുടങ്ങിയവരെ വളരെ അടുത്ത് നിന്ന് കണ്ടപ്പോഴുളള ആശ്ചര്യം ഇപ്പോഴും ഓർക്കുന്നു.. അതിൽ കവിയൂർ പൊന്നമ്മ അമ്മയുടെ പെരുമാറ്റം ആണ് ഇന്നും മനസിൽ തങ്ങി നിൽക്കുന്നത്.. ഒരു താര ജാഡയുമില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപെടുന്ന ഒരു സാധു അമ്മ.. സായ്കുമാർ, ജയറാം തുടങ്ങിയവരും അങ്ങനെ തന്നെയായിരുന്നു.. അര സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞാൽ മസിലും പിടിച്ചു നടക്കുന്ന അഭിനവ താരങ്ങൾ ഇവരെ ഒക്കെ കണ്ടു പഠിക്കണം...

    • @jessybiju5548
      @jessybiju5548 4 года назад +6

      ഞാനും ആദ്യമായി കണ്ട ഫിലിം ഷൂട്ടിങ് ഈ സിനിമയുടെ യാണ്‌... എന്റെ സ്കൂളിൽ.. st. Joseph's convent, Thripunuthura...

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @@jessybiju5548 👍👍👍👍

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +354

    മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍...
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍...
    ഉണരും സ്മൃതിയലയില്‍...
    ആരോ സാന്ത്വനമായി...
    മുരളികയൂതി ദൂരെ...
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍...
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍...
    അറിയാതെയെന്‍ തെളിവേനലില്‍...
    കുളിര്‍മാരിയായി പെയ്തു നീ (2)
    നീരവ രാവില്‍ ശ്രുതി ചേര്‍ന്ന വിണ്ണിന്‍...
    മൃദുരവമായി നിന്‍ ലയ മഞ്ജരി...
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍...
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍...
    ആത്മാവിലെ പൂന്‍കോടിയില്‍...
    വൈഡൂര്യമായി വീണു നീ (2)
    അനഘ നിലാവിന്‍ മുടികോതി നില്‍ക്കേ...
    വാര്‍മതിയായി നീ എന്നോമനേ...
    ജന്മം സഫലം എന്‍ ശ്രീരേഖയില്‍...
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍...
    ഉണരും സ്മൃതിയലയില്‍...
    ആരോ സാന്ത്വനമായി...
    മുരളികയൂതി ദൂരെ...!

    • @treasaseljan1468
      @treasaseljan1468 3 года назад +3

      Thank you sir.......

    • @anilmathew688
      @anilmathew688 3 года назад +7

      സാർ പഴയ ഗാനതല്പ്പര്യക്കാരനാണല്ലെ - Lyrics -മുഴുവൻ എഴുതിയെടുക്കുന്നത് കമന്റിൽ നിന്നാ

    • @kannankannannair4613
      @kannankannannair4613 3 года назад +4

      ചേട്ടാ വളരെ നന്ദി

    • @smithakarukayil5450
      @smithakarukayil5450 3 года назад +5

      സർ വരികൾ പോസ്റ്റ് ചെയ്തതിന് നന്ദി

    • @divyamenon4002
      @divyamenon4002 2 года назад

      🙏👏

  • @merin3101
    @merin3101 4 года назад +428

    എന്തോ ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. 😍😍
    ദാസേട്ടൻ ❤️ചിത്രച്ചേച്ചി 👌

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +59

    ഇത് പോലെ ഫീൽ ഉള്ള പാട്ടുകൾ പിന്നീട് പിറന്നിട്ടില്ല.... എന്തൊരു രസമാണ് കേട്ടിരിക്കാൻ..

  • @ഉണ്ണിആദിശങ്കർ
    @ഉണ്ണിആദിശങ്കർ 4 года назад +109

    പ്രണയിച്ചവരുടെ പ്രണയസാഫല്യം പോലെ തോന്നുന്നൊരു ഈണമാണ് ഈ ഗാനത്തിന് . .. 🌹

  • @veenaveena5841
    @veenaveena5841 4 года назад +270

    ഔസേപ്പച്ചൻ സാറിന്റെ എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെട്ട ഗാനം ❤️
    ദാസേട്ടൻ, ചിത്ര ചേച്ചി 👍😊

    • @praveenkc3627
      @praveenkc3627 4 года назад +3

      👍👍👍

    • @kamalprem511
      @kamalprem511 4 года назад +3

      Enne palappozhum thakarththukalayunna songs l onnaanithu ... Pinne ... """Kannanthumbi""" bhayangara emotional aayipoum

  • @niranjanaambili1791
    @niranjanaambili1791 2 года назад +83

    ജന്മം സഫലം എൻ ശ്രീരേഖയിൽ അതിന്റെ എല്ലാ സുഖങ്ങളും ഉൾക്കൊള്ളുന്നു ഈ പാട്ടിൽ ♥

  • @aswinsabhijiths6383
    @aswinsabhijiths6383 3 года назад +258

    തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകൻ.. അതെ നമ്മുടെ പ്രിയപ്പെട്ട ഔസെപ്പച്ചൻ സാർ... മനോഹരമായ ഗാനം.. ദാസേട്ടൻ ചിത്രചേച്ചി നമിച്ചു 🙏🙏🙏

    • @AnoopSubi
      @AnoopSubi Год назад +1

      സത്യം 🥹💗

    • @rahulak3377
      @rahulak3377 Год назад +1

      ❤❤❤❤❤❤❤

  • @kichuasura1655
    @kichuasura1655 Год назад +9

    ഇതുപോലെ ഇനി ഒരു വരികളും ആ ഒരു ഫീലും ഇനി ഉള്ള ഒരു പാട്ടിലും കിട്ടില്ല എന്നതാണ് സത്യം

  • @Alanjo127
    @Alanjo127 4 года назад +411

    ഈ പാട്ടു മാത്രം അല്ല ഇതിന്റെ ബിജിഎം സിനിമയിൽ ചില സീനുകളിൽ ചേർത്തിട്ടുണ്ട്,ഇതുവരെ കരയാത്തവരെ കൂടി കരയിപ്പിക്കും..
    ഔസേപ്പച്ചൻ🙏

    • @sonymj1647
      @sonymj1647 3 года назад +2

      Sarikkum 😌🎶😑

    • @donmac6482
      @donmac6482 3 года назад +3

      Satyam 😔😔😔😔

    • @niranjanagirish644
      @niranjanagirish644 2 года назад +3

      Ouseppachan sir mattorru legend

    • @wintipsvlogs
      @wintipsvlogs 2 года назад

      വേറെ ഒരു സിനിമയിലും ഇതിലെ sad ടൂൻ ഉണ്ട്. സിനിമ ഓർമ കിട്ടുന്നില്ല

    • @TM_SR7
      @TM_SR7 2 года назад +1

      @@wintipsvlogs 1:05 - 1:17 aakaashadhoothil und

  • @poojaashok6751
    @poojaashok6751 4 года назад +145

    ഒരുപാട് ഇഷ്ടമുള്ള പാട്ട് എപ്പോൾ കേട്ടാലും ആ freshness... പോകാതെ song....
    ജന്മം സഫലം എൻ ശ്രീരേഖയിൽ.... ❣️

    • @Vidyasagar-91
      @Vidyasagar-91 4 года назад +3

      Same tunil tempo kootti മുല്ലവള്ളിയും തേന്മാവിലും ഔസേപ്പച്ചൻ പാട്ടുണ്ടാക്കി. അതും വേറൊരു feel ആണ്. 😍

    • @poojaashok6751
      @poojaashok6751 4 года назад +1

      @@Vidyasagar-91 താമരനുള്ളിനാൽ മെല്ലെ എൻ മേനിയിൽ 🥰

    • @Vidyasagar-91
      @Vidyasagar-91 4 года назад +1

      @@poojaashok6751 Ayyo അതല്ല, ഉണ്ണിമേനോനും സുജാതയും പാടിയ പാട്ട്. 😊

    • @poojaashok6751
      @poojaashok6751 4 года назад

      @@Vidyasagar-91 chittikuruvi... alle😁

  • @arunbalakrishnan8605
    @arunbalakrishnan8605 4 года назад +361

    ഇനി ഒരിക്കലും തിരിച്ച് കിട്ടാൻ സാധ്യത ഇല്ലാത്ത നമ്മുടെ ആ പഴയ ജയറാം ♥️♥️♥️

    • @aswathyvineeth4465
      @aswathyvineeth4465 2 года назад +8

      തീർച്ചയായും

    • @jomolsebin9030
      @jomolsebin9030 2 года назад +5

      Extremely true 👍

    • @Sbi-f9s
      @Sbi-f9s Год назад +7

      Exactly enik orupad ishttamanu pazhaya jayarametane

    • @jitheshkt6183
      @jitheshkt6183 Год назад

      ❤t💐t🫶😊😁😮😢😂😊😅😮🎉😢😢😢👌yuu🍫🍧😂😂😂😂😂😂❤❤❤❤😊

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +142

    Uffs എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഇത് കേട്ടിരിക്കാൻ തന്നേയ് ഒരു പ്രത്യേക ഫീൽ ആണ് 🥰 താങ്ക്സ് മ്യൂസിക് സോൺ ഈ സോങ് അപ്‌ലോഡ് ചെയ്തതിനു 🥰💞, ഈ സോങ്ങും മായാമഞ്ചലിൽ സോങ്ങും കേൾക്കാൻ എന്താ രസന്നോ 🥳👌👌

    • @aliensworld307
      @aliensworld307 4 года назад +4

      Ningalude comment kandittu Mayamanjalil poyi kettu thirichu vannu idunna comment... 🙂

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +3

      @@aliensworld307 😄😍 powliyallee

    • @aliensworld307
      @aliensworld307 4 года назад +2

      @@snehakmohanan_k___... Yup... Song munpu kettittundu... Ennalum ningalude comment um ee song nte feelum okke koodi aayappo Maayamanjalil onnu kelkkanamennu thonni... 🙂

    • @sameerashamsudheensamee1064
      @sameerashamsudheensamee1064 4 года назад

      Hello

    • @rishigaur8427
      @rishigaur8427 4 года назад

      Annal pinne mayamanjari njnum koodi onn ketitt varaam😁

  • @remyar2685
    @remyar2685 4 года назад +33

    എന്താ രസം കേട്ട് ഇരിക്കാൻ. കണ്ണ് അടച്ചു കേട്ടാൽ ഏതോ ഒരു ലോകത്തിലേക്കു പറന്നു ഉയരുന്നു ഞാൻ .

  • @vijin1764
    @vijin1764 2 года назад +62

    മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരില്ല. എന്തൊരു feel ആണ്‌. അതുപോലെ ജയറാമിന്റെയും മാതുവിന്റെയും അഭിനയം.

  • @asharafa.n210
    @asharafa.n210 4 года назад +47

    സ രി ഗ മ പ ത നി സ ,, എന്ന സപ്തസ്വരങ്ങൾ, ൽ നിന്നാണ് ഇത്രയും ഹൃദയ സ്പർശിയായ ഗാനങ്ങൾ പിറവിയെടുക്കുന്നത്. ഓം എന്ന ആദി താളവും മേൽപറഞ്ഞ സ്വരങ്ങളും ..... ഒന്നിച്ചാണ് നാം ഇവരെഴും ഇവിടെ pidich നിർത്തുന്നത്. നമുക്ക് ഇതെല്ലാം ആസ്വദിക്കാം happy aavm 😊

    • @arunpadiyil1
      @arunpadiyil1 2 года назад

      സ്വരങ്ങളും വർണങ്ങളും മനുഷ്യ ശരീരത്തിലെ പ്രധാന ഊർജ്ജകേന്ദ്രങ്ങളും എല്ലാം സപ്തം തന്നെ, പ്രകൃതിയോട് അടുത്ത് നിൽക്കുന്നവർക്കേ ഇങ്ങനെ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ആകൂ......നന്മ ഉണ്ടാകട്ടെ 🙏❤️❤️❤️❤️❤️

    • @kamalprem511
      @kamalprem511 2 года назад

      Great words bro 😊🙏

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +113

    ഇത് ഒരു പ്രേത പടം ആണ് പക്ഷെ പടം കാണുമ്പോൾ നമ്മക് പ്രേതത്തോടു പ്രത്യേക ഇഷ്ടം തോന്നും. ഈ പാട്ട് ഒരു അന്യായ ഫീൽ ആണ്

  • @bijirpillai1229
    @bijirpillai1229 3 года назад +67

    ഈ മഴകാലത്തും ഈ പാട്ട് കേൾക്കാൻ എന്തോ ഒരു ഫീൽ അല്ലെ 😍ആ ഇഷ്ടത്തോടെ വരുന്നവർ ഉണ്ടോ ♥️♥️♥️

    • @susyjohnson9998
      @susyjohnson9998 3 года назад

      Back painte videoil vanne nokkiyathe wife ano

  • @sarath5347
    @sarath5347 4 года назад +47

    ദാസേട്ടൻ -ചിത്ര ചേച്ചി 💞👌
    ഔസേപ്പച്ചൻ സർ 😍
    ജയറാമേട്ടൻ -മാതു ❣️🥰

    • @manumaya2026
      @manumaya2026 Год назад

      കൈതപ്രം സർ മറന്നു പോകരുത് എത്ര മനോഹര വരികൾ

    • @shajipanakool3048
      @shajipanakool3048 4 месяца назад

      കൈതപ്രം സാറിന്റെ മനോഹരമായ വരികൾ ചേർക്കാൻ മറന്നു

  • @VRGCAGEWORKKERALA
    @VRGCAGEWORKKERALA 3 года назад +80

    രാത്രി ഉറങ്ങാൻ പോകുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കണം വല്ലാത്തൊരു ഫീലിംഗ്...❤

    • @ebinkichu334
      @ebinkichu334 3 года назад +5

      കേട്ടുകൊണ്ടിരിക്കുന്നു ❤️👌

    • @kirandasmm5857
      @kirandasmm5857 Год назад

      Bluetooth headset vacha kelkunathu

    • @nizamnizam2471
      @nizamnizam2471 Год назад

      Yes

  • @binoystephen6678
    @binoystephen6678 5 месяцев назад +29

    ഇന്ന് കാണുന്നവരുണ്ടോ...?

  • @rathishbaby
    @rathishbaby 4 года назад +96

    മൗനം സ്വരമായ് എൻ പൊൻ വീണയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ ആ......
    ഉം...ഉം..ഉം....
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    അറിയാതെയെൻ തെളി വേനലിൽ
    കുളിർമാരിയായ് പെയ്തു നീ (2)
    നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
    മൃദുരവമായ് നിൻ ലയമഞ്ജരി
    ആ..ആ.ആ ഉം..ഉം..
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    ആത്മാവിലെ പൂങ്കോടിയിൽ
    വൈഡൂര്യമായ് വന്നു നീ(2)
    അനഘ നിലാവിൽ മുടി കോതി നിൽക്കെ
    വാർമതിയായ് നീ എന്നോമനേ
    ആ..ആ..ആ...ഉം...ഉം..
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ

    • @krishnapriyavp2878
      @krishnapriyavp2878 4 года назад +1

    • @monymuppathupara3884
      @monymuppathupara3884 4 года назад +1

      എത്രകേട്ടാലും കൊതി തീരില്ല - ഇതിൻ്റെ മാസ്മരിക ഈണം

    • @rathishbaby
      @rathishbaby 4 года назад +1

      @@monymuppathupara3884 Ousepachan's music 🎶🎶❤️

    • @balaviji8155
      @balaviji8155 4 года назад +1

      ഫീൽ ഒരു രക്ഷയുമില്ല 💝💝

  • @JihasJalu
    @JihasJalu 7 месяцев назад +3

    ഔസേപ്പച്ചൻ...
    ഇനിയും ഒരുപാട് അംഗീകാരങ്ങൾ അർഹിക്കുന്ന ഒരു സംഗീത സംവിധായകൻ.

  • @ratheesh916
    @ratheesh916 4 года назад +73

    എത്രകേട്ടാലും മതിവരാത്ത ഔസേപ്പച്ചൻ സംഗീതം 😍😍

  • @binutm4308
    @binutm4308 4 года назад +8

    ദാസേട്ടനെക്കറിച്ച് എന്തൊക്കെ കേട്ടാലും ഇപാട്ട് ഇതുപോലെ വേറെ ആര് പാടിയാലും ഈ ഒരു ഫീലിംഗ് കിട്ടില്ല

  • @vipinkrisnat6205
    @vipinkrisnat6205 2 года назад +8

    ഔസപ്പേച്ചൻ ഈ പാട്ടിൽ ഒരു പ്രത്യേക സംഗീതം ഒളിപ്പിച്ചു വെച്ചു എന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല. ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ മനസ്സുകളെയും ഏതോ ഒരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും.

    • @manupm6657
      @manupm6657 Год назад

      വല്ലാത്തൊരു സുഖം ആണ് ഈ പാട്ട് കേൾക്കുബോൾ എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള പാട്ട് ഇത് ഞാൻ ദിവസവും ഒരു പ്രാവശ്യം എങ്കിലും കേൾക്കും

  • @rejithpkd1723
    @rejithpkd1723 3 года назад +22

    മാതു...എനിക്ക് കുറേ ഇഷ്ടപ്പെട്ട നടിയാണ്......
    കരയുമ്പോള്‍ ഒരു പ്രത്യേകത ഭംഗി ആണ്

  • @kirangeorge3787
    @kirangeorge3787 Год назад +7

    പ്രിയപ്പെട്ടവളെയും കുഞ്ഞിനേയും സ്നേഹിച്ച് കൊതി തീരുംമുൻപ് വേർപെടേണ്ടി വരുമ്പോ ഉള്ള അവസ്ഥ 😢

  • @ladouleurexquise772
    @ladouleurexquise772 4 года назад +68

    മൗനം സ്വരമായ് എൻ പൊൻവീണയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ❣️🔥
    നെഞ്ചിൽ തട്ടുന്ന പാട്ട് 😍🔥 അത്രക്ക് ഫീൽ ആയാണ് ദാസേട്ടനും ചിത്ര ചേച്ചിയും പാടിയിരിക്കുന്നത് ❣️ എത്ര വേദന ഉണ്ടേലും ഈ പാട്ട് കേൾക്കുന്നത് ഒരു ആശ്വാസം ആണ്
    ഔസേപ്പച്ചൻ സാർ ❣️
    ജയറാമേട്ടൻ, മുകേഷേട്ടൻ, മാതു ❣️🔥

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +2

      അതെ ഈ സോങ് കേട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് 👌

    • @ladouleurexquise772
      @ladouleurexquise772 4 года назад +2

      @@snehakmohanan_k___... അതെ...എന്ത് സോഫ്റ്റ്‌ ആണ് വരികൾ

    • @ladouleurexquise772
      @ladouleurexquise772 4 года назад

      @Najiya Junaid 🔥❣️❣️

  • @arifkoothadi1993
    @arifkoothadi1993 2 года назад +34

    Dasetta.......you are the most valuable gem.....what a humming...... your voice as sweet as amalapuzha pal payasam........chithra is my favourite after janakiyamma

  • @marymitcy2082
    @marymitcy2082 10 месяцев назад +138

    2024 il ee pattu kellkunnavar ethra peru undu

  • @ajaydev5177
    @ajaydev5177 4 года назад +40

    ഈ മൂവി കാണുമ്പോൾ കണ്ണ് നിറയും

  • @vaisakhs.a5633
    @vaisakhs.a5633 4 года назад +63

    എന്തു സുഖ ഈ പാട്ട് കേൾക്കാൻ 😍😍😍👍👍

  • @CHRISTYRAJU-z1v
    @CHRISTYRAJU-z1v 10 месяцев назад +1

    "അനഘനിലവിൽ മുടികൊതിനിൽക്കെ
    വാർമത്തിയായ് എന്നോമലെ"
    ഈ വരികളിൽ ദാസേട്ടൻ കൊടുത്തിരിക്കുന്ന ഭാവം മറ്റാരും ഇത്ര perfection നോടെ കൊടുത്തു ഞാൻ കണ്ടിട്ടില്ല🥰🥰

  • @manojcalpy
    @manojcalpy 2 года назад +4

    Kaithapram - Ouseppachan - KJ Yesudas & KS Chithra - Ultimate Combo.. Chitra chechi uyir...

  • @AnilKumar-uz2td
    @AnilKumar-uz2td 3 года назад +2

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകും. ഔസേപ്പച്ചൻസാറിന്റെ അതിഗംഭീരസംഗീതം. പ്രേംനസീർസാറിന് ശേഷം പ്രണയരംഗങ്ങൾ തകർക്കുന്ന ജയറാം., ഈ സിനിമയിൽ പലപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു. ഈ ജയറാമിനെ നമുക്ക് എവിടെയോ നഷ്ടപെട്ടിരിക്കുന്നു. പഴയ റഹ്‌മാന്റെ അവസ്ഥപോലായി. ഈ ചിത്രത്തിലെ നായകൻ പ്രേതം ആയി വേഷം ഇട്ട ജയറാം തന്നെയാണ് അദ്ദേഹം തന്നെയാണ് ഈ സിനിമയിൽ കലക്കിയതും.

  • @rafeekbasheer3942
    @rafeekbasheer3942 4 года назад +6

    ജീവിച്ചു കൊതി തീരാതെ നല്ല പ്രേതമായി വരുന്ന നായകൻ

  • @Manojalappey
    @Manojalappey 2 года назад +10

    ആത്മാവിലെ പൂംങ്കോടിയിൽ
    വൈദൂര്യമായി വീണു നീ
    അനഹനിലാവിൽ മുടികോതിനിൽക്കെ
    വാർമതിയായി നീ എന്നോമനെ
    🥰🥰😍😍❤❤❤

  • @JabirmvJabi
    @JabirmvJabi 4 года назад +30

    Ousepchan എവിടെയും വർണ്ണിച്ച് കണ്ടില്ലാ...എജ്ജാതി musician 👍👍

    • @yasin3489
      @yasin3489 4 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂

    • @kamalprem511
      @kamalprem511 2 года назад

      Kaithapram sir neyum aarkkum ariyillennu thonnunnu 😅

  • @amalnarayanan9774
    @amalnarayanan9774 4 года назад +24

    ആത്മാവ് ഉണ്ടന്ന് തോന്നിപ്പിച്ച പടം. ..

    • @sunithasaji7779
      @sunithasaji7779 2 года назад +2

      Soul und sathyam

    • @malinibaitp5883
      @malinibaitp5883 11 месяцев назад

      ഉവ്വ് എനിയ്ക്കും അനുഭവം ഉണ്ട് പക്ഷെ ആരും വിശ്വസിക്കില്ല

  • @shijishiji4717
    @shijishiji4717 3 года назад +14

    ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ് ❤. മനസിന്‌ സങ്കടം വരുമ്പോൾ കേൾക്കണം...... എല്ലാം മറക്കും......

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +37

    2021...ലും കേൾക്കുന്നവർ ഉണ്ടോ ഓൾഡ് സോങ്അടിപൊളിയാ 👍👍👇

  • @rafeeque64
    @rafeeque64 Год назад +8

    സിരകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഗാനം..എത്ര കേട്ടാലും മതിയാവാറില്ല..❤❤❤❤

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +21

    ഈ song എപ്പോ കേട്ടാലും ഒരു വിങ്ങൽ ആണ് 💔

  • @dhanyat5693
    @dhanyat5693 4 года назад +16

    എനിക്ക് ഏറ്റവും ഇഷ്ട മുള്ള ഗാനങ്ങളിൽ ഒന്ന്

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 года назад +10

    നമ്മളൊക്കെ മരിക്കും വരെ ഈ പാട്ട് കേട്ടിരിക്കും അടുത്ത തലമുറയും കേൾക്കും 👍🏻👍🏻

  • @sharjahsanasana3554
    @sharjahsanasana3554 9 дней назад +5

    2025 ellavarum vannatte

  • @ABINSIBY90
    @ABINSIBY90 3 года назад +2

    എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കുന്ന പാട്ട് . പ്രേക്ഷകരെ കരയിപ്പിച്ച ആയുഷ്കാലം. എത്ര കണ്ടാലും മതിവരില്ല. ക്ലൈമാക്സ്‌ ഒരു വിങ്ങലായി മനസ്സിൽ എന്നും അവശേഷിക്കും..സ്വർഗീയ സംഗീതം..

  • @vishnuprasad2618
    @vishnuprasad2618 4 года назад +6

    എന്തൊരു ഫീലാണ് ഈ പാട്ടു കേൾക്കുമ്പോൾ ഹോ.. സൂപ്പർ 💕💕 ദാസേട്ടൻ ചിത്ര ചേച്ചി സൂപ്പർ💕💕

  • @Jijuasokan07
    @Jijuasokan07 2 года назад +1

    ആയുഷ്കാലം എത്ര കണ്ടാലും മതിവരാത്ത സിനിമ, അതിലെ ഈ ഗാനം മലയാളി മനസുകളിൽ ഒരിക്കലും മറക്കാൻകഴിയില്ല അത്രയ്ക്ക് മനോഹരം , ഔസേപ്പച്ചൻ എന്ന കലാകാരന്റെ ഉഗ്രൻ സൃഷ്ടി , അതുപോലതന്നെ ജയറാമേട്ടന്റെ മറക്കാനാകാത്ത ഒരു സിനിമയാണ് പൂക്കാലം വരവായ് അതിലെ പാട്ടുകളും എന്നും ഓർമ്മിക്ക പെടും ❤❤❤❤

  • @sankarponnu6940
    @sankarponnu6940 4 года назад +47

    ഈ pattinokke ഡിസ്‌ലൈക്ക് ചെയ്യാനുള്ള ചിലരുടെ മനസ്സ് 😔

  • @amruthaprasad9881
    @amruthaprasad9881 5 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത ഒരു song...... ഇനിയും കിട്ടുമോ ഇതുപോലെ ഉള്ള പാട്ടുകൾ ❤️

  • @jessysabu1022
    @jessysabu1022 4 года назад +4

    അറിയാതെയെൻ.... തെളിവേനലിൽ..... കുളിർമാരിയായി.... പെയ്തുനീ..... ഈ വരികൾ വീണ്ടും വീണ്ടും.... കേൾക്കാൻ ഇഷ്ടം.. 💕

  • @deepthidivakar6378
    @deepthidivakar6378 Год назад +1

    ഇത്തരം പാട്ടുകൾ പിറക്കുന്നത് ധന്യമായ ഏതോ നിമിഷത്തിലാണ്.Super...

  • @hijazhusain6468
    @hijazhusain6468 3 года назад +8

    ഇപ്പോഴത്തെ new gen പിള്ളേരുടെ old favourite ലിസ്റ്റിലുള്ള song

  • @ponni.rkolakkot6833p
    @ponni.rkolakkot6833p 2 года назад +2

    കേൾക്കാൻ എന്തു രസാണ്.. ഒരു പ്രത്യേക ഫീലിംഗ് ആണ്. മൗനം സ്വരമായി എൻ പൊൻ വീണയിൽ.. ഈ വാക്ക് കേട്ടാൽ ലയിച്ചുപോയ ഒരു ഫീലിംഗ്സ് ആഹാ .. Super loved this song

  • @rajeshthotten5049
    @rajeshthotten5049 2 года назад +8

    എത്ര തവണ കേട്ടാലും മതിയാവില്ല. ഭയങ്കര ഫീൽ.. ഒത്തിരി ഇഷ്ടം. 🥰

  • @arun.krishnanVFX
    @arun.krishnanVFX 6 месяцев назад

    കാതടപ്പിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ഇല്ല, അരോചകമായ വരികളില്ല, അതിമനോഹരമായ സംഗീതവും ആലാപനവും മാത്രം...ആഹാ !! അന്തസ്സ് 🥰🥰

  • @phenomaneltravel
    @phenomaneltravel 4 года назад +169

    Vintage jayaram fans ലൈക്‌ adiku👍

  • @remyadevu2985
    @remyadevu2985 Год назад +1

    ജീവനത്തുടിക്കുന്ന പാട്ട് എത്ര കേട്ടാലും മതിയാകില്ല പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്

  • @anuprasad3909
    @anuprasad3909 3 года назад +6

    ബാലകൃഷ്ണ എന്റെ കുഞ്ഞിനെ ഒന്ന് എടുക്കുമോ എന്ന് ജയറാമേട്ടൻ😔 പറയുമ്പോൾ തന്നെ കരച്ചിൽ വരും......
    ജയറാമേട്ടൻ ഇഷ്ടം
    Fvrt movie....

    • @kamalprem511
      @kamalprem511 2 года назад +1

      ഈ കമന്റ്‌ വായിച്ചിട്ട് തന്നെ emotional ആവുന്നു bro 😊

  • @aswathy4986
    @aswathy4986 7 месяцев назад +2

    കണ്ണടച്ചിരുന്നു head set വെച്ച് ഈ song കേൾക്കണോ? അതോ സീൻസ് കാണണോന്നു അറിയില്ല, അത്രക്ക് മനോഹരം. സൂപ്പർ pairs.

  • @widevision1213
    @widevision1213 2 года назад +8

    സാധാരണ മനുഷ്യന്റെ ജീവിതത്തിന്റെ ഗന്ധമുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നേയില്ല, അതിനാൽ ഞാനിപ്പോൾ സിനിമ കാണാറുമില്ല. കാലുപൊക്കി മറ്റൊരുത്തന്റെ തോളിൽ വക്കലാണ് ഇപ്പോൾ സിനിമ🤣🙏

    • @kamalprem511
      @kamalprem511 2 года назад

      Ippo cinema moththam oombolimakkal aanu

  • @febinmathewkutty4445
    @febinmathewkutty4445 Год назад

    എന്റെ കുട്ടിക്കാലം അതിമനോഹരമാക്കി തീർത്ത മൊതല്... ജയറാമേട്ടൻ ✨❤

  • @dyarildavid2431
    @dyarildavid2431 4 года назад +9

    Uff...ejjadi feeling....Ousepachhan ..Yesudas❤❤❤

  • @AlexArun
    @AlexArun 2 месяца назад

    ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നിയത് ബേസിൽ പടത്തിൽ കണ്ടപ്പോൾ ആണ് ജാനകിയമ്മ സൂപ്പർ ❤

  • @ayubtanur184
    @ayubtanur184 4 года назад +4

    കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷതിന്റെ ഒരു നൂറു വസന്തവും മഴവില്ലും വിരിയുന്ന ഗാനം
    ഇതൊക്കെയാണ് സംഗീതം എത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ
    പ്രണയത്തിന്റെ നിർവചിക്കാൻ കഴിയാത്ത മധുരവും സൗരഭ്യവും ഉണ്ട് ഒട്ടേറെ 🎻🎻🎻🎻🎻🎻🎻👌🎸🌹

  • @bijumathew6937
    @bijumathew6937 Год назад

    കുറേ നാളുകൂടി ഇന്നീ പാട്ട് കേട്ടപ്പോൾ എന്താ ഫീലിംഗ് , നമിച്ചു ദാസേട്ടാ, നിങ്ങൾ ഒരപാര ജന്മമാണ്.

  • @vipinsree2116
    @vipinsree2116 4 года назад +8

    വല്ലാത്ത ഒരു വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ.....

  • @aarromal9463
    @aarromal9463 3 года назад +2

    ഇനിയൊരു 100 കൊല്ലം കൂടി കഴിഞ്ഞാലും ഈ ഗാനം ഇത്ര പുതുമയോടെ തന്നെ നിലനിൽക്കും.. അപ്പോഴും ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ വേണ്ട രീതിയിൽ അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല...
    #legend_#ouseppachan_sir

  • @fathima.sufeer
    @fathima.sufeer 4 года назад +25

    This song uploaded on our first wedding anniversary..
    Really i love this song..
    This song mention about love and life..💕

    • @baburajbaburaj17
      @baburajbaburaj17 2 года назад +2

      Full. Familikku. Aayurarogya. Sowkhavum. Sarva. Aiswaryanalum. Nerunnu.

  • @joekv5046
    @joekv5046 2 года назад +2

    വെണ്ണയിൽ നൂല് ഇറങ്ങുന്നതിലും സോഫ്റ്റ്‌, കണ്ണടച്ചു കേൾക്കാൻ എന്താ സുഖം, ശുദ്ധ മെലഡി. കാദാംബരി.

  • @syamkumar7714
    @syamkumar7714 3 года назад +17

    ജനപ്രിയ നായകൻ ❤❤❤

  • @sreeharins6858
    @sreeharins6858 2 года назад +7

    Jayaram and maadhu super❤️❤️❤️❤️

  • @allenrajan5501
    @allenrajan5501 4 года назад +22

    ഹൃദയത്തിൽ തൊടുന്ന ഗാനം

  • @shivaprasadnair
    @shivaprasadnair 4 года назад +10

    Anyone out there listening to this evergreen song in October 2020 :D Feeling nostalgic. Jairam Ettan, Saikumar Sir and KaviyurAmma .. amazing performance!

  • @mayadevanandan480
    @mayadevanandan480 4 года назад +14

    മാതു, സൂപ്പർ, everokke, ആയിരുന്നു നായികമാർ, ഇപ്പോഴുള്ള നായികമാർ സിനിമയ്ക്കു തന്നെ അപമാനമാഞ്

  • @neethuramakrishnan3975
    @neethuramakrishnan3975 3 года назад +8

    ജീവിതത്തിന്റെ വൻ വീഴ്ചയിൽ പാവം പെൺകുട്ടിയെ ഭാഗ്യത്തിന്റെ ശ്രീരേഖയാക്കി മാറ്റിയ നായകൻ

  • @subikasinadh4571
    @subikasinadh4571 10 месяцев назад

    എത്ര സുന്ദരമായിട്ടാണ് ഈ ഗാനം പാടിയതും ചിത്രീകരിച്ചിരിക്കുന്നതും ❤❤❤❤

  • @sudhisudarsanan6918
    @sudhisudarsanan6918 4 года назад +18

    എപ്പോളും ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ❤️

    • @vinayakan6405
      @vinayakan6405 3 года назад +1

      E Song kelkkumbol manasinu Oru sukhamund, Ethra vishamam undenkilum Athu pokum

    • @lbka9486
      @lbka9486 2 года назад

      Numper

  • @fadalbabu2276
    @fadalbabu2276 Год назад

    അനുപല്ലവി ഒരു രക്ഷയും ഇല്ല
    കഴിഞ്ഞുപോയ കാലങ്ങൾ അപ്പാടെ ഓടി കയറി വന്നു ❤️❤️

  • @ജോണിവാക്കർ-ച2ഹ
    @ജോണിവാക്കർ-ച2ഹ 4 года назад +5

    ഇതുപോലൊരു പപ്പാ ഈ ലോകത്തി ൻ്റ് ഒരു കോണിൽ നിങ്ങൾക്കായി കാത്തിരിക്കുന്നു ആരെങ്കിലുമുണ്ടോ ആരോരുമില്ലാത്ത ഈ പപ്പയ്ക്ക് കൂട്ടായി വരാൻ ?

  • @kichuasura1655
    @kichuasura1655 Год назад +2

    എത്ര കേട്ടാലും മതിവരാത്ത പാട്ട്..

  • @balachandran9270
    @balachandran9270 4 года назад +31

    ,,🙏💕💞💐🥀 എന്നും ഹൃദയത്തിൽ പെയ്തിറങ്ങിയ മനോഹരഗാനം👌👌👌👌

  • @souravsreedhar5310
    @souravsreedhar5310 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
    എനിക്ക് വളരെ ഇഷ്ടമാണ്.😍😍😍😍😍😍🥰🥰🥰🥰💯💯💯💯💯💯👍👍👍👍👍❤️❤️❤️❤️❤️

  • @priya7arts
    @priya7arts 4 года назад +9

    Ente ishtasongukalil mattonnu...E songupole..E movieyum orupdishtam...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @sreejas8698
      @sreejas8698 4 года назад +1

      super😊

    • @sreejas8698
      @sreejas8698 4 года назад +1

      Good luck to all of you who are you waiting for the information contained in this message to your account details are below to

    • @sreejas8698
      @sreejas8698 4 года назад +1

      Good luck to all of you who are you waiting for the information contained in this message to your account details are below to

  • @2020emerging
    @2020emerging 2 дня назад

    ജയറാം ആണ് പാടി എന്നെ തോന്നു.. അതാണ് yesudhas❤️

  • @faizalm3733
    @faizalm3733 4 года назад +5

    Dasettan chittha chechi 🥰🥰 enthoru feel aanu ee paattu kellkkan

  • @JobinJolly-gu3vq
    @JobinJolly-gu3vq Год назад +1

    ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ നഷ്ടപെട്ട ശേഷം ഈ പാട്ട് കേൾക്കണം നെഞ്ച് നീറും