ചെറു ദ്വീപുകളുടെ വലിയ ലോകം | Kuruvad Island | Wayanad | Kuruvadweep | Mananthavady | Angels Planet

Поделиться
HTML-код
  • Опубликовано: 11 фев 2025
  • മനുഷ്യൻ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. തൊള്ളായിരം ഏക്കറിൽ ദ്വീപും ദ്വീപിനുള്ളിൽ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി വിശാലതയിലേക്ക് കൈകൾ നീട്ടി നിൽക്കുകയാണ് കുറവയെന്ന നിത്യഹരിതലോകം.
    പ്രകൃതി ഒരുക്കിയ സുന്ദര ലോകമാണിത്. കൃത്രിമങ്ങൾ തീരെയില്ലാത്ത ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ മണിക്കൂറുകൾ ചെലവിട്ടാലും ആർക്കും മനസ്സുമടുക്കില്ല. ഒട്ടനേകം കാട്ടുചോലകളിലൂടെ നീണ്ടുപോകുന്ന വഴികളിലൂടെ നൂറ്റമ്പതോളം തടാകങ്ങളെ അകത്ത് പിന്നിട്ട് പോകാം. വളഞ്ഞും പുളഞ്ഞും തടാകത്തിലേക്ക് മുഖം കുത്തി നിൽക്കുന്ന മരങ്ങൾ വിസ്മയക്കാഴ്ചകളിൽ ഒന്നാണ്. മൂന്നുമണിക്കുറിലേറെ സമയം വേണ്ടിവരും ഓരോ ദ്വീപും പിന്നിട്ടുപോകാൻ. വനസംരക്ഷണ സമിതിയും ഡി ടി പി സിയും സംയുക്തമായാണ് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. ഏറുമാടങ്ങളും മുളകൊണ്ടുള്ള പാലങ്ങളും ചെറിയ വിശ്രമ കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡി ടി പി സി ബോട്ടുകളിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ കടത്തിവിടുക. അവിടെ നിന്നും വനസംരക്ഷണ സമിതി പ്രവേശന പാസ്സ് നൽകും. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെയാണ് മറുകര കടത്തുക. പ്ളാസ്റ്റിക് പൂർണ്ണമായും ഇവിടെ നിരോധിച്ചിട്ടുണ്ട്. വന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുൽപ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം. ജൂൺ മുതൽ സെപ്തംബർ വരെ ഇവിടേക്ക് പ്രവേശനമില്ല. മഴ കഴിയുന്നതോടെയാണ് ഈ കേന്ദ്രം ഉണരുന്നത്.
    #angelsplanet
    #eatwelltraveloften
    #malayalamblogger
    #kuruvadweep
    #wayanad
    #wayanadtourism
    #wayanadkuruvadweep
    Music Used :
    • Fredji - Happy Life (V... ( No copyrighted Music)
    ♦️➖➖➖➖➖➖➖➖➖➖➖➖➖♦️
    ♥️Stand With Me In♥️
    🔴RUclips :
    www.youtube.co....
    ▶️ Instagram :
    / con. .
    ➡️ Facebook :
    / angels-plane. .
    ----------------------------------------------------------------
    If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
    Thanks You |
    Regards,
    Angels Planet💛🖤

Комментарии • 88